മലയാള സിനിമാ പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ മറ്റൊരു ത്രില്ലര്‍ സിനിമകൂടി എത്തുന്നു. സൈജു കുറുപ്പ് നായകനായ ‘ഗാര്ഡിയന്’ എന്ന സിനിമയുടെ ട്രെയിലറാണ് ഇപ്പോള്‍ യൂടൂബില്‍ തരംഗമാവുന്നത്. നവമാധ്യമങ്ങളിലെല്ലാം ട്രെയിലറിന് മികച്ച അഭിപ്രായമാണ് ലഭിക്കുക. അഞ്ചാം പാതിരയ്ക്കു ശേഷം മലയാള സിനിമ കാത്തിരിക്കുന്ന മികച്ച ത്രില്ലര്‍ ചിത്രമാവുമിതെന്ന പ്രതീക്ഷയാണ് ഏവരും പങ്കുവയ്ക്കുന്നത്. ‘ഫിംഗര്‍ പ്രിന്റി’നു ശേഷം സംവിധായകന് പ്രൊഫ. സതീഷ് പോള്‍ ഒരുക്കുന്ന ഫാമിലി ത്രില്ലറാണ് ‘ഗാര്ഡിയന്.’ കുടുംബ ബന്ധങ്ങളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്നതിനൊപ്പം അന്വേഷണവും സസ്പെന്‍സും നിറഞ്ഞു നില്ക്കുന്ന പുതിയ അനുഭവമായിരിക്കും ‘ഗാര്ഡിയന്’ എന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ഒ.ടി.ടി റിലീസിനൊരുങ്ങുന്ന ആദ്യ ത്രില്ലര്‍ ചിത്രം എന്ന സവിശേഷതയും ‘ഗാര്‍ഡിയനു’ണ്ട്. സൈജു കുറുപ്പ്,സിജോയ് വര്‍ഗ്ഗീസ്, മിയ ജോര്‍ജ്ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രൊഫസ്സര്‍ സതീഷ് പോള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗാര്ഡിയന് ‘ ജനുവരി ഒന്നിന് ഓണ്‍ ലൈന്‍…
Read MoreCategory: Today’S Special
“ജീവിതം ഒരു കുതിരപ്പന്തയംപോലെ ”..! ബസ് ഷെഡ്ഡിൽ കയറിയപ്പോൾ അതിജീവനത്തിനായി കുതിരയെ വാങ്ങി; കുതിരശക്തിയിൽ കുതിച്ച് ഷിബിയും കുടുംബവും
കോട്ടയം: “ജീവിതം ഒരു കുതിരപ്പന്തയം പോലെയാണ്. വെല്ലുവിളികളുണ്ടാകും. അതിനെ അതിജീവിക്കുന്നിടത്താണ് വിജയം.” ഏറ്റുമാനൂർ വള്ളിക്കാട് പഴയന്‍പള്ളി വീട്ടിൽ ഷിബി കുര്യൻ തന്റെ കുതിരകളെ ചേർത്തുപിടിച്ചാണ് ഇതു പറയുന്നത്. ലോക്ഡൗണിൽ സ്വകാര്യ ബസുകൾക്കു സഡൻ ബ്രേക്ക് വീണപ്പോഴുണ്ടായ അതിജീവനമാണ് പുതിയൊരു മേഖലയിലേക്ക് ഷിബിയെ കൊണ്ടെത്തിച്ചത്. നാലു കുതിരകളുടെ ഉടമസ്ഥനാണ് ഷിബി. കുതിര സവാരിയും കുതിരയോട്ടത്തിനുള്ള പരിശീലനവും നൽകുന്നതിലൂടെയാണ് ഈ സ്വകാര്യ ബസ് മുതലാളി തന്റെ വരുമാനം ഇപ്പോൾ കണ്ടെത്തുന്നത്. ലോക്ഡൗണിനു ശേഷം ബസുകൾ ഓടിത്തുടങ്ങിയെങ്കിലും വരുമാനത്തേക്കാൾ കൂടിയ ചെലവാണുള്ളത്. അതുകൊണ്ടുതന്നെ ഇപ്പോൾ ഒന്നോ രണ്ടോ ബസ് മാത്രമാണ് ഓടുന്നത്. ഈ സാഹചര്യത്തിൽ കുതിരകളോടുള്ള ഇഷ്ടം പുതിയൊരു വരുമാനം മുന്നിൽ തുറന്നിടുകയായിരുന്നു. പലരും നിരുത്സാഹപ്പെടുത്തിയിരുന്നു. എങ്കിലും ഒരു കുതിരയെ വാങ്ങി. പിന്നീട് മൂന്നെണ്ണംകൂടിയെത്തി. ഈ നാലു കുതിരകളിലാണ് കുതിരയോട്ടത്തിനുള്ള ബാലപാഠങ്ങൾ പഠിപ്പിക്കുന്നത്. 14 ദിവസം കുതിരയോട്ട പരിശീലനത്തിന് 6000 രൂപയാണ്…
