ബിജെപി അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുമ്പോൾ മാത്രമേ രാജ്യം പൂർണ്ണമായും പ്രതിരോധ ശേഷി നേടുകയുള്ളവെന്നാണ് നടൻ സിദ്ധാർഥ്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. ഒരു നാൾ നിങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കപെടും. അന്ന് മാത്രമേ രാജ്യം വാക്സിനേറ്റഡ് ആവുകയുള്ളൂ. ഞങ്ങൾ ഇവിടെ തന്നെയുണ്ടാകും.. ഈ ട്വീറ്റിനെക്കുറിച്ച് ഓർമപ്പെടുത്താനെങ്കിലും. – സിദ്ധാർഥ് ബിജെപി ബംഗാളിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് സിദ്ധാർത്ഥിന്റെ ട്വീറ്റ്. വെസ്റ്റ് ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലേറിയാൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകും എന്നാണ് ബിജെപി ബംഗാളിന്റെ പോസ്റ്റ്.
Read MoreCategory: Today’S Special
ആരാധകരെ ത്രസിപ്പിച്ച് സാനിയ ഇയ്യപ്പന്റെ ഡാന്‍സ് ! എക്സ്ട്രാ ഹോട്ടെന്ന് ആരാധകര്‍; വീഡിയോ കാണാം…
ചുരുക്കം ചില സിനിമകളിലൂടെ മലയാള സിനിമാപ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് സാനിയ ഇയ്യപ്പന്‍. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനും ഈ കൗമാരതാരത്തിന് അവസരമുണ്ടായി. സോഷ്യല്‍ മീഡിയയിലും നടി സജീവമാണ്. മോഡല്‍ ഫോട്ടോഷൂട്ടും വര്‍ക്ക് ഔട്ട് വീഡിയോയുമൊക്കെ പങ്കുവെച്ച് നടി ആരാധകരെ ആവേശത്തിലാഴ്ത്തുന്നത് പതിവാണ്. നടി എന്നതിനൊപ്പം തന്നെ മികച്ച ഒരു ഡാന്‍സര്‍ കൂടിയാണ് സാനിയ. താരം ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത റീല്‍സ് ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗം ആയിരിക്കുന്നത്. അതീവ സുന്ദരിയായി ഹോട്ട് ഡ്രസ്സില്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ ആണ് താരം റീല്‍സ് ആയി അപ് ലോഡ് ചെയ്തിരിക്കുന്നത്. താരത്തിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.
Read Moreഉപേക്ഷിക്കപ്പെട്ട കപ്പലില്‍ നാലുവര്‍ഷത്തെ ഏകാന്തവാസം ! നരകജീവിതത്തില്‍ നിന്നും മുഹമ്മദിന് ഒടുവില്‍ മോചനം…
