ചെങ്കുത്തായ പാറക്കെട്ടിന്റെ മുനമ്പില്‍ മാനുകളെ വളഞ്ഞ് കാട്ടുനായ്ക്കള്‍ ! ഒടുവില്‍ സംഭവിച്ചത്…

ചെങ്കുത്തായ കൂറ്റന്‍ പാറക്കെട്ടിന്റെ ചെരുവില്‍ ഭയന്നു വിറച്ചു നില്‍ക്കുന്ന മാനുകളുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കാട്ടുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാനായി മൂന്നു മാനുകള്‍ ചെങ്കുത്തായ പാറക്കെട്ടിന്റെ മുനമ്പില്‍ അഭയം പ്രാപിക്കുകയായിരുന്നു. ക്ലിപ്‌സ്പ്രിങര്‍ വിഭാഗത്തില്‍ ആഫ്രിക്കയില്‍ കാണപ്പെടുന്ന മാനുകളാണിവ. പാറച്ചെരുവില്‍ ഭയന്നു വിറച്ചുനില്‍ക്കുന്ന മാനുകളുടെ തൊട്ടടുത്തുവരെ കാട്ടുനായ്ക്കളെത്തി. ഭയന്നു താഴേക്കു ചാടിയാല്‍ പിടികൂടാനായി അവിടെയും കാട്ടുനായ്ക്കളുടെ സംഘം കാത്തുനിന്നിരുന്നു. സൗത്ത് ആഫ്രിക്കയിലെ മാലാമാലാ വന്യജീവി സങ്കേതത്തിലാണ് സംഭവം നടന്നത്. സഫാരി സംഘത്തിലുണ്ടായിരുന്ന ഗൈഡുകളായ സ്റ്റെഫ് മാക്വില്യം, മൈക്കിള്‍ ബോട്ടെസ് എന്നിവരാണ് ഈ സംഭവം ക്യാമറയില്‍ പകര്‍ത്തിയത്. 21 അംഗങ്ങളുള്ള കാട്ടുനായ്ക്കളുടെ സംഘത്തെയാണ് സഫാരിവാഹനത്തിലുള്ളവര്‍ ആദ്യം കണ്ടത്. പിന്നീടിവ ചെറുസംഘങ്ങളായി പിരിഞ്ഞ് വേട്ടയാടുന്നത് ആദ്യം കണ്ടത് സ്റ്റെഫ് മാക്വില്യം ആണ്. കാട്ടുനായ്ക്കളുടെ സംഘത്തിലെ പ്രായക്കുറവുള്ള സംഘമാണ് ക്ലിപ്സ്പ്രിങ്ങറുകളെ പാറക്കെട്ടില്‍ വളഞ്ഞ് ആക്രമിക്കാന്‍ തുനിഞ്ഞത്. മുതിര്‍ന്ന കാട്ടുനായ്ക്കള്‍ ഈ വേട്ടയ്ക്ക്…

Read More

പിന്‍ഭാഗം കുടം പോലെയുണ്ടല്ലോ ! അശ്ലീല കമന്റിട്ടയാള്‍ക്ക് ഇടിവെട്ട് മറുപടി നല്‍കി യുവനടി; അത് കലക്കിയെന്ന് ആരാധകര്‍…

സോഷ്യല്‍ മീഡിയ എന്നത് ആളുകള്‍ക്ക് പരസ്പരം സംവദിക്കാനുള്ള ഇടമാണെങ്കിലും പലപ്പോഴും മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരിടമായി ഇത് മാറാറുണ്ട്. മിക്കവാറും സെലിബ്രിറ്റികള്‍ക്കു നേരെയാകും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍. ഒന്നുകൂടി ചുരുക്കിയാല്‍ സിനിമനടിമാരാണ് ഇത്തരത്തില്‍ അക്രമണത്തിനിരയാകുന്ന ഏറ്റവും വലിയ വിഭാഗം. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിന്നും ബോഡി ഷെയിമിംഗ് അനുഭവം നേരിട്ടിരിക്കുകയാണ് യുവനടി മൃണാല്‍ ഠാക്കൂര്‍. സോഷ്യല്‍ മീഡിയയിലുടേയും മറ്റുമായി ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് സംസാരിക്കുന്ന താരമാണ് മൃണാല്‍. എന്നാല്‍ മൃണാലിന് എതിരെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപങ്ങളും ബോഡി ഷെയിമിം ഗുമെല്ലാം ഉയര്‍ന്നു വരികയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ അശ്ലീല ചുവയുള്ള അധിക്ഷേപം നടത്തിയ ആള്‍ക്ക് മൃണാല്‍ നല്‍കിയ മറുപടി വൈറലാകുകയാണ്. കഴിഞ്ഞ ദിവസം കിക് ബോക്‌സിംഗ് ചെയ്യുന്ന തന്റെ വീഡിയോ മൃണാല്‍ പങ്കുവച്ചിരുന്നു. താരത്തിന്റെ വീഡിയോയ്ക്ക് കയ്യടിച്ചു കൊണ്ട് സിനിമാ രംഗത്തു നിന്നും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.…

