ജൈവ വൈവിധ്യത്താല്‍ സമ്പന്നമായ സ്ഥലമാണ് ഓസ്ട്രേലിയ. ലോകത്ത് മറ്റൊരിടത്തും കാണാത്ത അത്യപൂര്‍വവും സവിശേഷവുമായ നിരവധി സസ്യ,ജന്തുജാലങ്ങള്‍ ഇവിടെയുണ്ട്. ഇപ്പോഴിതാ ഓസ്ട്രേലിയയ്ക്കടുത്തുള്ള ഫിലിപ്പ് ഐലന്റ് എന്നറിയപ്പെടുന്ന ചെറു ദ്വീപില്‍ നിന്ന് പ്രത്യേക ഭക്ഷണരീതിയുള്ള പഴുതാരയെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ദ്വീപിലെ കറുത്ത ചിറകുള്ള കടല്‍ പക്ഷിയുടെ കുഞ്ഞുങ്ങളാണ് ഈ പഴുതാരയുടെ ഭക്ഷണം. ഇവ ഒരു വര്‍ഷം കൊണ്ട് 3700 ലേറെ പക്ഷിക്കുഞ്ഞുങ്ങളെ ഇവ തിന്നുതീര്ക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ദക്ഷിണ പസഫിക്കിലെ നോര്‍ഫോക്ക് ദ്വീപിന് തെക്ക് ആറു കിലോമീറ്റര്‍ ദൂരത്താണ് ജനവാസമില്ലാത്ത ഫിലിപ്പ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. പഴുതാരകള്‍ സാധാരണ പക്ഷികളെ ഭക്ഷിക്കുന്നതായി ഇതിനു മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത് പുതിയൊരു കണ്ടെത്തലാണെന്ന് ഇതുമായി ബന്ധപ്പെട്ട പ്രബന്ധരചനയില്‍ നേതൃത്വം നല്കിയ ലൂക്ക് ആര്. ഹാല്‍പിന്‍ പറഞ്ഞു. ഫിലിപ്പ് ദ്വീപിലെ പഴുതാരയ്ക്ക് 20 മുതല്‍ 30 സെന്റീമീറ്റര്‍ വരെ വലിപ്പമുണ്ടാവും. കടല്‍…
Read MoreCategory: Today’S Special
നിർമാതാവിന്റെ വാശി മൂലം മമ്മൂട്ടിയെ മാറ്റേണ്ടിവന്നു ! അതേ നിർമാതാവ് പിന്നീട് തന്റെ കരിയറിന് വിലങ്ങുതടിയായി; വെളിപ്പെടുത്തലുമായി തുളസീദാസ്
ഒരു നിർമാതാവിന്റെ വാശി മൂലം മമ്മൂട്ടിയെ നായകനാക്കി ചെയ്യാൻ തീരുമാനിച്ച സിനിമയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കേണ്ടിവന്നതായി സംവിധായകൻ തുളസീദാസ്. ഒരു അഭിമുഖത്തിലാണ് തുളസീദാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. അവൻ ചാണ്ടിയുടെ മകൻ എന്ന സിനിമയിൽ മമ്മൂട്ടിയായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. എന്നാൽ നിർമാതാവിന്റെ ചില പിടിവാശികൾ മൂലം മമ്മൂട്ടിയെ ഒഴിവാക്കി പൃഥ്വിരാജിനെ നായകനാക്കുകയായിരുന്നു. മമ്മൂട്ടിയോട് അവൻ ചാണ്ടിയുടെ കഥ പറയുകയും അദ്ദേഹം അത് ചെയ്യാൻ സമ്മതിക്കുകയും അഡ്വാൻസ് കൊടുത്തയയ്ക്കാൻവരെ പറഞ്ഞതുമായിരുന്നു. അന്ന് മമ്മൂട്ടി ബ്ലസി ചിത്രം കാഴ്ചയിൽ അഭിനയിക്കുന്ന സമയമായിരുന്നു.