ഉപേക്ഷിക്കപ്പെട്ട കപ്പലില്‍ ഒറ്റയ്ക്ക് നാല് വര്‍ഷം കുടുങ്ങിക്കിടന്ന നാവികന് ഒടുവില്‍ മോചനം. ഈജിപ്തിലെ സൂയസ് കനാലിനടുത്തുള്ള കനാലില്‍ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന കപ്പലില്‍ വെള്ളവും വെളിച്ചവും ഭക്ഷണവും കൂട്ടുമില്ലാതെ ഒറ്റക്ക് കഴിയേണ്ടി വന്ന മുഹമ്മദ് ഐഷ എന്ന സിറിയന്‍ നാവികനാണ് ഒടുവില്‍ നരകജീവിതത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടത്. മണിക്കൂറുകള്‍ക്കു മുമ്പേ തലസ്ഥാനമായ കെയ്റോയിലെ വിമാനത്താവളത്തില്‍നിന്നും സിറിയയിലേക്കുള്ള വിമാനത്തില്‍ മുഹമ്മദ് പുറപ്പെട്ടു. മുഹമ്മദിന്റെ നാലുവര്‍ഷത്തെ നരകജീവിതത്തെക്കുറിച്ച് നിരന്തരം വാര്‍ത്തകള്‍ എഴുതിയ ബിബിസിക്ക് അയച്ച ശബ്ദസന്ദേശത്തില്‍ മുഹമ്മദ് ഇങ്ങനെ പറയുന്നു: ”ആ നരകജീവിതത്തില്‍നിന്നും ഇതാ ഞാന്‍ രക്ഷപ്പെട്ടു. ആശ്വാസം, ആനന്ദം. ” തികച്ചും സാങ്കേതികമായ കാരണങ്ങളാലാണ് മുഹമ്മദ് ഇവിടെ കുടുങ്ങിയത്. ബഹറിന്‍ കേന്ദ്രമായ ടൈലോസ് ഷിപ്പിംഗ് ആന്റ് മറീന്‍ സര്‍വീസസസ് ഉടമസ്ഥതയിലുള്ള എം വി അമാന്‍ എന്ന ചരക്കുകപ്പലില്‍ ചീഫ് ഓഫീസറാണ് മുഹമ്മദ്. 2017 ജുലൈയില്‍ ഈജിപ്തിലെ അദബിയ തുറമുഖത്തില്‍ എത്തിയ കപ്പല്‍…
Read Moreഅതേടാ മൂര്‍ഖന്‍ പാമ്പിന് തന്നെയാ നീ വെള്ളം നല്‍കിയത് ! കൊടും ചൂടില്‍ വലഞ്ഞ മൂര്‍ഖന്‍ പാമ്പിന് കുപ്പിയില്‍ നിന്ന് വെള്ളം നല്കി യുവാവ്;വീഡിയോ വൈറലാകുന്നു…
രാജ്യത്ത് കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ ഭരണസംവിധാനങ്ങളുടെയെല്ലാം ശ്രദ്ധ ഈ മഹാമാരിയെ ചെറുക്കുന്നതിലേക്ക് നീങ്ങിയിരിക്കുകയാണ്. അതേസമയം രാജ്യത്ത് വേനല്‍ കനക്കുകയാണ്. കൊടും ചൂടില്‍ വന്യജീവികള്‍ ആകെ വലയുകയാണ്. ഭക്ഷണവും വെള്ളവും തേടി വന്യജീവികള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. ഈ അവസരത്തില്‍ മൂര്‍ഖന്‍ പാമ്പിന് വെള്ളം പകര്‍ന്നു കൊടുക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദാഹജലം തേടി ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പാമ്പിന് വെള്ളം നല്‍കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ നിന്നാണ് ഈ ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. മൃഗസ്നേഹിയും സംരക്ഷണ പ്രവര്‍ത്തകനും പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനുമായ ശെന്തില്‍ എന്ന യുവാവാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയ വിഷപ്പാമ്പിനെ പിടികൂടി അതിന് കുപ്പിയിലുണ്ടായിരുന്ന വെള്ളം നല്‍കിയത്. നാട്ടിലിറങ്ങുന്ന പാമ്പുകളെ പിടികൂടി കാട്ടില്‍ സ്വതന്ത്രമാക്കുന്നത് ശെന്തിലിന്റെ പതിവ് രീതിയാണ്.
