മുലുഗു: പുരാണത്തിൽ ശ്രീരാമന്റെ ഭാര്യയായ സീത അഗ്നിപരീക്ഷണം നേരിടേണ്ടിവന്നതിനെക്കുറിച്ചു വിവരിക്കുന്നുണ്ട്. രാവണന്റെ ലങ്കയിൽനിന്നു രക്ഷപ്പെടുത്തികൊണ്ടുവന്ന തന്റെ ഭാര്യയുടെ പാതിവ്രത്യശുദ്ധി തെളിയിക്കാൻ ശ്രീരാമൻ സീതയോട് അഗ്നിപരീക്ഷ നടത്താൻ ആവശ്യപ്പെടുകയായിരുന്നു. ഭർത്താവിന്റെ ആജ്ഞ ശിരസാവഹിച്ച സീത അഗ്നിശുദ്ധി വരുത്തി തന്റെ പാതിവ്രത്യം തെളിയിക്കുകയും ചെയ്തു.തെലങ്കാനയിലും കഴിഞ്ഞദിവസം ഒരു അഗ്നിപരീക്ഷണം നടന്നു. ഇവിടെ സ്ത്രീയല്ല, പുരുഷനാണ് അഗ്നിപരീക്ഷ നേരിടേണ്ടിവന്നത്. തെലങ്കാനയിലെ മുലുഗുവിലാണു സംഭവം. സഹോദരന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന ഗംഗാധർ എന്നയാളാണ് അഗ്നിപരീക്ഷയ്ക്കു വിധേയനായത്. സഹോദരന്റെ ഭാര്യയുമായി ബന്ധമില്ലെന്നും തന്റെ ഭാര്യയെ വഞ്ചിട്ടില്ലെന്നും തെളിയിക്കാൻ ഗ്രാമത്തലവന്മാർ ഗംഗാധറിനോടു അഗ്നിപരീക്ഷയ്ക്കു വിധേയനാകാൻ കൽപിക്കുകയായിരുന്നു. അഗ്നിപരീക്ഷ നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. വിശാലമായ പാടത്തിന്റെ നടുവിൽ കുട്ടിയിട്ട തീക്കനലിനു ചുറ്റും നനഞ്ഞ വസ്ത്രം ധരിച്ച് കൈ കൂപ്പി വലം വയ്ക്കുന്നതും കനലിനു നടുവിൽ വച്ച ചുട്ടുപഴുത്ത ഇരുന്പുദണ്ഡ് എടുത്തുമാറ്റുന്നതും ശേഷം…
Read MoreCategory: Today’S Special
മറ്റൊരു പെണ്‍കുട്ടിയുമായി നൃത്തംചെയ്യുന്ന ഭര്‍ത്താവിനെ ഭാര്യ കൈയോടെ പിടിച്ചാല്‍ എന്ത് സംഭവിക്കും ? എന്തും സംഭവിക്കാം…
ഭാര്യഭര്ത്താക്കന്മാര് എന്നത് മറ്റെല്ലാ ബന്ധങ്ങളിലുംനിന്ന് വ്യത്യസ്തം എന്നാണ് സമൂഹത്തില്‍ പലരും കരുതുന്നത്. അവര്‍ തമ്മിലുണ്ടാകേണ്ട പരസ്പര വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പ്രാധാന്യം പലരും ഭാര്യഭാര്ത്താക്കന്മാരെ ഉപദേശിക്കാറുണ്ട്. എന്നാല്‍ മിക്ക ദമ്പതിമാരും എല്ലാക്കാലത്തും അത്ര അടുപ്പത്തിലല്ല എന്നതാണ് സത്യം. ചിലപ്പോഴൊക്കെ ദമ്പതിമാരില്‍ ഒരാള്‍ക്ക് തങ്ങളുടെ ഇണ മറ്റൊരാളുമായി അടുത്തിടപഴകുന്നത് കാണേണ്ടി വന്നിട്ടുണ്ടാകും. സംശയിക്കത്തക്ക കാര്യം ഇല്ലെങ്കില്‍ പോലും ഒരു ചെറിയ അസ്വസ്ഥത എങ്കിലും അത് മറ്റേ ആളില്‍ ഉണ്ടാക്കും. അതുണ്ടാക്കുന്ന