പ്രശസ്ത സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രണയം മലയാളികള്‍ ആഘോഷിക്കുകയാണ്. തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയതിനു പിന്നാലെ ഇരുവരും ഒരുമിച്ച മ്യൂസിക് വീഡിയോ ആയ തൊന്തരവയുടെ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. കഴിഞ്ഞ ദിവസം അമൃതയും ഗോപി സുന്ദറും ജാംഗോ സ്പേസ് ടിവിക്ക് നല്കിയ അഭിമുഖവും ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തങ്ങളുടെ സംഗീത ആല്‍ബമായ തൊന്തരവായുടെ വിശേഷങ്ങള്‍ ആയിരുന്നു ഇരുവരും പങ്കുവച്ചത്. അഭിമുഖത്തില്‍ ഗാനം ഇറങ്ങുന്നതിന് മുന്‍പ് കിസ്സിങ് സീന്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. പോസ്റ്ററിന് ലഭിച്ച കമന്റുകളിലൂടെ മലയാളികളുടെ ലൈംഗിക ദാരിദ്ര്യം മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. മ്യൂസിക് ആല്‍ബത്തിന് നല്ല ഭംഗിയുള്ളൊരു പോസ്റ്ററായിരുന്നു ആദ്യം ചെയ്തത്. അത് പോസ്റ്റ് ചെയ്തപ്പോള്‍ ആരും തിരിഞ്ഞു നോക്കിയിരുന്നില്ല എന്ന് ഗോപി സുന്ദര്‍ പറയുന്നു. അതിന് ശേഷമായാണ് കിസ്സിങ് രംഗമുള്ള പോസ്റ്റര്‍…
Read MoreCategory: Today’S Special
സിനിമകള്‍ ഒന്നിനു പിറകെ ഒന്നായി ‘പൊട്ടിയപ്പോഴാണ്’ കനേഡിയന്‍ പൗരത്വം എടുത്തത് ! തുറന്നു പറച്ചിലുമായി അക്ഷയ് കുമാര്‍…
ഇന്ത്യയില്‍ ജനിച്ച നടന് അക്ഷയ് കുമാറിന് കനേഡിയന്‍ പൗരത്വമാണുള്ളത്. ഇത് പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്. ഒരു അഭിമുഖത്തിലാണ് അക്ഷയ് തന്റെ പൗരത്വത്തെക്കുറിച്ച് പ്രതികരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ സിനിമകള്‍ കാര്യമായി പച്ച പിടിച്ചില്ല. 14-15 സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. അതുകൊണ്ടാണ് വേറെ ഏതെങ്കിലും നാട്ടില്‍ മറ്റെന്തെങ്കിലും ചെയ്യാമെന്ന് കരുതിയത്. ഒരുപാടാളുകള്‍ ജോലി ചെയ്യാന്‍ അന്യ നാടുകളിലേക്ക് പോകുന്നു. അവര്‍ ഇന്ത്യക്കാര്‍ തന്നെയാണെന്നാണ് സ്വയം കരുതുന്നത്. ഇവിടെ വിജയിക്കാനാകുന്നില്ലെങ്കില്‍ മറ്റൊരു നാട്ടില്‍ ഭാഗ്യം പരീക്ഷിക്കാം എന്ന് കരുതി. അങ്ങനെ കനേഡിയന്‍ പൗരത്വത്തിന് അപേക്ഷിക്കുകയും ലഭിക്കുകയും ചെയ്തു. എന്നാല്‍ ഭാഗ്യവശാല്‍ അതിന് ശേഷം എന്റെ സിനിമകള്‍ വിജയിക്കാന്‍ തുടങ്ങി. ഞാന്‍ വിദേശത്ത് പോകുന്നത് വേണ്ടെന്ന് വച്ചു. ഇപ്പോഴും എനിക്ക് കനേഡിയന്‍ പാസ്പോര്‍ട്ട് ആണുള്ളത്. എന്താണ് പാസ്പോര്‍ട്ട്. ഒരു രാജ്യത്ത് നിന്ന് മറ്റൊരിടത്തേക്ക്…
