സ്വന്തം കല്യാണമാണോ മമ്മൂട്ടിയുടെ സിനമയാണോ വലുതെന്ന് ചോദിച്ചാൽ ഒരു സംശയവുമില്ലാതെ മെയ്മോൻ പറയും സിനിമയെന്ന്. മമ്മൂട്ടിയുടെ കടുത്ത ആരാധകനായ മെയ്മോന്റെ കല്യാണം ഉറപ്പിച്ചത് മെഗാസ്റ്റാർ മമ്മുക്കയുടെ മാമാങ്കം പുറങ്ങുന്ന നവംബർ 21നായിരുന്നു. റിലീസിംഗ് ഡേറ്റ് പുറത്ത് വന്നതോടെ ആദ്യ ദിനം ആദ്യഷോയെന്നതിന് കല്യാണം തടസമാകും. പിന്നെ ഒന്നും ആലോചിച്ചില്ല. സ്വന്തം വീട്ടുകാരോട് ആലോചിച്ച ശേഷം തന്റെ തീരുമാനം വധുവിന്റെ വീട്ടുകാരേയും അറിയിച്ചു. ചെറുക്കന്റെ ആ ആഗ്രഹത്തിന് പെൺവീട്ടുകാരും എതിര് നിന്നില്ല. നല്ലൊരു മുഹൂർത്തം നോക്കി മെയ്മോനും വധുവും ബുധനാഴ്ച വിവാഹിതരായി. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കത്തിനായി ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഉണ്ണിമുകുന്ദൻ, അച്യുതൻ, പ്രാചി തെഹ്ലൻ, അനുസിത്താര, ഇനിയ, കനിഹ, സുരേഷ് കൃഷ്ണ, മണിക്കുട്ടൻ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമിക്കുന്നത്.
Read MoreCategory: Today’S Special
മറ്റാരും ഇല്ല, സര് തന്നെ വരണം എന്ന് ചെന്നവര്‍ അറിയിച്ചിരുന്നുവത്രേ ! ഫ്രീ ബീ ആണല്ലോ എല്ലാര്ക്കും വേണ്ടത്; ബിനീഷിനെ ആരോ തെറ്റിദ്ധരിപ്പിച്ചതെന്ന് ഗായികയുടെ ഫേസ്ബുക്ക് പോസ്റ്റ്…
അനില്‍ രാധാകൃഷ്ണമേനോന്-ബിനീഷ് ബാസ്റ്റിന് വിഷയം വിവാദമായ സാഹചര്യത്തില്‍ സംവിധായകന് അനില്‍ രാധാകൃഷ്ണനെ പിന്തുണച്ച് നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്നം. കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്നവരാണ് തെറ്റിദ്ധാരണയുടെ പേരിലുണ്ടായ വിഷയത്തിന് ജാതിവെറിയുടെ മാനം നല്‍കുന്നതെന്ന് ചൂണ്ടിക്കാണിച്ച് മഞ്ജുവാണി ഫെയ്സ്ബുക്കില്‍ പങ്കു വച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. മഞ്ജുവാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ജാതിയും, മതവും, തൊലിയുടെ നിറവും എല്ലാം പല രീതിയില്‍, പല ഭാവത്തില്‍ നവോത്ഥാന കേരളത്തിലെ ഇഷ്ട വിഷയങ്ങളാണല്ലോ. ‘മേനോന് പറഞ്ഞു’ എന്ന് പറയപ്പെടുന്ന വിഷയത്തിന്മേലാണ് കോളിളക്കം എല്ലാം. ആവട്ടെ. കാരണം മേനോന് ‘അഥവാ’ പറഞ്ഞിട്ടുണ്ടെങ്കില്‍ (ഭാവിച്ചിട്ടുണ്ടെങ്കില്‍ പോലും, ഇനി അതാരായാലും) പ്രകീര്‍ത്തിക്കപ്പെടേണ്ട ഒന്നല്ല. ഓര്‍ക്കുക, ഇതൊരു reported speech മാത്രമാണിപ്പോള്‍. മാത്രവുമല്ല, ചെയര്മാന് സഹോ ടീവിയില്‍ പറഞ്ഞു ഞാന്‍ കേട്ടത്, ‘പിറ്റേന്ന് രാവിലെ (അതായത് പ്രോഗ്രാമിന്റെ അന്ന്) ഡയറക്ടര്‍ പറഞ്ഞത് – professional ego ഉണ്ടായിരിക്കും എന്ന്…
