സ​​ർ​​ക്കാ​​ർ ബ​​സി​​ലെ ജീ​​വ​​ന​​ക്കാ​രെ​ക്കു​റി​ച്ചു യാ​​ത്ര​​ക്കാ​​ർ​​ക്കു പ​​രാ​​തി മാ​​ത്ര​​മേ ഉ​​ള്ളൂ! ഈ ഡ്രൈവർക്കും കണ്ടക്‌ടർക്കും കൊടുക്കാം ഒരു ലൈക്ക്, അല്ല, ഒരുലോഡ് ലൈക്ക്; സംഭവം ഇങ്ങനെ…

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കെ​​എ​​സ്ആ​​ർ​​ടി​സി ബ​​സി​​ലെ ഈ ഡ്രൈ​​വ​​ർ​​ക്കും ക​​ണ്ട​​ക്‌ടർ​​ക്കും കൊ​​ടു​​ക്കാം ഒ​​രു ലൈ​​ക്ക്. സാ​​ധാ​​ര​​ണ സ​​ർ​​ക്കാ​​ർ ബ​​സി​​ലെ ജീ​​വ​​ന​​ക്കാ​രെ​ക്കു​റി​ച്ചു യാ​​ത്ര​​ക്കാ​​ർ​​ക്കു പ​​രാ​​തി മാ​​ത്ര​​മേ ഉ​​ള്ളൂ. എ​​ന്നാ​​ൽ, ചൊ​​വ്വാ​​ഴ്ച എ​​റ​​ണാ​​കു​​ളം – മ​​ധു​​ര റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തി​​യ ബ​​സി​​ലെ ജീ​​വ​​ന​​ക്കാ​​രെ എ​​ത്ര അ​​ഭി​​ന​​ന്ദി​​ച്ചാ​​ലും മ​​തി​​യാ​​കി​​ല്ല. സം​​ഭ​​വം ഇ​​ങ്ങ​​നെ: സ​​മ​​യം ചൊ​​വ്വാ​​ഴ്ച രാ​​ത്രി 11.30 ആ​​യി​​ട്ടു​​ണ്ട്. എ​​റ​​ണാ​​കു​​ളം- മ​​ധു​​ര സൂ​​പ്പ​​ർ​ഫാ​​സ്റ്റ് നി​​റ​​യെ യാ​​ത്ര​​ക്കാ​​രു​​മാ​​യി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക് കോ​​ള​​ജി​​ന്‍റെ പ​​ടി​​ക്ക​​ലെ​​ത്തി. വ്യാ​​പാ​​രി​ ഹ​​ർ​​ത്താ​​ൽ ആ​​യ​​തി​​നാ​​ൽ നി​​ര​​ത്തി​​ൽ ആ​​ള​​ന​​ക്ക​​മോ തു​​റ​​ന്ന ക​​ട​​ക​​ളോ ഒ​​ന്നു​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. പ​​തി​​വി​​ലും പ​​ത്തു മി​​നി​​റ്റ് നേ​​ര​​ത്തെ ബ​​സ് സ്ഥ​​ല​​ത്തെ​​ത്തു​​ക​​യും ചെ​​യ്തു. എ​​റ​​ണാ​​കു​​ള​​ത്തു​നി​​ന്നു ബ​സി​ൽ ക​​യ​​റി​​യ യുവതിക്ക് ഈ ​​സ്റ്റോ​​പ്പി​​ൽ ആ​​യി​​രു​​ന്നു ഇ​​റ​​ങ്ങേ​​ണ്ടി​​യി​​രു​​ന്ന​​ത്. ബം​ഗ​ളൂ​രു ക്രൈ​സ്റ്റ് കോ​ള​ജി​ൽ എം​ഫി​ൽ ചെ​യ്യു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി​നി എ​ൽ​സീ​ന ജോ​സ​ഫ് ഗ​വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി​ട്ടാ​ണ് ചൊ​വ്വാ​ഴ്ച എ​റ​ണാ​കു​ള​ത്തെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ കു​ട്ടി​ക്കാ​ന​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ പോ​കു​ന്ന​തി​നായി രാത്രിയിൽ…

