എന്നെ സ്‌നേഹിക്കുന്നവരോട് തിരിച്ചു സ്‌നേഹം ! മൂക്കിന് ഇടി കിട്ടിയ സംഭവത്തില്‍ സത്യവസ്ഥ വെളിപ്പെടുത്തി നൂറിന്‍ ഷെരീഫ്…

മഞ്ചേരിയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയ നൂറിന്‍ ഷെരീഫിന്റെ മൂക്കിന് അടി കിട്ടിയ വാര്‍ത്ത പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നു പിടിച്ചത്. എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി നൂറിന്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ പരിക്കേറ്റ് അവശനിലയില്‍ ഒന്നുമല്ല, എന്നെ ആരും ആക്രമിച്ചിട്ടില്ല ബുദ്ധിമുട്ടുണ്ടായപ്പോള്‍ ഞാന്‍ ഡോക്ടറെ കണ്ടിരുന്നു. ഇപ്പോള്‍ യാതൊരു പ്രശ്‌നവും ഇല്ല . സുഖമായിരിക്കുന്നു. എന്നെ സ്നേഹിക്കുന്നവരോട് തിരിച്ചും സ്നേഹമെന്നും നൂറിന്‍ പറഞ്ഞു. മഞ്ചേരിയില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു നൂറിന്‍. സംഘാടകര്‍ അറേഞ്ച് ചെയ്ത് കൊടുത്ത ഹോട്ടലില്‍ നാല് മണിക്ക് തന്നെ അവര്‍ എത്തിയിരുന്നു. എന്നാല്‍ കുറച്ചുകൂടി ആളുകള്‍ എത്തിയിട്ട് ഉദ്ഘാടനം മതി, ആറുമണി വരെ കാത്തിരിക്കാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമസ്ഥന്‍ അവരോട് പറഞ്ഞുവത്രേ. എന്നാല്‍ അവിടെ മൂന്നരയായപ്പോള്‍ തന്നെ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ഞങ്ങള്‍ക്ക് ഇത് അറിയില്ലായിരുന്നു. ആറുമണിക്ക് അവിടെ എത്തിയപ്പോള്‍…

Read More

മാവോയിസ്റ്റ് ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയനും പോലീസിനും അഭിനന്ദനങ്ങള്‍ ! സര്‍ക്കാരിനെ പരിഹസിച്ച് ജോയ് മാത്യു

വാളയാര്‍ സംഭവത്തിനു പിന്നാലെ മാവോയിസ്റ്റു വേട്ടയും സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് മാവോയിസ്റ്റ് വേട്ടയെന്ന ശക്തമായ വിമര്‍ശനമാണ് ഇപ്പോള്‍ പൊതു സമൂഹത്തില്‍ നിന്നുയരുന്നത്. സര്‍ക്കാരിനെയും മാവോയിസ്റ്റുകളെയും ഒരുപോലെ വിമര്‍ശിക്കുകയാണ് നടനും പഴയ നക്‌സലൈറ്റുമായ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യു വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ചുവരെഴുതുക,പോസ്റ്റര്‍ ഒട്ടിക്കുക, അരി, പഞ്ചസാര എന്നിവ ആദിവാസികളില്‍ നിന്നും പിരിക്കുക തുടങ്ങിയ രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുകയും കയ്യില്‍ തോക്കുണ്ടായിട്ടും ഒരു സ്ത്രീ പീഡകനെയോ,അഴിമതിക്കാരനെയോ കുട്ടികളെ കൊന്നു കെട്ടിത്തൂക്കുന്നവരെയോ വെടിവെക്കാന്‍ നില്‍ക്കാതെ വനത്തിനുള്ളില്‍ ഒരാവശ്യവുമില്ലാതെ ഒളിച്ചിരിക്കുകയും ചെയ്യുന്ന ഏഴോളം മാവോയിസ്‌റ് ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയനും ഒരു പരിക്ക് പോലും ഏല്‍ക്കാത്ത അദ്ദേഹത്തിന്റെ…

Read More

പ്രത്യേകിച്ച് പെണ്ണുങ്ങളുടെ കാര്യത്തില്‍ നാടും കാലവും അത്ര നല്ലതല്ല ! പലപ്പോഴും അതീവ മാരകവുമാണ് ഈ ആണ്‍ലോകം; വാളയാര്‍ സംഭവത്തില്‍ പ്രതികരണവുമായി ശ്രീകുമാര്‍ മേനോന്‍…

വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ മരിക്കാനിടയായ സാഹചര്യവുമായി ബന്ധപ്പെട്ട പ്രതികരണവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. പെണ്‍മക്കളുള്ള മാതാപിതാക്കളെയെല്ലാം ഭയപ്പാടിലാക്കിയിരിക്കുകയാണ് ഈ സംഭവം. ഓരോ വാളയാറും ഓരോ പെരുമ്പാവൂരും പെണ്‍മക്കള്‍ക്ക് മനഃസമാധാനത്തോടെ ജീവിക്കാന്‍ ഭയമുള്ള ലോകമായി ഇവിടം മാറ്റുകയാണ്. പെരുമ്പാവൂരും വാളയാറും കേരളത്തിന്റെ നിര്‍ഭയയാണ്. കുറ്റം ചെയ്ത ഒരാള്‍ പോലും രക്ഷപെടരുത്. കുറ്റത്തിന് കാരണമാകുന്ന സാമൂഹിക സാഹചര്യം ഇല്ലാതെയാവണമെന്നും ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ… ഈ സമൂഹത്തെ കുറിച്ച് എനിക്കറിയാവുന്നത്, പ്രത്യേകിച്ച് പെണ്ണുങ്ങളുടെ കാര്യത്തില്‍ നാടും കാലവും അത്ര നല്ലതല്ല എന്നതാണ്. പലപ്പോഴും അതീവ മാരകവുമാണ് ഈ ആണ്‍ലോകം. ഞാനൊരു പെണ്‍കുട്ടിയുടെ അച്ഛനാണ്. വാളയാറില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുകയും തുടര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയും ചെയ്തു. കൊലപാതകമാണ് അതെന്ന് തെളിവില്ലാത്തതിനാല്‍ പ്രതികളെ വെറുതെ വിട്ടെന്ന വാര്‍ത്തകള്‍ പേടിപ്പിക്കുന്നതാണ്. ഞാന്‍ ജനിച്ചുവളര്‍ന്ന…

Read More

ആ മണിച്ചിത്രത്താഴ് വീഡിയോയ്ക്കു പിന്നിലുള്ള ‘മൊതലിനെ’ കണ്ടെത്തി ! സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറിയ വീഡിയോ പിറവിയെടുത്തത് ഇങ്ങനെ…

കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യല്‍ മീഡിയകളില്‍ പറന്നു കളിക്കുന്ന വീഡിയോയുടെ പിന്നിലുള്ള തല കണ്ടെത്തി. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴില്‍ ഗംഗ നകുലനു മുമ്പില്‍ നാഗവല്ലിയാകുന്ന രംഗത്തിന്റെ പുനരാവിഷ്‌കാരമാണ് ഡബ്ല്യുഡബ്ല്യുഇ സൂപ്പര്‍താരമായ ബിഗ്‌ഷോയെ വച്ച് മിക്‌സ് ചെയ്ത് അവതരിപ്പിച്ചത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയും ചെയ്തു. വീഡിയോ കണ്ടവര്‍ എല്ലാം പറഞ്ഞു പുലിയാണ് ഇതിന്റെ എഡിറ്റര്‍. ഈ വീഡിയോയുടെ ശില്‍പ്പിയെ കണ്ടെത്തിയിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകന്‍ നിസാര്‍ മുഹമ്മദ്. ചങ്ങാനശേരി സ്വദേശി അജ്മല്‍ സാബുവാണ് ഈ വീഡിയോയുടെ എഡിറ്റര്‍. ഇതിനു മുമ്പു തന്നെ ഓണ്‍ലൈന്‍ രംഗത്ത് അജ്മല്‍ പരിചിതനാണ്. നിസാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിസാര്‍ മുഹമ്മദിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‘എജ്ജാതി എഡിറ്റിംഗ്’. ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും അടുത്തിടെ വൈറല്‍ ആയ പല വീഡിയോകളുടെയും തലക്കെട്ട് ഇതായിരുന്നു. ദേ ഇതാണ് ആ മൊതല്. അജ്മല്‍. ചങ്ങനാശ്ശേരിക്കാരന്‍.…

