മന്ത്രി റോഷി അഗസ്റ്റിന് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ചക്കാമ്പുഴ ലൂര്‍ദ് മാതാ പള്ളിയില്‍നിന്ന് തുടങ്ങിയ മലയാറ്റൂര്‍ തീര്‍ഥാടന യാത്ര 40-ാം വര്‍ഷത്തിലേക്ക്. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് മലയാറ്റൂർ യാത്ര. ചക്കാമ്പുഴ തറവാട്ടില്‍നിന്ന് സംഘത്തോടൊപ്പം ഇന്ന് രാത്രി കാല്‍നടയായി യാത്ര ചെയ്താണ് മന്ത്രി മല ചവിട്ടുന്നത്. ആദ്യകാലത്ത് തറവാട്ടുവീട്ടില്‍നിന്ന് വല്യപ്പനായ തോമസും പിന്നീട് പിതാവായ അഗസ്റ്റിനും പെസഹാഅപ്പം മുറിച്ച് പങ്കുവയ്ക്കുകയും ആശീര്‍വദിക്കുകയും ചെയ്യുമായിരുന്നു. യാത്ര പുറപ്പെടുമ്പോള്‍ ഭാര്യയുടെയും മക്കളുടെയും സഹോദരങ്ങളുടെയും സാന്നിധ്യത്തില്‍ മാതാവ് ലീലാമ്മ കൊന്ത കൊടുത്ത് മകനെ അനുഗ്രഹിക്കും. ചക്കാമ്പുഴയില്‍നിന്ന് ആരംഭിച്ച് രാമപുരം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, കീഴില്ലം വഴിയാണ് മലയടിവാരത്ത് എത്തുന്നത്. തീര്‍ഥയാത്രയ്ക്ക് ശേഷം കഴിഞ്ഞ ആറു വര്‍ഷമായി ഇടുക്കിയിലേക്കാണ് മന്ത്രി ആദ്യം വരുന്നത്. ഇത്തവണയും ആ പതിവില്‍ മാറ്റമില്ല. തെരഞ്ഞെടുപ്പ് പ്രചാരണവും ഈ വരവില്‍ ഉണ്ടാകും.
Read MoreCategory: Today’S Special
ജനമനസുകളിൽ… കവലപ്രസംഗങ്ങൾ തുടരുന്നു, പെയ്തൊഴിയാതെ ഉഴവൂർ വിജയന്റെ നർമം
നർമത്തിന്റെ മേമ്പൊടി ചാലിച്ച വാക്കുകളിലൂടെ സദസിനെ കൈയിലെടുത്തിരുന്ന ഉഴവൂർ വിജയൻ വീണ്ടും ജനമനസുകളിൽ ചർച്ചയാകുന്നു. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വാക്ചാതുരിയിലൂടെ സദസിലെ ആകർഷിക്കാൻ കഴിയുന്ന എൻസിപി നേതാവായിരുന്നു ഉഴവൂർ വിജയൻ. കേരളം മുഴുവൻ ഓടിനടന്ന് പ്രസംഗിച്ചത് രാഷ്ട്രീയനേതാക്കൾക്കളേക്കാൾ സാധാരണക്കാരുടെ ഓർമകളിൽ ഇന്നും സജീവമാണ്. ചെറിയ യോഗങ്ങളിൽ പോലും ഉഴവൂർ വിജയനെത്തണമെന്നത് പാർട്ടിക്കും മുന്നണിക്കും ആഗ്രഹമായിരുന്നു. ഏത് വലിയ ആൾക്കൂട്ടത്തെയും കൈയിലെടുത്ത് ആർത്തുചിരിപ്പിക്കാൻ പര്യാപ്തമായിരുന്നു വിജയന്റെ വാക്ശരങ്ങൾ. കുറിക്കുകൊള്ളുന്ന നർമമായിരുന്നു പ്രധാന ആയുധം. പാലായിൽ കെ.