മിമിക്രി താരവും നടനുമായ ഉല്ലാസ് പന്തളം വീണ്ടും കോണ്‍ഗ്രസില്‍. പന്തളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഉമ്മന്‍ചാണ്ടിയാണ് ഉല്ലാസ് പന്തളത്തെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ഉല്ലാസ് പന്തളത്തിന് പുറമേ മറ്റുപാര്‍ട്ടികളില്‍നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്കും കണ്‍വെന്‍ഷനില്‍ സ്വീകരണം നല്കി. നേരത്തെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു ഉല്ലാസ് പന്തളം. തദ്ദേശ തിരഞ്ഞെടുപ്പില്‍ അന്നത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന പന്തളം പ്രതാപനെതിരേ ഉല്ലാസ് മത്സരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് പന്തളം പ്രതാപന് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഉല്ലാസ് പന്തളം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.
Read MoreCategory: Today’S Special
ഭാര്യയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ 1200 കിലോമീറ്റര്‍ സ്കൂട്ടറില്‍ ഒരു യാത്ര ! ലോക്ഡൗണ്‍ കാലത്തെ അവിസ്മരണീയ യാത്രയിങ്ങനെ…
1200 കിലോമീറ്റര്‍ ബൈക്കില്‍ യാത്ര, അതും ഭാര്യയുടെ സ്വപ്ന സാക്ഷാത്കാരത്തിനായി. ആ യാത്രയുടെയും ജനത കര്ഫ്യൂവിന്റെയും ഒന്നാം വാര്‍ഷികം ഒരു ദീര്‍ഘ നിശ്വാസത്തോടെ ഓര്‍ത്തെടുക്കുകയാണ് ധനഞ്ജയ് കുമാര്‍ ഹെംബ്രോം. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന ഘട്ടത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്. തൊട്ടു പിന്നാലെ തന്നെ ലോക്ഡൗണും വന്നു. ഗോഡ്ഡയില്‍ റെസ്റ്റോറന്റിലെ വെയ്റ്റര്‍ ആയി ജോലി ചെയ്യുകയാണ് ധനഞ്ജയ് എന്ന ഇരുപത്തിയേഴുകാരന്. ഭാര്യ ഇരുപത്തിരണ്ടുകാരിയായ സോണി മധ്യപ്രദേശില്‍ പഠിക്കുകയാണ്. സ്കൂള്‍ അധ്യാപികയാവുക എന്നതാണ് സോണിയുടെ ജീവിതാഭിലാഷം. ഝാര്‍ഖണ്ഡിനെ അപേക്ഷിച്ചു ഫീസ് കുറവാണ് എന്നതിനാലാണ് മധ്യപ്രദേശില്‍ പഠിക്കാന്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചപ്പോള്‍ കയ്യിലുള്ളതെല്ലാം വിറ്റും പണയം വച്ചുമാണ് സോണി ചെലവിനു പണം സംഘടിപ്പിച്ചത്. എന്നാല്‍ ഒടുവില്‍ നോക്കിയപ്പോള്‍ ടിക്കറ്റിനുള്ള പണം പോലും ആയിട്ടില്ല. തുടര്‍ന്ന്…
Read Moreവിവാഹിതരാവാതെയും ഇനി അമ്മമാരാകാം ! വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്കും കൃത്രിമ ഗര്‍ഭധാരണത്തിന് അനുമതി…
വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്കും ഇനി കൃത്രിമ ഗര്‍ഭധാരണത്തിന് അവകാശം. 21 വയസ്സിന് മുകളിലുള്ള ഏതൊരു സ്ത്രീക്കും പ്രത്യുല്പാദന സാങ്കേതികവിദ്യ (എ.ആര്.ടി) ഉപയോഗിച്ച് ഗര്‍ഭധാരണത്തിന് അനുമതി നല്‍കണമെന്ന് ആരോഗ്യത്തിനും കുടുംബക്ഷേമത്തിനുമുള്ള പാര്‍ലമെന്ററി സമിതി ശിപാര്‍ശ ചെയ്തു. വിവാഹിതരാവാതെ ഒരുമിച്ച് ജീവിക്കുന്ന സ്വവര്‍ഗ ദമ്പതികള്‍ക്കും കൃത്രിമ ഗര്‍ഭധാരണത്തിന് അനുമതി നല്‍കണമെന്നും സമിതി ശിപാര്‍ശ ചെയ്തു. എന്നാല്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്ന ദമ്പതികളുടെ കാര്യത്തില്‍ നിയമം ഒന്നും പറയുന്നില്ല. കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശത്തില്‍നിന്ന് ഇരുകൂട്ടരെയും നിയമം മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നും സമിതി ചൂണ്ടിക്കാട്ടി.