Read More

ടി​ക് ടോ​ക്കും വാ​ട്സ്ആ​പ്പു​മൊ​ക്കെ ആ​ഘോ​ഷി​ക്കു​ന്ന​തു പോ​ലെ അ​വ​ശ​ത​യി​ല​ല്ല, സം​ഘാ​ട​ക​രെ പ​ഴി​ക്കു​ന്നു​മി​ല്ല; ഉദ്ഘാടനത്തിനിടെ മർദനമേറ്റെന്ന സത്യവസ്ഥ തുറന്ന് പറഞ്ഞ് നൂ​റി​ൻ ഷെ​രീ​​ഫ്

സോ​ഷ്യ​ൽ​മീ​ഡി​യ​യും ടി​ക് ടോ​ക്കും വാ​ട്സ്ആ​പ്പു​മൊ​ക്കെ ആ​ഘോ​ഷി​ക്കു​ന്ന​തു പോ​ലെ അ​വ​ശ​നി​ല​യി​ല​ല്ല. എ​ന്നെ ആ​രും ആ​ക്ര​മി​ച്ചി​ട്ടു​മി​ല്ല. ബു​ദ്ധി​മു​ട്ടു​ണ്ടാ​യ​പ്പോ​ൾ ഞാ​ൻ ഡോ​ക്ട​റെ ക​ണ്ടു, പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല. സു​ഖ​മാ​യി​രി​ക്കു​ന്നു. മ​ഞ്ചേ​രി​യി​ലെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ പ​രി​ക്കേ​റ്റ സംഭവവുമായി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ര​ണ​വു​മാ​യി നടി നൂ​റി​ൻ ഷെരീഫ. താൻ അവശനിലയിലല്ലെന്നും സുഖമായിരിക്കുന്നെന്നും താരം വ്യക്തമാക്കി. സ​ദു​ദ്ദേ​ശ​ത്തോ​ടെ വാ​ർ​ത്ത ഷെ​യ​ർ ചെ​യ്ത​വ​ർ​ക്ക് ന​ന്ദി. എ​ന്നെ സ്നേ​ഹി​ക്കു​ന്ന​വ​രോ​ട് തി​ക​ച്ചും സ്നേ​ഹമെന്നും താ​രത്തിന്‍റെ പ്ര​തി​ക​രണം. സ​മ​യം തെ​റ്റി​ച്ചു പ​റ​ഞ്ഞ​തു​കൊ​ണ്ടാ​ണ് ഇ​തെ​ല്ലാം സം​ഭ​വി​ച്ചെ​ന്ന് പ്ര​ച​രി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും ശ​രി​യ​ല്ല. അ​തി​ന്‍റെ പേ​രി​ൽ സം​ഘാ​ട​ക​രെ പ​ഴി​ക്കു​ന്നില്ലെന്നും താ​രം വ്യ​ക്ത​മാ​ക്കി.

Read More

മക്കളെ വെയ്റ്റിംഗ് ഷെഡില്‍ തള്ളി കാമുകനൊപ്പം ഒളിച്ചോടിയ അമ്മ ! കമിതാക്കള്‍ക്ക് ഉചിതമായ ശിക്ഷ വിധിച്ച് കോടതി; തിരുവനന്തപുരത്തെ ഒളിച്ചോട്ടക്കേസിന്റെ പരിസമാപ്തി ഇങ്ങനെ…

പിഞ്ചു മക്കളെ വെയ്റ്റിംഗ് ഷെഡില്‍ ഉപേക്ഷിച്ചിട്ടിട്ട് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയ്ക്കും അവരുടെ കാമുകനും ഉചിതമായ ശിക്ഷ വിധിച്ച് കോടതി. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിപ്രകാരം ഇരുവരെയും പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തിരുവനന്തപുരം, വെങ്ങാനൂര്‍ നെല്ലിവിള മുള്ളുവിള കിഴക്കരികത്ത് വീട്ടില്‍ ലിജിമോള്‍ (24), കോട്ടയം കൂരോപ്പട വട്ടുകുളം കാരുവള്ളിയില്‍ അരുണ്‍കുമാര്‍ (23) എന്നിവരാണു ജയിലിലായത്. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റാണു വിവാഹേതരബന്ധം സംബന്ധിച്ച കേസില്‍ അപൂര്‍വ ഉത്തരവ് പുറപ്പെടുവിച്ചത്. ലിജിമോളെ കാണാതായതോടെ, ഭര്‍ത്താവ് കാവുങ്ങല്‍ പുത്തന്‍വീട്ടില്‍ ഗിരീഷ്‌കുമാര്‍ കഴിഞ്ഞ 21-ന് നേമം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ആറു വയസ്സുള്ള മകനെയും നാലര വയസുള്ള മകളെയും വെയ്റ്റിംഗ് ഷെഡില്‍ ഉപേക്ഷിച്ച ശേഷം കുട്ടികളെ വിളിച്ചു കൊണ്ടു പോകാന്‍ സഹോദരനോടു പറയണമെന്ന് അമ്മയെ ഫോണ്‍വിളിച്ചു പറയുകയായിരുന്നു. കുട്ടികളെ വെയ്റ്റിംഗ് ഷെഡില്‍ നിര്‍ത്തിയ ശേഷം അരുണ്‍കുമാറിനൊപ്പം കോട്ടയത്തേക്ക് പോയ ലിജി അയാളുടെ വീട്ടില്‍…

Read More

സ്വ​ർ​ണം ഇനിയും തിളങ്ങും; ട്വന്‍റി ട്വന്‍റിയിലേക്ക് എത്തുമ്പോൾ സ്റ്റാ​ൻ​ഡാ​ർ​ഡ് സ്വ​ർ​ണം 10 ഗ്രാ​മി​നു വി​ല 42,000 രൂ​പ; ഡിസംബറിന്‍റെ അവസാനം പെന്നിന്‍റെ വിലകൂടുമെന്ന പ്രവചനത്തിന്‍റെ അടിസ്ഥാനം ഇങ്ങനെ….

മും​ബൈ: സ്വ​ർ​ണം ഇ​നി​യും ഉ​യ​രും. ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ സ്റ്റാ​ൻ​ഡാ​ർ​ഡ് സ്വ​ർ​ണം 10 ഗ്രാ​മി​നു വി​ല 42,000 രൂ​പ ക​ട​ക്കു​മെ​ന്നു പ്ര​വ​ച​നം. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ സ്വ​ർ​ണം ഔ​ൺ​സി​ന് 1650 ഡോ​ള​ർ ആ​കു​മ​ത്രെ. ര​ണ്ടു മാ​സം​കൊ​ണ്ടു വി​ല പ​ത്തു ശ​ത​മാ​നം കൂ​ടു​മെ​ന്നാ​ണ് കോം ​ട്രെ​ൻ​ഡ്സ് റി​സ​ർ​ച്ചി​ന്‍റെ സ​ഹ​സ്ഥാ​പ​ക​നും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വു​മാ​യ ജ്ഞാ​ന​ശേ​ഖ​ർ ത്യാ​ഗ​രാ​ജ​ൻ പ​റ​യു​ന്ന​ത്. ഇ​പ്പോ​ൾ എം​സി​എ​ക്സി​ൽ 10 ഗ്രാ​മി​ന് 38300 രൂ​പ​യാ​ണു വി​ല. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ട്രോ​യ് ഔ​ൺ​സി​ന് (31.1 ഗ്രാം) 1504 ​ഡോ​ള​റും. ആ​ഗോ​ള​സം​ഘ​ർ​ഷ​ഭീ​തി​യും വാ​ണി​ജ്യ​പോ​രു​ക​ളും ഒ​ക്കെ​ച്ചേ​ർ​ന്നാ​ണു സ്വ​ർ​ണ​വി​ല കൂ​ട്ടു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ കേ​ന്ദ്ര​ബാ​ങ്കു​ക​ൾ സ്വ​ർ​ണ​ശേ​ഖ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തും വി​ല​കൂ​ട്ടു​ന്ന ഘ​ട​ക​മാ​ണ്.ഈ ​വ​ർ​ഷം ഇ​തി​ന​കം സ്വ​ർ​ണ​വി​ല 15 ശ​ത​മാ​നം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ​യാ​ണു പ​ത്തു ശ​ത​മാ​നം വ​ർ​ധ​ന​കൂ​ടി പ്ര​വ​ചി​ക്കു​ന്ന​ത്. പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​ശ്ന​ങ്ങ​ൾ ആ​ണു സ്വ​ർ​ണ​വി​ല​യെ വ​ലു​താ​യി സ്വാ​ധീ​നി​ക്കു​ന്ന​ത്. സൗ​ദി അ​റേ​ബ്യ​യു​ടെ എ​ണ്ണ​ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ളി​ലു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണം വി​പ​ണി​യെ സം​ഭ്ര​മി​പ്പി​ച്ചി​രു​ന്നു. ഇ​നി​യും…

