ഹോട്ടലിന്റെ ആറാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ യുവതിയുടെ ശ്രമം. രാജസ്ഥാനിലെ ജോധ്പുര്‍ സ്വദേശി ഗണേശ് ഉപാധ്യായയുടെ മകളും മോഡലുമായ ഗുന്‍ഗുന്‍ ഉപാധ്യായയാണ് ഹോട്ടല്‍ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രി ജോധ്പുരിലെ ഹോട്ടല്‍ ലോര്‍ഡ്സ് ഇന്നില്‍വെച്ചാണ് ഗുന്‍ഗുന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശനിയാഴ്ച ഉദയ്പുരില്‍നിന്ന് ജോധ്പുരില്‍ മടങ്ങിയെത്തിയ യുവതി ഹോട്ടലിലെത്തുകയായിരുന്നു. തുടര്‍ന്നാണ് ഹോട്ടലിന്റെ ആറാംനിലയിലെ ടെറസില്‍നിന്ന് താഴേക്ക് ചാടിയത്. ആത്മഹത്യാശ്രമത്തിന് മുമ്പ് യുവതി പിതാവിനെ ഫോണില്‍വിളിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. താന്‍ ജീവനൊടുക്കാന്‍ പോവുകയാണെന്നാണ് പിതാവിനെ ഫോണില്‍ വിളിച്ചുപറഞ്ഞത്. തന്നെ കാണുമ്പോള്‍ തന്റെ മുഖത്തേക്ക് നോക്കണമെന്നും പറഞ്ഞു. ഇതിനുപിന്നാലെ യുവതി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു.മകളുടെ ഫോണ്‍ വന്നതിന് പിന്നാലെ പിതാവ് വിവരം പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി…
Read MoreCategory: Today’S Special
മെഡൽക്കൊയ്ത്താണു ലക്ഷ്യം..! വീൽചെയറിലും തളരാതെ മനസുമായി ആൽഫിയ; പാരാ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളത്തിൽ നിന്നുള്ള ഏകതാരം
ജോണ്സണ് വേങ്ങത്തടം കോട്ടയം: വീൽച്ചെയറിലാണ് ആൽഫിയയുടെ ജീവിതം. പക്ഷേ, അവളുടെ കാലുകൾ മാത്രമേ തളർന്നിട്ടുള്ളൂ. തളരാത്ത മനസുമായി ഈ വീൽച്ചെയറിലിരുന്നു രാജ്യത്തിനുവേണ്ടി സ്വർണക്കൊയ്ത്തു നടത്താനൊരുങ്ങുകയാണ് ആൽഫിയ ജയിംസ് എന്ന പെണ്‍കുട്ടി. മാർച്ച് ഒന്നിനാരംഭിക്കുന്ന സ്പെയിൻ ഇന്റർനാഷണൽ പാരാ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിലും തുടർന്നു നടക്കുന്ന ദുബായ് ഓപ്പണ്‍ പാരാ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിലും ബഹ്റിൻ പാരാ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിലും പങ്കെടുക്കാൻ ലക്നോവിലെ ഇന്ത്യൻക്യാന്പിൽ പരിശീലനത്തിലാണ് ആൽഫിയ. കേരളത്തിൽ നിന്നു ആൽഫിയ മാത്രമേ ഇന്ത്യൻ സംഘത്തിലുള്ളൂ. ചൈനയിൽ അരങ്ങേറുന്ന ഏഷ്യൻ ഗെയിംസിലും ബർമിംഹാമിൽ നടക്കുന്ന കോമണ്‍ വെൽത്ത് ഗെയിംസിലും അടുത്ത വർഷം പാരീസിൽ നടക്കുന്ന പാരാലിന്പിക്സിലേക്കുള്ള മത്സരത്തിലും പങ്കെടുക്കാനുള്ള യോഗ്യതയും ആൽഫിയ ജയിംസിനു ലഭിച്ചു . മൂവാറ്റുപുഴ തിരുമാറാടി കൊച്ചുകുന്നേൽ ജയിംസിന്റെയും ബിജിയുടെയും മകൾ ആൽഫിയ, ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന നാലാമത് ദേശീയ പാരാ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ വനിതകളുടെ വീൽചെയർ1 വിഭാഗത്തിൽ…
