പത്തനംതിട്ടയില്‍ ഹോസ്റ്റല്‍ ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടി വിദ്യാര്‍ത്ഥികള്‍. പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളജിലെ മുപ്പത് വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച ശേഷമാണ് ബുദ്ധിമുട്ടുണ്ടായതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യ സുരക്ഷാവകുപ്പിന് പരാതി നല്കി.
Read MoreCategory: Today’S Special
അതീവ ദുഷ്കരമായ മോണ്‍സ്റ്റര്‍ പൈത്തണ്‍ കൊടുമുടി കീഴടക്കി ആറംഗ സംഘം ! അതിസാഹസികതയ്ക്ക് വന്‍തുക പിഴ; വീഡിയോ വൈറല്‍…
സാഹസിക വീഡിയോകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ എപ്പോഴും വന്‍സ്വീകാര്യതയാണുള്ളത്. സാധാരണക്കാര്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യുന്നവരോട് ആരാധന തോന്നുന്നതും സ്വാഭാവികമാണ്. അത്തരത്തില്‍ സാഹസികത ഇഷ്ടപ്പെടുന്ന ആളുകളുടെ മനസ്സില്‍ ചേക്കേറുകയാണ് ചൈനയിലെ ഷാങ്റോ ജിയാങ്സിയിലെ സാങ്കിംഗ് പര്‍വ്വതനിരയിലെ മോണ്‍സ്റ്റര്‍ പൈത്തണ്‍ കൊടുമുടി കയറി ആറംഗ സംഘം. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങിയ സംഘമാണ് കുത്തനെയുള്ള കൊടുമുടി കീഴടക്കിയത്. സാഹസികത പക്ഷെ അഭിനന്ദനങ്ങള്‍ മാത്രമല്ല നിയമനടപടികളിലേക്കും ഇവരെ എത്തിച്ചു. ആറ് മില്ല്യണ്‍ യുവാന്‍ ഏഴ് കോടിയിലധികം രൂപയാണ് ഇവര്‍ക്ക് കോടതി പിഴ വിധിച്ചത്. ഓരോരുത്തര്‍ക്കും പത്ത് ലക്ഷം യുവാന്‍ വീതമാണ് കോടതി പിഴ വിധിച്ചത്. തങ്ങള്‍ക്കെതിരെ നടപടിയുണ്ടായിട്ടും തങ്ങളുടെ പ്രകടനം ലോകത്തെ അറിയിക്കാന്‍ ഇവര്‍ വീഡിയോ പുറത്തുവിടുകയായിരുന്നു. ആറംഗ സംഘം കൊടുമുടി കയറുന്ന വീഡിയോയാണ് ഇപ്പോള്‍ യൂട്യൂബിലും ട്വിറ്ററിലുമടക്കം വൈറലാകുന്നത്.
Read More‘മാമനോടൊന്നും തോന്നല്ലേ മക്കളെ’ … കായികമന്ത്രിയെ ട്രോളി ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ഏകദിനത്തിലെ നിറഞ്ഞ ഗാലറിയുടെ ചിത്രം പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ
ഹൈദരാബാദിൽ അരങ്ങേറിയ ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ഏകദിനത്തിലെ നിറഞ്ഞ ഗാലറിയുടെ ചിത്രം പങ്കുവച്ച് കായിക മന്ത്രി വി. അബ്ദുറഹ്മാനെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ‘ഇന്ന് നടന്ന ഹൈദരാബാദ് ഏകദിനം… മാമനോടൊന്നും തോന്നല്ലേ മക്കളെ’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഫേസ് ബുക്ക് പോസ്റ്റ്. യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥനും മന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടിട്ടുണ്ട്. മന്ത്രിയും സർക്കാരും കെസിഎയും കേരളത്തോട് മാപ്പു പറയണമെന്നതാണ് ശബരിനാഥന്റെ ആവശ്യം. ‘ഇന്ത്യ-ന്യൂസിലൻഡ് മത്സരം ഹൈദരാബാദിൽ നടക്കുകയാണ്. ഇന്ന് ഒരു പ്രവർത്തിദിവസമായിട്ടും സ്റ്റേഡിയം ഇരമ്പുകയാണ്. തിരുവനന്തപുരത്തെ മാച്ച് കുളമാക്കിയ മന്ത്രിയും സർക്കാരും കെസിഎയും കേരളത്തോട് മാപ്പ് പറയണം’ -അദ്ദേഹം കുറിച്ചു. തിരുവനന്തപുരം കാര്യവട്ടത്ത് ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം അരങ്ങേറുന്നതിനുമുൻപ് ടിക്കറ്റ് നിരക്കിലെ വർധന ചൂണ്ടിക്കാട്ടിയപ്പോൾ പട്ടിണി കിടക്കുന്നവർ കളികാണാൻ വരേണ്ടതില്ലെന്ന മന്ത്രിയുടെ പ്രസ്താവന വൻ വിവാദങ്ങൾക്ക് ഇടയാക്കുകയും എൽഡിഎഫ് നേതാക്കളടക്കം വിമർശനവുമായി…
Read Moreഓടുന്ന സ്കൂട്ടറില്‍ പങ്കാളിയെ മുമ്പില്‍ തിരിച്ചിരുത്തി പ്രണയകേളികളില്‍ മുഴുകി യുവാവിന്റെ യാത്ര ! വീഡിയോ വൈറല്‍…
തിരക്കേറിയ റോഡില്‍ അപകടകരമായ രീതിയില്‍ സ്കൂട്ടറില്‍ യാത്ര നടത്തിയ പ്രണയജോഡികളെ തെരഞ്ഞ് പോലീസ്. ഉത്തര്‍പ്രദേശിലെ ലക്നോയിലുള്ള ഹസ്രത്ഗഞ്ച് ഏരിയയിലാണ് സംഭവം. പങ്കാളിയെ സ്കൂട്ടറിന്റെ മൂന്നില്‍ തിരിച്ചിരുത്തി നിരത്തിലൂടെ സ്കൂട്ടര്‍ പായിക്കുന്ന യുവാവിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇതോടെയാണ് സംഭവത്തില്‍ പോലീസും അന്വേഷണം ആരംഭിച്ചത്. കമിതാക്കളുടെ സ്കൂട്ടറിന്റെ പിന്നില്‍ സഞ്ചരിക്കുന്ന മറ്റൊരു വാഹനത്തില്‍ നിന്ന് ചിത്രീകരിച്ച വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടു കഴിഞ്ഞത്. വീഡിയോ ലക്നോയില്‍ നിന്നുള്ളതാണെന്നും ഹസ്രത്ഗഞ്ച് പ്രദേശത്ത് എടുത്തതാണെന്നും ലക്നോ സെന്‍ട്രല്‍ സോണ്‍ ഡിസിപി അപര്‍ണ രജത് കൗശിക് സ്ഥിരീകരിച്ചു. അപകടകരമായി സ്കൂട്ടറില്‍ സഞ്ചരിച്ച ഇരുവരെയും കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമീപത്തെ കാമറകളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇരുവര്‍ക്കുമെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
Read Moreബിരിയാണി കഴിച്ചു തീരാറായപ്പോൾ പാത്രത്തിൽ പാറ്റ; ബഹളംവെച്ച യുവാക്കൾക്ക് മുന്നിൽ മുതലാളിയുടെ സംശയം ശരിയായി; പാറ്റക്കഥ പൊളിഞ്ഞതിങ്ങനെ…
