ഹൈദരാബാദിൽ നിന്നുള്ള സ്പെഷൽ ഗോൾഡൻ ഐസ്ക്രീമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. അഭിനവ് ജെസ്വാനി എന്ന ഫുഡ് ബ്ലോഗറാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബ്രൗണി, ഡ്രൈ ഫ്രൂട്ട്സ്, ക്രഞ്ച്, ചോക്ലേറ്റ് ചിപ്സ്, ചോക്ലേറ്റ് സോസ്, എന്നിവ ചോക്ലേറ്റ് കോണിൽ നിറച്ചതിനു മുകളിലേക്കാണ് ഐസ്ക്രീം വയ്ക്കുന്നത്, സ്വർണ്ണപാളികൊണ്ട് പൊതിഞ്ഞെടുത്ത് അതിലേക്കു മിനി മാക്രോൺസും റൂബി ബോളും വച്ച് അലങ്കരിക്കുന്നു. ഇരുപത്തിനാല് കാരറ്റ് സ്വർണ്ണപ്പാളിയിൽ പൊതിഞ്ഞെടുക്കുന്ന ഐസ്ക്രീം രുചിക്കു ടാക്സ് ഉൾപ്പെടാതെ വില 500 രൂപയാണ്.
Read MoreCategory: Today’S Special
ഇന്റർനെറ്റ് എന്താണെന്നോ, കേരളമെന്ന സംസ്ഥാനം ഉണ്ടെന്ന് പോലും അറിയാത്ത ആളുകൾ..! ഇന്ത്യയിലെ ഒരു ഗ്രാമത്തിലുണ്ടായ അനുഭവംപങ്കുവെച്ച് കിരൺ കുമാർ
ഇന്ത്യയിലെ ഒരു ഗ്രാമത്തിലുണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ കുറിച്ച് സഞ്ചാരിയായ കിരൺ കുമാർ. ഗ്രാമത്തിലെത്തി ഫോട്ടോ എടുക്കുന്നത് കണ്ട് നാട്ടുകാർ കിരണിനെ വളയുകയായിരുന്നു. ഒടുവിൽ ഒരുവിധം നാട്ടുകാരെ കാര്യം മനസിലാക്കി അവിടെനിന്നും മടങ്ങിയെന്നും കുറിക്കുന്നു പോസ്റ്റിന്റെ പൂർണരൂപം ചേച്ചി:”നീ എന്തു ചെയ്യുവാ നടന്നോണ്ട്?”ഞാൻ:”ഫോട്ടോയും വീഡിയോയും എടുക്കുവാ” ചേച്ചി:”നീ ഞങ്ങളുടെയും ഫോട്ടോ എടുക്കുമോ”?ഞാൻ(സന്തോഷത്തോടെ):”അതിനെന്താ ചേച്ചീ എടുക്കാലോ” ക്യാമറ ഓൺ ചെയ്യുന്നു,റെക്കോർഡ് ബട്ടൺ ഞെക്കുന്നു. ഉടനെ ചേച്ചി ഫോൺ എടുക്കുന്നു.ഉച്ചത്തിൽ ആരോടൊക്കെയോ സംസാരിക്കുന്നു.എന്തോ അപകടം മണത്ത ഞാൻ റെക്കോർഡ് നിർത്തി ക്യാമറ ഓഫ് ചെയ്തു. പക്ഷേ സെക്കന്റിനകം ഒരുകൂട്ടം ആളുകൾ എന്നെ വളയുന്നു.പലരും പലതരം ചോദ്യം ആരംഭിച്ചു. ഹിന്ദി കേട്ടാൽ മനസ്സിലാകും, പക്ഷേ മറുപടി കൃത്യമായി പറയാൻ അറിയില്ല, ഒരുപക്ഷേ പറഞ്ഞാൽ അതിന്റെ അർത്ഥം മാറിപ്പോയാലോ എന്ന ശങ്ക ഉണ്ട്. അർത്ഥം മാറിയാൽ പിന്നെ നാട് കാണാൻ കഴിയില്ല എന്ന്…
Read Moreഎനിക്കവന് ഡിസ്റ്റോ! ആ കല്യാണമൊന്നും ഒരിക്കലും മറക്കാന്‍ പറ്റില്ല; പിന്നെ കുഞ്ഞുണ്ടായി, അവനെ കാണാനും പോയിരുന്നു… അനന്യ പറയുന്നു…
