ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് വാദിക്കുന്പോഴും അതങ്ങനെയല്ലെന്ന് പറയുകയാണ് ക്രിയേറ്റീവ് ഇൻട്രോവെർട്ട്സ് എന്ന പേരിൽ സംയുക്ത ഇൻസ്റ്റാഗ്രാം അക്കൗണ്ട് നടത്തുന്ന ഇൻഫ്ലുവൻസർമാരായ ദന്പതികൾ. രാത്രി വൈകിയുള്ള നടത്തത്തിന്റെ വീഡിയോയാണ് പങ്കുവച്ചത്. “ഞങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറിയതല്ല. ഞങ്ങളുടെ ജീവിതം നവീകരിച്ചു. പുലർച്ചെ 2:30 ന് ഭയമില്ലാതെ നടക്കുന്നത് വ്യത്യസ്തമാണ്.” എന്ന കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവച്ചത്. ശാന്തമായ ചുറ്റുപാടും. തെരുവ് വെളിച്ചത്തിന്റേയും സഹായത്തോടെ അവർ റോഡിൽക്കൂടി നടക്കുകയാണ്. തങ്ങളുടെ റെസിഡന്‍ഷ്യൽ ഏരിയയിലൂടെയാണ് ദമ്പതികളും രാത്രി നടത്തം. ഇരുവരുടെയും നടത്തത്തിനിടെ ദൂരെ തങ്ങളെ പോലെ രാത്രി നടത്തത്തിനിറങ്ങിയ മറ്റൊരു ദമ്പതികളെയും അവർ വീഡിയോയിൽ കാണിക്കുന്നു. വീഡിയോ വൈറലായതോടെ നിരവധി ആളുകൾ കമന്റുമായി എത്തി. നിങ്ങൾക്ക് നല്ലതാണ്, പക്ഷേ എല്ലാവർക്കും ഇത്തരത്തിലുള്ള സുരക്ഷ ലഭ്യമല്ല എന്നാണ് പലരും കമന്റ് ചെയ്തത്.
Read MoreCategory: Today’S Special
എന്ത് വിധി ഇത്…. ട്രാഫിക്കിൽ കുടുങ്ങി യാത്രക്കാരി, ഓട്ടോ ഡ്രൈവർ വണ്ടി നിർത്തി മാതള നാരങ്ങ വാങ്ങാൻ പോയി; വൈറലായി വീഡിയോ
ബംഗളൂരുവിലെ ട്രാഫിക് ബ്ലോക്ക് മിക്ക സമയവും വലിയ ചർച്ചകൾക്ക് വഴി തെളിക്കാറുണ്ട്. മണിക്കൂറുകൾ നീളുന്ന ബ്ലോക്കാകും അവിടെ മിക്കപ്പോളും ഉണ്ടാവുന്നത്. ഓട്ടോ പിടിച്ച് പോകാമെന്ന വച്ചാലോ അതിലും കഷ്ടമാകും അവസ്ഥ. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. @tan_in_bangalore എന്ന ഇൻസ്റ്റഗ്രാം യൂസറാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഓഫീസിലേക്ക് പോകാൻ നേരം വൈകി അപ്പോൾ ഒരു ഓട്ടോ പിടിക്കാമെന്ന് മനസിൽ കരുതി ഓട്ടോ വിളിച്ചു. എന്നാൽ അത് അബദ്ധമായെന്ന് തെളിയിക്കുന്നതാണ് വീഡിയോ. ഓട്ടോയിൽ ഇരിക്കുന്ന യാത്രക്കാരിയെ അവഗണിച്ചുകൊണ്ട് ഡ്രൈവർ വഴിയിൽ ഓട്ടോ നിർത്തി മാതളനാരങ്ങ വാങ്ങാൻ പോയി. ‘ഞാൻ ഇവിടെ വൈകുന്നതൊന്നും തന്നെ അദ്ദേഹത്തെ ഒട്ടും ബാധിക്കുന്നില്ല’ എന്ന് ഹിന്ദിയിൽ ഇവർ പറയുന്നത് വീഡിയോയിൽ കേൾക്കാം. ‘ബെംഗളൂരു ഓട്ടോ സുപ്രീമസി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക്…
Read Moreഎടാ പ്രേമാ… എനിക്കീ ദേശത്തിന്റെ വഴി അറിയില്ലെഡാ… പുറകെ നടന്ന് ശല്യം ചെയ്ത യുവാവിനെ അടിച്ച് ഓടിച്ച് വിദേശ വനിതകൾ; വീഡിയോ വൈറൽ
