അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള കമന്ററി പാനലില്‍ നിന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലര്‍ക്കിനെ ഒഴിവാക്കാന്‍ ഒരുങ്ങി ബിസിസിഐ. പങ്കാളി ജേഡ് യാര്ബോറുമായി തെരുവില്‍ വെച്ച് താരം വഴക്കടിച്ച സംഭവം വിവാദമായ സാഹചര്യത്തിലാണ് ബിസിസിഐയുടെ നടപടി. ഡെയ്ലി ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, സമീപകാല വിവാദങ്ങളുടെ വെളിച്ചത്തില്‍ കമന്ററി ടീമിലെ ക്ലാര്‍ക്കിന്റെ സ്ഥാനം ബിസിസിഐ പുനഃപരിശോധിക്കുകയാണ്. ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് ഫെബ്രുവരി ഒമ്പതിന് ആരംഭിക്കുമ്പോള്‍ ക്ലര്‍ക്കിന്റെ കാര്യത്തെക്കുറിച്ച് കൂടിയാലോചിച്ച് അദ്ദേഹത്തെ പാനലില്‍ നിന്ന് പുറത്താക്കാന്‍ ബിസിസിഐ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പരമ്പരയില്‍ മുന്‍ സഹതാരം മാത്യു ഹെയ്ഡനൊപ്പം കമന്ററി ചെയ്യാന്‍ ക്ലാര്‍ക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം 100,000 യുഎസ് ഡോളറിനാണ് അദ്ദേഹം കരാര്‍ ചെയ്തിരിക്കുന്നത്. ഈ കരാറാണ് ഇപ്പോള്‍ പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നത്. ഇതിന് പുറമേ ആയിരക്കണക്കിന് ഡോളറിന്റെ സ്പോണ്‍സര്‍ഷിപ്പ് കരാറുകള്‍ ക്ലാര്‍ക്കിന് നഷ്ടമാകുമെന്നാണ്…
Read MoreCategory: Today’S Special
വീട്ടില്‍ പോയ ഭാര്യ മടങ്ങിയെത്തിയില്ല ! വിഷമം മൂത്ത് യുവാവ് ജനനേന്ദ്രിയം മുറിച്ചുമാറ്റി; 25കാരന് നാലു കുട്ടികളുടെ പിതാവ്…
വീട്ടില്‍പ്പോയ ഭാര്യ മടങ്ങിയെത്താത്തതിന്റെ വിഷമത്തിലും ദേഷ്യത്തിലും യുവാവിന്റെ കടുംകൈ. ഇയാള്‍ തന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ബിഹാറിലെ മധേപുര പൊലീസ് സ്റ്റേഷന് പരിധിയിലെ രജനി നയനനഗര് പ്രദേശത്താണ് സംഭവം. 25കാരനായ കൃഷ്ണ ബാസുകിയാണ് തന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. ഇയാള്‍ സമീപവാസിയായ അനിതയെയാണ് വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് നാലുകുട്ടികളുണ്ട്. പഞ്ചാബിലെ മാണ്ഡിയില്‍ ജോലി ചെയ്യുന്ന യുവാവ് രണ്ടുമാസം മുന്‍പാണ് കുടുംബത്തെ കാണാന്‍ രജനി നയന നഗറിലെത്തിയത്. വീട്ടില്‍ പോയ ഭാര്യ മടങ്ങി വരാന്‍ വൈകിയതിനെ തുടര്‍ന്ന് രോഷാകുലനായ കൃഷ്ണ മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് ലിംഗം മുറിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ട ഇയാളെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൃഷ്ണ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം കൃഷ്ണയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Read Moreശങ്കരാടി കവിയൂര്‍ പൊന്നമ്മയെ പ്രേമിച്ചു…വിവാഹനിശ്ചയം നടത്തി; എന്നാല്‍ പൊന്നമ്മ പ്രേമിച്ചത് മറ്റൊരാളെ; സംഭവം ഇങ്ങനെ…