പ്രതികരണം എന്താകുമെന്ന് ആര്‍ക്കും കൃത്യമായി പ്രവചിക്കാനാകില്ല. ഘര്ക്കേ കലാഷ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ പറയുന്നത് ഇത്തരമൊന്നാണ്. ദൃശ്യങ്ങളില്‍ ഒരാള്‍ ഒരു യുവതിക്കൊപ്പം നൃത്തം ചെയ്യുകയാണ്. വളരെ ആസ്വദിച്ചാണ് ഇരുവരും നൃത്തം ചെയ്യുന്നത്. എന്നാല്‍ ഇടയില്‍ മറ്റൊരു യുവതി അവിടേക്കെത്തുകയാണ്. അതോടെ അവരുടെ നൃത്തമങ്ങ് അവസാനിക്കുന്നു. കടന്നുവന്ന യുവതി നൃത്തം ചെയ്ത ആളിന്റെ ഭാര്യയായിരുന്നു. പരുങ്ങലിലായ യുവാവിന്…
Read Moreകഴുതേ… എന്നു വിളിക്കാൻ വരട്ടേ… ഒരു കഴുതയുടെ വില ഒരു ലക്ഷം, ഒരു ലിറ്റർ കഴുതപ്പാലിന്റെ വിലകേട്ടാൽ ഞെട്ടും…
കഴുത അത്ര നിസാര മൃഗമല്ല! സീസറിനെ വരെ മയക്കിയ ക്ലിയോപാട്രയുടെ സൗന്ദര്യരഹസ്യത്തിനു പിന്നിലും കഴുതയുണ്ട്! പുരാതന ഈജിപ്തിലെ, ക്ലിയോപാട്ര തന്റെ വിസ്മയസൗന്ദര്യവും യൗവനവും നിലനിർത്താൻ കഴുതപ്പാലിൽ കുളിച്ചിരുന്നതായി പറയപ്പെടുന്നു. പ്രത്യേക ഇനത്തിൽപ്പെട്ട കഴുതയ്ക്കും അവയുടെ പാലിനും വലിയ ഡിമാൻഡ് ഇന്നുമുണ്ട്. ഗുജറാത്തിലെ നാടൻ ഇനമായ “ഹലാരി’ കഴുതകളുടെ പാലിനു ലിറ്ററിന് 7,000 രൂപവരെയാണു വില! ഒരു കഴുതയുടെ വിലയോ, ഒരു ലക്ഷവും! ആന്റി-ഏജിംഗ്, ആന്റിഓക്സിഡന്റ് സംയുക്തങ്ങൾ അടങ്ങിയിരിക്കുന്ന ഹലാരി കഴുതകളുടെ പാൽ സ്ത്രീകളുടെ സൗന്ദര്യവർധക വസ്തുക്കളിലെ പ്രധാന ചേരുവയാണ്. സോപ്പ്, സ്കിൻ ജെൽ, ഫേസ് വാഷ് തുടങ്ങിയവയാണ് കഴുതപ്പാലിൽനിന്ന് ഉണ്ടാക്കുന്നത്. ഈ പാലിന്റെ ഔഷധഗുണവും കെങ്കേമമാണ്. ഹലാരി കഴുതകൾക്കു മറ്റു കഴുതകളെ അപേക്ഷിച്ച് ഉയരം കൂടുതലാണ്. കാഴ്ചയ്ക്ക് ചെറിയ കുതിരയെപ്പോലെയിരിക്കും. ഈ കഴുതകൾ വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗമാണ്. ഇവയുടെ എണ്ണത്തിൽ വൻ കുറവു സംഭവിക്കുന്നതായി പഠനങ്ങൾ…
Read Moreനിഷാദ് നിശബ്ദനാണ്, പക്ഷേ ആ ചിത്രങ്ങൾക്ക് നൂറു നാവാണ്; പഠനത്തിന്റെയോ പരിശീലനങ്ങളുടെയോ പിൻബലമില്ലാതെ നിഷാദ് ഒരുക്കുന്ന ചിത്രങ്ങൾ ശ്രദ്ധേയമാവുമ്പോൾ…