ചിരുവുമായി പ്രണയത്തിലായതിനെക്കുറിച്ചൊക്കെ മേഘ്ന എന്നോട് പറഞ്ഞിരുന്നു. അവരുടെ എല്ലാകാര്യങ്ങളും കൃത്യമായി അറിയുന്നുണ്ടായിരുന്നു. മേഘ്നയുടേയും ചീരുവിന്റേയും കല്യാണമൊന്നും ഒരിക്കലും മറക്കാന്‍ പറ്റില്ല. പിന്നെ കുഞ്ഞുണ്ടായി, അവനെ കാണാനും പോയിരുന്നുവെന്നു. ഞാന്‍ അവനെ ഡിസ്റ്റോ എന്നാണ് വിളിക്കുന്നത്. താന്‍ മാത്രമല്ല, സുഹൃത്തുക്കള്‍ ഓരോരുത്തരും ഓരോ പേരാണ് അവനെ വിളിക്കുന്നതെന്നത്. ഡിസ്റ്റോ എന്ന് ഞാനവന് പേരിടാന്‍ കാരണമുണ്ട്. ഭയങ്കര ഡിസ്റ്റന്‍സിലായിരുന്നു അന്ന് കണ്ടത്. ആ സമയത്ത് കൊവിഡ് രൂക്ഷമായിരുന്നു. നമ്മള് വന്നാലും കൊവിഡ് കാരണം പോയി എടുക്കാനും പറ്റില്ല, അത് ഞാന്‍ മാത്രം വിളിക്കുന്ന പേരാണ്. മേഘ്നയുടെ മറ്റൊരു അടുത്ത സുഹൃത്താണ് നസ്രിയ. എന്നെപ്പോലെ അവനെ നസ്രിയ നസ്രിയയുടേതായ പേര് വിളിക്കുന്നുണ്ട്. അതുപോലെ അവിടെ എല്ലാവരും ജൂനിയര്‍ ബോസ്, ജൂനിയര്‍ ചിരു എന്നൊക്കെയാണ് വിളിക്കുന്നത്. -അനന്യ
Read Moreമൂന്നു ദിവസം അഞ്ച് കോടി ? ഈ ഓഫര്‍ സമാന്ത സ്വീകരിച്ചത് ചിത്രത്തിലെ നായകന് അല്ലു അര്‍ജുന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന്
ആരാധകരെ ഞെട്ടിച്ചതായിരുന്നു സാമന്ത-നാഗചൈതന്യ വിവാഹ മോചനം. വിവാഹമോചനത്തിന് ശേഷം ഈ അടുത്തയിടെ പുറത്തിറങ്ങിയ പുഷ്പയിലും സമാന്തയുടെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. തന്റെ കരിയറിലെ ആദ്യത്തെ ഡാന്‍സ് നമ്പറിലൂടെയാണ് സമാന്ത പുഷ്പയിലെത്തിയത്. ഓ അണ്ടാവ എന്ന് തുടങ്ങുന്ന പാട്ട് തെലുങ്കില്‍ മാത്രമല്ല മലയാളത്തിലും ഹിന്ദിയിലും തമിഴിലും കന്നഡയിലും എത്തിയിരുന്നു. പാട്ടും സമാന്തയുടെ ഡാന്‍സുമെല്ലാം സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. താരത്തിന്റെ ഡാന്‍സ് അടിപൊളിയായിട്ടുണ്ടെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ഇപ്പോഴിതാ പുഷ്പയിലെ പാട്ടിന് സമാന്ത വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും സജീവമായി മാറിയിരിക്കുകയാണ്. ഇന്ത്യ ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം സമാന്ത പുഷ്പയിലെ ഡാന്‍സിന് പ്രതിഫലമായി വാങ്ങിയത് ഒന്നും രണ്ടുമല്ല അഞ്ച് കോടി രൂപയാണ്. തുടക്കത്തില്‍ ഐറ്റം ഡാന്‍സ് നമ്പര്‍ ചെയ്യാനുള്ള ഓഫറിനോട് പോസിറ്റീവായിരുന്നില്ല സമാന്തയുടെ പ്രതികരണം. എന്നാല്‍ ചിത്രത്തിലെ നായകന് അല്ലു അര്‍ജുന്റെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് ഈ ഓഫര്‍ സമാന്ത സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐറ്റം…
Read Moreചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നാണംകെട്ട അഞ്ജു! ഇതുപോലെ നാണം കെട്ട അവസ്ഥയുണ്ടായിട്ടില്ല; അഞ്ജു അരവിന്ദ് പറയുന്നു…
മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് അഞ്ജു അരവിന്ദ്. അക്ഷരം എന്ന സിബി മലയില്‍ ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ അനിയത്തിക്കുട്ടിയായി ആയിരുന്നു മലയാളസിനിമയില്‍ അരങ്ങേറ്റം. പൂവൈ ഉനക്കാഗെ എന്ന സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രത്തില്‍ വിജയ്യുടെ നായികയായിട്ടാണ് അഞ്ജു തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ടത്. വിജയിയുടെ സിനിമാ ജീവിതത്തിലെ ആദ്യത്തെ ഹിറ്റായിരുന്നു പൂവെ ഉനക്കാഗെ എന്ന സിനിമ. പാര്‍വതി പരിണയത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് അഞ്ജുവിന് വിജയ് ചിത്രത്തിലെ നായിക വേഷം ലഭിച്ചത്. 1996ല്‍ ആണ് പൂവെ ഉനക്കാഗെ തിയറ്ററുകളിലെത്തിയത്. അതിന് മുമ്പ് നാലില്‍ അധികം സിനിമകളില്‍ വിജയ് അഭിനയിച്ചെങ്കിലും ഒന്നും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. മാത്രമല്ല വിജയിയുടെ രൂപത്തിന്റെ പേരില്‍ വലിയ പരിഹാസങ്ങള്‍ നേരിടേണ്ടിയും വന്നിട്ടുണ്ട്. എന്നാല്‍ പൂവെ ഉനക്കാഗെ റിലീസ് ചെയ്തതോടെ വിജയിയുടെ കരിയര്‍ ബ്രേക്കാണ് ഉണ്ടായത്. പിന്നീട് തമിഴകത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഇളയ ദളപതിയായി മാറി. പൂവെ ഉനക്കാഗെ കഴിഞ്ഞ…
Read Moreബോർഡ് പിഴുതെറിഞ്ഞാലും ഈ നഗർ ശശി നഗർ തന്നെ…! വൈകല്യത്തെ തോൽപ്പിച്ച് ശശി റോഡ് ഉണ്ടാക്കിയത് മൂന്ന് വർഷം കൊണ്ട്; കഠിനാധ്വാനത്തിന് നാട്ടുകാർ ഇട്ട പേരാണ് ശശി നഗർ…
കാട്ടാക്കട : ശാരീരിക വൈകല്യത്തെ തോൽപ്പിച്ച് ശശി വെട്ടിയ റോഡിൽ നാട്ടുകാർ സ്ഥാപിച്ച ബോർഡ് പിഴുതെറിഞ്ഞ നിലയിൽ. ബോർഡ് പിഴുതെറിഞ്ഞാലും ശശി നഗർ ശശിനഗർ തന്നെയെന്ന് നാട്ടുകാർ. അമ്പതടി ഉയരമുള്ള ഒരു കുന്ന് ഇടിച്ചു താഴ്ത്തി മൺപാത നിർമിച്ച ശശി ഒറ്റയാൾ പോരാട്ടത്തിലൂെടയാണ് വഴി വെട്ടിയത്. മൂന്നു വർഷത്തെ കഠിനാധ്വാനത്തിലൂടെയാണ് ഒരു കാലിനും കൈയ്ക്കും ചലന ശേഷിയില്ലാത്ത വിളപ്പിൽശാല കീഴതുനട തെങ്ങിൻതോട്ടത്തിൽ ശശി ഒറ്റയ്ക്ക് റോഡ് വെട്ടിയത്. അൻപതടി ഉയരമുള്ള കുന്നിടിച്ച് റോഡ് വെട്ടിയതിനാണ് നാട്ടുകാർ ആദരവായി ശശിനഗർ’ എന്ന ബോർഡ് സ്ഥാപിച്ചത്.മൺവെട്ടിയും പിക്കാസും ഒറ്റകൈയിൽ തിരുകി ഇഴഞ്ഞിഴഞ്ഞ് മൂന്നു വർഷം ആരുടെയും സഹായമില്ലാതെ പണിയെടുത്താണ് കുന്നിൻ മുകളിലേയ്ക്കുള്ള ഊടുവഴിയെ വീതിയുള്ള റോഡാക്കി മാറ്റിയത്. അന്ന് ആരും സഹായിക്കാനെത്തിയില്ല. കുന്നിൽമുകളിലേക്ക് ഒരു ചാൺ വീതിയുള്ള ഊടുവഴിയിലൂടെ യാത്ര ചെയ്തിരുന്നവർക്ക് വീതിയേറിയ മൺപാത കിട്ടിയപ്പോൾ ശശിയെ അഭിനന്ദിച്ചെത്തിയത് നാടൊന്നടങ്കം.…
Read Moreഅന്ന് ‘കട്ട റൊമാന്‍സ്’ ഇന്ന് വേര്‍പിരിയലും ! ധനുഷും ഐശ്വര്യയും തമ്മിലുള്ള പഴയ വീഡിയോ വൈറലാകുന്നു…
