അരനൂറ്റാണ്ടിനു ശേഷം ചന്ദ്രനിലേക്കുള്ള മനുഷ്യസഞ്ചാരത്തിൽ നിർണായകഘട്ടം പിന്നിട്ട് ആർട്ടെമിസ് 2 ദൗത്യം. ചന്ദ്രന്റെ മറുവശത്തു സഞ്ചരിക്കവെ ഏകദേശം 40 മിനിറ്റോളം ഭൂമിയുമായുള്ള ആശയവിനിമയം നഷ്ടമായ പേടകം, വീണ്ടും വിജയകരമായി സിഗ്നലുകൾ പുനഃസ്ഥാപിച്ചു. ഭൂമിയിൽനിന്ന് ഇതുവരെയെത്താത്ത ദൂരത്തിലാണ് ആർട്ടെമിസ് 2 സംഘം ഇപ്പോൾ സഞ്ചരിക്കുന്നത്. 1970-ൽ അപ്പോളോ 13 ദൗത്യം സ്ഥാപിച്ച റെക്കോർഡാണ് ആർട്ടെമിസ് 2 സംഘം മറികടന്നത്. ഭൂമിയിൽനിന്ന് ഏകദേശം 2,52,760 മൈൽ (4,06,778 കിലോമീറ്റർ) അകലെ എത്തിയതോടെ ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദൂരമെന്ന നേട്ടം ഈ ദൗത്യത്തിനു സ്വന്തമായി.”വരും തലമുറകൾക്ക് ഈ റിക്കാർഡ് വെല്ലുവിളിയാകട്ടെ’ എന്നാണ് ടീമിലെ കനേഡിയൻ ബഹിരാകാശ സഞ്ചാരി ജെറമി ഹാൻസെൻ വിശേഷിപ്പിച്ചത്. റോബോട്ടുകൾ അയച്ച ചിത്രങ്ങളിലൂടെ മാത്രം നാം കണ്ടിരുന്ന ചന്ദ്രന്റെ ഉപരിതലത്തെ മനുഷ്യന്റെ കണ്ണുകളിലൂടെ സംഘം വിശദീകരിച്ചു. ചന്ദ്രനിലെ പകലും രാത്രിയും വേർതിരിക്കുന്ന “ടെർമിനേറ്റർ’ രേഖയെക്കുറിച്ചും, പ്രകാശമേറ്റ ക്രേറ്ററുകളെക്കുറിച്ചും…
Read MoreCategory: Today’S Special
അഞ്ചുവർഷത്തിനിടെ കണ്ടെത്തിയത് നൂറിലധികം കുഴിബോംബുകൾ: മാഗവയുടെ സ്മരണയ്ക്ക് പ്രതിമ സ്ഥാപിച്ച് കംബോഡിയ
നൂറിലധികം കുഴിബോംബുകളും മറ്റ് സ്ഫോടകവസ്തുക്കളും കണ്ടെത്തി ഒട്ടേറെപ്പേരുടെ ജീവൻ രക്ഷിച്ച മാഗവ എന്ന എലിയുടെ സ്മരണയ്ക്കായി പ്രതിമ സ്ഥാപിച്ച് കംബോഡിയ. ലോകപ്രശസ്ത അങ്കോർ വാട്ട് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സിയം റീപ്പിലാണ് പ്രതിമ. ആഫ്രിക്കൻ ജയന്റ് പൗച്ചഡ് എന്ന എലി ഇനത്തിൽപ്പെട്ട മാഗവയ്ക്ക് ബെൽജിയത്തിലെ അപോപോ എന്ന സംഘടനയാണ് കുഴിബോംബ് കണ്ടെത്താൻ പരിശീലനം നല്കിയത്. 2016ൽ കംബോഡിയയ്ക്കു കൈമാറി. വിയറ്റ്നാം യുദ്ധകാലത്തും ഖമർ റൂഷ് ഭരണകാലത്തും കംബോഡിയയിൽ സ്ഥാപിക്കപ്പെട്ട കുഴിബോംബുകൾ കണ്ടെത്തുകയായിരുന്നു മാഗവയുടെ ദൗത്യം. 2021 വരെയുള്ള അഞ്ചു വർഷത്തെ സേവനത്തിനിടെ മാഗവ 1.41 ലക്ഷം ചതുരശ്ര മീറ്റർ പ്രദേശം പരിശോധിച്ച് കുഴിബോംബുകൾ കണ്ടെത്തി. 2021 ജനുവരിയിൽ റിട്ടയർ ചെയ്ത മാഗവ 2021 ജൂണിൽ ചത്തു. 2020ൽ ബ്രിട്ടനിലെ പിഡിഎസ്എയുടെ (പീപ്പിൾസ് ഡിസ്പെൻസറി ഫോർ സിക്ക് ആനിമൽസ്) ഗോൾഡ് മെഡൽ മാഗവയ്ക്കു ലഭിച്ചു. മനുഷ്യന് ഉപകാരം ചെയ്യുന്ന…
