എന്റെ കരിയറിലെ പത്താമത്തെ സിനിമയാണ് മധുരം. ഒരു നടി എന്ന നിലയില്‍ ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള സ്വീകാര്യതയാണ് മധുരത്തിലെ കഥാപാത്രത്തിന് ലഭിക്കുന്നത്. ഇതുവരെ ചെയ്ത സിനിമകള്‍ എല്ലാം കൂട്ടിവച്ചാലും അതിനേക്കാള്‍ മുകളിലാണ് മധുരത്തിന് എനിക്ക് കിട്ടുന്ന നല്ല പ്രതികരണങ്ങള്‍. ഒരുപാട് സന്തോഷമുണ്ട്. സത്യം പറഞ്ഞാല്‍ ഇത്രയുമൊന്നും ഞാന്‍ പ്രതീക്ഷിച്ചതേയില്ല. അത്രത്തോളം നല്ല മെസേജുകളാണ് വരുന്നത്. എന്റെ ഇന്‍സ്റ്റഗ്രാമിന്റെ ഇന്‍ബോക്സില്‍ മെസേജുകള്‍ വന്ന് നിറയുകയാണ്. എന്ത് പറയണമെന്ന് അറിയില്ല. സന്തോഷത്തിന്റെ ഉച്ചസ്ഥായിയിലാണ് ഞാന്‍. മധുരത്തിന്റെ സെറ്റില്‍ വന്നപ്പോഴാണ് ഞാന്‍ ജോജു ചേട്ടനോട് ശരിക്കും സംസാരിക്കുന്നത്. മധുരത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ ജോജു ചേട്ടന് എന്നോട് പറഞ്ഞു എനിക്ക് ശ്രുതിയെ അറിയുക കൂടി ഇല്ലായിരുന്നു. ഇത്രയും റൊമാന്റിക് ആയ സീനുകള്‍ ഈ കുട്ടിയോയൊപ്പം വര്‍ക്ക് ആകുമോ എന്ന സംശയമുണ്ടായിരുന്നു എന്നാണ്. എന്നേക്കാള്‍ ഒരുപാട് സീനിയര്‍ ആയ അഭിനേതാവാണ് ജോജു ചേട്ടന് അദ്ദേഹം…
Read MoreCategory: Today’S Special
മുക്കുത്തി ദോശ ! ചുട്ട ദോശ കഴിക്കാനെടുത്ത സീരിയല്‍ നടി സ്വര്‍ണമുക്കുത്തി കണ്ട് ഞെട്ടി; സംഭവം നമ്മുടെ നാട്ടില്‍തന്നെ…
ദോശവാങ്ങിയാല്‍ ഉണ്ടംപൊരി ഫ്രീ എന്നു പറയുന്നതു പോലെയൊരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. കടയില്‍ നിന്ന് വാങ്ങിയ ദോശമാവില്‍ നിന്ന് സീരിയല്‍ നടിക്ക് കിട്ടിയത് ഒരു ഉഗ്രന്‍ സ്വര്‍ണ മൂക്കുത്തിയാണ്. സീരിയല്‍ നടി സൂര്യ താരയ്ക്കാണ് മൂക്കുത്തി കിട്ടിയത്. തിങ്കളാഴ്ച രാത്രി ഏലൂരിലെ ഒരു കടയില്‍ നിന്നാണ് നടി ദോശമാവ് വാങ്ങിയത്. ചൊവ്വാഴ്ച രാവിലെ മാവ് കൊണ്ട് ദോശയുണ്ടാക്കി. കഴിക്കാനെടുത്തപ്പോഴാണ് അതില്‍ മൂക്കുത്തി കണ്ടത്. ദോശ ഉണ്ടാക്കുന്ന സമയത്ത് മൂക്കുത്തി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് നടി വ്യക്തമാക്കി. മൂക്കുത്തി ഉരച്ച് സ്വര്‍ണം തന്നെയാണെന്ന് ബോദ്ധ്യപ്പെട്ടെന്നും അവര്‍ പറഞ്ഞു. തൃപ്പൂണിത്തുറിയിലെ ഒരു പ്രസിദ്ധമായ കമ്പനിയുടേയുതാണ് ദോശമാവ്. പായ്ക്ക് ചെയ്യുന്ന സമയത്ത് മൂക്കുത്തി അബദ്ധത്തില്‍ ഊരി മാവിലേക്ക് വീണതാകാമെന്നാണ് കരുതുന്നത്. കുട്ടികളും മറ്റും ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നെങ്കില്‍ മൂക്കുത്തി വയറ്റിലെത്തുമായിരുന്നെന്ന് സൂര്യതാരയുടെ മാതാവ് പ്രതികരിച്ചു.
