കാലഘട്ടത്തിന്‍റെ അനിവാര്യത തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന കലാകാരനുമാത്രമാണ് തുടർവിജ യങ്ങൾ സാധ്യമാകു ന്നത്. മലയാളവും തമിഴും കടന്നു ബോളിവുഡിലും വിജയക്കൊടി പാറിച്ച മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ധിഖ് ഇതിനു തെളിവാണ്. തുടക്കകാലത്ത് സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിലും പിന്നീടു സിദ്ധിഖ് എന്ന പേരിലും സംവിധാനംചെയ്ത ചലച്ചിത്രങ്ങളി ലൊക്കെ ഹാസ്യത്തിനു പ്രാധാന്യം നൽകുന്ന രീതിയായിരുന്നു ഇദ്ദേഹം പിന്തുടർ ന്നുപോന്നിരുന്നത്.കുടുംബപ്രേക്ഷകരെ ആകർഷിക്കാനുള്ള ചേരുവകളും വേണ്ടതുപോലെചേർക്കുന്നതിൽ ഇദ്ദേഹം സാമർഥ്യംകാട്ടി. പിന്നീടുള്ള ഓരോ കാലഘട്ടത്തിലും അതാതു സമയത്തെ ഭൂരിഭാഗം പ്രേക്ഷകരു ടെയും അഭിരുചികൾ കണ്ടറിഞ്ഞ് സിനിമയൊരുക്കാനാണ് സിദ്ധിഖ് ശ്രമിച്ചിട്ടുള്ളത്. വിവേകത്തോടെ സിനിമയെ സമീപിച്ചിരുന്നതിനാൽ വിജയം എന്നും ഇദ്ദേഹത്തോടൊപ്പം നിന്നു. കോമഡി കൈകാര്യം ചെയ്യുന്നതിൽ മലയാളം എക്കാലവും മറ്റു ഭാഷാ ചിത്രങ്ങളേക്കാൾ ബഹുകാതം മുന്നിലായിരുന്നു. സിദ്ധിഖ്- ലാലിന്‍റെ കഥയ്ക്ക് ചലച്ചിത്രരൂപം നൽകിയ സത്യൻ അന്തിക്കാടു ചിത്രം നാടോടിക്കാറ്റ് മുതലിങ്ങോട്ടാണ് നായക കഥാപാത്രങ്ങൾതന്നെ ഹാസ്യവും അവതരിപ്പിക്കുന്ന രീതി…
Read MoreCategory: Today’S Special
10 രൂപപോലും എടുക്കാനില്ലാത്തവനെന്ന് പരിഹസിച്ച് സെയിൽസ്മാൻ; പണം തന്നാൽ ഇന്ന് കാർ കിട്ടുമോ? 10 ലക്ഷം രൂപ മുമ്പിലേക്കിട്ട് സെയിൽമാനെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് കർഷകൻ
വാഹനഷോറൂമിലെത്തിയ കർഷകനെ അപമാനിച്ച സെയിൽസ്മാൻ പിടിച്ചത് പുലിവാൽ. കർണാടകയിലെ തുമകൂരിലാണ് സംഭവം. പൂക്കൾ കൃഷിചെയ്യുന്ന കെമ്പഗൗഡയും കൂട്ടുകാരും പിക്അപ് വാങ്ങുന്നതിനായിട്ടാണ് മഹീന്ദ്രയുടെ ഷോറൂമിൽ എത്തിയത്. സാധാരണക്കാരായ അവരുടെ വേഷവും പെരുമാറ്റവും കണ്ടിട്ട് കൗതുകം തീർക്കാൻ വന്നവരാണ് എന്ന ധാരണയിലാണ് ഷോറൂമിലെ ജീവനക്കാരൻ പെരുമാറിയത്. 10 ലക്ഷത്തിന്റെ വാഹനത്തെ കുറിച്ച് കൊമ്പഗൗഡ ചോദിച്ചു. എന്നാൽ പോക്കറ്റിൽ 10 രൂപ പോലും കാണില്ല അപ്പോഴല്ലേ 10 ലക്ഷം എന്ന പരിഹാസമാണ് ജീവനക്കാരിൽ നിന്ന് മറുപടിയായി കിട്ടിയത്. ഇതോടെ യുവാവിന് ദേഷ്യം വന്നു. പണം തന്നാൽ ഇന്ന് കാർ കിട്ടുമോ എന്ന് കെമ്പഗൗഡ തിരിച്ചുചോദിച്ചു. 10 ലക്ഷം രൂപ ഒരുമിച്ച് കൊണ്ടുവരൂ എന്നാൽ കാർ ഇന്ന് തന്നെ തരാമെന്ന് ജീവനക്കാരനും തിരിച്ച് പറഞ്ഞു.ശരി എന്ന് പറഞ്ഞ് അവിടെ നിന്നുപോയ യുവാവും കൂട്ടുകാരും 10 ലക്ഷം രൂപയുമായി അരമണിക്കൂറിനകം തിരിച്ചെത്തി. ഇതോടെ…