Read Moreആരുടെയും നെഞ്ചു തകർക്കുന്ന ചിത്രം..! ചക്രക്കസേരയിൽ ഭാര്യയുടെ മൃതദേഹവുമായി മണിക്കൂറുകൾ; ഇന്ത്യയിലെ കോവിഡ് ദുരന്ത കാഴ്ചകളിൽ മനസിനെ പൊള്ളിക്കുന്ന ഒന്നായിമാറുന്ന ചിത്രം
ആരുടെയും നെഞ്ചു തകർക്കുന്ന ചിത്രം. ഇന്ത്യയിലെ കോവിഡ് ദുരന്ത കാഴ്ചകളിൽ മനസിനെ പൊള്ളിക്കുന്ന ഒന്നായി മാറുകയാണ് വീൽ ചെയറിൽ കിടക്കുന്ന ഭാര്യയുടെ മൃതദേഹവുമായി വാഹനം കാത്തു പെരുവഴിയിൽ നിൽക്കുന്ന യുവാവിന്റെ ചിത്രം. ടൈംസ് ഒാഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ആരുടെയും കരളലിയിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു സുധാ മേനോൻ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. കുറിപ്പ് താഴെ. മനഃസാക്ഷിയുള്ള ആരെയുംമനഃസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്ന ഒരു വാര്‍ത്തയും ഫോട്ടോയും ആണ് ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യയുടെ പ്രാദേശികപേജില്‍ കണ്ടത്. വളരെ പെട്ടെന്ന്, കടുത്ത പനി ബാധിച്ച് ഓക്സിജന്‍ ലെവല്‍ താഴ്ന്നുപോയ ഭാര്യ ഊർമിളയെയും കൂട്ടി ദീപക് എന്ന യുവാവ് കയറിയിറങ്ങിയത് അഹമ്മദാബാദിലെ മൂന്നു സര്‍ക്കാര്‍ ആശുപത്രികളില്‍ ആണ്. അതും ആംബുലന്‍സ് വിളിച്ചിട്ട് കുറേ നേരം കഴിഞ്ഞിട്ടും കിട്ടാതായപ്പോള്‍ ഓട്ടോറിക്ഷയില്‍! അത്യന്തം ഗുരുതരമായിട്ടും മൂന്നിടത്തും ഐസിയു ബെഡ് ഒഴിവില്ലെന്ന മറുപടിയാണു…
Read Moreഅന്നും ഇന്നും ഒരേ ചിരി ! മാതാപിതാക്കള്‍ക്കും അനിയത്തിക്കുമൊപ്പം നില്‍ക്കുന്നത് മലയാളത്തിലെ പ്രമുഖതാരം; ആളെ മനസ്സിലായോ ?
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയ നടിയാണ് അനുമോള്‍. ബോള്‍ഡായ കഥാപാത്രങ്ങളിലൂടെയാണ് അനു മലയാളികളുടെ മനംകവര്‍ന്നത്. അച്ഛനെ കുറിച്ചുള്ള ഓര്മ പങ്കുവച്ചുകൊണ്ടുള്ള അനുവിന്റെ കുട്ടിക്കാലചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്. ”കാലം കടന്നു പോയിരിക്കുന്നു, പക്ഷേ താങ്കള്‍ ഹൃദയത്തിലില്ലാത്ത ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. നിങ്ങളെ നഷ്ടപ്പെട്ട ആ ദിവസമാണ് എന്റെ അസ്തിത്വം എന്നേക്കുമായി മാറിയത്… ഒരുപാട് അരക്ഷിതാവസ്ഥകളോടെ, നിരന്തരമായ പോരാട്ടങ്ങളോടെ, വേദനകളോടെ ജീവിച്ചു…ഈ ലോകത്ത് ഒന്നിനും നിങ്ങള്‍ ബാക്കിവച്ചുപോയ ശൂന്യത ഞങ്ങളില്‍ നിന്നും ഇല്ലാതാക്കാന്‍ കഴിയുന്നില്ല… ഞങ്ങള്‍ എല്ലായ്പ്പോഴും നിങ്ങളെ സ്നേഹിക്കുന്നു അച്ഛാ, താങ്കളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്ന മകള്‍,” അനു കുറിക്കുന്നു. പാലക്കാട് സ്വദേശിയായ അനുമോള്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. കണ്ണുക്കുള്ളെ, രാമാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലാണ് അനുമോള്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പി ബാലചന്ദ്രന്റെ ‘ഇവന് മേഘരൂപന്‍’ എന്ന തിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറി.…
