ജയ്പൂർ: രാജസ്ഥാനിൽ ഗർഭിണിയായ ആദിവാസി യുവതിയെ നഗ്നയാക്കി മർദിച്ച് റോഡിലൂടെ നടത്തി. പ്രതാപ്ഗഡിലെ നിചാൽ കോട്ട ഗ്രാമത്തിലാണ് സംഭവം. ഭർത്താവും ബന്ധുക്കളും ചേർന്നാണ് ക്രൂരത കാട്ടിയത്. യുവതി മറ്റൊരാൾക്കൊപ്പം കഴിഞ്ഞുവെന്നാരോപിച്ചായിരുന്നു പീഡനം. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇതുസംബന്ധിച്ച ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതികൾ ഒളിവിലാണ്. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ട് പറഞ്ഞു.
Read MoreCategory: Today’S Special
ഇത് കൊക്കകോള തന്നെയാണോ? വൈറലായ് ചോക്ലേറ്റ് കോക്ക്
പുതിയ ഭക്ഷണ പരീക്ഷണങ്ങൾ അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത്തരത്തിൽ ചോക്ലേറ്റ് കോക്ക് നിർമ്മിക്കുന്നത് കാണിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം റീലാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വീഡിയോ തുടങ്ങുമ്പോൾ ഒരാൾ ഒരു കുപ്പി കൊക്കകോള ഒരു പാത്രത്തിൽ ഒഴിച്ച് മാറ്റിവെക്കുന്നതാണ് കാണിക്കുന്നത് . അടുത്തതായി ചോക്കലേറ്റിന്റെ മൂന്ന് വലിയ ബാറുകൾ ചെറിയ കഷണങ്ങളായി മുറിക്കുന്നു. തുടർന്ന് ചോക്ലേറ്റ് ഉരുക്കിയെടുക്കുന്നു. ലേബൽ നീക്കം ചെയ്ത ശേഷം അയാൾ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പി പകുതിയായി മുറിക്കുന്നു. ഉരുകിയ ചോക്ലേറ്റ് ഉപയോഗിച്ച് രണ്ട് ഭാഗങ്ങളുടെയും ഉള്ളിൽ ചോക്ലേറ്റ് ഒഴിക്കുന്നു. പിന്നാലെ കുപ്പിയുടെ രണ്ട് ഭാഗങ്ങളും ഫ്രിഡ്ജിൽ വയ്ക്കുന്നു. ശീതീകരിച്ച ശേഷം, കുപ്പി മുറിക്കാൻ ഒരു ബ്ലേഡ് ഉപയോഗിക്കുന്നു. കൊക്കകോള ബോട്ടിലിനോട് സാമ്യമുള്ള ഒരു ചോക്ലേറ്റ് വിഭവം ഉണ്ടാക്കുന്നു. അവസാന മിനുക്കുപണികളും ചേർക്കുന്നു. കോക്കകോളയുടെ കുപ്പിയുടെ അതേ ആകൃതിയിലാണ് ഈ ചോക്ലേറ്റ് കോക്ക് ഉണ്ടാക്കിയിരിക്കുന്നത്. 17…
Read Moreപോലീസ് സ്റ്റേഷനില്‍ പോകാതെ ഇനി പരാതി നല്‍കാം ! പോല്‍ ആപ്പിലൂടെ…