Read Moreഎന്താണ് അക്കിഡോ? അടവുകള്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല, ജീവിതത്തിലും ആവശ്യമാണെന്നു വിദ്യാർഥിനികളെ പഠിപ്പിച്ച് രാഹുല്‍
സിജോ പൈനാടത്ത് കൊച്ചി: അടവുകള്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല, ജീവിതത്തിലും ആവശ്യമാണെന്നു വിദ്യാർഥിനികളെ പഠിപ്പിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. സമ്മര്‍ദങ്ങളെയും ആക്രമണങ്ങളെയും അതിജീവിക്കാന്‍ ജപ്പാനീസ് ആയോധനകലയായ അക്കിഡോയിലെ അടവുകള്‍ രാഹുല്‍ പരിശീലിപ്പിച്ചത് എറണാകുളം സെന്റ് തെരേസാസ് കോളജില്‍. വിദ്യാര്‍ഥിനികളുമായുള്ള ആശയവിനിമയത്തിനിടെയാണു താന്‍ നേരത്തെ പരിശീലനം നേടിയിട്ടുള്ള അക്കിഡോ സദസിനെ പരിചയപ്പെടുത്തിയത്. കോളജ് യൂണിയന് വൈസ് ചെയര്‍പേഴ്സണും രണ്ടാം വര്‍ഷ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ഥിനിയുമായ വര്‍ഷ വേണുഗോപാലിന്റെ രാഹുലിനോടുള്ള ചോദ്യത്തില്‍, അക്കിഡോയെക്കുറിച്ചു സൂചിപ്പിച്ചിരുന്നു. അക്കിഡോ പരിശീലിച്ചിട്ടുള്ള രാഹുല്‍ജി വിദ്യാര്‍ഥിനികള്‍ക്കായി അതിലെ അടവുകള്‍ ഏതെങ്കിലും പ്രദര്‍ശിപ്പിക്കാമോ എന്നായിരുന്നു വര്‍ഷയുടെ ചോദ്യം. സന്തോഷത്തോടെ സമ്മതമറിയിച്ച രാഹുല്‍, അതിനായി വര്ഷയെതന്നെ വേദിയിലേക്കു ക്ഷണിച്ചു. ഒന്നോ അതിലധികമോ പേര് നമ്മെ ഉന്തുകയോ തള്ളുകയോ ചെയ്യുമ്പോള്‍ അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നതിനെക്കുറിച്ചുള്ള അക്കിഡോയിലെ ലളിതമായ ചുവടാണു രാഹുല്‍ പരിചയപ്പെടുത്തിയത്. വര്‍ഷയെ തള്ളുന്നതിന് ആറു പേരെക്കൂടി രാഹുല്‍ വേദിയിലേക്കു വിളിച്ചു. ഓരോരുത്തരും…
Read Moreവിവാഹ സമയത്ത് വധുവിന്റെ വീട് കുത്തിത്തുറന്ന് കള്ളന്റെ അതിക്രമം; അമ്പലപ്പുഴയില്‍ നടന്നത്…
ക്ഷേത്രത്തില്‍ വിവാഹം നടക്കുന്ന സമയത്ത് വധുവിന്റെ വീട്ടിലെ അലമാര കുത്തിത്തുറന്ന് പണം മോഷ്ടിച്ച് കള്ളന്. പുറക്കാട് വെളിംപറമ്പില്‍ രാജീവന്റെ വീട്ടില്‍ ഇന്നലെ പട്ടാപ്പകലാണ് മോഷണം നടന്നത്. സംഭാവന കിട്ടിയ പണം എണ്ണിത്തിട്ടപ്പെടുത്താതെ അലമാരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. രാജീവന്റെയും സുജാതയുടെയും മകള്‍ ശ്രീക്കുട്ടിയുടെ വിവാഹം ഇന്നലെ 11.30നും 12നും മധ്യേ പുന്തല