മലയാള സിനിമയിലെ സുന്ദരനായ വില്ലന്‍ റിസബാവയുടെ വേര്‍പാട് സിനിമാപ്രേമികളെയാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. എന്നാല്‍ റിസബാവയുടെ വേര് പാടിന് പിന്നാലെ ചില വിവാദങ്ങളും അരങ്ങേറുകയുണ്ടായി. ഇന്‍ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന കഥാപാത്രം വന്‍ വിജയമായതിന് പിന്നാലെ ചിത്രത്തിന്റെ അന്യഭാഷാ റീമേക്കുകളില്‍ അഭിനയിക്കാനുള്ള ഓഫറുകള്‍ റിസബാവ നിരസിച്ചിരുന്നു. ഇതിന് പ്രേരണയായത് സുഹൃത്തായ മിമിക്രിക്കാരന്റെ വാക്കുകളായിരുന്നുവെന്നും അയാള്‍ താരത്തെ വഞ്ചിക്കുകയായിരുന്നുവെന്നുമായിരുന്നു ആലപ്പി അഷറഫ് ആരോപിച്ചത്. ഇതിന് പിന്നാലെ റിസബാവയെ തെറ്റിദ്ധരിപ്പിച്ച സുഹൃത്തായ മിമിക്രിക്കാരന് കലാഭവന്‍ അന്‍സാര്‍ ആണെന്ന പ്രചരണവും നടന്നു. എന്നാല്‍ ഇപ്പോള്‍ ഈ ആരോപണങ്ങളോടു പ്രതികരിക്കുകയാണ് അന്‍സാര്‍. റിസബാവയെ കൈപിടിച്ച് സിനിമയിലേക്ക് കൊണ്ടു വന്നതും ജോണ്‍ ഹോനായിലേക്ക് എത്തിച്ചതും താനായിരുന്നുവെന്നാണ് അന്‍സാര്‍ പറയുന്നത്. താന്‍ മനസാവാചാ അറിയാത്ത കാര്യമാണെന്നും അത് പടച്ചുവിട്ട ആളിന്റെ ലക്ഷ്യം എന്താണെന്ന് തനിക്ക് അറിയില്ലെന്നും അന്‍സാര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു. റിസബാവയും…
Read MoreCategory: Today’S Special
കുട്ടികളോ ഞങ്ങള്‍ക്കറിയില്ലല്ലോ ! കുട്ടികള്‍ വേണമെന്ന് ആര്‍ക്കാണ് കൂടുതല്‍ ആഗ്രഹമെന്ന് ചോദ്യത്തിന് എലീനയുടെയും രോഹിതിന്റെയും മറുപടി ഇങ്ങനെ…
നടിയും മോഡലും അവതാരകയുമായെല്ലാം മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ സുന്ദരിയാണ് എലീന പടിക്കല്‍. ബിഗ്ബോസിന്റെ രണ്ടാം സീസണിലും താരം ഒരു കൈ നോക്കിയിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് നീണ്ട കാലത്തെ പ്രണയത്തിന് ഒടുവില്‍ എലീന പടിക്കലും രോഹിത്തും വിവാഹിതര്‍ ആവുന്നത്. ബിഗ്ബോസില്‍ വെച്ചായിരുന്നു എലീന തന്റെ പ്രണയം തുറന്നു പറഞ്ഞത്. എലീനയുടെ വീട്ടുകാര്‍ പോലും അപ്പോഴായിരുന്നു താരത്തിന്റെ പ്രണയം അറിഞ്ഞത്. ഇപ്പോഴിതാ വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇരുവരും. സര്‍പ്രൈസുകള്‍ തരാന്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നത് രോഹിത്താണെന്നാണ് എലീന പറയുന്നത്. ഒരു അഭിമുഖത്തിലാണ് എലീന ഇക്കാര്യം പറഞ്ഞത്. നല്ലൊരു ലിസണര്‍ ആണ് രോഹിത് എന്നും തന്റെ എന്ത് ആഗ്രഹവും സാധിച്ചു തരുന്ന വ്യക്തിയാണ് കക്ഷിയെന്നും എലീന പറയുന്നു. വിവാഹം കഴിഞ്ഞു രണ്ടാം ദിവസം രോഹിത് പുറത്തു പോയി തിരികെ എത്തിയപ്പോള്‍ വലിയൊരു സര്‍പ്രൈസ് രോഹിത് നല്കി. ഏകദേശം…
