ഇന്ത്യൻ റെയിൽവേയുടെ ആസ്തികളിൽ മദ്യം, പുകയില, സിഗരറ്റ് തുടങ്ങിയ ലഹരി ഉത്പന്നങ്ങളുടെ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് കേന്ദ്ര റെയിൽവേ മന്ത്രാലയം കർശനമായി നിരോധിച്ചു. റെയിൽവേ സ്റ്റേഷനുകൾ, പ്ലാറ്റ്ഫോമുകൾ, ട്രെയിൻ കോച്ചുകൾ (അകത്തും പുറത്തും) എന്നിവിടങ്ങളിൽ ഇത്തരം യാത്രാനിരക്കിതര വരുമാനം വർധിപ്പിക്കുന്നതിന് നടപ്പിലാക്കുന്ന “ഔട്ട്-ഓഫ്-ഹോം’, “റെയിൽ ഡിസ്പ്ലേ നെറ്റ്വർക്ക്’ എന്നീ നയങ്ങൾക്ക് കീഴിലാണ് പുതിയ നിയന്ത്രണങ്ങൾ. സ്റ്റേഷനുകളിലെ ഡിജിറ്റൽ സ്ക്രീനുകളിലും മൊബൈൽ ആസ്തികളിലും പരസ്യം നൽകുമ്പോൾ സാമൂഹിക പ്രതിബദ്ധത ഉറപ്പാക്കാനാണ് ഈ നീക്കം. നിരോധനം ഏർപ്പെടുത്തിയിട്ടുള്ള പരസ്യങ്ങൾമദ്യം, സിഗരറ്റ്, ബീഡി, മറ്റ് പുകയില ഉൽപ്പന്നങ്ങൾ. റെയിൽവേ അപകടങ്ങൾക്കെതിരേ പോളിസി വാഗ്ദാനം ചെയ്യുന്ന സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ. ലൈംഗിക ചുവയുള്ളതോ മത്സരബുദ്ധി ഉണർത്തുന്നതോ ആയ ദൃശ്യങ്ങൾ. മറ്റ് ഗതാഗത മാർഗങ്ങളുടെ (ബസ്, വിമാനം തുടങ്ങിയവ) പരസ്യങ്ങൾ എന്നിവയാണ്. ട്രെയിനുകളിൽ പ്രദർശിപ്പിക്കുന്ന ഓരോ പരസ്യത്തിനും അതത് റെയിൽവേ ഡിവിഷനിലെ ഡിവിഷണൽ അതോറിറ്റിയുടെ മുൻകൂർ…
Read MoreCategory: Today’S Special
സമ്പാദ്യവും സമാധാനവും വെവ്വേറെ: ഇന്ത്യയിലെ പോലെയല്ല നെതർലൻഡിൽ; വീഡിയോയുമായി യുവാവ്
എല്ലാവർഷവും വിദേശത്തേക്ക് പറക്കുന്ന വിദ്യാർഥികളുടേയും തൊഴിലാളികളുടേയുമൊക്കെ എണ്ണം വളരെ വലുതാണ്. ഇന്ത്യയിൽ കിട്ടുന്നതിനേക്കാൾ ഇരട്ടി വേതനവും അവസരങ്ങളും വിദേശ രാജ്യങ്ങൾ നൽകുന്നുണ്ടെന്ന തിരിച്ചറിവോടെയാണ് പലരും ജോലിക്കായും മറ്റും ഇന്ത്യയിൽ നിന്നും പാലായനം ചെയ്യുന്നത്. അനുജ് ശർമ്മ എന്ന യുവാവ് ഇന്ത്യയിൽ നിന്ന് നെതർലൻഡ്സിലേക്ക് ജോലിക്കായി മാറിയപ്പോൾ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ പങ്കുവച്ചു. ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സാംസ്കാരികവും പ്രൊഫഷണലുമായ മാറ്റങ്ങൾ തനിക്കുണ്ടായി എന്നാണ് അനുജ് പറയുന്നത്. ‘എന്റെ സമ്പാദ്യം ഇവിടെ എത്തിയപ്പോൾ വളരെ വേഗത്തിൽ വർധിച്ചു. വാടകയും ഭക്ഷണവും യാത്രയും ഉൾപ്പെടെയുള്ള എല്ലാ ചിലവുകൾക്കും ശേഷവും ഓരോ മാസവും മാന്യമായ ഒരു തുക മിച്ചം പിടിക്കാൻ എനിക്ക് സാധിക്കുന്നുണ്ട്. ഇത് ഭാവിയിന്മേൽ വലിയ ആത്മവിശ്വാസം നൽകുന്നു. കൃത്യസമയത്ത് ജോലി അവസാനിപ്പിച്ച് വൈകുന്നേരങ്ങൾ സ്വന്തം ഇഷ്ടങ്ങൾക്കായി മാറ്റിവയ്ക്കാൻ സാധിക്കുന്നുണ്ട്’ എന്ന് വീഡിയോയിലൂടെ…