Read Moreഅന്പിളിക്കരികെ… ആർട്ടെമിസ് 2 ചരിത്രനിമിഷങ്ങളിലൂടെ
നാസയുടെ ആർട്ടെമിസ് 2 ദൗത്യം, ചരിത്രനിമിഷങ്ങളിലൂടെ കടന്നുപോകുന്നു. നാലു ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനെ ചുറ്റിയുള്ള നിർണായകമായ “ഫ്ളൈബൈ’ പൂർത്തിയാക്കാൻ മണിക്കൂറുകൾ. ഭൂമിയിൽനിന്നു മനുഷ്യൻ ഇതുവരെ സഞ്ചരിച്ചിട്ടുള്ളതിൽ ഏറ്റവും കൂടിയ ദൂരമെന്ന റെക്കോർഡ് ഇന്നു തിരുത്തിക്കുറിക്കപ്പെടും. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവരടങ്ങുന്ന സംഘമാണ് ഓറിയോൺ പേടകത്തിലെ ചരിത്രസഞ്ചാരികൾ. ദൗത്യത്തിന്റെ പ്രധാന വിവരങ്ങൾ:രാവിലെ 10:11ന് ഓറിയോൺ പേടകം ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിൽ പ്രവേശിച്ചു.11ന് ശാസ്ത്രീയ ലക്ഷ്യങ്ങളെക്കുറിച്ചുള്ള വിവരണം.11:26ന് ചരിത്ര നിമിഷം, അപ്പോളോ 13 സ്ഥാപിച്ച റെക്കോർഡ് മറികടന്ന് മനുഷ്യൻ ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന സമയം.നാളെ പുലർച്ചെ 12:15 ന് ചാന്ദ്രനിരീക്ഷണം ആരംഭിക്കുന്നു.4:14ന് പേടകം ചന്ദ്രന്റെ മറുവശത്തേക്ക് നീങ്ങുന്നതിനാൽ ആശയവിനിമയം താത്കാലികമായി വിച്ഛേദിക്കപ്പെടും.4:32ന് ചന്ദ്രനോട് ഏറ്റവും അടുത്ത ദൂരത്തെത്തുന്നു. ചന്ദ്രോപരിതലത്തിൽ നിന്നു വെറും 4,070 മൈൽ ഉയരത്തിൽ പേടകം എത്തും.04:37ന്…
Read Moreഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു: സലൂൺ ഉടമയെ കൂട്ടാളികളുമായെത്തി തല്ലിച്ചതച്ച് അവശനാക്കി ഭർത്താവ്; വൈറലായി സിസിടിവി ദൃശ്യങ്ങൾ
ഭാര്യയെ സലൂണിലെ ജോലിയിൽ നിന്നും പിരിച്ച് വിട്ടതിൽ പ്രതിഷേധിച്ച് ഭർത്താവ് സ്ഥാപനത്തിലെത്തി സലൂൺ അടിച്ച് തകർക്കുകയും ഉടമസ്ഥനെ ക്രൂരമായി മർദിക്കുകയും ചെയ്തു. വടക്കൻ ബെംഗളൂരുവിലെ അവലഹള്ളിയിലുള്ള ‘സ്കിൻ ഷൈൻ യൂണിസെക്സ് സലൂണിൽ’ആണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ സലൂൺ ഉടമ മോഹൻ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഷമയെ ജോലിയിൽ നിന്നും മാസങ്ങൾക്ക് മുൻപി പിരിച്ചു വിട്ടിരുന്നു. അതിന്റെ ദേഷ്യത്തിൽ സുഷമയുടെ ഭർത്താവ് മോഹൻകുമാറിനെ പല തവണ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്തിരുന്നു. എന്നാൽ അതൊന്നും അത്ര കാര്യമായി മോഹൻ എടുത്തിരുന്നില്ല. പിന്നീട് പോകപ്പോകെ ഭീഷണി കടുപ്പിക്കുകയും ശനിയാഴ്ച യുവതിയും അവരുടെ ഭർത്താവും അയാളുടെ കൂട്ടുകാരും ചേർന്ന് സലൂണിൽ എത്തുകയും മോഹനെ മർദിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിന്റെ അടിസ്ഥാനത്തിൽ അവലഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കയാണ്. ആക്രമണത്തിന് ശേഷം…
Read Moreജീവനായിക്കണ്ട നായയെ അയൽവാസി വിഷം വച്ചുകൊന്നു: ജോലി പോലും രാജിവച്ച് നിയമപഠനം, 3 വർഷം യുവതിയുടെ പോരാട്ടം അവസാനം വിജയം കണ്ടു; കൊലപാതകിക്ക് നാല് വർഷം തടവ്
വളർത്തു മൃഗങ്ങളെ സ്വന്തം മക്കളെപ്പോലെ പരിപാലിക്കുന്ന ആളുകളും ഈ ലോകത്ത് കുറവല്ല. അത്രയും കാര്യമായി നോക്കുന്ന അവരെ ആരെങ്കിലും വിഷം നൽകി കൊന്നാലോ? എന്താകും അവസ്ഥ? ആലോചിച്ച് നോക്കിയിട്ടുണ്ടോ? അത്തരമൊരു സംഭവവും അതിനോടനുബന്ധിച്ചു നടന്ന പ്രതികാരവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേൾക്കുന്പോൾ ഇതൊരു സിനിമ കഥ പോലെ തോന്നിക്കുമെങ്കിലും നടന്ന സംഭവമാണ്. ചൈനയിലെ ബെയ്ജിംഗ് സ്വദേശിയായ ലി യിഹാൻ അവരുടെ നായക്കുട്ടിയെ കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ച് ലാളിച്ച് പരിപാലിക്കുകയായിരുന്നു. പാപ്പി എന്നായിരുന്നു നായക്കുട്ടിയുടെ പേര്. എന്നാൽ 2022- പാപ്പിക്ക് 13 വയസുള്ളപ്പോൾ അവന്റെ അവരുടെ അയൽവാസി വിഷംവച്ച് കൊലപ്പെടുത്തി. ബെയ്ജിംഗിലെ ഒരു പാർക്കിൽവച്ച് ചിക്കൻ കഷ്ണങ്ങളിൽ സോഡിയം ഫ്ലൂറോഅസറ്റേറ്റ് എന്ന വിഷം കലർത്തി നൽകിയാണ് പാപ്പിയെ കൊന്നത്. അന്ന് പാപ്പിയെ കൂടാതെ മറ്റ് പത്ത് നായ്ക്കൾ കൂടി വിഷബാധയേൽക്കുകയും അതിൽ ഒൻപതെണ്ണത്തിനും ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. പിന്നീട്…
Read Moreപുലർച്ചെ 3ന് നടു റോഡിൽ പെട്ടുപോയി: ഹോസ്റ്റലിലേക്ക് പോകാൻ യാത്രാമാർഗത്തിന് നിർവാഹമില്ല; ബംഗളൂരു നഗരത്തിൽ ഒറ്റപ്പെട്ടുപോയ യുവതിക്ക് തുണയായത് 2 അപരിചിതർ; വീഡിയോ ഏറ്റെടുത്ത് സൈബറിടം