Read Moreഅവര്‍ എന്നെ പീഡിപ്പിക്കുമോയെന്ന് ഭയന്നു പോയി ! തോക്കിന് മുനയില്‍ നിര്‍ത്തി ഏഴു ലക്ഷം കവര്‍ന്ന സംഭവത്തെക്കുറിച്ച് നടി പറയുന്നതിങ്ങനെ…
നടിയെ തോക്കിന്മുനയില് നിര്‍ത്തി ആക്രമികള്‍ കവര്‍ന്നത് ഏഴു ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കള്‍. നടി നികിത രാവലിനാണ് ഈ ദുരനുഭവം ഉണ്ടായത്. ഡല്‍ഹി ശാസ്ത്രി നഗറില്‍ തന്റെ ആന്റിയുടെ വീട്ടില്‍ ആയിരുന്നപ്പോഴാണ് സംഭവം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. സംഭവത്തെപ്പറ്റി നടി പറയുന്നതിങ്ങനെ…”എനിക്ക് ഇപ്പോഴും ആ സംഭവത്തില്‍ നിന്നും പുറത്തുകടക്കുവാനായിട്ടില്ല. ജീവിച്ചിരിക്കുന്നുണ്ടെന്ന് പോലും വിശ്വസിക്കാനാവുന്നില്ല. ഞാന്‍ പ്രതികരിച്ചിരുന്നില്ലേല് ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. വാര്‍ഡ്രോബില്‍ ഒളിച്ചിരുന്നാണ് ഞാന്‍ രക്ഷപ്പെട്ടത്. ഞാന്‍ ആ വീട്ടില്‍ ഒറ്റക്കായിരുന്നു. ആന്റി പുറത്തുപോയിരുന്നു. എന്റെ ജീവിതത്തില്‍ ഏറ്റവും ഭയപ്പെടുത്തിയ സംഭവമാണിത്.” നികിത പറയുന്നു. ”രാത്രി 10 മണിയായപ്പോഴാണ് സംഭവം. ഞാന്‍ വീട്ടിലൂടെ വെറുതെ നടന്നുകൊണ്ടിരുന്നപ്പോഴാണ് ഒരു ഇന്നോവയില്‍ നാല് പേര് മാസ്ക് ധരിച്ച് വീട്ടിലേക്ക് അതിക്രമിച്ച് എത്തിയത്. എന്റെ നേരെ തോക്ക് ചൂണ്ടി കൈയ്യില്‍ ഉള്ളതെല്ലാം കൊടുക്കുവാന്‍ പറഞ്ഞു. അത് ഓര്‍ക്കുമ്പോള്‍…
Read Moreസുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ട് ലുക്കില്‍ എസ്തേര്‍ അനില്‍ ! ആഘോഷത്തിന്റെ വീഡിയോ കാണാം…
മലയാളത്തിലെ കൗമാരതാരങ്ങളില്‍ ശ്രദ്ധേയയാണ് എസ്തേര്‍ അനില്‍. 2010ല്‍ ജയസൂര്യ നായകനായ നല്ലവനിലൂടെയാണ് സിനിമയില്‍ അരങ്ങേറിയതെങ്കിലും താരത്തിന്റെ തലവര മാറ്റിയത് മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യമായിരുന്നു. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ കമല്‍ ഹാസന്റെ മകളായി അഭിനയിച്ച എസ്തര് അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. സോഷ്യല്‍ മീഡിയയിലും എസ്തേര്‍ സജീവമാണ്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷനിമിഷങ്ങളുടെ ദൃശ്യങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സുഹൃത്തുക്കള്‍ക്കൊപ്പം റെസ്റ്റോറന്റില്‍ ഒന്നിച്ചിരുന്നുള്ള സന്തോഷ നിമിഷങ്ങള്‍ പങ്ക് വെച്ചിരിക്കുകയാണ് താരം. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായിട്ടാണ് എസ്തേര്‍ വീഡിയോ പങ്ക് വെച്ചത്.
