ഉലക നായകന് കമല്‍ഹാസന്റേയും മുന്‍ ഭാര്യ സരികയുടെ ഇളയ മകളാണ് അക്ഷര ഹാസ്സന്‍. തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ അക്ഷരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതേ സമയം അക്ഷര ഹാസന് പ്രധാന വേഷത്തിലെത്തിയ അച്ചം മടം നാണം പയിര്‍പ്പ് എന്ന സിനിമ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത് കഴിഞ്ഞദിവസമാണ്. ചിത്രത്തില്‍ അക്ഷരയുടെ കഥാപാത്രം മെഡിക്കല്‍ സ്റ്റോറില്‍ ഗര്‍ഭനിരോധന ഉറ വാങ്ങാന്‍ പോകുന്ന സീനുണ്ട്. അതിനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇപ്പോഴിതാ വിമര്‍ശകര്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയിരിക്കുകയാണ് അക്ഷര. ഒരു സ്ത്രീ ഗര്‍ഭനിരോധന ഉറ വാങ്ങാന്‍ ഒറ്റയ്ക്ക് കടയില്‍ പോകുന്നതില്‍ എന്താണ് തെറ്റ്. അതില്‍ ഒരു തെറ്റുമില്ലെന്നാണ് അക്ഷര പറയുന്നത്. ലൈംഗിക ബന്ധത്തില്‍ സുരക്ഷിതത്വം വേണമെന്ന് ആഗ്രഹിക്കുന്നത് സ്വഭാവികമല്ലേ ലൈംഗിക ബന്ധത്തില്‍ നിയന്ത്രണം പുരുഷനിലാണെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. അതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ ഉയരുന്നതെന്ന് അക്ഷര പറയുന്നു.…
Read MoreCategory: Today’S Special
പാട്ടുപാടി ഗുജറാത്തി ഗായിക പെയ്യിച്ചത്’ഡോളര്‍ മഴ’ ! പെയ്തുവീണത് 2.25 കോടി രൂപ;വീഡിയോ വൈറല്‍…
പാട്ടുപാടി മഴ പെയ്യിക്കുക എന്ന് കേട്ടിട്ടില്ലേ…എന്നാലിവിടെ പാട്ടു പാടി ‘ഡോളര്‍ മഴ’ പെയ്യിച്ച കഥയാണ് വാര്‍ത്തയാകുന്നത്. റഷ്യന്‍ യുദ്ധത്തില്‍ യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ വേദിയില്‍ ഗുജറാത്തി നാടന്‍പാട്ടു കലാകാരി ഗീതാ ബെന്‍ റബാരി പാട്ട് പാടിയപ്പോഴാണ് ഡോളര്‍ മഴപോലെ പെയ്തിറങ്ങിയത്. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് വലയുന്ന യുക്രെയ്ന് ജനതയ്ക്കായി പണം സമാഹരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച പരിപാടിയിലാണ് പണം കുമിഞ്ഞുകൂടിയത്. അറ്റ്ലാന്റയില്‍ ആയിരുന്നു സംഗീതപരിപാടി. തന്റെ പാട്ടും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഉള്‍പ്പെടുന്ന വിഡിയോ രംഗങ്ങള്‍ ഗീതാ ബെന്‍ റബാരി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചെങ്കിലും പിന്നീട് നീക്കം ചെയ്തു. ഡോളര്‍ കൂമ്പാരത്തിനു നടുവിലിരിക്കുന്ന ഗായികയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറല്‍ ആയിരിക്കുകയാണ്. ഏകദേശം 2.25 കോടി രൂപയാണ് ഗീതാ ബെന്‍ റബാരി നേടിയത്. ഗീതാ ബെന്‍ പാട്ടുപാടുമ്പോള്‍ പിന്നില്‍ നിന്ന് പ്രവാസികള്‍ ഡോളറുകള്‍ മഴ പോലെ വര്‍ഷിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.…