അവൻ ചാണ്ടിയുടെ മകനിൽ മമ്മൂട്ടിയെ ലഭിച്ചിരുന്നെങ്കിൽ അദ്ദേഹത്തെകൊണ്ട് ഡബിൾ റോൾ ചെയ്യിക്കാനും ആലോചിച്ചിരുന്നു. മമ്മൂട്ടിക്ക് ഒപ്പം സിനിമ ചെയ്യാൻ തടസമായിരുന്ന അതേ നിർമാതാവ്തന്നെയാണ് പിന്നീടും തന്റെ കരിയറിന് വിലങ്ങുതടിയായതെന്നും തുളസീദാസ് പറഞ്ഞു. 2007ലാണ് തുളസീദാസിന്റെ അവൻ ചാണ്ടിയുടെ മകൻ റിലീസിനെത്തിക്കുന്നത്. പൃഥ്വിരാജ്, വിജയരാഘവൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. താന്തോന്നിയായ മകനിൽനിന്ന്…
Read Moreവളര്‍ത്തു നായയെ കുരങ്ങന് തട്ടിക്കൊണ്ടു പോയി ! നായക്കുട്ടിയെ രക്ഷിക്കാനായത് മൂന്നാം ദിവസം;വീഡിയോ കാണാം…
മനുഷ്യരെ തട്ടിക്കൊണ്ടു പോകുന്ന കഥകള്‍ നമ്മള് ധാരാളം കേട്ടിട്ടുണ്ടെങ്കിലും മൃഗങ്ങള്‍ക്കിടയില്‍ ഇങ്ങനെയൊരു കാര്യം നടക്കുമോയെന്ന് പലരും ചിന്തിക്കാറുണ്ട്. എന്നാല്‍ മലേഷ്യയില്‍ നിന്നും പുറത്തു വരുന്ന ഒരു വാര്‍ത്ത അത്തരത്തിലുള്ള ഒരു തട്ടിക്കൊണ്ടു പോകലിന്റേതാണ്. മലേഷ്യയിലെ തമന് ലസ്താരി പുത്ര എന്ന പ്രദേശത്താണ് കഴിഞ്ഞ ദിവസം ഈ അപൂര്‍വ സംഭവം നടന്നത്. ഇവിടെ വില്ലന്‍ ഒരു കുരങ്ങനാണ്. രണ്ടാഴ്ച പ്രായമുള്ള സരൂ എന്ന് വിളിപ്പേരുള്ള വളര്‍ത്തു നായയെയാണ് കുരങ്ങന് തട്ടിക്കൊണ്ടുപോയത്. നായ്ക്കുട്ടിയെ മൂന്ന് ദിവസമാണ് കുരങ്ങന് ബന്ദിയാക്കി വച്ചത്. നായ്ക്കുട്ടിയെ തട്ടിയെടുത്ത് കുരങ്ങന് നേരെ ഇലക്ട്രിക് പോസ്റ്റിലേക്കാണ് ചാടിക്കയറിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ കുരങ്ങന്റെ പക്കല്‍ നിന്നു നായ്ക്കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ സ്വന്തം കുഞ്ഞിനെയെന്ന പോലെ നായയെ ശരീരത്തോട് ചേര്‍ത്ത് അടക്കിപ്പിടിച്ചായിരുന്നു കുരങ്ങന്റെ ഇരിപ്പ്. നായ്ക്കുട്ടിയാകട്ടെ രക്ഷപ്പെടാന്‍ തന്നാലാവുന്ന പോലെ ശ്രമിക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ കുരങ്ങനോളം ശക്തിയില്ലാത്തതിനാല്‍ രക്ഷപ്പെടാന്‍…
Read Moreമലയാള സിനിമയില്‍ അഭിനയിച്ച നൈജീരിയന്‍ നടന് മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍ ! ഇയാളുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്തത് ലക്ഷങ്ങളുടെ മയക്കുമരുന്ന്…