കൊച്ചി: പോലീസ് സ്റ്റേഷനില്‍ പോകാതെ ഇനി പരാതി നല്‍കാം. കൈയിലുള്ള സ്മാര്‍ട്ട് ഫോണിലൂടെ പരാതി നല്‍കാനുള്ള സൗകര്യമാണ് കേരള പോലീസ് ഒരുക്കിയിരിക്കുന്നത്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ഇനി പരാതി നല്‍കാനാകും. പോല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പൂര്‍ണ മേല്‍വിലാസം എന്നിവ ആദ്യഘട്ടത്തില്‍ നല്‍കണം. തുടര്‍ന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പോലീസ് സ്റ്റേഷന് പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്ത് നല്‍കിയശേഷം അനുബന്ധമായി രേഖകള്‍ നല്കാനുണ്ടെങ്കില് അതുകൂടി അപ്ലോഡ് ചെയ്യണം. അതിനുശേഷം ആര്‍ക്കെതിരേയാണോ പരാതി നല്‍കുന്നത് (എതിര്‍കക്ഷി അല്ലെങ്കില്‍…
Read Moreനാടോടുമ്പോൾ നടുവെ ഓടണമല്ലോ; സ്മാർട്ടാണ് ഈ അമ്മയുടെ ഡിജിറ്റൽ പേയ്മെന്റ് ഓപ്ഷൻ
ഇന്ത്യയിലെ ശക്തമായ ഡിജിറ്റൽ പേയ്മെന്റ് ഇക്കോസിസ്റ്റം നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്ന രീതിയെ വരെ മാറ്റിമറിച്ചു. പലചരക്ക് കട മുതൽ ഒരു തെരുവ് ഭക്ഷണ വിൽപ്പനക്കാരൻ വരെ ഇപ്പോൾ ഓൺലൈനായി പേയ്മെന്റുകൾ സ്വീകരിക്കുന്നു. നമ്മൾ പുറത്തുപോകുമ്പോൾ പണം കൊണ്ടുപോവേണ്ട ആവശ്യം പോലും ഇത് ഇല്ലാതാക്കുന്നു. ഫോൺ എടുത്ത് പേയ്മെന്റ് ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് അധിക നിരക്കുകളൊന്നുമില്ലാതെ ഏത് തുകയും അടയ്ക്കാം. അടുത്തിടെ ഒരു പച്ചക്കറി വിൽപ്പനക്കാരി തന്റെ കടയിലെ ഡിജിറ്റൽ പേയ്മെന്റ് ഓപ്ഷൻ ചേർക്കുന്നതിന് അനുയോജ്യമായ ഒരു വഴി കണ്ടെത്തി. ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കുന്നതിന് ഇവർ ക്രിയാത്മകമായമായ വഴിയാണ് കണ്ടുപിടിച്ചിരിക്കുന്നത്. മഹാരാഷ്ട്ര ഫാർമർ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് റീൽ പോസ്റ്റ് ചെയ്തിരിക്കുത്.ചുരുങ്ങിയ സമയത്തിനുള്ളിൽ റീൽ 12.6 ദശലക്ഷത്തിലധികം ആളുകൾ കണ്ടു. 1.4 ദശലക്ഷം ലൈക്കുകളും ലഭിച്ചു.’സ്മാർട്ട് മൗഷി’ എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. വീഡിയോയിൽ ഒരാൾ സ്ത്രീയിൽ…
Read Moreതക്കാളിയിൽ കുളിച്ച് ചുവന്ന് സ്പെയിൻ; ആഘോഷമാക്കി ലാ ടൊമാറ്റിന ഫെസ്റ്റിവൽ