Read Moreപെരിയാറിന്‍ തളയിട്ട് ചിരിതൂകുന്ന മിടുക്കിക്ക് അമ്പത് വയസ്; അമ്പതു തികയുന്ന ഇടുക്കിയുടെ 50 ചിത്രങ്ങളുമായി വൈദികൻ ഫാ. ജിജോ കുര്യൻ
അമ്പതു വയസു തികയുന്ന ഇടുക്കിക്ക് ചിത്രോപഹാരവുമായി വൈദികൻ. ഇടുക്കിയുടെ മലകൾ, നദികൾ, മനുഷ്യർ, താഴ്വാരങ്ങൾ, വഴികൾ, വിളകൾ എന്നിവ ഉൾപ്പെടുന്ന അമ്പതു ചിത്രങ്ങളാണ് ഇടുക്കി കുളമാവ് സ്വദേശിയായ കപ്പുച്ചിൻ വൈദികനായ ഫാ. ജിജോ കുര്യൻ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ലോറേഞ്ചിലെ തൊടുപുഴ മുതൽ ഹൈറേഞ്ചിന്‍റെ അങ്ങേത്തലയ്ക്കലുള്ള കാന്തല്ലൂർ-വട്ടവട വരെ ചിത്രങ്ങളിലുണ്ട്. 1972 ജനുവരി 26നാണ് ഇടുക്കി ജില്ല രൂപീകൃതമാകുന്നത്. അന്നത്തെ റവന്യുമന്ത്രിയായിരുന്ന ബേബി ജോണാണ് ഇടുക്കി എന്ന പേര് നിർദേശിച്ചത്. കോട്ടയം ജില്ലയിലെ ഉടുന്പൻചോല, പീരുമേട്,ദേവികുളം താലൂക്കുകളും ജില്ലയിലെ തൊടുപുഴ താലൂക്കും (കല്ലൂർക്കാട്,മഞ്ഞള്ളൂർ വില്ലേജുകൾ ഒഴികെ) ചേർത്താണ് കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ ഇടുക്കി രൂപീകരിച്ചത്. ആദ്യത്തെ നാലുവർഷം കോട്ടയത്തായിരുന്നു ആസ്ഥാനം. ഡി.ബാബു പോളായിരുന്നു ജില്ലയുടെ ആദ്യ കളക്ടർ. ചിത്രങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക… https://www.facebook.com/photo/?fbid=5335107463169204&set=pcb.5335040356509248&__cft__[0]=AZVPVQynawVFtMzQts_vdNrJKyvJ8piWtutydd8WG1KeMjy3TYop1BSWwU60C8URldOJhwasqUY7pmwaeB1oreeouoZJQCbeAvyCnucHvnyR8-LGI76ccstmxa_N-zV8ikk&__tn__=*bH-R
Read Moreഈ സ്ഥലം അറിയാമോയെന്ന് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ ! നിങ്ങള്‍ പൊത്തിപ്പിടിച്ച സ്ഥലത്തെക്കുറിച്ചാണോയെന്ന് ഞരമ്പന്‍; അവന്റെ ഫ്യൂസ് ഊരുന്ന മറുപടിയുമായി സുബി
മിമിക്രിയിലൂടെ എത്തി മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനും തിളങ്ങുന്ന താരമാണ് സുബി സുരേഷ്. നിരവധി കലാകാരന്മാരെ മലയാളത്തിന് സമ്മാനിച്ച കൊച്ചിന്‍ കലാഭവനിലൂടെയാണ് സുബിയും എത്തിയത്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് സുബി സുരേഷ്. ദൃശ്യ മാധ്യമങ്ങളിലും മറ്റ് സ്റ്റേജ് ഷോകളിലും പുരുഷ ഹാസ്യ താരങ്ങളെ തോല്‍പ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സുബിക്ക് ആരാധകരും ഏറെയാണ്. അതേ സമയം വയസ്സ് 38 ആയിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. മിമിക്രി കലാകാരി എന്നതിന് ഒപ്പം സുബി ഒരു ഡാന്‍സര്‍ കൂടിയാണ്. സ്‌കൂള്‍ പഠനകാലത്തു തന്നെ സുബി നൃത്തം പഠിയ്ക്കാന്‍ തുടങ്ങി. ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്‌ക്രീനില്‍ കോമഡി പരിപാടികള്‍ ചെയ്തു. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006 ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എല്‍സമ്മ…