Read More‘എംബിഎ പഠിക്കാൻ എത്തി, കോഴ്സ് കഴിഞ്ഞ് പോകുന്നത് ദേ ഈ ചങ്ങാത്തവുമായി: മാനിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് വിദ്യാർഥിനി
ഐഐടി മദ്രാസിൽ എംബിഎ വിദ്യാർഥിനിയായ പല്ലവി പങ്കുവച്ച വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ചെന്നൈയിലെ ഗിണ്ടി നാഷണൽ പാർക്കിനോട് ചേർന്നാണ് ഐഐടി മദ്രാസ് ക്യാമ്പസ്. വന്യമൃഗങ്ങളുടെയും പക്ഷികളുടെയും പ്രിയപ്പെട്ട ഇടം കൂടിയാണിത്. പല്ലവിയും മാനുകളും തമ്മിലുള്ള ചങ്ങാത്തത്തിന്റെ കഥയാണിത്. വെറും കെട്ട്കഥയല്ല, കണ്ടറിയേണ്ട ഒന്നുതന്നെയാണിത്. ‘എംബിഎ പഠിക്കാൻ വന്നു, മടങ്ങിപ്പോകുന്നത് മാനുകളുമായുള്ള ചങ്ങാത്തവുമായാണ്’ എന്ന അടിക്കുറിപ്പോടെ പല്ലവി വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാന്പസിനുള്ളിൽ തെല്ലും ഭയമില്ലാതെ മാനിനെ താലോലിക്കുകയാണ് പല്ലവി. മാനും പല്ലവിയുടെ സീപത്ത് നന്നേ അനുസരണയോടെ നിൽക്കുന്നതുമാണ് വീഡിയോ. വീഡിയോ കണ്ടതോടെ കമന്റ് ബോക്സ് മുഴുവൻ ആളുകൾ കൊണ്ടുപോയി എന്ന് തന്നെ പറയാം. വളരെ രസകരമായ കമന്റാണ് ആളുകൾ ചെയ്തിരിക്കുന്നത്. എംബിഎ വിത്ത് വൈൽഡ്ലൈഫ് സ്പെഷ്യലൈസേഷൻ’, പിജിക്കൊപ്പം വനവാസവും ഇങ്ങനെ പോകുന്നു കമന്റുകൾ.
Read Moreബുർജ് ഖലീഫയുടെ മുന്നിൽ സാരിയിൽ നൃത്തം ചെയ്ത് അമ്മ: വീഡിയോ പകർത്തി മകളും
അച്ഛനമ്മമാർ എപ്പോഴെങ്കിലുമൊക്കെ മക്കളെ അവരുടെ ജോലി സ്ഥലത്ത് കൊണ്ടുപോയിട്ടുണ്ടാകും. എന്നാൽ മക്കൾ തിരിച്ച് ഇതുപോലെ ചെയ്താൽ രസമായിരിക്കും അല്ലേ. മക്കൾ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് അച്ഛനെയും അമ്മയേയും കൊണ്ടുവന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിനിത കർക്കി എന്ന യുവതിയാണ് തന്റെ ജോലി സ്ഥലവും അവിടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളും കാണാനായി തന്റെ അമ്മയെ കൊണ്ട്പോയത്. അമ്മയ്ക്ക് കാണണമെന്ന് ആഗ്രഹഹമുള്ള ബുർജ് ഖലീഫയും കൊണ്ടുപോയി കാണിച്ചു. ഇതിന്റെ വീഡിയോ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വീഡിയോയിൽ ബിനിതയുടെ അമ്മ പരമ്പരാഗത സാരി ധരിച്ച് ബുർജ് ഖലീഫയുടെ പരിസരത്ത് ചുറ്റിനടക്കുന്നത് കാണാം. ദുബായ് നഗരമധ്യത്തിന്റെ ആഡംബരങ്ങളെ അതിശയത്തോടെ നോക്കി കാണുന്ന അമ്മയുടെ വീഡിയോ ആളുകൾ ഏറ്റെടുത്തു. ‘നിങ്ങളുടെ അമ്മ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറിൽ കയറി, നിങ്ങളാണ് അത് സാധ്യമാക്കിയത്’ എന്ന കുറിപ്പോടെയാണ് ബിനിത കർക്കി…
