കാബിൻ ക്രൂ ജീവിതം തനിക്കു നല്കിയ മനോഹരമായ നിമിഷങ്ങളെക്കുറിച്ച് വാചാലയായി നിതിക, കാ ബിൻ ക്രൂ ജീവിതത്തിൽനിന്ന് ഔദ്യോഗികമായി രാജിവച്ചതിനെക്കുറിച്ച് മനസ് തുറക്കുന്ന ഹൃദയസ്പർശിയായ കുറിപ്പ് വൈറലാകുന്നു. പലരും കൗതുകത്തോടെയും ആരാധനയോടെയും നോക്കിക്കാണുന്ന ക്യാബിൻ ക്രൂ ജോലിയിൽ നിന്നുള്ള വിടവാങ്ങൽ നിമിഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നിതിക മേത്ത. അഞ്ചു വർഷത്തെ സേവനത്തിന് ശേഷമാണ് താൻ ഈ ജോലി ഉപേക്ഷിക്കുന്നതെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിതിക വ്യക്തമാക്കുന്നു. ഇനി മുതൽ അതിരാവിലെയുള്ള വിമാനയാത്രകൾക്കായി തയാറെടുക്കേണ്ടി വരില്ല. ഹോങ്കോംഗിലെ തെരുവുകളിലൂടെ സൂര്യോദയ സമയത്ത് തനിച്ച് നടന്ന നിമിഷങ്ങളും, ആദ്യമായി വിമാനത്തിൽ കയറുന്ന യാത്രക്കാരുടെ ഭയം മാറ്റിക്കൊടുക്കുന്നതും താൻ ഒത്തിരി മിസ് ചെയ്യും. ആയിരക്കണക്കിന് പെൺകുട്ടികൾ സ്വപ്നം കാണുന്ന ഒരു ജീവിതരീതിയാണ് താൻ ഉപേക്ഷിക്കുന്നതെന്നും നിതിക വ്യക്തമാക്കി. മത്സരപരീക്ഷകളുടെ സമ്മർദ്ദത്തിൽ നിന്ന് രക്ഷപെടാനാണ് ഈ ജോലി തെരഞ്ഞെടുത്തതെന്ന് നിതിക വെളിപ്പെടുത്തി. പുതിയൊരു വഴി…
Read MoreCategory: Today’S Special
ചേട്ടൻ സൂപ്പറാ… അജികുമാറിന്റെ സത്യസന്ധത തുടരും, കൃഷണേന്ദുവിന്റെ പുഞ്ചിരിയും! ബസില്‍നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമയ്ക്ക് തിരിച്ചുനല്‍കി കണ്ടക്ടർ
ബസില്‍നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമയ്ക്ക് തിരിച്ചുനല്‍കി ആലുവയിലെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍.ആലുവ പറവൂര്‍ സര്‍വീസ് ബസിലെ കണ്ടക്ടര്‍ കൊട്ടാരക്കര സ്വദേശി അജികുമാറിനാണ് മാല സീറ്റിനടിയില്‍ നിന്ന് പറവൂര്‍ എത്താറായപ്പോള്‍ കിട്ടിയത്. ആലുവ – പറവൂര്‍കവല മണപ്പുറം റോഡില്‍ അര്‍ച്ചനാസ് ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരി കൂത്താട്ടുകുളം പെരുമ്പിള്ളിക്കുന്നേല്‍ കൃഷ്ണേന്ദു ഷാജിയുടെ ആറ് ഗ്രാമിന്റെ മാലയാണ് ബസില്‍ നഷ്ടമായത്. മാല നഷ്ടപ്പെട്ടു എന്ന പരാതിയുമായി കൃഷ്ണേന്ദു ഡിപ്പോയിലെത്തി. യാത്രചെയ്ത ടിക്കറ്റും ഹാജരാക്കിയപ്പോഴാണ് കണ്ടക്ടര്‍ അജികുമാര്‍ ഉടമ കൃഷ്ണന്ദുവിന് കൈമാറിയത്. ആലുവയില്‍ വച്ച് തന്നെ ഊരിപ്പോയ മാല പറവൂരില്‍ ബസ് എത്തുന്നത് വരെ ആരുടേയും ശ്രദ്ധയില്‍പെടാതിരുന്നതാണ് ഭാഗ്യമായത്.