മയക്കുമരുന്ന് കടത്ത് കേസില്‍ നൈജീരിയന്‍ നടന് കര്‍ണാടകയില്‍ അറസ്റ്റില്‍. ചെക്കുമി മാല്‍വിന്‍ (45) ആണ് പിടിയിലായത്. മാല്‍വിന്റെ കൈവശം ഉണ്ടായിരുന്ന 7.5 ലക്ഷം രൂപ മൂല്യമുള്ള എംഡിഎംഎയും ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്, ബോളിവുഡ് അടക്കം നിരവധി സിനിമകളില്‍ മാല്‍വിന്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ സിംഹം, വിശ്വരൂപം എന്നി സിനിമകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടിട്ടുണ്ട്. സിനിമ മേഖലയിലെ മാല്‍വിന്റെ ബന്ധം പൊലീസ് അന്വേഷിച്ച് വരികയാണ്. കെ ആര് പുരത്തിന് സമീപം ഭട്ടാരഹള്ളിയില് നിന്നാണ് മാല്വിനെ കര്‍ണാടക പൊലീസ് പിടികൂടിയത്. മെഡിക്കല്‍ വിസയിലാണ് ഇദ്ദേഹം ഇന്ത്യയില്‍ കഴിഞ്ഞിരുന്നത്. ഹിന്ദി, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിലായി 20 ചിത്രങ്ങളില്‍ മാല്‍വിന്‍ അഭിനയിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലും മുംബൈയിലും സിനിമ അഭിനയവുമായി ബന്ധപ്പെട്ട് മാല്‍വിന്റെ നേതൃത്വത്തില്‍ കോഴ്സ് നടത്തിയിരുന്നു.
Read Moreഭര്‍ത്താവിനെതിരേ പരാതി നല്കാന് സ്റ്റേഷനിലെത്തിയ യുവതിയെ വളയ്ക്കാന്‍ എസ്എച്ച്ഒ ശ്രമിച്ചതായി പരാതി ! ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ ഉപദേശവും…
കുടുംബവഴക്കിനെത്തുടര്‍ന്ന് പരാതി നല്കാന് പോലീസ് സ്റ്റേഷനിലെത്തിയ തന്നോട് ഇന്‍സ്പെക്ടര്‍ മോശം ഭാഷയില്‍ സംസാരിച്ചുവെന്ന് യുവതി. കുറത്തികാട് പോലീസ് ഇന്സെപ്കടര്ക്കെതിരേയാണ് ഗുരുതര ആരോപണവുമായി ചുനക്കര കോമല്ലൂര്‍ അജേഷ്ഭവനത്തില് മിനി രംഗത്തു വന്നത്. ഭര്‍ത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ച സംഭവത്തില്‍ ആറിന് കുറത്തികാട് സ്റ്റേഷനില്‍ പരാതി നല്കി. ഇതേക്കുറിച്ച് യുവതി പറയുന്നതിങ്ങനെ…എസ്.എച്ച്.ഒ ആവശ്യപ്പെട്ടതു പ്രകാരം, എട്ടിന് ഉച്ചയ്ക്ക് മകളുമൊത്ത് താന്‍ സ്റ്റേഷനിലെത്തി. എതിര്‍കക്ഷിയായ ഭര്‍ത്താവിനെ വിളിപ്പിക്കാതെ മുറിയില്‍വച്ച് പരാതി കേട്ടശേഷം മെറൂണ്‍ കളറിലുള്ള ചുരിദാര്‍ നല്ലതുപോലെ ചേരുമെന്ന് ശൃംഗാരഭാവത്തില്‍ സംസാരിച്ചെന്നും ഭര്‍ത്താവിനെ ഉപേക്ഷിക്കാനും വാടകവീട് എടുത്ത് തരാമെന്നും തന്റെ എല്ലാ കാര്യങ്ങളും നടത്താമെന്നും എസ്.എച്ച്.ഒ പറഞ്ഞെന്നുമാണ് മിനി പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. എസ്.എച്ച്.ഒയ്ക്ക് എതിരേ മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ പോലീസ് മേധാവി, വനിതാ കമ്മിഷന് എന്നിവര്‍ക്ക് പരാതി നല്കി.
