തെരുവോരത്ത് ജീവിതം കഴിച്ചു കൂട്ടിയവര്‍ ഒരുനാള്‍ ലോകത്തിന്റെ നിറുകയിലെത്തിയ കഥകള്‍ നമ്മള് പലതും കേട്ടിട്ടുണ്ട്. അത്തരമൊരു ജീവിതത്തിനുടമയാണ് ഷഹീന അത്താര്‍വാല എന്ന യുവതി. മുംബൈയിലെ തെരുവില്‍ ജനിച്ചു വളര്‍ന്ന് ടെക്ഭീമനായ മൈക്രോസോഫ്റ്റില്‍ ജോലി നേടിയ ഷാഹിനയുടെ ജീവിതകഥ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിംഗ് ആണ്. ഒരുകാലത്ത് റോഡരികില്‍ കിടന്നുറങ്ങിയിരുന്ന താന്‍ ഇന്ന് മുംബൈയിലെ വിശാലമായ അപ്പാര്‍ട്ട്മെന്റിലാണ് താമസമെന്ന് അവര്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മൈക്രോസോഫ്റ്റില്‍ ഡിസൈന്‍ ലീഡറായ അവര്‍ തെരുവില്‍ വളര്‍ന്ന കാലഘട്ടത്തെക്കുറിച്ചും അവിടുന്ന് പോരാടിനേടിയ ജീവിതത്തെക്കുറിച്ചും ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്. ബാഡ് ബോയ് ബില്യണയേഴ്സ്: ഇന്ത്യ എന്ന നെറ്റ്ഫ്ളിക്സ് സീരീസില്‍ കാണുന്ന ബോംബെയിലെ തെരുവിലെ തന്റെ പഴയവീടിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഷഹീന തന്റെ ജീവിതകഥ വിവരിച്ചത്. 2015-ല്‍ താന്‍ തനിച്ച് ഇവിടെ വിടുന്നതുവരെ ഇതായിരുന്നു തന്നെ വീട് എന്ന കുറിച്ചിരിക്കുകയാണ് ഷഹീന. ഫോട്ടോയില്‍…
Read MoreCategory: Today’S Special
ഞാന്‍ പറയുന്നത് ഒന്നും കേള്‍ക്കാന്‍ പോലും അവര്‍ തയ്യാറായില്ല ! ഹോട്ടലില്‍ വച്ചുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി പ്രിയ വാര്യര്‍…
ഒറ്റ കണ്ണിറുക്കലിലൂടെ താരമായ നടിയാണ് പ്രിയവാര്യര്‍. ഇപ്പോഴിതാ മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്നുമുണ്ടായ ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ഷൂട്ടിംഗ് ആവശ്യത്തിനുവേണ്ടി താമസം ഒരുക്കിയ ഹോട്ടലില്‍ നിന്നാണ് നടിക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്. ഇതേക്കുറിച്ച് പ്രിയ പറയുന്നതിങ്ങനെ…ഞാന്‍ താമസിക്കുന്ന ഈ ഹോട്ടലിന് വളരെ ബുദ്ധിപരമായ ഒരു പോളിസി ഉണ്ടായിരുന്നു. അവര്‍ പുറത്തു നിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അനുവദിക്കില്ല. അങ്ങനെയാകുമ്പോള്‍ അവര്‍ക്ക് ഭക്ഷണത്തിനു വേണ്ടി