ധനുഷ്-ഐശ്വര്യ ജോഡികളുടെ വിവാഹമോചന വാര്‍ത്തകള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി അന്തരീക്ഷത്തിലുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ഇരുവരും തങ്ങള്‍ വേര്‍പിരിയുകയാണെന്ന സത്യം വെളിപ്പെടുത്തിയത്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് താരദമ്പതികളുടെ വേര്‍പിരിയല്‍ പ്രഖ്യാപനം. ഇപ്പോഴിതാ ഇരുവരുടെയും സ്നേഹമുഹൂര്ത്തങ്ങള് തെളിയുന്ന പഴയ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുകയാണ്. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെ ഐശ്വര്യയ്ക്കു വേണ്ടി പാട്ട് പാടുന്ന ധനുഷിന്റെ വിഡിയോ മുന്‍പ് വൈറലായിരുന്നു. ഇപ്പോള്‍ വേര്‍പിരിയല്‍ വാര്‍ത്ത പുറത്തു വന്നതോടെ പഴയ ദൃശ്യങ്ങള്‍ വീണ്ടും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. കയ്യില്‍ മൈക്ക് പിടിച്ചു പാട്ട് പാടി ചുവടുവച്ച് ഐശ്വര്യയ്ക്കരികില് എത്തുന്ന ധനുഷ് ആണ് ദൃശ്യങ്ങളില്‍. പാട്ടിനൊപ്പം താരം ഐശ്വര്യയെ സ്നേഹപൂര്‍വം ചേര്‍ത്തു പിടിക്കുന്നതും വീഡിയോയില്‍ കാണാം. കോവിഡ് കാലത്തിനു മുന്‍പ് ഇരുവരും പങ്കെടുത്ത ആഘോഷ പരിപാടിക്കിടെ ആയിരുന്നു ധനുഷിന്റെ രസിപ്പിക്കും പ്രകടനം. ഒരു മിനിട്ടില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ…
Read Moreചൈനയില്‍ വന്‍ പ്രതിസന്ധി ! ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍; ചൈനയെ മറികടന്ന് ഒന്നാമനാകാന്‍ ഇന്ത്യ…
വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞതു പോലെയാണ് ചൈനയുടെ അവസ്ഥ. ഒറ്റക്കുട്ടി നയം രാജ്യത്ത് യുവതയുടെ എണ്ണം കുത്തനെ കുറച്ചതോടെയാണ് ചൈനയ്ക്ക് വീണ്ടു വിചാരമുണ്ടായത്. ഇതേത്തുടര്‍ന്ന് കുട്ടികള്‍ മൂന്ന് വരെയാകാമെന്ന് ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ ഈ ഒറ്റക്കുട്ടി നയം പിന്തുടര്‍ന്ന കാലയളവില്‍ ചൈനീസ് ജനത വല്ലാതെ മാറിയിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍. ചൈനയിലെ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2021 ല്‍ ആയിരം പേര്‍ക്ക് 7.52 എന്ന തോതിലാണ് ചൈനയിലെ ആകെ ജനനനിരക്ക്. ചൈനയുടെ 73 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ ജനനനിരക്കാണ് 2021 ല്‍ രേഖപ്പെടുത്തിയത്. 2020 ല്‍ ആയിരം പേര്‍ക്ക് 8.52 എന്ന തോതിലായിരുന്നു ചൈനയിലെ ജനനനിരക്ക്. ശക്തമായ കുടുംബാസൂത്രണ നിബന്ധനകള്‍മൂലമാണ് ജനനനിരക്ക് കുത്തനെ കുറഞ്ഞത്. ജനസംഖ്യ കുറയുന്നതിനെ മറികടക്കാന്‍…