Read Moreഅക്കാര്യം ദിലീപ് ആവശ്യപ്പെട്ടാല്‍ പിറ്റേ ദിവസം മുതല്‍ സിനിമ ജോലികള്‍ ആരംഭിക്കും ! ദിലീപിനോടുള്ള കമ്മിറ്റ്‌മെന്റിനെക്കുറിച്ച് ജോണി ആന്റണി…
മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റ് കോമഡി ചിത്രങ്ങളിലൊന്നാണ് സിഐഡി മൂസ. ജോണി ആന്റണി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ദിലീപ് ആയിരുന്നു നായകന്‍. ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നതിനെക്കുറിച്ച് ഇതിനു മുമ്പ് സംവിധായകന്‍ പറഞ്ഞിട്ടുണ്ടെങ്കിലും കൃത്യമായ ഇതേക്കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാല്‍, സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന കാര്യത്തില്‍ കുറച്ചു കൂടെ വ്യക്തമായ ഉത്തരം നല്‍കിയിരിക്കുകയാണ് ജോണി ആന്റണി. എല്ലാവരും ചോദിക്കുന്ന ഒന്നാണ് സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നതെന്ന് ജോണി ആന്റണി പറഞ്ഞു. താന്‍ ഒന്നുമല്ലാതിരുന്ന കാലത്ത് തനിക്ക് കഴിവ് തെളിയിക്കാന്‍ അവസരം തന്നതും സിഐഡി മൂസ നിര്‍മിക്കാമെന്ന് ഏറ്റതും ദിലീപ് ആണെന്നും ജോണി ആന്റണി വ്യക്തമാക്കി. അന്ന് അതിന് ദിലീപ് തയ്യാറായില്ലായിരുന്നെങ്കില്‍ ഇന്ന് താനെന്ന സംവിധായകന്‍ ഉണ്ടാകുമോ എന്ന് അറിയില്ലെന്നും ജോണി ആന്റണി വ്യക്തമാക്കി. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ സിബിക്കും ഉദയകൃഷ്ണയ്ക്കും തനിക്കുള്ളതു പോലുള്ള…
Read Moreബ്രാലെറ്റ് ധരിച്ച് അനന്യ പാണ്ഡെ ! നഗ്നതാ പ്രദര്‍ശനമെന്ന് സദാചാരക്കാര്‍;വീഡിയോ കാണാം…
ബോളിവുഡിലെ യുവസുന്ദരിയാണ് അനന്യപാണ്ഡെ. സിനിമാ അഭിനയത്തിനൊപ്പം മോഡലിംഗിലും താരം സജീവമാണ്. സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ ധരിച്ച് ഫാഷന്‍ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള ആള്‍കൂടിയാണ് അനന്യ. എന്നാല്‍ ഇത്തവണ താരത്തിന് അമളി പിണഞ്ഞു. പുതിയ സിനിമയുടെ പ്രൊമേഷന് ധരിച്ച വസ്ത്രം അനന്യയ്ക്ക് ചെറുതല്ലാത്ത ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. ഇതോടെ ട്രോളുകളും ഒപ്പം ‘സദാചാര’ കമന്റുകളും ഉയര്‍ന്നു. ബ്രൗണ്‍ നിറത്തിലുള്ള ബ്രാലറ്റും ഓഫ് വൈറ്റ് ജീന്‍സുമായിരുന്നു താരത്തിന്റെ വേഷം. എന്നാല്‍ മുംബൈയിലെ നിലവിലെ തണുത്ത കാലാവസ്ഥയ്ക്ക് തീരെ അനുയോജ്യമല്ലായിരുന്നു ഈ വസ്ത്രം. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അനന്യയ്ക്ക് തണുപ്പ് വില്ലനായി. ഇടയ്ക്ക് കാറ്റ് അടിച്ചതോടെ തണുപ്പ് തീരെ സഹിക്കാനാവാതെ വന്നു. ഇതോടെ സഹതാരമായ സിദ്ധാര്‍ഥ് ചതുര്‍വേദിയുടെ കോട്ട് അനന്യയ്ക്ക് വാങ്ങേണ്ടി വന്നു. കാലാവസ്ഥ പരിഗണിക്കാതെ വസ്ത്രം ധരിച്ചതിനെക്കുറിച്ചാണ് കമന്റുകള്‍ക്കൊപ്പം സദാചാര കമന്റുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. സിനിമയുടെ പ്രചാരണത്തിനായി നഗ്‌നത കാണിക്കുന്നുവെന്ന തരത്തിലുള്ള…