Read More

ഒരു തേപ്പ് കൊണ്ടൊന്നും ജീവിതം അവസാനിക്കില്ലെന്ന് ഞാനങ്ങ് തീരുമാനിച്ചു ! തുറന്നു പറച്ചിലുമായി നടി ഫെമിന

ടൊവിനോ നായകനായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. പുതുമുഖ നടി ഫെമിന ജോര്‍ജ് ആണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചത്. ബ്രൂസിലി ബിജി എന്ന കരാട്ടെകാരിയുടെ വേഷം മനോഹരമായി അവതരിപ്പിക്കാന്‍ ഫെമിനയ്ക്ക് സാധിച്ചിരുന്നു. പിന്നീട് ബ്രൂസ് ലീ ബിജി എന്ന പേരില്‍ തന്നെയാണ് നടി അറിയപ്പെട്ടതും. പല അഭിമുഖങ്ങളിലൂടെയും തന്റെയും മിന്നല്‍ മുരളിയുടെയും വിശേഷങ്ങള്‍ ഫെമിന പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സിനിമയുടെ പിന്നണി വിശേഷങ്ങളെക്കുറിച്ചും തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുമൊക്കെ മനസ്സു തുറന്നിരിക്കുകയാണ് നടി. മിന്നല്‍ മുരളിയില്‍ ബിജി കരഞ്ഞു കൊണ്ടിരിക്കുമ്പോള്‍ അനീഷ് കല്യാണം വിളിക്കുന്നതാണ് ആദ്യം എടുത്ത ഷോട്ട്. അതിനു ശേഷമാണ് ആ കിക്ക്. പക്ഷേ സിനിമയില്‍ ആ സീന്‍ ഇല്ലായിരുന്നു. ഇപ്പോള്‍ തോന്നുന്നു ആ കരച്ചില്‍ സീന്‍ ഇല്ലാതിരുന്ന നന്നായെന്ന്. അതുകൊണ്ട് തന്നെ ബിജിയുടെ എന്‍ട്രി…

Read More

ആ വൈറല്‍ ‘മുത്തപ്പന്‍’ ആരെന്ന് അറിയുമോ ? സോഷ്യല്‍ മീഡിയയില്‍ തരംഗമായ മുത്തപ്പന്‍ ആള് നിസ്സാരക്കാരനല്ല…

മലബാറിലെ ഒരു മുത്തപ്പന്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചെറുവത്തിലൂരിലെ ഒരു വീട്ടില്‍ മുത്തപ്പന്‍ വെള്ളാട്ടം കെട്ടിയാടുന്നതിനിടെ മുന്നിലെത്തിയ മുസ്ലീം സ്ത്രീയെ അടുത്തേക്ക് വിളിച്ച് ‘നീ വേറെയൊന്ന്വല്ല ഇട്വാ…അങ്ങനെ തോന്നിയാ.. എന്ന് പറഞ്ഞ് വിഷമങ്ങള്‍ ചോദിച്ച് അരുളപ്പാടുകള്‍ നടത്തിയ മുത്തപ്പന്റെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്. കരിവെള്ളൂര്‍ വെള്ളച്ചാലിലെ സനില്‍ പെരുവണ്ണാന്‍ എന്ന തെയ്യം കലാകാരനാണ് വൈറലായ മുത്തപ്പന്‍ വെള്ളാട്ടം അവതരിപ്പിച്ച കോലധാരി. ചെറുവത്തൂര്‍ പടന്ന കടപ്പുറത്തെ ബാലകൃഷ്ണന്റെ വീട്ടില്‍ വച്ച് തെയ്യം കെട്ടിയാടുമ്പോഴാണ് മുസ്ലീം മതവിശ്വാസിയായ സ്ത്രീ മുത്തപ്പന്റെ മുമ്പിലെത്തിയത്. കര്‍മ്മം കൊണ്ടും ജാതി കൊണ്ടും മതം കൊണ്ടും മാറി നില്‍ക്കേണ്ടവരെല്ലെന്ന് വ്യക്തമാക്കി സ്ത്രിയോട് വിഷമങ്ങള്‍ ചോദിക്കുകയും സമാധാനിപ്പിക്കുകയും ചെയ്യുന്ന മുത്തപ്പനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. അരുളപ്പാടിന് ഇടയില്‍ സ്ത്രീയുടെ കണ്ണ് നിറയുന്നതും, മുത്തപ്പന്‍ ആശ്വസിപ്പിക്കുന്നതുമെല്ലാം വലിയ ജനശ്രദ്ധ പിടിച്ച്…