Read Moreനടന് മേള രഘു അതീവ ഗുരുതരാവസ്ഥയില്‍
തെന്നിന്ത്യയിലെ പല സൂപ്പര്‍താരങ്ങള്‍ക്കുമൊപ്പം അവരുടെ തുടക്കകാലത്ത് അഭിനയിച്ചിട്ടുള്ള നടന് മേള രഘു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കഴിഞ്ഞ 16ന് രഘു വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ചേര്‍ത്തല താലൂക്കാശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏഴ് ദിവസമായി അബോധാവസ്ഥയിലാണ്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രഘുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇതിനകം ഒരുപാട് തുക ചിലവായെന്നും സാമ്പത്തികമായി തകര്‍ച്ച നേരിടുന്ന കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അപ്പുറമാണെന്നും ബന്ധുക്കള്‍ പറയുന്നു. സിനിമാ മേഖലയിലുള്ളവര്‍ സഹായവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും രഘു അഭിനയിച്ചിരുന്നു. ഹോട്ടല്‍ ജീവനക്കാരന്റെ വേഷമാണ് രഘു ചെയ്തത്. 35ലധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടിയ്ക്ക് ആദ്യമായി മികച്ച വേഷം ലഭിച്ചത് 1980ല്‍ പുറത്തിറങ്ങിയ മേളയിലായിരുന്നു. രഘുവായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ശക്തമായ കഥാപശ്ചാത്തലവും പ്രകടനങ്ങളും ഒക്കെ ചേര്‍ന്ന് അക്കാലത്ത് ചര്‍ച്ചാവിഷയമായ ഒരു സിനിമ തന്നെയായിരുന്നു മേള. മമ്മൂട്ടിക്കൊപ്പം നായകനായ…
Read Moreആളുകള്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കാനായി 22 ലക്ഷത്തിന്റെ സ്വന്തം കാര്‍ വിറ്റ് മുംബൈയിലെ ‘ഓക്സിജന്‍ മാന്‍’ ; ചില നന്മ നിറഞ്ഞ മനുഷ്യരെക്കുറിച്ചറിയാം…
കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് രോഗികളുടെ എണ്ണവും മരണസംഖ്യയും ക്രമാതീതമായി ഉയരുകയാണ്. ഓക്സിജന്‍ സിലണ്ടറുകളുടെ ദൗര്‍ലഭ്യമാണ് പലരെയും മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ രക്ഷകരായി ദൈവദൂതരെപ്പോലെ ചിലരെത്താറുണ്ട്. മുംബൈയിലെ ഷാനവാസ് ഷെയഖ് അത്തരം ഒരാളാണ്. മലാഡ് സ്വദേശിയായ ഇദ്ദേഹത്തെ നാട്ടുകാര്‍ ഇപ്പോള്‍ ‘ഓക്സിജന്‍ മാന്‍’ എന്നാണ് വിളിക്കുന്നത്. ഒറ്റ ഫോണ്‍ കോളിലൂടെ രോഗികള്‍ക്ക് ഓക്സിജന്‍ എത്തിച്ചു നല്‍കുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് ഷാനവാസ്. ഒരു ടീം രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷാനവാസിന് സ്വന്തമായി കണ്ട്രോള് റൂമും ഉണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ കോവിഡിനെതിരായ മുന്നണിപ്പോരാട്ടത്തില്‍ ഇദ്ദേഹവും ഭാഗമാണ്. ഷാനവാസിന്റെ ഒരു സുഹൃത്തിന്റെ ഭാര്യ ഓക്സിജന്‍ ലഭിക്കാതെ ഓട്ട റിക്ഷയില്‍ വച്ച് കഴിഞ്ഞ വര്‍ഷം മരണപ്പെട്ടിരുന്നു. ഈ ദാരുണ സംഭവമാണ് കോവിഡ് പ്രശ്നങ്ങള്‍…