Read Moreഎന്റെ പരിഭ്രമം കണ്ട് മിലിന്ദ് കാര്യം എന്തെന്നു ചോദിച്ചു ! കാര്യം പറഞ്ഞപ്പോള്‍ ചൂടു ചായ വാങ്ങിത്തന്നു; ലിപ്ലോക് സീനിനെക്കുറിച്ച് മീര വാസുദേവന്‍…
തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മീര വാസുദേവന്‍. ഇപ്പോള്‍ കുടുംബവിളക്ക് എന്ന സീരിയലിലൂടെ മിനിസ്ക്രീനില്‍ സജീവമാണ് താരം. റൂള്‍സ് പ്യാര് ക സൂപ്പര്‍ഹിറ്റ് ഫോര്‍മുല ആണ് മീരയുടെ ഹിന്ദി അരങ്ങേറ്റ ചിത്രം. ചിത്രത്തില്‍ നായകന് മിലിന്ദ് സോമനുമായുള്ള ലിപ് ലോക്സീനിനെ കുറിച്ച് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് മീര. മലയാളത്തിലെ ഒരു ചാനല്‍ പരിപാടിയില്‍ ആണ് മീര സംസാരിച്ചത്. റോതംഗ് പാസില്‍ വച്ചായിരുന്നു ചില രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്. മിലിന്ദ് സോമനുമായുള്ള ലിപ് ലോക്ക് രംഗമായിരുന്നു ചിത്രീകരിക്കുന്നത്. മൈനസ് 23 ഡിഗ്രിയായിരുന്നു അവിടുത്തെ തണുപ്പ്. ആ സമയം തന്റെ ചുണ്ടുകള്‍ മരവിച്ചുപോയി. തന്റെ പരിഭ്രമം കണ്ട മിലിന്ദ് കാര്യം എന്താണെന്ന് അന്വേഷിച്ചു. കാര്യം പറഞ്ഞപ്പോള്‍ ചൂടുചായ വാങ്ങിതന്നു. അത് കുടിച്ചാണ് പിന്നീട് ആ രംഗം പൂര്‍ത്തിയാക്കിയത്. മിലിന്ദുമായുള്ള ലിപ് ലോക്ക് രംഗം കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ…
Read Moreടിക്കറ്റ് എടുത്തതിന്റെ ബാക്കി പണം വാങ്ങാന്‍ മറന്നു ! മിനിറ്റുകള്‍ക്കുള്ളില്‍ യാത്രക്കാരിയുടെ പക്കല്‍ പണമെത്തിച്ച് കെഎസ്ആര്‍ടിസി…
ബസ്ടിക്കറ്റ് എടുത്തതിന്റെ ബാക്കി പണം വാങ്ങാതെ സ്റ്റോപ്പില്‍ ഇറങ്ങിയ യാത്രക്കാരിയെ ഞെട്ടിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ അവരുടെ പക്കല്‍ പണമെത്തിച്ച് കെഎസ്ആര്‍ടിസി. യുവതി ഇറങ്ങി കൃത്യം 43-ാം മിനിട്ടില്‍ യാത്രക്കാരിയുടെ സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറിയാണ് കെഎസ്ആര്‍ടിസി അമ്പരപ്പിച്ചത്. ബാക്കി നല്‍കേണ്ട 300 രൂപയാണ് കെഎസ്ആര്‍ടിസി അധികൃതര്‍ കൈമാറിയത്. കഴിഞ്ഞ ദിവസം വൈറ്റിലയില്‍നിന്ന് കൊല്ലത്തേക്ക് സൂപ്പര്‍ഫാസ്റ്റ് ബസില്‍ യാത്ര ചെയ്ത തൃശൂര്‍ സ്വദേശിനിയായ ടി ജി ലസിത എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയ്ക്കാണ് വ്യത്യസ്തമായ അനുഭവമുണ്ടയാത്. സോഷ്യല്‍മീഡിയയിലെ കെഎസ്ആര്‍ടിസി ഫാന്‍ ഗ്രൂപ്പ് അംഗങ്ങള്‍ കൂടി കൈകോര്‍ത്തതോടെയാണ് ബാക്കി വാങ്ങാന്‍ മറന്ന യാത്രക്കാരിക്ക് ഉടനടി പണം കൈമാറാന്‍ സാധിച്ചത്. കൊല്ലം എസ്എന്‍ കോളേജിലെ ഗവേഷക വിദ്യാര്‍ത്ഥിനിയാണ് ടിജി ലസിത. കഴിഞ്ഞ ദിവസം രാവിലെയാണ് എറണാകുളം വൈറ്റിലയില്‍നിന്ന് കൊല്ലത്ത് കോളേജിലേക്ക് വരാന്‍ ലസിത കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. ടിക്കറ്റ് എടുക്കാനായി 500 രൂപയാണ്…