Read Moreഗോവണിയില്‍ നിന്ന് വീഴാന്‍ പോയ കുട്ടിയെ രക്ഷിക്കുന്ന പൂച്ച ! വീഡിയോ തരംഗമാവുന്നു…
മനുഷ്യരാണ് ഏറ്റവും ബുദ്ധിശാലികള്‍ എന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ചില അവസരങ്ങളില്‍ മൃഗങ്ങള്‍ അവസരോചിതമായ പ്രവൃത്തികളിലൂടെ മനുഷ്യരെ ഞെട്ടിക്കാറുണ്ട്. പ്രത്യേകിച്ച് വളര്‍ത്തു മൃഗങ്ങള്‍, മനുഷ്യനോട് ഇണങ്ങി ജീവിയ്ക്കുന്നതിനാല്‍ അവ കൂടുതല്‍ കാര്യങ്ങളും വേഗത്തില്‍ മനസിലാക്കാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു പൂച്ചയുടെ വീഡിയോയാണ്. ഗോവണിയില്‍ നിന്ന് വീഴാന്‍ പോകുന്ന കുഞ്ഞിനെ രക്ഷിക്കുന്ന പൂച്ചയെയാണ് വീഡിയോയില്‍ കാണാന്‍ സാധിയ്ക്കുന്നത്. വളര്‍ത്ത് പൂച്ചയ്ക്കൊപ്പം മുറിയില്‍ അലഞ്ഞ് തിരിയുന്ന കുഞ്ഞിനെയാണ് ആദ്യം വീഡിയോയില്‍ കാണുന്നത്. സോഫയില്‍ ഇരിക്കുന്ന പൂച്ചയെ പിടിക്കാന്‍ ശ്രമിക്കുകയാണ് കുഞ്ഞ്. അതിന് ശേഷം പതുക്കെ ഇഴഞ്ഞ് നടക്കുന്ന കുഞ്ഞ് പതുക്കെ ഗോവണിയുടെ അടുത്തേക്ക് ഇഴയുന്നത് കാണാം. പടിക്കെട്ടുകളുടെ അടുത്തേക്ക് കുഞ്ഞ് പോകുന്നത് കണ്ട് പൂച്ച പെട്ടെന്ന് ഓടി ആ കുഞ്ഞിന്റെ അടുത്തേക്ക് വരികയും താഴേക്ക് വീഴാതിരിക്കാനായി കുഞ്ഞിനെ മുറിയിലേക്ക് തള്ളിയിടുകയുമാണ് ചെയ്യുന്നത്. കുഞ്ഞ് വീണ്ടും അവിടേക്ക് പോകാതിരിക്കാനും…
Read Moreകാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത് 50 അടി താഴ്ചയിലേക്ക് ! നടി അനുനായരും കൂട്ടുകാരിയും അദ്ഭുതകരമായി രക്ഷപ്പെട്ടു…
മലയാളി സീരിയല്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് അനു നായര്‍. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാതയിലെ ജൂഹി എന്ന കഥാപാത്രത്തിലൂടെയാണ് അനു നായര്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. നടി വാഹനാപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞത്. അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. അപകടം നടന്നത് ആനമല പാതയില്‍ പത്തടിപ്പാലത്തിനു സമീപത്ത് വെച്ചായിരുന്നു. അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാര്‍ 50 അടി താഴ്ചയിലേക്കു മറിയുകയായിരുന്നു. കാര്‍ പലവട്ടം തലകീഴായി മറിഞ്ഞതായാണ് അനു നായരും കൂട്ടുകാരിയും പറയുന്നത്. താഴ്ചയിലേക്ക് പതിച്ച കാറില്‍ നിന്നും ഇരുവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മലക്കപ്പാറ ഭാഗത്തു നിന്നു ചാലക്കുടി ഭാഗത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചിട്ടിരിക്കുകയുമായിരുന്നു. കല്ലില്‍ തട്ടിയാണ് നടിയും കൂട്ടുകാരിയും സഞ്ചരിച്ച കാറിന് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍…