മലയാളത്തില്‍ അമ്മവേഷത്തില്‍ തിളങ്ങുന്ന നടിയാണ് കവിയൂര്‍ പൊന്നമ്മ. അമിത വാത്സല്യം നിറഞ്ഞ കവിയൂര്‍ പൊന്നമ്മയുടെ അമ്മവേഷങ്ങള്‍ക്ക് കേരളത്തില്‍ ആരാധകര്‍ ഏറെയാണ്. മിക്ക മുന്‍നിര താരങ്ങളുടെയും അമ്മയായി തിളങ്ങിയ കവിയൂര്‍ പൊന്നമ്മ ഏറ്റവും കൂടുതല്‍ സിനിമകളില്‍ മോഹന്‍ലാലിന്റെ അമ്മയായിട്ടാണ് തിളങ്ങിയത്. യൗവ്വനകാലത്ത് തന്നെ അമ്മവേഷത്തിലേക്ക് തളയ്ക്കപ്പെട്ട നടിയാണ് കവിയൂര്‍ പൊന്നമ്മ. അടുത്തകാലത്ത് വരെ അമ്മ വേഷങ്ങളില്‍ തിളങ്ങിയ താരം ഇപ്പോള്‍ ശാരീരിക അവശതകളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. മലയാളത്തിലെ പ്രമുഖ നടന് ശങ്കരാടിയുമായി നടി കവിയൂര്‍ പൊന്നമ്മയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന വിവരം പലര്‍ക്കും അറിയില്ല. തന്റെ പ്രണയത്തെ കുറിച്ചും ശങ്കരാടിയുമായുള്ള വിവാഹം മുടങ്ങിയതിനെ കുറിച്ചും ഒരിക്കല്‍ കവിയൂര്‍ പൊന്നമ്മ തുറന്നു പറഞ്ഞിരുന്നു. നാടകത്തില്‍ അഭിനയിക്കുമ്പോഴാണ് ശങ്കരാടിക്ക് തന്നോട് പ്രണയം തോന്നിയത്. ആ സമയം തനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ വിവാഹലോചനയുമായി ശങ്കരാടി തന്റെ…
Read Moreഎപ്പോഴും വിറയലും ക്ഷീണവും ! ഒന്നരവര്‍ഷക്കാലം ആശുപത്രിയില്‍ തന്നെയായിരുന്നു; തുറന്നു പറച്ചിലുമായി നടന് കിഷോര്‍…
മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് കിഷോര്‍. നായകനായും വില്ലനായുമെല്ലാം തിളങ്ങുന്ന താരം തന്റെ ഗാംഭീര്യമുള്ള ശബ്ദം കൊണ്ടും ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ട്. നിരവധി സിനിമകളിലും താരം വേഷമിട്ടിട്ടുണ്ടെങ്കിലും സീരിയലിലാണ് കൂടുതല്‍ ശോഭിച്ചത്.മിക്കപ്പോഴും നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ് താരം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ നല്ലൊരു സ്വഭാവ നടനായി തിളങ്ങുകയാണ് താരം. എഷ്യാനെറ്റിലെ സസ്നേഹം സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ താന്‍ ജീവിതത്തില്‍ നേരിട്ട അപ്രതീക്ഷിത സംഭവങ്ങളെ കുറിച്ച് മനസ്സുതുറക്കുകയാണ് താരം. അഭിനയത്തില്‍ നിന്നും താന്‍ ചെറിയൊരു ഇടവേള എടുത്തിരുന്നുവെന്നും താന്‍ ക്ഷീണിതനായിരുന്നുവെന്നും ശാരീരിക പ്രശ്നങ്ങള്‍ കാരണം നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും കിഷോര്‍ പറയുന്നു. തനിക്ക് പലപ്പോഴും ക്ഷീണവും ശരീരമാകെ വിറയലുമായിരുന്നു. ഒത്തിരി ചികിത്സകള്‍ നടത്തിയിരുന്നുവെന്നും ഒന്നരവര്‍ഷക്കാലം ആശുപത്രിയില്‍ തന്നെയായിരുന്നുവെന്നും എന്താണ് അസുഖമെന്ന് കണ്ടുപിടിക്കാന്‍ കുറേക്കാലം കഴിഞ്ഞില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഫ്ളേവേഴ്സിലെ ഒരു കോടിയില്‍ പങ്കെടുക്കവെയാണ് താരം…
Read Moreഞാന്‍ ബീച്ചിലേക്ക് നോക്കിയിരിക്കുന്ന നേരം പൂര്‍ണനഗ്നനായി ഡോര്‍ തുറന്ന് അയാള്‍ ഇറങ്ങി വന്നു ! കൗമാരകാലത്തെ ലൈംഗികചൂഷണത്തെപ്പറ്റി ബ്രൂക്ക് ഷീല്‍ഡ്.