ഭഗവതിക്ഷേത്രത്തിലാണ് നടന്നത്. കുടുംബാംഗങ്ങള്‍ വീടടച്ച് 10.30ന് ക്ഷേത്രത്തിലേക്ക് പോയി. ഉച്ചയോടെ ശ്രീക്കുട്ടിയുടെ കൂട്ടുകാരി ഗ്രീഷ്മ വെളിംപറമ്പ് വീട്ടിലേക്ക് വന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. രാജീവന് വീടിനോടു ചേര്‍ന്ന് ചായക്കട നടത്തുന്നുണ്ട്. ചായക്കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തു കടന്ന് കിടപ്പുമുറിയിലെ അലമാരയില്‍ നിന്നാണ് പണം മോഷ്ടിച്ചത്. അലമാരയിലെ വസ്ത്രങ്ങളും മറ്റും വാരി വലിച്ചിടുകയും ചെയ്തു. രാജീവന് അമ്പലപ്പുഴ പൊലീസില്‍ പരാതി നല്കി.
Read Moreആ രംഗങ്ങള്‍ കണ്ട് ഞാന്‍ നടുങ്ങിപ്പോയി ! നേരെ പ്രൊജക്ഷന് റൂമില്‍ പോയി സംവിധായകന്റെ ചെകിട്ടത്ത് ഒന്നു കൊടുത്തു; വെളിപ്പെടുത്തലുമായി നടി ഷാരോണ്‍ സ്റ്റോണ്‍
പ്രശസ്ത ഇറോട്ടിക് ത്രില്ലര്‍ ചിത്രം ബേസിക് ഇന്‍സ്റ്റിക്റ്റിന്റെ സംവിധായകന് പോള്‍ വര്ഹൂവനെതിരേ ആരോപണവുമായി നടി ഷാരോണ്‍ സ്റ്റോണ്‍. തന്നെ തെറ്റിദ്ധരിപ്പിച്ച് ലൈംഗിക രംഗം ചിത്രീകരിച്ചു എന്നാണ് താരം പറയുന്നത്. താരത്തിന്റെ ഓര്‍മക്കുറിപ്പുകളുമായി വാനിറ്റി ഫെയര്‍ പുറത്തിറക്കിയ ബ്യൂട്ടി ഓഫ് ലിവിങ് ടൈ്വസിലാണ് വെളിപ്പെടുത്തല്‍. ഷാരോണ്‍ സ്റ്റോണ്‍ അവതരിപ്പിക്കുന്ന കാതറിന് ട്രാമലിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്ന ഒരു രംഗമുണ്ട്. ഏറെ പ്രശസ്തമാണ് ആ രംഗം. തന്നെ കബളിപ്പിച്ചാണ് സംവിധായകന് ആ രംഗം ചിത്രീകരിച്ചതെന്നാണ് നടി പറയുന്നത്. ”സിനിമ പൂര്‍ത്തിയായതിന് ശേഷം എന്നോട് സിനിമ കാണാന്‍ പറഞ്ഞു. ഞാന്‍ ഈ രംഗം കണ്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. തന്നെ കബളിപ്പിച്ച് അടിവസ്ത്രം ഊരിമാറ്റിയാണ് രംഗം ചിത്രീകരിച്ചത്”താരം പറയുന്നു. തന്റെ സ്വകാര്യഭാഗങ്ങള്‍ ഒരിക്കലും പുറത്ത് കാണിക്കില്ലെന്ന ഉറപ്പിലാണ് ചിത്രത്തില്‍ അഭിനയിച്ചത്. ഇത് കണ്ടശേഷം നേരേ പ്രൊജക്ഷന് മുറിയിലേക്ക് പോയി പോള്‍ വര്‍ഹൂവന്റെ…
Read Moreകോവിഡ് വാക്സിന് ഇനി ക്യാപ്സൂള്‍ രൂപത്തിലും ! പ്രേമാസ് ബയോടെകിന്റെ പരീക്ഷണം മൃഗങ്ങളില്‍ വിജയം…
