ഹൈദരാബാദ് നഗരത്തിന്റെ മനോഹാരിതയും സുരക്ഷിതത്വത്തെയും പുകഴ്ത്തികൊണ്ട് യുവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ വൈറൽ. ഹൈദരാബാദ് നഗരത്തിലൂടെ രാത്രിയിൽ നടന്നു പോയ അനുഭവം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത് പുതിയ ചർച്ചകൾക്ക് വഴിവച്ചു. ലീഷ എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ ഹൈദരാബാദിന്റെ ഭംഗിയെക്കുറിച്ച് വർണിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹൈദരാബാദ് ഒരിക്കലെങ്കിലും വന്ന് കാണണം എന്നും ഇവിടെ വരുന്നതിനു മുന്പ് മുംബൈയിൽ താമസിക്കണം എന്നായിരുന്നു ആഗ്രഹം എന്നും യുവതി വെളിപ്പെടുത്തി. ജോലിക്കായി ഹൈദരാബാദിലേക്ക് വന്ന ലീഷ, ഒരു ദിവസം രാത്രി ജോലി കഴിഞ്ഞ് 11 മണിക്ക് വീട്ടിലേക്ക് മടങ്ങവേ താൻ സുരക്ഷിതയായിരുന്നുവെന്നും, മറ്റുള്ളവർക്ക് പ്രശ്നങ്ങൾ നേരിടുന്നതുപോലെ തനിക്കു ഒന്നും സംഭവിച്ചില്ലെന്നും, ഹൈദരാബാദ് വളരെ സുരക്ഷിതമായ നഗരമാണെന്നും യുവതി പറഞ്ഞു. ഹൈദരാബാദിൽ വളരെ നല്ല മനുഷ്യരാണെന്നും, മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് നഗരം വാഗ്ദാനം ചെയ്യുന്നതെന്നും, രാത്രിയിൽ സുരക്ഷിതയായിരുന്നുവെന്നും, താൻ ഇതുവരെ വിചാരിച്ചതുപോലെയായിരുന്നില്ലെന്നും…
Read MoreCategory: Today’S Special
കുഞ്ഞാണെങ്കിലും പാന്പാണ്: ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
തൃശൂർ: പ്രജനനകാലത്തിനൊപ്പം ചൂടിന്റെ കാഠിന്യം കൂടിയതോടെ പാന്പുകൾ വീടുകളിൽ കയറിക്കൂടുന്നത് ഒഴിവാക്കാൻ കരുതലെടുക്കണമെന്ന് വിദഗ്ധർ. വേനൽക്കാലത്തിന്റെ തുടക്കത്തിലാണ് പാന്പുകളുടെ ഇണചേരൽ. ഏപ്രിൽ, മേയ് മാസങ്ങളിൽ മുട്ടവിരിയുന്ന പാന്പിൻകുഞ്ഞുങ്ങളടക്കം ചൂടു സഹിക്കാതെയാണ് വീടുകളുടെ ഈർപ്പം തേടിയെത്തുന്നത്. തൃശൂർ കൊടകര കോടാലിയിൽ കട്ടിലിൽ കയറിക്കൂടിയ വെള്ളിക്കെട്ടനാണ് കുട്ടിയുടെ ജീവനെടുത്തത്. മൂർഖൻ, വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ തുടങ്ങിയ പാന്പുകളുടെ പ്രജനനകാലമാണിത്. ചെറിയ പാന്പുകൾക്കു വിഷമുണ്ടാകില്ലെന്ന തെറ്റിദ്ധാരണ വേണ്ട. അളവുകുറഞ്ഞാലും വിഷത്തിന്റെ വീര്യം കൂടുതലായിരിക്കും. 