Read More

മരണത്തെ മുഖാമുഖം കാണുന്ന അവസ്ഥ ! യുദ്ധപരിശീലനം നേടിയ യുക്രൈന്‍ യുവതിയുടെ വാക്കുകള്‍ ആശങ്കപ്പെടുത്തുന്നത്…

യുക്രൈനിലെ ഇപ്പോഴത്തെ അവസ്ഥ ലോകത്തെയാകെ കണ്ണീരിലാഴ്ത്തുകയാണ്. റഷ്യയ്‌ക്കെതിരേ കയ്യും മെയ്യും മറന്ന് പോരാടുകയാണ് ഉക്രൈന്‍കാര്‍. സൈനികര്‍ക്കു പുറമെ സൈനിക പരിശീലനം നേടിയ യുവാക്കളും യുദ്ധരംഗത്തുണ്ട്. അത്തരമൊരാളാണ് 38 വയസുള്ള അലീസ എന്ന യുവതി. യുദ്ധത്തെ കുറിച്ച് അലിസ സംസാരിക്കുമ്പോള്‍ ഏഴുവയസ്സുള്ള മകന്‍ ഇതൊന്നും അറിയാതെ കാര്‍ട്ടൂണ്‍ കാണുകയായിരുന്നു. സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരുന്നത് എത്ര വേദനാജനകമാണ്.യുക്രെയ്‌നില്‍ നിന്നും കഴിഞ്ഞദിവസം മുതല്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. മരണത്തോട് മുഖാമുഖം നില്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ ജീവന്‍ നിലനിര്‍ത്താനായി എന്തുവഴിയും മനുഷ്യര്‍ സ്വീകരിക്കും. ആയുധം കയ്യിലെടുക്കേണ്ടി വന്നാല്‍… അങ്ങനെയും പ്രതിരോധിക്കാന്‍ ഒരുങ്ങുകയാണ് യുക്രെയ്ന്‍ വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍. അലീസ സ്‌പോട്ട് ഷൂട്ടിംഗ് ആസ്വദിക്കുന്നയാളാണ്. കഴിഞ്ഞ വര്‍ഷം ഒരു പ്രാദേശിക ഡിഫന്‍സ് യൂണിറ്റില്‍ ചേര്‍ന്ന് യുദ്ധവൈദഗ്ധ്യം നേടിയിരുന്നു. ഇപ്പോള്‍ റഷ്യയോട് പ്രതിരോധിക്കാനായി അഭ്യസിച്ച യുദ്ധമുറകള്‍ പ്രയോഗിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ്…

Read More

കീർത്തി സുരേഷിനെതിരെ കടുത്ത വിമർശനവുമായി മഹേ​ഷ് ബാ​ബു ആ​രാ​ധ​ക​ര്‍; ഇരുവരും ഒന്നിക്കുന്ന ചിത്രം പുറത്തിറങ്ങും മുമ്പ് ആരാധകർ പൊട്ടിത്തെറിക്കുന്നതിന്‍റെ കാരണം ഞെട്ടിക്കുന്നത്…

