ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണുമായുള്ള രഹസ്യ ബന്ധം വെളിപ്പെടുത്തി സമൂഹമാധ്യമമായ ഓസ്ട്രേലിയ ഓണ്‍ലി ഫാൻസ് താരം ഗിന സ്റ്റെവാർട്ട്. ഷെയ്ൻ വോൺ മരിക്കുന്നതുവരെ അദ്ദേഹവുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നതായി അവർ അവകാശപ്പെട്ടു. ‘വേൾഡ്സ് ഹോട്ടെസ്റ്റ് ഗ്രാൻഡ്മാ’ എന്നാണ് ഗിന സ്റ്റെവാർട്ട് സമൂഹമാധ്യമ ഹാൻഡിലുകളില്‍ സ്വയം വിശേഷിപ്പിക്കുന്നത്. താരത്തിന്റെ മരണത്തിനു ശേഷം മാസങ്ങളോളം താൻ തകർന്നു പോയ അവസ്ഥയിലായിരുന്നെന്നും വോൺ തന്റെ സുഹൃത്തും മനസ്സാക്ഷിസൂക്ഷിപ്പുകാരനും ആയിരുന്നെന്നുമൊക്കെയാണ് 51 വയസ്സുകാരി പറയുന്നത്. ‘‘ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാൻ ആകെ തകർന്ന അവസ്ഥയിലായിരുന്നു. ലോകത്തിന് ഒരു ഇതിഹാസത്തെയാണു നഷ്ടമായത്, എനിക്ക് ഒരു സുഹൃത്തിനെയും മനസ്സാക്ഷിസൂക്ഷിപ്പുകാരനെയുമാണു നഷ്ടമായത്. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണു സംഭവിച്ചത്. ഞാനും ഷെയ്നും ഡേറ്റിങ്ങിലായിരുന്നു, പക്ഷേ അധികമാർക്കും അക്കാര്യം അറിയില്ല. അദ്ദേഹം അക്കാര്യം രഹസ്യമാക്കി വയ്ക്കാൻ ആഗ്രഹിച്ചു– സ്റ്റെവാര്‍ട്ട് ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. 2018ലാണ് ഷെയ്ൻ വോണുമായി…
Read MoreCategory: Today’S Special
ജാതക ചേര്‍ച്ചയില്‍ പൊരുത്തം ഏറെ ആയിരുന്നു ! താനും ദിലീപും ഒന്നാകണമെന്ന് തങ്ങളേക്കാള്‍ ആഗ്രഹിച്ചത് തങ്ങളെ സ്നേഹിക്കുന്നവരെന്ന് കാവ്യ മാധവന്…
മലയാളികളുടെ എക്കാലത്തെയും ഇഷ്ടനായികമാരില്‍ ഒരാളാണ് കാവ്യ മാധവന്. വര്‍ഷങ്ങളോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന കാവ്യ ദിലീപിനെ വിവാഹം ചെയ്തതോടെ സിനിമ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. ദിലീപിന്റെ ഭാഗ്യ നായികയായി തിളങ്ങിയ കാവ്യ പിന്നീട് ദിലീപിന്റെ ജീവിതത്തിലും ഒന്നിച്ചത് ആരാധകര്‍ക്ക് ഏറെ സന്തോഷം പകരുന്ന കാര്യമായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ദിലീപും ആയുള്ള വിവാഹം എന്നു തുറന്നു പറയുകയാണ് കാവ്യാ മാധവന്. എല്ലാം ദൈവം തീരുമാനിക്കുന്നതാണ് എന്നും നടി പറയുന്ന അഭിമുഖമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ചവര്‍ ആണെന്നാണ് കാവ്യാ മാധവന് പറയുന്നു. കാണുമ്പോള്‍ കൊച്ചുകുട്ടികളും മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു. എന്നാല്‍ ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറുകയായിരുന്നു പതിവെന്ന് കാവ്യ പറയുന്നു. ജീവിതത്തില്‍ ഒരു കൂട്ടുവേണം എന്നത് എന്റെ വീട്ടുകാരുടെ ഒരു സ്വപ്നം ആയിരുന്നു. ഏതൊരു മാതാപിതാക്കളെയും പോലെ…