പൂച്ചാക്കൽ: നിഷാദ് നിശബ്ദനാണ്, എന്നാൽ, നിഷാദ് ഒരുക്കുന്ന ചിത്രങ്ങൾ നമ്മോടു സംസാരിച്ചുകൊണ്ടേയിരിക്കും. കാര്യമായ പഠനത്തിന്റെയോ പരിശീലനങ്ങളുടെയോ പിൻബലമില്ലാതെ മൂകനും ബധിരനുമായ നിഷാദ് ഒരുക്കുന്ന കാൻവാസ് ചിത്രങ്ങൾ ശ്രദ്ധേയമാവുകയാണ്. പാണാവള്ളി പഞ്ചായത്ത് പത്താം വാർഡ് നിഷാദ് മൻസിൽ പരേതനായ ഷാഹുദീന്റെ മകൻ നിഷാദ് ഇന്നു തിരക്കുള്ള കലാകാരനായി മാറിയിരിക്കുന്നു. പത്താം ക്ലാസ് വിജയിച്ച നിഷാദിനു പഠിച്ച സ്കൂളിൽ ഉപരിപഠനത്തിന് അവസരം കിട്ടാതെ വന്നപ്പോൾ തന്റെ വിഷമങ്ങളും മറ്റും നോട്ട് ബുക്കിന്റെ താളുകളിൽ കാർട്ടൂണുകളായി വരച്ചിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട മാതാവ് നസീമയും നിഷാദിന്റെ കൂട്ടുകാരും ചിത്രരചനയ്ക്കു പ്രോത്സാഹനം നൽകി. പഴയകാല പള്ളികളും ക്ഷേത്രങ്ങളും തൊഴിൽ മേഖലകളും കാൻവാസിൽ തയാറാക്കിയപ്പോൾ അതു കാണാനും വാങ്ങാനും ആവശ്യക്കാർ ഏറെയായി. ചിത്രരചനയോടൊപ്പം തയ്യൽ പരിശീലനവും നേടിയിരുന്നു. കൂടാതെ ആഴ്ചയിൽ മൂന്നു ദിവസം പെരുമ്പളം ഗവ. സ്കൂളിലെ വിദ്യാർഥികൾക്കു ചിത്രരചന പരിശീലനം നൽകുന്നു. നിഷാദിന്റെ മുന്നിൽ…
Read Moreകാട്ടുതീയിൽ അകപ്പെട്ട് അവശനിലയിൽ മൂർഖൻ പാമ്പ്; വെള്ളം നൽകി മറ്റൊരു കാട്ടിൽ സുരക്ഷിതനായി ഇറക്കി വിട്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഷാരോൺ
കാട്ടുതീയിൽപ്പെട്ട മൂർഖൻ പാമ്പിന് രക്ഷകനായി ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ. മുണ്ടക്കയം പെരുവന്താനം പഞ്ചായത്തിലെ കുപ്പക്കയത്തെ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ വ്യാഴാഴ്ചയുണ്ടായ കാട്ടുതീ അണയ്ക്കുന്നതിനിടെയാണ് മൂർഖൻ പാമ്പിനെ അവശനിലയിൽ കണ്ടെത്തിയത്. സിമന്റുകൊണ്ട് തീർത്ത വാട്ടർ ടാങ്കിൽ അകപ്പെട്ട് കിടന്ന പാമ്പിനെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിലെ റസ്ക്യൂ ടീമിൽ അംഗമായ മുണ്ടക്കയം പുത്തൻചന്ത സ്വദേശി ഷാരോൺ സുരക്ഷിതമായി പുറത്തെടുത്ത് കുടിക്കാൻ വെള്ളമടക്കം നൽകുകയായിരുന്നു. പിന്നീട് സുരക്ഷിതസ്ഥാനതെത്തിച്ചു തുറന്നുവിട്ടു. ഷാരോൺ മൂർഖൻ പാമ്പിനെ രക്ഷപ്പെടുത്തി വെള്ളം നൽകുന്ന ദൃശ്യങ്ങൾ സുഹൃത്തുക്കളാണ് പകർത്തിയത്. ഇത് പിന്നീട് വൈറലാവുകയായിരുന്നു. ഷാരോൺ പാമ്പ് പിടിത്തത്തിൽ വിദഗ്ധ പരിശീലനം നേടിയിട്ടുള്ള ഉദ്യോഗസ്ഥനാണ്.