Read Moreവാടക ഗര്‍ഭധാരണമെന്നത് സ്വാര്‍ഥത! എന്തുകൊണ്ട് ദത്തെടുക്കലിന് തയാറായില്ല ? ഇവര്‍ ചൂഷണം ചെയ്യുന്നത് പാവപ്പെട്ട സ്ത്രീകളുടെ ദാരിദ്ര്യത്തെ; തസ്ലീമ നസ്റിന്
ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറന്ന കാര്യം കഴിഞ്ഞ ദിവസമാണ് ആരാധകരെ അറിയിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചത് വലിയ ചര്‍ച്ചയായിരിക്കെ വാടക ഗര്‍ഭധാരണം എന്ന ആശയത്തിനെതിരേ വിമര്‍ശനവുമായി എഴുത്തുകാരി തസ്ലീമ നസ്റിന് രംഗത്ത്. വാടക ഗര്‍ഭധാരണത്തെ വിമര്‍ശിച്ച ഇവര്‍ ഇതിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളെ റെഡിമെയ്ഡ് കുഞ്ഞ് എന്നാണ് വിശേഷിപ്പിച്ചത്. വാടക ഗര്‍ഭധാരണമെന്നത് സ്വാര്‍ഥതയാണെന്നും എന്തു കൊണ്ടാണ് ദത്തെടുക്കലിന് ഇത്തരക്കാര്‍ തയാറാവാത്തതെന്നും തസ്ലീമ നസ്റിന് ചോദിച്ചു. പാവപ്പെട്ട സ്ത്രീകളുടെ ദാരിദ്ര്യത്തെയാണ് ഇവര്‍ ചൂഷണം ചെയ്യുന്നത്. ഇത്തരം സ്ത്രീകള്‍ ഉള്ളത് കൊണ്ടാണ് വാടക ഗര്‍ഭധാരണം നടക്കുന്നത്. പണക്കാര് തങ്ങളുടെ ആവശ്യങ്ങള്‍ക്കായി എപ്പോഴും സമൂഹത്തില്‍ ദാരിദ്ര്യം നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഒരു കുഞ്ഞ് വേണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കില്‍ എന്ത് കൊണ്ട് അനാഥനായ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നില്ല. കുഞ്ഞുങ്ങള്‍ തങ്ങളുടേത്…
Read Moreതാഴെ വലിയൊരു കൊക്ക; ഒന്ന് അങ്ങാട്ടോ ഒന്ന് ഇങ്ങോട്ടോ നീങ്ങിയിരുന്നെങ്കില്‍..! പിന്മാറാന് തയാറാവാതെ ഡ്രൈവര്‍; ഡ്രൈവറേയും ലൊക്കേഷനും തേടി സോഷ്യല്‍മീഡിയ
റോഡില്‍ വാഹനവുമായി ഇറങ്ങിക്കഴിഞ്ഞാല്‍ എന്തെങ്കിലുമൊക്കെ സാഹസികതകള്‍ കാണിച്ചില്ലെങ്കില്‍ ഒരു ത്രില്ലില്ലെന്നുള്ള രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. റോഡിലെ വാഹനങ്ങളുടെ നരിവധി സാഹസികതയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതും സാധാരണമാണ്. ചില സാഹസികതകള്‍ വലിയ അപടകങ്ങള്‍ക്കും കാരണമാകാറുണ്ട്. ശ്വാസമടക്കിപ്പിടിച്ച് അജയ് യിത എന്ന എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തു വന്ന ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലുള്ളവര്‍ ശ്വാസമടക്കിപ്പിടിച്ച് കണ്ടത്. ഇടുങ്ങിയ ഒരു വഴി വഴിയുടെ ഒരു വശം കൊക്ക മറുവശം മല. അവിടെ വെച്ച് ഒരാള്‍ കാര്‍ തിരിക്കുകയാണ്.അതുകണ്ടാല്‍ എങ്ങനെയാണ് ശ്വാസം നിലച്ചു പോകാതിരിക്കുന്നത്. സാഹസികമായി വിജയിച്ചു സംഭവം അല്‍പ്പം റിസ്കാണെങ്കിലും ഡ്രൈവര്‍ പിന്മാറാന് തയ്യാറല്ലായിരുന്നു. അയാള്‍ ആ ഇടുങ്ങിയ സ്ഥലത്തിട്ട് കാര്‍ തിരിച്ചു. രണ്ട് മിനിറ്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. ഓരോ തവണയും വാഹനം പുറകോട്ട് എടുക്കുമ്പോള്‍ വാഹനത്തിന്റെ പുറകിലെ ചക്രങ്ങള്‍ റോഡില്‍ നിന്നും കൊക്കയുടെ ഭാഗത്തേക്ക് ഇറങ്ങും.…