Read Moreനിനക്കെന്താ വയ്യേ… ബൈക്ക്കൊണ്ട് ട്രെയിൻ വലിച്ച് നീക്കാൻ നോക്കി യുവാവ്; വീഡിയോ വൈറലായതോടെ ഇതിങ്ങനെയൊന്നുമല്ലെടാ എന്ന് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ താരമാകാൻ പ്രഹസനങ്ങൾ, ഇതൊക്കെയെന്ത്, തന്നെകൊണ്ട് ഇതിലും വലുത് സാധിക്കുമെന്ന് തെളിയിക്കുന്ന തരത്തിലുള്ള അപകടകരമായ അഭ്യാസപ്രകടനങ്ങൾ നടത്തുന്ന യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സോഹൽ എന്ന യുവാവാണ് മോട്ടോർ സൈക്കിൾ ഉപയോഗിച്ച് ട്രെയിൻ വലിക്കാൻ ശ്രമിച്ചത്. നേരത്തെ, എംജി മജെസ്റ്റർ എസ്യുവി കാർ ഉപയോഗിച്ച് ട്രെയിൻ വലിച്ച് ഗിന്നസ് വേൾഡ് റിക്കാർഡ് നേടിയിരുന്നു സോഹൽ. അതിൽനിന്നും പ്രചോദനം ഉൾകൊണ്ടാണ് യുവാവ് സമാനമായ അഭ്യാസം ബൈക്കിൽ പരീക്ഷിച്ചത്. വീഡിയോയിൽ, സോഹൽ തന്റെ ബൈക്കിൽ ഒരു ചരട് കെട്ടി നിർത്തിയിട്ടിരിക്കുന്ന ട്രെയിനുമായി ബന്ധിപ്പിച്ചതിനുശേഷം ബൈക്ക് ഓടിച്ച് ട്രെയിൻ മുന്നോട്ട് നീക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബൈക്കിന്റെ പിൻചക്രങ്ങൾ കറങ്ങിയതല്ലാതെ ട്രെയിൻ ഒരിഞ്ച് പോലും അനങ്ങിയില്ല. ഈ വീഡിയോ പ്രചരിച്ചതോടെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. റെയിൽവേ ട്രാക്കുകളിൽ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് അപകടകരവും ഉത്തരവാദിത്വമില്ലായ്മയുമെന്ന് സോഷ്യൽ…
Read Moreകടുത്ത മാനസിക സമ്മർദം: 17 ലക്ഷം രൂപയുടെ ബാങ്കിംഗ് ജോലി സന്തോഷം നല്‍കുന്നില്ല, ജോലി ഉപേക്ഷിച്ച് യുവാവ്; കോർപറേറ്റ് കൾച്ചറിനെക്കുറിച്ച് ഐഐടി ഡൽഹി മുൻ വിദ്യാർഥി ചിരാഗ്
കോർപ്പറേറ്റ് ബാങ്കിംഗിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച യുവാവിന്റെ തീരുമാനം തൊഴിൽ സമ്മർദ്ദം, ജീവനക്കാരുടെ ക്ഷേമം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് സമൂഹ മാധ്യമങ്ങളിൽ വീണ്ടും തുടക്കമിട്ടു. 24കാരനായ ഐഐടി ഡൽഹി മുൻ വിദ്യാർത്ഥി ചിരാഗ് മദാനിന്, 17 ലക്ഷം രൂപ വാർഷിക വരുമാനം ലഭിക്കുന്നതിൽ അത്ര സന്തോഷമില്ല. തന്റെ രാജി പെട്ടന്നുള്ള തീരുമാനമല്ലെന്നും, തനിക്ക് ജോലിയും വ്യക്തിജീവിതവും ബാലൻസ് ചെയ്യാൻ സാധിക്കുന്നില്ലെന്നും വീഡിയോയിൽ ചിരാഗ് വെളിപ്പെടുത്തുന്നു. ഈ തീരുമാനം പെട്ടെന്നുണ്ടായതല്ല, മറിച്ച് വർദ്ധിച്ചുവരുന്ന തൊഴിൽ സമ്മർദ്ദം കാരണമാണെന്നും ചിരാഗ് പറയുന്നുണ്ട്. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയുള്ള സാധാരണ ജോലിയായി തുടങ്ങിയത് പിന്നീട് രാത്രി 7 മണി വരെ നീണ്ടുനിൽക്കുന്നു. തിരക്കേറിയ ഈ ഷെഡ്യൂൾ വിശ്രമത്തിനോ വ്യക്തിജീവിതത്തിനോ സമയം നൽകിയിരുന്നില്ല. ജോലിഭാരം വർദ്ധിച്ചതോടെ ഓഫീസ് സമയത്തിന് ശേഷവും മാനസികമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയാത്ത അവസ്ഥയിലായിയെന്നും ചിരാഗ്…