ബെംഗളൂരുവിൽ നിന്നും ഐശ്വര്യ എന്ന യുവതി പങ്കുവച്ച വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാത്രി ഏറെ വൈകി എയർപോർട്ടിൽ എത്തിയ യുവതി സഹായമില്ലാതെ പെട്ടുപോയി. അവളുടെ ഹോസ്റ്റൽ എയർപോർട്ടിൽ നിന്ന് 3 കിലോ മീറ്റർ ദൂരം മാത്രമാണ്. പക്ഷേ, അവൾക്ക് താമസ സ്ഥലത്തേക്ക് പോകാൻ യാതൊരു മാർഗവും ഇല്ലായിരുന്നു. ഓൺലൈൻ ടാക്സികളും ലഭിച്ചില്ല. ഈ സമയത്ത് രണ്ട് അപരിചിതർ യുവതിയുടെ സഹായത്തിനെത്തി. അതിലൊരാൾ ഒരു ബസ് കണ്ടക്ടറായിരുന്നു. യുവതിക്ക് ടാക്സി ലഭിക്കുന്നതുവരെ ബസ് കണ്ടക്ടർ അവരുടെ കൂടെ നിൽക്കുകയും സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ആ സമയത്താണ് ഒരു റാപിഡോ ഡ്രൈവർ അവിടേക്ക് വന്നത്. എത്ര രൂപയാകുമെന്ന് ചോദിച്ചപ്പോൾ, ‘അതൊന്നും സാരമില്ല, നിങ്ങൾ മാപ്പിൽ ലൊക്കേഷൻ കാണിക്കൂ’ എന്നായിരുന്നു ഡ്രൈവറുടെ മറുപടി. എത്ര രൂപയായി എന്ന് എത്തിയ ശേഷം ഐശ്വര്യ ചോദിച്ചപ്പോൾ കിട്ടിയ മറുപടി ‘സമയം ഒരുപാട്…
Read Moreഎല്ലാം എന്തെളുപ്പം… എല്ലായിടത്തും ക്യു ആർ കോഡ്: ഇന്ത്യയുടെ വളർച്ച കണ്ട് അമ്പരന്ന് വിദേശി; വീഡിയോ കാണാം
ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തെ പുകഴ്ത്തി ജർമൻ സഞ്ചാരി. ഫിലിപ്പ് എന്ന യുവാവാണ് ഇന്ത്യയിലെ ക്യുആർ കോഡ് വഴിയുള്ള പണമിടപാടുകളെ പ്രശംസിച്ചിരിക്കുന്നത്. ‘നിങ്ങൾ ഒരു ക്യുആർ കോഡ് സ്കാൻ ചെയ്താൽ മാത്രം മതി. ക്ഷേത്രങ്ങളിലോ ബസാറുകളിലോ ടാക്സിയിലോ എവിടെ വേണമെങ്കിലും നിങ്ങൾക്ക് ഇങ്ങനെ പണം നൽകാം എന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് യുവാവ് പറഞ്ഞു. റിയൽ ഡിജി ഇന്ത്യ എന്നാണ് ഫിലിപ് ഇന്ത്യയെ വിശേഷിപ്പിച്ചത്. ക്ഷേത്രത്തിലോ കടകളിലും യാത്രയിലുമൊക്കെ തനിക്ക് ഏറ്റവും കൂടുതൽ ഉപകാരമുണ്ടായത് ഡിജിറ്റൽ പേയ്മെന്റ് മൂലമാണെന്ന് ഫിലിപ് പറഞ്ഞു. യുവാവിന്റെ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റ് ചെയ്തത്. ചെറിയ തട്ടുകടകൾ മുതൽ വലിയ കടകൾ വരെയും യുപിഐ സ്വീകരിക്കുന്നത് വളരെ നല്ല കാര്യമായിട്ടാണ് എന്ന് പലരും അഭിപ്രായപ്പെട്ടു.