കോവിഡ് പ്രതിരോധ വാക്സിന് ക്യാപ്സൂള്‍ രൂപത്തില്‍ ലഭിക്കാനുള്ള സാഹചര്യമൊരുങ്ങുന്നു. ഇതിനായുളള ശ്രമങ്ങള്‍ ഇന്ത്യന്‍ ഫാര്‍മ കമ്പനിയായ പ്രേമാസ് ബയോടെക് ആരംഭിച്ചുകഴിഞ്ഞതായാണ് വിവരം. അമേരിക്കന്‍ കമ്പനിയായ ഓറമെഡ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍കോര്‍പറേറ്റിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് പ്രേമാസ് ബയോടെക്. ഒരു ഡോസില്‍ തന്നെ ഫലപ്രദമെന്ന് കണ്ട കോവിഡ് പ്രതിരോധ ക്യാപ്സൂള്‍ വികസിപ്പിച്ചെടുത്തുവെന്ന് മാര്‍ച്ച് 19ന് അവര്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡ് പ്രോട്ടീന്‍ അധിഷ്ഠിത വിഎല്‍പി വാക്സിന് സാര്‍സ് കോവ്-2 വൈറസിന്റെ മൂന്നുഭാഗങ്ങളില്‍ നിന്ന് മൂന്നുമടങ്ങ് സംരക്ഷണം നല്‍കുന്നതാണ് ക്യാപ ഓറവാക്സ് കോവിഡ് 19 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ക്യാപ്സൂള്‍ കോവിഡിനെതിരേ ഫലപ്രദമാണെന്നും മൃഗങ്ങളില്‍ നടത്തിയ പ്രാഥമിക പരീക്ഷണത്തില്‍ തെളിയിക്കപ്പെട്ടതായും കമ്പനി അവകാശപ്പെടുന്നു. ക്യാപ്സൂളിന്റെ ക്ലിനിക്കല്‍ ട്രയല്‍ 2021ന്റെ രണ്ടാം പാദത്തോടെ ആരംഭിക്കും. വിസ്കോണ്‍സിന്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത മൂക്കിലൂടെ നല്കാല് കഴിയുന്ന വാക്സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍…
Read Moreകൊക്കെയിൻ ആസക്തി മാറ്റാൻ ചികിത്സ പക്ഷേ, ആളുടെ ജീവനും പോയി.; തവളവിഷം ജീവനെടുത്തു, നടൻ അറസ്റ്റിൽ; എന്താണ്തവളവിഷം?
കൊക്കെയിൻ ആസക്തി മാറ്റാൻ ചികിത്സ പക്ഷേ, ആളുടെ ജീവനും പോയി. സ്പെയിനിൽ 2019 ജൂലെ 28 നായിരുന്നു ഫാഷൻ ഫോട്ടോഗ്രാഫറായ ജോസ് ലൂയിസ് അബാദ് കൊല്ലപ്പെട്ടത്. പതിനൊന്നു മാസങ്ങൾക്കു ശേഷം സ്പാനിഷ് പോണ് സ്റ്റാർ നാക്കോ വിഡാലിനെതിരെ നരഹത്യയ്ക്കു കേസ് എടുത്തിരിക്കുകയാണ്. ഫോട്ടോഗ്രാഫറുടെ കൊക്കെയിൻ ആസക്തി മാറ്റാനായി ഷമാനിക് ആചാരപ്രകാരം കർമം ചെയ്യുന്നതിനിടയിലാണ് കൊളറാഡോ നദിയിൽ കാണപ്പെടുന്ന ഒരു തരം തവളയുടെ വിഷം വിഡാൽ നൽകിയത്. ചികിത്സയായിരുന്നുപക്ഷേ,അബാദിന്റെ മൊബൈൽ ഫോണിൽ റെക്കോർഡുചെയ്ത 22 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ 20 സെക്കൻഡ് നേരം ക്രിസ്റ്റലൈസ് ചെയ്ത വിഷം ശ്വസിക്കുന്നതായി കാണാൻ സാധിക്കും. അതിനു മുന്‍പ് അബാദ് അലറിക്കരയുന്നതും അവന്റെ കൈകളും കാലുകളും വികൃതമായ രീതിയിൽ പിരിക്കുകയും വളയ്ക്കുകയും ചെയ്യുന്നതും കാണാം. ഇതേ സമയം ചടങ്ങിന്റെ രണ്ട് സഹായികൾ ചടങ്ങിന്റെ ഭാഗമായി മദ്ദളം പോലൊരു വാദ്യോപകരണത്തിൽ അടിക്കുന്നതും. രണ്ട് മണികൾ…