Read Moreഇതൊക്കെ ഇവിടെ ഇത്ര ഈസിയോ… ഇന്ത്യയിലെ ആരോഗ്യരംഗത്തെ പുകഴ്ത്തി അമേരിക്കൻ യുവതി; വീഡിയോ കാണാം
ഇന്ത്യയുടെ ആരോഗ്യ മേഖലയെ പുകഴ്ത്തി വിദേശ വനിത പങ്കുവച്ച വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. അമേരിക്കക്കാരിയായ ലിസ് ബോംസ് എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ ഇന്ത്യയിലെ മെഡിക്കൽ സൗകര്യങ്ങളെ പ്രശംസിച്ചുകൊണ്ട് വീഡിയോ ചെയ്തിരിക്കുന്നത്. ഒരു ചെറിയ രക്തപരിശോധനയ്ക്കോ ഡോക്ടറെ കാണുന്നതിനോ അമേരിക്കയിൽ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നു. മാത്രമല്ല അതിനായി ആയിരക്കണക്കിന് ഡോളർ ചിലവാകുകയും ചെയ്യും. ഇന്ത്യയിൽ കാര്യങ്ങൾ അങ്ങനെയല്ല. ഒരു ആശുപത്രിയിൽ നേരിട്ട് ചെന്നാൽ അതേ ദിവസം തന്നെ നമുക്ക് ഡോക്ടറെ കാണാം. വളരെ കുറഞ്ഞ ചിലവിൽ ചികിത്സയും ലഭിക്കും എന്നാണ് വീഡിയോയിൽ ലിസ് പറയുന്നത്. അമേരിക്കയിൽ അടുത്ത ടെൻഷൻ ഇൻഷുറൻസ് ലഭിക്കുമോ എന്നതാണ്. അതുമാത്രമല്ല അമ്പതോളം ക്ലിനിക്കുകളിൽ അപ്പോയിന്റ്മെന്റിനായി വിളിച്ചു ചോദിക്കേണ്ടി വരുന്നു. ഇതൊക്കെയാണ് അമേരിക്കയിൽ. തൽസ്ഥാനത്ത് ഇന്ത്യ ഇത്ര എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യുന്നത് എന്ന് യുവതി പറഞ്ഞു. അമേരിക്കയിൽ ഇത്രയും ബുദ്ധിമുട്ടുകൾ ഉണ്ടാവുന്പോൾ ഇന്ത്യ ഇത്ര…
Read Moreചില മാറ്റങ്ങൾ നല്ലതാണ്… വർക്ക് ഫ്രം ഹോം മടുത്തോ? പരിഹാരവുമായി യുവതി; വീഡിയോ കാണാം
വർക്ക് ഫ്രം ഹോം ചിലപ്പോഴൊക്കെ മടുപ്പ് തോന്നിപ്പിക്കാറുണ്ട്. എന്നും വീട്ടിൽ തന്നെ ഇരുന്ന് ജോലി ചെയ്താൽ ആർക്കായാലുംവ വിരസത തോന്നും. എന്നാൽ ആ വിരസതയിൽ നിന്നും മുക്തി നേടാനായി യുവതി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീട്ടിലെ ജോലി സാഹചര്യം മടുപ്പിക്കുന്നതും പ്രൊഡക്ടിവിറ്റി കുറയുന്നതുമായതോടെ തന്റെ ‘ഓഫീസ്’ ഒരു കഫേയിലേക്ക് മാറ്റിയ ദിവ്യ മോസസിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ‘ചില ദിവസങ്ങളിൽ വർക്ക് ഫ്രം ഹോം അത്ര സുഖകരമാകില്ല. ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വന്നപ്പോൾ ഒരു മാറ്റത്തിനായി ഞാൻ എച്ച്.എസ്.ആറിലെ കഫേയിലേക്ക് ചെല്ലുകയായിരുന്നു. അവിടെ എനിക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിച്ചു. ഇനി ആഴ്ചയിൽ രണ്ടുദിവസം ഇത് തുടരാനാണ് തന്റെ തീരുമാനം’ എന്ന കുറിപ്പോടെയാണ് ദിവ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീടിന്റെ അന്തരീക്ഷവും കഫേയുടെ അന്തരീക്ഷവും തമ്മിൽ ഒട്ടേറെ വ്യത്യാസപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ചില…
