പനചെല്‍ തറവാടിന്റെ തകർച്ചക്ക് കാരണം ജെയ്സൺ ബിൻസിയെ കെട്ടിക്കൊണ്ട് വന്നതാണെന്ന് ജോമോൻ. ജോജി സിനിമയിൽ ജോമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജിന്റെ കുറിപ്പ് വൈറലാകുന്നു. ഫഹദിനും ബിൻസിയെ അവതരിപ്പിച്ച ഉണ്ണിമായയുമൊത്തുള്ള ചിത്രം പങ്കുവച്ചായിരുന്നു ബാബുരാജിന്റെ രസകരമായ ഈ കുറിപ്പ്: ബാബുരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് ബിൻസി …പനചെല്‍ തറവാടിന്റെ തകർച്ചക്ക് കാരണം ജെയ്സൺ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാൻ , വളരെ ചെറുപ്പത്തിലേ ‘അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പൻ ഇത്തിരി strict ആയാണ് വളർത്തിയത് എന്നത് സത്യമാണ്. ബിൻസി കുടുംബത്തിൽ വന്ന ഉടനെ എന്റെ ഭാര്യാ ഗ്രേസി വീട് വിട്ടു പോയി. എന്നെയും ഭാര്യയെയും തമ്മിൽ തെറ്റിച്ചതും അവസാനം പോലീസ് കേസ് ആക്കിയതും എല്ലാം ബിൻസിയുടെ ഇടപെടലുകൾ ആണ് .. ഇപ്പൊ അവസാനം എന്തായി ….സ്വത്തുക്കൾ എല്ലാം അവർക്കു മാത്രമായി. എന്റെ അനിയൻ പാവമാണ്…
Read MoreCategory: Today’S Special
അച്ഛൻ സുഖമായിരിക്കുന്നു, രണ്ടാഴ്ച മുമ്പ് തന്നെ അദ്ദേഹം രോഗമുക്തനായി…! വ്യാജ വാർത്തകൾക്കെതിരേ മണിയൻപിള്ള രാജുവിന്റെ മകൻ
മണിയൻപിള്ള രാജുവിനെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മകനും നടനുമായ നിരഞ്ജ്. കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച് മണിയൻപിള്ള രാജു 18 ദിവസത്തോളം ആശുപത്രിയിലായിരുന്നു. നിലവിൽ അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണ്. എന്നാൽ ഈ വാർത്തകൾ വളച്ചൊടിച്ച് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ചില ഇല്ലാക്കഥകളും പ്രചരിക്കാൻ തുടങ്ങിയിരുന്നു. രോഗമുക്തി നേടിയ രാജു, നിലവിൽ അസുഖബാധിതനാണെന്ന തരത്തിലും ചില വാർത്തകൾ എത്തിയിരുന്നു. ഇതോടെയാണ് താരത്തിന്റെ മകൻ തന്നെ പ്രതികരണവുമായി ഫേസ്ബുക്കിൽ എത്തിയത്. ‘എന്റെ അച്ഛനെക്കുറിച്ചുള്ള വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ദയവായി നിർത്തണമെന്ന് എല്ലാവരോടും അഭ്യർഥിക്കുകയാണ്. രണ്ടാഴ്ച മുമ്പ് തന്നെ അദ്ദേഹം രോഗമുക്തനായി. ഇപ്പോൾ വീട്ടിൽ സുഖമായിരിക്കുന്നു’ എന്നാണ് നിരഞ്ജ് ഫേസ്ബുക്കിൽ കുറിച്ചത്. കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച് ചികിത്സയിലിരുന്ന മണിയൻപിള്ള രാജു മാർച്ച് 25-നാണ് സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയത്. ഇതിന് ശേഷം വോട്ട് ചെയ്യാനും എത്തിയിരുന്നു.