Read More

തളരില്ല, ഈ പ്രണയം, ഈ സ്‌നേഹം ! അപകടത്തില്‍ ദീപുവിന്റെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടിട്ടും അര്‍ച്ചന ഉപേക്ഷിച്ചില്ല; അര്‍ച്ചനയുടെ ഇഷ്ടത്തിന് മുന്നില്‍ ബന്ധുക്കളും വഴങ്ങി

നേ​മം:നാ​ലു​വ​ർ​ഷം മു​ന്പു ന​ട​ന്ന അ​പ​ക​ട​ത്തി​ൽ അ​ര​യ്ക്കു താ​ഴെ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട ദീ​പു​വി​ന് പ്ര​ണ​യി​ച്ച പെ​ണ്‍​കു​ട്ടി ത​ന്നെ ജീ​വി​ത​സ​ഖി​യാ​യി. നേ​മം ഇ​ട​യ്ക്കോ​ട് താ​ന്നി​ക്ക​വി​ള ദി​വ്യ​ഭ​വ​ന​ത്തി​ൽ ജ​യ​ച​ന്ദ്ര​കു​മാ​റി​ന്‍റെ​യും ജ​യ​കു​മാ​രി​യു​ടെ​യും മ​ക​നാ​യ ദീ​പു​വും മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി​നി അ​ർ​ച്ച​ന​യും ത​മ്മി​ൽ കാ​ഞ്ഞി​രം​കു​ളം കെ.​എ​ൻ.​എം. കോ​ള​ജി​ൽ ഡി​ഗ്രി​ക്ക് പ​ഠി​ക്കു​ന്പോ​ഴാ​ണ് പ്ര​ണ​യം തു​ട​ങ്ങി​യ​ത്. കോ​ള​ജ് ജീ​വി​തം ക​ഴി​ഞ്ഞ് ദീ​പു ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​തി​നി​ട​യി​ൽ വെ​ള്ളാ​യ​ണി കാ​യ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ന​ട്ടെ​ല്ലി​നു ക്ഷ​ത​മേ​റ്റ് ദീ​പു​വി​ന് അ​ര​യ്ക്ക് താ​ഴെ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ടു. പി​ന്നീ​ട് ദീ​പു​വി​ന്‍റെ ജീ​വി​തം വീ​ൽ​ചെ​യ​റി​ലാ​യി. അ​പ​ക​ട​ത്തി​നു​ശേ​ഷം ദീ​പു പ​ല​വ​ട്ടം അ​ർ​ച്ച​ന​യോ​ട് ഈ ​ബ​ന്ധം ഉ​പേ​ക്ഷി​ച്ച് മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ർ​ച്ച​ന അ​ത് നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. അ​ർ​ച്ച​ന​യു​ടെ ഇ​ഷ്ട​ത്തി​ന് മു​ന്നി​ൽ ബ​ന്ധു​ക്ക​ളും വ​ഴ​ങ്ങി​യ​തോ​ടെ വി​വാ​ഹം ന​ട​ക്കു​ക​യാ​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​ന്പ് ജോ​ലി ല​ഭി​ച്ച അ​ർ​ച്ച​ന മേ​നം​കു​ളം വ​നി​താ പോ​ലീ​സ് ക്യാ​ന്പി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ…

Read More

കുറച്ചു താമസിച്ചു, വെറും28 വര്‍ഷം! ഒരു പോസ്റ്റ്കാര്‍ഡ് കിട്ടിയ സന്തോഷത്തിലാണ് ലണ്ടന്‍ സ്വദേശിയായ ജിം ഗ്രീന്‍; കത്തിന്റെ പ്രത്യേകത ഇതാണ്…