Read Moreദേഷ്യക്കാരനായ അച്ഛന്! ചെറിയ കാര്യത്തിന് പോലും പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരനായത് കൊണ്ട് ആ കാര്യത്തില്‍ അച്ഛന് ബോര് ആണെണെന്ന് മക്കള്‍; അശോകന്
മകള്‍ക്ക് അഭിനയത്തില്‍ അത്ര താല്പര്യമില്ല. അതേ സമയം അച്ഛന്റെ വേഷങ്ങളില്‍ ഏറ്റവും ഇഷ്ടം പൂവാലന് ടൈപ്പ് കഥാപാത്രങ്ങള്‍ ആണെന്നാണ് കാര്‍ത്ത്യാനിയുടെ അഭിപ്രായം. ഇപ്പോഴും അത് തന്നെയാണ് ഇഷ്ടം. വീട്ടില്‍ ലേശം ദേഷ്യക്കാരനായ അച്ഛനാണ് ഞാന്‍. ചെറിയ കാര്യത്തിന് പോലും പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരനായത് കൊണ്ട് ആ കാര്യത്തില്‍ അച്ഛന് ബോര് ആണെന്നാണ് മകള്‍ പറയാറുള്ളത്. അതേ സമയം എന്റെ തമാശകള്‍ക്ക് ഒന്നും വീടിനുള്ളില്‍ വലിയ വില ഒന്നുമില്ല. എന്നാല്‍ കാര്യമായി തമാശ എന്ന് പറയാതെ മസില് പിടിക്കുന്ന രീതിയാണെന്നാണ് ഭാര്യ ശ്രീജ പറയുന്നത്. ഇതോടെ തമാശകള്‍ ശരിയായ സെന്‍സില്‍ എടുക്കുന്ന കാര്യത്തില്‍ ഭാര്യയും മകളും കുറച്ചു കൂടി ശ്രദ്ധിക്കണമെന്ന് പറഞ്ഞ് വിഷയം വിടും. പാട്ടുകാരന് കൂടി ആയതിനാല്‍ കല്യാണം കഴിഞ്ഞാല്‍ കുറെ പാട്ടൊക്കെ കേള്‍ക്കാമെന്ന് കരുതിയ തനിക്ക് തെറ്റു പറ്റിയെന്ന് ശ്രീജ മനസിലാക്കി. എന്നാല്‍ ഇപ്പോഴും തന്നെ ഭീഷണിപ്പെടുത്തി…
Read Moreഎന്റെ കടമയാണ്! അവര്‍ക്ക് മുന്‍പാകെ ഏകദേശം രണ്ട് മണിക്കൂറോളം ഞാനും സംസാരിച്ചിരുന്നു; ഭാഗ്യലക്ഷ്മി പറയുന്നു…
സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹേമ കമ്മീഷന് എന്നേയും വിളിച്ച് വരുത്തിയിരുന്നു. അവര്‍ക്ക് മുന്‍പാകെ ഏകദേശം രണ്ട് മണിക്കൂറോളം ഞാനും സംസാരിച്ചിരുന്നു. പോയി സംസാരിക്കാന്‍ എനിക്കൊട്ടും താല്പര്യമുണ്ടായിരുന്നില്ല. ഈ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന ഒരു തോന്നല്‍ എനിക്കുണ്ടായിരുന്നു. ഒന്നും ചെയ്യില്ല എന്നല്ല, ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നായിരുന്നു എന്റെ ചിന്ത. അതുകൊണ്ടായിരുന്നു കമ്മീഷന് മുന്നില്‍ പോവേണ്ടതില്ലെന്ന് തുടക്കത്തില്‍ തീരുമാനിച്ചത്. എന്നാല്‍ കമ്മീഷന് വിളിച്ചപ്പോള്‍ പോവാമെന്ന് കരുതുകയായിരുന്നു. ഒരുപാടു പേരുടെ തൊഴിലിന്റെ പ്രശ്നമാണ്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരുപാടു പേരുടെ പലതരത്തിലുള്ള മാനസികമായിട്ടുള്ള പല പീഡനങ്ങള്‍ക്കും എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് ഇങ്ങനെയൊരു കമ്മീഷന് രൂപീകരിച്ചിരിക്കുന്നത്. തീര്‍ച്ചയായും അതിനോട് സഹകരിക്കുക എന്നുള്ളത് എന്റെ കടമയാണ് എന്ന് തോന്നിയതുകൊണ്ടാണ് കമ്മീഷന് മുന്നില്‍ ഹാജരായത്. – ഭാഗ്യലക്ഷ്മി
Read More