Read Moreവ്യാജ സാനിറ്റൈസര്‍ നിര്‍മിച്ച യുവാവ് പിടിയില്‍ ! പത്തു മാസം കൊണ്ട് സമ്പാദിച്ചത് 10 കോടി രൂപ; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
വ്യാജ സാനിറ്റൈസര്‍ വിറ്റ് കോടികള്‍ സമ്പാദിച്ച യുവാവ് ഗുജറാത്തില്‍ പിടിയിലായി. പത്തുലക്ഷം രൂപ മൂല്യം വരുന്ന വ്യാജ സാനിറ്റൈസര്‍ കുപ്പികള്‍ കടയില്‍ നിന്ന് പിടിച്ചെടുത്തതോടെയാണ് യുവാവിലേക്ക് അന്വേഷണം എത്തിയത്. വഡോദരയിലാണ് സംഭവം. രണ്ടു കടയില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് വ്യാജ സാനിറ്റൈസര്‍ പിടിച്ചെടുത്തത്. തുടര്‍ന്ന്് നടത്തിയ അന്വേഷണത്തില്‍ നിതിന്‍ എന്ന യുവാവ് അറസ്റ്റിലാവുകയായിരുന്നു. പത്തുമാസം കൊണ്ട് ഇത്തരത്തില്‍ വ്യാജ സാനിറ്റൈസര്‍ വിറ്റ് നിതിന്‍ പത്തുകോടി രൂപ സമ്പാദിച്ചതായി പൊലീസ് കണ്ടെത്തി. അപകടസാധ്യതയുള്ള മെഥനോള്‍ ചേര്‍ന്ന സാനിറ്റൈസറാണ് കടകള്‍ വഴി ഇയാള്‍ വിറ്റിരുന്നത്. ഇയാളുടെ സ്വന്തം നിര്‍മ്മാണ യൂണിറ്റിലാണ് ഇത് ഉല്‍പ്പാദിപ്പിച്ചിരുന്നത്. മെഥനോള്‍ വിതരണം ചെയ്ത വ്യക്തികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
Read Moreമരം ഒരു വരമാണ്..! റോഡരികിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി ജനകീയ കൂട്ടായ്മ; മാലിന്യം തിരികെ വാരിച്ച ശേഷം കൊട്ടാരക്കരയിലെ കൂട്ടായ്മ ചെയ്ത ജനകീയ ശിക്ഷ തരംഗമാകുന്നു…
കൊട്ടാരക്കര: റോഡരികിൽ ഭക്ഷണാവശിഷ്ടമടക്കമുള്ള മാലിന്യം തള്ളിയവരെ ജനകീയ കൂട്ടായ്മ കണ്ടെത്തി. നിക്ഷേപിച്ച മാലിന്യം തിരികെയെടുപ്പിച്ചും പൊതുസ്ഥലത്ത് നെല്ലിമരം നടപ്പിച്ചും ജനകീയ കോടതി ശിക്ഷയും നടപ്പിലാക്കി. പൊതുസ്ഥലങ്ങളിലേയും റോഡരികിലേയും മാലിന്യ ശല്യം തടയാന്‍ തദ്ദേശസ്വയംഭരണവകുപ്പും പൊലിസും മോട്ടോര്‍വാഹന വകുപ്പും പരാജയപ്പെട്ടിടത്താണ് ജനകീയ കൂട്ടായ്മ നാട്ടില്‍ മാലിന്യം തള്ളിയവരെ കണ്ടെത്തി മാതൃകാരപരമായ ശിക്ഷ നല്‍കിയത്. ഒരാഴ്ചമുമ്പാണ് കൊട്ടാരക്കര പെരുംകുളത്ത് റോഡരികിലായി ഒന്നര കിലോമീറ്റര്‍ ദൂരത്തിൽ ഭക്ഷണ അവശിഷ്ടങ്ങള്‍ രാത്രിയില്‍ വലിച്ചെറിഞ്ഞത്.സംഭവം നടന്നതിന്റെ പിറ്റേദിവസം തന്നെ പെരുംകുളത്തെ ജനകീയ കൂട്ടായ്മയായ പ്രജയുടെ പ്രവര്‍ത്തകര്‍ പോലിസിലും മറ്റ് അധികാരികള്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടികള്‍ നീണ്ടുപോയതോടെ ജനകീയ കൂട്ടായ്മയിലെ പ്രവര്‍ത്തകര്‍ തന്നെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലൂടെ മാലിന്യം തള്ളിയവരെ കണ്ടെത്തുകയായിരുന്നു.ഈ വിവരം പോലീസിന് കൈമാറിയതോടെ കുറ്റക്കാരെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി. പോലിസിന് മുന്നില്‍ നടത്തിയ ചര്‍ച്ച പ്രകാരം പ്രതികള്‍…
Read More