താമസക്കാരില്‍ നിന്നും അധികം പണം ഈടാക്കാമല്ലോ. അവിടെ താമസിക്കുന്ന ആളുകള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന് എല്ലാം തന്നെ പ്രത്യേകം ചാര്‍ജ് ആണ്. എനിക്ക് ഇവരുടെ ഈ പോളിസിയെ കുറിച്ച് മുമ്പ് അറിയില്ലായിരുന്നു. ജോലി കഴിഞ്ഞു വരുമ്പോള്‍ ഞാന്‍ കുറച്ചു ഭക്ഷണം കൂടെ കൊണ്ടുവന്നു. ഈ ഹോട്ടല്‍, ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്ക് വേണ്ടി ബുക്ക് ചെയ്തതായിരുന്നു. പ്രൊഡക്ഷന്‍ ടീം ആണ് ഹോട്ടല്‍ എനിക്ക്…
Read Moreഞങ്ങളുടെ അജ്ന ഒരു കൊച്ചു വിശുദ്ധയാണെന്നല്ലാതെ മറ്റെന്തു പറയാൻ! വൈറ്റില സെന്റ് പാട്രിക് ഇടവക മുട്ടുങ്കൽ അജ്ന ജോർജ്ജിനെക്കുറിച്ച് തേവര എസ്എച്ച് കോളജിലെ അസി. പ്രഫസർ
കാൻസറിനെത്തുടർന്ന് കഴിഞ്ഞ ദിവസം അന്തരിച്ച വൈറ്റില സെന്റ് പാട്രിക് ഇടവക മുട്ടുങ്കൽ അജ്ന ജോർജ്ജിനെക്കുറിച്ച് തേവര എസ്എച്ച് കോളജിലെ അസി. പ്രഫസർ ഫാ. സാബു കുമ്പുക്കൽ എഴുതിയ കുറിപ്പ് വൈറലാകുന്നു. തേവര കോളജിൽ അജ്നയുടെ അധ്യാപകനായിരുന്നു ഫാ. സാബു കുമ്പുക്കൽ. പോസ്റ്റിന്റെ പൂർണരൂപം #അജ്ന #എന്ന #യഥാർത്ഥ #ജീസസ് #യൂത്ത്*“അച്ചാ, ഒരു സന്തോഷ വാർത്തയുണ്ട്, കേൾക്കുമ്പം ഞെട്ടരുത്, ഞാൻ നെറ്റ് പരീക്ഷ പാസ്സായി “. അടുത്ത ക്ലാസിൽ പഠിപ്പിക്കേണ്ട പാഠം ഇന്റർവെൽ സമയത്ത് ഒന്നുകൂടി ഓടിച്ചു വായിച്ചു നോക്കിക്കൊണ്ടിരിക്കുന്നതിനിടെ ഞാൻ മുഖമുയർത്തി നോക്കി. മുൻപിൽ പതിവ് മന്ദഹാസത്തോടെ അവൾ! “വെറുതെ ഒന്നെഴുതി നോക്കീതാണ്. ദൈവകൃപ അല്ലാതെന്ത്!…നമ്മൾ ക്യാംപസിൽ ചെയ്യുന്ന കാര്യങ്ങളൊക്കെ ഈശോയ്ക്ക് ഒത്തിരി ഇഷ്ടമായീന്ന് തോന്നുന്നു. അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കാൻ ഒരു സാധ്യതയുമില്ല”. കോളേജിൽ പഠിപ്പിക്കാൻ യോഗ്യത ലഭിക്കുന്ന, അനേകർ പല തവണ എഴുതി പരാജയം സമ്മതിച്ച,…
Read Moreതടവിൽ കിടക്കുന്ന കാമുകിയെ ജാമ്യത്തിലിറക്കാൻ പണം വേണം! യുവാവ് ചെയ്തുകൂട്ടിയത് ഞെട്ടിക്കുന്ന കാര്യം; യുഎസിൽ 2022ലെ ആദ്യ വധശിക്ഷ