രാജ്യ തലസ്ഥാനത്തുപോലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന് തെളിയിക്കുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തെരുവുകളിലൂടെ നടക്കുന്ന മൂന്ന് വിദേശ സഞ്ചാരികളെ ഒരു മധ്യവയസ്കൻ ശല്യം ചെയ്തു. അയാളുടെ ശല്യം സഹിക്കാതെ വന്നതോടെ വനിതകൾ ഓടിച്ചിട്ട് അടിച്ചു. തിരക്കേറിയ റോഡിലാണ് ഈ സംഭവം നടന്നതെങ്കിലും പോലീസോ മറ്റ് വഴിയാത്രക്കാരോ ഒന്നും ഇടപെടാതെ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം. സ്ത്രീകളുടെ മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാൻ ഇയാൾ പല തവണ ശ്രമിക്കുന്നുണ്ടെങ്കിൽ പിന്നാലെ ചെന്ന് സ്ത്രീകൾ ഇയാളെ മർദ്ദിക്കുന്നത് കാണാം. വീഡിയോ വൈറലായതിന് പിന്നാലെ ധാരാളം ആളുകൾ കമന്റുമായി എത്തി. എല്ലാവരും കാഴ്ചക്കാരായി നിൽക്കുന്നതിനു നിരവധി ആളുകൾ വിമർശിച്ചു.
Read Moreതെരുവ് നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപണം; യുവാവിനെ ക്രൂരമായി മർദിച്ച് നാട്ടുകാർ; വൈറലായി ക്ഷമാപണം നടത്തുന്ന വീഡിയോ
നാട്ടുകാർ സദാചാര പോലീസ് ചമഞ്ഞാൽ എന്താകും അവസ്ഥ. നിയമം ദുരുപയോഗപ്പെടുന്പോൾ പലരുടേയും ജീവൻ പൊലിഞ്ഞുപോയ എത്രയോ സംഭവങ്ങൾ ഇതിനോടകം നാം കേട്ടിട്ടുണ്ട്. മുംബൈയിലെ വെർസോവ പ്രദേശത്ത് തെരുവ് നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് പ്രദേശവാസികൾ ഒരു യുവാവിനെ മർദ്ദിച്ചു. ആൾക്കൂട്ട മർദനത്തിനു ഇരയാവുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ശിവാലി ഛേത്രി എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് ആണ് വീഡിയോ പങ്കുവച്ചത്. നാട്ടുകാർ മർദ്ദിക്കുമ്പോൾ ഇയാൾ തന്റെ പ്രവർത്തിയിൽ ക്ഷമ ചോദിക്കുന്നതാണ് ഒരു വീഡിയോയിലുള്ളത്. യുവാവിന്റെ തന്നെ പല വീഡിയോ വൈറലായി. മറ്റൊരു വീഡിയോയിൽ ഇയാളുടെ ബാഗിൽ നിന്നും കോണ്ടം പായ്ക്കറ്റുകൾ, ഫോൺ ചാർജർ, മറ്റ് വസ്തുക്കൾ എന്നിവ കാണിക്കുന്നു. നായയെ അയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നത് കണ്ടെന്ന് ഒരു പെണ്‍കുട്ടി അവകാശപ്പെട്ടുന്നതായിരുന്നു മറ്റൊരു വീഡിയോ. ഇയാളെ വിമർശിച്ചും അനുകൂലിച്ചും നിരവധി ആളുകൾ രംഗത്തെത്തി. നിയമം നടപ്പാക്കാനാണ്…
Read Moreഹോട്ടൽ മുറിയിലാക്കി അമ്മ പോയി: പൊന്നുപോലെ നോക്കി ജീവനക്കാർ; അമ്മ മടങ്ങി വന്നത് രണ്ടാഴ്ചയ്ക്ക് ശേഷം; പിന്നീട് സംഭവിച്ചത്…
