ജനപ്രിയ നടന്‍ ജയറാമിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു അപരന്‍. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ പദ്മരാജന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. നഗരത്തിലെത്തുന്ന കഥാനായകന് താനുമായി രൂപസാദൃശ്യമുള്ള വ്യക്തി ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ മൂലം ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്നതാണ് സിനിമയുടെ കഥാ പശ്ചാത്തലം. എന്നാല്‍ അത് സിനിമയാണെങ്കില്‍ കഴിഞ്ഞ ആറു വര്‍ഷമായി അപരനെക്കൊണ്ട് പൊറുതിമുട്ടുന്ന ഒരാള്‍ കേരളത്തിലുണ്ട്. മലപ്പുറം തരിശിലെ പൊതുപ്രവര്‍ത്തകനായ ഓട്ടുപാറ അബൂബക്കര്‍. ഇതിനോടകം നാല് അറസ്റ്റ് വാറന്റും അഞ്ച് സമന്‍സുമാണ് അബൂബക്കറിന്റെ പേരില്‍ വീട്ടിലേക്ക് എത്തിയത്. എന്നാല്‍ ഈ കുറ്റകൃത്യങ്ങളുമായി അദ്ദേഹത്തിന് ഒരു പങ്കുമില്ല. ഒരേ പേരും മേല്‍വിലാസമുള്ള മറ്റൊരാള്‍ ചെയ്യുന്ന കുറ്റങ്ങളാണ് അബൂബക്കറിന്റെ തലയിലായത്. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളിലായിരുന്നു അദ്ദേഹം. അവസാനം തന്റെ അപരനെ കയ്യോടെ പിടിച്ചെങ്കിലും അറസ്റ്റ് വാറന്റില്‍ നിന്ന് രക്ഷപ്പെടാനായില്ല. ഇത്തവണ എടക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2005ല്‍…
Read MoreCategory: Today’S Special
മഞ്ചേശ്വരത്തെ ‘വയ്യാവേലിയെ’ വലവീശിപ്പിടിച്ച് ബിജെപി ! കെ സുന്ദര മത്സരരംഗത്തു നിന്നു പിന്മാറുന്നു; ബിജെപിയില്‍ ചേരും…
കഴിഞ്ഞ തവണ കെ. സുരേന്ദ്രനെ നിയമസഭയില്‍ എത്തുന്നതില്‍ നിന്നു തടഞ്ഞ സ്വതന്ത്ര സ്ഥാനാര്‍ഥി കെ സുന്ദര ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയ്ക്കു ഭീഷണിയാകില്ല. ഇക്കുറി ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കെ സുന്ദര മല്‍സരരംഗത്തു നിന്നും മാറുന്നുവെന്നാണ് സൂചന. ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വലിയ ആശ്വാസമാണ് സുന്ദരയുടെ നിലപാട്. മഞ്ചേശ്വരത്തു ബിഎസ്പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ സുന്ദര ഇന്നു പത്രിക പിന്‍വലിക്കും. ഇത്തവണ ബിജെപിക്കു പിന്തുണ നല്‍കുമെന്നും സുന്ദര പറഞ്ഞു. സുന്ദരയോടൊപ്പം ബിജെപി നേതാക്കള്‍ നില്‍ക്കുന്ന ചിത്രം ബിജെപി മീഡിയ വാട്സാപ് ഗ്രൂപ്പിലൂടെ പുറത്തു വിട്ടു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്റെ അപരനായി, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ഇന്ന് 89 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണയും സുന്ദരയുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്ക് ഭീഷണിയായിരുന്നു. അതിനിടെ,…
Read Moreരാജസ്ഥാനിലെ രണ്ട് കരടികളും ഒരു കുരങ്ങനും യൂട്യൂബ് ചാനല്‍ തുടങ്ങി ! റിമി ടോമിയെ ട്രോളി രമേഷ് പിഷാരടി…