ഉ​റ്റ​വ​രു​ടെ ഒ​രു ക​ത്ത് ല​ഭി​ക്കു​ക എ​ന്ന​ത് ഇ​ന്ന​ത്തെ​ക്കാ​ല​ത്ത് അ​പൂ​ർ​വ​മാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യും ഇ​-മെ​യി​ലും വ്യാ​പ​ക​മാ​യ ഇ​ക്കാ​ല​ത്ത് ആ​ളു​ക​ൾ വ്യ​ക്തി​പ​ര​മാ​യ ക​ത്തു​ക​ൾ അ​യ​യ്ക്കു​ന്ന​ത് തീ​രെ കു​റ​വാ​ണ്. എ​ന്നാ​ൽ ഒ​രു പോ​സ്റ്റ്കാ​ർ​ഡ് കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ല​ണ്ട​ൻ സ്വ​ദേ​ശി​യാ​യ ജിം ​ഗ്രീ​ൻ. ക​ത്തി​ന്‍റെ പ്ര​ത്യേ​ക​ത എ​ന്താ​ണെ​ന്ന​ല്ലേ? ജിം ​ത​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്ക് അ​യ​ച്ച പോ​സ്റ്റ് കാ​ർ​ഡാ​ണി​ത്, അ​തും 28 വ​ർ​ഷം മു​ന്പ്. ജി​മ്മി​ന് 39 വ​യ​സ് പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് പോ​സ്റ്റ് കാ​ർ​ഡ് അ​യ​ച്ച​ത്. 1991 സെ​പ്റ്റം​ബ​ർ 12ന് ​സ്പെ​യി​നി​ൽ നി​ന്നാ​ണ് ജിം ​പോ​സ്റ്റ് കാ​ർ​ഡ് അ​യ​ച്ച​ത്. അ​വ​ധി ആ​ഘോ​ഷി​ക്കാ​നാ​ണ് ജിം ​സ്പെ​യി​നിൽ എ​ത്തി​യത്. അ​ന്ന​ത്തെ​ക്കാ​ല​ത്ത് വാ​ർ​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ ചെ​ല​വേ​റി​യ​താ​ണ്. അ​തി​നാ​ലാ​ണ് താ​ൻ എ​ത്തി​യ വി​വ​ര​ത്തി​ന് ജിം ​മാ​താ​പി​താ​ക്ക​ൾ​ക്ക് പോ​സ്റ്റ് കാ​ർ​ഡ് അ​യ​ച്ച​ത്. 2019 ഒക്ടോ​ബ​ർ 17നാ​ണ് ജി​മ്മി​ന് താ​ൻ മാ​താ​പി​ക്ക​ൾ​ക്ക് അ​യ​ച്ച പോ​സ്റ്റ് കാ​ർ​ഡ് കി​ട്ടി​യ​ത്. ജിം ​രാ​വി​ലെ ടി​വി ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് പോ​സ്റ്റ്മാ​ൻ എ​ത്തി​യ​ത്.…

Read More

ജെ​ര്‍​സി കു​കു​സ്‌​ക​യു​ടെ റി​ക്കോ​ര്‍​ഡ്‌ പ​ഴ​ങ്ക​ഥ​! ലോ​ക​ത്തെ ഉ​യ​ര​മേ​റി​യ 14 കൊ​ടു​മു​ടി​ക​ള്‍ കീ​ഴ​ട​ക്കി; ‌നേ​പ്പാ​ളി പ​ര്‍​വ​താ​രോ​ഹ​ക​ന് ലോ​ക റി​ക്കാ​ർ​ഡ്