Read Moreഇത്രയും ഗതികെട്ടവന് ലോകത്ത് വേറെയുണ്ടാവുമോ ഈശ്വരാ ! വളര്‍ത്തു നായയെ പിടികൂടാന്‍ വീടിനകത്തേക്കു പാഞ്ഞു കയറിയ പുള്ളിപ്പുലി പെട്ടു…
വളര്‍ത്തു നായയെ ഭക്ഷണമാക്കാനായി നായയുടെ പിറകെ വീടിനകത്തു കയറിയ പുള്ളിപ്പുലി പെട്ടു. വീട്ടുകാര്‍ പൂട്ടിയിട്ട പുലിയെ വനംവകുപ്പ് അധികൃതരെത്തി കൂട്ടിലാക്കി വനത്തില്‍ വിട്ടു. ഇന്നലെ ഉഡുപ്പി ബ്രഹ്മാവറിലാണു സംഭവം. ബ്രഹ്മാവര്‍ നൈലാഡിയില്‍ ഒരു വീട്ടിലെ വളര്‍ത്തു നായയെ പിന്തുടര്‍ന്നെത്തിയതായിരുന്നു പുലി. നായ പ്രാണരക്ഷാര്‍ഥം വീടിനകത്തേക്കു കയറി. പിന്നാലെ പുലിയും. ഇതോടെ വീട്ടുകാര്‍ മുറി പുറത്തു നിന്നു പൂട്ടി വനം വകുപ്പില്‍ വിവരം അറിയിച്ചു. തുടര്‍ന്നു വനം വകുപ്പ് അധികൃതരെത്തി ഒന്നര മണിക്കൂര്‍ പണിപ്പെട്ട് പുലിയെ കൂട്ടില്‍ കയറ്റി. വൈദ്യ പരിശോധനയ്ക്കു ശേഷമാണു പുലിയെ വനത്തില്‍ വിട്ടത്.
Read Moreരക്ഷിക്കണം…ലോക്ക്ഡാ ! വിവാഹ ദിവസം വരനെ കാണാഞ്ഞപ്പോള്‍ പരാതി നല്കി വീട്ടുകാര്‍; സുഹൃത്തിന്റെ ഫോണിലേക്ക് വന്ന മെസേജില്‍ ദുരൂഹത…
വിവാഹദിവസം വരനെ കാണാതെ പോയതില്‍ ദുരൂഹത. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പൂച്ചാക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പാണാവള്ളി സ്വദേശിയെയാണ് വിവാഹ ദിവസമായ ഇന്നലെ രാവിലെ മുതല്‍ കാണാനില്ലെന്നു പരാതിയുള്ളത് . യുവാവിന്റെ വിവാഹം ഇന്നലെ രാവിലെ നടത്താന്‍ തീരുമാനിച്ചിരുന്നു. യുവാവ് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് ബൈക്കില്‍ വീട്ടില്‍ നിന്ന് ഇന്നലെ രാവിലെ ഏഴോടെ പോയതാണെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. രക്ഷിക്കണമെന്നും ലോക്ക്ഡാണെന്നും അറിയിച്ച് അയല്‍വാസിയായ സുഹൃത്തിന്റെ ഫോണിലേക്ക് വോയ്സ് മെസേജ് വന്നതായി പറയുന്നുണ്ട്. വിവരം അറിഞ്ഞ് യുവാവിന്റെ മാതാവ് ബോധരഹിതയായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ വിവാഹം അടുത്തദിവസത്തേക്ക് മാറ്റിയതായി വധുവിന്റെ ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു.
Read More