ബിഗ്ബോസ് മലയാളം സീസണ് അഞ്ച് വിജയകരമായി മുന്നേറുകയാണ്. മല്‍സരാര്‍ത്ഥികള്‍ എല്ലാം തന്നെ തങ്ങളുടെ ആരാധകരെ തൃപ്തിപെടുത്തുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. എന്നാല്‍ ചിലര്‍ ഷോയില്‍ നിന്നും പുറത്തേക്കും പോകുന്നുണ്ട്. സീസണ് ഫൈവില്‍ നിന്നും പുറത്തായ മല്‍സരാര്‍ത്ഥിയായ ഏയ്ഞ്ചലിന് മരിയ താന്‍ പുറത്തായതിന് പിന്നാലെ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. ജാങ്കോ സ്പേസ് ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് ഏയ്ഞ്ചലിന് തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞത്. കാമുകന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെയാണ് താരം പ്രണയത്തെ കുറിച്ച് പറയുന്നത് എന്നതും ശ്രദ്ധേയമാണ്. താന്‍ മദ്യപിച്ചിട്ടിരിക്കുന്ന സമയത്താണ് ആള് വിളിച്ച് കാണണമെന്ന് പറഞ്ഞതെന്നും നേരില്‍ കണ്ടപ്പോള്‍ പ്രണയം വെളിപ്പെടുത്തുക ആയിരുന്നെന്നും താരം പറയുന്നു. ശുപ്പൂട്ടന് എന്നാണ് താന്‍ കാമുകനെ വിളിക്കുന്നതെന്ന് എയ്ഞ്ചലിന് മരിയ പറയുന്നു. ബിഗ്ബോസ് ഹൗസില്‍ നിന്ന് ഇറങ്ങിയ ശേഷം കാമുകനെ വിളിച്ച് കരയുകയാണ് ചെയ്തതെന്നും ആളെ വല്ലാതെ മിസ്…
Read MoreCategory: Today’S Special
ഒന്ന് വെച്ചിട്ട് പോടോയെന്ന് മമ്മൂട്ടിയോട് രമ്യ നമ്പീശന് ! സംഭവം ഇങ്ങനെ…
മലയാള സിനിമയിലെ പ്രിയനായികമാരില്‍ ഒരാളാണ് രമ്യ നമ്പീശന്. നടി എന്നതിനൊപ്പം ഗായികയായും തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങാന്‍ താരത്തിനായി. ആനച്ചന്തം എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായാണ് നടി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. വളരെ ചെറുപ്പത്തില്‍ തന്നെ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ നമ്പീശന് അനേകം ഭക്തി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ഒരു ടെലിവിഷന്‍ പരിപാടിയുടെ അവതാരക ആയിട്ടായിരുന്നു രമ്യാ നമ്പീശന് തന്റെ കരിയര്‍ ആരംഭിച്ചത്. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ആയിരുന്നു രമ്യാ നമ്പീശന് സിനിമയിലേക്ക് അരങ്ങേറിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ സഹനടിയായി പ്രത്യക്ഷപ്പെട്ട രമ്യ നമ്പീശന് ജയരാജ് സംവിധാനം ചെയ്ത ആനച്ചന്തം എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ നിന്നും മറ്റു ഭാഷകളിലേക്കും ചേക്കേറി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടിയായി രമ്യാ നമ്പീശന് മാറിയിരുന്നു. ഇതിനോടകം മലയാളത്തില്‍…
Read Moreന്യൂമോണിയ മാറാന്‍ എന്ന പേരില്‍ ഇരുമ്പ് കൊണ്ട് പൊള്ളിച്ചു ! പിഞ്ചുകുഞ്ഞുങ്ങളോട് മന്ത്രവാദികളുടെ കൊടും ക്രൂരത…