മലയാളികളുടെ ഇഷ്ടതാരമാണ് ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി തന്റെ എല്ലാക്കാര്യങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. റിമിയുടെ യൂട്യൂബ് ചാനലിനെക്കുറിച്ചും റിമിയെ കുറിച്ചുമുള്ള നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടെ ട്രോളാണ് ഇപ്പോള്‍ ഏവരെയും പൊട്ടിച്ചിരിപ്പിക്കുന്നത്. പ്രമുഖ ചാനലിന്റെ റിയാലിറ്റി ഷോയില്‍ വെച്ചാണ് റിമിയെ പിഷാരടി ഗംഭീരമായി ട്രോളിയത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്കുള്ള റിമിയുടെ യാത്രകളും യാത്രാവിവരണങ്ങളും എടുത്തു പറഞ്ഞു കൊണ്ടാണ് രമേഷ് പിഷാരടി റിമിയ്ക്ക് പണികൊടുത്തത്. രാജസ്ഥാനിലെ അപൂര്‍വ ജീവികളെയൊക്കെ കാണിച്ചു തരാം എന്നു പറഞ്ഞ് റിമി തന്റെ ചാനലിലൂടെ വീഡിയോകള്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചായിരുന്നു പിഷാരടിയുടെ ട്രോള്‍. റിമി എന്ന ഒരു അപൂര്‍വ ജീവിയെ കാണിച്ചു തരാം എന്നു പറഞ്ഞ് രാജസ്ഥാനിലെ രണ്ട് കരടികളും ഒരു കുരങ്ങനും യൂട്യൂബ് ചാനല്‍ തുടങ്ങി എന്നും റിമി അവരെ ഷൂട്ട് ചെയ്യുന്നതിന്റെ വീഡിയോ അവര്‍…
Read Moreസ്‌കൂള്‍കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനായി എത്തിച്ചത് ‘കാലിത്തീറ്റ’ ! വിചിത്രമായ സംഭവം ഇങ്ങനെ…
വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി പ്രകാരം സ്‌കൂളിലെത്തിച്ചത് ‘കാലിത്തീറ്റ’. പൂനെയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ഉച്ചഭക്ഷണത്തിനായുള്ള ധാന്യത്തിന് പകരം കാലിത്തീറ്റ എത്തിയത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ സ്‌കൂളിന്റെ നടത്തിപ്പ് ചുമതല പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ്. കോവിഡ് ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം വീടുകളിലെത്തിച്ച് നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് വീടുകളിലെത്തിച്ച് നല്‍കണ്ട ചുമതല ജില്ലാഭരണകൂടത്തിനാണ്. ഇതിന്റെ ഭാഗമായി പൂനെയിലെ സ്‌കൂള്‍ നമ്പര്‍ 58ല്‍ എത്തിയ ഭക്ഷ്യസാധനങ്ങളുടെ ലോഡിലാണ് കാലിത്തീറ്റയുടെ പാക്കറ്റുകള്‍ ഉണ്ടായത്. പ്രാദേശിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അധികൃതര്‍ കാലിത്തീറ്റ പാക്കറ്റുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂളാണിതെന്നാണ് വിഷയത്തില്‍ പൂനെ മേയര്‍ മുരളീധര്‍ മൊഹോലിന്റെ പ്രതികരണം. എത്തിച്ചു…
Read Moreസോഷ്യല്‍ മീഡിയയില്‍ യുവാക്കളുടെ ഹൃദയമിടിപ്പ് കൂട്ടിയ സുന്ദരിയായ ബൈക്ക് റൈഡര്‍ ! എന്നാല്‍ സുന്ദരിയുടെ തനിനിറം പുറത്തുവന്നതോടെ ആരാധകരെല്ലാം ഞെട്ടി…