എം. മാണിക്കെതിരേ മത്സരരംഗത്തിറങ്ങിയപ്പോഴും വിജയൻ നർമത്തിലൂടെയാണ് ശ്രദ്ധനേടിയത്. താൻ നേരിടാൻപോകുന്ന പരാജയത്തപ്പോലും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയിൽ വിജയൻ പങ്കുവച്ചത് ഇന്നും നാടിന്റെ ഓർമയിലുണ്ട്.കുറിച്ചിത്താനംകാരനായ വിജയൻ ഉഴവൂർ വിജയനായതും കോൺഗ്രസ് രാഷ്ട്രീയം വിട്ടതുമൊക്കെ ആരും കേട്ടിരിന്നുപോകുന്നരീതിയിൽ അവതരിപ്പിക്കാൻ മിടുക്കുകാണിച്ചിരുന്നു. എതിർപാളയത്തിന്റെ കരുത്തു ചോർത്താൻ ആനുകാലിക സംഭവങ്ങളും പരസ്യങ്ങളുംപോലും ആയുധമാക്കുന്ന രീതിയായിരുന്നു വിജയന്റേത്. എതിർ ചേരിയിലൊരാളുടെ സ്വഭാവദൂഷ്യത്തെ അവതരിപ്പിക്കാൻ…
Read Moreലോറന്‍സിന്റെ ശേഖരത്തിൽ യേശുവിന്റെ 25000 ചിത്രങ്ങൾ
കോട്ടയം: ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ യേശുവിന്റെ പീഢാനുഭനവു മരണവും ഉത്ഥാനും അനുസ്മരിക്കുന്ന പുണ്യദിനങ്ങളില്‍ ചങ്ങനാശേരി തുരുത്തി സ്വദേശി ലോറന്‍സ് നേര്യംപറമ്പില്‍ എപ്പോഴും യേശുവിനൊപ്പം തന്നെയാണെന്നു പറയാം. കാരണം യേശുവിന്റെയും മാതാവിന്റെയും വ്യത്യസ്ത ചിത്രങ്ങള്‍ ശേഖരിക്കുകയും അതു പാവനമായി സൂക്ഷിക്കുകയുമാണ് ഇദ്ദേഹം. ഇന്റർനെറ്റില്‍ യേശുവിന്റെ നാലായിരം പടങ്ങളുള്ളപ്പോഴാണ് ലോറന്‍സിന്റെ കൈയില്‍ 25000 ല്‍ അധികം ചിത്രങ്ങളുള്ളത്. ഇത്രയധികം ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഇദ്ദേഹം ലിംകാ ബുക്ക് ഓഫ് റിക്കാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. മാതൃസഹോദരിയുടെ മകനും കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ വികാരി ജനറാളായിരുന്ന ഫാ. ജോര്‍ജ് ആലുങ്കലിന്റെ കൈയിലുള്ള വ്യത്യസ്ത ഡിസൈനുകളിലുള്ള കുരുശുകളുടെയും മാതാവിന്റെ രൂപങ്ങളുടെയും വലിയ ശേഖരമാണ് ലോറന്‍സിനെ ഇത്തരമൊരു ചിത്രശേഖരണത്തിലേക്ക് നയിച്ചത്. ചിത്രശേഖരണം തുടങ്ങിയിട്ട് ഇപ്പോള്‍ 25 വര്‍ഷം പിന്നിട്ടു. പ്രത്യേകതരം ഫാബ്രിക് ബാനറില്‍ 35 ചതുരശ്രയടി നീളത്തിലും 10 ചതുരശ്രയടി വീതിയിലും രണ്ടു ലക്ഷത്തോളം രൂപ മുടക്കിയാണ് ഷാര്‍ജയില്‍ ലോറന്‍സിന്റെ…
Read Moreനീ ഇന്നുമുതൽ ചെന്പ് മനുഷ്യനാടാ ചെന്പ് മനുഷ്യൻ: ഗോള്‍ഡ് മാന്‍ സൂര്യ ഭായ് സ്വർണം എന്നും പറഞ്ഞ് ഇട്ടുനടന്നതെല്ലാം ചെമ്പ്!