Read Moreഡാന്‍സ് നിര്‍ത്താന്‍ സാനിയയ്ക്ക് ഉദ്ദേശ്യമില്ല ! താരത്തിന്റെ പുതിയ ‘എക്സ്ട്രാ ഹോട്ട്’ ഡാന്‍സ് കണ്ട് കണ്ണുതള്ളി ആരാധകര്‍;വീഡിയോ കാണാം…
കൗമാരപ്രായം പിന്നിടും മുമ്പു തന്നെ മലയാളത്തിലെ യുവനായികമാരുടെ തന്റേതായ ഒരു സ്ഥാനം നേടിയ നടിയാണ് സാനിയ ഇയ്യപ്പന്‍. 2014ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ ബാല്യകാലസഖിയില്‍ ബാലതാരമായിട്ടാണ് സാനിയ അഭിനയജീവിതത്തിന് തുടക്കം കുറിച്ചത്. നായികയുടെ ചെറുപ്പക്കാലമാണ് സാനിയ ആ ചിത്രത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ ക്വീന്‍ എന്ന സിനിമയിലെ ചിന്നു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സാനിയ പ്രേക്ഷകമനസ്സില്‍ ഇടം നേടിയത്. വളരെ ചെറുപ്പത്തില്‍ തന്നെ ഡാന്‍സ് പരിശീലിച്ച് തുടങ്ങിയ സാനിയ ഇന്ന് തികഞ്ഞൊരു നര്‍ത്തകി കൂടിയാണ്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കടന്ന് വന്നതിന് ശേഷമാണ് സാനിയ സിനിമയിലേക്ക് പ്രവേശിച്ചത്. ഫാഷന്‍ രംഗത്തും തന്റേതായ ഒരു ഇരിപ്പിടം താരം നേടിയെടുത്തിട്ടുണ്ട്. അഭിനയത്തിനും മോഡലിംഗിനും ഒപ്പം ഫിറ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന സാനിയ ജിമ്മിലെ വര്‍ക്ക്ഔട്ട് സെക്ഷനുകള്‍ മുടക്കാറില്ല. ക്വീനിന്റെ വിജയത്തെ തുടര്‍ന്ന് പ്രേതം 2, ലൂസിഫര്‍, കൃഷ്ണന്‍കുട്ടി പണി തുടങ്ങി,…
Read Moreനിറവയറുമായി ആടിത്തിമിര്‍ത്ത് ഐശ്വര്യ ലക്ഷ്മി ! നൃത്തത്തിന്റെ വീഡിയോ വൈറലാകുന്നു…
ഐശ്വര്യ ലക്ഷ്മിയും ടൊവിനോ തോമസും പ്രധാനതാരങ്ങളായി ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസായ ചിത്രമാണ് കാണെക്കാണെ.ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ നിറവയറുമായി ആടിത്തിമിര്‍ക്കുന്ന ഐശ്വര്യ ലക്ഷ്മിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.ഐശ്വര്യ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. ഉയരെ എന്ന സിനിമയക്ക് ശേഷം മനു അശോകന് സംവിധാനം ചെയ്ത ചിത്രമായിരുന്നു കാണെക്കാണെ. ഐശ്വര്യ ലക്ഷ്മിയെയും ടോവിനോയെയും കൂടാതെ സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രന്, പ്രേം പ്രകാശ് എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സോണി ലിവിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയില്‍ എത്തിയതെങ്കിലും താരത്തിന്റെ കരിയറില്‍ ബ്രേക്കായത് മായനദി എന്ന ചിത്രമായിരുന്നു. മായാനദിയിലെ അപ്പു എന്ന കഥാപാത്രം തനിക്ക് കിട്ടിയ ഏറ്റവും നല്ല തുടക്കമായിരുന്നു എന്നാണ് ഐശ്വര്യ ലക്ഷ്മി കഴിഞ്ഞയിടെ പറഞ്ഞത്. തമിഴില്‍ നിന്നും തനിക്ക് അവസരങ്ങള്‍ വരുന്നുണ്ടെന്നും അവരെല്ലാം മായാനദി…