Read Moreനടുവേദന കൊണ്ട് ഇരുന്നവര്‍ പോലും പറന്ന് ഡാന്‍സ് കളിക്കുന്നു ! സഹോദരിയുടെ വിവാഹകേക്കില് കഞ്ചാവ് ചേര്‍ത്തതിനെ കുറിച്ച് യുവാവ് പറയുന്നതിങ്ങനെ…
കഞ്ചാവ് ചേര്‍ത്ത കേക്കുകളുടെ കഥകള്‍ നമ്മള് ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്. സഹോദരിയുടെ വിവാഹക്കേക്കില്‍ കഞ്ചാവ് ചേര്‍ത്തതിനെക്കുറിച്ച് ഒരു യുവാവിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറലാകുന്നത്. ചിലിയിലുള്ള അല്‍വാരോ റോഡിഗ്രസ് എന്ന 29കാരനാണ് ഏഴ് തട്ടുകളായുള്ള സഹോദരിയുടെ വിവാഹകേക്കില് കഞ്ചാവ് ചേര്‍ത്തത്. 20 മണിക്കൂര്‍ നേരം കൊണ്ടാണ് കേക്ക് തയ്യാറാക്കിയത്. വൈറ്റ് ക്രീമിന് പുറമേ പൂക്കള്‍കൊണ്ട് അലങ്കരിച്ച കേക്കിന്റെ ഒരു തട്ടില്‍ ആണ് കഞ്ചാവ് ചേര്‍ത്തത്. ഈ തീരുമാനത്തിന് സഹോദരിയുടെ കൂടി പിന്തുണ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, കഞ്ചാവ് ചേര്‍ത്ത കേക്ക് പ്രായപൂര്‍ത്തിയായ അതിഥികള്‍ക്ക് മാത്രമാണ് നല്‍കിയത്. ഈ കേക്ക് നല്കിയപ്പോഴുള്ള അതിഥികളുടെ പ്രതികരണം രസകരമായിരുന്നുവെന്നും റോഡിഗ്രസ് പറയുന്നു. നടുവേദന മൂലം ബുദ്ധിമുട്ടിലായിരുന്ന തന്റെ ബന്ധു കഞ്ചാവ് കേക്ക് കഴിച്ചതിന് പിന്നാലെ വേദന മറന്ന് നൃത്തം ചെയ്തുവെന്നും റോഡിഗ്രസ് കൂട്ടിച്ചേര്‍ത്തു. ചിലിയില്‍ സ്വകാര്യയിടങ്ങളില്‍ കഞ്ചാവ് ഉപയോഗത്തിന് നിരോധനമില്ലാത്തതിനാല് റോഡിഗ്രസിനെതിരെ കേസുണ്ടാവില്ലെന്നാണ്…
Read Moreസിനിമയില്‍ അഡ്ജസ്റ്റ്മെന്റ് ചെയ്യാന്‍ തയാറാണോ എന്ന് ഒരുപാടുപേര് ചോദിച്ചിട്ടുണ്ട്; ഗായത്രിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്…
കുറച്ചു നാളായി വാർത്തകളിൽ നിഞ്ഞു നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്നും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതിനെപ്പറ്റിയുമൊക്കെ നടി അടുത്തയിടെ വെളിപ്പെടുത്തി. ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു. എന്നാലിപ്പോള്‍ തന്റെയൊരു പഴയ സഹപ്രവര്ത്തകന് ഇഷ്ടം പറഞ്ഞ് പിന്നാലെ കൂടിയതിനെക്കുറിച്ചാണ് ഗായത്രി വെളിപ്പെടുത്തിയത്. കുറേനാളായി എന്റെ പിന്നാലെ ഒരാള്‍ നടക്കുന്നുണ്ടായിരുന്നു. എന്റെ ഫ്ളാറ്റിന്റെ താഴെ വന്നു നില്‍ക്കുകയും ഫോണിൽ ബെല്‍ അടിക്കുകയും ചെയ്യും. ഞാന്‍ പോകുന്ന സ്ഥലങ്ങളിലൊക്കെ പുള്ളി വരും. അച്ഛന് പറഞ്ഞാലും പൊലീസിനോട് പറയുമെന്ന് പറഞ്ഞാലുമൊന്നും പോകില്ലായിരുന്നു. അമ്പലത്തില്‍ പോയാല്‍ അവിടെയുമുണ്ടാകും. ഭയങ്കര പേടിപ്പെടുത്തുന്ന സംഭവമായിരുന്നു. നിങ്ങളോട് എനിക്ക് അങ്ങനെ ഒന്നുമില്ലെന്ന് പറഞ്ഞാലും മനസിലാകില്ല. ചില സമയത്ത് ഞാനിനി എന്ത് ചെയ്യുമെന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ ഞാന്‍ ഒരുമിച്ച് ബാങ്കില്‍ ജോലി ചെയ്തിരുന്നു. അന്നൊക്കെ ഞങ്ങള്‍ സംസാരിക്കുകയും ഫ്രീയായി ഇടപഴകുകയും ചെയ്തിരുന്നു. ഇങ്ങേര് വിചാരിച്ചത്…