Read Moreനിരക്ക് വര്‍ധന ചതിച്ചു ! വോഡഫോണ്‍-ഐഡിയയ്ക്ക് നഷ്ടം രണ്ടു ലക്ഷം കോടി രൂപ; വിട്ടു പോയത് രണ്ടു കോടി ആളുകള്‍…
രാജ്യത്തെ പ്രധാന ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയ കടന്നു പോകുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് റിപ്പോര്‍ട്ടുകള്‍. പാട്ട ബാധ്യതകള്‍ ഒഴികെയുള്ള കമ്പനിയുടെ മൊത്തം കടം ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് 1,98,980 കോടി രൂപയായി വര്‍ധിച്ചിരിക്കുകയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം വോഡഫോണ്‍ ഐഡിയയുടെ ഏകീകൃത നഷ്ടം 7,230.9 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് കമ്പനിയുടെ നഷ്ടം 4,532.1 കോടി രൂപയായിരുന്നു. മൂന്നാം പാദത്തിലെ കമ്പനിയുടെ ഏകീകൃത വരുമാനം 10.8 ശതമാനം ഇടിഞ്ഞ് രൂപ 9,717.3 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10,894.1 കോടി രൂപയായിരുന്നു. തുടര്‍ച്ചയായി നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോണ്‍ ഐഡിയക്ക് ലാഭത്തിലെത്താന്‍ കഴിഞ്ഞില്ല. മാത്രമല്ല നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ നിരവധി പേര് വിഐയുടെ സേവനം ഉപേക്ഷിക്കുകയും ചെയ്തു. കമ്പനി താരിഫ് വര്‍ധിപ്പിച്ചതിനാല്‍…
Read Moreനാട്ടിലെ താരമായി 12 അടിയോളം പൊക്കമുള്ള വാഴയും ഒൻപതിയടിയോളം നീളമുള്ള ഭീമന് വാഴക്കുലയും; ചിത്രങ്ങൾ പകർത്തുന്ന തിരക്കിൽ നാട്ടുകാരും…
ആറ്റിങ്ങൽ: ഒൻപതടിയോളം നീളമുള്ള ഭീമന് വാഴക്കുല കൗതുക കാഴ്ചയാകുന്നു. ആറ്റിങ്ങൽ അയിലം കുന്നുംപുറത്ത് പാലൂർ വീട്ടിൽ സുനിൽ കുമാറിന്റെ കൃഷിയിടത്തിലാണ് വമ്പൻ വാഴക്കുല ഉണ്ടായത്. ഒരൊറ്റ വാഴക്കുലയില്‍ ആയിരത്തിലേറെ പഴങ്ങള്‍.പിസാങ് സെറിബു അഥവാ ആയിരം കാ പൂവൻ ഇനത്തിൽപെട്ട വാഴയാണിത്.അഞ്ചു മാസമായി ഈ കുല വിരിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇനിയും വിരിയാൻ ബാക്കിയുണ്ട്.ആറ്റിങ്ങൽ സബ് കോടതി ജീവനക്കാരനായ സുനിൽകുമാറിന് വ്യത്യസ്തമായ വാഴയിനങ്ങൾ കൃഷിചെയ്യുന്ന കർഷകനായ സുഹൃത്ത് ഉണ്ണിക്കൃഷ്ണനാണ് ഈ അപൂർവ വാഴയുടെ തൈ നൽകിയത്. പ്രശസ്ത വാഴ കർഷകനായ പാറശാല സ്വദേശി വിനോദ് ആണ് ഇത്തരം കൃഷികൾക്കുള്ള പ്രോത്സാഹനം ഇവർക്ക് നൽകുന്നത്. 12 അടിയോളം പൊക്കമുള്ള വാഴയും ഒൻപതിയടിയോളം നീളമുള്ള ഭീമന് വാഴക്കുലയും ഇപ്പോൾ നാട്ടിലെ താരമായി മാറിയിരിക്കുകയാണ്. അത്ഭുത വാഴക്കുല കാണാനും ചിത്രങ്ങൾ പകർത്താനുമൊക്കെ ധാരാളം ആളുകൾ സുനിൽകുമാറിന്റെ വീട്ടിലേക്ക് എത്തുന്നുണ്ട്.