തെ​ന്നി​ന്ത്യ​ന്‍ സൂ​പ്പ​ര്‍ നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് കീ​ര്‍​ത്തി സു​രേ​ഷ്. മ​ല​യാ​ള​ത്തി​ലൂ​ടെ ക​രി​യ​ര്‍ തു​ട​ങ്ങി​യ കീ​ര്‍​ത്തി ഇ​ന്ന് ത​മി​ഴി​ലേ​യും തെ​ലു​ങ്കി​ലേ​യു​മെ​ല്ലാം നി​റസാ​ന്നി​ധ്യ​മാ​ണ്. തെ​ലു​ങ്ക് സി​നി​മ​യി​ലെ സൂ​പ്പ​ര്‍ താ​ര​മാ​യ മ​ഹേ​ഷ് ബാ​ബു​വി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന സ​ര്‍​ക്കാ​രു വാ​രി പാ​ട്ട​യാ​ണ് കീ​ര്‍​ത്തി​യു​ടെ റി​ലീ​സ് കാ​ത്തു നി​ല്‍​ക്കു​ന്ന സി​നി​മ. ഇ​താ​ദ്യ​മാ​യാ​ണ് മ​ഹേ​ഷ് ബാ​ബും കീ​ര്‍​ത്തി സു​രേ​ഷും ഒ​രു​മി​ക്കു​ന്ന​ത്. ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് സി​നി​മാലോ​കം ഈ ​ജോ​ഡി​യെ ഓ​ണ്‍ സ്‌​ക്രീ​നി​ല്‍ കാ​ണാ​ന്‍ കാ​ത്തി​രി​ക്കു​ന്ന​ത്.എ​ന്നാ​ല്‍ സി​നി​മ​യു​ടെ പ്ര​ഖ്യാ​പ​നം മു​ത​ല്‍ ചി​ല മ​ഹേ​ഷ് ബാ​ബു ആ​രാ​ധ​ക​ര്‍ കീ​ര്‍​ത്തി​യു​ടെ കാ​സ്റ്റിം​ഗി​നെ വി​മ​ര്‍​ശി​ച്ചു കൊ​ണ്ട് രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. മ​റ്റൊ​രു ന​ടി​യെ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​ക്കേ​ണ്ടി​യി​രു​ന്ന​തെ​ന്നും കീ​ര്‍​ത്തി മ​ഹേ​ഷ് ബാ​ബു​വി​ന് ചേ​ര്‍​ന്ന നാ​യി​ക​യ​ല്ലെ​ന്നും വി​മ​ർ​ശി​ച്ചു ചി​ല ആ​രാ​ധ​ക​ര്‍ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രി​ല്‍നി​ന്നും കീ​ര്‍​ത്തി‌​ക്കെ​തി​രെ വി​മ​ര്‍​ശ​നം ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.കീ​ര്‍​ത്തി​യു​ടെ ഗാ​ന്ധാ​രി എ​ന്ന മ്യൂ​സി​ക് വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു റി​ലീ​സ് ചെ​യ്ത​ത്. ഈ ​മ്യൂ​സി​ക് വീ​ഡി​യോ​യ്ക്ക് തീ​രെ…

Read More

ഒരു പെണ്‍കുട്ടിയോട് ‘ഐ ലവ് യു’ എന്ന് പറയുന്നത് എങ്ങനെ പോക്‌സോ കുറ്റമാവും ! കോടതി ചോദിക്കുന്നത് ഇങ്ങനെ…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ‘ഐ ലവ് യു’ എന്ന് ഒരു തവണ പറഞ്ഞാല്‍ അത് പോക്‌സോ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് കോടതി. ഗ്രേറ്റര്‍ മുംബൈയിലെ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 17കാരിയായ പെണ്‍കുട്ടിയോട് ഒരു തവണ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞ 23കാരന് എതിരായ പോക്‌സോ കേസ് റദ്ദാക്കിക്കൊണ്ട് സ്‌പെഷ്യല്‍ ജഡ്ജി കല്‍പന പാട്ടീലാണ് വിധി പ്രസ്താവിച്ചത്. ഒരു തവണ ഐലവ്‌യു എന്നു പറയുന്നത് പോക്സോ നിയമ പ്രകാരമുള്ള ലൈംഗിക കുറ്റകൃത്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. അയല്‍വാസിയായ യുവാവിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവാവിന് എതിരെ പോക്‌സോ നിയമത്തിലെ 12ാം വകുപ്പ് പ്രകാരവും, ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 509, 506 വകുപ്പുകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. വീടിന് അടുത്തുള്ള പൊതു ശുചിമുറി ഉപയോഗിക്കാന്‍ പെണ്‍കുട്ടി പോയപ്പോഴാണ് യുവാവ് തന്റെ പ്രണയം പറഞ്ഞത്.…