Read Moreതൃണമൂല്‍ എംപിയുടെ കുഞ്ഞിന്റെ അച്ഛന് ബിജെപി നേതാവ് ! കുട്ടിയുടെ അച്ഛന്റെ പേര് നുസ്രത് ജഹാന് വെളിപ്പെടുത്തിയത് നഗരസഭയുടെ ജനനവിവര രജിസ്റ്ററില്‍…
നടിയും തൃണമൂല്‍ എംപിയുമായ നുസ്രത് ജഹാന് തന്റെ കുഞ്ഞിന്റെ അച്ഛനാരെന്ന് പരസ്യമായി വെളിപ്പെടുത്തി. കൊല്‍ക്കത്ത നഗരസഭയുടെ ജനനവിവര രജിസ്റ്ററില്‍ മകന് ഈശാന്റെ അച്ഛനായി കാണിച്ചിരിക്കുന്നത് നടനും ബിജെപി നേതാവുമായ യാഷ് ദാസ്ഗുപ്തയുടെ പേരാണ്. മുമ്പ് കുഞ്ഞിന്റെ പിതാവ് ആരെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ നുസ്രത് ഒഴിഞ്ഞു മാറിയിരുന്നു.’അച്ഛന് ആരാണെന്ന് അച്ഛനായവര്‍ക്ക് അറിയാം. രക്ഷകര്‍ത്താക്കളുടെ സ്ഥാനം ഞാനും പങ്കാളി യാഷും ആസ്വദിക്കുന്നു’.ഇതായിരുന്നു നടിയുടെ ആദ്യ നിലപാട്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടിയുടെ അച്ഛന് യാഷാണെന്ന് തുറന്നു സമ്മതിക്കുകയാണ് അവര്‍. ഓഗസ്റ്റ് 26-നാണ് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ നുസ്രത്ത് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍, അച്ഛന്റെ പേര് താന്‍ പറയില്ലെന്നും ഏകരക്ഷിതാവായി കുട്ടിയെ വളര്‍ത്തുമെന്നുമാണ് നുസ്രത്ത് പറഞ്ഞിരുന്നത്. ഇതേത്തുടര്‍ന്ന് നുസ്രത്തിന്റെ നിലപാടിനെ അഭിനന്ദിച്ചുകൊണ്ട് എഴുത്തുകാരി തസ്ലിമ നസ്രീനടക്കമുള്ളവര്‍ രംഗത്തു വന്നു. ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ പേര് ഈശാന് ജെ. ദാസ്ഗുപ്ത ആണെന്നും…
Read Moreഓണ്‍ലൈന്‍ ക്ലാസിനായി ഫോണ്‍പോലുമില്ലായിരുന്നു ! എന്നിട്ടും പത്താം ക്ലാസ് ജയിച്ചത് 98 ശതമാനം മാര്‍ക്ക് വാങ്ങി ഒന്നാമതായി; ഏവര്‍ക്കും മാതൃകയായി മന്ദീപ്…
പ്രതിബന്ധങ്ങളോടു പടപൊരുതി വിജയിക്കുന്നവര്ക്കു മാത്രമേ നിലനില്‍പ്പുള്ളൂ എന്ന് പറയാറുണ്ട്. ഇത്തരത്തില്‍ പ്രതിബന്ധങ്ങളെ അതിജീവിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ മന്ദീപ് സിംഗിനും പറയാനുണ്ട് ഒരു കഥ. പണവും സൗകര്യങ്ങളുമൊന്നുമില്ലാതെയാണ് കാഷ്മീരിലെ ഉദ്ധംപൂര്‍ സ്വദേശി മന്ദീപ് സിംഗ് ഉന്നത വിജയം കരസ്ഥമാക്കിയത്. 