Read Moreബാഹ്യമായ ഇടപെടൽ ഇല്ലെങ്കിൽ മികച്ച സേനയാണ് നമ്മുടെ പോലീസ്! ഫോണിലൂടെ നിരന്തരം ശല്യം; ടിനി ടോമിന്റെ പരാതിയിൽ യുവാവ് പിടിയിൽ
കൊച്ചി: നടന് ടിനി ടോമിനെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യം ചെയ്തയാളെ പോലീസ് പിടികൂടി. പരാതി നല്കി 10 മിനിട്ടിനുള്ളില്‍ ഇയാളെ പോലീസ് പിടികൂടിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ ടിനി ടോം തന്നെയാണ് അറിയിച്ചത്. മാസങ്ങളായി ഷിയാസ് എന്നു പറഞ്ഞു പരിചയപ്പെടുത്തിയ യുവാവ് തന്നെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയാണ്. ആ നമ്പർ ബ്ലോക്ക് ചെയ്യുമ്പോൾ അവൻ അടുത്ത നമ്പറിൽനിന്നും വിളിക്കും. ഞാൻ തിരിച്ച് പറയുന്നതു റിക്കാർഡ് ചെയ്ത് പ്രചരിപ്പിക്കുക എന്നതാണ് ഇവന്റെ ലക്ഷ്യം. ഒരുതരത്തിലും രക്ഷയില്ലെന്നു കണ്ടതോടെയാണ് സൈബർ സെല്ലിൽ പരാതി നൽകാൻ എത്തിയത്. 10 മിനിറ്റിനുള്ളിൽ അവനെ കണ്ടെത്തി. ഒരു ചെറിയ പയ്യനാണ്. അവന്റെ ഭാവിയെ ഓർത്ത് ഞാൻ കേസ് പിൻവലിച്ചു. ചെറിയ മാനസിക പ്രശ്നമുള്ളയാളാണ് അതെന്ന് അറിയാൻ കഴിഞ്ഞു. ബാഹ്യമായ ഇടപെടൽ ഇല്ലെങ്കിൽ മികച്ച സേനയാണ് നമ്മുടെ പോലീസ്. എല്ലാവർക്കും നന്ദി. ഉപദ്രവിക്കാതിരിക്കൂ.- ടിനി ടോം…
Read Moreപോക്കറ്റിൽ 10 രൂപ പോലും കാണില്ല അപ്പോഴല്ലേ 10 ലക്ഷം ! വാഹനഷോറൂമിലെത്തിയ കർഷകനെ അപമാനിച്ച സെയിൽസ്മാൻ പിടിച്ചത് പുലിവാൽ
വാഹനഷോറൂമിലെത്തിയ കർഷകനെ അപമാനിച്ച സെയിൽസ്മാൻ പിടിച്ചത് പുലിവാൽ. കർണാടകയിലെ തുമകൂരിലാണ് സംഭവം. പൂക്കൾ കൃഷിചെയ്യുന്ന കെമ്പഗൗഡയും കൂട്ടുകാരും പിക്അപ് വാങ്ങുന്നതിനായിട്ടാണ് മഹേന്ദ്രയുടെ ഷോറൂമിൽ എത്തിയത്. സാധാരണക്കാരായ അവരുടെ വേഷവും പെരുമാറ്റവും കണ്ടിട്ട് കൗതുകം തീർക്കാൻ വന്നവരാണ് എന്ന ധാരണയിലാണ് ഷോറൂമിലെ ജീവനക്കാരൻ പെരുമാറിയത്. 10 ലക്ഷത്തിന്റെ വാഹനത്തെ കുറിച്ച് കൊമ്പഗൗഡ ചോദിച്ചു. എന്നാൽ പോക്കറ്റിൽ 10 രൂപ പോലും കാണില്ല അപ്പോഴല്ലേ 10 ലക്ഷം എന്ന പരിഹാസമാണ് ജീവനക്കാരിൽ നിന്ന് മറുപടിയായി കിട്ടിയത്. ഇതോടെ യുവാവിന് ദേഷ്യം വന്നു. പണം തന്നാൽ ഇന്ന് കാർ കിട്ടുമോ എന്ന് കെമ്പഗൗഡ തിരിച്ചുചോദിച്ചു. 10 ലക്ഷം രൂപ ഒരുമിച്ച് കൊണ്ടുവരൂ എന്നാൽ കാർ ഇന്ന് തന്നെ തരാമെന്ന് ജീവനക്കാരനും തിരിച്ച് പറഞ്ഞു. ശരി എന്ന് പറഞ്ഞ് അവിടെ നിന്നുപോയ യുവാവും കൂട്ടുകാരും 10 ലക്ഷം രൂപയുമായി അരമണിക്കൂറിനകം തിരിച്ചെത്തി. ഇതോടെ…