ലോ​ക​ത്തെ ഉ​യ​ര​മേ​റി​യ 14 കൊ​ടു​മു​ടി​ക​ള്‍ കീ​ഴ​ട​ക്കി നേ​പ്പാ​ളി പ​ര്‍​വ​താ​രോ​ഹ​ക​ൻ നി​ർ​മ​ൽ പു​ർ​ജ ലോ​ക​റി​ക്കാ​ർ​ഡി​ട്ടു. ആ​റു മാ​സം 14 ദി​വ​സം കൊ​ണ്ടാ​ണ് പു​ർ​ജ റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ ജെ​ര്‍​സി കു​കു​സ്‌​ക​യു​ടെ റി​ക്കോ​ര്‍​ഡാ​ണ് നി​ര്‍​മ​ല്‍ പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്. ഇ​ത്ര​യും പ​ർ​വ​ത​ങ്ങ​ൾ കീ​ഴ​ട​ക്കാ​ൻ കു​കു​സ്‌​ക ഏ​ഴു വ​ര്‍​ഷ​വും 11 മാ​സ​വും 14 ദി​വ​സ​വും എ​ടു​ത്തി​രു​ന്നു. മു​ന്‍ ബ്രി​ട്ടീ​ഷ് ഗൂ​ര്‍​ഖ സൈ​നി​ക​നാ​യ പു​ർ​ജ ഏ​പ്രി​ല്‍ 23ന് ​നേ​പ്പാ​ളി​ലെ അ​ന്ന​പൂ​ർ​ണ കീ​ഴ​ട​ക്കി​യാ​ണ് ദൗ​ത്യം ആ​രം​ഭി​ച്ച​ത്. ഒ​ക്ടോ​ബ​ർ 29ന് ​ചൈ​ന​യി​ലെ ഷി​ഷ​പാം​ഗ്മ​വ​രെ​യു​ള്ള കീ​ഴ​ട​ക്കി​യ​തോ​ടെ എ​ണ്ണാ​യി​ര​ത്തി​ല​ധി​കം ഉ​യ​ര​മു​ള്ള 14 പ​ര്‍​വ​ത​ങ്ങ​ള്‍ കു​റ​ഞ്ഞ കാ​ലം​കൊ​ണ്ട് കീ​ഴ​ട​ക്കി​യ പ​ര്‍​വ​താ​രോ​ഹ​ക​നെ​ന്ന റി​ക്കോ​ര്‍​ഡ് 36കാ​ര​നാ​യ പു​ര്‍​ജ പേ​രി​ലാ​ക്കി. മേ​യി​ൽ എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യ ശേ​ഷ​മെ​ടു​ത്ത ചി​ത്രം ലോ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. 2003ൽ ​ബ്രി​ട്ടീ​ഷ് സേ​ന​യി​ൽ‌ അം​ഗ​മാ​യ പു​ർ​ജ 2009ല്‍ ​റോ​യ​ല്‍ മ​റൈ​ന്‍ സേ​ന​യി​ലെ​ത്തി. 2012ല്‍ ​എ​വ​റ​സ്റ്റ് ബേ​സ് കാം​പി​ലെ​ത്തി​യ അ​ദ്ദേ​ഹം പ​ർ​വ​താ​രോ​ഹ​ണം തു​ട​രാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Read More

രം​ഗോ​ലി​ക്കു വേ​ണ്ടി നെ​ട്ടോ​ട്ടം; ഉ​പ​യോ​ക്താ​ക്ക​ളെ യാ​ച​ക​രാ​ക്കി ഗൂ​ഗി​ൾ പേ; രം​ഗോ​ലി​യു​ടെ​യും ഫ്ള​വ​റി​ന്‍റെ​യും പ​ത്ത് ല​ക്ഷം സ്റ്റാം​പു​ക​ളു​ണ്ടെ​ന്ന്

ഉ​പ​യോ​ക്താ​ക്ക​ളെ യാ​ച​ക​രാ​ക്കി ഗൂ​ഗി​ളി​ന്‍റെ പേ​മ​ന്‍റ് ആ​പ്ലി​ക്കേ​നാ​യ ഗൂ​ഗി​ൾ പേ. ​ദീ​പാ​വ​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച് ഓ​ണ്‍​ലൈ​ൻ പേ​മ​ന്‍റ് രം​ഗ​ത്തെ പ്ര​ധാ​നി​ക​ളാ​യ പേ​ടി​എം, ഫോ​ണ്‍​പേ തു​ട​ങ്ങി​യ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ നി​ര​വ​ധി ഓ​ഫ​റു​ക​ൾ രം​ഗ​ത്തി​റ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും വ​ലി​യ രീ​തി​യി​ൽ പ്ര​ചാ​രം ല​ഭി​ച്ച​ത് ഗൂ​ഗി​ൾ പേ​യ്ക്കാ​ണ്. ഒ​ക്ടോ​ബ​ർ 21നാ​ണ് ഗൂ​ഗി​ൾ പേ ​ഇ​തു​മാ​യി ബ​ന്ധ​പ്പ​പെ​ട്ട് ആ​ദ്യ​മാ​യി ട്വീ​റ്റ് ചെ​യ്ത​ത്. ദി​യ, രം​ഗോ​ലി, ജും​മ്ക, ഫ്ള​വ​ർ, ലാ​ന്‍റേ​ണ്‍ എ​ന്നീ സ്റ്റാം​പു​ക​ൾ സ്വ​ന്ത​മാ​ക്കി​യാ​ൽ 251 രൂ​പ ല​ഭി​ക്കു​മെ​ന്നാ​ണ് ഗൂഗിൾ പേ ന​ൽ​കി​യ വാ​ഗ്ദാ​നം. ഈ ​സ്റ്റാം​പു​ക​ൾ ല​ഭി​ക്കു​വാ​ൻ ഗൂ​ഗി​ൾ പേ​യി​ൽ കൂ​ടി പ​ണം കൈ​മാ​റ്റം ന​ട​ത്ത​ണം. ഒ​ക്ടോ​ബ​ർ 21 മു​ത​ൽ ഒ​ക്ടോ​ബ​ർ 31 വ​രെ​യാ​ണ് ഈ ​ഓ​ഫ​റി​ന്‍റെ കാ​ലാ​വ​ധി. വി​ജ​യി​ക​ൾ​ക്ക് ഒ​ക്ടോ​ബ​ർ 31ന് ​ഗൂ​ഗി​ൾ പേ ​സ​മ്മാ​നം ന​ൽ​കും. മാ​ത്ര​മ​ല്ല ഇ​തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ല​ക്കി വി​ന്ന​ർ​ക്ക് അ​തി​വി​ശി​ഷ്ട​മാ​യ സ​മ്മാ​ന​വും ല​ഭി​ക്കും. മെ​ഗ സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന​ത് ഒ​രു ല​ക്ഷം രൂ​പ​യാ​ണ്.…