40 മുതൽ 70 ദിവസങ്ങൾക്കുള്ളിൽ മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരും. ശാന്തരായ പാന്പുകളും ഇക്കാലത്ത് ആക്രമണകാരികളാകും. അല്പജ്ഞാനം ആപത്ത്പാന്പുപിടിത്തം കുട്ടിക്കളിയായി കാണരുതെന്നും മലന്പാന്പെന്നു കരുതി അണലിയെ പിടികൂടുന്നതുപോലുള്ള അപകടങ്ങൾ ഉണ്ടാക്കുമെന്നും സ്നേക്ക് റെസ്ക്യൂ ട്രെയ്നർ ജോജു മുക്കാട്ടുകര. പാന്പിനെ ഒഴിവാക്കാൻ പാൽക്കായവും മണ്ണെണ്ണയും നല്ലതാണെന്ന തെറ്റിദ്ധാരണയുണ്ട്. പാന്പുകളെ ആകർഷിക്കാനും ഒഴിവാക്കാനും ചെടികൾക്കും കഴിയില്ല. മണ്ണെണ്ണ ദേഹത്തുവീണാൽ പൊള്ളലേറ്റുചാകാനുള്ള സാധ്യതയുണ്ട്. എന്നാൽ,…
Read Moreപെൺകുട്ടികളെ തടഞ്ഞ് നിർത്തി ശല്യം ചെയ്തു: മാസ് കാണിക്കാൻ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; പിന്നാലെ പോലീസ് പൊക്കി; മാപ്പ് പറയിപ്പിച്ച് മറ്റൊരു വീഡിയോയും പങ്കുവച്ചു
സ്കൂളിലേക്ക് നടന്ന് പോകുന്ന വഴിയിൽ രണ്ട് പെൺകുട്ടികളെ ബൈക്കിൽ പിന്തുടർന്ന് ശല്യം ചെയ്ത യുവാക്കൾക്ക് നേരിടേണ്ടിവന്നത് കണ്ടാൽ നിങ്ങൾ ഞെട്ടും. അത്തരത്തിൽ സംഭവബഹുലമായ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങൾ ഇപ്പോൾ പ്രചരിക്കുന്നത്. സ്കൂളിലേക്ക് പോകുന്ന രണ്ട് പെൺകുട്ടികളെ ബൈക്കിൽ പിന്നാലെ ചെന്ന് കൈയിൽ പിടിച്ച് വലിക്കുകയും അവരെ ശല്യം ചെയ്യുകയും ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ ഈ വിഷയം വലിയ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരുന്നു. തുടർന്ന് പോലീസ് കേസെടുക്കുകയും ചെയ്തു. കോട്വാലി ഐടിഐ റോഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ യുവാക്കൾക്കെതിരെ കോട്വാലി പോലീസ് സ്വമേധയ പോക്സോ കേസ് ഫയൽ ചെയ്തു. പ്രതികൾക്കെതിരെ കേസെടുത്തതും അവരെകൊണ്ട്തന്നെ മാപ്പ് പറയിപ്പിക്കുന്നതും കോട്വാലി പോലീസിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ട് വഴി ജനങ്ങളിലേക്ക് എത്തിച്ചു. ഞങ്ങളോട് ക്ഷമിക്കണം, ഞങ്ങൾ ഇനി അതുപോലെ…
Read Moreപാന്പാടുംചോലയിലേക്കു വരൂ…മനം നിറയ്ക്കും ഷോല നേച്ചർ വാക്ക്: വന്യത കണ്ട് പ്രകൃതിയെ തൊട്ടറിഞ്ഞ് ഒരു യാത്ര