അസൂയാഗ കുയൂകി എന്ന പേരില്‍ ട്വിറ്ററില്‍ തരംഗമായ ജാപ്പനീസ് ബൈക്ക് റൈഡറിന് നിരവധി ആളുകളാണ് ആരാധകരായുണ്ടായിരുന്നത്. ഈ യുവതിയുടെ സൗന്ദര്യമാണ് യുവാക്കളെ ഈയാംപാറ്റകളെപ്പോലെ ഇവരിലേക്ക് ആകര്‍ഷിച്ചത്. ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളുടെ ലൈക്കുകള്‍ ആയിരങ്ങള്‍ ലൈക്ക് ചെയ്തു. എന്നാല്‍ സുന്ദരിയുടെ തനിസ്വരൂപം പുറത്തു വന്നതോടെ തകര്‍ന്നത് ഈ ആയിരങ്ങളുടെ ഹൃദയമാണ്. ഈ അക്കൗണ്ട് ഒരു യുവതിയുടേതായിരുന്നില്ല എന്നതായിരുന്നു വാസ്തവം. യഥാര്‍ത്ഥില്‍ ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് സോന്‍ഗു എന്ന 50 വയസുള്ള വ്യക്തിയാണ്. നീണ്ട മുടിയുള്ള ഇയാള്‍ ഒരു ബൈക്ക് റൈഡര്‍ ആണ്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. ഇതോടെയാണ് ഫേസ്ആപ്പ് ഉപയോഗിച്ച് തന്റെ മുഖം സ്ത്രീയുടേതാക്കി മാറ്റിയ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ തുടങ്ങിയത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ വൈറലാകാന്‍ തുടങ്ങി. പക്ഷേ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ മിടുക്കന്‍മാര്‍ തന്നെയാണ് ഇക്കാര്യം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈക്കിന് മുന്നില്‍…
Read Moreവിവാഹം കഴിഞ്ഞ് മാസങ്ങളായിട്ടും ഭര്‍ത്താവുമായി ശാരീരിക ബന്ധത്തിന് തയ്യാറാകാതെ ഭാര്യ ! ഒടുവില്‍ ഡോക്ടറെ കാണിച്ചപ്പോള്‍ പുറത്തു വന്ന വിവരങ്ങള്‍ കേട്ട് യുവാവിന്റെ കിളിപോയി…
വിവാഹം കഴിഞ്ഞ് അഞ്ചു മാസമായിട്ടും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭാര്യ തയ്യാറാകുന്നില്ലെന്നായിരുന്നു യുവാവിന്റെ പരാതി. എന്തിന് ഭര്‍ത്താവിന്റെ അടുത്തേക്ക്് വരാന്‍ പോലും യുവതി വിസമ്മതിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ രണ്ടാം നാള്‍ മുതല്‍ യുവതി അകല്‍ച്ച പ്രകടിപ്പിക്കാന്‍ ആരംഭിച്ചിരുന്നു.ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ എന്ന സ്ഥലത്താണ് സംഭവം. മുറിയില്‍ ഭര്‍ത്താവ് കയറിയതും എഴുന്നേറ്റു മാറുകയാണ് അവര്‍ ചെയ്തത്. എന്നാലിത് ഭയം കൊണ്ടോ മറ്റുമാകും എന്നാണ് ഭര്‍ത്താവ് കരുതിയത്. പക്ഷെ മാസങ്ങള്‍ പിന്നിട്ടിട്ടും കാര്യങ്ങള്‍ക്കു യാതൊരു മാറ്റവുമുണ്ടായില്ല. പല കാരണങ്ങള്‍ പറഞ്ഞ് ഒഴിയുകയായിരുന്നു. ശേഷം ഡോക്ടറെ കാണിച്ചതും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലാണ് ഇയാള്‍ക്ക് നേരിടേണ്ടി വന്നത്. തന്നില്‍ നിന്നും ഒരു വലിയ കാര്യം മറച്ചു വച്ചായിരുന്നു വിവാഹമെന്നത് യുവാവിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.പരിശോധനയില്‍ യുവതി ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ പരാതിപ്പെട്ടാല്‍ കേസ് കൊടുക്കുമെന്നായി യുവതി. യുവാവിന്റെ വീട്ടുകാര്‍ ആദ്യമൊന്നും കാര്യമറിഞ്ഞിരുന്നില്ല. യുവാവ്…