Read Moreശ്രീനി വരട്ടെ ശ്രീനി തന്നെ ഈ കഥ എന്നോട് പുള്ളിയുടെ ശൈലിയില്‍ പറയട്ടെ അപ്പോള്‍ പ്രശ്നമില്ല ! അന്ന് ആ സിനിമയുടെ കാര്യത്തില്‍ സംഭവിച്ചത്…
ശ്രീനിവാസന്റെ രചനയില്‍ ലാല്‍ജോസിന്റെ ആദ്യ ചിത്രമായ മറവത്തൂര്‍ കനവില്‍ മമ്മൂട്ടിയായിരുന്നു നായകന്. എന്നാല്‍ ചിത്രം ആദ്യം ജയറാമിനെ നായകനാക്കിയുള്ള ഒരു പ്രോജക്റ്റ് ആയിരുന്നു. ബിജു മേനോന്റെ അനിയന് കഥാപാത്രത്തിന് പകരം ജയറാമിന്റെ ചേട്ടന് കഥാപാത്രമായി മുരളി ഒരു മലയോര ഗ്രാമത്തില്‍ വന്നു കൃഷി ആരംഭിക്കുന്നതും, പിന്നീടു അപകടം സംഭവിക്കുമ്പോള്‍ അവര്‍ക്ക് തുണയായി ജയറാമിന്റെ അനിയന് കഥാപാത്രം അവിടേക്ക് വരുന്നതുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. മുരളിയുടെ ഭാര്യവേഷത്തില്‍ നിശ്ചയിച്ചിരുന്നത് ശോഭനയെയും. എന്നാല്‍ ലാല്‍ജോസ് ജയറാമിനോട് കഥ പറയാന്‍ ആരംഭിച്ചപ്പോള്‍ തന്നെ ജയറാമിന് കാസ്റ്റിംഗ് ഇഷ്ടപ്പെട്ടില്ല. ജയറാം ലാല്‍ജോസിനോടു പറഞ്ഞു.’നീ എന്തായാലും ഈ കഥ എന്നോട് പറയണ്ട നിന്റെ പറച്ചിലില്‍ എനിക്ക് ഇഷ്ടമായില്ലെങ്കില്‍ പിന്നെ അതൊരു വിഷമമാകും,അതുകൊണ്ട് ശ്രീനി വരട്ടെ ശ്രീനി തന്നെ ഈ കഥ എന്നോട് പുള്ളിയുടെ ശൈലിയില്‍ പറയട്ടെ അപ്പോള്‍ പ്രശ്നമില്ല’. ശ്രീനിവാസന് എന്ന രചയിതാവിനെ കൂടുതല്‍ വിശ്വസിച്ച…
Read Moreഇത്തവണത്തെ ദീപാവലി വെരി വെരി സ്പെഷ്യല്‍ ! 11 വര്‍ഷത്തിനു ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് മംമ്ത
ഇത്തവണത്തെ ദീപാവലി നടി മംമ്തയ്ക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. ജീവിതത്തില്‍ സംഭവിച്ച പ്രതിസന്ധികളും വഴിത്തിരിവുകള്‍ക്കും ശേഷം കരിയറിന്റെ തുടക്കത്തില്‍ വാങ്ങിയിട്ട ഫ്ളാറ്റില്‍ പാലുകാച്ചല്‍ നടത്തി താമസം തുടങ്ങിയതിന്റെ സന്തോഷമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച വിവാദങ്ങള്‍ നിറയുന്ന ഈ സമയത്ത് കൊച്ചിയില്‍ ഞാനൊരു ഫ്ളാറ്റിലേക്ക് താമസം മാറുകയാണ്. 