Read Moreഓഫായിരിക്കുന്ന ഗ്യാസ് സ്റ്റൗവും മീതെയ്ന്‍ പുറന്തള്ളും ! പുതിയ പഠനങ്ങള്‍ ഞെട്ടിക്കുന്നത്…
ഗ്യാസ് സ്റ്റൗ ഓഫായിരിക്കുന്ന അവസ്ഥയില്‍ പോലും അതില്‍ നിന്ന് മീതെയ്ന്‍ പുറംതള്ളപ്പെടുമെന്ന് കണ്ടെത്തല്‍. സ്റ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് അന്തരീക്ഷ താപവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. കാര്‍ബണ്‍ ഡയോക്സൈഡിനെക്കാള്‍ വീര്യമേറിയ ഹരിത ഗൃഹ വാതകമാണ് മീതെയ്ന്‍. അന്തരീക്ഷത്തില്‍ ഏറെ നാള് ഇവയ്ക്ക് നിലനില്പ് സാധ്യമല്ലെങ്കിലും പ്രത്യാഘാതം വളരെ വലുതായിരിക്കും. കാലിഫോര്‍ണിയന്‍ പ്രദേശത്തുള്ള 53 വീടുകളാണ് പഠനത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. നോബ് തിരിക്കുന്ന ഞൊടിയിടയില്‍ എത്ര മീതെയ്ന്‍ ചോരും, പാചകം ചെയ്യുമ്പോള്‍ എത്രത്തോളം മീതെയ്ന്‍ പുറന്തള്ളുന്നു എന്നീ കാര്യങ്ങള്‍ പരിശോധിച്ചു. മുമ്പ് നടന്ന പഠനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗ്യാസ് സ്റ്റൗ ഓഫായിരിക്കുന്ന അവസ്ഥയില്‍ എത്ര അളവ് മീതെയ്ന്‍ പുറത്തുവിടുന്നുവെന്നതും പരിശോധന വിധേയമാക്കി. പരിശോധനയില്‍ 80 ശതമാനം മീതെയ്നു പുറന്തള്ളപ്പെടുന്നത് സ്റ്റൗവിനും ഗ്യാസ് പൈപ്പുകള്ക്കുമിടയിലുള്ള അയഞ്ഞ കപ്ലിങ്ങുകള്‍, ഫിറ്റിംഗുകള്‍ എന്നിവയിലൂടെയാണെന്ന് കണ്ടെത്തി. ഗ്യാസ് സ്റ്റൗവിന്റെ കാലപ്പഴക്കമോ പുതുമയോ…
Read Moreഅവസരങ്ങള്‍ തട്ടിയെടുക്കാനും അധിക്ഷേപിക്കാനും ബോധപൂര്‍വമായ ശ്രമം ! ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരേ സീരിയല്‍ താരം രംഗത്ത്…
ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ തനിക്ക് വരുന്ന അവസരങ്ങള്‍ തട്ടിയെടുക്കാനും അധിക്ഷേപിക്കാനും ശ്രമിക്കുന്നതായുള്ള ആരോപണവുമായി സീരിയല്‍ താരം സൂര്യതാര. ന്യൂസ് പോര്‍ട്ടലില്‍ തെറ്റായ ഫോട്ടോ നല്‍കിയാണ് ഇവര്‍ ഇങ്ങനെ ചെയ്യുന്നതെന്നും താരം പറയുന്നു. കൊച്ചി കാക്കനാട് താമസിക്കുന്ന സൂര്യതാര ഈ മാസം കടയില്‍ നിന്ന് വാങ്ങിയ ദോശമാവില്‍ നിന്നും മൂക്കുത്തി കിട്ടിയ വിവരം വാര്‍ത്തയായിരുന്നു. എന്നാല്‍ ഈ വാര്‍ത്തയ്ക്കൊപ്പം നല്കിയ ഫോട്ടോയില്‍ സൂര്യതാരയുടെ ചിത്രത്തിന് പകരം മറ്റൊരു താരത്തിന്റെ ഫോട്ടോ നല്‍കുകയായിരുന്നു. പേരും മറ്റു വിവരങ്ങളും സൂര്യതാരയുടെയും ഫോട്ടോ മറ്റൊരു താരത്തിന്റേതുമാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു താരത്തിന്റെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നത് താരത്തെ മനപ്പൂര്‍വം അധിക്ഷേപിക്കാനും സൂര്യതാരക്ക് ലഭിക്കേണ്ടുന്ന അവസരങ്ങള്‍ തട്ടിയെടുക്കുന്നതിനും വേണ്ടിയാണെന്നുമാണ് ആരോപണം.