Read Moreഅവരുടെ സന്ദേശം ഞാന്‍ നിങ്ങള്‍ക്കായ് ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുകയാണ്..! മലയാളസിനിമയെ പ്രശംസിച്ച് ബോളിവുഡ് താരം റാണി മുഖര്‍ജി
ജിയോ ബേബി സംവിധാനം ചെയ്ത സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെ പ്രശംസിച്ച് ബോളിവുഡ് താരം റാണി മുഖര്‍ജി. സിനിമ കണ്ടതിനുശേഷം നടന് പൃഥ്വി രാജിനാണ് റാണി സന്ദേശം അയച്ചത്. പൃഥ്വി ഇത് സംവിധായകന് ജിയോയ്ക്ക് അയയ്ക്കുകയും, അദ്ദേഹം അത് ഫേസ്ബുക്കിലൂടെ പങ്കു വയ്ക്കുകയുമായിരുന്നു. പൃഥ്വി ജിയോയ്ക്ക് അയച്ചിരിക്കുന്ന വാട്സാപ്പ് സന്ദേശം ഇങ്ങനെയാണ്…. ഹായ് ജിയോ, ഇത് പൃഥ്വിരാജാണ്. റാണി മുഖര്‍ജി നിങ്ങളുടെ സിനിമ കണ്ടിരുന്നു, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെ കുറിച്ച് അവരുടെ ചിന്തകള്‍ അവര്‍ അറിയിച്ചിട്ടുണ്ട്. അവരുടെ സന്ദേശം ഞാന്‍ നിങ്ങള്‍ക്കായ് ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുകയാണ്. ഞാനിനിയും സിനിമ കണ്ടിട്ടില്ല, പക്ഷേ ഈ വലിയ വിജയത്തിന് ആശംസകള്‍. റാണി മുഖര്‍ജി പൃഥ്വിരാജിനയച്ച സന്ദേശം ഇങ്ങനെയാണ്… പൃഥ്വി ഇത് റാണിയാണ്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന…
Read More375 കോടിയുടെ ഒരു ലോഡ് കാർ! ഓഡി മുതൽ പഗാനി വരെ; മെസിയുടെ ആഡംബര വാഹന ശേഖരം ഏതൊരു കാർ ഷോറൂമിനെയും വെല്ലും
ഫുട്ബോൾ കളിയിലൂടെയും പരസ്യങ്ങളിലൂടെയും സന്പാദിക്കുന്ന പണം ഇഷ്ടംപോലെ ധൂർത്തടിച്ചു ജീവിക്കുന്നവരാണ് മെസിയും റൊണാൾഡോയും എന്നൊന്നും ധരിച്ചേക്കരുത്. ആഡംബര ജീവിതത്തിനൊപ്പം ലഭിക്കുന്ന പണം പല മേഖലകളിൽ ഇൻവെസ്റ്റ് ചെയ്തു വീണ്ടും പണം കൊയ്യുന്നതിലും ഇരുവരും ഒട്ടും പിന്നിലല്ല. വിനോദ സഞ്ചാരത്തിനു വലിയ സാധ്യതകളുള്ള ബാഴ്സലോണയിൽ ടൂറിസം മേഖലയിലും മെസി ഗോളടിച്ചിട്ടുണ്ട്. തീരദേശ മേഖലയായ സിറ്റ്ഗസിൽ ഫുട്ബോൾ ഇതിഹാസത്തിന്റെ ഫോർ സ്റ്റാർ ഹോട്ടൽ സ്ഥിതി ചെയ്യുന്നു. എംഐഎം എന്നു പേരിട്ടിരിക്കുന്ന ഹോട്ടൽ മെസി സ്വന്തമാക്കിയത് 26 മില്ല്യൺ ഡോളറിനാണ് (ഏകദേശം 200 കോടി രൂപ). കടലിൽനിന്ന് നൂറു മീറ്റർ മാത്രം ദൂരത്തുള്ള ഹോട്ടലിൽ ഒരു സ്യൂട്ട് റൂം, അഞ്ച് ജൂണിയർ സ്യൂട്ട് റൂം, 77 മുറികൾ എന്നിവയുണ്ട്. സ്റ്റാൻഡേർഡ് മുറിയുടെ ഒരു രാത്രിയിലെ വാടക പോലും ഇത്തിരി കൂടുതലാണ് . 105 പൗണ്ട് ആണ് (ഏകദേശം 11,000 രൂപ). സ്പാ,…
Read Moreകൗതുകമായി ‘പറക്കും ബാഗ്’! വിലകണ്ട് ഞെട്ടി സോഷ്യൽ മീഡിയ; ബാഗ് മേടിക്കുന്ന പൈസയുണ്ടെങ്കിൽ…