2008ല്‍ ഞാന്‍ സിനിമയില്‍ വന്ന സമയത്ത് ഞാന്‍ കൊച്ചിയില്‍ നടത്തിയ ഏക നിക്ഷേപമായിരുന്നു ഈ ഫ്ളാറ്റ് നീണ്ട 11 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഞാന്‍ വീടിന്റെ പാലുകാച്ചല്‍ നടത്തി. അതിനായി സഹായിച്ച എല്ലാവര്ക്കും നന്ദി. എല്ലാ സുഹൃത്തുകള്‍ക്കും വീട്ടിലേക്ക് സ്വാഗതം. താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. View this post on Instagram So I’m back in Kerala from LA after a 2 month long break. I learnt from the news…
Read Moreകേരളത്തില്‍ തൊഴിലില്ലായ്മ ദേശീയ ശരാശരിയ്ക്കും മുകളില്‍ ! മെഡിസിന് കഴിഞ്ഞ 7,303 പേരും 44,000 എഞ്ചിനീയര്‍മാരും 12,000 നഴ്സിംഗ് ബിരുദധാരികളും ചുമ്മാ ചൊറിയും കുത്തി ഇരിക്കുന്നു…
കുട്ടി ജനിക്കുമ്പോള്‍ മുതല്‍ തന്നെ മാതാപിതാക്കള്‍ അവരെ ഡോക്ടര്‍മാരും എഞ്ചിനീയറുമാക്കി വാര്‍ത്തെടുക്കാനുള്ള തത്രപ്പാടിലാണ്. കുട്ടികള്‍ വളര്‍ന്നു കഴിയുമ്പോള്‍ അവര്‍ക്കു താല്പര്യമില്ലെങ്കില് തന്നെ അവരെ നിര്‍ബന്ധിച്ച്,ഇല്ലാത്ത പണമുണ്ടാക്കി മെഡിസിനും എഞ്ചിനീയറിംഗിനും വിടും. തൊഴിലില്ലായ്മയുടെ കാര്യത്തില്‍ കേരളത്തിന്റെ നില ദേശീയ ശരാശരിയേക്കാള്‍ മുകളിലാണെന്ന യാഥാര്‍ഥ്യം മനസ്സിലാകുമ്പോഴേ ഇതിന്റെ ഭീകരത മനസ്സിലാകൂ. തൊഴിലില്ലായ്മയുടെ കാര്യത്തില്‍ ത്രിപുരയും(18.1) സിക്കിമും(19.7) മാത്രമാണ് കേരളത്തിനു മുമ്പിലുള്ളത്. കേരളത്തില്‍ പണിയില്ലാത്തവരുടെ എണ്ണം 36,25,852 ആണെന്നും ഇവരില്‍ 23,00,139 സ്ത്രീകളും 13,25,713 പുരുഷന്മാരും ആണെന്നുമാണ് കണക്കുകള്‍.വന്‍തുക ചെലവ് വരുന്ന മെഡിസിന് മേഖലയിലെ ഡോക്ടറും നഴ്സിംഗും പഠിച്ചിറങ്ങിയ 19,000 പേര്‍ക്കാണ് ഇതുവരെ പണി കിട്ടിയിട്ടില്ലാത്തത്. 7,303 പേര് ഡോക്ടര്‍ മോഹം സഫലമാകാതെ കാത്തിരിക്കുമ്പോള്‍ എഞ്ചിനീയറിംഗ് ബിരുദധാരികളില്‍ പണിയില്ലാത്തവരുടെ എണ്ണം 44,559 ഓളം വരും. നഴ്സിംഗ് ഗ്രാജുവേറ്റുകള്‍ ആയിട്ടും ജോലി കിട്ടാതെ 12,006 പേര് നില്ക്കുമ്പോള് തൊഴിലില്ലാത്ത എംബിഎ നേടിയിട്ടും ജോലിക്കു…
Read More‘അറബിക്കടലിന്റെ റാണി’യെ അറബിക്കടല്‍ വിഴുങ്ങുമോ ? 2050 എത്തുമ്പോള്‍ കൊച്ചിയും ലക്ഷദ്വീപുമെല്ലാം മരിക്കും; ആഗോളതാപനം ലോകത്തിന്റെ തന്നെ ഗതി മാറ്റാന്‍ പോകുന്നത് ഇങ്ങനെ…