Read Moreവിൽ സ്മിത്ത് ശരിക്കും പെട്ടു ! കടുത്ത നിലപാടിലേക്ക് അക്കാദമി; ഏപ്രിൽ 18ന് തീരുമാനം വരും; പ്രതികരണവുമായി വിൽ സ്മിത്തിന്റെ അമ്മ കരോളിൻ സ്മിത്ത്
നിയാസ് മുസ്തഫ94-ാമത് ഓസ്കർ അവാർഡ് ദാന ചടങ്ങിൽ മികച്ച നടൻ ആയി തെരഞ്ഞെടുത്ത വിൽ സ്്മിത്തിനെതിരേ അച്ചടക്ക നടപടി വരുന്നു. ഓസ്കർ സംഘാടകരായ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ചടങ്ങിന്റെ അവതാരകനും കോമഡി നടനുമായ ക്രിസ് റോക്കിനെ ചടങ്ങിനിടെ വേദിയിലെത്തി മുഖത്തടിച്ച സംഭവം ഞെട്ടലോടെയാണ് സിനിമാ ലോകം കണ്ടത്. സ്മിത്ത് ചെയ്തത് നീതീകരിക്കാനാവില്ലായെന്ന നിലപാടിലാണ് അക്കാദമിയും.ക്രിസ് റോക്കിനെ മുഖത്തടിച്ചതിനുശേഷം ഓസ്കർ ചടങ്ങിൽനിന്ന് പുറത്തുപോകാൻ സ്മിത്തിനോട് അക്കാദമി ആവശ്യപ്പെട്ടെങ്കിലും അത് അദ്ദേഹം നിരസിച്ചു. ത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.വിൽസ്മിത്തിന്റെ ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തിന്റെ മൊട്ടത്തലയെക്കുറിച്ച് തമാശ രൂപേണ പറഞ്ഞതാണ് സ്മിത്തിനെ പ്രകോപിപ്പിച്ചത്. അലോപ്പീസിയ രോഗത്തിന്റെ ഫലമായിട്ടാണ് ജാഡ പിങ്കറ്റിന്റെ മുടി കൊഴിഞ്ഞത്. ഭാര്യയെ പ്രാണനെപ്പോലെ സ്നേഹിക്കു ന്ന തനിക്ക് ക്രിസ് റോക്കിന്റെ…
Read Moreആഘോഷമായി ‘ചാമ്പിക്കോ ’..! ഭീഷ്മ പര്‍വ്വം സിനിമയിലെ ഫോട്ടോ എടുക്കൽ സീൻ അനുകരിച്ച് ആരാധകർ; സോഷ്യല്‍ മീഡിയയില്‍ ചാമ്പിക്കോ വൈറലാകുന്നു ….
സ്വന്തം ലേഖകന്‍ കോഴിക്കോട്: സൂപ്പര്‍ താര സിനിമയുടെ ഫോട്ടോ ഷൂട്ട് സീന്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാകുന്നു.സ്കൂളുകളിലും കോളജുകളിലും സമീപകാലത്ത് നടന്നുകൊണ്ടിരിക്കുന്ന സെന്‍ഡ് ഓഫ് പരിപാടികളിലാണ് ‘ചാമ്പിക്കോ’ സൂപ്പര്‍ ഹിറ്റാകുന്നത്. മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഭീഷ്മ പര്‍വത്തിലെ കുടുംബങ്ങള്‍ക്ക് ഒപ്പം മമ്മൂട്ടി ഏറ്റവും അവസാനം വന്നിരിക്കുകയും ഫോട്ടോ ഗ്രാഫറോട് ഫോട്ടോ എടുക്കാന്‍ ‘ചാമ്പിക്കോ’ എന്ന് പറയുകയും ചെയ്യുന്ന സീനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ പിടിച്ചു കുലുക്കിയിരിക്കുന്നത്. യാത്രയയപ്പ് പരിപാടികളില്‍ ഇപ്പോള്‍ ഇത് തരംഗമാണ്. ഏറ്റവും അവസാനം കസേരയില്‍ വന്നിരുന്ന് ചാമ്പിക്കോ എന്ന് പറയുന്ന ആളാണ് ശരിക്കും ‘സ്റ്റാര്‍’. ഇത് ഫേസ് ബുക്കിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടുകഴിഞ്ഞു. ഇതോടെ യുവാക്കളും സെന്‍ഡ് ഓഫ് കാലത്ത് ഫോട്ടോ മാനിയയിലായി. പലരും സ്ളോ മോഷനിലും മറ്റും പ്രത്യേക ആപ്പ് ഉപയോഗിച്ചാണ് ചാമ്പിക്കോ വീഡിയോ തയാറാക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് ട്രോളുകളും…