Read More29 വയസ്സായിട്ടും മകന് പെണ്ണുകെട്ടുന്നില്ല ! ആളുകളുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ നാണംകെട്ട് പിതാവ് വിഷം കഴിച്ചു…
29 വയസായിട്ടും മകന് പെണ്ണുകെട്ടാത്തതില്‍ ദുഃഖിതനായി പിതാവിന്റെ ആത്മഹത്യാശ്രമം. ചൈനയിലെ ഷാങ്ഹായി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ചൈനീസ് മാധ്യമമായ കെ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 55-കാരനായ പിതാവ് റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു വീഴുകയായിരുന്നു. കുഴഞ്ഞു വീഴുന്നതിനു തൊട്ടുമുമ്പായി താന്‍ വിഷം കഴിച്ചതായി അദ്ദേഹം റെയില്‍വേ ഗാര്‍ഡുകളോട് പറഞ്ഞിരുന്നു. ഒപ്പം ആത്മഹത്യാ കുറിപ്പായി ഒരു കടലാസും അവരെ ഏല്‍പ്പിച്ചു. അതിലാണ്, 29 വയസ്സായിട്ടും കല്യാണം കഴിക്കാത്ത മകന്റെ അവസ്ഥയില്‍ നാണംകെട്ടാണ് താന്‍ ആത്മഹത്യാ ശ്രമം നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയത്. പ്രായമായിട്ടും പെണ്ണുകെട്ടുകയോ അതിന് ശ്രമിക്കുകയോ ചെയ്യാത്ത അവസ്ഥയാണ് മരണകാരണമെന്നാണ് മകനെ അഭിസംബോധന ചെയ്ത് എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. ”ഗ്രാമത്തിലെ എന്റെ പ്രായക്കാര്‍ക്കെല്ലാം മക്കളും മരുമക്കളുമായി. നീയിങ്ങനെ പെണ്ണുകെട്ടാതെ നടന്നതിനാല്‍ എനിക്ക് മറ്റുള്ളവരുടെ മുഖത്തു നോക്കാനാവുന്നില്ല.”കത്തില്‍ ഇയാള്‍ എഴുതി. റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടനെ…
Read Moreപേര് ചൊല്ലി വിളിച്ചതിന് യുവാവിന് ക്രൂരമര്‍ദ്ദനം ! നിലത്ത് വിതറിയ ബിസ്ക്കറ്റുകള്‍ ബലമായി തീറ്റിച്ചു;പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍…
മഹാരാഷ്ട്രയില്‍ 20കാരന് ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തിനൊപ്പം നിലത്ത് വലിച്ചെറിഞ്ഞ ബിസ്കറ്റ് ബലംപ്രയോഗിച്ച് തീറ്റിക്കുകയും ചെയ്ത കേസില്‍ രണ്ടു പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ അടക്കം അഞ്ചുപേര്‍ പിടിയില്‍. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലീസ് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിയത്. പുനെ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. യുവാവിനെ ബെല്‍റ്റ് ഊരി തല്ലുന്നതിന്റെ അതിദാരുണമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബെല്‍റ്റ് ഊരി തല്ലുന്ന ആള്‍ക്കൊപ്പം ചേര്‍ന്ന് മറ്റു പ്രതികളും മര്‍ദ്ദനം തുടര്‍ന്നു. തുടര്‍ന്ന് നിലത്തേയ്ക്ക് വലിച്ചെറിഞ്ഞ ബിസ്ക്കറ്റുകള്‍ ബലംപ്രയോഗിച്ച് തീറ്റിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. പ്രതികളില്‍ ഒരാളെ പേര് ചൊല്ലി വിളിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭായ് എന്ന് വിളിക്കുന്നതിന് പകരം പേര് ചൊല്ലി വിളിച്ചതില്‍ അരിശം പൂണ്ട പ്രതി യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
