ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച നടിയാണ് അനു സിത്താര. അഭിനയമികവു കൊണ്ടും സൗന്ദര്യം കൊണ്ടും വളരെപ്പെട്ടെന്നാണ് അനു മലയാളികളുടെ മനസ്സില്‍ ചേക്കേറിയത്. മികച്ച നര്‍ത്തകി കൂടിയായ അനുസിത്താര സ്കൂള്‍ കലോല്‍സവ വേദികളില്‍ കൂടിയാണ് അഭിനയത്തിലേക്ക് ചുവട് വെച്ചത്. അതേ സമയം വിവാഹിതയായ ശേഷമാണ് അനു സിത്താര അഭിനയ രംഗത്ത് സജീവമായത്. ഫാഷന്‍ ഫോട്ടോഗ്രാഫര്‍ വിഷ്ണു പ്രസാദ് ആണ് നടിയുടെ ഭര്‍ത്താവ്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ്, മാമാങ്കം, കുട്ടനാടന്‍ ബ്ലോഗ്, ശുഭരാത്രി, ആന്‍ഡ് ദ് ഓസ്കര് ഗോസ് ടു, ദി ട്വല്ത്ത്മാന് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികാ പദവിയില്‍ താരം എത്തിയിരുന്നു. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പവും യുവതാരങ്ങള്‍ക്ക് ഒപ്പവും അനു സിത്താര ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. താന്‍ പാതി മുസ്ലീം ആണെന്നാണ് അനു…
Read MoreCategory: Today’S Special
സുഹൃത്ത് അറിയാതെ താഴെ വീണ എടിഎം കാര്‍ഡെടുത്ത് പണം പിന്‍വലിച്ചു ! പരാതിയെത്തുടര്‍ന്ന് യുവാവ് കുടുങ്ങി…
കൊല്ലം കടയ്ക്കലില്‍ സുഹൃത്തിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം പിന്‍വലിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. കടയ്ക്കലില്‍ സുഹൃത്തിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം പിന്‍വലിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പുറം സ്വദേശിയായ ദീപുവാണ് അറസ്റ്റിലായത്. സുഹൃത്തായ ഇടത്തറ സ്വദേശി ബിനുവിന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ചാണ് ദീപു പണം തട്ടിയെടുത്തത്. കഴിഞ്ഞദിവസം ബിനു തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടയില്‍ എടിഎം കാര്‍ഡ് താഴെ വീണിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ദീപു എടിഎം കാര്‍ഡ് എടുക്കുകയും അതില്‍ എഴുതിയിരുന്ന പിന്‍നമ്പര്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുകയുമായിരുന്നു. 10,000 രൂപയാണ് കൈക്കലാക്കിയത്. എടിഎം കാര്‍ഡ് നഷ്ടപ്പെട്ട വിവരം ബിനു ഏറെ വൈകിയാണ് അറിഞ്ഞത്. അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 10,000 രൂപ പിന്‍വലിച്ചതായും കണ്ടു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ദീപുവിനെ പിടികൂടുകയുമായിരുന്നു. ദീപു പണം പിന്‍വലിച്ചതിന് തെളിവായി എടിഎം കൗണ്ടറിനുളളിലെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.…