Read Moreലഹരിത്തേന്‍ കുടിച്ച് ‘പാമ്പായി’ ! ലക്കുകെട്ട കരടിക്കുഞ്ഞിനെ ഒരുവിധത്തില്‍ രക്ഷിച്ചെടുത്ത് അധികൃതര്‍; വീഡിയോ വൈറല്‍…
ലഹരിത്തേന്‍ കുടിച്ച് ലക്കുകെട്ട കരടിക്കുഞ്ഞിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഡൂസിലാണ് സംഭവം. ലഹരിത്തേന്‍ കുടിച്ച ശേഷം ചലിക്കാനാകാതെ ഒരു വാഹനത്തിന്റെ പിറകിലാണ് പെണ്‍കരടി കയറിയിരുന്നത്. മാഡ് ഹണി എന്നും ഡേലി ബാല്‍ എന്നുമറിയപ്പെടുന്ന ലഹരിത്തേന്‍ ഹിമാലയന്‍ താഴ്വരകളിലും തുര്‍ക്കിയിലും മാത്രമാണ് കണ്ടുവരുന്നത്. ഇവിടെയുള്ള ചില റോഡോഡെന്‍ഡ്രണ്‍ സസ്യങ്ങള്‍ തങ്ങളുടെ തേനില്‍ ഗ്രേയാനോ ടോക്സിന് എന്ന ലഹരിയുള്ള രാസസംയുക്തം ഉത്പാദിപ്പിക്കും. ഈ ചെടികളിലെ പൂന്തേന്‍ തേനീച്ചകള്‍ കുടിക്കുന്നതാണ് ലഹരിത്തേന്‍ അഥവാ മാഡ് ഹണിക്ക് കാരണമാകുന്നത്. ചുവന്ന ചെളിയുടെ നിറമുള്ള ഈ തേനിന് ചവര്‍പ്പു രുചിയും ശക്തമായ ഗന്ധവുമാണ്. ഇത് സസ്തനികളില്‍ ലഹരിക്ക് വഴിവയ്ക്കും. ഇത്തരം തേന്‍ ഒരു സ്പൂണ്‍ അളവില്‍ പോലും നേരിട്ടോ വെള്ളത്തില്‍ കലര്‍ത്തിയോ ഭക്ഷിക്കുന്നത് ശക്തമായ മത്തിന് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡൂസിലെ പെണ്‍കരടി ഈ തേന്‍ അളവില്‍ കൂടുതല്‍…
Read Moreഐടിക്കാരന്റെ പശുഫാം ഹൈടെക്കാണ്! പശുക്കളുടെ കാര്യങ്ങളറിയാൻ ആപ്പ്; വിവിധ സംസ്ഥാനങ്ങളിലെ എട്ടിനം പശുക്കൾ ഫാമിൽ…
അനുമോൾ ജോയ്കണ്ണൂർ: ഐടി മേഖലയിലാണു ജോലിയെന്നതിനാൽത്തന്നെ പയ്യന്നൂർ ചൂരൽ സ്വദേശി ജിജീഷ് തുടങ്ങിയ പശു ഫാം അല്പം ഹൈടെക്കാണ്. തന്റെ ഫാമിലെ പശുക്കളുടെ കാര്യങ്ങളറിയാൻ ഒരു ആപ്പും നിർമിച്ചുകഴിഞ്ഞു. ജോലിക്കിടെ ജിജീഷ് നാട്ടിലില്ലാത്തപ്പോൾ ഫാമിന്റെ ചുമതലകൾ നോക്കിനടത്തുന്നത് ഈ ആപ്പിന്റെ സഹായത്തോടെയാണ്. ഫാമിലെ പശുക്കളുടെ എണ്ണവും പരിപാലനവും ആരോഗ്യസ്ഥിതിയുമെല്ലാം കൃത്യതയോടെ ആപ്പിലൂടെ ശേഖരിക്കും. ഒപ്പം പശുക്കളുടെ പ്രസവതീയതിയും ഈ ആപ്പിലൂടെ കൃത്യമായി അറിയാൻ കഴിയുമെന്ന് ജിജീഷ് പറയുന്നു. ആപ്പിലൂടെ നൽകുന്ന വിവരങ്ങൾ പ്രകാരം സഹോദരൻ പ്രജീഷാണു ഫാമിന്റെ ചുമതലകൾ നിർവഹിക്കുന്നത്.സാങ്കേതികവിദ്യയുടെയും യന്ത്രവത്കരണത്തിന്റെയും സാധ്യതകളെല്ലാം ഉപയോഗിച്ചാണു ജിജീഷ് ഫാം തുടങ്ങിയത്. മൂന്ന് പശുക്കളുമായി ചെറിയതോതിൽ തുടങ്ങിയ ഫാമാണ് ഇന്ന് 100 പശുക്കളുള്ള ഹൈടെക് ഫാമായി വളർന്നിരിക്കുന്നത്. പയ്യന്നൂർ ചൂരലിനടുത്ത് അരിയിൽ വെള്ളച്ചാട്ടത്തിനു സമീപം അഞ്ചേക്കർ സ്ഥലത്താണ് ഫാമുള്ളത്. ടൂറിസം സാധ്യതകൾ മുൻനിർത്തിയാണ് അരിയിൽ വെള്ളച്ചാട്ടത്തിന് സമീപം ഫാം തുടങ്ങിയതെന്ന്…
Read Moreറാമ്പ് വാക്കില്‍ നഗ്നയാകാതിരിക്കാന്‍ വേണ്ടി കൈകൂപ്പി; ലോകസുന്ദരി മത്സരത്തിനിടെ അഴിഞ്ഞുപോയ വസ്ത്രം; പറ്റിയ അബദ്ധം തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര
ലോകസുന്ദരി പട്ടം നേടിയ ശേഷം സിനിമയിലെത്തിയ താരമാണ് പ്രിയങ്ക ചോപ്ര. തമിഴിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. അവിടെനിന്നുമാണ് ബോളിവുഡിലെത്തുന്നത്. തുടക്കംതന്നെ ശ്രദ്ധനേടാന്‍ സാധിച്ച പ്രിയങ്ക പിന്നീട് ബോളിവുഡിലെ മുന്‍നിര നായികയായി മാറുകയായിരുന്നു. ഇപ്പോഴിതാ ലോകസുന്ദരി മത്സരത്തിനിടെ പറ്റിയൊരു അബദ്ധത്തെക്കുറിച്ചുള്ള പ്രിയങ്കയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.2000-ല്‍ നടന്ന ലോകസുന്ദി മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിനിടെ റാമ്പ് വാക്കില്‍ പങ്കെടുക്കാനായി ഞാന്‍ ധരിച്ചിരുന്നത് പ്രത്യേകം ഡിസൈന്‍ ചെയ്ത വസ്ത്രമായിരുന്നു. എന്നാല്‍ ഞാന്‍ ഈ വസ്ത്രത്തില്‍ ഒട്ടം കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. വസ്ത്രം എന്റെ ശരീരത്തില്‍ പലയിടത്തായി ഒട്ടിച്ചുവയ്ക്കുകയാണ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ വസ്ത്രം അഴിഞ്ഞുപോകുമോ എന്ന ഭയം തുടക്കം മുതലേ ഉണ്ടായിരുന്നു. ഒടുവില്‍ വേദിയില്‍ സംസാരിക്കുമ്പോളാണ് ഞാന്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. സംസാരിച്ചുതുടങ്ങിയപ്പോള്‍ വസ്ത്രം ശരീരത്തില്‍ ഒട്ടിച്ചുവച്ചത് ഓരോന്നായി ഇളകാന്‍ തുടങ്ങി. വസ്ത്രം ശരീരത്തില്‍നിന്ന് അഴിഞ്ഞുവീഴാന്‍ തുടങ്ങി. ഒടുവില്‍ നെഞ്ചോടു കൈചേര്‍ത്തു വസ്ത്രത്തില്‍ അമര്‍ത്തിപ്പിടിച്ച് കൈകൂപ്പി…
Read Moreപീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ മുഖത്ത് കടിച്ച് 17കാരി ! മുറിപ്പാടു നോക്കി പ്രതിയെ പിടിച്ച് മിടുക്ക് കാട്ടി പോലീസ്…
പതിനേഴുകാരിയെ പൊതുസ്ഥലത്തു വച്ച് കടന്നുപിടിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍.മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ദിനേഷ് ഗൗഡ്(33) എന്നയാളാണ് ആണ് പോലീസ് പിടിയിലായത്. രക്ഷപ്പെടാനായി പെണ്‍കുട്ടി ഇയാളുടെ മുഖത്ത് കടിച്ചപ്പോഴുണ്ടായ മുറിപ്പാടാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്. ഓഗസ്റ്റ് 11ന് താനെയിലെ ഘോഡ്ബന്ദര്‍ റോഡിലെ ആകാശപാതയിലൂടെ നടക്കുന്നതിനിടെയാണ് പിന്നിലൂടെയെത്തിയ ദിനേഷ് പെണ്‍കുട്ടിയെ കടന്നുപിടിച്ചത്. ഇയാളുടെ മുഖത്തു കടിച്ച ശേഷം കുതറിയോടിയ പെണ്‍കുട്ടി സമീപത്തെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. വാര്‍ത്ത പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ സ്ത്രീസുരക്ഷ സംബന്ധിച്ച് നിരവധിപ്പേര്‍ ആശങ്ക പങ്കുവച്ചു. ഇതോടെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് തിരച്ചില്‍ തുടങ്ങി. പ്രതിയുടെ മുഖത്ത് കടിയേറ്റ മുറിപ്പാടു മാത്രമായിരുന്നു ഏക സൂചനയെന്നു വര്‍ത്തക് നഗര്‍ ഡിവിഷന് അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ നിലേഷ് സോനവാനെ പറഞ്ഞു. രഹസ്യവിവരത്തെത്തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് മാന്‍പാഡ ഏരിയയിലെ മനോരമ നഗര്‍ സ്വദേശി ദിനേശ്…