രാജ്യത്തിന്റെ തീരമേഖലകളില്‍ വീശുന്ന ചുഴലിക്കാറ്റുകള്‍ ആഗോളതാപനത്തിന്റെ ഫലമോ ? എന്ന ചോദ്യമാണുയരുന്നത്. ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്) ഗവേഷകന് ഡോ.സുധീര്‍ ജോസഫ് നല്‍കുന്നത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ 10 വര്‍ഷത്തിനിടെ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ പ്രഹരശേഷി ആറിരട്ടിയിലേറെ വര്‍ധിച്ചതിന് പിന്നിലെ പ്രശ്നങ്ങളെ ഗൗരവത്തോടെ കാണണമെന്നാണ് അദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തില്‍ 2050ഓടെ കൊച്ചിയെ അറബിക്കടല്‍ വിഴുങ്ങുമെന്ന സൂചനയാണ് പുറത്തു വരുന്നത്. എന്നാല്‍ കൊച്ചി മുങ്ങുന്നതിനു മുമ്പു തന്നെ ലക്ഷദ്വീപ് മുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈ, കൊല്‍ക്കത്ത, ചൈനയിലെ ഷാങ്ഹായി, ഈജിപ്തിലെ അലക്സാന്‍ഡ്രിയ, ദക്ഷിണ വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ഈ പട്ടികയിലുണ്ട്. ചൂടു കൂടുന്നതിന്റെ ഫലമായി കാറ്റിന്റെ ശേഷി വര്‍ധിക്കുകയും സമുദ്രനിരപ്പ് ഉയരുകയും ചെയ്യുന്നുണ്ട്. അറ്റ്ലാന്റിക് മേഖലയിലും മറ്റും ഉണ്ടാകുന്ന തരം അതിശക്തമായ ചുഴലിക്കാറ്റുകള്‍ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ഭാവിയില്‍ ഉണ്ടാകാനും സാധ്യത കൂടിയെന്ന് സുധീര്‍ ജോസഫ്…
Read Moreഅശ്ലീല വീഡിയോ കാണരുത് ! വിവാഹം ലളിതമായിരിക്കണം;വിദേശ രാജ്യങ്ങളോടു വിധേയത്വം കാണിക്കുന്നവനെ അകത്താക്കും; പൗരന്മാര്ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി…
രാജ്യത്തെ സാമൂഹികാന്തരീക്ഷം ഉടച്ചു വാര്‍ക്കുന്നതിനുള്ള സമൂലമായ പദ്ധതികളുമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി. പൗരന്മാരുടെ ധാര്‍മിക നിലവാരം ഉയര്‍ത്തുന്നതിനായി ബെയ്ജിംഗില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന രഹസ്യയോഗത്തിന്റെ ഭാഗമായാണ് പാര്‍ട്ടി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. കഴിഞ്ഞ ഞായറാഴ്ച ചൈനീസ് സര്‍ക്കാര്‍ ഇത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. പോണ് വീഡിയോ കാണുന്നത് ഒഴിവാക്കണമെന്നും മാന്യമായി വസ്ത്രം ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ദേശീയത വളര്‍ത്താനും അത് ശക്തമായി പാലിക്കാനുമുള്ള നിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വിദേശരാജ്യങ്ങളോട് വിധേയത്വമുള്ളവര്‍ രാജ്യത്തിന്റെ അന്തസിന് കളങ്കമുണ്ടാക്കുന്നവരും ദേശീയ താത്പര്യങ്ങളെ വില്‍ക്കുന്നവരാണെന്നും