Read Moreഅടുത്ത കാലത്ത് ഞാനായിട്ട് ഒരു യുവനടന് ‘അമ്മ’യില്‍ മെമ്പര്‍ഷിപ്പ് എടുത്തു കൊടുത്തു ! അമ്മ എന്ന സംഘടനയോട് ചെയ്ത ഏറ്റവും വലിയ ദ്രോഹമായിരുന്നു അത്…
മലയാള സിനിമയിലെ ചില നടീനടന്മാര് ചിത്രീകരണത്തിനിടയില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്ന ഫെഫ്കയുടെ ആരോപണം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ അതേ വിഷയവുമായി ബന്ധപ്പെട്ട് നിര്‍മാതാവും ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന് ജനറല്‍ സെക്രട്ടറിയുമായ ഷിബു ജി. സുശീലന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ന്യൂജന്‍ അഭിനേതാക്കള്‍ ലൊക്കേഷനില്‍ കാട്ടിക്കൂട്ടുന്ന പ്രശ്നങ്ങളില്‍ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആണെന്നാണ് ഷിബു പറയുന്നത്. സിനിമയെ അപമാനിക്കുന്ന ഇങ്ങനെയുള്ള താരങ്ങളുടെ പുറകെ നിര്‍മാതാക്കള്‍ പോകരുതെന്നും അവര്‍ സമാധാനത്തോടെ വീട്ടില്‍ ഇരിക്കട്ടെയെന്നും ഷിബു വ്യക്തമാക്കുന്നു. ഷിബു ജി സുശീലന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… ”ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന് ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ അംഗങ്ങളുടെയും, അതു പോലെ ഫെഫ്കയിലെ മറ്റ് യൂണിയന് സഹപ്രവര്‍ത്തകരുടെയും ഒട്ടേറെ പ്രശ്നങ്ങള്‍ ദിവസവും കേള്‍ക്കുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. പക്ഷേ ഇന്നലെ ഫെഫ്ക ജനറല്‍ കൗണ്‍സില്‍ കഴിഞ്ഞിട്ട്…
Read Moreഅന്നപൂര്‍ണ കൊടുമുടിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ കാണാതായ അനുരാഗ് മാലു ആശുപത്രിയില്‍ !
നേപ്പാളിലെ അന്നപൂര്‍ണ കൊടുമുടി കയറുന്നതിനിടെ കാണാതായ ഇന്ത്യന്‍ പര്വതാരോഹകന് അനുരാഗ് മാലുവിനെയും ജീവനോടെ കണ്ടെത്തി. സമാനമായ നിലയില്‍ കാണാതായ മറ്റു ഇന്ത്യന്‍ പര്‍വതാരോഹകരായ ബല്‍ജീത് കൗറിനെയും അര്ജുന് വാജ്പേയിയെയും കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു. അനുരാഗ് മാലു ജീവനോടെ ഉണ്ടെന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും സഹോദരന് സുധീര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് സുധീര്‍ അന്നപൂര്‍ണ കൊടുമുടി കയറാന്‍ തുടങ്ങിയത്. ഏപ്രില്‍ 17ന് 6000 മീറ്റര്‍ ഉയരത്തില്‍ വച്ച് താഴേക്ക് വീഴുകയായിരുന്നു. കൊടുമുടി കീഴടക്കി തിരിച്ചിറങ്ങുമ്പോഴാണ് സംഭവം. 8000 മീറ്ററിന് മുകളില്‍ ഉയരമുള്ള 14 കൊടുമുടികള്‍ കീഴടക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് അനുരാഗ് മാലു അന്നപൂര്ണയിലെത്തിയത്. ഏഴു ഭൂഖണ്ഡങ്ങളിലായാണ് ഈ കൊടുമുടികള്‍. ഐക്യരാഷ്ട്രസഭയുടെ ആഗോള ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് പര്‍വതാരോഹണം. അന്നപൂര്‍ണ കൊടുമുടി കയറുന്നതിനിടെ കാണാതായ അര്ജുന് വാജ്പേയിയെയും ബല്‍ജീത് കൗറിനെയും ഹെലികോപ്റ്ററില്‍ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. കടല്‍നിരപ്പില്‍…