Read Moreപെൺകുട്ടികളെ കരുത്തരാക്കാം; സ്ത്രീപക്ഷ നവകേരളം സൃഷ്ടിക്കാം! പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും അവസരങ്ങളും പങ്കാളിത്തവും പരിഗണനയും ഉറപ്പാക്കണമെന്ന് നടി നിമിഷ സജയൻ
പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും അവസരങ്ങളും പങ്കാളിത്തവും പരിഗണനയും ഉറപ്പാക്കണമെന്ന് നടി നിമിഷ സജയൻ. ബാലികദിനത്തോട് അനുബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറുപ്പിലാണ് താരം നിലപാട് വ്യക്തമാക്കിയത്. പോസ്റ്റിന്റെ പൂർണരൂപം സ്ത്രീപക്ഷ നവകേരളംഇന്ന് ദേശീയ ബാലികദിനം! പെൺകുട്ടി ഒരിക്കലും മാറ്റിനിർത്തപ്പെടേണ്ടവളല്ല. അവളും ഈ സമൂഹത്തിന്റെ ഭാഗമാണ്. അവൾക്കും വിദ്യാഭ്യാസവും അവസരങ്ങളും പങ്കാളിത്തവും പരിഗണനയും ആവശ്യമാണ്. അത് ഉറപ്പാക്കേണ്ടതാണ്. നമുക്ക് പെൺകുട്ടികളെ കരുത്തരാക്കാം. ലിംഗ വിവേചനങ്ങൾക്കെതിരെ ശബ്ദമുയർത്താം.നീതിയിലധിഷ്ഠിതമായ ഒരു സ്ത്രീപക്ഷ നവകേരളം സൃഷ്ടിക്കാം.
Read Moreഅമ്പട കേമാ സണ്ണിക്കുട്ടാ ! അമ്മയുടെ ഫോണില്‍ കളിച്ച രണ്ടു വയസുകാരന് ഓര്‍ഡര്‍ ചെയ്തത് ഒന്നരലക്ഷം രൂപയുടെ സാധനങ്ങള്‍…
അമ്മയുടെ ഫോണില്‍ ‘കളിച്ച്’ രണ്ടു വയസ്സുകാരന് ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പയ്യന്റെ മാതാപിതാക്കള്‍. ഒന്നര ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്താണ് ന്യൂജഴ്സിയിലെ ഇന്ത്യന്‍ വംശജരായ പ്രമോദ് കുമാറിനെയും ഭാര്യ മാധു കുമാറിനെയുമാണ് രണ്ട് വയസ്സുള്ള മകന് അയാംഷ് ഞെട്ടിച്ചത്. ഏകദേശം 2000 ഡോളറോളം (1.4 ലക്ഷം) വിലമതിക്കുന്ന ഫര്‍ണിച്ചറുകളാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് ശൃംഖലയായ വാല്‍മാര്‍ട്ടില്‍ നിന്ന് അയാംഷ് ഓര്‍ഡര്‍ ചെയ്തത്. എന്‍ബിസി ന്യൂസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ വീട്ടിലേക്ക് താമസം മാറി ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പെട്ടികളിലായി ചെറുതും വലുതുമായ പല തരത്തിലുള്ള ഫര്‍ണിച്ചറുകള്‍ വീട്ടിലെത്താന്‍ തുടങ്ങിയതോടെ മാധുവും പ്രമോദും അമ്പരന്നു. സംശയം തോന്നിയ മാധു അവരുടെ ഓണ്‍ലൈന്‍ വ്യാപാര ആപ്ലിക്കേഷന്‍ പരിശോധിച്ചപ്പോള്‍ പല സാധനങ്ങളും ഒന്നിലേറെ തവണ ഓര്‍ഡര്‍ ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്തുകയായിരുന്നു. പുതിയ വീട്ടിലേക്ക് താമസത്തിനെത്തുന്ന സമയത്ത് ഭാവിയില്‍ വാങ്ങുന്നതിനായി കുറച്ച്…
Read More