പറയുന്നു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വിശദീകരിക്കുന്നു. ഗ്രാമങ്ങളിലെ പല ദുരാചരങ്ങളും ഒഴിവാക്കണമെന്നും ഇക്കാര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ശ്രദ്ധചെലുത്തണമെന്നും ഉത്തരവില്‍ പറയുന്നു. വിവാഹങ്ങള്‍,മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവയിലെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നാണ് ഇതിലെ പ്രധാനനിര്‍ദ്ദേശം. പുതിയ കാലഘട്ടത്തില്‍ പൗരന്മാരുടെ ധാര്‍മികനിലവാരം പടുത്തുയര്‍ത്താനുള്ള മാര്‍ഗരേഖ എന്ന പേരിലാണ് ചൈനീസ് സര്‍ക്കാര്‍ ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.…
Read Moreഇതിഹാസ താരം കക്കയെ മഞ്ഞ കാര്‍ഡ് കാണിച്ച് സെല്‍ഫി എടുത്ത് വനിതാ റഫറി ! വീഡിയോ തരംഗമാവുന്നു…
സാധാരണ ഫൗളുകള്‍ക്കും മൈതാനത്തെ മോശം പെരുമാറ്റങ്ങള്ക്കുമാണ് ഫുട്ബോളില്‍ റഫറി മഞ്ഞക്കാര്‍ഡ് ഉയര്‍ത്തുക. എന്നാല്‍ സെല്‍ഫിയ്ക്കായി മഞ്ഞക്കാര്‍ഡ് പൊക്കുന്നത് ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമായിരിക്കും. ബ്രസീല്‍ ഇതിഹാസ താരം കക്കയ്ക്കാണ് ഇത്തരത്തില്‍ കാര്‍ഡ് ലഭിച്ചത്. സംഭവം നടന്നത് ബ്രസീലും ഇസ്രായേലും തമ്മിലുള്ള സൗഹൃദ മത്സരത്തിലാണ്. ബ്രസീലിന്റെ ഇതിഹാസ താരങ്ങളെല്ലാം മത്സരത്തിനിറങ്ങിയിരുന്നു. കളിയുടെ 51-ാം മിനിറ്റില്‍ പന്തുമായി നീങ്ങിയ ഇതിഹാസ താരം കക്കയെ റഫറി വിസില്‍ മുഴക്കി നിര്‍ത്തിച്ചു. വനിതാ റഫറിയായിരുന്നു കളി നിയന്ത്രിച്ചിരുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് നോക്കി നില്‍ക്കെ റഫറി മുന്‍ റയല്‍ താരത്തിന് അടുത്തെത്തി. പോക്കറ്റില്‍ നിന്നും മഞ്ഞക്കാര്‍ഡ് എടുത്ത് കക്കയ്ക്ക് നേരെ ഉയര്‍ത്തിയതോടെ എല്ലാവരും അമ്പരന്നു. പിന്നാലെയായിരുന്നു അതിലും രസകരമായ സംഭവം. മഞ്ഞക്കാര്‍ഡ് തിരികെ വച്ച റഫറി പോക്കറ്റില്‍ നിന്നും ഫോണ്‍ എടുത്തു. താരത്തോടൊപ്പമൊരു സെല്‍ഫി, അതിന് വേണ്ടിയായിരുന്നു റഫറി കക്കയ്ക്ക് കാര്‍ഡ് നല്‍കിയത്.…
Read Moreമാളവിക ജയറാമിന്റെ വസ്ത്രധാരണത്തിനെതിരേ വിമര്‍ശവുമായി സദാചാരവാദികള്‍ ! സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിങ്ങനെ…