സിനിമാമോഹവുമായെത്തിയ തനിക്ക് ഹോളിവുഡില്‍ നിന്ന് ആദ്യകാലത്ത് നേരിടേണ്ടി വന്ന ലൈംഗികപീഡനത്തെക്കുറിച്ച് വെളിപ്പെടുത്തി പഴയകാല സൂപ്പര്‍താരം ബ്രൂക്ക് ഷീല്‍ഡ്. താരത്തിന്റെ ജീവിതം പറയുന്ന ‘പ്രെറ്റി ബേബി: ബ്രൂക്ക് ഷീല്‍ഡ്’ എന്ന ഡോക്യുമെന്ററി സുഡാനീസ് ഫിലിം ഫെസ്റ്റിവലില്‍ വെള്ളിയാഴ്ച പ്രദര്‍ശിപ്പിച്ചു. കരിയറിന്റെ തുടക്കത്തില്‍ താന്‍ നേരിട്ട ആദ്യ ലൈംഗിക പീഡനത്തെക്കുറിച്ച് താരം ഇതില്‍ തുറന്നു പറയുന്നുണ്ട്. 20 കളുടെ തുടക്കത്തിലായിരുന്നു താരത്തിന് ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയാകേണ്ടി വന്നത്. അതേസമയം പീഡിപ്പിച്ചത് ആരാണെന്ന് മാത്രം താരം പറഞ്ഞിട്ടില്ല. അക്കാലത്തെ തന്റെ ഒരു സുഹൃത്ത് എന്ന് മാത്രമാണ് തന്റെ പീഡകനെക്കുറിച്ച് താരം പറയുന്നത്. ഇതാദ്യമായിട്ടാണ് ഇക്കാര്യം താന്‍ വെളിപ്പെടുത്തുന്നതെന്നും ലാനാ വില്‍സണ്‍ ചെയ്തിരിക്കുന്ന രണ്ടു ഭാഗമുള്ള ഡോക്യുമെന്ററിയില്‍ പറയുന്നു. ബാലതാരമായി തിളങ്ങിയിട്ടുള്ള ബ്രൂക്ക് ഷീല്‍ഡ് പ്രിന്‍സ് ടോണ്‍ സര്‍വകലാശാലയിലെ പഠനത്തിന് പോയതിനാല്‍ ക്യാമറയുടെ വെളിച്ചത്തില്‍ നിന്നും കുറേക്കാലം അകന്നു നില്‍ക്കേണ്ടി വന്നിരുന്നു.…
Read Moreമാത്യുഇതെങ്ങനെ കൈകാര്യം ചെയ്യുമെന്ന് എനിക്കറിയില്ല, ആലോചിച്ചിട്ട് ടെന്ഷനാകുന്നു..! മാളവികയുടെ മറുപടിക്കു കൈയടി
തണ്ണിമത്തൻ ഡേയ്സ് എന്ന ഒരൊറ്റ സിനിമ കൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് മാത്യു. നവാഗതനായ ആല്‍ഹിന്‍ ഹെന്‍ട്രി ഒരുക്കുന്ന ക്രിസ്റ്റിയാണ് മാത്യുവിന്റെ പുതിയ സിനിമ. സിനിമ ഉടൻ തിയറ്ററുകളിലെത്തും. ചിത്രത്തിലെ നായികയായി എത്തുന്നത് മാളവിക മോഹനന് ആണ്. മലയാളത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്ക്കുന്ന താരമാണ് മാളവിക മോഹന്‍. ഏറെനാളുകള്‍ക്ക് ശേഷം മാളവിക അഭിനയിക്കുന്ന മലയാള സിനിമയാണ് ക്രിസ്റ്റി. മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ ബെന്യാമിനും ജിആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് ക്രിസ്റ്റിയുടെ തിരക്കഥയൊരുക്കുന്നത്. മാളവികയും മാത്യുവും പ്രണയിതാക്കളായി എത്തുന്നതിന്റെ കൗതുകം ആരാധകരിലുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ക്രിസ്റ്റിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്. മാത്യുവും മാളവികയും പ്രണയാര്‍ദ്രരായി പരസ്പരം കണ്ണില്‍ നോക്കി നില്ക്കുന്ന രംഗമാണ് പോസ്റ്ററിലുള്ളത്. പോസ്റ്റര്‍ ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതിനിടെചിത്രത്തിന്റെ പോസ്റ്ററിനെക്കുറിച്ചുള്ള ഒരാളുടെ കമന്റും അതിന് മാളവിക…
Read Moreവയസ് 40, പട്ടി നക്കിയ ജീവിതം ആണ് അവസ്ഥ…! ഇപ്പോഴത്തെ എന്റെ അവസ്ഥ അതാണ്; തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്