പോത്തൻകോട്: തട്ടിപ്പുകാർ വ്യത്യസ്തമായ പല തന്ത്രങ്ങളും പയറ്റും. ഹോട്ടലിൽ കയറി വയറ് നിറച്ചു കഴിച്ചശേഷം പണം നൽകാതെ മുങ്ങാൻ രണ്ടുപേർ നടത്തിയതും അത്തരത്തിലുള്ള വേറിട്ട തന്ത്രമാണ്. കണിയാപുരം റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലാണ് സിനിമയെ വെല്ലുന്ന സംഭവം നടന്നത്.ഇന്നലെ രാവിലെ പതിനൊന്നരയോടെ ഹോട്ടലിൽ എത്തിയ രണ്ടു യുവാക്കൾ ആദ്യം ഹോർലിക്സും പിന്നീട് ബിരിയാണിയും ഓർഡർ ചെയ്യുകയായിരുന്നു. രണ്ടു പേരും കഴിച്ചു കഴിയാറായപ്പോഴാണ് ഒരാൾ ജീവനക്കാരനെ വിളിച്ച് ബിരിയാണിയിൽ പാറ്റ കിടക്കുന്നതായി പറയുന്നത്. യുവാക്കൾ കാണിച്ചുകൊടുത്ത പാറ്റയ്ക്ക് ചൂട് ബിരിയാണിയിൽ കിടന്നതിന്റെ യാതൊരു ലക്ഷണവും ഇല്ലെന്നു കണ്ടതിനെ തുടർന്ന് ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്ന് പറഞ്ഞെങ്കിലും യുവാക്കൾ ബഹളം തുടങ്ങിയിരുന്നു. എന്തായാലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ട് നിഗമനത്തിൽ എത്താമെന്ന് ഹോട്ടൽ ജീവനക്കാർ നിലപാട് എടുത്തതോടെ രണ്ടംഗ സംഘത്തിലെ ഒരാൾ ആദ്യം തന്ത്രപൂർവം പുറത്തിറങ്ങി. പിന്നീട് രണ്ടാമനും പുറത്തിറങ്ങി. ഇരുവരും…
Read Moreപ്രണയത്തിന് സംരക്ഷണം തേടിയെത്തിയ അതേ സ്റ്റേഷനില്‍ പോലീസുകാരനായി യുവാവ് ! ഭാര്യ തൊട്ടടുത്ത സ്കൂളിലെ ടീച്ചറും…
പല പ്രണയങ്ങളും പ്രതിബന്ധങ്ങളെ അതിജീവിച്ചാകും സഫലമാകുന്നത്. പലപ്പോഴും പ്രണയം സാക്ഷാത്കാരത്തിന് സഹായത്തിനായി പല കമിതാക്കളും ആശ്രയിക്കുന്നത് പോലീസിനെയാവും. അത്തരത്തില്‍ സഹായം തേടി പോലീസ് സ്റ്റേഷനിലെത്തിയ യുവാവ് ഇപ്പോള്‍ അതേ സ്റ്റേഷനില്‍ പോലീസുകാരനായി മാറിയ കഥയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വാകത്താനംകാരനായ അഭിലാഷിന്റെയും ഭാര്യ മായാമോളിന്റെയും ജീവിതത്തിലാണ് ഈ അപൂര്‍വ ട്വിസ്റ്റ്. എട്ടാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ഇരുവരും തെരഞ്ഞെടുത്തത് ജീവിതം തുടങ്ങിയപ്പോള്‍ സംരക്ഷണം തേടിയെത്തിയ അതേ പോലീസ് സ്റ്റേഷന് തന്നെയാണ് എന്നതും കൗതുകം. വാകത്താനം പോലീസ് സ്റ്റേഷനിലെ ഡ്രൈവറാണ് അഭിലാഷ്. ഭാര്യ മായാമോള്‍ തൊട്ടടുത്ത് തന്നെ വെള്ളുത്തുരുത്തി എല്‍.പി.സ്കൂള്‍ അദ്ധ്യാപികയും. 2014 ജനുവരി 16 നായിരുന്നു ഇവരുടെ പ്രണയവിവാഹം. കോട്ടയം റജിസ്റ്റാര്‍ ആഫീസില്‍ വിവാഹിതരായതിന് പിന്നാലെ ഇവര്‍ സംരക്ഷണ തേടി നേരെയെത്തിയത് വാകത്താനത്ത് പോലീസ് സ്റ്റേഷനില്‍ ആയിരുന്നു. വിവരം പറഞ്ഞപ്പോള്‍ പ്രശ്നം ഏറ്റെടുത്ത അന്നത്തെ വാകത്താനം സി.ഐ. അനീഷ് രണ്ടുപേരുടേയും…
Read Moreകോണ്‍ക്രീറ്റ് തൂണുകളില്‍ കമ്പിയ്ക്ക് പകരം ‘തടിവെച്ച്’ വാര്‍ത്തു ! നാട്ടുകാര്‍ ഇടപെട്ട് പാലം പണി തടഞ്ഞു; സംഭവം കേരളത്തില്‍ തന്നെ…