Read Moreഎത്ര ദൂരെയാണെങ്കിലും എന്തൊക്കെ തിരക്കുണ്ടെങ്കിലും വിളിച്ച് സംസാരിക്കും ! ജിപിയെക്കുറിച്ച് മനസ്സു തുറന്ന് ദിവ്യ പിള്ള…
ചുരുങ്ങിയ ചിത്രങ്ങള്‍ക്കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ദിവ്യ പിള്ള. മലയാളത്തിന്റെ യുവ നായകന് ഫഹദ് ഫാസിലിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിളള മലയാളത്തില്‍ തുടക്കം കുറിച്ചത്. മെഗാസ്റ്റാര്‍ മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം ദിവ്യ പിള്ള തിളങ്ങിയിരുന്നു. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ ഊഴം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായും നടി അഭിനയിച്ചിരുന്നു. മാസ്റ്റര്‍പീസ്, മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍, എടക്കാട് ബറ്റാലിയന്, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയവയാണ് നടി അഭിനയിച്ച മറ്റു ചിത്രങ്ങള്‍. ടൊവീനോ നായകനായ കളയിലും ദിവ്യയായിരുന്നു നായിക. സോഷ്യല്‍ മീഡിയയിലും നടി സജീവമാണ്.സിനിമനടി ആണെങ്കിലും ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ഇന്ന് പ്രിയങ്കരിയാണ് ദിവ്യ പിള്ള. മിനിസ്ക്രീന്‍ രംഗത്തുള്ളവര്‍ ആണ് നടി ദിവ്യയുടെ അടുത്ത കൂട്ടുകാരെല്ലാം തന്നെ. ഇതില്‍ ഗോവിന്ദ്…
Read Moreഓട്ടോറിക്ഷ കാറില്‍ തട്ടി ! പൊതുജനമധ്യത്തില്‍ ഓട്ടോഡ്രൈവറുടെ മുഖത്ത് 17 തവണ അടിച്ച് യുവതി; വീഡിയോ ചര്‍ച്ചയാകുന്നു…
കാറില്‍ ഓട്ടോറിക്ഷ തട്ടിയതിന് ഓട്ടോഡ്രൈവറെ പൊതുജനമധ്യത്തില്‍ 17 തവണ തല്ലിയ 35 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതി ഡ്രൈവറെ മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ടാണ് യുവതിയുടെ കാറില്‍ ഓട്ടോറിക്ഷ ചെറുതായി തട്ടിയത്. പ്രകോപിതയായ യുവതി കാറില്‍ നിന്ന് ഇറങ്ങി ഓട്ടോറിക്ഷ ഡ്രൈവറുടെ മുഖത്ത് തുടര്‍ച്ചയായി അടിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍ യുവതിക്കെതിരെ പോലീസില്‍ പരാതി നല്കി. ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യുവതി ഓട്ടോ ഡ്രൈവറുടെ മുഖത്ത് 17 തവണ അടിക്കുന്നത് കാണാം. തന്റെ ഫോണും പണവും പേഴ്സും യുവതി കൈക്കലാക്കിയതായും ഡ്രൈവര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
Read Moreമണലാരണ്യങ്ങളിൽ ഉയരുന്നു അറേബ്യൻ മാതൃകയിൽ ഒരു ഹിന്ദു ക്ഷേത്രം! വിവാഹങ്ങളും മറ്റു സ്വകാര്യ ചടങ്ങുകളും നടത്താം; ഒക്ടബോറിൽ ഭക്തർക്കായി തുറന്നു കൊടുക്കും