Read Moreപാര്‍ക്കിലെത്തിയ സ്ത്രീയെ വളഞ്ഞ് തെരുവുപട്ടികള്‍ ! വളര്‍ത്തുനായയെ കൈയ്യിലെടുത്ത് ഓടിയെങ്കിലും പിന്തുടര്ന്ന് നായ്ക്കള്‍; ഞെട്ടിക്കുന്ന വീഡിയോ…
പാര്‍ക്കിലെത്തിയ സ്ത്രീയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്ക്കള്‍. നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ത്രീ ഓടുന്ന നടുക്കുന്ന കാഴ്ചകള്‍ പുറത്തുവന്നിരിക്കുകയാണ്. നോയിഡയില്‍ ഫ്ളാറ്റ് സമുച്ചയത്തിന് താഴെ പാര്‍ക്കിലാണ് സംഭവം. സെക്ടര്‍ 78ല്‍ മഹാഗണ്‍ മോഡേണ സൊസൈറ്റിയിലാണ് സ്ത്രീയെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. പാര്‍ക്കില്‍ വളര്‍ത്തുനായയോടൊപ്പം എത്തിയതാണ് സ്ത്രീ. ആ സമയത്ത് കൂട്ടത്തോടെ എത്തിയ തെരുവുനായ്ക്കള്‍ സ്ത്രീയെ ആക്രമിക്കുകയായിരുന്നു. വളര്‍ത്തുനായയെ കൈയിലെടുത്ത് സ്ത്രീ ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തെരുവുനായ്ക്കള്‍ പിന്തുടര്ന്ന് ആക്രമിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സൊസൈറ്റികളില്‍ പോലും തെരുവുനായ്ക്കളുടെ ശല്യം കാരണം ജീവിക്കാന്‍ കഴിയുന്നില്ലെന്നാണ് കമന്റുകള്‍.
Read Moreആ സ്ഥലത്ത് എത്തിയപ്പോള്‍ കാര്‍ പെട്ടെന്ന് നിന്നു, ലൈറ്റെല്ലാം ഓഫായി,ഡോര്‍ തനിയെ തുറന്നു ! പ്രേതാനുഭവം പങ്കുവെച്ച് ഗൗരി കൃഷ്ണന്…
മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയനടിയാണ് ഗൗരി കൃഷ്ണന്. പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയില്‍ പൗര്‍ണമി എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയായ പൗര്‍ണമി തിങ്കള്‍ അവസാനിച്ചിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. പൗര്‍ണമി തിങ്കള്‍ സംവിധായകന് മനോജ് ആണ് താരത്തിന്റെ ഭര്‍ത്താവ്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഗൗരി. ഇപ്പോഴിതാ ഗൗരി പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു യെസ് ഓര് നോ വീഡിയോയാണിത്. ഇതില്‍ തനിക്ക് പ്രേതാനുഭവം ഉണ്ടായെന്ന് തുറന്നു പറയുകയാണ് ഗൗരി. ഒരു കല്യാണത്തിന് പോയി വരുമ്പോഴായിരുന്നു സംഭവം. വരുന്ന വഴി ഒരു റെസ്റ്റോറന്റിന് ഭക്ഷണം കഴിക്കാന്‍ പോയി. അപ്പോള്‍ സമയം 11 മണിയായിരുന്നു. വെള്ളനാട് നിന്ന്…