മക്കൾ വരാൻ വൈകിയാൽ ഉള്ളുപിടയ്ക്കുന്ന മാതാപിതാക്കളാണ് മിക്കവരും. മകനെ ഹോട്ടൽ റൂമിൽ ആക്കി രണ്ടാഴ്ചയ്ക്ക് ശേഷം ഒരമ്മ എത്തിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള ഒരു ആറുവയസുകാരനെ അവന്റെ അമ്മ ഹോട്ടൽ മുറിയിൽ ഉപേക്ഷിച്ചിട്ട് പോയി. ഹോട്ടലിൽ മുറിയെടുത്ത ശേഷം എന്നും രാത്രി അവന്റെ അമ്മ പുറത്ത് പോവുമായിരുന്നു. എന്നാൽ ഒരിക്കൽ പോയിട്ട് പിന്നെ ഏറെ നേരമായിട്ടും അവരെ കാണാതായി. മുറിയിൽ കുട്ടി മാത്രമിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ അവനോട് അമ്മയെ കുറിച്ച് തിരക്കി. അമ്മ വന്നില്ല കാത്തിരിക്കുവാ എന്ന് അവൻ പറഞ്ഞതോടെ അവരും അവു കൂട്ടായി അവിടെ ഇരുന്നു. എന്നാൽ നേരം പുലർന്നിട്ടും അവന്റെ അമ്മ എത്തിയില്ല. ആപകൽ പിന്നീട് രണ്ടാഴ്ചയോളം നീണ്ടുപോയി. അതുവരെയും ഹോട്ടൽ ജീവനക്കാർ സ്വന്തം മകനെപ്പോലെ അവനെ നോക്കി. ഇതിനിടയിൽ അവന്റെ അമ്മയ്ക്കായി പോലീസിൽ…
Read Moreഇഷ്ടപ്പെട്ട കണ്ണടയ്ക്ക് വില ഒരു ലക്ഷം, ഇഷ്ടമായില്ലെന്ന് കള്ളം പറഞ്ഞ് അത് തിരികെവച്ച് അമ്മ; സർപ്രൈസ് ആയി അത് ഗിഫ്റ്റ് ചെയ്ത് മകൻ
വേദിക് ക്രാഫ്റ്റ് മാനേജിംഗ് ഡയറക്ടറും ട്രേഡറുമായ സാഹിൽ രാജ് കുമാർ തന്റെ അമ്മയുമൊത്തുള്ള രസകരവും വൈകാരികവുമായ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ അമ്മ മഹാ പിശുക്കിയാണ്, പിശുക്കി എന്നുവച്ചാൽ നല്ല ഉദ്ദേശത്തോടെയാണ് പറയുന്നത്. അനാവശ്യമായി ഒരു കാര്യത്തിനും കാശ് ചിലവാക്കില്ല അതിനാലാണ് അമ്മ പിശുക്കി എന്ന് സഹൻ കളിയാക്കുന്നത്. കഴിഞ്ഞ ദിവസം അമ്മ ഒരു കണ്ണട വാങ്ങാൻ പോയിരുന്നു. അമ്മയ്ക്ക് ഇഷ്ടപ്പെട്ട കണ്ണട കണഅടതും ഉടൻതന്ന മകനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു കൊടുത്തു. എന്നാൽ വില കണ്ടതോടെ അമ്മ ആ കണ്ണട വേണ്ട എന്ന് തീരുമനിച്ചു. എന്നാൽ ഇതറിഞ്ഞ സഹൽ അതിന് ഇപ്പോൾ ലോകത്ത് എന്തിനേക്കാളും വില ആയാലും അത് തന്റെ അമ്മയ്ക്ക് വാങ്ങിക്കൊടുക്കുമെന്ന് അതോടെ ഉറപ്പിച്ചു. 1,200 ഡോളർ (ഏകദേശം 1.1 ലക്ഷം രൂപ) ആയിരുന്നു അതിന്റെ വില. തനിക്കിപ്പോൾ…
Read Moreമോഷ്ടിച്ച പണം തിരികെ വേണ്ടെന്ന് കടക്കാരൻ, താൻ മകനെ ഒരു മോഷ്ടാവായല്ല വളർത്തിയത്, ദയവായി പണം തിരികെ വാങ്ങൂ എന്ന് അമ്മ; വൈറലായി വീഡിയോ