Read Moreപ്രസവം നടന്നിട്ട് 100 ദിവസം കഴിഞ്ഞെങ്കിലും കുഞ്ഞിനെ കണ്ടത് ഒരാഴ്ച മുമ്പ് മാത്രം ! താന്‍ നേരിട്ട അഗ്നിപരീക്ഷകള്‍ തുറന്നു പറഞ്ഞ് ഡിംപിള്‍ റോസ്…
പ്രസവത്തിനു ശേഷം താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ പങ്കുവെച്ച് നടി ഡിംപിള്‍ റോസ്. തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വീഡിയോയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയപ്പോള്‍ ആണ് ഇടവേളയെക്കുറിട്ട് ഡിംപിള്‍ റോസ് പറഞ്ഞത്. പ്രസവം കഴിഞ്ഞ് നൂറു ദിവസം കഴിഞ്ഞുവെങ്കിലും താന്‍ ഒരാഴ്ച മുമ്പാണ് കുഞ്ഞിനെ കാണുന്നതെന്നുമാണ് ഡിംപിള്‍ റോസ് തന്റെ വീഡിയോയില്‍ പറയുന്നത്. നൂറു ദിവസം എന്നു പറയുന്നത് നൂറു വര്‍ഷങ്ങള്‍ പോലെ ആയിരുന്നെന്നും അത് വലിയ പാഠങ്ങള്‍ ആയിരുന്നെന്നും ഇതെങ്ങനെ പറയണമെന്ന് തനിക്കറിയില്ലെന്നും നടി വ്യക്തമാക്കുന്നു. തന്റെ ഗര്‍ഭകാലവും പ്രഗ്നന്‍സിയും അത്ര കളര്‍ഫുള്‍ ആയിരുന്നില്ലെന്നും താന്‍ അത്രമാത്രം ബ്രോക്കണ്‍ ആയിരുന്നെന്നും കുഞ്ഞിനെ കൈയില്‍ കിട്ടിയിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂവെന്നും നടി വ്യക്തമാക്കുന്നു യുട്യൂബില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തപ്പോഴാണ് വീഡിയോ ഇടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് തനിക്ക് മനസിലായതെന്നും നടി പറയുന്നു.…
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? അധ്യാപികമാരുടെ ഡാൻസ് വൈറലായി; പിന്നാലെ വിദ്യാഭ്യാസ വകുപ്പിന്റെ “സമ്മാനം’; വീഡിയോ വൈറല്‍
ഓൺലൈൻ ക്ലാസിൽ കുട്ടികളെ സജീവമാക്കാൻ ഡാൻസും പാട്ടുമായി എത്തുന്ന അധ്യാപികമാരെ നമ്മൾ കാണാറുണ്ട്. എന്നാൽ ഡാൻസ് ചെയ്തതിന്റെ പേരിൽ സസ്പെൻഷൻ കിട്ടിയിരിക്കുകയാണ് കുറച്ച് അദ്ധ്യാപികമാർക്ക്. ആഗ്ര ജില്ലയിലെ അച്ച്നേരാ ബ്ലോക്കിലെ സാധന് ഗവ. പ്രൈമറി സ്കൂളിലാണ് സംഭവം. ആളൊഴിഞ്ഞ ക്ലാസ്മുറിയില്‍ സിനിമാപ്പാട്ട് വെച്ച് ഡാന്‍സ് ചെയ്ത അധ്യാപികമാര്‍ക്കാണ് സസ്പെന്ഷന് ലഭിച്ചിരിക്കുന്നത്. മേനു