ന്യുമോണിയ മാറാനെന്ന പേരില്‍ ഗോത്രമേഖലയില്‍ പിഞ്ചുകുഞ്ഞുങ്ങളോട് മന്ത്രവാദികള്‍ ചെയ്തത് കൊടുംക്രൂരത. മധ്യപ്രദേശിലാണ് സംഭവം. മാസങ്ങള്‍ മാത്രം പ്രായമായ ശിശുക്കളെ മന്ത്രവാദികള്‍ ഇരുമ്പു പഴുപ്പിച്ച് ദേഹത്തുവെച്ച് പൊള്ളിക്കുകയായിരുന്നു. നില ഗുരുതരമായ മൂന്നു കുട്ടികളെ ഝാബുവ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. രണ്ടുമാസം, ആറുമാസം, ഏഴുമാസം പ്രായത്തിലുള്ള പിപിലിയഖാദന്, ഹദുമതിയ, സമോയ് എന്നീ ഗ്രാമങ്ങളില്‍നിന്നുള്ള ആണ്‍കുഞ്ഞുങ്ങളാണ് ക്രൂരതയ്ക്ക് ഇരകളായത്. ചുമ, ജലദോഷം, പനി എന്നീ ബുദ്ധിമുട്ടുകളാണ് ആദ്യം കുട്ടികള്‍ക്ക് ഉണ്ടായിരുന്നത്. പിന്നീടാണ് ന്യുമോണിയയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, കുട്ടികളെ സര്‍ക്കാര്‍ ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ കൊണ്ടുപോകുന്നതിന് പകരം മാതാപിതാക്കള്‍, മന്ത്രവാദികളുടെ അടുക്കല്‍ കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മന്ത്രവാദികള്‍ കുട്ടികളുടെ നെഞ്ചിനും വയറിനും മീതേ ഇരുമ്പു പഴുപ്പിച്ച് പൊള്ളിച്ചു. പൊള്ളലേറ്റതിന് പിന്നാലെ കുട്ടികളുടെ ആരോഗ്യനില കൂടുതല്‍ വഷളായി. തുടര്‍ന്ന് മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളുടെ നില ഗുരുതരമാണെന്നാണ്…
Read Moreവരുന്നു “എല്‍ നിനോ’; വര്‍ഷാവസാനം ചൂട് റിക്കാര്‍ഡില്‍ എത്തും; പതിനഞ്ചു മാസത്തോളം ദുരിതം വിതയ്ക്കാൻ എൽ നിനോയ്ക്കു കഴിയുമെന്ന് പഠനം
ബ്രസ്സല്‍സ്: 2023-24ല്‍ ലോകത്ത് റിക്കാര്‍ഡ് താപനില രേഖപ്പെടുത്തുമെന്ന് ശാസ്ത്രജ്ഞര്‍. കാലാവസ്ഥാ വ്യതിയാനവും എല്‍ നിനോയുടെ തിരിച്ചുവരവും താപനില ഉയര്‍ത്തുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. ഈ വര്‍ഷാവസാനമാകുമ്പോഴേക്കും ഉയര്‍ന്ന താപനിലയിലേക്കെത്തുമെന്നാണു കണക്കുകൂട്ടല്‍. എല്‍ നിനോ സമയത്ത്, ഭൂമധ്യരേഖയിലൂടെ പടിഞ്ഞാറോട്ടു വീശുന്ന കാറ്റു മന്ദഗതിയിലാകും. കൂടാതെ ചൂടുവെള്ളം കിഴക്കോട്ടു തള്ളുകയും സമുദ്രോപരിതലത്തില്‍ താപനില സൃഷ്ടിക്കുകയും ചെയ്യും. ആഗോളതലത്തില്‍ താപനിലയുമായി ബന്ധപ്പെട്ടിരിക്കുന്ന കാലാവസ്ഥാപ്രതിഭാസമാണ് എല്‍ നിനോ (El-nino). 2023-24ല്‍ സംഭവിക്കുമോ എന്നതു തീര്‍ച്ചപ്പെടുത്താറായിട്ടില്ല. പക്ഷേ ഇതു സംഭവിക്കാന്‍ സാധ്യതയുണ്ടെന്നു കരുതുന്നതായും യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സര്‍വീസ് ഡയറക്ടര്‍ കാര്‍ലോ ബ്യൂണ്ടെംപോ പറഞ്ഞു. നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ വര്‍ഷാവസാനത്തോടെ ശക്തമായ എല്‍ നിനോ വികസിക്കാന്‍ സാധ്യതയുണ്ടെന്നു ബ്യൂണ്ടെംപോ കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷം 2016 ആയിരുന്നു. ശക്തമായ എല്‍ നിനോ പ്രതിഭാസമാണ് താപനില ഉയരാന്‍ കാരണമായത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും…