ഗോൾഡ് എന്ന് കേൾക്കുന്പോൾത്തന്നെ ദേഹം മുഴുവൻ സ്വർണം ധരിച്ചെത്തുന്ന പല്ലപ്പു സുരേഷ് കുമാർ എന്ന മനുഷ്യന്റെ മുഖമാകും മിക്കവരുടേയും മനസിൽ ആദ്യമെത്തുന്നത്. ‘ഗോൾഡ് മാൻ സൂര്യ ഭായ്’ അഥവാ ‘സ്വർണ മനുഷ്യൻ’ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. ഇദ്ദേഹത്തിന്റെ കഴുത്തിലും കൈയിലുമെല്ലാം നിറയെ സ്വർണാഭരണങ്ങളായിരുന്നു. എന്നാൽ ഈ സ്വർണാഭരണങ്ങൾ ശരിക്കും സ്വർണമല്ല പകരം ചെമ്പാണ് എന്ന് തെളിഞ്ഞിരിക്കയാണ് വെള്ള വസ്ത്രം ധരിച്ച് ദേഹം മൊത്തം ആഭരണങ്ങളുമായി പുറത്തിറങ്ങാറുള്ള സുരേഷ് കുമാർ വളരെ പെട്ടെന്ന്തന്നെ ആളുകളുടെ മനസിൽ ഇടം നേടിയിരുന്നു. ജിം ഇൻസ്ട്രക്ടറായ ഇദ്ദേഹംപലപ്പോഴും യൂട്യൂബ് അഭിമുഖങ്ങളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നത് ഈ സ്വർണാഭരണങ്ങളും ധരിച്ചാണ്. ഇതെല്ലാം കൊണ്ടുതന്നെ ഇയാൾ പലപ്പോഴും വൈറലായി മാറിയിരുന്നു. ഡൽഹി വിമാനത്താവളത്തിൽവച്ച് 2.3 കോടി വിലമതിക്കുന്ന 1.4 കിലോ സ്വർണവുമായി വിജയ് കുമാർ എന്നയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ വിജയ് കുമാറിന്റെ ചില വെളിപ്പെടുത്തലുകളാണ് അന്വേഷണം…
Read More‘പിങ്ക് മൂൺ ‘ ആകാശ പ്രേമികൾക്കിതാ ആസ്വാദനത്തിന്റെ വർണ വിസ്മയം
ഏപ്രിൽ മാസത്തിലെ പൂർണചന്ദ്രനെ പിങ്ക് മൂൺ എന്നാണ് വിളിക്കുന്നത്. പേര് അങ്ങനെയാണെങ്കിലും ചന്ദ്രന് പിങ്ക് നിറം ഉണ്ടാകില്ല. അമേരിക്കയിൽ ഏപ്രിൽ മാസം വിരിയുന്ന പിങ്ക് നിറത്തിലുള്ള ‘മൊസ് പിങ്ക്’ (Moss Pink) അല്ലെങ്കിൽ വൈൽഡ് ഗ്രൗണ്ട് ഫ്ലോക്സ് പൂക്കളുടെ പേരിലാണ് ഈ പൂർണചന്ദ്രൻ അറിയപ്പെടുന്നത്. ബ്രേക്കിംഗ് ഐസ് മൂൺ, മൂൺ വെൻ ദ ഗീസ് ലേ എഗ്സ്, മൂൺ വെൻ ദ ഡക്ക്സ് കം ബാക്ക്, ഫ്രോഗ് മൂൺ തുടങ്ങിയ പേരുകളും ഇതിനെ വിളിക്കുന്നു. ഏപ്രിൽ 2-ന് രാവിലെ 7:42-ന് ആണ് ഈ പ്രതിഭാസം. വെറുമൊരു ചന്ദ്രോദയം എന്നതിലുപരി, പതിറ്റാണ്ടുകൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് മടങ്ങുന്ന ആർട്ടെമിസ് II ദൗത്യത്തിന്റെ ആവേശവും ഈ ചന്ദ്രപ്രഭയ്ക്കൊപ്പമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.