കേരളം ചുട്ടുപൊള്ളുമ്പോൾ കുളിരണിയിച്ച് പാമ്പാടുംചോല സഞ്ചാരികളെ മാടിവിളിക്കുന്നു. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ് പാമ്പാടുംചോല നാഷണൽ പാർക്ക്. കടുത്ത ചൂടിലും ഇവിടെയെത്തുന്ന സഞ്ചാരികൾ പ്രകൃതിയോട് ലയിച്ച് ഇളം കാറ്റേറ്റു നടത്തുന്ന ഷോല നേച്ചർ വാക്ക് മനം നിറയ്ക്കുന്നതാണ്. എസ്കേപ്പ് പാതയിലൂടെ സഞ്ചാരം …പാമ്പാടുംചോല ദേശീയോദ്യാനത്തിൽ ചരിത്ര പ്രാധാന്യമുള്ള ഗ്രേറ്റ് എസ്ക്കേപ്പ് റോഡുണ്ട്. 1942ൽ മദിരാശി പട്ടണത്തിൽ ജപ്പാൻ സേന ബോംബ് വർഷിച്ചപ്പോഴാണ് ബ്രിട്ടീഷുകാർ സമാന്തരമായി ഒരു റോഡ് നിർമിച്ചത്. കൊച്ചിയിൽ എത്തിച്ചേരുന്നതിനായി കൊടൈക്കനാലിലെ ബെറിജം എന്ന സ്ഥലത്തുനിന്നു വട്ടവടയിലെ ടോപ് സ്റ്റേഷൻ എന്ന സ്ഥലത്തേക്കാണ് റോഡ് നിർമിച്ചത്. എന്നാൽ, 1998ൽ ഈ റോഡ് കടന്നുപോകുന്ന ഭാഗം തമിഴ്നാട്ടിലെ കൊടൈക്കനാൽ വന്യമൃഗ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചു. തമിഴ്നാട് അതിർത്തിയിൽ വനംവകുപ്പ് ചങ്ങലയിട്ട് റോഡ് തടയുകയും ചെയ്തു. അന്നു മുതൽ ഈ റോഡിലൂടെയുള്ള യാത്ര തടസപ്പെട്ടു. ഇപ്പോൾ കേരള അതിർത്തിയിലെ…
Read Moreഇതൊക്കെയെന്ത്, നിസാരം…. ഹിമാചൽ പ്രദേശിലെ ബിർ ബില്ലിംഗിൽ പാരാഗ്ലൈഡിംഗ് ചെയ്ത് 73- കാരി; മുത്തശ്ശി ഒരു കില്ലാടിയെന്ന് സൈബറിടം
നിങ്ങൾ പാരാഗ്ലൈഡിംഗ് ചെയ്തിട്ടുണ്ടോ ഇല്ലെങ്കിൽ വേഗം പോയി ചെയുക, പ്രായം അതിനൊരു തടസമല്ലെന്ന് തെളിയിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിംഗ്. എഴുപത്തിമൂന്നുകാരിയുടെ ആത്മവിശ്വാസവും അർപ്പണബോധവുമാണ് ഈ വീഡിയോ കാണിച്ചുതരുന്നത്. ഹിമാചൽ പ്രദേശിലെ ബിർ ബില്ലിംഗ് മേഖലയിൽ പാരാഗ്ലൈഡിംഗ് ചെയ്ത എഴുപത്തിമൂന്നുകാരിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. അർജുൻ സിംഗ് എന്ന പരിശീലകൻഎഴുപത്തിമൂന്നുകാരിയായ സ്ത്രീയോട് സംസാരിക്കുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. പരിശീലകന്റെ നിർദേശങ്ങൾ കേൾക്കുന്നതും ക്ഷമയോടും ആത്മവിശ്വാസത്തോടും കൂടെ വൃദ്ധ നില്ക്കുന്നതുമാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ പാരാഗ്ലൈഡിംഗ് ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നായ കൺഗ്രാ താഴ്വരയിലെ മനോഹരമായ പാരാഗ്ലൈഡിംഗ് ദൃശ്യങ്ങളും വീഡിയോയിലുണ്ട്. രണ്ട് ലക്ഷത്തിൽപരം ആളുകളാണ് ഇതിനകം തന്നെ വീഡിയോ കണ്ടത്. എഴുപത്തിമൂന്നുകാരിയുടെ ധൈര്യത്തെയും വിശ്വാസത്തെയും പുകഴത്തികൊണ്ട് പലരും അഭിപ്രായങ്ങളും കമന്റുകളായി രേഖപ്പെടുത്തി. തന്റെ പ്രായത്തെ വെല്ലുവിളിച്ചുകൊണ്ട് ചെയ്ത സാഹസികം മനോഹരവും പലർക്കും പ്രചോദനവുമാണെന്ന് സമൂഹ മാധ്യമങ്ങൾ ചൂണ്ടികാട്ടി.