Read Moreഐ ലവ് സ്വാമിജി..! കൈലാസത്തിന്റെ പ്രതിനിധിയായി എത്തിയ വിജയപ്രിയ നിത്യാനന്ദ ആരാണ് ? ശൈലി അറിഞ്ഞാല്‍ നിങ്ങൾ അത്ഭുതപ്പെടും
19-ാമത് ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശ സമ്മേളനത്തില്‍ നിത്യാനന്ദയുടെ സാങ്കല്‍പ്പിക രാജ്യമായ കൈലാസത്തിന്റെ പ്രതിനിധിയായി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഈ സ്ത്രീ ആരാണ്? അവരുടെ ശൈലി കണ്ട് നിങ്ങള്‍ അത്ഭുതപ്പെടും. ബലാത്സംഗ ആരോപണത്തെ തുടര്‍ന്ന് ഇന്ത്യ വിട്ട നിത്യാനന്ദ സ്ഥാപിച്ച പുതിയ രാഷ്ട്രമാണ് കൈലാസ. വിജയപ്രിയ നിത്യാനന്ദ ഐക്യരാഷ്ട്രസഭയില്‍ കൈലാസയെ പ്രതിനിധീകരിച്ചു. കൈലാഷിനെ പ്രതിനിധീകരിച്ച് വിജയപ്രിയ നിത്യാനന്ദ, ഹിന്ദുമതത്തിലെ പരമോന്നത നേതാവിന് സംരക്ഷണം നല്‍കണമെന്ന് യുഎന്നിനോട് ആവശ്യപ്പെട്ട് യോഗത്തില്‍ സംസാരിച്ചു. ‘ഹിന്ദുമതത്തിന്റെ പരമോന്നത നേതാവായ നിത്യാനന്ദ, ഹിന്ദുമതത്തിന്റെ തദ്ദേശീയ പാരമ്പര്യങ്ങളും ജീവിതരീതികളും പുനഃസ്ഥാപിച്ചതിന് കടുത്ത പീഡനങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും വിധേയനായിട്ടുണ്ട്. ഹിന്ദുയിസം പഠിപ്പിക്കുന്നതില്‍ നിന്ന് വിലക്കുകയും ജനിച്ച രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്തു,’ പരാതിയില്‍ പറയുന്നു. വിജയപ്രിയ നിത്യാനന്ദ അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നുള്ള ആളാണെന്നല്ലാതെ അവരുടെ ഫേസ്ബുക്ക് പേജില്‍ ഒരു വിവരവുമില്ല. ഫെബ്രുവരി 22…
Read Moreബസ് ഡ്രൈവറില്‍ നിന്ന് യുട്യൂബിലേക്ക്! പഴയൊരു മൊബൈൽ ഫോണിൽ നിന്ന് വീഡിയോ ഇട്ട് തുടങ്ങി; ബിജുവിന്റെ മാസവരുമാനം 75 ലക്ഷം രൂപ…
യുട്യൂബില്‍ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന മലയാളികളുടെ ചാനല്‍ കെഎല്‍ ബ്രോ ബിജു ഋത്വിക് എന്നതാണ്. ഇവരെ അറിയാത്ത മലയാളികള്‍ കുറവ്. കുടുംബം പുലര്‍ത്താന്‍ കൂലിപ്പണിക്ക് പോയിരുന്ന ബിജു ഇന്ന് യുട്യൂബിലൂടെ സ്വന്തമാക്കുന്നത് ലക്ഷങ്ങളാണ്. മാസന്തോറും 75 ലക്ഷം രൂപയിലധികം ഈ കുടുംബം യുട്യൂബിലൂടെ സ്വന്തമാക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബിജുവും ഭാര്യ കവിതയും മകന് ഋത്വിക്കും അമ്മ കാര്‍ത്യായനിയുമടങ്ങുന്ന ആ കൊച്ചു കുടുംബം ഇന്ന് മലയാളക്കരയ്ക്ക് പ്രിയരാണ്. കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ പാവന്നൂര്‍ മൊട്ട എന്ന ഗ്രാമമാണ് ഇവരുടെ സ്വദേശം. കേരളത്തില്‍ പുതുചരിത്രമെഴുതിനില്ക്കുന്ന ആ യുവാവിന്റെ ജീവിതം ആദ്യ കാലത്ത് ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകനായി സാമ്പത്തിക പരാധീനതകള്‍ നിറഞ്ഞ ചുറ്റുപാടിലാണ് ബിജു വളര്‍ന്നത്. അച്ഛനും അമ്മയും മൂന്ന് സഹോദരിമാരും അടങ്ങുന്ന കുടുംബമായിരുന്നു ഇവരുടേത്. ക്വാറിത്തൊഴിലാളി, പെയിന്റര്‍, ക്ലീനര്‍ തുടങ്ങി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ബിജു…
Read Moreതന്നെ പ്രസവിക്കാന്‍ അമ്മയെ അനുവദിച്ചതിന് ഡോക്ടറെ കോടതി കയറ്റി യുവതി ! കോടികളുടെ നഷ്ടപരിഹാരം വിധിച്ച് കോടതി…
തനിക്ക് ജന്മംനല്കാന് അമ്മയെ അനുവദിച്ചതിന് അമ്മയുടെ ഡോക്ടറെ കോടതികയറ്റി യുവതി. യു.കെയിലാണ് സംഭവം. നട്ടെല്ലിനെ ഗുരുതരമായി ബാധിക്കുന്ന ‘സ്പൈന ബിഫിഡ’ എന്ന ആരോഗ്യ പ്രശ്നമുള്ള 20 വയസ്സുകാരി എവി ടൂംബ്സാണ് അമ്മയുടെ ഡോക്ടറെ കോടതി കയറ്റിയത്. ‘ശരീരത്തില്‍ ട്യൂബുകള്‍ ഘടിപ്പിച്ചാണ് യുവതി ജീവിക്കുന്നത്. തന്റെ അമ്മയ്ക്ക് അവരുടെ ഡോക്ടര്‍ ശരിയായ ഉപദേശം നല്കിയിരുന്നെങ്കില് താന്‍ ജനിക്കില്ലായിരുന്നുവെന്നും ഇത്തരമൊരു ജീവിതം ജീവിക്കേണ്ടി വരില്ലായിരുന്നുവെന്നും എവി ടൂംബ്സ് പറയുന്നു. തനിക്ക് ഫോളിക് ആസിഡ് സപ്ലിമെന്റുകള്‍ കഴിക്കേണ്ട ആവശ്യമില്ലെന്നും മറ്റു പ്രശ്നങ്ങളൊന്നും ഗര്‍ഭധാരണത്തില്‍ ഉണ്ടാകില്ലെന്നും ഡോക്ടര്‍ പറഞ്ഞതായി എവിയുടെ വാദത്തെ പിന്തുണച്ച് എവിയുടെ അമ്മ കോടതിയെ അറിയിച്ചു. എവിയുടെ വാദത്തെ ലണ്ടന്‍ ഹൈക്കോടതിയിലെ ജഡ്ജി റോസലിന്‍ഡ് കോ ക്യുസി പിന്തുണച്ചു. അമ്മയെ ഡോക്ടര്‍ ശരിയായി ഉപദേശിച്ചിരുന്നെങ്കില്‍ ഗര്‍ഭധാരണം വൈകുമായിരുന്നുവെന്ന് ജഡ്ജി വിധിച്ചു. ‘സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ വൈകിയുള്ള ഒരു ഗര്‍ഭധാരണം ഉണ്ടാകുമായിരുന്നുവെന്നാണ് മനസിലാകുന്നത്.അങ്ങനെ…
Read Moreനിങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ നേരാം..! വൃദ്ധസദനത്തിൽ പ്രണയം ഒടുവിൽ വിവാഹം; എഴുപതുകാരിയെ താലി ചാർത്തി എഴുപത്തിയാറുകാരൻ