Read Moreതലയിൽ പൂച്ചയെവച്ച് യുവതി എയർപോർട്ടിൽ: ഒറ്റനോട്ടത്തിൽ കന്പിളിത്തൊപ്പിയെന്ന് നെറ്റിസൺസ്; വൈറലായി വീഡിയോ
വളർത്തുപൂച്ചയെ തൊപ്പി പോലെ തലയിൽവച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് വിമാനത്താവളത്തിലൂടെ നടന്നുനീങ്ങുന്ന യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അമേരിക്കയിലെ ടാമ്പ എയർപോർട്ടിൽ നിന്നുള്ളതാണ് ഈ വീഡിയോ. യുവതിയുടെ തലയിൽ പൂച്ചയെ വച്ചത് കണ്ടാൽ ഒറ്റനോട്ടത്തിൽ അതൊരു തൊപ്പി ആണെന്നേ ധരിക്കൂ. അകലെ നിന്ന് നോക്കുമ്പോൾ ഇതൊരു ജീവനുള്ള മൃഗമാണെന്ന് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല. ശാന്തമായും സ്വസ്തമായും അനുസരമയുള്ള ആളെപ്പോലെയാണ് പൂച്ച യുവതിയുടെ തലയിൽ ഇരിക്കുന്നത്. എന്നാൽ ഇവരുടെ വീഡിയോ വൈറലായതോടെ സമൂഹ മാധ്യമങ്ങളിൽ ഇത് വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. ഒരു കുപ്പി വെള്ളം പോലും സുരക്ഷാ പരിശോധന ഇല്ലാതെ കടത്തിവിടാൻ സാധിക്കാത്ത സാധാരണക്കാർക്കിടയിൽ ഇത്രയും തന്ത്രപരമായി പൂച്ചയെ കൊണ്ടുപോയ ഇവർ ഒരു ‘ജീനിയസ്’ ആണെന്നാണ് പലരും കമന്റ് ചെയ്യുന്നത്.
Read More‘അച്ഛൻ മരിച്ച സമയത്ത് എല്ലാവര്ക്കും എന്നോട് സ്നേഹമായിരുന്നു, ഇപ്പോൾ അച്ഛനില്ലാത്തെ അവർക്കൊപ്പം നിൽക്കാൻ പറ്റില്ല, കോട്ടയത്തു നിന്നും കൊല്ലത്ത് വന്നതോടെ സന്തോഷം എന്തെന്നറിഞ്ഞു’: വെളിപ്പെടുത്തലുമായി കിച്ചു സുധി
അന്തരിച്ച കലാകാരൻ സുധിയുടെ മകൻ കിച്ചു എന്ന രാഹുൽ സുധി താൻ ജീവിതത്തിൽ അനുഭവിച്ച ഒറ്റപ്പെടലിന്റേയും അവഗണനയെക്കുറിച്ച് തുറന്ന് പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. അച്ഛന് മരിച്ച ദിവസം നടന്ന കാര്യങ്ങളെക്കുറിച്ചും, അതിന് ശേഷം നടന്ന സംഭവങ്ങളെക്കുറിച്ചുമെല്ലാം കിച്ചു വീഡിയോയിൽ പറയുന്നു. ‘ഞാനൊരു ഇൻട്രോവേർട്ട് ആണ്. അധികം അങ്ങനെ സംസാരിക്കാനൊന്നും അറിയില്ല, ഈ വീഡിയോ പുറത്തുവരുന്നതോടെ എന്തൊക്കെ സംഭവിക്കുമെന്ന് അറിയില്ല. എന്റെ ജീവിത കഥയാണ് പറയുന്നത്. 2004-ൽ ഞാൻ ജനിക്കുന്നു. ശാലിനി എന്നാണ് എന്റെ സ്വന്തം അമ്മയുടെ പേര്. തൃശൂരാണ് ജനനം. അച്ഛനും അമ്മയും തമ്മിലുള്ള അടിയും വഴക്കുമാണ് കുഞ്ഞിലേ മുതലുള്ള ഓർമ. എന്റെ സ്വന്തം അമ്മ, എനിക്ക് ഒന്നര വയസുള്ളപ്പോൾ വേറൊരാളുടെ കൂടെ പോയി. പിന്നെയുള്ള ഓർമ, അച്ഛന് സ്കൂട്ടർ എടുത്ത് എവിടെയോ പോകാൻ നിൽക്കുന്നു, അപ്പോ എനിക്കും വരണമെന്നു പറഞ്ഞു. ‘നീ…