Read Moreട്രാഫിക് സിഗ്നലുകളിൽ ബഹളങ്ങളില്ല, അച്ചടക്കവും ക്ഷമയും മാത്രം… മിസോറാമുകാരെ കണ്ടു പഠിക്കണം മലയാളികൾ എന്ന് കമന്റ്
ഇത് എഐ അല്ല, പക്ഷേ ഇതാണ് മിസോറാം, ഇങ്ങനെയാണ് മിസോറാമിലെ ട്രാഫിക്കിൽ ജനങ്ങൾ ക്ഷമയോടെ കാത്ത് നിൽക്കുന്നത്. മിസോറാമിലെ ജനങ്ങളുടെ മര്യാദയും അച്ചടക്കത്തെയും വനോളം പുകഴ്ത്തി സോഷ്യൽ മീഡിയ.സിംപിളാണ് പക്ഷേ ഇത്രയും മനോഹരവും ഹൃദയസ്പർശിയുമായ വീഡിയോ മറ്റൊന്നില്ലെന്ന് സോഷ്യൽ മീഡിയ. അഞ്ച് ദശലക്ഷം ആളുകളാണ് ഇതിനകം തന്നെ വീഡിയോ കണ്ടത്. പൗരന്മാരുടെ ഉത്തരവാദിത്വബോത്തെയും അച്ചടക്കത്തെയും പ്രശംസിച്ചുകൊണ്ട് പലരും രംഗത്തെത്തി. മറ്റ് സംസ്ഥാനങ്ങളിലെ പോലെ വലിയ ബഹളങ്ങളോ തിരക്കുകളോ മിസോറാമിലെ റോഡുകളിൽ കണ്ടില്ലെന്നതും ഒരു പ്രത്യേകതയാണെന്ന് ആളുകൾ ചൂണ്ടികാട്ടി. റോഡിൽ സിഗ്നൽ വീഴുന്പോൾ വളരെ ശാന്തരായാണ് ആളുകൾ വാഹനങ്ങൾ നീങ്ങാൻ കാത്തുനില്ക്കുന്നത്. റോഡിലെ വരകളെ മറികടന്ന് ദൃതി വച്ച് ആരും തന്നെ യാത്രചെയ്യുന്നില്ലെന്നതും ശ്രദ്ധേയമാണ്. അതുപോലെതന്നെ ആളുകളുടെ ശ്രദ്ധയാകർഷിച്ചത് മറ്റൊന്നാണ് റോഡിൽ പോകുന്ന വാഹനങ്ങൾ ഒന്നും തന്നെ ഹോൺ ശബ്ദം മുഴക്കുന്നില്ല. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ,…
Read Moreസൈക്കിൾ സവാരിക്കിടയിൽ ബ്രിട്ടീഷ്കാരന് കുടിക്കാൻ നല്ല അടിപൊളി ഇന്ത്യൻ മോര്, കുടിച്ചശേഷം ബ്രിട്ടീഷ്കാരൻ പറഞ്ഞതാണ് അടിപൊളി
ഇന്ത്യയിലെ ഗ്രാമങ്ങളിലുടെ നടത്തിയ സൈക്കിൾ യാത്രയ്ക്കിടയിലെ ഒരു ചെറിയ സംഭാഷണം, ഇന്ന് അനേകരുടെ ഹൃദയത്തെ സ്പർശിച്ച മനോഹര നിമിഷങ്ങൾക്കാണ് വഴിവച്ചത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ വിളിച്ചോതുന്ന തരത്തിലുള്ള മാത്യകയാണ് ലോകത്തിന് കാണിച്ചുതന്നിരിക്കുന്നതെന്ന് ബ്രിട്ടീഷ്കാരൻ. ചെറിയ സ്നേഹത്തിന്റെ ബഹിസ്പുരണങ്ങൾ വൃദ്ധനിലുടെ ബ്രിട്ടീഷ് ചെറുപ്പക്കാരന് ലഭിച്ചത് സമൂഹ മാധ്യമങ്ങൾ ഏറ്റടുത്തു. ബ്രിട്ടീഷ്കാരനായ ഇവാൻസ്, അസഹനീയമായ ചൂടുള്ള ഇന്ത്യയിലെ ഒരു ഗ്രാമത്തിലൂടെ നടത്തിയ സൈക്കിൾ സവാരിയിൽ ഒരു വൃദ്ധൻ അദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് കുടിക്കാനായി സംഭാരം നല്കുകയും ചെയ്തു. ഇന്ത്യയിലെ സൈക്കിൾ സവാരിയിൽ ഞാൻ ഏറ്റവും ദയയുള്ള മനുഷ്യനെ കണ്ടുമുട്ടി എന്ന അടികുറിപോടെയാണ് ബ്രിട്ടീഷ് യുവാവ് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോ നിമിഷങ്ങൾക്കം ജനഹൃദയങ്ങളെ കീഴടക്കി. ഇന്ത്യയിലെ ജനങ്ങളുടെ സ്നേഹവും ആതിഥേത്വവും പുകഴ്ത്തുന്ന തരത്തിലുള്ള രസകരമായ കമന്റുകളാണ് ഈ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയുടെ സംസ്കാരവും…
Read Moreഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയെ കാണാൻ പോയി: കഫേയിൽ ഇരിക്കാൻ ചെന്ന യുവാവിനെക്കൂട്ടി അവൾ പോയത് ബാറിലേക്ക്, അവിടെയെത്തി കുടിച്ചത് 22,000 രൂപയുടെ മദ്യം; പിന്നീട് സംഭവിച്ചത്…
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ കാണാൻ പോയ യുവാവിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. . യുവാവിനെ പറ്റിച്ച് ബാറിലെത്തിച്ച് വൻ തുക ബില്ല് അടപ്പിച്ച് യുവതി. ഗുരുഗ്രാം സ്വദേശിയായ യുവാവ് ‘ബംബിൾ’ എന്ന ആപ്പ് വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. ജിയ നേഗി എന്നായിരുന്നു ഇവരുടെ പേര്. യുവതിയെ കാണാനായി യുവാവ് ഗുരുഗ്രാമിൽ നിന്നും രാജൗരി ഗാർഡനിൽ എത്തി. എന്നാൽ അവിടെ എത്തിയപ്പോൾ ആ സ്ഥലത്തിന് ‘വൈബ്’ അത്ര പോരെന്ന പറഞ്ഞ് യുവതി നിർബന്ധിച്ച് യുവാവിനെ ജിടിബി നഗറിലെ ‘ബഘീര’ എന്ന കഫേയിലെത്തിച്ചു. അവിടെയെത്തി മദ്യം ഓർഡർ ചെയ്തു. എന്നാൽ തനിക്ക് മദ്യം കഴിക്കാൻ ഇപ്പോൾ മൂഡില്ലെന്ന് യുവാവ് പറഞ്ഞതോടെ യുവതി തുടരെതുടരെ മദ്യം ഓർഡർ ചെയ്തുകൊണ്ടിരുന്നു. ഇടയ്ക്ക് യുവാവിനെ സഹോദരൻ വിളിച്ചു. കോൾ എടുക്കാനായി യുവാവ് പുറത്തിറങ്ങിയപ്പോൾ ഒരാൾ തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലായി. അപ്പോഴെല്ലാം…
Read Moreജിൻ കുടുംബത്തിന്റെ യാത്രയയപ്പ്, മരിച്ചയാളുടെ മൃതശരീരത്തിനരികെ ആഢംബര മെഴ്സീഡസ് ബെൻസും പുതച്ചു, വിവാദങ്ങൾക്ക് വഴിവച്ച ചൈനയിലെ ശവസംസ്കാര ചടങ്ങ്