ഭക്ഷണശാലയിൽ നിന്നും പണം മോഷ്ടിച്ച യുവാവിന്റെ അമ്മ നേരിട്ടെത്തി തന്റെ മകൻ മോഷ്ടിച്ച തുക തിരികെ നൽകിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമേരിക്കയിലെ ബാൾട്ടിമോറിൽ ഫുഡ് ട്രക്ക് നടത്തുന്ന പ്രശസ്ത സമൂഹ മാധ്യമ താരം മുഹ്സിൻ സറാക്കിന്റെ കടയിൽ നിന്നാണ് യുവാവ്. അദ്ദേഹം തന്റെ ബിസിനസ് ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ ഒരാൾ കൗണ്ടറിലിരുന്ന ടിപ്പ് ജാറിൽ നിന്ന് പണം തട്ടിയെടുത്ത് ഓടുകയായിരുന്നു. ഈ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിരുന്നു. സംഭവം നടന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം ഒരു സ്ത്രീ സറാക്കിന്റെ അടുത്തേക്ക് എത്തി. തന്റെ മകൻ എത്രരൂപയാണ് മോഷ്ടിച്ചതെന്ന് ചോദിച്ചു. ചോദ്യം കേട്ടതോടെ മുഹ്സിൻഞെട്ടിപ്പോയി. ഉടൻതന്നെ അവർ പറഞ്ഞു, നിങ്ങൾ കഴിഞ്ഞ ദിവസം ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ പണം തട്ടിയെടുത്ത് ഒരാൾ പോയില്ലേ, അത് എന്റെ മകൻ ആയിരുന്നു. അവൻ എത്ര രൂപയാണ് മോഷ്ടിച്ചതെന്ന് തനിക്ക്…
Read More‘ആകാശത്ത് പോലും സുരക്ഷിതമല്ല’; പിൻ സീറ്റിൽ ഇരുന്ന ആളുടെ കൈയും കാലും തന്റെ സീറ്റിൽ; വൈറലായി യുവതിയുടെ വീഡിയോ
യാത്രയ്ക്കിടയിൽ പല ദുരനുഭവങ്ങളും സ്ത്രീകൾ നേരിടുന്ന വാർത്തകൾ നിരന്തരം കേൾക്കുന്നതാണ്. ബസിലും ട്രെയിനിലും മാത്രമായിരുന്നു ഇത്തരത്തിൽ അക്രമങ്ങൾ കൂടുതലായും നടക്കുന്നത്. എന്നാൽ എങ്ങും സ്ത്രീകൾ സുരക്ഷിതർ അല്ലെന്ന് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉർവി കോത്താരി എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ തനിക്ക് വിമാന യാത്രയ്ക്കിടെയുണ്ടായ ദുരനുഭവത്തിന്റെ വീഡിയോ പങ്കുവച്ചത്. ‘ഇതുകൊണ്ടാണ് സ്ത്രീകൾ എപ്പോഴും ജാഗ്രത പാലിക്കുന്നത്. വിമാനത്തിൽ പോലും.’ എന്ന കുറിപ്പോടെയാണ് ഉർവി വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ വിന്‍ഡോ സീറ്റിലാണ് ഉർവി ഇരിക്കുന്നത്. യുവതിയുടെ സീറ്റിന് പിന്നിൽ ഇരിക്കുന്ന പുരുഷന്റെ കൈവിരലുകളും കാൽ പാദവും ഉർവിയുടെ സീറ്റിന് മുകളിലായിരുന്നു. ഇയാൾ ഉർവിയുടെ സീറ്റിൽ പിടിക്കുകയും തന്റെ കാൽ സീറ്റിന്റെ വിടവിലൂടെ ഉർവിയുടെ സീറ്റിന്റെ ഹാന്റ് റെസ്റ്റിൽ വച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. വളരെഅസ്വസ്ഥയായി ഇരിക്കുന്ന ഉർവിയെയും കാണാം. ഒടുവിൽ സഹയാത്രികന്റെ അസ്വസ്ഥതയുളവാക്കുന്ന പ്രവർത്തിയെ കുറിച്ച്…
Read Moreനാസയുടെ ആർട്ടമിസ് 2 ചന്ദ്രനിലേക്കു തിരിച്ചു: 10 ദിവസം നീളുന്ന ചരിത്ര ദൗത്യം, ഇക്കാര്യങ്ങൾ അറിയാം…