Read More‘ഇതാണ് റിയൽ ഇൻഫ്ലുവൻസർ’: 103 -ലും ചായക്കട നടത്തുന്ന മുത്തശ്ശി; വൈറലായി വീഡിയോ
പ്രായമേറിയാൽ വീട്ടിൽത്തന്നെ ഇരിക്കണമെന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ ഇന്ന് അവയൊക്കെ വെറും പവങ്കഥകളായി മാറുകയാണ്. അതിനുദാഹരണമാണ് നൂറ് വയസ് തികഞ്ഞിട്ടും വീട്ടിൽ ചടഞ്ഞിരിക്കാതെ അധ്വാനിക്കാൻ മനസുള്ളൊരു മുത്തശ്ശിയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗുജറാത്തിലെ മഹാരാജ സയാജിറാവു സർവകലാശാലയ്ക്ക് സമീപം ഇഞ്ചി ചായ വിൽക്കുന്നൊരു കടയുണ്ട് മുത്തശ്ശിക്ക്. അതുവഴി പോകുന്ന ഭൂരിഭാഗം ആളുകളും മുത്തശ്ശിയുടെ സ്ഥിരം കസ്റ്റമർ ആണ്. തന്റെ ദൃഢനിശ്ചയം കൊണ്ട് ഇന്നും സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്ന കാശിബയെ പോലുള്ളവരാണ് സമൂഹ മാധ്യമങ്ങളിലെ മാത്രമല്ല, ജീവിതത്തിന്റെ സമൂഹത്തിന്റെ യഥാർഥ ഇൻഫ്ലുവൻസറെന്നാണ് എല്ലാവരും പറയുന്നത്. കൈയിലും മുഖത്തും വീണ ചുളിവുകളോ പ്രായാധിക്യമോ ഒന്നുംതന്നെ അവരെ ഒരുതരത്തിലും അസ്വസ്ഥമാക്കുന്നില്ല. ഇന്നും യുവത്വത്തിന്റെ ചുറുചുറുപ്പിൽ അവർ കാര്യങ്ങൾ നടത്തുന്നു.
Read Moreങേ! വെറും 252 രൂപയോ? ‘ഇങ്ങോട്ട് താമസം മാറിയാലോ എന്ന് ആലോചിക്കുന്നു’; ഇന്ത്യയിലെ മരുന്നിന്റെ വില കണ്ട് ഞെട്ടി വിദേശ യുവതി; വൈറലായി വീഡിയോ
നിരവധി വിദേശികൾ ദിവസേന ഇന്ത്യയിലേക്ക് എത്താറുണ്ട്. വിസിറ്റിംഗിനായി എത്തുന്നവർ ചിലപ്പോൾ ഇന്ത്യയിൽ സ്ഥിര താമസമാക്കാറുമുണ്ട്. ഇന്ത്യയിലെ മരുന്നുകളെക്കുറിച്ച് കഴിഞ്ഞ ദിവസം ഇൻസ് ഫാരിയ എന്ന യൂറോപ്യൻ വനിത പങ്കുവച്ച വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അസഹനീയമായ ചുമയെത്തുടർന്ന് മരുന്ന് വാങ്ങാൻ എത്തിയതായിരുന്നു ഇൻസ്. മരുന്നിനെല്ലാം കൂടി ഇൻസിന് ചിലവായത് വെറും 252 രൂപയാണ്. യൂറോപ്പിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 2 യൂറോയിൽ താഴെ മാത്രമാണിതെന്നാണ് ഫാരിയ വീഡിയോയിൽ പറയുന്നത്. ‘ഇന്ത്യയിലെ മരുന്നുകളുടെ വില എന്നെ ഞെട്ടിച്ചു. വലിയൊരു തുകയാകുമെന്ന് കരുതിയാണ് ഞാൻ കടയിൽ കയറിയത്. എന്നാൽ ഇത്രയും കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ഇനി ഇങ്ങോട്ട് താമസം മാറിയാലോ എന്നതിനെ കുറിച്ച് ആലോചിക്കുകയാണ്’ എന്ന കുറിപ്പോടെയാണ് വീഡിയോ ഫാരിയ ഷെയർ ചെയ്തിരിക്കുന്നത്.
Read More