ജയറാം-പാര്‍വതി ദമ്പതികളുടെ മകള്‍ മാളവികയുടെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൊണ്ടു പിടിച്ചു ചര്‍ച്ചയായിരിക്കുന്നത്. അടുത്തിടെ മാളവികയുടെ ആദ്യ ഫോട്ടോഷൂട്ട് മാധ്യമശ്രദ്ധ നേടിയെങ്കിലും ഇപ്പോഴത്തെ വിഷയം ആ ഫോട്ടോഷൂട്ടല്ല. ഒരു വര്‍ഷം മുമ്പ് എടുത്ത ഒരു ചിത്രമാണ് സദാചാരവാദികളുടെ ആക്രമണത്തിന് ഇരയായിരിക്കുന്നത്. ചെന്നൈയിലെ ഒരു റിസോര്‍ട്ടില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ എടുത്ത ചിത്രമാണ് വിമര്‍ശനം നേരിട്ടത്. അമ്മ പാര്‍വതിക്കൊപ്പം ആണ് മാളവിക ചിത്രത്തിനു പോസ് ചെയ്തത്. സ്കര്‍ട്ടും ടോപ്പും ഓവര്‍കോട്ടുമാണ് മാളവികയുടെ വേഷം. ഒരു വര്‍ഷം മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഈ ചിത്രത്തില്‍ സ്കര്‍ട്ടിന്റെ നീളം കുറവാണ് എന്നതാണ് ‘സദാചാരവാദി’കളുടെ പ്രശ്നം. ഉപദേശവും നിര്‍ദ്ദേശവും കൊണ്ട് കമന്റ് ബോക്സ് നിറയുകയാണ്. വസ്ത്രധാരണത്തില്‍ അമ്മയെ കണ്ടു പഠിക്കണമെന്നാണ് ചിലരുടെ ഉപദേശം. എന്നാല്‍ ഏതു വസ്ത്രം ധരിക്കണമെന്നത് മാളവികയുടെ സ്വാതന്ത്ര്യമാണെന്നും എന്തിനാണ് ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നതെന്നും ചോദിച്ച് മറ്റു…
Read Moreഹാപ്പി വെൽത്ത് ഡെ!! ചൈനീസ് യുവാവിന് ജന്മദിന സമ്മാനം 27,500 കോടി രൂപ; അവിസ്മരണീയ സമ്മാനം നൽകി മാതാപിതാക്കൾ
ബെയ്ജിംഗ്: ജന്മദിന സമ്മാനമായി ചൈനീസ് യുവാവിന് ലഭിച്ചത് 388 കോടി യുഎസ് ഡോളറിന്റെ (27,500 കോടി രൂപ)സന്പത്ത്. എറിക് ടെസ് എന്ന 24 കാരനാണ് മാതാപിതാക്കൾ ഹാപ്പി ബർത്ത് ഡേ പാടി അവിസ്മരണീയ സമ്മാനം നൽകിയത്. ചൈനയിലെ സിനോ ബയോഫാർമസ്യൂട്ടിക്കലിന്റെ സ്ഥാപകരായ ടിസെ പിഗും ഭാര്യ ചേംഗ് ലിഗും തങ്ങളുടെ കന്പനിയുടെ 270 കോടി ഓഹരികൾ മകന് നൽകുകയായിരുന്നു. ഇതോടെ ഫോബ്സിന്റെ ലോകത്തെ അതിസന്പന്നരായ 550 പേരുടെ പട്ടികയിൽ എറിക് ഇടംനേടി. അതേസമയം സമ്മാനം കുടുംബത്തിന്റെ ആസ്തിയായി തുടരുമെന്നും ആഡംബരത്തിനുപയോഗിക്കില്ലെന്നും എറിക് അറിയിച്ചു. ഓഹരികൾ നൽകിയതിനു പുറമേ സിനോ ബയോഫാർമസ്യൂട്ടിക്കലിന്റെ എക്സിക്കൂട്ടീവ് ഡയറകടറായും എറികിനെ മാതാപിതാക്കൾ നിയമിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതിവർഷം 4,98,000 യുഎസ് ഡോളറിന്റെ വരുമാനവും എറിക്കിനു ലഭിക്കും. ഹോങ്കോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അഞ്ച് കന്പനികളുടെ ഡയറക്ടറായ എറിക്ക് നിർധന വിദ്യാർഥികൾക്ക് സാന്പത്തിക സഹായം നൽകുന്നതിനായി സ്ഥാപിച്ച…
Read More