Read Moreറിനോഷുമായി ജയിലില്‍ ഒരേ ബെഡില്‍ കെട്ടിപ്പിടിച്ചു കിടന്നു ! മനീഷ ചേച്ചി തന്നെ പറയാന്‍ പാടില്ലാത്ത പലതും പറഞ്ഞുവെന്ന് എയ്ഞ്ചലിന്
മലയാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള റിയാലിറ്റിഷോയാണ് ബിഗ്ബോസ്. ബിഗ് ബോസ് നാലാം സീസണ് വന്‍ വിജയമായിരുന്നു. ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. ബ്ലെസ്ലി, റിയാസ് സലിം എന്നിവര്‍ക്കാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ചത്. അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസണ് ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ പലരും ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുള്ളവരാണ്. ബിഗ് ബോസ് സീസണ് അഞ്ചിലെ ആദ്യത്തെ എവിക്ഷനിലൂടെ പുറത്തായത് എയ്ഞ്ചലിനായിരുന്നു. മൂന്നാഴ്ച ബിഗ് ബോസ് ഹൗസില്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് എയ്ഞ്ചലിന് പുറത്തായത്. ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിലെ തന്റെ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് എയ്ഞ്ചലിന്. റിനോഷ് ചേട്ടനാണ് തന്നെ ബിഗ് ബോസ് ഹൗസില്‍ ഏറെ…
Read Moreമകന്റെയും മരുമകളുടെയും പീഡനം സഹിക്കാന്‍ വയ്യ ! ആത്മഹത്യയ്ക്ക് അനുമതി നേടി വൃദ്ധ ദമ്പതികള്‍…
മകന്റെയും മരുമകളുടെയും പീഡനം അസഹനീയമായതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ആര്‍ഡിഒയുടെ അനുമതി തേടി വൃദ്ധ ദമ്പതികള്‍. ഗതാഗത വകുപ്പില്‍ നിന്നു വിരമിച്ച ചന്ദ്രശേഖരനും ഭാര്യയുമാണ് തഞ്ചാവൂര്‍ ആര്‍ഡിഒയ്ക്കു മുന്നില്‍ അപേക്ഷയുമായി എത്തിയത്. പക്ഷാഘാതം പിടിപെട്ട ചന്ദ്രശേഖരന്റെ പെന്ഷന് തുക കൊണ്ടാണ് ദമ്പതികളും ഇവരുടെ വിധവയായ മകളും മകളുടെ കുട്ടിയുമടങ്ങുന്ന കുടുംബം കഴിഞ്ഞു പോകുന്നത്. എന്നാല്‍ സ്വത്ത് സ്വന്തമാക്കാനായി മകന് മാതാപിതാക്കളെ മര്‍ദിക്കുന്നതായാണ് പരാതി. കഴിഞ്ഞ ഫെബ്രുവരിയില്‍ മാതാപിതാക്കളെയും സഹോദരിയെയും വീടിനു പുറത്താക്കിയ മകനും മരുമകളും, സ്വത്തു വിട്ടുകൊടുത്തില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. മരുമകളുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കള്ളക്കേസ് റജിസ്റ്റര്‍ ചെയ്യുമെന്നും ഭീഷണിയുണ്ട്. മകനും മരുമകളും ചേര്‍ന്ന് കൈവശപ്പെടുത്തിയ ആഭരണങ്ങളും വീടിന്റെ രേഖകളും അടക്കമുള്ളവ തിരികെ കിട്ടാന്‍ മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ദമ്പതികള്‍ ആത്മഹത്യ ചെയ്യാന്‍ അനുമതി തേടിയത്.
Read Moreഇരട്ടക്കുട്ടികളുടെ പേര് പുറത്ത് വിട്ട് നയൻതാര; കരിയറിലെ അച്ചീവ്മെന്റും വീട്ടു കാര്യങ്ങളും ബാലൻസ് ചെയ്യുന്നെന്ന് നടി…