Read More2.7 കോടി രൂപയുടെ വാർഷിക വരുമാനം, ഗൂഗിളിൽ ഉയർന്ന പദവിയിലെ ജോലി, അതൊന്നും തനിക്ക് യഥാർഥ സന്തോഷം നല്‍കുന്നില്ല; വെളിപ്പെടുത്തലുമായി യുവതി
ഗൂഗിളിൽ പ്രതിവർഷം 2.7 കോടി രൂപ ശന്പളം, ഉയർന്ന പദവിയുള്ള ജോലി, അമേരിക്കൻ ജീവിതം, ഷിക്കാഗോയിലെ മനോഹരമായ വീടും, ഇത്രയൊക്ക ഉണ്ടായിട്ടും, സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും തേടി ദുബായിലേക്ക് പോകാനുള്ള മനസ്, അതായിരുന്നു തനു പുരിക്ക് ജീവിതത്തോടുള്ള ആത്മവിശ്വാസവും ദൃഢനിശ്ചയവും. കോർപറേറ്റ് ജോലിയുടെ കർക്കശമായ നിയന്ത്രണങ്ങളും കുടുംബത്തിൽ നിന്നുള്ള അകലവും ഒരു കൂട്ടിനുള്ളിലാക്കിയിക്കുന്നതുപോലെയാണ് അനുഭവപ്പെടുന്നത്. തനിക്ക് യഥാർഥ സ്വാതന്ത്ര്യം ആസ്വദിക്കുവാൻ സാധിക്കില്ല എന്നാണ് തനു പറയുന്നത്. രണ്ട് ആഴ്ചത്തെ അവധിക്ക് മറ്റൊരാളുടെ അനുവാദം തേടേണ്ടി വരുന്ന അവസ്ഥ സ്വാതന്ത്ര്യമല്ലെന്നും, ശമ്പളത്തിലൂടെ ലഭിക്കുന്ന ചെറിയ വളർച്ചയേക്കാൾ സ്വന്തം സംരംഭങ്ങളിലൂടെ വലിയ സാമ്പത്തിക നേട്ടം കൈവരിക്കുകയാണ് ലക്ഷ്യമെന്നും തനു വീഡിയോയിൽ വ്യക്തമാക്കുന്നു. എച്ച്1ബി വിസയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും കുടുംബത്തിന്റെ പിന്തുണയില്ലാത്ത പ്രവാസി ജീവിതവും മടുപ്പിച്ചിരിക്കുന്നു. ദുബായിലേക്ക് മാറിയതിലൂടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും, അവിടുത്തെ നികുതിരഹിത സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി സ്വതന്ത്രമായ ബിസിനസ്സ് സാമ്രാജ്യം…
Read Moreഗോവയിലേക്ക് ഏത് സംസ്ഥാനത്ത് നിന്ന് വരുന്ന ആളുകളെയാണ് നിങ്ങൾക്ക് ഇഷ്ടം; ചോദ്യം തീരുംമുമ്പ് ഉത്തരം നൽകി ഹോട്ടൽ ജീവനക്കാരി
ഗോവ എക്കാലത്തും എല്ലാവരുടേയുമൊരു വികാരമാണ്. നിത്യേന ഗോവയിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനയാണ്. ഗോവയിലെ ഒരു ഹോട്ടൽ ജീവനക്കാരിയും സഞ്ചാരിയും തമ്മിലുള്ള സംഭാഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് ഹേതുവായിരിക്കുന്നു. ഗോവയിലെ ടൂറിസ്റ്റുകളെക്കുറിച്ച് ഇരുവരും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. “ഇപ്പോൾ വിദേശികളുടെ സീസൺ കഴിഞ്ഞു, ഇനി ഇന്ത്യക്കാരുടെ വരവായിരിക്കും. ഡൽഹി, മുംബൈ, ബംഗളൂരു… ഇതിൽ എവിടെ നിന്നുള്ളവർ വരാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്ന് അദ്ദേഹം ഹോട്ടൽ ജീവനക്കാരിയോട് ചോദിച്ചു. അതിന് അവർ കൊടുത്ത മറുപടിയാണ് വൈറലാകുന്നത്. ചോദ്യം ചോദിച്ച് തീരുന്നതിനു മുൻപേതന്നെ അവർ ഉത്തരവും നൽകി. സാർ ഞങ്ങൾക്ക് ഡൽഹിക്കാരെ വേണ്ട, വളരെ പരുക്കമായ സ്വഭാവമാണ് അവരുടേത്. ചില അതിഥികൾ എത്തുന്പോൾ അവർ ജീവനക്കാരോട് പെരുമാറുന്ന രീതികൾ അനുകരിച്ചുകൊണ്ട് അവൾ തുടർന്നു, “ഓ ഹലോ… വെയ്റ്ററേ, ഒരു ചായ എടുക്ക്’ എന്നൊക്കെ ആജ്ഞാപിക്കുകയാണ് അവരുടെ ശൈലി. അതേസമയം…