Read Moreഇത് വെറും സാമ്പിള്‍ ! ഇനി എന്തൊക്കെ കാണാനിരിക്കുന്നു ! വൃദ്ധിക്കുട്ടിയുടെ ചില പഴയ നമ്പരുകള്‍ കാണാം…
കിടിലന്‍ ഡാന്‍സ് സ്റ്റെപ്പുകളിലൂടെ ഏവരുടെയും ഇഷ്ടം പിടിച്ചു പറ്റിയ കൊച്ചുമിടുക്കി വൃദ്ധി വിശാലാണ് ഇപ്പോള്‍ താരം. സീരിയല്‍ താരം അഖില്‍ ആനന്ദിന്റെ വിവാഹവേദിയില്‍ ചുവടുവെച്ച് വാട്‌സ് ആപ്പ് സ്റ്റാറ്റസുകളിലൂടെയാണ് വൃദ്ധി താരമായത്. പിന്നാലെ മറ്റൊരു സന്തോഷം കൂടി വൃദ്ധിയെ തേടിയെത്തി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ‘കടുവ’യില്‍ പൃഥ്വിയുടെ മകളായി അഭിനയിക്കാന്‍ അവസരം. https://www.instagram.com/p/CMjY8SADuDe/?utm_source=ig_embed&utm_campaign=embed_video_watch_again കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളായ ഈ യുകെജിക്കാരിയുടെ പഴയ ഡാന്‍സ് വീഡിയോകളും ടിക് ടോക് വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ‘മഞ്ഞില്‍ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന ബാലതാരമാണ് വൃദ്ധി. ഇത്ര ചെറുപ്പത്തില്‍ തന്നെ ഞെട്ടിക്കുന്ന ഡാന്‍സ് പെര്‍ഫോമന്‍സാണ് വൃദ്ധി കാഴ്ച വയ്ക്കുന്നത്.
Read Moreസെക്‌സ്‌ഡോള്‍ ഭാര്യയെ ഡൈവോഴ്‌സ് ചെയ്ത് യുവാവ് ! കാരണമായി ഇയാള്‍ പറയുന്നത് കേട്ടാല്‍ ഏവരുടെയും കണ്ണുതള്ളും…
സെക്‌സ് ഡോളിനെ വിവാഹം ചെയ്ത് ലോക ശ്രദ്ധ നേടിയ കസാഖിസ്ഥാന്‍ സ്വദേശിയാണ് യൂറി ടോലോച്ച്കോ. 2020ലാണ് മാര്‍ഗൊ എന്ന സെക്സ് ഡോളിനെ യൂറി വിവാഹം ചെയ്തത്. ഇരുവരുടേയും വിവാഹ വാര്‍ത്തയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇരുവരും വാര്‍ത്തകളില്‍ നിറയുന്നത് വിവാഹമോചനത്തിലൂടെയാണ്. മാര്‍ഗൊയുമായുളള തന്റെ ബന്ധം അവസാനിപ്പിച്ചെന്ന് യൂറി തന്നെ വെളിപ്പെടുത്തുകയായിരുന്നു. മാര്‍ഗൊ വീണ് തകര്‍ന്നിരുന്നു. തുടര്‍ന്ന് മാര്‍ഗൊയുടെ തകരാറുകള്‍ പരിഹരിക്കാന്‍ വര്‍ക്ക് ഷോപ്പില്‍ കയറ്റി. മാത്രമല്ല മാര്‍ഗൊ ഇല്ലാത്ത സമയത്ത് താന്‍ മറ്റൊരു സെക്സ് ഡോളുമായി ബന്ധം സ്ഥാപിച്ച് അവളെ വഞ്ചിച്ചെന്നും ഇതും പിരിയാനുളള കാരണമാണെന്നുമാണ് യൂറി പറയുന്നത്. പുതിയ സെക്സ് ഡോളിന് ‘ലോല’ എന്നാണ് യൂറി പേര് നല്‍കിയിരിക്കുന്നത്. യൂറിയുടെ വിവാഹം പോലെ തന്നെ വിവാഹമോചനവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Read Moreറെയില്‍വേ സ്റ്റേഷനിലെ സൗജന്യ വൈഫൈ വഴി ‘മറ്റവന്‍’ ഡൗണ്‍ലോഡ് ചെയ്താല്‍ പിടിവീഴും ! സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം തടയാന്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി റെയില്‍വേ…