Read More

റൂമില്‍ എത്തിയപ്പോള്‍ അവിടെ കഴിക്കാന്‍ ഒന്നും ഇല്ലായിരുന്നു !ആ സമയത്താണ് റൂം സര്‍വീസ് എന്ന് പറഞ്ഞ് ഒരാള്‍ എന്റെ റൂമിലേക്ക് വന്നത്; എസ്പിബിയുമായുള്ള ആത്മബന്ധം വ്യക്തമാക്കി യേശുദാസ്…

ഇന്ത്യന്‍ സംഗീതത്തിലെ രണ്ടു ഇതിഹാസങ്ങളാണ് യേശുദാസും എസ്പി ബാലസുബ്രഹ്മണ്യവും. ഇരുവരും ഒരുമിച്ച് പാടിയ പാട്ടുകളൊക്കെ വന്‍ഹിറ്റായിട്ടുമുണ്ട്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ‘കിണര്‍’ എന്ന ചിത്രത്തിലാണ് ഒരുമിച്ച് പാടിയത്. ഈ പാട്ട് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈ അടുത്ത് സിംഗപ്പൂരില്‍ നടന്ന ‘വോയ്സ് ഓഫ് ലെജന്‍സ്’ എന്ന പരിപാടിയില്‍ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. ഈ പരിപാടിയില്‍ വെച്ചാണ് ഗാനഗന്ധര്‍വന്‍ യേശുദാസ് എസ്പിബിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് മനസ് തുറന്നത്. ‘ബാലു എന്നാല്‍ എനിക്ക് എന്റെ സ്വന്തം സഹോദരനെ പോലെയാണ്. ഈ കാര്യം ഇപ്പോള്‍ നിങ്ങളോട് പറയാതിരിക്കാന്‍ വയ്യ. പണ്ട് പാരീസില്‍ ഒരു പരിപാടിയ്ക്ക് പോയി തിരിച്ച് ഹോട്ടലില്‍ എത്തിയത് വിശന്ന് വലഞ്ഞാണ്. എന്നാല്‍ റൂമില്‍ എത്തിയപ്പോള്‍ അവിടെ കഴിക്കാന്‍ ഒന്നും ഇല്ലായിരുന്നു. ആ സമയത്താണ് റൂം സര്‍വീസ് എന്ന് പറഞ്ഞ് ഒരാള്‍ എന്റെ റൂമിലേക്ക് വന്നത്.…

Read More

ചാണകത്തില്‍ നിന്നു സ്വര്‍ണം കിട്ടുന്നത് പ്രതീക്ഷിച്ച് ഒരു കുടുംബം ! ഒരേ സമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന സംഭവം ഇങ്ങനെ…