Read Moreഎനിക്ക് ഇവിടം കണ്ടിട്ട് ലജ്ജ തോന്നുന്നു: ശ്രീലങ്കയിലെ കടൽത്തീരത്തു നിന്നും ഇന്ത്യക്കാരി; വൈറലായി വീഡിയോ
പൗരബോധം എന്നത് ഒരു മനുഷ്യന് ഏറ്റവും വേണ്ട ഗുണങ്ങളിൽ ഒന്നാണ്. നിരത്തിൽ യാത്ര ചെയ്താലും പൊതു സമൂഹത്തിനു മുൻപിൽ ചെന്നാലുമെല്ലാം ഇത് നമ്മൾ പാലിക്കേണ്ട ഒന്നാണ്. ഇന്ത്യയിലെ പൊതുസ്ഥലങ്ങളിലെ വൃത്തിക്കുറവിനെ കുറിച്ചും ആളുകൾക്ക് പൗരബോധം കുറവാണ് എന്നതിനെ കുറിച്ചും പലപ്പോഴും വലിയ ചർച്ചകൾ നടക്കാറുണ്ട്. അത്തരമൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ശ്രീലങ്കയിൽ പോയപ്പോഴുണ്ടായ അനുഭവവും ഇന്ത്യയെ താരതമ്യപ്പെടുത്തിയുമുള്ളൊരു വീഡിയോ ആണ് ഇത്. മെഹക് എന്ന ഇൻഫ്ലുവൻസർ പങ്കുവച്ച വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. ശ്രീലങ്ക ഒരു ചെറിയ രാജ്യമായിരുന്നിട്ട് കൂടിയും ഇന്ത്യയെക്കാൾ എന്ത് വൃത്തിക്കാണ് അവിടെയുള്ള ആളുകൾ അവിടം നോക്കുന്നത്. ‘ശ്രീലങ്ക എന്നെ ശരിക്കും ലജ്ജിപ്പിച്ചു എന്ന് പറയാതെ വയ്യ. ഇന്ത്യയെക്കാൾ എത്രയോ ചെറിയ രാജ്യമാണ്, സാമ്പത്തികമായി തകർന്ന അവസ്ഥയിലാണവർ. എന്നിട്ടും അവിടുത്തെ കടൽതീരങ്ങൾ വൃത്തിയുള്ളതാണ് എന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് മെഹക് പറഞ്ഞു. ഒരൊറ്റ പ്ലാസ്റ്റിക്…
Read Moreപാതിവഴി പിന്നിട്ട് ആർട്ടിമിസ്, ഇനി 2,11,200 കിലോമീറ്റർ ദൂരം മാത്രം: ചന്ദ്രനെ ചുറ്റാൻ പുറപ്പെട്ട ബഹിരാകാശ സഞ്ചാരികൾ പകർത്തിയ ഭൂമിയുടെ ആദ്യചിത്രം പുറത്ത്
ഹൂസ്റ്റൺ: ചന്ദ്രനെ ചുറ്റാൻ പുറപ്പെട്ട ബഹിരാകാശ സഞ്ചാരികൾ പകർത്തിയ ഭൂമിയുടെ ആദ്യചിത്രം അമേരിക്കയിലെ നാസ ബഹിരാകാശ ഏജൻസി പുറത്തുവിട്ടു. ആർട്ടിമിസ് രണ്ടാം ദൗത്യം പാതി ദൂരം പിന്നിട്ട വേളയിൽ മിഷൻ കമാൻഡർ റീഡ് വൈസ്മാനാണ് ചിത്രം പകർത്തിയത്. അറ്റ്ലാന്റിക് സമുദ്രഭാഗം ദൃശ്യമാകുന്ന ചിത്രത്തിൽ കടും നീല നിറത്തിലാണ് ഭൂമി