Read Moreകുളിരണിഞ്ഞു മൂന്നാർ! കഴിഞ്ഞദിവസം പുലർച്ചെ തണുപ്പ് മൈനസിലെത്തി; തണുപ്പേറിയതോടെ മൂന്നാറിലെ സഞ്ചാരികളുടെ വരവും വർധിച്ചു
മൂന്നാർ: ഡിസംബറിന്റെ ആരംഭത്തിൽതന്നെ മൂന്നാറിനെ പൊതിഞ്ഞിരുന്ന അതിശൈത്യം എത്താൻ വൈകിയെങ്കിലും ക്രിസ്മസ് കഴിഞ്ഞതോടെ മൂന്നാർ മഞ്ഞുപുതച്ചു. കഴിഞ്ഞദിവസം പുലർച്ചെയാണ് ഇത്തവണ തണുപ്പ് മൈനസിലെത്തിയത്. മൂന്നാർ ഓൾഡ് ദേവികുളത്ത് തണുപ്പ് മൈനസ് ഒരു ഡിഗ്രിയായിരുന്നു. തണുപ്പ് മൈനസ് ഡിഗ്രിയിലെത്തിയതോടെ ഇവിടത്തെ പുൽമേടുകളും മലനിരകളുമെല്ലാം മഞ്ഞുപുതച്ചു. കഴിഞ്ഞ ദിവസം ലക്ഷ്മി എസ്റ്റേറ്റിലെ താപനില പൂജ്യം ഡിഗ്രിയിലെത്തിയിരുന്നു. മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞദിവസത്തെ താപനില പൂജ്യം ഡിഗ്രിയിലെത്തിയിരുന്നു. മാട്ടുപ്പെട്ടി, എല്ലപ്പെട്ടി, ചെണ്ടുവാര, ചിറ്റുവാര, കുണ്ടള, സെവൻമല, കന്നിമല തുടങ്ങിയ സ്ഥലങ്ങളിലും നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ തണുപ്പ് മൈനസ് ഡിഗ്രിയിലെത്തുമെന്നാണ് കരുതുന്നത്. തണുപ്പേറിയതോടെ മൂന്നാറിലെ സഞ്ചാരികളുടെ വരവും വർധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മാട്ടുപ്പെട്ടി, എക്കോപോയിന്റ്, ടോപ്പ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. മൂന്നാറിലെ അതിശൈത്യമെത്തിയതോടെ പുതുവത്സരം പ്രമാണിച്ച് ഇനിയും സഞ്ചാരികളുടെ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശൈത്യകാലത്ത്…
Read Moreസിനിമക്കാരുടെ ഇഷ്ടലൊക്കേഷനിൽ അനിലിന്റെ ജീവിതത്തിനു തിരശീല! മലങ്കര ജലാശയത്തിന്റെ ഓളപ്പരപ്പിൽ നീന്തിതുടിക്കുകയെന്നത് ജീവിതാഭിലാഷമായിരുന്നു
തൊടുപുഴ: ചുരുങ്ങിയ നാളുകൾക്കൊണ്ട് മികച്ച നടനെന്നു പേരെടുത്ത അനിൽ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സ്വദേശിയാണ്. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നു പഠിച്ചിറങ്ങിയ ശേഷം അദ്ദേഹം നാടക രംഗത്താണ് ചുവടുറപ്പിച്ചത്. പിന്നീട് മിനിസ്ക്രീനിൽ അവതാരകനായി. അതിനുശേഷം ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മമ്മൂട്ടി നായകനായ തസ്കരവീരൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയം തുടങ്ങിയത്. 