Read Moreകൂട്ടിൽ കയറി മുട്ട എടുക്കുന്നോടി! മരത്തിൽ കയറി മുട്ട മോഷ്ടിച്ച യുവതികൾക്ക് മയിലിന്റെ “മുട്ടൻ’ പണി
കൂട്ടിൽ കയറി മുട്ട എടുത്ത യുവതികൾക്കു മയിൽ മുട്ടൻ പണിതന്നെ തിരിച്ചുകൊടുത്തു. അപൂർവങ്ങളിൽ അപൂർവമായ ഇതിന്റെ വീഡിയോ വൈറലാകുകയും ചെയ്തു. മരത്തിന്റെ മുകളിലെ കൂട്ടില്‍നിന്നു മുട്ടയെടുക്കാനായി ഒരു സ്ത്രീ കയറുന്നു. ഒരാള്‍ താഴെ സഹായത്തിനായി നില്ക്കുന്നു. മുട്ടയെടുത്തശേഷം മരത്തിന്റെ പാതിയിറങ്ങിയ യുവതി, താഴെ നില്‍ക്കുന്നയാള്‍ക്കു മുട്ട കൈമാറുന്നു. അപ്പോഴാണ് കിടിലൻ ട്വിസ്റ്റ്. അപകടമറിഞ്ഞ മയില്‍ മരത്തിലേക്കു പറന്നെത്തുന്നു. മുട്ട എടുത്ത സ്ത്രീയെ കഠിനമായി ആക്രമിക്കുന്നു. തുടര്‍ന്ന് താഴെ നില്ക്കുന്ന യുവതിയുടെ ദേഹത്തേക്കു മയില്‍ പറന്നുവീഴുന്നു. മയില്‍ ശരീരത്തിലേക്കു വീണ ശക്തിയില്‍ യുവതി നിലത്തുവീഴുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പത്തു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ഈ ദൃശ്യങ്ങൾ. നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്കു ലഭിക്കുന്നത്. തന്റെ കൂട്ടില്‍ കയറി മുട്ട എടുത്ത വനിതകള്‍ക്കു കിടിലന്‍ പണിതന്നെ ദേശീയപക്ഷി കൊടുത്തതായി കമന്റുകളിലുണ്ട്.
Read Moreസാരി ധരിച്ച് 42.5 കിലോമീറ്റര്‍ ഓട്ടം; യുകെ മാരത്തണില്‍ താരമായി ഒരിന്ത്യക്കാരി; സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം
സാരിയുടുത്തോണ്ട് നടക്കുക എന്നത് തന്നെ ഒരു ബുദ്ധിമുട്ടുള്ള കാര്യം. അപ്പം ഓടിയാലോ. ഈ സാരി മൂലം താരമായിരിക്കുകയാണ് ഇംഗ്ലണ്ടില്‍ ഒരു ഇന്ത്യക്കാരിയിപ്പോൾ. അതിന് കാരണം മാരത്തണ്‍ മത്സരത്തിലാണ് ഇവര്‍ സാരിയുടുത്തത് എന്നതാണ്. ഒഡീഷയില്‍ നിന്നുള്ള മധുസ്മിത ജെന ദാസ് എന്ന യുവതിയാണ് ഇത്തരത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.കഴിഞ്ഞ ഞായറാഴ്ച മാഞ്ചസ്റ്ററില്‍ 42.5 കിലോമീറ്റര്‍ മാരത്തണിലാണ് മധുസ്മിത സംബല്‍പുരി കൈത്തറി സാരി ധരിച്ച് പങ്കെടുത്തത്. മാത്രമല്ല മനോഹരമായ ചുവന്ന സാരിയും ഓറഞ്ച് സ്നീക്കേഴ്സും ധരിച്ച ഈ 41 കാരി നാല് മണിക്കൂറും 50 മിനിറ്റും കൊണ്ട് മാരത്തണ്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതിനുമുമ്പും പല മാരത്തണ്‍ മത്സരങ്ങളില്‍ മധുസ്മിത പങ്കെടുത്തിട്ടുെണ്ടങ്കിലും ഈ വേറിട്ട ഓട്ടം നിമിത്തം വൈറലായി മാറിയിരിക്കുകയാണ്. സാരിയില്‍ ഓടുന്നത് എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണല്ലൊ. ഭാരതത്തിന്റെ സംസ്കാരം ലോകത്തിന് മുന്നില്‍ എത്തിച്ച മത്സരാര്‍ഥിക്ക് പലരും സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു.…