കാള ചാണകമിടുന്നതു നോക്കി കാളയുടെ അടുത്ത് കാത്തിരിക്കുകയാണ് ഒരു കുടുംബം. ആദ്യം കേള്‍ക്കുമ്പോള്‍ ചിരിവരുമെങ്കിലും സംഭവത്തിന്റെ നിജസ്ഥിതി അറിയുമ്പോള്‍ ആ കുടുംബത്തോടു സഹതാപമാണ് തോന്നുക. പച്ചക്കറി അവശിഷ്ടങ്ങള്‍ക്കൊപ്പം കാള 40 ഗ്രാം സ്വര്‍ണം വിഴുങ്ങിയതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. ഹരിയാനയിലെ സിര്‍സയിലാണ് സംഭവം. കലനവാലി സ്വദേശിയായ ജനക് രാജിനാണ് കേള്‍ക്കുമ്പോള്‍ ആരും ചിരിച്ചുപോകുന്ന അനുഭവം പറയാനുള്ളത്. ഒക്ടോബര്‍ 19നാണ് സംഭവം. പച്ചക്കറി മുറിക്കുന്നതിനിടെ ജനക് രാജിന്റെ ഭാര്യയും മരുമകളും അവരുടെ സ്വര്‍ണാഭരണങ്ങള്‍ പച്ചക്കറി മുറിക്കുകയായിരുന്ന പാത്രത്തില്‍ അഴിച്ചുവെച്ചു. ബാക്കി വന്ന പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ പാത്രത്തിനടുത്ത് കൂട്ടിവെക്കുകയും ചെയ്തു. എന്നാല്‍ പാത്രത്തില്‍ നിന്ന് സ്വര്‍ണം എടുക്കാന്‍ മറന്നു. ഇതിനു പിന്നാലെ പച്ചക്കറി അവശിഷ്ടങ്ങള്‍ക്കൊപ്പം സ്വര്‍ണവും മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് മാലിന്യക്കൂമ്പാരത്തില്‍ പച്ചക്കറി തിന്നാന്‍ എത്തിയ കാള സ്വര്‍ണവും അകത്താക്കി. സ്വര്‍ണം കാള വിഴുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞെന്ന് ജനക് രാജ്…

Read More

ഇതാണ് അദ്ഭുതം ! ജഡായുപ്പാറയുടെ മുകളിലെത്തിയപ്പോഴത്തെ അനുഭവം പങ്കുവച്ച് ഗായിക മഞ്ജരി;ചിത്രങ്ങള്‍ വൈറലാകുന്നു…

ഗായിക മഞ്ജരി ചടയമംഗലത്തെ ജഡായുപ്പാറയില്‍ പോയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ജടായുപ്പാറയെക്കുറിച്ചും അവിടുത്തെ മനോഹരമായ തന്റെ അനുഭവത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ കുറിക്കാനും മലയാളികളുടെ പ്രിയഗായിക മറന്നില്ല. ഭൂമിയുടെ കേന്ദ്രം എന്നാണ് മഞ്ജരി ജടായുപ്പാറയെ വിശേഷിപ്പിക്കുന്നത്. പിങ്ക് ടോപ്പും കറുത്ത ജെഗ്ഗിന്‍സുമണിഞ്ഞുള്ള മഞ്ജരിയുടെ ചിത്രങ്ങള്‍ ആകര്‍ഷകമാണ്. ഭൂമിയുടെ മധ്യമാണിത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്ന്. ഈ മനോഹരമായ ടൂറിസ്റ്റ് കേന്ദ്രം കാണാന്‍ തീര്‍ച്ചയായും സമയം കണ്ടെത്തണം. ലോകത്തിലെ ഏറ്റവും വലിയതും അദ്ഭുതകരവുമായ പക്ഷി പ്രതിമ സ്ഥിതി ചെയ്യുന്ന ഇവിടത്തെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കാഴ്ചകള്‍ നിങ്ങളെ അതിശയഭരിതരാക്കുമെന്ന് എനിക്കുറപ്പുണ്ട്. ഒപ്പം വീട്ടിലേക്ക് മടങ്ങിപ്പോരുമ്പോള്‍ മനസ്സു നിറയുന്ന സമാധാനത്തിന്റെ നിമിഷങ്ങള്‍ ഒപ്പം കൊണ്ടു പോരാമെന്നും മഞ്ജരി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിക്കുന്നു. കേരളാ ടൂറിസത്തിന് മുതല്‍ക്കൂട്ടായ വിനോദസഞ്ചാരകേന്ദ്രമാണ് കൊല്ലം ജില്ലയിലെ ചടയമംഗലത്തുള്ള ജടായുപ്പാറ. ആയിരം അടി…

Read More

മനുഷ്യവാസമില്ലാത്ത ദ്വീപില്‍ കണ്ടെത്തിയത് റബര്‍ ബാന്‍ഡുകളുടെ കൂമ്പാരം ! കാരണം അന്വേഷിച്ച ഗവേഷകര്‍ കണ്ടെത്തിയത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍…