Read More

മൊത്തത്തില്‍ ഒരു വശപ്പിശക്! അപകടങ്ങള്‍ ഏറിവരുന്നത് പതിവ്; വിമാനത്താവള ജീവനക്കാരെ ഊതിക്കാന്‍ ഡിജിസിഎ

മും​​​​ബൈ: വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ൽ ഏറി​​​​വ​​​​രു​​​​ന്ന അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളും സു​​​​ര​​​​ക്ഷാ​​​​വീ​​​​ഴ്ച​​​​ക​​​​ളും പ​​​​രി​​​​ഗ​​​​ണി​​​​ച്ച് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ബ്രെ​​​​ത് അ​​​​ന​​​​ലൈ​​​​സ​​​​ർ (ബി​​​​എ)​​​​ടെ​​​​സ്റ്റി​​​​നു വി​​​​ധേ​​​​യ​​​​മാ​​​​ക്കു​​​​ന്ന​​​​തു പ​​​​തി​​​​വാ​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് സി​​​​വി​​​​ൽ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ(​​​​ഡി​​​​ജി​​​​സി​​​​എ). ക​​​​ഴി​​​​ഞ്ഞ മാ​​​​സം 17 മു​​​​ത​​​​ൽ ഈ​​​​മാ​​​​സം 22വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ രാ​​​​ജ്യ​​​​ത്തെ വി​​​​വി​​​​ധ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ത്തി​​​​യ മി​​​​ന്ന​​​​ൽ​​ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ നി​​​​ര​​​​വ​​​​ധി ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‌ മ​​​​ദ്യ​​​​പി​​​​ച്ച​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ശ്ര​​​​ദ്ധ​​​​ക്കു​​​​റ​​​​വി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ‌ ഏറിവ​​​​രു​​​​ന്ന​​​​ത് പ​​​​തി​​​​വാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു ഡി​​​​ജി​​​​സി​​​​എ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ൽ മി​​​​ന്ന​​​​ൽ​​ പ​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്. അ​​​​ടു​​​​ത്ത ​​മാ​​​​സം മു​​​​ത​​​​ൽ സ്ഥി​​​​രം പ​​​​രി​​​​ശോ​​​​ധ​​​​നാ സ​​മ്പ്ര​​​​ദാ​​​​യം നി​​​​ല​​​​വി​​​​ൽ വ​​​​രു​​​​മെ​​​​ന്നും സു​​​​ര​​​​ക്ഷാ പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ള്ള വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​വ​​​​രെ​​​​യാ​​ണു പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​മാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ഡി​​​​ജി​​​​സി​​​​എ ത​​​​ല​​​​വ​​​​ൻ അ​​​​രു​​​​ണ്‍ കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു. ഏ​​​​താ​​​​നും വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ൽ ഈ ​​​​മാ​​​​സം ര​​​​ണ്ടു മു​​​​ത​​​​ൽ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ​​രി​​ശോ​​ധ​​ന ആ​​​​രം​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് മെ​​​​യി​​​​ന്‍റ​​​​ന​​​​ൻ​​​​സ്, എ​​​​യ​​​​ർ​​​​ട്രാ​​​​ഫി​​​​ക് ക​​​​ണ്‍​ട്രോ​​​​ൾ സ​​​​ർ​​​​വീ​​​​സ്, എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ട് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ, ഗ്രൗ​​​​ണ്ട് ഹാ​​​​ൻ​​​​ഡ്‌ലിം​​​​ഗ് സ​​​​ർ​​​​വീ​​​​സ​​​​സ് തു​​​​ട​​​​ങ്ങി​​​​യ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലുള്ള ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യാ​​​​കും…

Read More

ചക്കരക്കല്ലില്‍ വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കിയത് കളിയാക്കലിന്റെ പേരിലെന്ന് പോലീസ് ! പെണ്‍കുട്ടികളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിലെടുത്തു…