2014-ൽ പുറത്തിറങ്ങിയ’ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന സിനിമയിലെ അഭിനയമാണ് ജനശ്രദ്ധ നേടിയത്. ഇതോടെ പുതുമുഖ സംവിധായകരുടെ ചിത്രങ്ങളിൽ അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചു. പിന്നീട് കമ്മട്ടിപ്പാടം എന്ന സിനിമയിൽ വില്ലൻവേഷം ചെയ്തു. ഈ വേഷവും ശ്രദ്ധിക്കപ്പെട്ടു. അയ്യപ്പനും കോശിയിലെ പോലീസ് വേഷം ശ്രദ്ധിക്കപ്പെട്ടതിൽ ഏറെ സന്തോഷവാനായിരിക്കെയാണ് അപ്രതീക്ഷിതമായി മരണം എത്തുന്നത്. മൃതദേഹം സൂക്ഷിച്ചിരുന്ന തൊടുപുഴയിലെ ആശുപത്രിയിലെത്തി ചലച്ചിത്ര താരങ്ങളായ ജോജു ജോർജ്, സുനിൽ സുഗത,സന്തോഷ് കീഴാറ്റൂർ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. കോവിഡ് ഫലം വരാൻ വൈകിയതിനാൽ…
Read Moreവിവാഹത്തിന് പിന്നാലെ നടിമാരുടെ അവസരങ്ങൾ കുറയുമെന്ന പഴഞ്ചൻ വിശ്വാസം, വിവാഹം കഴിഞ്ഞാണ് തിരക്ക് കൂടിയത്..! പ്രിയാമണി പറയുന്നു…
തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്നിരുന്ന താരമാണ് പ്രിയാമണി. വിവിധ ഭാഷകളിലെ സൂപ്പർ താരങ്ങളുടെയെല്ലാം നായികയായുളള പ്രിയാമണി ചിത്രങ്ങളെല്ലാം തിയറ്ററുകളിൽ വലിയ വിജയം നേടി. അഭിനയ പ്രാധാന്യമുളള റോളുകൾക്കൊപ്പം ഗ്ലാമർ വേഷങ്ങളും ചെയ്തുകൊണ്ടാണ് നടി സജീവമായിരുന്നത്. പരുത്തി വീരൻ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുളള ദേശീയ പുരസ്കാരവും പ്രിയാമണിക്ക് ലഭിച്ചിരുന്നു. വിവാഹ ശേഷവും സിനിമയിൽ സജീവമായിരുന്നു താരം. സിനിമകൾക്ക് പുറമെ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ വിധികർത്താവായും പ്രിയാമണി എത്തി. ഡി ഫോർ ഡാൻസ് പോലുളള ജനപ്രിയ റിയാലിറ്റി ഷോകളിലൂടെയാണ് നടി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. കഴിഞ്ഞ വർഷം പ്രിയാമണിയുടെ ആദ്യ വെബ് സീരിസായ ഫാമിലി മാൻ പുറത്തിറങ്ങിയിരുന്നു. ഒടിടി പ്ലാറ്റ്ഫോം വഴി എത്തിയ സീരിസിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫാമിലിമാനിലെ പ്രകടനത്തിന് കഴിഞ്ഞ ദിവസമാണ് മികച്ച നടിക്കുളള ഫിലിം ക്രിട്ടിക്സ് പുരസ്കാരം പ്രിയാമണിക്ക് ലഭിച്ചത്. സുചിത്ര അയ്യർ…
Read Moreസൂപ്പര്‍ ഗ്ലൂ പോലെ എന്തോ ഒന്ന്..! സന്തോഷം നിറഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍… ഒരു ദശകത്തോട് അടുക്കുന്നു; വിവാഹത്തിന്റെ ഒമ്പതാം വാര്‍ഷികം ആഘോഷിച്ച് ദുല്‍ഖര്‍