നാല്പത് വയസ് ആയതോടെ താന്‍ ഇതുവരെ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ലാത്ത തരം പ്രശ്നങ്ങളാണ് ഉണ്ടായി കൊണ്ടിരിക്കുന്നതെന്ന് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. ഡെയ്ലി വ്ളോഗിന്റെ ഭാഗമായി രഞ്ജിനി എടുത്ത വീഡിയോയിലാണ് തന്റെ ഇപ്പോഴത്തെ പ്രശ്നങ്ങളെ കുറിച്ച് നടി സൂചിപ്പിച്ചത്. രഞ്ജിനിയുടെ വാക്കുകൾ: ‘പട്ടി നക്കിയ ജീവിതം എന്ന് പറഞ്ഞ കേട്ടിട്ടുണ്ടോ? ഇപ്പോഴത്തെ എന്റെ അവസ്ഥ അതാണ്. എനിക്ക് ഒന്നിലും ഫോക്കസ് ചെയ്യാന്‍ സാധിക്കുന്നില്ല. അത്രയും സ്ട്രെസ് നിറഞ്ഞൊരു അവസ്ഥയാണിപ്പോള്‍. എന്താ നടക്കുന്നേ, എന്താ ചെയ്യേണ്ടത് എന്നിങ്ങനെ എല്ലാത്തിലും കണ്‍ഫ്യൂഷനാണ്. ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുള്ള താല്പര്യമോ, ലക്ഷ്യമോ ഒന്നും എനിക്കിപ്പോഴില്ല. എന്താ ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല. വീട്ടില്‍ തിരിച്ച് വരണമെന്നില്ല, എവിടെയെങ്കിലും യാത്ര ചെയ്ത് നടന്നാല്‍ മതി. അറിയുന്ന ആള്‍ക്കാരെ ഒന്നും കാണാന്‍ തോന്നുന്നില്ല. ഒറ്റയ്ക്കിരിക്കണമെന്ന് തന്നെയാണ് തോന്നുന്നത്. എനിക്കെന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ സെര്‍ച്ച് ചെയ്ത് നോക്കിയിരുന്നു. ഒന്നുകില്‍ ഇത്…
Read Moreഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ ആവശ്യമുള്ളൂ ! അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്ന് ഭാമയുടെ വാക്കുകള്‍…
ലോഹിതദാസം സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ഭാമ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവരാന്‍ നടിയ്ക്കായി. ശേഷം തമിഴിലും തെലുങ്കിലുമെല്ലാം നടി കഴിവു തെളിയിച്ചു. അതേസമയം വിവാഹത്തെ തുടര്‍ന്ന് നടി അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു. ബിസിനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. 2020ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് ഒരു കുട്ടിയും പിറന്നിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങളായി ഭാമ വിവാഹമോചിതയാകുന്നു എന്ന സംശയത്തിലാണ് സോഷ്യല്‍ മീഡിയ. ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും അടക്കമുള്ള തന്റെ സോഷ്യല്‍മീഡിയ പേജുകളില്‍ നിന്നും ഭാമ ഭര്‍ത്താവ് അരുണിന് ഒപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തതോടെയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. നടി തന്റെ സോഷ്യല്‍ മീഡിയ പേജുകളുടെ പ്രൊഫൈല്‍ നെയിം ഭാമ എന്ന് മാത്രമാക്കി മാറ്റുകയും ചെയ്തു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് ഡയാന രാജകുമാരിയുടെ…
Read Moreആസ്തി 770 മില്യൺ ഡോളർ; ഷാറൂഖ് ഖാന്റെ ഏറ്റവും വിലയേറിയ സ്വത്ത് എന്താണെന്ന് അറിയാമോ?