വധശിക്ഷകൾ വേണോ വേണ്ടയോ എന്നൊക്കെയുള്ള ചർച്ചകൾ സജീവമായി നടക്കുന്ന കാലമാണ്. എന്തായാലും അമേരിക്കയിലെ 2022 ലെ ആദ്യത്തെ വധശിക്ഷ നടപ്പിലാക്കിയിരിക്കുകയാണ്. മോഷണത്തിനിടെ ഇരട്ടക്കൊല നടത്തിയാളുടെ വധശിക്ഷ നടപ്പാക്കി ഈ വർഷത്തെ ആദ്യ വധശിക്ഷ അമേരിക്കയിൽ അരങ്ങേറിയത്. ഒക്ലഹോമയിൽ കുത്തിവയ്പിലൂടെയാണ് ആദ്യ വധശിക്ഷ നടപ്പാക്കിയത്. ഡൊണാൾഡ് ഗ്രാന്റ് എന്ന തടവുകാരനാണ് ഈ വർഷം അമേരിക്കയിൽ വധശിക്ഷയ്ക്കു വിധേയനായ ആദ്യ തടവുകാരൻ. കാമുകിക്ക് വേണ്ടി തടവിൽ കിടക്കുന്ന കാമുകിയെ ജാമ്യത്തിലിറക്കാൻ പണം കണ്ടെത്താനാണ് ഡൊണാൾഡ് ഗ്രാന്റ് ഒരു ഹോട്ടൽ കൊള്ളയടിക്കാൻ തീരുമാനിച്ചത്. 2001ൽ ആയിരുന്നു അന്ന് ഇരുപത്തഞ്ച് വയസുണ്ടായിരുന്ന ഡൊണാൾഡ് മോഷണത്തിന് ഇറങ്ങിത്തിരിച്ചത്. മോഷണം ചെറുക്കാൻ ശ്രമിച്ച രണ്ടു ഹോട്ടൽ ജീവനക്കാരെ കൊലപ്പെടുത്തിയെന്നുള്ളതാണ് ഇയാളുടെ പേരിലുള്ള കുറ്റം. ആദ്യത്തെയാളുടെ നേരെ വെടിയുതിർത്തു വധിച്ചു. രണ്ടാമത്തെയാളെ കത്തിയാക്രമണത്തിലൂടെ കൊലപ്പെടുത്തി. 2005ലാണ് ഇയാളെ വധശിക്ഷയ്ക്കു കോടതി വിധിച്ചത്. തള്ളിയ അപ്പീലുകൾ തുടർന്നു നിരവധി…
Read Moreരമേശ് വിളിച്ചു, പാലാ പയനിയർ ക്ലബ് അംഗങ്ങൾ പറന്നെത്തി; കോട്ടയത്തിന്റെ സ്വന്തം ബീച്ച് ‘കാവാലി പുഴക്കടവ്’ ഇനി മനോഹരം…
കോട്ടയം: പ്രകൃതി ഒരുക്കിയ മണൽതിട്ടയിൽ കോട്ടയത്തിനു സ്വന്തമായ ബീച്ച്. കാവാലി പുഴക്കടവ് ഇനി മനോഹരം. കിടങ്ങൂരിൽ മീനച്ചിലാറിന്റെ തീരത്തുള്ള ഈ കടവ് മാലിന്യങ്ങൾ കുമിഞ്ഞു കൂടിയ നിലയിലായിരുന്നു. ഇതു ശൂചീകരിക്കണമെന്ന ആവശ്യം പരിസ്ഥിതി, സാമൂഹ്യ പ്രവർത്തകനായ രമേഷ് കിടങ്ങൂർ പാലാ പയനിയർ ക്ലബിന്റെ മുന്നിൽ വച്ചതോടെ അംഗങ്ങൾ ഒറ്റ ദിവസത്തെ ജോലികളിലൂടെ കാവാലി പുഴക്കടവിനെ മനോഹരമാക്കി. രണ്ടുവർഷമായി കാവാലി കടവിൽ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കമാണ് നീക്കം ചെയ്തത്. പ്ലാസ്റ്റിക് മാലിന്യങ്ങളായിരുന്നു ഏറെയുമുണ്ടായിരുന്നത്. വെള്ളപ്പൊക്കത്തിൽ കടവിലെ ചെടികളിലും മരങ്ങളിലും വൻ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞു കൂടിയിരുന്നു. കടവിലെത്തുന്നവർ നിക്ഷേപിച്ച മാലിന്യങ്ങൾ വേറെയും. കഴിഞ്ഞ ഒരു വർഷമായി കാവാലി കടവിനെ ആരും ശ്രദ്ധിക്കാതെ വന്നതോടെ പ്രദേശമാകെ കാടും വള്ളിപടലങ്ങളും നിറഞ്ഞിരുന്നു. ഇതോടെയാണു കടവ് ശൂചീകരിക്കാൻ തീരുമാനിച്ചത്. 2018ലെ പ്രളയത്തിൽ പ്രകൃതി മീനച്ചിലാറിനും കിടങ്ങൂർ ഗ്രാമവാസികൾക്കും സമ്മാനിച്ചതാണി മനോഹര…