വിവാഹത്തിന്റെ ഒമ്പതാം വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയും. വിവാഹ വാര്‍ഷികദിനത്തില്‍ ഹൃദ്യമായ വാക്കുകള്‍ കുറിച്ചാണ് ദുല്‍ഖര്‍ തന്റെ പ്രിയതമ അമാലിനോടുള്ള സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്. 2011 ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. സന്തോഷം നിറഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍… ഒരു ദശകത്തോട് അടുക്കുന്നു! കൂടുതല്‍ അടുക്കുകയും ശക്തമാവുകയും ഒന്നിച്ച് വളരുകയും ചെയ്തിരിക്കുന്നു. സൂപ്പര്‍ ഗ്ലൂ പോലെ എന്തോ ഒന്ന് നമ്മളെ എപ്പോഴും അടുപ്പിച്ചു നിര്‍ത്തുന്നു. ഒരു ദശാബ്ദം നീണ്ട നമ്മുടെ യാത്ര, ജീവിതത്തില്‍ ഇടറുമ്പോഴെല്ലാം പരസ്പരം ചേര്‍ത്തു പിടിച്ച് മുന്നോട്ടു തന്നെ നടക്കുന്നു. ഒന്നിച്ച് ശക്തരായി നില്ക്കുന്നു.. – ദുല്‍ഖര്‍ കുറിച്ചു.
Read Moreപഴയ ലാലേട്ടനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സിനിമ ഒരു ട്രീറ്റായിരിക്കും; ദൃശ്യം 2വിലെ ജോർജുകുട്ടിക്കായി ലാലേട്ടൻ എടുത്ത എഫേര്‍ട്ടിനെക്കുറിച്ച് ഓർത്ത് സങ്കടപ്പെട്ട് ജീത്തുജോസഫ് പറഞ്ഞതിങ്ങനെ…
ലോക്ഡൗണ്‍ സമയത്ത് ലാലേട്ടന് വണ്ണം വെച്ചപ്പോള്‍ താന്‍ കുറച്ച് ആശങ്കപ്പെട്ടിരുന്നുവെന്ന് ജീത്തു ജോസഫ്. ഞാന്‍ ഇത് ആന്റണിയോട് പറഞ്ഞപ്പോള്‍ ടെന്‍ഷനടിക്കണ്ട എന്ന് പറഞ്ഞു. ലാലേട്ടനും ഇത് തന്നെ ആവര്‍ത്തിച്ചു. ഞാന്‍ ജോര്‍ജുകുട്ടിയായി വന്നോളാം എന്ന് പറഞ്ഞു. തുടര്‍ന്ന് കഥാപാത്രത്തിനായി അദ്ദേഹം നല്ലവണ്ണം കഷ്ടപ്പെട്ടു. പത്തിരുപത് ദിവസം ആയുര്‍വേദ ചികില്‍സയ്ക്കായി പോയി. ചിത്രീകരണം കഴിയുന്നത് വരെ ഡയറ്റ് തുടര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ ഫുഡൊക്കെ കണ്ടാല്‍ നമ്മള്‍ക്ക് സങ്കടം വരും. ഒരു ദിവസം അദ്ദേഹം കഴിക്കുന്ന ഭക്ഷണത്തിന്റെ ഒരു സ്പൂണ്‍ എനിക്ക് തന്നു. സത്യം പറഞ്ഞാല്‍ വായില്‍ വയ്ക്കാന്‍ കൊളളാത്ത സാധനം. അപ്പോ പുളളി അത്രയും എഫേര്‍ട്ട് ആ കഥാപാത്രത്തിനായി നടത്തി. ഒരുപക്ഷേ ദൃശ്യം ഫസ്റ്റിനേക്കാളും പഴയ ലാലേട്ടനെ കാണാന്‍ പറ്റുന്നത് ദൃശ്യം 2വിലായിരിക്കും. പഴയ ലാലേട്ടനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സിനിമ ഒരു ട്രീറ്റായിരിക്കും.