യുഎഇയിൽ നിർമാണം പൂർത്തിയായ ഹിന്ദു ക്ഷേത്രം ഒക്ടബോറിൽ ഭക്തർക്കായി തുറന്നു കൊടുക്കും. ജബൽ അലിയിലാണ് അറേബ്യൻ മാതൃകയിലുള്ള ക്ഷേത്രം. ഒക്ടോബർ അഞ്ചിന് ദസറ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രം തുറക്കാനാണ് തീരുമാനമെന്ന് സിന്ധു ഗുര ദർബാർ ക്ഷേത്രത്തന്റെ ട്രസ്റ്റി രാജു ഷ്റോഫ് പറഞ്ഞു. രണ്ടു ഘട്ടങ്ങളായാണ് ക്ഷേത്രം തുറന്നു കൊടുക്കുന്നത്. ആദ്യഘട്ടത്തിൽ പൊതുജനങ്ങൾക്ക് ആരാധന അനുവദിക്കും. രണ്ടാംഘട്ടത്തിൽ അടുത്ത വർഷം ജനുവരി 14 ന് മഹാസംക്രാന്തി ദിനത്തിൽ വിജ്ഞാന മുറിയും കമ്യൂണിറ്റി റൂമും പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും. തുടർന്ന് വിവാഹങ്ങളും മറ്റു സ്വകാര്യ ചടങ്ങുകളും നടത്താം. കോവിഡ് പശ്ചാത്തലത്തിൽ സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്ത് ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ബുക്കിംഗ് സംവിധാനം ക്ഷേത്ര അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത മാസം മുതൽ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങും. രാവിലെ ആറുമുതൽ വൈകിട്ട് ഒന്‍പതു വരെയായിരിക്കും ക്ഷേത്ര സമയം. ജബൽ അലിയിൽ ഗുരുനാനാക് ദർബാറിനു സമീപത്തായി…
Read Moreഇനി പാടിയാൽ നീ അകത്തു കിടക്കും ! ക്ലാസിക്ക് ഗാനങ്ങൾ പാടി വികൃതമാക്കി; പേരുകേട്ട ബംഗ്ലാദേശി ഗായകനോട് ആലാപനം നിർത്താൻ പോലീസ്
അയ്യപ്പനും കോശിയും എന്ന സിനിമയിലെ പാട്ടിന് നഞ്ചിയമ്മയ്ക്ക് അവാർഡ് കൊടുത്തത് ശരിയോ തെറ്റോ എന്ന വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്നാൽ പോലീസ് ഇടപെട്ട് പാട്ട് നിർത്തിച്ച ഒരു സംഭവം ബംഗ്ലാദേശിൽ നിന്ന് കേൾക്കുന്നു. ക്ലാസിക്ക് ഗാനങ്ങൾ പാടി വികൃതമാക്കിയ ബംഗ്ലാദേശി ഗായകന്റെ പാട്ടാണ് പോലീസ് നിർത്തിച്ചത്. ജനപ്രിയ ഗാനങ്ങളുടെ ഈണവും താളവും തെറ്റിച്ചുവെന്ന പരാതികളെ തുടർന്നാണ് പേരുകേട്ട ബംഗ്ലാദേശി ഗായകനോട് ആലാപനം നിർത്താൻ പോലീസ് ആവശ്യപ്പെട്ടത്. 37 കാരനായ ഹീറോ ആലമിന് ഏകദേശം രണ്ട് ദശലക്ഷം ഫേസ്ബുക്ക് ഫോളോവേഴ്സും 1.5 ദശലക്ഷം യൂട്യൂബ് വരിക്കാരുമുണ്ട്. നോബൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോറിന്റെയും ബംഗ്ലാദേശി കവി കാസി നസ്റുൽ ഇസ്ലാമിന്റെയും ശാസ്ത്രീയ ഗാനങ്ങൾ അദ്ദേഹം അവതരിപ്പിക്കുന്ന സംഗീതത്തിൽ ഉൾപ്പെടുന്നു. ഇദ്ദേഹത്തിന്റെ പല വീഡിയോകളും ദശലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ധാക്ക പോലീസ് കസ്റ്റഡിയിലെടുത്താണ് ശാസ്ത്രീയ ഗാനങ്ങൾ വികൃതമാക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടത്. ഗായകനെതിരെ…