Read Moreതാരസുന്ദരി സാമന്തയും നാഗ ചൈതന്യയും വേർ പിരിയാനുണ്ടായ കാരണം അപ്പോൾ അതല്ലായിരുന്നോ;ആരാധകരെയും വിമര്‍ശകരെ യും ഒരുപോലെ ചിന്തിപ്പിച്ചിരിക്കുന്ന സംഭവം ഇങ്ങനെ…
എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത. നടന് നാഗചൈതന്യയുമായി വിവാഹബന്ധം ബന്ധം വേര്പിരിഞ്ഞതേടെ സാമന്തയ്ക്കെതിരേ വിവിധ കോണുകളില്‍ നിന്നു വിമര്‍ശനങ്ങളും ശക്തമാണ്. ഏറെ നാളത്തെ ഗോസിപ്പുകള്ക്കൊടുവില് കഴിഞ്ഞ ഒക്ടോബറിലാണ് വേര്‍പിരിയലിനെക്കുറിച്ച് ഇരുവരും തുറന്ന് പറഞ്ഞത്. അതിന്റെ കാരണമെന്താണെന്ന് മാത്രം ഇനിയും വ്യക്തമല്ല. അന്ന് മുതല്‍ പലരും സാമന്തയ്ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഗര്‍ഭിണിയാവാന്‍ സാമന്തയ്ക്ക് താല്പര്യമില്ലാത്തതാണ് നാഗയുമായിട്ടുള്ള ബന്ധം ഡിവോഴ്സ് വരെ എത്തിച്ചതെന്നാണ് പ്രധാന ആരോപണം. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഗര്‍ഭധാരണത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വേദനയെക്കുറിച്ചുമൊക്കെ സാമന്ത പ്രതികരിച്ചിരുന്നു. ഇതോടെ നടിയൊരു അമ്മയാവാന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് പപ്പരാസികള്‍ പറയുന്നത്.സ്ത്രീകള്‍ ശരിക്കും ശക്തരാണ്. ലോകത്തിലെ ഏറ്റവും വേദനാജനകമായ പ്രക്രിയ പ്രസവമാണ്. പ്രസവ സമയത്ത് സ്ത്രീകള്‍ ഏറ്റവും വേദനാജനകമായ പ്രക്രിയയിലൂടെയാണ് കടന്നു പോകുന്നത്. എന്നാല്‍ അതിന്റെ അവസാനം, എല്ലാ വേദനകളും അഭിമുഖീകരിച്ച ശേഷം,…
Read Moreഅവളെ കൈവിടാൻ എനിക്കാവില്ലായിരുന്നു..! കിണറ്റിൽ വീണ രണ്ട് മാസം പ്രായമുള്ള മണിക്കുട്ടിയെ രക്ഷിച്ച് പതിമൂന്നുകാരി; അൽഫോൻസ ഇപ്പോൾ നാട്ടിലെ താരമാണ്