Read Moreവീടുമാറുമ്പോൾ ഇനി വീടും കൂടെ വരും; ഇത് വെറും വാക്കല്ല, കൂടെ വരുക തന്നെ ചെയ്യും; മടക്കി കൊണ്ടുപോകാവുന്ന വീടിനെക്കുറിച്ചറിയാം….
വീടുമാറുമ്പോൾ സാധന സമഗ്രികൾ കൊണ്ടുപോകുന്നത് സാധാരണ കാര്യമാണ്. എന്നാൽ വീടുകൂടെ കൂടെ കൊണ്ടുപോകാൻ കഴിയുമെങ്കിലോ? ഇതിനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കന്പനി. ലാത്വിയൻ സ്റ്റാർട്ടപ്പായ ബ്രെറ്റ് ഹായ്സാണ് പുതിയ രീതിയിലുള്ള വീടുകളുടെ നിർമാണത്തിനു പിന്നിൽ. ക്രോസ്-ലാമിനേറ്റഡ് തടി ഉപയോഗിച്ചാണ് വീട് നിർമ്മിച്ചിരിക്കുന്നത്. എട്ട് ആഴ്ചയെടുത്തു വീടു നിർമാണം പൂർത്തിയാക്കാൻ. ഇതിന് സ്ഥിരമായ ഒരു അടിത്തറ ഇല്ല. 240 മുതൽ 520 ചതുരശ്ര മീറ്റർ വരെ വലുപ്പത്തിലുള്ളതാണ് അത്. മടക്കാവുന്ന വീടുകൾ എവിടെ വേണമെങ്കിലും സുരക്ഷിതമായി എത്തിക്കാൻ കഴിയും. ഒരു ചെറിയ ക്രെയിൻ ഉപയോഗിച്ച് 3-4 മണിക്കൂറിനുള്ളിൽ എവിടെയും ഇത് ഇൻസ്റ്റാൾ ചെയ്യുകയുമാകാം. വീടുകളിലെല്ലാം ഇലക്ട്രിക് വയറിംഗ്, പ്ലംബിംഗ്തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു. ഏകദേശം 17 ലക്ഷത്തോളം രൂപയാണ് ഒരു വീടിന് മുടക്കേണ്ടി വരുക.