Read Moreമുണ്ടു മാത്രം..! ആഭരണങ്ങള്‍കൊണ്ട് മാറിടം മറച്ച്, അര്‍ദ്ധനഗ്നയായി ജാനകി! ചര്‍ച്ചയായി ഫോട്ടോഷൂട്ട്
ലെസ്ബിയൻ പ്രണയം പ്രമേയമായി എത്തിയ ചിത്രം ഹോളി വൂണ്ടിലെ പ്രധാന കഥാപാത്രമാണ് ജാനകി സുധീർ. ചിത്രത്തിലെ ബോൾഡായ രംഗങ്ങൾ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച നടി. ഇപ്പോഴിതാ ഒരു വൈറൽ ഫോട്ടോഷൂട്ടുമായി ഇൻസ്റ്റഗ്രാമിൽ ചർച്ചയായുകയാണ് ഈ താരം. അർധനഗ്നയായുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ജാനകി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മുണ്ടു മാത്രം ധരിച്ചിരിക്കുന്ന ജാനകി ആഭരണങ്ങൾകൊണ്ടാണ് മാറിടം മറച്ചിരിക്കുന്നത്. ഒപ്പം കൈയിലും കാതിലും നിറയെ ആഭരണങ്ങളും ചുവന്ന വട്ടപ്പൊട്ടും തലയിൽ മുലപ്പൂവും ചൂടിയിട്ടുണ്ട്. ഓണത്തോട് അനുബന്ധിച്ചുള്ളതാണ് ഈ ഫോട്ടോഷൂട്ട്. രൗണത് ശങ്കറാണ് ചിത്രങ്ങൾ പകർത്തിയത്. ഇത്തരം ബോൾഡ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ നേരത്തേയും ജാനകി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. തനിക്ക് പ്രയാസമല്ലാത്ത രീതിയിലുള്ള, ശരീരത്തിന് അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോഷൂട്ട് നടത്തുന്നതിനോട് യാതൊരു എതിർപ്പുമില്ലെന്നും നടി നേരത്തെ വ്യക്തമാക്കിയിരുന്നു.
Read Moreഹര് ഘര്‍ തിരംഗ റാലിയിലേക്ക് പശു ഓടിക്കയറി ! പശുവിന്റെ ആക്രമണത്തില്‍ ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രിക്ക് പരിക്ക്; വീഡിയോ…
ബിജെപിയുടെ ഹര് ഘര്‍ തിരംഗ റാലിക്കിടയിലേക്ക് പശു ഓടിക്കയറി മുന്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് പരിക്ക്. ഗുജറാത്തിലെ മെഹ്സന ജില്ലയിലായിരുന്നു സംഭവം. തെരുവിലൂടെ നടന്ന പശു അപ്രതീക്ഷിതമായി ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറുകയായിരുന്നു. പശുവിന്റെ ആക്രമണത്തില്‍ നിതിന്‍ പട്ടേല്‍ അടക്കം അഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. നിതിന്‍ പട്ടേലിന്റെ കാലിനാണ് പരിക്കേറ്റത്. തുടര്‍ന്ന് പ്രഥമ ശുശ്രൂഷ നല്കി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.അടുത്ത 20 ദിവസം വിശ്രമിക്കാന്‍ വേണ്ടി ഡോക്ടര്‍മാര്‍ തന്നോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം അദ്ദേഹം പറഞ്ഞു.
Read More