Read More30കാരി കാമുകി 17കാരന്‍ കാമുകന് വൃക്ക നല്‍കി ! എന്നാല്‍ സര്‍ജറി കഴിഞ്ഞതോടെ കാമുകന്‍ വഞ്ചിച്ചു…
പല പ്രേമബന്ധങ്ങളും തകരാന്‍ കാരണം പലപ്പോഴും കമിതാക്കളില്‍ ആരെങ്കിലും പങ്കാളിയെ വഞ്ചിക്കുന്നതാണ്. കാമുകിയുടെ അമ്മയ്ക്ക് വൃക്ക നല്‍കി വഞ്ചിതനായ യുവാവിന്റെ വാര്‍ത്ത അടുത്തിടെ പുറത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു വഞ്ചനയുടെ കഥയാണ് പുറത്തു വരുന്നത്. 17കാരന്‍ കാമുകന് വൃക്ക നല്‍കിയതിന് പിന്നാലെ കാമുകന്‍ ഉപേക്ഷിച്ചുവെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് യുവതി. യുഎസ് സ്വദേശിനി കോളിന്‍ ലെ എന്ന 30കാരിയാണ് 17കാരന്‍ കാമുകനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. കാമുകന് വിട്ടുമാറാത്ത വൃക്കരോഗമായിരുന്നു. അഞ്ച് ശതമാനത്തില്‍ താഴം മാത്രമാണ് വൃക്കകള്‍ പ്രവര്‍ത്തിച്ചിരുന്നത്. വൃക്ക രോഗവുമായി ജീവിക്കാന്‍ പാടുപെടുന്ന കാമുകനെ കണ്ട് തനിക്ക് വിഷമം കൂടി വന്നതോടെ കാമുകന്‍ വൃക്ക മാറ്റിവയ്ക്കല്‍ ആവശ്യമായി വന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തന്റെ വൃക്ക കാമുകന് ചേരുമെന്ന് വ്യക്തമായി. ഇതോടെ കാമുകന്‍ മരിക്കുന്നത് കാണാന്‍ ആഗ്രഹിക്കാത്തതിനാല്‍ തന്റെ വൃക്കകളില്‍ ഒന്ന ദാനം ചെയ്യാന്‍ കോളിന്‍ തീരുമാനിച്ചു.…
Read Moreമലപ്പുറത്ത് ശൈശവവിവാഹം ! 16കാരിയുടെ വിവാഹം നടന്നത് ഒരു വര്‍ഷം മുമ്പ്;പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണി…
മലപ്പുറത്ത് ശൈശവ വിവാഹം. ഒരു വര്‍ഷം മുമ്പാണ് മലപ്പുറം സ്വദേശിനിയായ പതിനാറുകാരിവിവാഹിതയായത്. ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വണ്ടൂര്‍ സ്വദേശിയായ യുവാവുമായി ഒരുവര്‍ഷം മുന്‍പായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. എന്നാല്‍ ഈ വിവരം അധികൃതര്‍ ആരും തന്നെ അറിഞ്ഞിരുന്നില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് വിവരം ലഭിച്ചതോടെയാണ് ശൈശവ വിവാഹം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ജില്ല ചെയര്‍പേഴ്സണ്‍ പറഞ്ഞു. പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreപോക്കറ്റില്‍ 10 രൂപ പോലുമുണ്ടാകില്ല. പിന്നെയല്ലേ കാറിന് 10 ലക്ഷം രൂപ കൊടുക്കുന്നത് ! പിന്നെ നടന്നത് കര്‍ഷകന്റെ പ്രതികാരം…