Read Moreവന്ദേ ഭാരതിലെ ഭക്ഷണം കഴിച്ചു, പിന്നാലെ ചുണ്ടുകൾ തടിച്ച് പൊങ്ങി: പരാതിയുമായി യുവതി; നിഷേധിച്ച് ഐആർസിടിസി
എല്ലാ ഭക്ഷണവും എല്ലാവർക്കും എപ്പോഴും ശരീരത്തിന് പിടിക്കാറില്ല. അലർജിയുള്ള ഭക്ഷണങ്ങൾ പാടെ ഒഴിവാക്കുകയാണ് വേണ്ടത്. പുറത്തെ ഭക്ഷണം പലപ്പോഴും ഒഴിവാക്കേണ്ടതാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ നമുക്ക് പുറത്തുനിന്ന് ഭക്ഷണം കഴിക്കേണ്ടതായി വരുന്നുണ്ട്. അങ്ങനെ കഴിച്ചപ്പോൾ അലർജി സംഭവിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വാർത്ത. വാരണാസിയിൽ നിന്ന് ദിയോഘറിലേക്ക് പോവുകയായിരുന്ന ആയുഷി എന്ന സ്ത്രീ വന്ദേ ഭാരത് എക്സ്പ്രസിൽ നിന്നും ഭക്ഷണം കഴിച്ചു. ഇതുനെത്തുടർന്ന് അവർക്ക് അലർജി ഉണ്ടാവുകയും അവരുടെ രണ്ട് വയസുള്ള മകന് വയറിളക്കം ബാധിക്കുകയും ചെയ്തതായി പരാതി. അലർജി ഇവരുടെ മൂലം ചുണ്ടുകൾ തടിച്ച് വീർത്തു. ഇതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ അവർ പങ്കുവച്ചു. മാർച്ച് 27 -ന് വാരണാസിയിൽ നിന്ന് ദിയോഘറിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് നമ്പർ 22500 ട്രെയിനിൽ E1 കോച്ചിൽ യാത്ര ചെയ്യുന്നതിനിടെ കഴിച്ച ഭക്ഷണത്തിൽ നിന്നാണ് തനിക്ക് ഈ…
Read Moreബാങ്ക് അക്കൗണ്ടുകളിലും പോർട്ടബിലിറ്റി വരുന്നു
ബാങ്കിംഗ് ഇടപാടുകാർക്ക് തങ്ങളുടെ അക്കൗണ്ടുകൾ ഒരു ബാങ്കിൽ നിന്നു മറ്റൊരു ബാങ്കിലേക്ക് എളുപ്പത്തിൽ മാറ്റാൻ സൗകര്യമൊരുക്കുന്ന പേയ്മെന്റ്സ് വിഷൻ-2028 റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. മൊബൈൽ നമ്പർ മാറാതെ തന്നെ കമ്പനികളെ മാറ്റാൻ കഴിയുന്ന പോർട്ടബിലിറ്റി സംവിധാനത്തിന് സമാനമായ മാറ്റമാണ് ബാങ്കിംഗ് മേഖലയിലും സമീപഭാവിയിൽ വരുന്നത്. ഉപഭോക്താക്കളുടെ സൗകര്യവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും വർധിപ്പിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ആർബിഐ ലക്ഷ്യമിടുന്നത്. നിലവിൽ മികച്ച സേവനങ്ങൾ നൽകുന്ന മറ്റൊരു ബാങ്കിലേക്ക് മാറാൻ ആഗ്രഹിച്ചാലും, പഴയ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ശമ്പളം, ഇഎംഐ, ഇൻഷുറൻസ് പ്രീമിയങ്ങൾ, വാട്ടർ-ഇലക്ട്രിസിറ്റി