പത്തനംതിട്ട റാന്നിയില്‍ പാലം നിര്‍മാണത്തിനായുള്ള കോണ്‍ക്രീറ്റ് തൂണ് വാര്‍ക്കുന്നതിന് കമ്പിക്ക് പകരം കോണ്‍ക്രീറ്റില്‍ തടി ഉപയോഗിച്ചതായി പരാതി. പഴവങ്ങാടി വലിയപറമ്പില്‍പടിയിലുള്ള ബണ്ടുപാലം റോഡില്‍ പാലത്തിന്റെ ഡിആര്‍ നിര്‍മിക്കുന്നതിനായി കൊണ്ടുവന്ന കോണ്‍ക്രീറ്റ് തൂണുകളാണ് തടി ഉപയോഗിച്ച് വാര്‍ത്തതായി നാട്ടുകാര്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. റീബില്‍ഡ് കേരള പദ്ധതി പ്രകാരമാണ് നിര്‍മാണം നടക്കുന്നത്. പാലത്തിന്റെ തൂണിന് ചുറ്റുമുള്ള സംരക്ഷണ കവചമെന്ന നിലയ്ക്കാണ് ഡിആര്‍ പാക്കിംഗ് നിര്‍മിക്കുന്നത്. കോണ്‍ക്രീറ്റ് തൂണുകളില്‍ തടി തളളി നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ തടഞ്ഞത്. ഇരുവശങ്ങളിലും സ്ഥാപിക്കാനായി കൊണ്ടുവന്ന കോണ്‍ക്രീറ്റ് പീസുകള്‍ നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് സമീപത്ത് തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഇവയെല്ലാം വാര്‍ത്തിരിക്കുന്നത് തടി വെച്ച് തന്നെയാണോ എന്ന കാര്യത്തില്‍ ഉറപ്പില്ല.
Read Moreമാപ്പു നല്‍കൂ മഹാമതേ ! റോഡിന്റെ ശോച്യാവസ്ഥയില്‍ മാപ്പു പറഞ്ഞ് യുവാവിന്റെ കാല്‍കഴുകി വൃത്തിയാക്കി മന്ത്രി…
റോഡിന്റെ പരിതാപകരമായ അവസ്ഥയില്‍ മാപ്പു പറഞ്ഞ് യുവാവിന്റെ കാല്‍കഴുകി വൃത്തിയാക്കി മധ്യപ്രദേശ് മന്ത്രി. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് യുവാവിന്റെ കാലില്‍ പറ്റിപ്പിടിച്ച ചെളിയാണ് മന്ത്രി പ്രധുമന്‍ സിംഗ് തോമര്‍ കഴുകി കളഞ്ഞത്. ഗ്വാളിയാറിലാണ് വ്യത്യസ്ത സംഭവം അരങ്ങേറിയത്. നഗരത്തിലെ വിനയ് നഗര്‍ മേഖലയിലെ റോഡിന്റെ ശോച്യാവസ്ഥ നേരിട്ട് മനസിലാക്കാനാണ് മന്ത്രി എത്തിയത്. അഴുക്കുചാലിന് കുഴിയെടുത്തതിനെ തുടര്‍ന്നാണ് റോഡ് മോശമായത്. റോഡിന്റെ അവസ്ഥ പരിശോധിക്കുന്നതിനിടെയാണ് യുവാവിന്റെ കാലില്‍ പറ്റിപ്പിടിച്ച ചെളി മന്ത്രി കഴുകി കളഞ്ഞത്. റോഡിന്റെ ശോച്യാവസ്ഥയില്‍ മന്ത്രി ജനങ്ങളോട് മാപ്പുപറഞ്ഞു. റോഡിന്റെ അറ്റകുറ്റപ്പണി ഉടന്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും ഊര്‍ജ്ജ മന്ത്രി പ്രധുമന്‍ സിംഗ് തോമര്‍ അറിയിച്ചു. വേറിട്ട പ്രവൃത്തികള്‍ കൊണ്ട് നേരത്തെയും മന്ത്രി വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ടോയ്ലെറ്റുകള് വൃത്തിയാക്കിയും വൈദ്യുതി പോസ്റ്റുകളുടെ കേടുപാടുകള്‍ തീര്‍ത്തുമാണ് മുന്‍പ് മന്ത്രി വാര്‍ത്തകളില്‍ നിറഞ്ഞത്. എന്തായാലും സംഭവം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍…
Read Moreഒരു കമ്പൈന്‍ സ്റ്റഡിയില്‍ പൂത്തുലഞ്ഞ പ്രണയം ! നടന് മിഥുന് മുരളി വിവാഹിതനാവുന്നു…