Read Moreഫേസ്ബുക്കും ട്വിറ്ററും പെട്ടിമടക്കുമോ ? പുതിയ സമൂഹ മാധ്യമം തുടങ്ങാന്‍ ഒരുങ്ങി ഇലോണ്‍ മസ്ക്…
ലോക കോടീശ്വരന് ഇലോണ്‍ മസ്ക് പുതിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോം തുടങ്ങുമെന്ന വാദം ടെക് ലോകത്ത് ശക്തമാകുന്നു. മറ്റുള്ളവര്‍ക്ക് ചിന്തിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയിട്ടുള്ള മസ്കിനെ സംബന്ധിച്ച് ഇതത്ര വലിയ കാര്യമൊന്നുമല്ലെങ്കിലും ചങ്കിടിപ്പു കൂടുന്നത് ഫേസ്ബുക്കും ട്വിറ്ററുമടക്കമുള്ള സ്ഥാപനങ്ങളുടേതാണ്. പുതിയ ഒരു സമൂഹ മാധ്യമ പ്ലാറ്റ്ഫോം തുടങ്ങുമെന്ന കാര്യം ഗൗരവത്തില്‍ എടുക്കുന്നുവെന്ന് മസ്ക് തന്നെ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചതോടെയാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്. പ്രണയ് പാതൊള് എന്ന ആളുടെ ട്വീറ്റിനു മറുപടിയായാണ് മസ്ക് ഇക്കാര്യത്തിലുളള തന്റെ താത്പര്യം അറിയിച്ചത്. എന്നാല്‍ മസ്ക് അവിടം കൊണ്ട് നിര്‍ത്തിയില്ല. തുടര്‍ന്ന് അദ്ദേഹം തന്റെ അക്കൗണ്ടില്‍ ഒരു വോട്ടെടുപ്പു നടത്തുകയും ചെയ്തു. അടുത്ത ട്വീറ്റില്‍ അദ്ദേഹം പുതിയ ഒരു പ്ലാറ്റ്ഫോം വേണോ എന്നും ചോദിക്കുകയും ചെയ്തു. വലിയ പ്രതികരണമാണ് മസ്കിന്റെ ട്വീറ്റിന് ലഭിച്ചത്. മസ്കിന്റെ തീരുമാനം സമൂഹ മാധ്യമ…
Read Moreഅത്തര്ഖാനുമായി പിരിഞ്ഞ ടീന ദാബി വീണ്ടും വിവാഹിതയാകുന്നു ! പ്രതിശ്രുത വരനും ഐഎഎസുകാരന്…
ഐഎഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി വാര്‍ത്തകളിലിടം പിടിച്ച ടീന ദാബി വീണ്ടും വിവാഹിതയാകുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് ദാബി തന്റെ വിവാഹ വാര്‍ത്ത പങ്കുവെച്ചത്. 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പ്രദീപ് ഗാവണ്ടേയാണ് ടീനയുടെ പ്രതിശ്രുത വരന്. ഏഴുവര്‍ഷം മുമ്പ് ഐഎഎസ് നേടിയ ടീനയുടെ പ്രണയവും വിവാഹവും അന്ന് വലിയ വാര്‍ത്തയായിരുന്നു. ടീനക്ക് ഇന്‍സ്റ്റാഗ്രാമില്‍ 14 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ടീന ഐഎസ്എസ് ഒന്നാം റാങ്ക് നേടിയതിന് പിന്നാലെ അന്നത്തെ രണ്ടാംറാങ്കുകാരന്‍ അത്താര്‍ ഖാനെ വിവാഹം ചെയ്തിരുന്നു. കാശ്മീര്‍ സ്വദേശിയും ഇതരമതസ്ഥനുമായ അത്തറുമായുള്ള വിവാഹം അന്ന് സോഷ്യല്‍മീഡിയയടക്കം വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. 2018ല്‍ ഡല്‍ഹിയില്‍ നടന്ന ഇവരുടെ വിവാഹ സല്‍ക്കാരത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാര്‍, അന്നത്തെ ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് എന്നിവര്‍ പങ്കെടുത്തിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞതും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി. സിവില്‍ സര്‍വീസ്…