ലെഹങ്കാ ലേ ദേ എന്ന സിനിമാ പാട്ട് ഉച്ചത്തില്‍ വെച്ചാണ് അധ്യാപികമാര്‍ നൃത്തം ചെയ്തത്. ഓണ്‍ലൈന്‍ ക്ലാസ് നടത്താന്‍ ഉപയോഗിക്കുന്ന സംവിധാനം ഉപയോഗിച്ചാണ് നൃത്തം ഷൂട്ട് ചെയ്തത് എന്നാണ് പ്രിന്‍സിപ്പലിന്റ റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ ഷൂട്ട് ചെയ്ത വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. ക്ലാസ് മുറിയിലെ ഡാന്‍സ് അതിവേഗം വൈറലായിരുന്നു. തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. അധാര്‍മ്മിക പ്രവൃത്തിയാണ് ഇതെന്ന് വ്യക്തമാക്കിയാണ് അഞ്ച് അധ്യാപികമാരെ സസ്പെന്റ് ചെയ്തത്. അധ്യാപികമാരോട് വിശദീകരണം ചോദിച്ചു.…
Read Moreപ്രസവിക്കാന്‍ പേടിയായതിനെത്തുടര്ന്ന് നാട്ടുമരുന്ന് കഴിച്ച് ഗര്‍ഭഛിദ്രത്തിനു ശ്രമിച്ചു ! ഏഴുമാസം ഗര്‍ഭിണിയായ യുവതിയ്ക്ക് ദാരുണാന്ത്യം…
പ്രസവിക്കാന്‍ പേടിയായതിനെത്തുടര്ന്ന് നാട്ടുമരുന്ന് കഴിഞ്ഞ് ഗര്‍ഭഛിദ്രത്തിനു ശ്രമിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. ചെന്നൈ കൊരട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഒഡിഷ സ്വദേശി പ്രതാപിന്റെ ഭാര്യ കുമാരി കഞ്ജകയാണ് (23) മരിച്ചത്. ഇരുവരും കെട്ടിടനിര്‍മാണ തൊഴിലാളികളായിരുന്നു. ഒഡിഷയിലുള്ള കുമാരിയുടെ മൂത്തസഹോദരി ഈ മാസമാദ്യം പ്രസവത്തെത്തുടര്‍ന്ന് മരിച്ചതായി പോലീസ് പറഞ്ഞു. എഴുമാസം ഗര്‍ഭിണിയായ കുമാരി മരണാനന്തര ചടങ്ങുകള്‍ക്ക് സ്വദേശത്തേക്ക് പോയപ്പോള്‍ പ്രസവത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് ഒരുപാടുകാര്യങ്ങള്‍ നാട്ടുകാരില്‍നിന്നു കേട്ടറിഞ്ഞു. ഇതോടെയാണ് ഇവരില്‍ മരിക്കുമോയെന്ന ഭയം ഉടലെടുത്തത്. തുടര്‍ന്ന് ഭര്‍ത്താവിനെ പോലും അറിയിക്കാതെ സ്വയം ഗര്‍ഭഛിദ്രം നടത്താന്‍ യുവതി തീരുമാനിക്കുകയായിരുന്നു. ഇതിന് ബന്ധുവായ സ്ത്രീയില്‍നിന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ സഹായം തേടി. അവരാണ് യുവതിക്ക് നാട്ടുമരുന്ന് നല്‍കിയത്. മരുന്ന് കഴിച്ചുതുടങ്ങിയതോടെ അടിക്കടി യുവതിക്ക് വയറുവേദനയും മറ്റു ശാരീരികാസ്വസ്ഥതകളുമുണ്ടായിരുന്നു. എന്നാല്‍ മരുന്നിന്റെ കാര്യം ഭര്‍ത്താവിനോട് പറഞ്ഞിട്ടില്ലാത്തതിനാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ യുവതി മറച്ചുവെച്ചു. കഴിഞ്ഞദിവസം വീട്ടില്‍ കുഴഞ്ഞുവീണപ്പോഴാണ് കുമാരിയെ ഭര്‍ത്താവ്…
Read More