വജ്രം എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയരംഗത്തെത്തിയ മിഥുന് മുരളി വിവാഹിതനാവുന്നു. നടി മൃദുല മുരളിയുടെ സഹോദരനാണ് മിഥുന് മുരളി. നാളെ ബോള്‍ഗാട്ടി ഇവന്റ് സെന്ററില്‍ വച്ചാണ് വിവാഹം. മോഡലും എന്‍ജിനീയറുമായ കല്യാണി മേനോന് ആണ് വധു. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനു ശേഷമാണ് മിഥുനും കല്യാണിയും വിവാഹിതരാകുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹനിശ്ചയം. കല്യാണിയുടെ സഹോദരി മീനാക്ഷിയുമായുള്ള തന്റെ കമ്പൈന്‍ സ്റ്റഡിയിലാണ് ഇവരുടെ പ്രണയം പൂത്തുലഞ്ഞതെന്ന് മൃദുല മുമ്പ് പറഞ്ഞിട്ടുണ്ട്. വിവാഹാഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് മൃദുല നിറസാന്നിധ്യമായിരുന്നു. ഇന്നലെ നടന്ന സംഗീത് പരിപാടിയില്‍ മൃദുലയും കൂട്ടുകാരികളും ചേര്‍ന്നുള്ള തകര്‍പ്പന്‍ നൃത്തവും ഉണ്ടായിരുന്നു. മിഥുനും കല്യാണിയും ചേര്‍ന്ന് ചുവടുവച്ചതും ഏറെ ഹൃദ്യമായിരുന്നു. നമിത പ്രമോദ്, അപര്‍ണ ബാലമുരളി, ജീവ തുടങ്ങിയ താരങ്ങളും പങ്കെടുത്തു. ബഡ്ഡി, ബ്ലാക്ക് ബട്ടര്‍ഫ്ളൈ, ആന മയില്‍ ഒട്ടകം എന്നിവയാണ് മിഥുന്റെ മറ്റ് പ്രധാന സിനിമകള്‍.
Read Moreഭാമ വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന് അഭ്യൂഹം ! ഭര്‍ത്താവ് അരുണിനൊപ്പമുള്ള ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്ത് നടി
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ താരമാണ് ഭാമ. നിവേദ്യത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒട്ടേറെ സിനിമകളിലൂടെ ഭാമ മലയാളികളുടെ ഇഷ്ടംപിടിച്ചുപറ്റുകയായിരുന്നു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം തിളങ്ങിയ ഭാമ കുറച്ചു നാളുകളായി സിനിമാ തിരക്കുകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. വിവാഹ ശേഷമാണ് നടി അഭിനയത്തില്‍ നിന്നും പൂര്‍ണ ഇടവേള എടുത്തത്. ഇപ്പോഴിതാ ഭാമ വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ആണ് പുറത്തു വരുന്നത്. 2020 ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. ദുബായിലെ ബിസിനസ്മാന് ആയിരുന്നു അരുണ്‍ ആണ് ഭാമയുടെ ഭര്‍ത്താവ്. എന്നാല്‍ കഴിഞ്ഞ ദിവസം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും ഭാമ ഭര്‍ത്താവും ഒത്തുള്ള ചിത്രങ്ങള്‍ എല്ലാം നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. 2021 മാര്‍ച്ച് 12നാണ് ഭാമയ്ക്കും…
Read More