Read More

കോവിഡ് വരുമെന്ന് പറഞ്ഞു…വന്നില്ലേ ! ഇനി വരാന്‍ പോകുന്നത് മൂന്നാം ലോകമഹായുദ്ധം; തന്നെ വട്ടനെന്നു വിളിക്കുന്നത് ഇഷ്ടപ്പെടുന്നില്ല…

അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടു പോയെന്ന അവകാശവാദവുമായി നിരവധി ആളുകളാണ് വിവിധകാലങ്ങളില്‍ രംഗത്തെത്തിയിട്ടുള്ളത്. തന്നെ 50 വര്‍ഷം മുമ്പ് അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടു പോയെന്നും കോവിഡ്19 മഹാമാരിയെക്കുറിച്ച് അവര്‍ അന്നേ തന്നോടു പറഞ്ഞിരുന്നുവെന്നും അവകാശപ്പെടുകയാണ് ഇവിടെ ഒരു മത്സ്യത്തൊഴിലാളി. കാല്‍വിന്‍ പാര്‍ക്കര്‍ എന്നാണ് ഈ അവകാശവാദമുയര്‍ത്തുന്നയാളുടെ പേര്. അയാള്‍ പറയുന്നത്, ഇതുവരെ താന്‍ ഈ കാര്യങ്ങളെല്ലാം തന്നില്‍ത്തന്നെ സൂക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ ആ അവകാശവാദങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഭയപ്പെടുന്നു. അതുകൊണ്ടാണ് അവയെല്ലാം വെളിപ്പെടുത്താന്‍ തീരുമാനിച്ചത് എന്നാണ്. തന്റെ കൗമാരപ്രായത്തില്‍ മിസിസിപ്പിയിലെ പാസ്‌കഗൗളയില്‍ ഒരു നദിയുടെ തീരത്താണ് യുഎഫ്ഒ വന്നിറങ്ങിയത് എന്നും ഈ 68 -കാരന്‍ പറയുന്നു. 19കാരനായ തന്നെയും തന്റെ സുഹൃത്തിനെയും വിചിത്രജീവികള്‍ പിടികൂടിയതായി കാല്‍വിന്‍ അവകാശപ്പെട്ടു. അവയ്ക്ക് കാരറ്റ് പോലുള്ള മൂക്കും ചെവിയും ലോബ്സ്റ്ററിന്റെ പോലുള്ള നഖങ്ങളും ഉണ്ടായിരുന്നു. 1973ല്‍ തട്ടിക്കൊണ്ടുപോയ സമയത്ത് മനുഷ്യരാശിയുടെ ഭൂതകാലത്തില്‍ നിന്നുള്ള ഭയാനകമായ സംഭവങ്ങള്‍ തനിക്ക്…

Read More

‘മൂക്കില്‍ പല്ലു മുളച്ചു’ ! ഒടുവില്‍ യുവാവിന് ശസ്ത്രക്രിയയിലൂടെ ആശ്വാസം; പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കുന്ന സംഭവം ഇങ്ങനെ…