കണ്ണൂര്‍ ചക്കരക്കല്ലില്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യാന്‍ കാരണം സഹപാഠികളുടെ കളിയാക്കലുകളെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ചില സഹപാഠികള്‍ കളിയാക്കിയതായി മൃതദേഹങ്ങള്‍ക്കു സമീപത്തു നിന്നു കിട്ടിയ കത്തില്‍ പരാമര്‍ശമുണ്ട്. അവരെ ചോദ്യം ചെയ്‌തെങ്കിലും ഗൗരവമുള്ള സംഭവങ്ങളുണ്ടായിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി. മരിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണില്‍ പെണ്‍കുട്ടിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിംഗ് ഉണ്ടെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലും പെണ്‍കുട്ടികള്‍ എന്തെങ്കിലും തരത്തിലുള്ള ചൂഷണങ്ങള്‍ക്കു വിധേയരായതായി കണ്ടെത്തിയിട്ടില്ല. ഹൈസ്‌കൂള്‍തലം മുതല്‍ അടുത്ത സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ ഇരുവരും ഇരുവീടുകളിലും സ്ഥിരമായി എത്താറുണ്ട്. ശനിയാഴ്ച ഉച്ച വരെ സ്‌കൂളില്‍ സ്‌പെഷല്‍ ക്ലാസില്‍ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ കുട്ടികള്‍ മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നുവെന്നാണു ബന്ധുക്കളുടെ മൊഴി. ഏറെ നേരം കഴിഞ്ഞും പുറത്തു വരാത്തതിനെ തുടര്‍ന്നു വീട്ടുകാര്‍ നോക്കിയപ്പോഴാണു…

Read More

കടല്‍ത്തീരത്തു കൂടി നടക്കുമ്പോഴാണ് ആ അദ്ഭുത വസ്തു കിട്ടിയത് ! ഒറ്റയടിയ്ക്ക് കോടീശ്വരനായതിന്റെ ത്രില്ലില്‍ യുവാവ്…

ആഴക്കടലില്‍ വലവീശുമ്പോള്‍ ഭാഗ്യം കൈവരുമെന്നാണ് മുക്കുവരുടെ വിശ്വാസം. എന്നാല്‍ ജുംറാസ് എന്ന യുവാവിനെ ഭാഗ്യം തേടിയെത്തിയത് ആഴക്കടലില്‍ വലയെറിഞ്ഞപ്പോഴല്ല. കോ സമുവായ് കടല്‍ത്തീരത്ത് കൂടി നടക്കുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് കല്ല് പോലെയുള്ള വസ്തു ശ്രദ്ധിക്കുന്നത്. കല്ലിന്റെ പ്രത്യേകത കൊണ്ട് തന്നെ ജുംറാസ് ഇതെടുത്ത് സൂക്ഷിച്ചു. ഏതോ വിലപിടിപ്പുള്ള വസ്തുവാണെന്ന് സംശയം തോന്നിയതോടെ ജുംറാസ് ഗവണ്‍മെന്റ് അധികാരികളെ വിവരമറിയിച്ചു. അവര്‍ വന്ന് പരിശോധിച്ച് സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി കൊണ്ടുപോയി. പിന്നീട് മാസങ്ങളോളം ഇതേക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. എന്നാല്‍ ഏതാനും ദിവസം മുന്‍പ് അധികാരികള്‍ ജുംറാസുമായി വീണ്ടും ബന്ധപ്പെട്ടു. ജുംറാസിന്റെ പക്കലുള്ളത് എണ്ണത്തിമിംഗലത്തിന്റെ സ്രവമാണെന്നും, ആറ് കിലോ 350 ഗ്രാം തൂക്കമുള്ള ആ സ്രവത്തിന്റെ വില രണ്ട് കോടി 26 ലക്ഷം രൂപയാണെന്നും അറിയിച്ചു. ആ വസ്തു ഗവണ്‍മെന്റിനെ ഏല്‍പ്പിച്ചാല്‍ ജുംറാസിന് തക്കതായ വില നല്‍കാമെന്നും അധികാരികള്‍ ഉറപ്പ് നല്‍കി. എന്തായാലും…

Read More