കര്‍ഷകര്‍ ആയാല്‍ ആഢംബരം പാടില്ലെന്നാണ് പലരുടെയും ധാരണ. മുഷിഞ്ഞ വസ്ത്രം ധരിച്ചു വന്നതിന്റെ പേരില്‍ തന്നെ മോശക്കാരനാക്കിയ കാര്‍ ഷോറൂമുകാരോട് മധുരപ്രതികാരം ചെയ്തിരിക്കുകയാണ് ഒരു കര്‍ഷകന്‍. കര്‍ണാടകയിലെ പൂ കൃഷിക്കാരനായ ഹോബ്ലിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയാണ് തന്നെ വില കുറച്ചുകണ്ടവര്‍ക്ക് എട്ടിന്റെ പണി തന്നെ കൊടുത്തിരിക്കുന്നത്. ചിക്കസാന്ദ്ര ഹോബ്ലിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയും സുഹൃത്തുക്കളും വെള്ളിയാഴ്ചയാണ് എസ്യുവി ബുക്ക് ചെയ്യാനായി തുമകൂരിലെ കാര്‍ ഷോറൂമിലെത്തിയത്. കെമ്പഗൗഡയുടെ സ്വപ്നവാഹനമായിരുന്നു ഒരു എസ്യുവി. കാര്‍ വാങ്ങുന്നതിനുള്ള കാര്യങ്ങള്‍ ചോദിച്ചറിയുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു എക്‌സിക്യൂട്ടീവ് ഇവരെ കണക്കിന് പരിഹസിച്ചു. ‘പോക്കറ്റില്‍ 10 രൂപ പോലുമുണ്ടാകില്ല. പിന്നെയല്ലേ കാറിന് 10 ലക്ഷം രൂപ കൊടുക്കുന്നത്’. കെമ്പഗൗഡയുടെയും സുഹൃത്തുക്കളുടെയും വേഷം കണ്ടപ്പോള്‍ തമാശക്ക് കാര്‍ നോക്കാന്‍ വന്നതാവും ഇവരെന്നാണ് അയാള്‍ കരുതിയത്. എന്നാല്‍ അയാളുടെ വാക്കുകള്‍ കെമ്പഗൗഡയെ വല്ലാതെ വേദനിപ്പിച്ചു. അവര്‍ ഷോറൂമില്‍ നിന്ന്…
Read Moreഇത്രയും റൊമാന്റിക് ആയ സീനുകള്‍ ഈ കുട്ടിയോയൊപ്പം വര്‍ക്ക് ആകുമോ എന്ന സംശയമുണ്ടായിരുന്നു..! ശ്രുതി രാമചന്ദ്രന് പറയുന്നു…
എന്റെ കരിയറിലെ പത്താമത്തെ സിനിമയാണ് മധുരം. ഒരു നടി എന്ന നിലയില്‍ ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള സ്വീകാര്യതയാണ് മധുരത്തിലെ കഥാപാത്രത്തിന് ലഭിക്കുന്നത്. ഇതുവരെ ചെയ്ത സിനിമകള്‍ എല്ലാം കൂട്ടിവച്ചാലും അതിനേക്കാള്‍ മുകളിലാണ് മധുരത്തിന് എനിക്ക് കിട്ടുന്ന നല്ല പ്രതികരണങ്ങള്‍. ഒരുപാട് സന്തോഷമുണ്ട്. സത്യം പറഞ്ഞാല്‍ ഇത്രയുമൊന്നും ഞാന്‍ പ്രതീക്ഷിച്ചതേയില്ല. അത്രത്തോളം നല്ല മെസേജുകളാണ് വരുന്നത്. എന്റെ ഇന്‍സ്റ്റഗ്രാമിന്റെ ഇന്‍ബോക്സില്‍ മെസേജുകള്‍ വന്ന് നിറയുകയാണ്. എന്ത് പറയണമെന്ന് അറിയില്ല. സന്തോഷത്തിന്റെ ഉച്ചസ്ഥായിയിലാണ് ഞാന്‍. മധുരത്തിന്റെ സെറ്റില്‍ വന്നപ്പോഴാണ് ഞാന്‍ ജോജു ചേട്ടനോട് ശരിക്കും സംസാരിക്കുന്നത്. മധുരത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ ജോജു ചേട്ടന് എന്നോട് പറഞ്ഞു എനിക്ക് ശ്രുതിയെ അറിയുക കൂടി ഇല്ലായിരുന്നു. ഇത്രയും റൊമാന്റിക് ആയ സീനുകള്‍ ഈ കുട്ടിയോയൊപ്പം വര്‍ക്ക് ആകുമോ എന്ന സംശയമുണ്ടായിരുന്നു എന്നാണ്. എന്നേക്കാള്‍ ഒരുപാട് സീനിയര്‍ ആയ അഭിനേതാവാണ് ജോജു ചേട്ടന് അദ്ദേഹം…
Read More