നാസയുടെ ആർട്ടമിസ് 2 ചന്ദ്രനിലേക്കു യാത്ര തിരിച്ചുകഴിഞ്ഞു. 10 ദിവസം നീളുന്ന ചരിത്ര ദൗത്യത്തിൽ റീഡ് വൈസ്മാന്, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്സെന് എന്നീ നാലു യാത്രക്കാരാണു പങ്കെടുക്കുന്നത്. ഇതിലെ യാത്രക്കാർക്ക് വലിയ ദൗത്യങ്ങളാണുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രോക്സിമിറ്റി ഓപ്പറേഷന്‍സ് ഡെമോണ്‍സ്ട്രേഷനാണ്. അടുത്ത ദൗത്യത്തിൽ ചന്ദ്രനില്‍ ഇറങ്ങുമ്പോഴോ മറ്റ് പേടകങ്ങളുമായി ബന്ധിപ്പിക്കുമ്പോഴോ സാങ്കേതിക സംവിധാനങ്ങൾ പരാജയപ്പെടുന്ന സാഹചര്യമുണ്ടായാൽ പേടകത്തെ നിയന്ത്രിക്കാനുള്ള മനുഷ്യ നിയന്ത്രിത സംവിധാനം (മാനുവൽ പൈലറ്റിംഗ് സിസ്റ്റം) എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന പരീക്ഷണമാണിത്. ആദ്യ ദിവസംവിക്ഷേപിക്കപ്പെട്ട ദിവസം വളരെ നിർണായകമായിരുന്നു. ഭൂമിയുടെ അന്തരീക്ഷം കടന്നു ഭ്രമണപഥത്തിലേക്ക് എത്തുക എന്നതായിരുന്നു അത്. ഏകദേശം എട്ടു മിനിറ്റുകൊണ്ടാണ് എസ്എൽഎസ് റോക്കറ്റ് ഭൂമിയുടെ അന്തരീക്ഷം ഭേദിച്ചത്. ഈ ഘട്ടത്തിലാണ് ഏറ്റവും ശക്തിയേറിയ ബൂസ്റ്ററുകൾ പ്രവർത്തിപ്പിക്കേണ്ടത്. അത് വിജയകരമായി പൂർത്തിയാക്കി. പിന്നീട്, പേടകം ബഹിരാകാശത്ത് ഭൂമിയെ വലംവയ്ക്കും. ഈ…
Read Moreപൊന്നിൻ കുരിശു മുത്തപ്പോ പൊൻമലകയറ്റം; മുടക്കമില്ലാതെ മന്ത്രി റോഷി അഗസ്റ്റിന്റെ മലയാറ്റൂര്‍ തീര്‍ഥാടനം 40-ാം വര്‍ഷത്തില്‍
മന്ത്രി റോഷി അഗസ്റ്റിന് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ചക്കാമ്പുഴ ലൂര്‍ദ് മാതാ പള്ളിയില്‍നിന്ന് തുടങ്ങിയ മലയാറ്റൂര്‍ തീര്‍ഥാടന യാത്ര 40-ാം വര്‍ഷത്തിലേക്ക്. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് മലയാറ്റൂർ യാത്ര. ചക്കാമ്പുഴ തറവാട്ടില്‍നിന്ന് സംഘത്തോടൊപ്പം ഇന്ന് രാത്രി കാല്‍നടയായി യാത്ര ചെയ്താണ് മന്ത്രി മല ചവിട്ടുന്നത്. ആദ്യകാലത്ത് തറവാട്ടുവീട്ടില്‍നിന്ന് വല്യപ്പനായ തോമസും പിന്നീട് പിതാവായ അഗസ്റ്റിനും പെസഹാഅപ്പം മുറിച്ച് പങ്കുവയ്ക്കുകയും ആശീര്‍വദിക്കുകയും ചെയ്യുമായിരുന്നു. യാത്ര പുറപ്പെടുമ്പോള്‍ ഭാര്യയുടെയും മക്കളുടെയും സഹോദരങ്ങളുടെയും സാന്നിധ്യത്തില്‍ മാതാവ് ലീലാമ്മ കൊന്ത കൊടുത്ത് മകനെ അനുഗ്രഹിക്കും. ചക്കാമ്പുഴയില്‍നിന്ന് ആരംഭിച്ച് രാമപുരം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, കീഴില്ലം വഴിയാണ് മലയടിവാരത്ത് എത്തുന്നത്. തീര്‍ഥയാത്രയ്ക്ക് ശേഷം കഴിഞ്ഞ ആറു വര്‍ഷമായി ഇടുക്കിയിലേക്കാണ് മന്ത്രി ആദ്യം വരുന്നത്. ഇത്തവണയും ആ പതിവില്‍ മാറ്റമില്ല. തെരഞ്ഞെടുപ്പ് പ്രചാരണവും ഈ വരവില്‍ ഉണ്ടാകും.
Read More