ദൃശ്യമാകുത്. ഹെല്ലോ, വേൾഡ് എന്നാണ് ചിത്രത്തിന്റെ പേര്. അർട്ടിമിസ് ദൗത്യം ഇന്നലെ ഉച്ചയോടെ ഭൂമിയിൽനിന്ന് 2,28,500 കിലോമീറ്റർ പിന്നിട്ടു. ചന്ദ്രനിലേക്ക് അവശേഷിക്കുന്നത് 2,11,200 കിലോമീറ്റർ ദൂരം. ആർട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൺ എന്നീ നാലു ബഹിരാകാശ സഞ്ചാരികളാണ് ഓറിയോൺ പേടകത്തിൽ ചന്ദ്രനിലേക്കു നീങ്ങുന്നത്. പാതിദൂരം പിന്നിട്ടുവെന്ന അറിയിപ്പു ലഭിച്ചപ്പോൾ സഞ്ചാരികളെല്ലാം വളരെ സന്തോഷത്തിലായെന്ന് ക്രിസ്റ്റീന കോച്ച് പറഞ്ഞതായി നാസ അറിയിച്ചു.
Read More‘എല്ലായ്പ്പോഴും നിർഭയത്തോടെ ഞങ്ങൾക്ക് നടക്കാം’: പാതിരാത്രി 2.30 ന് ഗുഡ്ഗാവിലെ തെരുവുകളിലൂടെ നടന്ന് ദമ്പതികൾ; വീഡിയോ വൈറൽ
ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് വാദിക്കുന്പോഴും അതങ്ങനെയല്ലെന്ന് പറയുകയാണ് ക്രിയേറ്റീവ് ഇൻട്രോവെർട്ട്സ് എന്ന പേരിൽ സംയുക്ത ഇൻസ്റ്റാഗ്രാം അക്കൗണ്ട് നടത്തുന്ന ഇൻഫ്ലുവൻസർമാരായ ദന്പതികൾ. രാത്രി വൈകിയുള്ള നടത്തത്തിന്റെ വീഡിയോയാണ് പങ്കുവച്ചത്. “ഞങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറിയതല്ല. ഞങ്ങളുടെ ജീവിതം നവീകരിച്ചു. പുലർച്ചെ 2:30 ന് ഭയമില്ലാതെ നടക്കുന്നത് വ്യത്യസ്തമാണ്.” എന്ന കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവച്ചത്. ശാന്തമായ ചുറ്റുപാടും. തെരുവ് വെളിച്ചത്തിന്റേയും സഹായത്തോടെ അവർ റോഡിൽക്കൂടി നടക്കുകയാണ്. തങ്ങളുടെ റെസിഡന്ഷ്യൽ ഏരിയയിലൂടെയാണ് ദമ്പതികളും രാത്രി നടത്തം. ഇരുവരുടെയും നടത്തത്തിനിടെ ദൂരെ തങ്ങളെ പോലെ രാത്രി നടത്തത്തിനിറങ്ങിയ മറ്റൊരു ദമ്പതികളെയും അവർ വീഡിയോയിൽ കാണിക്കുന്നു. വീഡിയോ വൈറലായതോടെ നിരവധി ആളുകൾ കമന്റുമായി എത്തി. നിങ്ങൾക്ക് നല്ലതാണ്, പക്ഷേ എല്ലാവർക്കും ഇത്തരത്തിലുള്ള സുരക്ഷ ലഭ്യമല്ല എന്നാണ് പലരും കമന്റ് ചെയ്തത്.
Read More