Read Moreഐപിഎൽ മത്സരത്തിനിടെ 70,000 രൂപയുടെ മോതിരം നഷ്ടമായി; റീൽസ് എടുക്കുന്നതിനിടെ യുവതിക്ക് പറ്റിയ അബദ്ധം
ഏപ്രിൽ 11ന് മഹാരാജ യാദവീന്ദ്ര സിംഗ് പിസിഎ സ്റ്റേഡിയത്തിൽ നടന്ന സൺറൈസേഴ്സ് ഹൈദരാബാദ് – പഞ്ചാബ് കിംഗ്സ് മത്സരത്തിനിടെയാണ് സംഭവം. മത്സരം കാണാനെത്തിയ മധു പ്രിയ, ഗാലറിയിലിരുന്ന് റീൽസ് വീഡിയോ ചിത്രീകരിക്കുന്നതിനിടയി തന്റെ വിരലിൽ കിടന്ന മോതിരം ഊരിപ്പോയി. പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ, ഇരുന്ന സീറ്റിന് ചുറ്റും പരിസരങ്ങളിലും അവർ മോതിരത്തിനായി തിരയുന്നുണ്ടെങ്കിലും കണ്ടെത്താനായില്ല. 70,000 രൂപയുടെ നഷ്ടം സംഭവിച്ചു. മോതിരം ഇതുവരെ ലഭിച്ചില്ല, എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിലെ ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ ദയവായി ഞങ്ങളുടെ മോതിരം കണ്ടെത്താൻ സഹായിക്കുക. ഞങ്ങൾക്ക് മെസ്സേജ് അയക്കുകയാണെങ്കിൽ ടിക്കറ്റ് വിവരങ്ങൾ കൈമാറാം എന്നും യുവതി പറഞ്ഞു. ഈ വീഡിയോ പങ്കുവച്ചുകൊണ്ട് തനിക്കുണ്ടായ വലിയ നഷ്ടത്തെക്കുറിച്ച് മധു പ്രിയ വെളിപ്പെടുത്തി. വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഇന്റർനെറ്റിൽ ലഭിക്കുന്നത്. ചിലർ…
Read Moreഅനുവാതമില്ലാതെ ജീവനക്കാരിയെ ചുംബിച്ചു; ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ടു; പിന്നീട് എട്ടിന്റെ പണിവാങ്ങിക്കൂട്ടി ഇന്ത്യക്കാരൻ
തായ്ലാൻഡിലെ ഹോട്ടൽ ജീവനക്കാരിയോട് ഇന്ത്യൻ വിനോദസഞ്ചാരി മോശമായി പെരുമാറിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിവാദങ്ങൾക്ക് വഴിവച്ചു. വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ സഞ്ചാരികളുടെ പെരുമാറ്റത്തെയും അത് ഇന്ത്യയുടെ പ്രതിച്ഛായയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് ഈ വീഡിയോ. മോനു അസ്മി എന്ന വ്യക്തിയാണ് ഇൻസ്റ്റാഗ്രാമിൽ ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഒരു വനിതാ ജീവനക്കാരിയോട് ഇയാൾ മോശമായി പെരുമാറുന്നതും അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുന്നതും ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് ൽ അയാൾ തന്നെ ചിത്രീകരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അതിവേഗം പ്രചരിച്ച ഈ വീഡിയോയ്ക്ക് എതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളോട് കാണിക്കുന്ന ഇത്തരം അനാദരവ് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് പലരും പ്രതികരിച്ചു. വിദേശരാജ്യങ്ങളിലെ ഇത്തരം പ്രവർത്തികൾ ഇന്ത്യൻ സഞ്ചാരികളെക്കുറിച്ചുള്ള തെറ്റായ ധാരണകൾക്ക് കാരണമാകുമെന്നും കർശനമായ പരിശോധനകളിലേക്ക് ഇത്…