അമ്മയായതിനുശേഷം നടി നയന്‍താര പങ്കെടുത്ത ആദ്യത്തെ സ്റ്റേജ് ഷോയുടെ വീഡിയോ വൈറലാവുന്നു. ബിഹൈന്‍വുഡ്സിന്റെ ഈ ദശകത്തിലെ മികച്ച നടിക്കുള്ള അവാര്‍ഡ് വാങ്ങാന്‍ എത്തിയതായിരുന്നു നയന്‍സ്. പൊതുവെ ഇത്തരം അവാര്‍ഡ് ഷോകളില്‍ എല്ലാം നയൻസിനൊപ്പം ഭർത്താവ് വിക്കിയും ഉണ്ടാവാറുണ്ട്. എന്നാല്‍ ഈ പുരസ്കാര നിശയില്‍ വിക്കി ഉണ്ടായിരുന്നില്ല. മണിരത്നം ആണ് നയന്‍താരയ്ക്ക് പുരസ്കാരം നല്‍കിയത്. മണിസാറില്നിന്ന് പുരസ്കാരം സ്വീകരിക്കാന്‍ കഴിഞ്ഞതിലെ സന്തോഷം നയന്‍ പങ്കുവച്ചു. ഏതൊരു ആര്‍ട്ടിസ്റ്റിന്റെയും സ്വപ്നമാണ് മണിസാറിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത്. ഒന്ന് രണ്ട് അവസരങ്ങള്‍ എനിക്കും ലഭിച്ചിരുന്നു. പക്ഷെ അത് ചെയ്യാനായി സാധിച്ചില്ല. ഭാവിയില്‍ ഒരു സിനിമ അദ്ദേഹത്തിനൊപ്പം ചെയ്യാന്‍ പറ്റുമെന്നും അതിന് ഇതുപോലെ ഒരു പുരസ്കാരം കിട്ടുമെന്നും പ്രതീക്ഷിക്കുന്നു- നയന്‍താര പറഞ്ഞു. തുടര്‍ന്നാണ് ഷോ അവതാരിക നയന്‍താരയുടെ മക്കളെക്കുറിച്ച് ചോദിച്ചത്. പേര് വെളിപ്പെടുത്താനായി ആവശ്യപ്പെട്ടപ്പോള്‍, സത്യത്തില്‍ ഇത് അദ്ദേഹം (വിഘ്നേശ് ശിവന്) വെളിപ്പെടുത്തേണ്ടതാണ്.…
Read Moreതൊഴിലാളികള്‍ മഞ്ഞില്‍ കണ്ടെത്തിയ ‘രോമപന്ത്’ പരിശോധിച്ചത് അഞ്ചു വര്‍ഷത്തിനു ശേഷം ! ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന സത്യം…
ചില രഹസ്യങ്ങളുടെ ചുരുളഴിയാന്‍ കാലങ്ങളെടുക്കും. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. 2018ല്‍ വടക്കന്‍ കാനഡയിലെ മഞ്ഞുമൂടിയ ഖനികളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ മഞ്ഞില്‍ നിന്നും രോമം നിറഞ്ഞ പന്തു പോലെ ഒരു വസ്തു കണ്ടെത്തി. താമസിയാതെ ആ പന്ത് ശാസ്ത്രജ്ഞരുടെ കൈവശമെത്തി. എന്നാല്‍ അതിന്റെ പ്രാധാന്യം അന്ന് അവര്‍ക്ക് മനസ്സിലാകാഞ്ഞതിനാല്‍ അവര്‍ അത് ശ്രദ്ധിച്ചില്ല. എന്നാല്‍, അഞ്ച് വര്‍ഷങ്ങള്‍ ആ വസ്തുവില്‍ നടത്തിയ പഠനത്തിനു ശേഷം ഏറെ കൗതുകകരമായ ഒരു വിവരം പുറത്തുവിട്ടിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. അതു വെറുമൊരു രോമപ്പന്തായിരുന്നില്ല. മറിച്ച് മുപ്പതിനായിരം വര്‍ഷം മുന്‍പ് ഹിമയുഗകാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു അണ്ണാന്റെ ശരീരമാണ്. മഞ്ഞില്‍ സംരക്ഷിക്കപ്പെട്ട നിലയില്‍ അത് ഇത്രയും കാലം നിലനില്‍ക്കുകയായിരുന്നു. കാനഡയിലെ യൂകോണ്‍ എന്ന സ്ഥലത്തെ ഹെസ്റ്റര്‍ ക്രീക്ക് മേഖലയില്‍ കണ്ടെത്തിയതിനാല്‍ ഹെസ്റ്റര്‍ എന്നാണ് ഈ അണ്ണാന് ശാസ്ത്രജ്ഞര്‍ നല്കിയ പേര്. ശ്രദ്ധാപൂര്‍വമുള്ള നിരീക്ഷണത്തില്‍ രോമപ്പന്തിനുള്ളില്…
Read More