Read Moreഅതൊക്കെ ജീവിതത്തില്‍ സംഭവിക്കേണ്ടതാകാം ! വെട്ടിത്തുറന്ന് പറയുക ആണെങ്കില്‍ എല്ലാം പറയാമെന്ന് സായ്കുമാര്…
മലയാളികളുടെ പ്രിയ നടന്മാരിലൊരാളാണ് സായ്കുമാര്. സിദ്ധിഖ് ലാലിന്റെ റാംജിറാവും സ്പീക്കിങ്ങ് എന്ന ചിത്രത്തിലൂടെ എത്തിയ താരം നായകനായും വില്ലനായും സഹനടനായുമെല്ലാം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പ്രശസ്ത സിനിമാ നാടക നടന് കൊട്ടാരക്കര ശ്രീധരന് നായരുടെ മകനായ സായ്കുമാര് ഇപ്പോഴും സിനിമകളില്‍ സജീവമാണ്. അതേ സമയം ഇപ്പോള്‍ തന്റെ രണ്ടാം വിവാഹത്തെ കുറിച്ചും ജീവിതത്തെക്കുറിച്ചും സായ്കുമാര് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ആദ്യ വിവാഹത്തെ കുറിച്ചും നടി ബിന്ദു പണിക്കരുമായുള്ള രണ്ടാം വിവാഹ ജീവിതത്തെ കുറിച്ചും ചോദിച്ചപ്പോള്‍ ഉള്ള അദ്ദേഹത്തിന്റെ പ്രതികരണം ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സായ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ…അതിനെ പറ്റി സംസാരിക്കേണ്ടതില്ല. അതിനെപ്പറ്റി പറയുന്നതില്‍ വിഷമമുണ്ടായിട്ടൊന്നുമല്ല. ഞാന്‍ മുഖാന്തരം മറ്റൊരാള്‍ വിഷമിക്കുന്നത് താല്പര്യമില്ലാത്തതിനാല് ആണ് സംസാരിക്കണ്ട എന്ന് പറഞ്ഞത്. പറയുമ്പോള്‍ പോളിഷ് ചെയ്ത് പറയാന്‍ പറ്റില്ല. അതാണ് എന്റെ കുഴപ്പം. ഞാന്‍ ഉള്ളത്…
Read Moreആ നടിയുടെ മുകളില്‍ നഗ്നനായി കിടക്കേണ്ടി വന്നു ! വല്ലാത്തൊരു സാഹചര്യമായിരുന്നു അതെന്ന് തുറന്നു പറഞ്ഞ് കൊല്ലം തുളസി…
മലയാള സിനിമയിലെ സുപരിചിത മുഖങ്ങളിലൊന്നാണ് കൊല്ലം തുളസിയുടേത്. വില്ലനായും സഹനടനായുമെല്ലാം തുളസി പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ ചില കാര്യങ്ങളാണ് ചര്‍ച്ചയായിരിക്കുന്നത്. ഒരു നടിയുടെ മുകളില്‍ നഗ്നനായി കിടക്കേണ്ടിവന്ന അനുഭവമാണ് കൊല്ലം തുളസി തുറന്നു പറയുന്നത്. ഒരു സിനിമയുടെ ചിത്രീകരണ സമയത്താണ് അത് സംഭവിക്കുന്നത്. മുക്കുവനായിട്ടായിരുന്നു ചിത്രത്തില്‍ താന്‍ അഭിനയിച്ചത്. മകളെ കാണാതായതില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിക്കുന്ന ഭാര്യയെ രക്ഷിക്കുന്നതായിരുന്നു ആ സീന്‍. അങ്ങനെ ആ രംഗം ഷൂട്ട് ചെയ്യാനായി സംവിധായകന് ആക്ഷന്‍ പറഞ്ഞു. ഭാര്യയെ രക്ഷിക്കാനായി താന്‍ കടലിലേക്ക് എടുത്തുചാടി. തുടര്‍ന്ന് തങ്ങള്‍ രണ്ട് പേരും കരയില്‍ വന്ന് കുറഞ്ഞു നേരം ഇരുന്നു. തിരയൊക്കെ മാറിയപ്പോള്‍ താന്‍ ധരിച്ചിരുന്ന മുണ്ട് കാണുന്നുണ്ടായിരുന്നില്ല. അത് തിരകൊണ്ടുപോയിരുന്നു. അന്ന് താന്‍ അടിവസ്ത്രം ധരിച്ചിട്ടുണ്ടായിരുന്നില്ല. ഈ ഷോട്ട് കഴിഞ്ഞ് നനഞ്ഞത് ധരിച്ച്…
Read More