Read Moreഡ്രൈവർമാർക്കിടയിലെ മാണിക്യം; ഓട്ടോ ഡ്രൈവറുടെ സീറ്റിന് പിന്നിലെ വരികൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ…
യാത്രയ്ക്കിടെ ഓട്ടോയിൽ കണ്ട ഒരു ഹൃദയസ്പർശിയായ കുറിപ്പ് യുവതി പങ്കുവച്ചതോടെ സമൂഹ മാധ്യമങ്ങളിൽ പ്രതികരണങ്ങളും സ്നേഹവും ഒഴുകിയെത്തി. ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവൻസറായ ഉന്നതി ദേവാലിയ, മുംബൈയിലെ യാത്രയ്ക്കിടയിൽ ഓട്ടോയിൽ എഴുതിവച്ചിരിക്കുന്ന ചെറിയ ഒരു കുറിപ്പ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്. ഞാനും ഒരാളുടെ പിതാവും സഹോദരനുമാണ്, നിങ്ങളുടെ സുരക്ഷിതത്വം എിനക്ക് വളരെ പ്രധാനമാണ്. വിഷമങ്ങളില്ലാതെ സമാധാനത്തോടെയിരിക്കൂ…. ഇങ്ങനെയായിരുന്നു ഓട്ടോയിലെ കുറിപ്പ്. യാത്രക്കാർക്ക് പിൻസീറ്റിലിരുന്ന് വായിക്കാവുന്ന വിധത്തിലാണ് ഇത് എഴുതിയിരുന്നത്. എല്ലാ പുരുഷന്മാരും ഒരു ഭീഷണിയല്ലെന്നും, ചിലർ ആരുടെയൊക്കെയോ സുരക്ഷിത ഇടങ്ങളാണെന്നും നിങ്ങൾ തിരിച്ചറിയുന്ന നിമിഷം, എന്ന കുറിപ്പോടെയാണ് യുവതി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് പലപ്പോഴും അനുഭവപ്പെടാറുള്ള ആശങ്കകളുമായി ഈ വീഡിയോയെ പലരും താരതമ്യം ചെയ്തു. പൊതുസ്ഥലങ്ങളിൽ സുരക്ഷിതത്വം അനുഭവപ്പെടുന്നതിൽ ചെറിയ പ്രവൃത്തികൾ പോലും എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു. മുംബൈപോലുള്ള മെട്രോപോളിറ്റൻ…
Read More‘കിട്ടുന്ന ശന്പളം എത്രയെന്ന് അറിയാമോടാ നിനക്കൊക്കെ, പോലീസ്കാര് എന്റെ കാറ് പിടിച്ച്വച്ചാൽ വേറൊരെണ്ണം വാങ്ങും! അത്രയ്ക്ക് ആസ്തിയുണ്ട്’, മദ്യപിച്ച് ‘ലക്ക്കെട്ട്’ സ്ത്രീ നടുറോഡിൽ കാറ് നിർത്തി നാട്ടുകാരെ ചീത്ത വിളിച്ചു; വീഡിയോ കാണാം
മദ്യപിച്ച് ലക്ക്കെട്ട് നടുറോഡിൽ അസഭ്യവർഷം തീർത്ത് യുവതി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഹരിയാനയിലെ ഹിസാറിൽ ആണ് സംഭവം. തിരക്കേറിയ റോഡിൽ വാഹനം നിർത്തിയിട്ട് അവർ നാട്ടുകാരെ ചീത്ത വിളിക്കുകയും തനിക്ക് ലഭിക്കുന്ന ശമ്പളത്തെ കുറിച്ച് വീമ്പിളക്കുകയും ചെയ്യുന്നതാണ് വീഡിയോ. റോഡിന് നടുക്ക് കാർ നിർത്തിയിട്ടത് നാട്ടുകാർ ചോദ്യം ചെയ്തതാണ് യുവതിയെ ചൊടിപ്പിച്ചത്. അതോടെ കാറിൽ നിന്നിറങ്ങി എല്ലാവരേയും ചീത്ത പറയുകയായിരുന്നു. സംഭവം പോലീസിനെ അറിയിക്കുമെന്ന് പറഞ്ഞപ്പോൾ പോലീസ് തന്റെ കാർ പിടിച്ചെടുത്താൽ ഉടൻ തന്നെ താൻ മറ്റൊരു കാർ വാങ്ങുമെന്നു പറഞ്ഞ് നാട്ടുകാരെ പരിഹസിച്ചു. ഒടുവിൽ അതുവഴി വന്ന സ്ഥലം എസ്ഐയും വനിതാ കോൾസ്റ്റബിൾസും ചേർന്ന് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. മദ്യ പിച്ച് വാഹനമോടിക്കുന്നതിന് ഇവർക്കെതിരേ ശക്തമായ നടപടി എടുക്കണമെന്നാണ് പലരും പ്രതികരിച്ചത്. ഇവരുടെ…
Read More