Read Moreചിലർ വരുമ്പോൾ ചരിത്രം വഴിമാറും; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർക്ക് അഭിനന്ദന പ്രവാഹം; നോർവെയിലെ ജോനാസ് ആൻഡേഴ്സണിന്റെ ബഹുമതിയാണ് ആര്യയിലൂടെ ഇല്ലാതാകുന്നത്
എം.സുരേഷ് ബാബു തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ മേയറായി ബിരുദ വിദ്യാർഥി ആര്യാ രാജേന്ദ്രൻ. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ബഹുമതി കൂടി ഇനി ആര്യക്ക് സ്വന്തം. ആര്യയെ മേയറാക്കാനുള്ള സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തെ സംസ്ഥാന കമ്മിറ്റിയും അംഗീകരിച്ചു. ഒൗദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. സ്വന്തമായി ഒരു സെന്റ് വസ്തുവോ വീടോ ഇല്ലാതെ വർഷങ്ങളായി മാതാപിതാക്കളോടൊപ്പം വാടകവീട്ടിൽ താമസിച്ച് പഠനം നടത്തി വരുന്ന ആര്യയ്ക്ക് സാധാരണക്കാരായ ജനങ്ങളുടെ പ്രയാസങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആര്യയുടെ വാർഡിലെ ജനങ്ങൾ. ഇലക്ട്രീഷ്യനായ പിതാവിന്റെയും എൽഐസി ഏജന്റായ മാതാവിന്റെയും വരുമാനത്തിൽ പഠനവുമായി മുന്നോട്ട് പോകുന്ന ആര്യ തുന്പ സെന്റ് സേവിയേഴ്സ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്. നോർവെയിലെ ജോനാസ് ആൻഡേഴ്സണ് എന്ന ഇരുപത്തിരണ്ടുകാരനായിരുന്നു ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ബഹുമതിക്ക് അർഹനായിരുന്നത്. എന്നാൽ…
Read Moreഎന്തൊരു പോക്കാടോ ഇത് ! അവസാന കുറിപ്പിൽ മരണവും സച്ചിയും ! ‘2020’ അനിലിനെയും അങ്ങ് കൊണ്ടുപോയി
വി. ശ്രീകാന്ത്നഷ്ടങ്ങളുടെ കയത്തിലേക്ക് ഒരു നടൻ കൂടി മുങ്ങിത്താഴ്ന്നിരിക്കുന്നു. സിനിമ ആളെ സ്നേഹിച്ചു തുടങ്ങിയപ്പോഴേക്കും അനിൽ നെടുമങ്ങാട് അങ്ങ് പോയി. ഇതൊരു വല്ലാത്തൊരു പോക്കായി പോയിയെന്നുള്ള അടക്കം പറച്ചിൽ തലങ്ങും വിലങ്ങും പാഞ്ഞോണ്ടിരിക്കുകയാണ്. ഒന്നു സംസാരിച്ചിട്ടുള്ളവർക്കെല്ലാം അനിൽ പ്രിയപ്പെട്ടവനായിരുന്നു. നടൻ എന്നതിലുപരി തന്റെ സ്വതസിദ്ധമായ ചിരിയിലൂടെയാണ് ആള് ഒരുപാട് ഹൃദയങ്ങൾ കീഴടക്കിയത്. കിട്ടിയ അവസരങ്ങളിലൂടെ മലയാള സിനിമാ ലോകത്തു തന്റേതായൊരു ഇരിപ്പിടം നേടിയെടുത്തൊരു നടനാണ് അനിലെന്നു മലയാളി നാവു ചലിപ്പിച്ചു തുടങ്ങിയപ്പോഴേക്കും ‘ജലം’ ആളെ കവർന്നെടുത്തുകൊണ്ടു പോകുകയായിരുന്നു. നാടകത്തിലൂടെ അഭിനയ രംഗത്തെത്തി പതിയെ ചാനലുകളിൽ ജനപ്രിയ പരിപാടികൾ ചെയ്തു സിനിമാ ലോകത്തേക്കു കാലെടുത്തു വച്ച അനിലിലെ നല്ല നടനെ പുറത്തേക്ക് എടുത്തതു സംവിധായകൻ രാജീവ് രവിയാണ്. ഞാൻ സ്റ്റീവ് ലോപ്പസിലെ ഫ്രെഡി കൊച്ചാച്ചൻ ശ്രദ്ധിക്കപ്പെട്ടതോടെ രാജീവ് തന്റെ അടുത്ത ചിത്രത്തിലെ പ്രധാന വേഷം കൂടി അനിലിനു നൽകുകയായിരുന്നു.…
Read More