ലോകത്തിലെ ഏറ്റവും സമ്പന്നനായ നാലാമത്തെ നടനാണ് ഷാറൂഖ് ഖാൻ. ഹോളിവുഡ് താരങ്ങളായ ടോം ക്രൂയിസ്, ജോർജ്ജ് ക്ലൂണി തുടങ്ങിയവരെ പിന്തള്ളിയാണ് നടൻ നാലാം സ്ഥാനത്ത് ഇടംപിടിച്ചത്. 770 മില്യൺ ഡോളറാണ് ഷാറൂഖിന്റെ ആസ്തി. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് പട്ടിക പുറത്തു വിട്ടത് ഷാറൂഖ് ഖാന്റെ സിനിമ പോലെ തന്നെ അദ്ദേഹത്തിന്റെ വീടുകളും കാറുകളുമൊക്കെ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും വിലപിടിപ്പുള്ള സമ്പാദ്യത്തെ കുറിച്ച് നടൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. മുംബൈയിലെ ബാന്ദ്രയിൽ സ്ഥിതി ചെയ്യുന്ന വസതിയായ മന്നത്താണ് ഷാറൂഖിന്റെ ഏറ്റവും വിലയേറിയ സ്വത്ത്. കടലിന് അഭിമുഖമായി നിൽക്കുന്ന മന്നത്തിന്റെ മൂല്യം 200 കോടി രൂപയാണത്ര. നേരത്തെ റേഡിയോ മിർച്ചിക്ക് നൽകിയ അഭിമുഖത്തിൽ മന്നത്ത് വാങ്ങിയതിനെ കുറിച്ച് നടൻ പറഞ്ഞിരുന്നു. ‘ഡൽഹി സ്വദേശിയായ എനിക്ക് സ്വന്തമായി വീട് ഇല്ലായിരുന്നു. ഒരു വീട് സ്വന്തമാക്കുക എന്നത് വലിയ…
Read Moreകസ്റ്റഡിയിലെടുത്ത യുവാക്കള്‍ പോലീസ് സ്റ്റേഷന് അടിച്ചു തകര്‍ത്തു ! കസേര വച്ചുള്ള അടിയേറ്റ് എസ്ഐയ്ക്ക് പരിക്ക്…
കസ്റ്റഡിയിലെടുത്ത യുവാക്കള്‍ അക്രമാസക്തരായതിനെത്തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ അരങ്ങേറിയത് സിനിമാസ്റ്റൈല്‍ സംഭവങ്ങള്‍. റോഡില്‍ ബഹളം വെച്ചതിനാണ് എടവിലങ്ങ് പൊടിയന് ബസാര്‍ സ്വദേശികളായ വാലത്ത് വികാസ് (35), കുന്നത്ത് രഞ്ജിത്ത് (37) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിയ ഇവര്‍ എസ്ഐയെ ആക്രമിക്കുകയും സ്റ്റേഷന് അടിച്ചു തകര്‍ക്കുകയുമായിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. തെക്കേ നടയില്‍ അശ്വതി ബാറിനു സമീപം മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം നിയന്ത്രിക്കാന്‍ എത്തിയതായിരുന്നു പോലീസ്. കുറച്ചുപേരെ പോലീസ് വിരട്ടിയോടിച്ചെങ്കിലും വികാസും രഞ്ജിത്തും പോലീസിനോട് തട്ടിക്കയറുകയും തര്‍ക്കിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ അക്രമം നടത്തുകയായിരുന്നു. കസേരയെടുത്ത് അടിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ചപ്പോഴാണ് എസ്ഐക്ക് പരിക്കേറ്റത്. വികാസിനെതിരെ 2017ലും പോലീസിനെ ആക്രമിച്ചതിന് കേസുണ്ട്. പരിക്കേറ്റ എസ്ഐ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read More