Read Moreകടംകയറി മുടിയും ! പ്രഭാസിനെക്കുറിച്ച് ജോത്സ്യന് പ്രവചിച്ചതിങ്ങനെ…ജ്യോത്സ്യന്റെ പ്രവചനം സത്യമായോ എന്നു നോക്കാം…
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമാണ് പ്രഭാസ്. ബാഹുബലി എന്ന ചിത്രത്തിലൂടെ ഇന്ത്യയിലെമ്പാടും ആരാധകരെ നേടാനും താരത്തിനായി. നാല്പത്തിരണ്ടുകാരനായ പ്രഭാസ് ബാഹുബലി സീരിസിന് ശേഷം സാഹോ എന്ന ബഹുഭാഷ ചിത്രത്തിലാണ് അഭിനയിച്ചത്. തെന്നിന്ത്യയിലെ മോസ്റ്റ് എവൈലബിള്‍ ബാച്ച്ലേഴ്സില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന താരം കൂടിയാണ് പ്രഭാസ്. പ്രഭാസ് എന്ന പേരാകും ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് പരിചയം. എന്നാല്‍ പ്രഭാസിന്റെ പൂര്‍ണനാമം വെങ്കിട്ട സത്യനാരായണ പ്രഭാസ് രാജു ഉപ്പലപ്പതി എന്നാണ്. തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവായ യു. സൂര്യനാരായണ രാജുവിന്റെയും ശിവകുമാരിയുടെയും മൂന്ന് മക്കളില്‍ ഇളയവനായി ചെന്നൈയിലാണ് പ്രഭാസ് ജനിച്ചത്. തെലുങ്ക് സിനിമയിലെ ശത്രുഘ്നന്‍ സിന്‍ഹ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉപ്പലപ്പതി കൃഷ്ണം രാജുവിന്റെ മരുമകനാണ് പ്രഭാസ്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുപോലെ തിരിച്ചറിയുകയും നെഞ്ചിലേറ്റുകയും ചെയ്യുന്ന ഒരു ഗ്ലോബ്ബല്‍ താരമായുള്ള പ്രഭാസിന്റെ വളര്‍ച്ച ഞൊടിയിടയില്‍ ആയിരുന്നു. 10 ദിവസം കൊണ്ട് 1000 കോടി ക്ലബ്ബില്‍…
Read More61-ാം വയസ്സില്‍ എംബിബിഎസ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ച് മുന്‍ അധ്യാപകന് ! ഒടുവില്‍ മകന്റെ ഉപദേശത്തില്‍ സീറ്റ് ഉപേക്ഷിച്ചു…
ചിലര്‍ക്ക് പ്രായം വെറും അക്കങ്ങള്‍ മാത്രമാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ പ്രായമേറിയാലും ചെയ്യാന്‍ അവര്‍ക്ക് മുമ്പില്‍ പ്രായമൊരു പ്രശ്നമാകില്ല. പുതുതലമുറയ്ക്ക് അവസരം നല്കാന് മെഡിക്കല്‍ ബിരുദമെന്ന സ്വപ്നമുപേക്ഷിച്ച് എംബിബിഎസ് സീറ്റു വിട്ടുകൊടുത്ത മുന്‍ അധ്യാപകനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. അഖിലേന്ത്യാ പ്രവേശന പരീക്ഷ (നീറ്റ്) ജയിച്ച് റാങ്ക് പട്ടികയിലിടം നേടിയ ധര്‍മപുരി സ്വദേശിയായ കെ. ശിവപ്രകാശമാണ് (61) മെഡിക്കല്‍ വിദ്യാര്‍ഥിയായ മകന്റെ ഉപദേശത്തെത്തുടര്‍ന്ന് സീറ്റുപേക്ഷിച്ചത്. ചെന്നൈയിലെ ഓമന്തുരാര്‍ ആശുപത്രിയില്‍ നടന്ന കൗണ്‍സിലിംഗില്‍ ലഭിച്ച സീറ്റ് ഉപേക്ഷിച്ച് ശിവപ്രകാശം മടങ്ങി. സര്‍ക്കാര്‍ സ്കൂളില്‍നിന്ന് അധ്യാപകനായ വിരമിച്ച ശിവപ്രകാശത്തിന് ഡോക്ടറാകണമെന്നത് കുട്ടിക്കാലംമുതലുള്ള സ്വപ്നമായിരുന്നു. നീറ്റ് യോഗ്യതാപരീക്ഷയ്ക്ക് പ്രായപരിധിയില്ലാത്തതിനാല്‍ കഴിഞ്ഞവര്‍ഷം പരീക്ഷയെഴുതി റാങ്ക് പട്ടികയില്‍ ഇടംനേടി. സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച ശിവപ്രകാശത്തിന് 7.5 ശതമാനം പ്രത്യേക സംവരണപ്രകാരം റാങ്ക് പട്ടികയില്‍ 349-ാം സ്ഥാനം ലഭിച്ചു. ഇതനുസരിച്ച് 437 പേര്‍ക്ക് എം.ബി.ബി.എസ്. പ്രവേശനം…
Read More