ഏത് രാജ്യത്തേക്ക് യാത്ര ചെയ്താലും അവിടുത്തെ എല്ലാത്തരം ഉത്സവങ്ങളും ആഘോഷങ്ങളും നമ്മൾ ശ്രദ്ധിക്കുന്നതാണ്. സ്പെയിനിലെ ‘ലാ ടൊമാറ്റിന’ ലോകപ്രശസ്തമായ ഉത്സവമാണ്. എല്ലാ ഓഗസ്റ്റിലെയും അവസാന ബുധനാഴ്ചയാണ് ഇത് നടക്കുന്നത്. ഈ വർഷം ഓഗസ്റ്റ് 30-ന് ആയിരുന്നു അത്. എല്ലാ വർഷവും ഈ സമയത്ത് സ്പെയിനിലെ വലൻസിയയ്ക്ക് സമീപമുള്ള ബുനോൾ ഗ്രാമത്തിൽ പഴുത്ത തക്കാളി പരസ്പരം എറിഞ്ഞാണ് ആഘോഷിക്കുന്നത്. ലാ ടോമാറ്റിന ആഘോഷങ്ങൾ കോവിഡ് കാരണം രണ്ട് വർഷം നിർത്തിവയ്ക്കേണ്ടി വന്നു. എന്നിരുന്നാലും 2022-ൽ സ്പെയിനിലുള്ളവരുടെയും വിനോദസഞ്ചാരികളുടെയും സന്തോഷത്തിലേക്ക് ഈ ഉത്സവം വീണ്ടും തിരിച്ചെത്തി. എല്ലാ വർഷവും ആയിരക്കണക്കിന് സന്ദർശകർ സ്പെയിനിലേക്ക് ഇത് ആഘോഷിക്കാൻ ഒഴുകിയെത്താറുണ്ട്. ടിക്കറ്റുകൾ 12 യൂറോയിൽ ആരംഭിക്കുന്നു. ഉത്സവ വേളയിൽ ഏകദേശം 120 ടൺ തക്കാളിയാണ് ഉപയോഗിക്കുന്നത്. ഫെസ്റ്റിവലിൽ പരമാവധി 22,000 ആളുകളെയാണ് പങ്കെടുപ്പിക്കുന്നത്. തക്കാളി അടങ്ങിയ ട്രക്കുകൾ ആഘോഷ സ്ഥലത്തേക്ക് പ്രവേശിപ്പിക്കുകയും നാട്ടുകാർ…
Read Moreഡയാന രാജകുമാരിയുടെ കാമുകന്റെ പിതാവ് അന്തരിച്ചു
ലണ്ടൻ: ഹാരോഡ്സ് മുൻ ഉടമയും ഡയാന രാജകുമാരിക്കൊപ്പം കാറപകടത്തിൽകൊല്ലപ്പെട്ട കാമുകൻ ദോദിയുടെ പിതാവുമായ മുഹമ്മദ് അൽ ഫായിദ് (94) അന്തരിച്ചു. ഈജിപ്ത്യൻ വ്യവസായി ആയ ഫായിദ്, ഫുൾഹാം ഫുട്ബോൾ ക്ലബിന്റെ മുൻ ഉടമ കൂടിയാണ്. സിനിമ നിർമാതാവ് കൂടിയായിരുന്ന മകൻ ദോദിയുടെ മരണം കൊലപാതകമായിരുന്നെന്ന് വിശ്വസിച്ചിരുന്ന ഫായിദ് ഇതു തെളിയിക്കാൻ വലിയ നിയമപോരാട്ടമാണു നടത്തിയത്. മുസ്ലിമായ ദോദിയിൽ ഡയാനയ്ക്കു കുട്ടി ഉണ്ടാകാതിരിക്കാൻ ഫിലിപ്പ് രാജകുമാരന്റെ ഉത്തരവ് പ്രകാരം ബ്രിട്ടീഷ് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ കൊലപാതകമാണെന്നായിരുന്നു ആരോപണം. ദോദിയും ഡയാനയും കാറിൽ സഞ്ചരിക്കുന്പോൾ പപ്പരാസികൾ പിന്തുടരുകയും കാർ അപകടത്തിൽപ്പെടുകയുമായിരുന്നു. പാരീസിലുണ്ടായ അപകടത്തിൽ ദോദിയും ഡയാനയും മരിച്ചു. മകന്റെ 26-ാം ചരമവാർഷികത്തിനു പിന്നാലെയാണ് ഫായിദിന്റെ മരണം.