ലൂയി വിറ്റോണിന്റെ ബാഗുകൾ എന്നും നവമാധ്യമങ്ങളിൽ വൈറലാണ്. ആഡംബര ബാഗ് നിർമിക്കുന്നതിൽ ലൂയി വിറ്റോൺ മുൻപന്തിയിലാണ്. വിമാനത്തിന്റെ ആകൃതിയുള്ള ബാഗാണ് ലൂയി വിറ്റൻ പുതുതായി അവതരിപ്പിച്ചത്. പതിവുപോലെ ഇതും ശ്രദ്ധ നേടി. ലൂയി വിറ്റോണിന്റെ 2021 വിന്റർ കലക്ഷനിലാണ് ഈ ലെതർ ബാഗ് ഇടം പിടിച്ചത്. അമേരിക്കൻ ഡിസൈനർ വിർജിൽ അബ്ലോഹ് ആണു ബാഗ് ഡിസൈന്‍ ചെയ്തത്. ‘പറക്കും ബാഗ്’ എന്ന പേരിൽ ഫാഷന്‍ ലോകത്തും സമൂഹമാധ്യമങ്ങളിലും ഈ ആഡംബര ബാഗ് ശ്രദ്ധ നേടിയിരിക്കുകയാണ്. വിമാനത്തിന്റെ ചിറകുകള് ഉള്‍പ്പെടെ ബാഗിന്റെ ഡിസൈനില്‍ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 39,000 ഡോളർ ആണു ബാഗിന്റെ വില. ഏകദേശം 30 ലക്ഷം രൂപ! ലക്ഷങ്ങൾ വിലമതിക്കുന്ന ബാഗുകൾ നിരവധി ബാഗുകൾ മുന്‍പും ലൂയി വിറ്റോൺ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായ ബാഗിന് രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്. ബാഗ് മേടിക്കുന്ന പൈസയുണ്ടെങ്കിൽ ശരിക്കുമുള്ള വിമാനം വാങ്ങാമെന്നാണ്…
Read Moreഗൂഗിൾ മാപ്പ് പറ്റിച്ചു! വരൻ വഴിതെറ്റി ചെന്നത് മറ്റൊരു വിവാഹ നിശ്ചയ ചടങ്ങിൽ; ചമ്മിയ ചിരിയോടെ വരനും ബന്ധുക്കളും
ഗൂഗിൾ മാപ്പ് ശരിയായ വഴി കാണിക്കുക മാത്രമല്ല, ചിലപ്പോൾ വലിയ കുഴിയിലും ചാടിക്കും. ഗൂഗിൾ മാപ്പ് നോക്കിപ്പോയി കാർ കുളത്തിലും ഇടുങ്ങിയ വഴിയിലുമൊക്കെ കുടുങ്ങിപ്പോയ സംഭവം നേരത്തെ വാർത്തകളിൽ ഇടംനേടിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത ക്വാലാലംപൂരിൽ നിന്നാണ്. ഗൂഗിൽ മാപ്പ് നോക്കി പുറപ്പെട്ട വരനും സംഘവും വീട് മാറിക്കയറിയ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. വരൻ ചെന്നുകയറിയത് വിവാഹനിശ്ചയം നടക്കുന്ന മറ്റൊരു വീട്ടിലേക്കാണ്. വരൻ ചെന്നുകയറിയത് വിവാഹനിശ്ചയം നടക്കുന്ന മറ്റൊരു വീട്ടിലേക്കാണ്. എന്നാൽ വരന്റെ ബന്ധുക്കളുടെ കൂടെ വന്നവരിൽ ആർക്കും പരസ്പരം അറിയാതെ വന്നതോടെയാണ് സംഗതി പുറത്തായത്. ഒരു ഗ്രാമത്തിൽ നടക്കുന്ന വിവാഹവീടുകൾ തമ്മിൽ പരസ്പരം മാറിപ്പോകുകയായിരുന്നു. വഴിതെറ്റി വരനും സംഘവും എത്തിയത് ഉൾഫ എന്ന 27കാരിയുടെ വിവാഹ നിശ്ചയ ചടങ്ങിലാണ്. എന്നാൽ ഉൾഫ സംഭവം ഒന്നും അറിഞ്ഞില്ലത്രേ. അണിഞ്ഞ് ഒരുങ്ങിക്കൊണ്ടിരുന്ന സമയത്തായിരുന്നു…
Read Moreദയവായി അവനെ തിരികെ കൊണ്ടുവന്ന് തരൂ..!ലോകത്തിലെ ഏറ്റവും വലിയ മുയലിനെ കാണാനില്ല; ഒരു ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ച് ഉടമ; കാണാതായത് സാധാരണ മുയലല്ല…