കോലാപുർ: വൃദ്ധസദനത്തിൽ വച്ച് പ്രണയബദ്ധരായ എഴുപത്തിയാറുകാരനും എഴുപതുകാരിയും വിവാഹിതരായി. മഹാരാഷ്ട്രയിലെ കോലാപുരിലെ ജാങ്കി അഗതി മന്ദിരത്തിലാണ് പ്രണയവും വിവാഹവും നടന്നത്. ഇവിടത്തെ അന്തേവാസികളായ ബാബുറാവു പാട്ടീലും അനുസയ ഷിൻഡെയുമാണ് നവദന്പതികൾ. അന്തേവാസികൾക്ക് മുൻപിൽ നടന്ന വിവാഹച്ചടങ്ങുകൾക്ക് വൃദ്ധസദന അധികാരികളും സാക്ഷികളായി. വീട്ടുകാരും ബന്ധുക്കളും കൈയൊഴിഞ്ഞപ്പോഴാണ് ഇരുവരും വൃദ്ധസദനത്തിൽ അഭയം തേടിയത്. രണ്ടു വർഷമായി ഇരുവരും ഇവിടെയാണ് താമസം. എല്ലാദിവസവും കാണാൻ തുടങ്ങിയതോടെ ഇടവേളകളിൽ പരസ്പരം സംസാരിക്കാൻ തുടങ്ങി. അടുത്തറിഞ്ഞതോടെ ഇരുവരും നല്ല സുഹൃത്തുക്കളായി. മറ്റ് അന്തേവാസികൾ അവരുടെ സൗഹൃദത്തെ പ്രോത്സാഹിപ്പിച്ചു. ഒടുവിലത് പ്രണയമായി മാറി. വൃദ്ധസദന അധികൃതരുടെ പിന്തുണ കൂടി ലഭിച്ചതോടെ വിവാഹിതരാവാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ബാബു റാവുവിന്റെയും അനുസയയുടെയും മുൻ പങ്കാളികൾ ഏറെ വർഷംമുൻപേ മരിച്ചിരുന്നു. വിവാഹത്തോടെ താമസം മാറിയ ഇരുവരും ഇപ്പോൾ വൃദ്ധസദനത്തിനു സമീപത്തുതന്നെയായി മറ്റൊരു വീട്ടിലാണു താമസം. ഇവരുടെ വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും…
Read Moreഇഷ്ടം എന്നു വച്ചാല്‍ ! അക്ഷര ഹാസനെ തനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് സന്തോഷ് വര്‍ക്കി…
മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ആറാട്ട് എന്ന സിനിമ മൂലം വാര്‍ത്തകളില്‍ ഇടംപിടിച്ചയാളാണ് സന്തോഷ് വര്‍ക്കി. ഈ സിനിമയുടെ റിവ്യൂ പറഞ്ഞാണ് സന്തോഷ് മലയാളികളുടെ മനസ്സില്‍ ചേക്കേറിയത്. മോഹന്‍ലാലിന്റെ ആരാധകനെന്ന് അവകാശപ്പെട്ട് സംസാരം തുടങ്ങിയ സന്തോഷ് ഇന്ന് ഓണ്‍ലൈന്‍ മീഡിയകളിലെ സജീവ സാന്നിധ്യമാണ്. ഇപ്പോള്‍ ഓണ്‍ലൈന്‍ ചാനലുകളെല്ലാം ഏതു സിനിമ ഇറങ്ങിയാലും സന്തോഷിന്റെ അഭിപ്രായം തേടുന്നത് പതിവായിട്ടുണ്ട്. ആളുകള്‍ ഇദ്ദേഹത്തെ ആറാട്ട് വര്‍ക്കി, ആറാട്ട് അണ്ണന് എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. നടിമാരെ കുറിച്ച് സന്തോഷ് സംസാരിക്കുന്ന വീഡിയോകളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. പല താരങ്ങളേയും വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞെത്തിയ സന്തോഷ് വര്‍ക്കിയുടെ വീഡിയോകള്‍ വലിയ ട്രോളുകള്‍ക്കാണ് വഴിവെച്ചത്. നേരത്തെ നിത്യ മേനോന്, മഞ്ജു വാര്യര്‍ എന്നിവരെ തനിക്ക് വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി പറഞ്ഞത് ട്രോളന്മാര് ഏറ്റെടുത്തിരുന്നു. ഇവരെക്കൂടാതെ നടിമാരായ മോനിഷ മോഹന്‍ മേനോന്, നിഖില വിമല്‍ തുടങ്ങിയവരെയും…
Read More