Read Moreബാർബെൽ ഉപയോഗിച്ചും കേക്ക് മുറിക്കാമോ? വൈറലായ് ജിമ്മിലെ പിറന്നാളാഘോഷം
ജന്മദിനങ്ങളിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം പാർട്ടി നടത്തുന്നതും പ്രിയപ്പെട്ട കേക്ക് മുറിക്കുന്നതുമൊക്കെ ആ ദിവസത്തിന്റെ മധുരം കൂട്ടുന്ന കാര്യങ്ങളാണ്. എല്ലാത്തിനുമുപരി അത് ജീവിതത്തിന്റെ ആഘോഷമാണ്. എന്നാൽ ജിമ്മിലുള്ളവർ അവരുടെ ജന്മദിനം ആഘോഷിക്കുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? തീർച്ചയായും അവിടെ കേക്ക് മുറിക്കൽ ഉണ്ട്. പക്ഷേ ഒരു ട്വിസ്റ്റ് കൂടെയുണ്ട് അതിൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ കേക്ക് മുറിക്കുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. വീഡിയോയിൽ ഒരു ഫിറ്റ്നസ് പ്രേമി കേക്ക് മുറിക്കാനുള്ള പുതിയൊരു മാർഗമാണ് കാണിക്കുന്നത്. വീഡിയോയിൽ ജന്മദിന കേക്ക് മുറിക്കാൻ ഒരാൾ ബാർബെൽ ബെഞ്ച് പ്രസ് ടെക്നിക്കാണ് ഉപയോഗിക്കുന്നത്. ചിലർ ഈ വീഡിയോ കണ്ട് ചിരിക്കുന്നു. മറ്റുള്ളവർ വീഡിയോയുടെ അവസാനം അയാൾ ചെയ്തതിൽ വെറുപ്പും പ്രകടിപ്പിക്കുന്നു. എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയുടെ ആരംഭത്തിൽ കാണിക്കുന്നത് ഒരു ജിമ്മിൽ നിരവധി പുരുഷന്മാർ നിൽക്കുന്നതാണ്. അതേസമയം ജന്മദിനം ആഘോഷിക്കുന്നയാൾ ബാർബെൽ പിടിച്ചിരിക്കുന്നത്…
Read Moreജൽ മഹൽ ,തടാകത്തിനു നടുവിലെ കൊട്ടാരം ! തടാകം നിറയുന്പോൾ താഴത്തെ നാലു നിലകളും വെള്ളത്തിനടിയിലാകും
രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുരിലെ മാൻസാഗർ തടാകത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരമാണ് ജൽ മഹൽ. 1699ൽ ആംബറിലെ രാജാവായ സവായ് ജയ്സിംഗ് രണ്ടാമൻ പണികഴിപ്പിച്ചതാണ് അഞ്ചു നിലകളുള്ള ഈ കൊട്ടാരം. രാജാവിനും കുടുംബാംഗങ്ങൾക്കും താമസിക്കുന്നതിനുള്ള വേനൽക്കാല കൊട്ടാരമായാണ് ഇതു പണികഴിപ്പിച്ചത്. തടാകത്തിൽ സ്ഥിതി ചെയ്യുന്നതു കൊണ്ടുതന്നെ ഇതിന്റെ താഴത്തെ നിലകൾ എപ്പോഴും വെള്ളത്തിനടിയിലായിരിക്കും. തടാകം നിറയുന്പോൾ താഴത്തെ നാലു നിലകളും വെള്ളത്തിനടിയിലാകും. എന്നാൽ രാജാവ് സ്ഥിരമായി തങ്ങാറുള്ള അഞ്ചാമത്തെ നില ഒരിക്കലും വെള്ളത്തിൽ മുങ്ങാറില്ല. കടുത്ത വേനൽക്കാലത്തെ ചൂടിൽ നിന്ന് രക്ഷ നേടുന്നതിനുവേണ്ടിയാണ് ഇതു പണികഴിപ്പിച്ചതത്രേ. എത്ര ചൂടാണെങ്കിലും ഈ കൊട്ടാരത്തിന്റെ കാഴ്ച മനം കുളിർപ്പിക്കും. 