മനുഷ്യവാസമില്ലാത്ത ദ്വീപില്‍ റബര്‍ബാന്‍ഡുകളുടെ കൂമ്പാരം കണ്ടെത്തിയാല്‍ എന്താണ് അവസ്ഥ. യുകെയിലെ കോര്‍ണിഷ് മേഖലയിലെ സംരക്ഷിത ദ്വീപിലാണ് ലക്ഷക്കണക്കിന് റബര്‍ ബാന്‍ഡുകള്‍ കണ്ടെത്തിയിരിക്കുന്നത്. സമീപകാലത്താണ് ഇത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. കടല്‍ പക്ഷികളുടെ ആവാസ മേഖലയായതിനാലാണ് ഈ ദ്വീപിനെ സംരക്ഷിത പ്രദേശമായി നിലനിര്‍ത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദ്വീപില്‍ കണ്ടെത്തിയ റബര്‍ ബാന്‍ഡുകളുടെ ശേഖരം അധികൃതരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ആദ്യം ആശങ്കപ്പെടുത്തി. എന്നാല്‍ ഇതിനു പിന്നിലെ കാരണം കണ്ടെത്തിയപ്പോള്‍ ഇവര്‍ ഞെട്ടിപ്പോയി. റബര്‍ബാന്‍ഡുകള്‍ ദ്വീപിലെത്തിക്കുന്നത് മനുഷ്യരല്ല പക്ഷികള്‍ തന്നെയാണെന്നതായിരുന്നു ആ വിവരം. ചെറുകീടങ്ങളെന്നു തെറ്റിദ്ധരിച്ചാണ് പക്ഷികള്‍ ഇവ ദ്വീപിലേക്കു കൊണ്ടുവരുന്നത്. എന്നാല്‍ ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തുന്നതോടെ ഈ ഇവ പക്ഷികള്‍ ദ്വീപില്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇങ്ങനെയെത്തിയ ലക്ഷക്കണക്കിന് റബര്‍ ബാന്‍ഡുകള്‍ ദ്വീപിലുണ്ടാകുമെന്നാണ് അധികൃതര്‍ കരുതുന്നത്. കഴിഞ്ഞ വര്‍ഷം പ്രജനന സീസണിലെ പരിശോധനയ്ക്കിടെയാണ് ആദ്യമായി റബര്‍ ബാന്‍ഡുകളുടെ ശേഖരം ദ്വീപില്‍ കിടക്കുന്നത്…

Read More

എനിക്ക് താല്‍പര്യമില്ലാഞ്ഞിട്ടും അയാള്‍…സംവിധായകനെതിരേ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി കാജല്‍ അഗര്‍വാള്‍

സംവിധായകനെതിരേ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി കാജല്‍ അഗര്‍വാള്‍. ഒരു ടോക് ഷോയ്ക്കിടെയാണ് താന്‍ അഭിനയിച്ച ഹിന്ദി സിനിമയുടെ സംവിധായകനെതിരെ ഇത്തരത്തില്‍ ഒരു തുറന്നു പറച്ചില്‍ കാജല്‍ അഗര്‍വാള്‍ നടത്തിയത്. 2016 ല്‍ പുറത്തിറങ്ങിയ തന്റെ ചിത്രമായ ‘ദോ ലഫ്സോണ്‍ കി കഹാനി’യിലെ കിടപ്പറ രംഗങ്ങള്‍ വിവാദം സൃഷ്ടിച്ചിരുന്നു. രണ്‍ദീപ് ഹൂഡ നായകനായ ചിത്രം സംവിധാനം ചെയ്തത് ദീപക് തിജോരിയാണ്. അന്ധയായ ഒരു നായിക കഥാപാത്രത്തെക്കൊണ്ടാണ് സംവിധായന്‍ അത്തരമൊരു രംഗം ചെയ്യിച്ചത്. തനിക്ക് അതിന് അത് ഒട്ടും താല്‍പ്പര്യം ഇല്ലായിരുന്നു എന്നും കാജല്‍ പറയുന്നു. ഇനി ഒരിക്കലും താന്‍ ആ സംവിധായകനൊപ്പം സിനിമ ചെയ്യില്ല എന്നും കാജല്‍ തുറന്നു പറഞ്ഞു.

Read More