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി റെയില്‍വേ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന കുറ്റകൃത്യങ്ങളുടെ വിശാദാംശങ്ങള്‍ ശേഖരിക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് നിര്‍ദ്ദേശം നല്‍കി. റെയില്‍വേയുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങള്‍ നടത്തിയവരുടെ ഡാറ്റാബേസ് ശേഖരിക്കാനും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്നു ലഭിക്കുന്ന സൗജന്യ വൈഫൈ ഉപയോഗിച്ച് അശ്ലീല വീഡിയോകളും മറ്റും ഡൗണ്‍ലോഡ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണിയാണ്. ഇത്തരക്കാരെ നിരീക്ഷിക്കാനാണ്ാ പദ്ധതി. ഉപയോഗ ശൂന്യമായി കിടക്കുന്ന പ്ലാറ്റ്ഫോമുകള്‍, യാര്‍ഡുകള്‍, കെട്ടിടങ്ങള്‍, ക്വാര്‍ട്ടേഴ്സുകള്‍, സംരക്ഷിതമല്ലാത്തതോ ശ്രദ്ധിക്കപ്പെടാത്തതോ ആയ ഒറ്റപ്പെട്ട സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ തുടങ്ങിയവ എത്രയും പെട്ടെന്നു തന്നെ പൊളിച്ചുമാറ്റണമെന്നും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഡിജി അരുണ്‍ കുമാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ആവശ്യപ്പെട്ടു. ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതുവരെ കര്‍ശനമായ നിരീക്ഷണം ഇവിടങ്ങളില്‍ ഉണ്ടാകണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബലാത്സംഗം ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ…
Read Moreഓസ്‌ട്രേലിയയെ വിറപ്പിച്ച് മൂഷികര്‍ ! വീടുകളിലും റോഡുകളിലും കടകളിലുമെല്ലാം നിറഞ്ഞ് ലക്ഷക്കണക്കിന് എലികള്‍; ഹാമെലിനിലെ കുഴലൂത്തുകാരനെ പ്രതീക്ഷിച്ച് ജനങ്ങള്‍…
ഹാമെലിനിലെ കുഴലൂത്തുകാരന്റെ കഥ കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. ഹാമെലിന്‍ നഗരത്തിലെമ്പാടും എലികള്‍ പെരുകിയപ്പോള്‍ മാന്ത്രിക ബ്യൂഗിളുമായി വന്ന് എലികളെ കടലിലേക്ക് ആകര്‍ഷിച്ച ആ കുഴലൂത്തുകാരനെ പ്രതീക്ഷിക്കുകയാണ് ഇപ്പോള്‍ ഓസ്ട്രലിയന്‍ ഗ്രാമങ്ങള്‍. അത്രമാത്രമാണ് ന്യു സൗത്ത് വെയില്‍സിലേയും ക്യുന്‍സ്ലാന്‍ഡിലേയുമൊക്കെ ഗ്രാമങ്ങളും ഉള്‍നാടന്‍ പട്ടണങ്ങളും എലികളെ കൊണ്ട് കഷ്ടപ്പെടുന്നത്. കോവിഡ് പ്രതിസന്ധിയെ അവഗണിച്ചും ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കൊയ്ത്ത്കാലം കഴിഞ്ഞയുടനെയാണ് എലികള്‍ ക്രമാധീതമായി വര്‍ദ്ധിക്കുന്ന മൈസ് പ്ലേഗ് എന്ന പ്രതിഭാസം ആസ്‌ട്രേലിയയില്‍ ദൃശ്യമായിരിക്കുന്നത്. വീടുകളിലും, കടകളിലും, പാടങ്ങളിലും, ധാന്യ സംഭരണശാലകളിലും മാത്രമല്ല, നാടിന്റെ സകല മുക്കും മൂലയും എലികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. വര്‍ഷങ്ങളായി ഇല്ലാതിരുന്ന വേനല്‍ മഴ ഇത്തവണ ധാരാളമായി ലഭിച്ചതാണ് ഈ പ്രതിഭാസത്തിനു കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. മൂന്ന് ആശുപത്രികളില്‍ രോഗികളെ എലി കടിച്ചതായി റിപ്പോര്‍ട്ടുകള്‍ കൂടി വന്നതോടെ ഭയാശങ്കയിലായിരിക്കുകയാണ് നാട്ടുകാര്‍. ടോട്ടെന്‍ഹാം, വാല്‍ഗെറ്റ്, ഗുലാര്‍ഗംബോണ്‍…
Read More