ബില്ലുകൾ തുടങ്ങിയവ വീണ്ടും ക്രമീകരിക്കേണ്ടി വരുമെന്ന ഭയത്താൽ പലരും ബാങ്ക് മാറ്റാറില്ല. ഈ പ്രതിസന്ധി പരിഹരിക്കാനാണ് പേയ്മെനന്റ് സ്വിച്ചിംഗ് സർവീസ് ( പാസ്) എന്ന പുതിയ സംവിധാനം ആർബിഐ നിർദേശിച്ചിരിക്കുന്നത്. ഇതുവഴി നിലവിലുള്ള എല്ലാ പേയ്മെന്റ് നിർദേശങ്ങളും പുതിയ ബാങ്കിലേക്ക് തടസമില്ലാതെ…
Read Moreതുണി കഴുകാൻ മാത്രമല്ല മടക്കിവയ്ക്കാനും യന്ത്രം: വൈറലായി സ്കൂൾ വിദ്യാർഥിയുടെ കണ്ടുപിടിത്തം
സ്റ്റാർട്ടപ്പുകളുടെ കാലത്താണ് നാമിന്ന് ജീവിക്കുന്നത്. വാഷിംഗ് മെഷിൻ വന്നതോടെ തുണി അലക്കുന്നതിന്റെ ബുദ്ധിമുട്ട് കുറച്ചത് തെല്ലൊന്നുമല്ല. ദേ ഇപ്പോൾ തുണി മടക്കിവയ്ക്കാനും ഒരു യന്ത്രവുമായി എത്തിയിരിക്കുകയാണ് ഒരു വിദ്യാർഥി. സോഷ്യൽ മീഡിയയിൽ ഇതിപ്പോൾ വൈറലാണ്. വീഡിയോയിൽ സ്കൂൾ യൂണിഫോമിലുള്ള ഒരു വിദ്യാർഥി വസ്ത്രങ്ങൾ വേഗത്തിൽ മടക്കാൻ കഴിയുന്ന ഒരു ഉപകരണം എങ്ങനെ ഉപയോഗിക്കാമെന്ന് വിശദീകരിക്കുന്നു. ഫ്ലാറ്റ് ബോർഡുകൾ, ഹിഞ്ചുകൾ, ലിവർ അധിഷ്ഠിത സംവിധാനം തുടങ്ങിയ ലളിതമായ വസ്തുക്കൾ കൊണ്ടാണ് മെഷീൻ നിർമിച്ചിരിക്കുന്നത്. തുണികൾ മടക്കുന്നതിനായി ഒരു പ്രത്യേക രീതിയിൽ ചലിക്കുന്ന ഇടത്, വലത്, താഴെയുമായി മൂന്ന് പാനലുകൾ ഈ ഉപകരണത്തിനുണ്ട്. ഒരു ഷർട്ടും ഒരു മുണ്ടും വിദ്യാർഥി മടക്കിക്കാണിക്കുന്നു. സ്ലീവുകളും വശങ്ങളും മടക്കുന്നതിനായി സൈഡ് പാനലുകൾ അകത്തേക്ക് തിരിച്ചതിന് ശേഷം താഴെയുള്ള പാനൽ ഒരു ഒതുക്കമുള്ള, ചതുരാകൃതി തുണി മടക്കി വയ്ക്കുന്നു. നിസാര സെക്കന്റുകൾക്കുള്ളിൽ കുട്ടി തുണി…
Read Moreബാങ്ക് റിക്കവറി ഏജന്റുമാരെന്ന വ്യാജേന വാഹന ഉടമകളെ റോഡിൽ തടഞ്ഞുനിർത്തും: ഇഎംഐ കുടിശിക പരിശോധിക്കാനുള്ള ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്; നാല്പേർ പിടിയിൽ
ബാങ്ക് ഉദ്യോഗസ്ഥർ ചമഞ്ഞ് ആളുകളിൽ നിന്ന് പണം തട്ടുന്ന സംഘം ഡൽഹിയിൽ പിടിയിൽ.