ചൈനയിൽ നടന്ന ഒരു മരണാനന്തര ചടങ്ങിനെക്കുറിച്ചുള്ള വിവാദമായ ചർച്ചകളാണ് സമൂഹ മാധ്യമങ്ങൾ ഇപ്പോൾ അരങ്ങേറുന്നത്. ഒരു കുടുംബത്തിലെ മരിച്ചയാളുടെ മൃതശരീരം കിടക്കുന്നതിന് സമീപം ആഢംബര കാർ കുഴിച്ചിട്ടത്, ലിയോണിംഗ് പ്രവിശ്യയിലെ ജിൻ കുടുംബാംഗങ്ങൾ നടത്തിയ മരണാന്തര ചടങ്ങിലാണ് സംഭവം. അന്ത്യകർമങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് മൃതദേഹത്തിനടുത്ത് ആഢംബര വാഹനം കുഴിച്ചുമൂടിയത്. ചൈനീസ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ മൃതദേഹത്തിനരികിലുള്ള കുഴിയിൽ ജെസിബി ഉപയോഗിച്ച് വാഹനം താഴെയിറക്കി അതിലേക്ക് മണ്ണ് വാരിയിടുന്നതുമാണ് ദൃശ്യങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, 1.49 കോടി രൂപയുടെ മെഴ്സിഡസ് ബെൻസ് ആഢംബര വാഹനമാണ് കുഴിയിൽ പുതച്ചത്. 8888 എന്ന രജിസ്റ്റർഡ് നന്പറാണ് വാഹനത്തിന്റേത്. ചൈനീസ് സംസ്കാരത്തിൽ 8 എന്ന സംഖ്യ സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്. ജിൻ കുടുംബത്തെ സംബന്ധിച്ച് ഒരാളുടെ മരണത്തിനുശേഷം ആത്മാവിനു ശാന്തിയും സമാധാനും ലഭിക്കുന്നതിനും ചൈനീസ് ആചാരപ്രകാരം വിശ്വാസത്തിന്റെയും അടയാളമാണ്.എന്നാൽ, മരണാനന്തര ചടങ്ങിൽ ഒരു…
Read Moreകുട്ടികളുടെ ക്രിയേറ്റിവിറ്റിയെ പരീക്ഷിച്ച് അധ്യാപകൻ, ക്രിയേറ്റിവിറ്റി അറ്റ് പീക്ക് എന്ന് സോഷ്യൽ മീഡിയ.. വ്യത്യസ്തമായ രീതിയിൽ നോ ബാഗ് ഡേ ആചരിച്ചത് വൈറൽ
ഐഐടി ബോംബൈയിലെ ക്ലാസ് മുറികളിൽ കുട്ടികൾ നടത്തിയ വ്യത്യസ്തമായ കലാപരിപാടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം. കുട്ടികളുടെ മനസിലുദിച്ച പുതിയ ഒരു ആശയം ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം പിടിച്ചു. ക്ലാസ് മുറികളിലെ സ്ഥിരം ബോറഡി മൂട് മാറ്റാൻ, നത്തിംഗ് ബട്ട് എ ബാഗ്, ഡേ ആഘോഷമുമായി കുട്ടികൾ. അതിന്റെ മനോഹരമായ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ക്ലാസിലേക്ക് കുട്ടികൾ വന്നത്, വലിയ കാർഡ് ബോക്സ്, ഹാൻഗർ, സൈക്കിൾ, പ്ലാസ്റ്റിക് കവർ, ബക്കറ്റ്, ഫർണിച്ചർ, ക്രിക്കറ്റ് ബാറ്റ്, കുട, ബാസ്കറ്റ്, കസേരകൾ, തുണിസഞ്ചികൾ തുടങ്ങിയ പല സാധനങ്ങളിലാണ് പാഠപുസ്തകങ്ങളുമായി എത്തിയത്. ഭാരമേറിയ പാഠപുസ്കതങ്ങളുമായി ബാഗും ചുമലിലേറ്റികൊണ്ട് വരുന്ന കുട്ടികളാണ് ക്യാന്പസിലെ സ്ഥിരം കാഴ്ച, എന്നാൽ അതിന് വ്യത്യസ്ഥമായ പുതിയൊരു രീതിയാണ് കുട്ടികൾ പരീക്ഷിച്ചിരിക്കുന്നത്. പതിവുപോലെ കുട്ടികൾ ക്ലാസ് മുറികളിലെത്തി പക്ഷേ ബാഗുമായല്ലെന്ന് മാത്രം. ഒരേ…
Read More