കടുത്തുരുത്തി: പതിമൂന്നുകാരിയുടെ സമയോചിതമായ ഇടപെടൽ രണ്ട് മാസം പ്രായമുള്ള മണിക്കുട്ടിയുടെ ജീവൻ രക്ഷിച്ചു. കഴിഞ്ഞ ദിവസം മാഞ്ഞൂരിൽ 30 അടി താഴ്ചയുള്ള കിണറ്റിൽ വീണ ആട്ടിൻകുട്ടിയെയാണ് പതിമൂന്നുകാരി കിണറ്റിലിറങ്ങി രക്ഷപെടുത്തിയത്. മാഞ്ഞൂരിലെ അഗതി മന്ദിരമായ മരിയൻ സൈന്യം നടത്തുന്ന മാഞ്ഞൂർ കിഴക്കേടത്ത് പ്രായിൽ ലിജുവിൻ്റെയും ഷൈനിയുടെയും മകളായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അൽഫോൻസ ലിജുവാണ് കിണറ്റിൽ ഇറങ്ങി ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തിയത്. ചുറ്റുമതിലുളള വലയിട്ടിരുന്ന കിണറിൻ്റെ മതിലിലൂടെ ഓടിക്കളിക്കുന്നതിനിടയിലാണ് മണിക്കുട്ടി കിണറ്റിൽ വീഴുന്നത്. ഒച്ചകേട്ട് ഓടിയെത്തിയ വീട്ടുകാർ മണിക്കുട്ടി മുങ്ങിത്താഴുന്നതാണ് കണ്ടത്. ഉടൻ തന്നെ അയൽവാസി കിണറ്റിൽ ഇറങ്ങിയെങ്കിലും പകുതിയോടെ ഇറങ്ങാനാവാത കയറിപ്പോന്നു. തുടർന്നാണ് അൽഫോൻസാ കയറിൽപ്പിടിച്ചു കിണറ്റിലിറങ്ങി കൊട്ടയ്ക്കകത്ത് ആടിനെ ഇരുത്തി കരക്കെത്തിക്കുകയായിരുന്നു. ഈസമയം സമീപവാസികളിൽ ചിലരും കിണറ്റിൽ ഇറങ്ങി അൽഫോൻസ് യ്ക്കു സഹായം നൽകി. പത്തടിയോളം വെള്ളം ഉള്ള കിണറാണിത്. കൊട്ടയിൽ കയറ്റി രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ…
Read Moreകാവലായ് കരുതലായ് കാരുണ്യമായ്… ആരോഗ്യപ്രവർത്തകരേയും പോലീസിനേയും പ്രകീർത്തിച്ച് മ്യൂസിക് ആൽബം; പാടിയത് ക്രൈംബ്രാഞ്ച്മേധാവി
തിരുവനന്തപുരം: കോവിഡ് മഹാമാരികാലത്തെ ആരോഗ്യപ്രവർത്തകരുടെയും പോലീസിന്റെയും സേവനങ്ങളെ പ്രകീർത്തിച്ച് കൊണ്ടുള്ള മ്യൂസിക്കൽ ആൽബം പുറത്തിറങ്ങി. യു ട്യൂബ് ചാനലിലൂടെയാണ് ഗാനങ്ങളുടെ പ്രകാശനം നടന്നത്.ഈ ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തും ഡോ. അഞ്ജലി സുകുമാറുമാണ്. നിരവധി ആൽബങ്ങൾക്ക് ഗാനരചന നിർവഹിച്ചിട്ടുള്ള തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ രാജേഷ് തെക്കിനേഴത്താണ് ഗാനങ്ങൾ രചിച്ചത്. പ്രതിസന്ധിഘട്ടങ്ങളിലും രോഗദുരിതകാലത്തും പോലീസും ആരോഗ്യ പ്രവർത്തകരും കാട്ടിയ സേവനങ്ങളാണ് പ്രതിപാദിക്കുന്നത്. ഇവരാണ് നമ്മുടെ കാവൽക്കാർ എന്ന സന്ദേശം നൽകുന്നതാണ് ആൽബം. കാവലായ് കരുതലായ് കാരുണ്യമായ് എന്ന ഗാനമാണ് എഡിജിപി ശ്രീജിത്ത് ആലപിച്ചിരിക്കുന്നത്. വി.ജെ.ഹിമഗിരി സംഗീതം നിർവഹിച്ചിരിക്കുന്ന ഈ ആൽബത്തിന്റെ നിർമ്മാണം അബ്ര എച്ച് മ്യൂസിക് കന്പനിക്ക് വേണ്ടി റഷീദ് ആണ്.