320 കൊല്ലം മുന്‍പ് അഞ്ചു നിലകളിലായി പണിത ഈ കൊട്ടാരത്തിന്റെ നിർമിതി അത്ഭുതപ്പെടുത്തും.രജപുത്ര-മുഗൾ സമ്മിശ്ര വാസ്തുശൈലിയിലാണ് കൊട്ടാരം നിർമിക്കപ്പെട്ടിട്ടുള്ളത്. ജയ്പുർ നഗരത്തിൽനിന്നും ആംബർ കോട്ടയിലേക്കുള്ള വഴിയിൽ 6.5 കിലോമീറ്റർ ദൂരെയായാണ്…
Read Moreഓട്ടോമാറ്റിക് മെഷീനിൽ ഒരു ദിവസം ഉണ്ടാക്കുന്നത് 25,000 സമൂസകൾ, വീഡിയോ വൈറലാകുന്നു
ചായ കുടിക്കുന്ന സമയത്ത് ലഘുഭക്ഷണത്തിന്റെ കാര്യം വരുമ്പോൾ ആദ്യം മനസിൽ ഓടി വരുന്നതിൽ ഒരു വിഭവമാണ് സമൂസ. പ്രാദേശിക മധുരപലഹാരക്കടകളിൽ സമൂസകൾ സുലഭമായി ലഭ്യമാണെങ്കിലും ഓരോ ദിവസവും 25,000 സമൂസകൾ വിറ്റഴിക്കുന്ന ഒരു ഫാക്ടറി ഉണ്ടെന്ന് വിശ്വസിക്കാനാകുമോ? അടുത്തിടെ, ഈ ഓട്ടോമാറ്റിക് മെഷീൻ സഹായത്തോടെ തൊഴിലാളികൾ ധാരാളം സമൂസകൾ ഉണ്ടാക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു. വൈറൽ വീഡിയോയിൽ, നന്നായി കഴുകുന്നതിനും തൊലി കളയുന്നതിനുമായി വലിയ അളവിൽ ഉരുളക്കിഴങ്ങ് ഡ്രം ആകൃതിയിലുള്ള മെഷീനിൽ കയറ്റുന്നു. എന്നിട്ട് അവ തിളപ്പിക്കുന്നതിനായി മറ്റൊരു ഉപകരണത്തിലേക്ക് മാറ്റുന്നു. അടുത്തതായി അവ ഒരു പാത്രത്തിൽ മസാലയും അരിഞ്ഞ മല്ലിയിലയും ഉപയോഗിച്ച് ചതച്ചെടുക്കുന്നു. ഇതിനിടയിൽ മാവ് തയാറാക്കി യന്ത്രങ്ങളുടെ സഹായത്തോടെ പരത്തുന്നു. മാവ് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ഉരുളക്കിഴങ്ങ് മസാല തൊഴിലാളികൾ നിറയ്ക്കുന്നു. അവസാനം, ഈ സമൂസകൾ ചൂടായ എണ്ണയിൽ തവിട്ട് നിറമാകുന്നത് വരെ വറുത്ത്…
Read Moreചാവേർ ആക്രമണത്തിൽ ഒന്‍പത് പാക് സൈനികർ കൊല്ലപ്പെട്ടു
ലാഹോർ: പാക്കിസ്ഥാനിൽ സൈനിക വാഹനവ്യൂഹത്തിനുനേരെയുണ്ടായ ചാവേർ ആക്രമണത്തിൽ ഒൻപതു സൈനികർ കൊല്ലപ്പെട്ടു. അഞ്ചു പേർക്കു പരിക്കേറ്റു. ഖൈബർ പഖ്തൂൺഖ്വയിലെ ബന്നു ജില്ലയിലെ ജാനി ഖേൽ ജനറൽ മേഖലയിലാണു സംഭവം. മോട്ടോർ സൈക്കിളിൽ എത്തിയ ചാവേർ സൈനിക വാഹനവ്യൂഹത്തിനു സമീപമെത്തിയപ്പോൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. പ്രദേശം സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്. ആക്രമണത്തെ അപലപിച്ച പാക് പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാക്കർ സൈനികരുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി.
Read More