നമ്മുടെ നാട്ടില്‍ പണ്ടു മുതല്‍ക്കേയുള്ള ഒരു പ്രയോഗമാണ് ‘മൂക്കില്‍ പല്ല് മുളയ്ക്കുക’ എന്നത്. ഒരുപാട് വയസ്സായി എന്ന് കാണിക്കാന്‍ തമാശയായി പലരും പറയാറുള്ളതാണിത്. എന്നാല്‍ ഈ ചൊല്ല് അന്വര്‍ഥമാക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ നിന്നും പുറത്തു വരുന്നത്. 38 വയസ്സുള്ള യുവാവിന് ശരിക്കും മൂക്കില്‍ പല്ല് മുളയ്ക്കുകയായിരുന്നു. വര്‍ഷങ്ങളായി ശ്വസനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന യുവാവ് അസ്വസ്ഥത സഹിക്കാന്‍ വയ്യാതായതോടെ ഡോക്ടറെ കണ്ടപ്പോഴാണ് മൂക്കില്‍ പല്ല് വളരുന്ന വിവരം അറിഞ്ഞത്. ന്യൂയോര്‍ക്കിലെ ഒരു ക്ലിനിക്കില്‍ ചികിത്സ തേടിയ ഇയാള്‍ തന്റെ വലത് നാസാദ്വാരത്തിലൂടെ ശ്വാസവായു വലിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഡോക്ടര്‍മാരെ അറിയിച്ചു. യുവാവിന്റെ മൂക്കിന് സാധാരണയില്‍ കവിഞ്ഞ വളവുണ്ടായിരുന്നു. ഇത് കൂടാതെ മൂക്കില്‍ കല്ലുപോലെ എന്തോ ഒരു വസ്തു തടഞ്ഞിരിക്കുന്നുണ്ടെന്ന് റൈനോസ്‌കോപ്പ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ സിടി സ്‌കാനിലാണ് തടഞ്ഞിരിക്കുന്നത് ഒരു പല്ലാണെന്നും അത്…

Read More

യു​ക്രെ​യ്നി​ൽ​നി​ന്നു മ​ട​ങ്ങാ​നാ​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ൽ ആ​ർ​ച്ച; ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ നിന്നും അറിയിപ്പ് ലഭിച്ചപ്പോൾ തന്നെ നാട്ടിലേക്ക്  പോന്നു;സുഹൃത്തുക്കളുടെ കാര്യമോർക്കുമ്പോൾ കടുത്ത വിഷമമെന്ന് ആർച്ച

അ​ടൂ​ർ: യു​ക്രെ​യ്നി​ലെ യു​ദ്ധ​ഭൂ​മി​യി​ൽ​നി​ന്ന് നാ​ട്ടി​ലെ​ത്താ​നാ​യ​തി​ന്‍​റെ സ​ന്തോ​ഷ​ത്തി​ലാ​ണ് അ​ടൂ​ർ തെ​ങ്ങ​മം പ്ര​യാ​ഗി​ൽ ആ​ർ​ച്ച അ​ര​വി​ന്ദ്. യു​ക്രെ​യ്ന്‍​റെ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ കീ​വ്ലെ ബോ​ഗോ​മോ​ള​ജ് നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ നാ​ലാം​വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ആ​ർ​ച്ച അ​ര​വി​ന്ദ്. ക​ഴി​ഞ്ഞ 17ന് ​ഉ​ച്ച​യ്ക്ക് 12.30നാ​ണ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ​ത്. നാ​ട്ടി​ൽ എ​ത്താ​നാ​യെ​ങ്കി​ലും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രി​ൽ പ​ല​രും യു​ക്രെ​യ്നി​ൽ കു​ടു​ങ്ങി​യ​തി​ന്‍​റെ വി​ഷ​മം ആ​ർ​ച്ച​യെ അ​ല​ട്ടു​ന്നു​ണ്ട്. അ​വി​ടെ​യു​ള്ള​വ​രു​മാ​യി ഇ​ന്ന​ലെ​യും ഫോ​ണി​ൽ വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞി​രു​ന്നു. പ്ല​സ്ടു​വി​നു​ശേ​ഷം മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി 2018ലാ​ണ് യു​ക്രെ​യ്നി​ലേ​ക്കു പോ​യ​ത്. അ​വി​ടെ സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​യ​തോ​ടെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് മ​ട​ങ്ങാ​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ​നി​ന്ന് ക​ഴി​ഞ്ഞ 15നാ​ണ് അ​റി​യി​പ്പ് എ​ത്തി​യ​ത്. നാ​ട്ടി​ലേ​ക്കു പോ​രാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ കീ​വ് ബോ​റി​സ്പി​ൽ ഇ​ന്‍​റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്നും 16ന് ​ഉ​ച്ച​യ്ക്ക് എ​യ​ർ അ​റേ​ബ്യ​യി​ൽ ഷാ​ർ​ജ​യി​ൽ എ​ത്തി. അ​വി​ടെ നി​ന്ന് 17ന് ​രാ​വി​ലെ ഏ​ഴി​ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ൽ യാ​ത്ര പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു.ആ​ർ​ച്ച അ​ര​വി​ന്ദ് വ​ന്ന വി​മാ​ന​ത്തി​ൽ ഇ​തേ…

Read More