Read Moreപണം വരുമ്പോൾ ഹൃദയം കല്ലാകുമോ..! ; ഭക്ഷണം യാചിത്തെത്തിയ കുട്ടിക്ക് ഒന്നും നൽകാതെ ഗ്ലാസ് താഴ്ത്തിപോയി; രശ്മികയ്ക്കു സോഷ്യൽമീഡിയയിൽ രൂക്ഷ വിമർശനം
സെലിബ്രിറ്റികളുടെ സ്വകാര്യജീവിതത്തെക്കുറിച്ചറിയാന് ആരാധകര്‍ക്കു വലിയ താത്പര്യമാണ്. ഇത്തരം കാര്യങ്ങള്‍ ആരാധകരിലെത്തിക്കാന്‍ പപ്പരാസികള്‍ താരങ്ങളുടെ പിന്നാലെ നിഴല്‍ പോലെയുണ്ടാകും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കാലമാണ്. അതുകൊണ്ട് തന്നെ താരങ്ങളെ സംബന്ധിച്ച് എപ്പോഴും കാമറക്കണ്ണുകള്‍ അവരെ പിന്തുടര്ന്നു കൊണ്ടിരിക്കും. ഇപ്പോഴിതാ അത്തരത്തില്‍ സോഷ്യല്‍ മീഡിയയുടെ കടുത്ത വിമര്‍ശങ്ങള്‍ക്ക് ഇരയായിരിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി രശ്മിക മന്ദാന. കന്നഡ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് തെന്നിന്ത്യന്‍ ഭാഷകളിലെ സൂപ്പര്‍ താരമായി വളര്‍ന്നിരിക്കുകയാണ് രശ്മിക. രശ്മികയ്ക്കെതിരേ ഇപ്പോള്‍ സോഷ്യല്‍ മീഡിയ രംഗത്ത് എത്തിയിരിക്കുകയാണ്. തന്നോട് ഭക്ഷണം ചോദിച്ചെത്തിയ രണ്ട് കുട്ടികള്‍ക്ക് രശ്മിക ഒന്നും നല്‍കാതെ പോയെന്ന് ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയ താരത്തിനെതിരേ രംഗത്ത് എത്തിയിരിക്കുന്നത്. ഒരു റസ്റ്ററന്റില്‍ നിന്നു പുറത്തേക്ക് വരുന്ന രശ്മികയുടെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. താരത്തെ കണ്ടതും ഒരു കുട്ടി അടുത്ത് വരുന്നതും എന്തെങ്കിലും തരണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയാണ്. എന്നാല്‍ ഇപ്പോള്‍…
Read Moreചിത്രച്ചേച്ചിയുടെ ഭര്‍ത്താവുമായിട്ടുള്ള പ്രശ്നം; ഒരു ഷോയില്‍ നെഗറ്റീവ് പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എം ജയചന്ദ്രൻ
എന്റെ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെടുകയും സങ്കടപ്പെടുകയും വിഷമിക്കുകയും ചെയ്തിട്ടുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്ന് ചിത്രച്ചേച്ചിയുടെ ഭര്‍ത്താവുമായിട്ടുള്ള പ്രശ്നമാണ് എന്ന് പറയാതിരിക്കാന്‍ പറ്റില്ല. പക്ഷേ ഞാന്‍ വന്ന വഴി മറക്കുന്ന ആളല്ല. വിജയന് ചേട്ടനെ സംബന്ധിച്ചിടത്തോളം എന്റെ തുടക്കത്തില്‍ ഒരുപാട് സഹായം ചെയ്തിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ കമ്പനിയില്‍ ആദ്യമായി സംഗീതം ചെയ്യാന്‍ അവസരം തന്നു. അവരുടെ വീട്ടില്‍ തന്നെ പലപ്പോഴും താമസിച്ചിട്ടുണ്ട്. എന്റെ സംഗീതം നന്നാക്കാന്‍ വേണ്ടി ഞാനെന്റെ അമ്മയെയും കൂട്ടി പോയിട്ടാണ് അവിടെ താമസിച്ചിട്ടുള്ളത്. വിജയന് ചേട്ടനും ചിത്രച്ചേച്ചിയും എന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളും ചെയ്തിട്ടുള്ള വ്യക്തികളാണ്. അവരെക്കുറിച്ച് ഏതെങ്കിലും ഒരു ഷോയില്‍ നെഗറ്റീവ് പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. വിജയന് ചേട്ടന്റെ സൈഡില്‍ നിന്നു ചെയ്ത കാര്യങ്ങള്‍ നോക്കുമ്പോള്‍ അദ്ദേഹത്തിന് അത് ശരിയായിരിക്കും. എന്റെ സൈഡില്‍ നിന്ന് നോക്കുമ്പോള്‍ ഞാന്‍ ചെയ്ത കാര്യങ്ങളും…
Read More