ആകാശ്, ശിവം, ടീറ്റു, പ്രിൻസ് എന്നിവരാണ് അറസ്റ്റിലായത്. വാഹനങ്ങളുടെ ഇഎംഐ കുടിശിക പരിശോധിക്കാനുള്ള ഒരു മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് പ്രതികൾ ഇരകളെ കണ്ടെത്തിയിരുന്നത്. ബാങ്ക് റിക്കവറി ഏജന്റുമാരെന്ന വ്യാജേന വാഹന ഉടമകളെ റോഡിൽ തടഞ്ഞുനിർത്തുന്നതായിരുന്നു ഇവരുടെ രീതി. കേശവ് കുമാർ എന്ന വ്യക്തി പരാതി നൽകിയതിനെ തുടർന്നാണ് വിവരം പുറത്തറിയുന്നത്. മാർച്ച് 26 ന് കേശവിനെ കാറിലെത്തിയ സംഘം ഐടിഒയ്ക്കു സമീപത്തുവച്ച് പിടിച്ചുകൊണ്ടുപോയി മർദിച്ചു. തുടർന്ന് 18,000 രൂപ ഓൺലൈൻ ട്രാൻസ്ഫർ വഴി തട്ടിയെടുത്തു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നമ്പർ പ്ലേറ്റില്ലാത്ത കാറായിരുന്നു പ്രതികൾ ഉപയോഗിച്ചുകൊണ്ടിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച അഞ്ച് മൊബൈൽ ഫോണുകളും കാറും പോലീസ് പിടിച്ചെടുത്തു. സംഘത്തിന്റെ മറ്റ് തട്ടിപ്പുകളെക്കുറിച്ചും സാന്പത്തിക ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷിച്ച് വരികയാണ്.
Read Moreലഹരി ഉത്പന്നങ്ങളുടെ പരസ്യങ്ങൾക്ക്റെയിൽവേയിൽ കർശന നിരോധനം: വിലക്ക് ലംഘിച്ചാൽ ഉടൻ കടുത്ത നടപടി
ഇന്ത്യൻ റെയിൽവേയുടെ ആസ്തികളിൽ മദ്യം, പുകയില, സിഗരറ്റ് തുടങ്ങിയ ലഹരി ഉത്പന്നങ്ങളുടെ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് കേന്ദ്ര റെയിൽവേ മന്ത്രാലയം കർശനമായി നിരോധിച്ചു. റെയിൽവേ സ്റ്റേഷനുകൾ, പ്ലാറ്റ്ഫോമുകൾ, ട്രെയിൻ കോച്ചുകൾ (അകത്തും പുറത്തും) എന്നിവിടങ്ങളിൽ ഇത്തരം യാത്രാനിരക്കിതര വരുമാനം വർധിപ്പിക്കുന്നതിന് നടപ്പിലാക്കുന്ന “ഔട്ട്-ഓഫ്-ഹോം’, “റെയിൽ ഡിസ്പ്ലേ നെറ്റ്വർക്ക്’ എന്നീ നയങ്ങൾക്ക് കീഴിലാണ് പുതിയ നിയന്ത്രണങ്ങൾ. സ്റ്റേഷനുകളിലെ ഡിജിറ്റൽ സ്ക്രീനുകളിലും മൊബൈൽ ആസ്തികളിലും പരസ്യം നൽകുമ്പോൾ സാമൂഹിക പ്രതിബദ്ധത ഉറപ്പാക്കാനാണ് ഈ നീക്കം. നിരോധനം ഏർപ്പെടുത്തിയിട്ടുള്ള പരസ്യങ്ങൾമദ്യം, സിഗരറ്റ്, ബീഡി, മറ്റ് പുകയില ഉൽപ്പന്നങ്ങൾ. റെയിൽവേ അപകടങ്ങൾക്കെതിരേ പോളിസി വാഗ്ദാനം ചെയ്യുന്ന സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ. ലൈംഗിക ചുവയുള്ളതോ മത്സരബുദ്ധി ഉണർത്തുന്നതോ ആയ ദൃശ്യങ്ങൾ. മറ്റ് ഗതാഗത മാർഗങ്ങളുടെ (ബസ്, വിമാനം തുടങ്ങിയവ) പരസ്യങ്ങൾ എന്നിവയാണ്. ട്രെയിനുകളിൽ പ്രദർശിപ്പിക്കുന്ന ഓരോ പരസ്യത്തിനും അതത് റെയിൽവേ ഡിവിഷനിലെ ഡിവിഷണൽ അതോറിറ്റിയുടെ മുൻകൂർ…
Read More