വളർത്തുമൃഗങ്ങളെ കാണാതെ പോകുന്നത് പുതിയ സംഭവമല്ല. കാണാതെ പോയ തങ്ങളുടെ പ്രിയപ്പെട്ട മൃഗങ്ങളെ കണ്ടെത്തി നൽകുന്നവർക്ക് തക്കതായ പരിതോഷികവും ഉടമകൾ നൽകാറുണ്ട്. ഇപ്പോഴിത കാണാതായ മുയലിനെ കണ്ടെത്തി നൽകുന്നവർക്ക് ഏകദേശം ഒരു ലക്ഷത്തോളം രൂപ സമ്മാനമായി നൽകുമെന്ന് ഒരു ഉടമ പ്രഖ്യാപിച്ചിരിക്കുകയാണ്. കാണാതായത് സാധാരണ മുയലല്ല എന്നതാണ് ഇതിന് വാർത്ത പ്രാധാന്യം ലഭിക്കാൻ കാരണം. വലിപ്പം കൊണ്ട് ഗിന്നസ് റിക്കാർഡിൽവരെ ഇടംനേടിയതാണ് ഡാരിയസ് എന്ന പേരുള്ള മുയൽ. മധ്യഇംഗ്ലണ്ടിലെ എന്നറ്റ് എഡ്വാര്‍ഡ്സ് എന്ന സ്ത്രീയാണ് ഇതിന്റെ ഉടമ. 20 കിലോയോളം ഭാരമുള്ള ഈ മുയലിന് നാലടി നീളമുണ്ട്. ശനിയാഴ്ച രാത്രി സ്റ്റൌൾട്ടണിലെ ഉടമകളുടെ പൂന്തോട്ടത്തിൽ നിന്നാണ് ഡാരിയസിനെ കടത്തിക്കൊണ്ട് പോയത്. മുയലിനെ കാണാതെയായ ദിവസത്തെ കുറിച്ച് ‘ഇത് വളരെ സങ്കടപ്പെടുത്തുന്ന ദിവസമാണ്’ എന്നും എന്നറ്റ് പറയുന്നു. ‘ആരാണ് ഡാരിയസിനെ കൊണ്ടുപോയതെന്ന് വച്ചാൽ ദയവായി അവനെ തിരികെ കൊണ്ടുവന്ന്…
Read Moreഐസ്ക്രീം ബനാന! എന്തു കൊണ്ട് ആരും എന്നോട് ഈ നീല പഴത്തെ കുറിച്ച് പറഞ്ഞില്ല… കൗതുകമായി നീല നിറത്തിലുള്ള വാഴപ്പഴം
വാഴപ്പഴം ഇഷ്ടമല്ലാത്തവർ ചുരുക്കമാണ്. വാഴകായ് പഴുത്തതും പച്ചയും വലതരത്തിൽ ഉപയോഗിക്കാറുണ്ട്. ഉപ്പേരിക്കായും വിവിധ കറികൾക്കും പച്ചകായ് ഉപയോഗിക്കുന്നു. ഷേയ്ക്ക്, ഐസ്ക്രിം തുടങ്ങിയ കാര്യങ്ങൾക്ക് വാഴപ്പഴവും ഉപയോഗിക്കുന്നു. പച്ചയും മഞ്ഞയും ചുവപ്പും നിറത്തിലുള്ള വാഴപ്പഴങ്ങളാണ് സാധാരണ കണ്ടുവരുന്നത്. എന്നാൽ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത് നീല നിറത്തിലുള്ള വാഴപ്പഴമാണ്. ബ്ലൂ ജാവ ബനാന എന്ന പേരിലുള്ള പഴമാണിത്. പഴത്തിന് വാനില ഐസ്ക്രീമിന്റെ രുചിയാണ്. പ്രസിദ്ധ ഷെഫായ താം ഖയ് മെങ് തന്റെ ട്വിറ്ററില്‍ ഈ പഴത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. എന്തു കൊണ്ട് ആരും എന്നോട് ഈ നീല പഴത്തെ കുറിച്ച് പറഞ്ഞില്ലെന്നു ചോദ്യവുമായാണ് ഇദ്ദേഹം ട്വിറ്ററിൽ എത്തിയത്. ദക്ഷിണേഷ്യയില്‍ കാണപ്പെടുന്ന ഇവ ഹവായി മേഖലയില്‍ സര്‍വ്വസാധാരണമാണ്. തണുപ്പ് കാലാവസ്ഥയിൽ വളരുന്ന ഇവയ്ക്ക് കടുപ്പം കൂടുതലാണ്. നല്ലപോലെ പഴുത്തു കഴിഞ്ഞാൻ ഇവയുടെ നിറം മാറി മഞ്ഞയാകും. ആറ് മീറ്റർ വരെ ഉയരത്തിൽ…
Read Moreമൊബൈല്‍ ഫോണ്‍ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങി എല്‍ജി ! സ്മാര്‍ട്ട് ഫോണുകള്‍ പകുതി വിലയ്ക്ക് നല്കുന്നു;വമ്പന്‍ ഡിസ്കൗണ്ട് കണ്ട് കണ്ണുതള്ളി ടെക്പ്രേമികള്‍…
പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ എല്‍ജി ഏറെ സവിശേഷതകളോടെ വിപണിയില്‍ ഇറക്കിയ വിംഗ് സ്മാര്‍ട്ട്ഫോണ്‍ വമ്പന്‍ വിലക്കുറവില്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ ലഭിക്കും. ഇരട്ട ഡിസ്പ്ലേയും കറക്കാന്‍ കഴിയുന്ന മെയ്ന്‍ സ്ക്രീനുമാണ് ഇതിന്റെ പ്രധാന സവിശേഷത. ഇത് 29,999 രൂപയ്ക്കാണ് ഫ്ളിപ്പ്കാര്‍ട്ടില്‍ ലഭിക്കുക. 69,990 രൂപയ്ക്കാണ് ഏറെ ഫീച്ചറുകള്‍ ഉള്ള ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇതാണ് പകുതിയില്‍ താഴെ വിലയ്ക്ക് ഫല്പ്പ്കാര്ട്ടില് ലഭ്യമാക്കുന്നത്. എട്ട് ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഫോണിനുള്ളത്. അടുത്തിടെ,മൊബൈല്‍ ഫോണ്‍ ബിസിനസ് യൂണിറ്റ്് അടച്ചുപൂട്ടാന്‍ പോകുന്നതായി എല്‍ജി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിപണിയില്‍ ഇറക്കിയ സ്മാര്ട്ട്്്ഫോണുകള്ക്ക് ഡിസ്്ക്കൗണ്ട് അനുവദിക്കാന്‍ തീരുമാനിച്ചത്. ജൂലൈ 31ന് ശേഷം സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന, ഉല്‍പ്പാദനം എന്നി രംഗങ്ങളില്‍ നിന്ന് പതുക്കെ പിന്മാറുമെന്നാണ് കമ്പനി അറിയിച്ചത്.ബിസിനസ് കുറഞ്ഞതും മത്സരം കടുത്തതുമാണ് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ നിന്ന് പിന്മാറാന് കമ്പനിയെ പ്രേരിപ്പിച്ചത്. 6.81 ഇഞ്ച്…
Read Moreഞാന്‍ പോയി കണ്ടതാണ് അവര്‍ക്ക് എണീറ്റു നില്ക്കാന് പോലും വയ്യ ! ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി ഇഷാന് ദേവ്
വയലിനിസ്റ്റ് ബാലഭാസ്കര്‍ വിടപറഞ്ഞിട്ട് രണ്ടു വര്‍ഷം പിന്നിട്ടുവെങ്കിലും അദ്ദേഹത്തിന്റെ മരണത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. 2018 സെപ്തംബറിലാണ് അദ്ദേഹവും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. മകള്‍ സംഭവ സ്ഥലത്തുവച്ചും, ബാലഭാസ്കര്‍ ആശുപത്രിയില്‍വച്ചുമാണ് മരണത്തിന് കീഴടങ്ങിയത്. ഭാര്യ ലക്ഷ്മി പരിക്കുകളോടെ രക്ഷപ്പെട്ടു. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ചിലര്‍ ഭാര്യ ലക്ഷ്മിയെ വരെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീതസംവിധായകന് ഇഷാന് ദേവ്. ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് ബാലുവിന്റെ സുഹൃത്തുകൂടിയായ ഇഷാന്റെ വെളിപ്പെടുത്തല്‍. ലക്ഷ്മിയുടെ അടിവയറ്റില്‍ രണ്ടു ചവിട്ടു കൊടുത്താല്‍ സത്യം പുറത്തു വരുമെന്നു പറയുന്നവരോട് അവരുടെ വീട്ടിലും അമ്മയും കുഞ്ഞുമൊന്നുമില്ലേ എന്നേ തനിക്കു ചോദിക്കാനുള്ളൂ എന്ന് ഇഷാന് പറയുന്നു. താന്‍ പോയി കണ്ടപ്പോള്‍ അവര്‍ക്ക് എണീറ്റ് നടക്കാന്‍ പോലും വയ്യെന്നും ബാലഭാസ്കര്‍ എങ്ങനെയാണ് വൈഫിനെ നോക്കിയിരുന്നതെന്നും തനിക്കറിയാമെന്ന് ഇഷാന് പറയുന്നു. ഇണക്കങ്ങളും പിണക്കങ്ങളും…
Read More