Read Moreചതുരവീൽ റോഡിലൂടെ ഉരുളുമോ! ആളുകളെ അമ്പരപ്പിച്ച് മുന്നേറുകയാണ് ഈ ”ചതുരച്ചക്ര സൈക്കിള്‍’ ( വീഡിയോ)
ലോകം തന്നെ പുരോഗതിയിലേക്ക് കറങ്ങിയെത്തുകയായിരുന്നെന്ന് പറയാം. കാരണം ചക്രത്തിന്റെ കണ്ടുപിടിത്തം അത്ര വലിയ മാറ്റമാണ് മാനവരാശിക്ക് സമ്മാനിച്ചത്. സാങ്കേതിക വിദ്യ എത്ര പുരോഗമിച്ചിട്ടും, പല കാര്യങ്ങള്‍ക്കും മറ്റൊന്ന് പകരമായി എത്തിയിട്ടും ഇപ്പോഴും പ്രാധാന്യത്തോടെ നില്ക്കുന്ന ഒന്നാണ് ചക്രം. ഒരു വാഹനത്തെ സംബന്ധിച്ച് നമ്മുടെ മനസില്‍ ആദ്യമെത്തുന്നതും വട്ടത്തിലുള്ള ടയര്‍ എന്നതായിരിക്കും. പക്ഷേ ആ കാഴ്ചപ്പാടിനെ തിരുത്തുകയാണ് ഒരു എഞ്ചിനീയര്‍. കാരണം ചതുരത്തിലുള്ളൊരു സൈക്കിള്‍ നിര്‍മിച്ച് ഓടിച്ചിരിക്കുയാണ് സെര്‍ജി ഗോര്ഡിയേവ് എന്ന ഇദ്ദേഹം. സമൂഹ മാധ്യമങ്ങളില്‍ ഇദ്ദേഹം പങ്കുവച്ച വേറിട്ട ”ചതുരച്ചക്ര സൈക്കിള്‍’ വെെകാതെ വൈറലായി മാറി. ഇദ്ദേഹം സൈക്കിള്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ ആളുകള്‍ ഏറെ കൗതുകത്തോടെയാണ് കണ്ടത്. നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് ലഭിക്കുകയുണ്ടായി. “ഈ സൈക്കിള്‍ ഞെട്ടിച്ചു കളഞ്ഞു. ഇനിയും വേറിട്ട പരീക്ഷണങ്ങള്‍ ഉണ്ടാകട്ടെ’ എന്നാണൊരാള്‍ കുറിച്ചത്. How The Q created a…
Read Moreപെന്‍ഷനുവേണ്ടി കസേരയില്‍ താങ്ങി കിലോമീറ്ററുകള്‍ നഗ്നപാദയായി താണ്ടി 70കാരി ! നടുക്കുന്ന വീഡിയോ…
വാര്‍ധക്യ പെന്ഷന് വാങ്ങാനായി നഗ്നപാദയായി കിലോമീറ്ററുകള്‍ താണ്ടി എഴുപതുകാരി. ഒഡീഷയില്‍ നിന്നാണ് കരളലിയിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. റോഡിലൂടെ ഒടിഞ്ഞ കസേരയും പിടിച്ച് കഷ്ടപ്പെട്ട് നടക്കുന്ന സൂര്യ ഹരിജന്‍ എന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഏപ്രില്‍ 17-ന് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വളരെ പ്രയാസപ്പെട്ട് ബാങ്കിലെത്തിയെങ്കിലും വയോധികയ്ക്ക് പണം ലഭിക്കുന്നതിന് തടസ്സങ്ങള്‍ നേരിട്ടു. അവരുടെ വിലരടയാളം ബാങ്ക് മാതൃകയുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് ഇതുസംബന്ധിച്ച് ബാങ്ക് നല്കുന്ന വിശദീകരണം. അവരുടെ വിരലുകള്‍ക്ക് പൊട്ടലുണ്ടെന്നും പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ബാങ്ക് മാനേജര്‍ അറിയിച്ചു. 3000 രൂപ അവര്‍ക്ക് നേരിട്ട് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയോധികയുടെ മൂത്ത മകന് മറ്റൊരു സംസ്ഥാനത്ത് കുടിയേറ്റ തൊഴിലാളിയായി ജോലിചെയ്യുകയാണ്. കന്നുകാലികളെ മേയ്ച്ച് ഉപജീവനം കണ്ടെത്തുന്ന ഇളയ മകന്റെയൊപ്പം ചെറിയൊരു കുടിലിലാണ് ഇവര്‍ താമസിക്കുന്നത്. ഇവര്‍ക്ക് സ്വന്തമായി ഭൂമിയില്ല.