Read Moreതെരുവു നായ്ക്കളുടെ വീഡിയോ പകര്‍ത്താനെത്തിയ ആളെ ‘കടിച്ചു കുടഞ്ഞ്’ നായ്ക്കള്‍ …
തൃശൂര്‍: തെരുവുനായ്ക്കളെ കുറിച്ച് ബോധവത്കരണ വീഡിയോ പകര്‍ത്താനെത്തിയ ആളെ കടിച്ചു കുടഞ്ഞ് തെരുവുനായ. മാളയ്ക്ക് സമീപമാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ മൈത്ര സ്വദേശി മോഹനന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. തെരുവുനായ്ക്കളുടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ചെയ്യുന്നതിനായി ഇന്നലെ രാവിലെ കുണ്ടൂര്‍ കടവിലാണ് മോഹനന് എത്തിയത്. ഇതിനു പിന്നാലെയാണ് ഇയാളെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്.
Read Moreപ്രിയ മേരിച്ചേടത്തി…പണം സ്വീകരിച്ച് എന്നോട് ക്ഷമിക്കണം ! മോഷ്ടിച്ച തുക വര്‍ഷങ്ങള്‍ക്കു ശേഷം തിരികെ നല്കിയ കള്ളന്റെ കത്തിലുള്ളത്…
വര്‍ഷങ്ങള്‍ക്കു മുമ്പ് മോഷ്ടിച്ച മാലയും മറ്റും തിരികെ നല്കുന്ന കള്ളന്മാരുടെ കഥ നമ്മള് കേട്ടിട്ടുണ്ട്. എന്നാലിവിടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഷ്ടിച്ച വസ്തുവിന്റെ ഇന്നത്തെ മൂല്യം കണക്കാക്കി ഉടമയ്ക്ക് പണം തിരികെ നല്‍കിയിരിക്കുകയാണ് ഒരു കള്ളന്. പെരിക്കല്ലൂര്‍ സ്വദേശിനിയായ മേരിക്കാണ് കള്ളന് 2000 രൂപ അയച്ചു നല്‍കിയത്. പൈസയ്ക്കൊപ്പം ഒരു കത്തും ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മേരിയുടെ ഭര്‍ത്താവ് ജോസഫിനെ പറ്റിച്ച് 700 രൂപ വില വരുന്ന വസ്തു എടുത്തെന്നും അതിന് പ്രായശ്ചിത്തമായി അതിന്റെ ഇന്നത്തെ വില നല്‍കുന്നെന്നുമാണ് കുറിപ്പിലുളളത്. ” പ്രിയ മേരിച്ചേടത്തി, ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോസഫ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലവരുന്ന ഒരു സാധനം കൊണ്ടുപോയി. ഇന്ന് അതിന്റെ വില ഏതാണ്ട് 2000 രൂപ വരും, ആ പൈസ ഞാന്‍ ഇതോടെ അയക്കുന്നു. ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം. എന്ന്കുറ്റവാളി” .…
Read Moreദുരൂഹതയുണര്‍ത്തി ചിലിയിലെ അദ്ഭുത ഗര്‍ത്തം ! ദിനം പ്രതി വളരുന്ന ഗര്‍ത്തം ആശങ്കയേറ്റുന്നു…
ചിലിയിലുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ നിന്ന് 800 കിലോമീറ്റര്‍ വടക്കുമാറി ടിയാറ അമരില്ല എന്ന പട്ടണത്തിനു സമീപമുള്ള ഗ്രാമമേഖലയില്‍ പ്രത്യക്ഷപ്പെട്ട വിചിത്രഗര്ത്തമാണ് ഇപ്പോള്‍ ശാസ്ത്ര ലോകത്ത് സംസാര വിഷയം. ഈ കുഴി വളരുന്നതായി ശാസ്ത്രജ്ഞരുടെ പഠനത്തില്‍ കണ്ടെത്തിയിരിക്കുകയാണ്. ജൂലൈ 30നാണ് ഈ കുഴി ആദ്യം പ്രത്യക്ഷപ്പെട്ടത്. 104 അടി വിസ്തീര്‍ണമുണ്ടായിരുന്നു ഈ ഗര്‍ത്തത്തിന് അപ്പോള്‍. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ വ്യാസവും ആഴവും ഒരുപാട് കൂടിയിട്ടുണ്ട്. യുഎസിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെ മൊത്തത്തില്‍ മൂടുന്ന നിലയിലായിട്ടുണ്ട് കുഴിയുടെ വലുപ്പമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ചിലെയിലെ അല്‍കാപറോസ ചെമ്പുഖനിയുടെ അടുത്തായാണ് ഗര്‍ത്തം രൂപപ്പെട്ടത്. ലുന്‍ഡിന്‍ മൈനിങ് എന്ന ഖനന കമ്പനിയാണ് അല്‍കാപറോസയില്‍ ഖനനം നടത്തുന്നത്. ആര്‍ക്കും പരുക്കോ ജീവാപായമോ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗര്‍ത്തത്തിലേക്ക് ആരും വീഴാതിരിക്കാനായി ഇതിനു ചുറ്റും കമ്പിവേലി ഉള്‍പ്പെടെ സുരക്ഷാ സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിങ്ക്ഹോള്‍ എന്ന തരത്തിലുള്ള…
Read Moreമംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസിനു നേരെ പടക്കമെറിഞ്ഞ് കുട്ടികള്‍ ! വാതിലിനരികെ ഇരുന്ന യാത്രക്കാരന്റെ കാലില്‍ത്തട്ടി തെറിച്ചു പുറത്തു പോയി പൊട്ടിയതിനാല്‍ അപകടം ഒഴിവായി…
മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ്പ്രസിന് നേരെ കഴിഞ്ഞ ദിവസം പടക്കമെറിഞ്ഞ സംഭവത്തില്‍ രണ്ട് കുട്ടികള്‍ കസ്റ്റഡിയില്‍. കേന്ദ്രമന്ത്രി വി മുരളീധരനും മന്ത്രി പി എ മുഹമ്മദ് റിയാസും കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറാനിരിക്കെയായിരുന്നു വെള്ളയില്‍ സ്റ്റേഷനു സമീപം പടക്കമേറുണ്ടായത്. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ വെള്ളയില്‍ സ്റ്റേഷനു സമീപം വീണ്ടും പടക്കവുമായി കുട്ടികളെത്തിയപ്പോളാണ് ഇവരെ പിടികൂടിയത്. ഇവരെ പിന്നീട് റെയില്‍വേ സംരക്ഷണ സേന രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ശനിയാഴ്ച രാത്രി 1.32ഓടെയായിരുന്നു പടക്കമേറുണ്ടായത്. ജനറല്‍ കോച്ചിന് നേരെ വന്ന പടക്കം ട്രെയിനിന്റെ വാതിലിനരികിലിരുന്ന യാത്രക്കാരന്റെ കാലില്‍ തട്ടി പുറത്തേക്ക് തെറിച്ചുവീണ് പൊട്ടുകയായിരുന്നു. ട്രെയിന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാരന് റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിച്ചു. ആര്‍പിഎഫ് ഉടനെ വെള്ളയില്‍ സ്റ്റേഷനിലെത്തി ട്രാക്കുകളും പരിസരവും പരിശോധിച്ചു. ഡോഗ് സ്ക്വാഡ് എത്തി പരിശോധിച്ചെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. പിടിയിലായ കുട്ടികളില്‍…
Read More