Read Moreആനയ്ക്കടുത്ത് നിന്ന് പാപ്പാന്റെ തോണ്ടല് ! പേടിച്ച് അലറി വിളിച്ച് നടി മോക്ഷ; വീഡിയോ വൈറല്‍…
കള്ളനും ഭഗവതിയും എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മോക്ഷ. ബംഗാള്‍ സ്വദേശിനിയായ മോക്ഷ റിങ്കോ ബാനര്‍ജി സംവിധാനം ചെയ്ത കര്‍മ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയായത്. പിന്നീട് തെന്നിന്ത്യന്‍ സിനിമകളിലേക്ക് എത്തി നടി ഇതിനോടകം തമിഴിലും തെലുങ്കിലും മലയാളത്തിലും എല്ലാം അഭിനയിച്ചു കഴിഞ്ഞു. പ്രീത സെന്‍ ഗുപ്ത എന്നാണ് നടിയുടെ യഥാര്‍ത്ഥ പേര്. തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ച് തുടങ്ങിയതോടെയാണ് നടി മോക്ഷ എന്ന പേര് സ്വീകരിച്ചത്. അതേ സമയം അടുത്തിടെ ചോറ്റാനിക്കര അമ്പലത്തില്‍ നടി ദര്‍ശനം നടത്താന്‍ വന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അമ്പലത്തില്‍ വെച്ച് ആനയ്ക്ക് അടുത്ത് നടി എത്തിയതിന്റെ വീഡിയോ ആണിത്. അമ്പലത്തില്‍ ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയ നടി അമ്പല നടയില്‍ ആനയെ കണ്ടപ്പോള്‍ അടുത്തുനിന്ന് തനിക്കൊരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹം പറഞ്ഞു. ഭയം കാരണം നടികുറച്ചു…
Read Moreഎന്നെ ഉള്‍പ്പെടുത്തിയാല്‍ ഷൂട്ടിംഗിന് വരില്ലെന്ന് അവര്‍ ഭീഷണി മുഴക്കി ! നയന്‍താരയ്ക്കെതിരേ വെട്ടിത്തുറന്നു പറഞ്ഞ് മമ്ത മോഹന്‍ദാസ്…
സത്യന് അന്തിക്കാട് ചിത്രം മനസ്സിനക്കരയിലൂടെ മലയാളത്തില്‍ ചേക്കേറിയ താരമാണ് നയന്‍താര. പിന്നീട് നടി തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയായി മാറുകയായിരുന്നു. മനസ്സിനക്കരെയ്ക്ക് പിന്നാലെ ഒന്നു രണ്ടു മലയാള സിനിമകളില്‍ കൂടി അഭിനയിച്ച താരത്തിന്റെ തലവര മാറിയത് തമിഴകത്തേക്ക് ചേക്കേറിയതോടെയാണ്. ശരത് കുമാറിന്റെ നായികയായി അയ്യ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ നയന്‍താരയുടെ പിന്നീട് ഉള്ള വളര്‍ച്ച വളരെ അത്ഭുതം നിറഞ്ഞത് ആയിരുന്നു. ഇതിനിടയില്‍ പല വിവാദങ്ങളും നടിയുടെ പേരില്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഗോസിപ്പുകളായും പ്രണയവും പ്രണയ പരാജയങ്ങളായും ആയി എല്ലാം നിരവധി വിവാദങ്ങളില്‍ പെട്ടിട്ടണ്ട് നയന്‍ താര. ഇപ്പോഴിതാ നയന്‍താരയ്ക്ക് എതിരെ ഗുരുതരമായ ഒരു ആരോപണവുമായി രംഗത്ത് എത്തിയിരിയ്ക്കുക ആണ് മലയാളികളുടെ പ്രിയ നടി മംമ്ത മോഹന്‍ദാസ്. രജനികാന്ത് നായകനായ ഒരു സിനിമയിലെ ഗാനരംഗത്ത് നിന്ന് നയന്‍താര ഇടപെട്ട് തന്നെ നീക്കം ചെയ്തു എന്നാണ് മംമ്ത മോഹന്‍ദാസ് പറയുന്നത്.…
Read More