98.06% മാര്‍ക്ക് വാങ്ങി ജില്ലയില്‍ തന്നെ ഒന്നാമനായാണ് മന്ദീപ് പാസ്സായത്. കശ്മീര്‍ സ്റ്റേറ്റ് എഡ്യൂക്കേഷന്‍ ബോര്‍ഡ് പ്രഖ്യാപിച്ച പത്താം ക്ലാസ് ഫലപ്രഖ്യാപനത്തിലാണ് മന്ദീപ് സിംഗ്് ഉദ്ധംപൂര്‍ ജില്ലയിലെ ടോപ്പറായത്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് സ്കൂളില്‍ പോകാനായില്ല. പകരമായി ഒരുക്കിയ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈല്‍ ഫോണോ, കംപ്യൂട്ടറോ മന്ദീപ് സിംഗിനുണ്ടായിരുന്നില്ല. നിശ്ചയദാര്‍ഢ്യത്തിനൊപ്പം അധ്യാപകരുടെയും കുടുംബത്തിന്റെയും പിന്തുണയും സഹായവും കൂടിയപ്പോള്‍ മന്ദീപിന്റെ ആത്മവിശ്വാസം പതിന്മടങ്ങായി. ഒടുവില്‍ അതിന്റെ ഫലവും കിട്ടി. ഡോക്ടറാകാന്‍ ആഗ്രഹിക്കുന്ന ഈ പത്താം ക്ലാസുകാരന് അംറോ ഗ്രാമത്തിലാണ് ജതാമസിക്കുന്നത്. പിതാവ് ശ്യാം സിംഗ് കര്‍ഷകനാണ്. അമ്മ…
Read Moreഹലോ..! കേരളം മൊബൈൽ ഫോണിൽ സംസാരിച്ചുതുടങ്ങിയിട്ട് ഇന്ന് 25 വയസ്; ആ ചരിത്രം ഇങ്ങനെ…
കേരളം മൊബൈൽ ഫോണിൽ സംസാരിച്ചുതുടങ്ങിയിട്ട് ഇന്ന് 25 വയസ്. മലയാളത്തിന്റെ കഥാകാരൻ തകഴി ശിവശങ്കരപ്പിള്ളയാണ് 1996 സെപ്റ്റംബർ 17 ന് ഹലോ പറഞ്ഞ് മലയാളക്കരയുടെ മഹാവിളിക്ക് തുടക്കംകുറിച്ചത്. എറണാകുളത്തെ ഹോട്ടൽ അവന്യു റീജന്റായിരുന്നു വേദി. അന്നത്തെ ദക്ഷിണ മേഖലാ കമാൻഡന്റ് എ. ആർ. ടണ്ഡനാണ് തകഴിയുടെ വിളിക്ക് മറുപടിയേകിയത്. വേദിയിലുണ്ടായിരുന്ന കമല സുരയ്യയും തകഴിക്കുശേഷം ടണ്ഡനോട് മൊബൈൽ ഫോണിൽ സംസാരിച്ചു. എസ്കോട്ടൽ ആയിരുന്നു സേവനദാതാവ്. ഒക്ടോബറോടെ കന്പനി സംസ്ഥാനത്തൊട്ടാകെ സേവനം ആരംഭിച്ചു. അക്കൊല്ലംതന്നെ ബിപിഎൽ മൊബൈൽ ഫോണുകളും കേരളത്തിലെത്തി. അക്കാലത്ത് ഔട്ട് ഗോയിംഗ് കോളുകൾക്ക് മിനിറ്റിന് 16 രൂപയും ഇൻകമിംഗ് കോളുകൾക്ക് എട്ട് രൂപയുമായിരുന്നു ചാർജ്. 1995 ജൂലൈ 31 നാണ് ഇന്ത്യയിലെ ആദ്യ മൊബൈൽ ഫോണ്‍ വിളി നടന്നത്.
Read Moreകലാബോധം തീരെയില്ലാത്ത പോലീസ് ! നടുറോഡില്‍ തട്ടുപൊളിപ്പന്‍ നൃത്തവുമായി യുവതി;നോട്ടീസ് അയച്ച് പോലീസ്…
ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചതോടെ എല്ലാവരും ഇന്‍സ്റ്റഗ്രാം റീലിലേക്ക് ചേക്കേറി. വ്യത്യസ്തമായ ഇന്‍സ്റ്റഗ്രാം റീലുകളും വീഡിയോകളും എടുക്കുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയയിലെ ചെറുപ്പക്കാര്‍. ഇപ്പോഴിതാ, ഇന്‍സ്റ്റഗ്രാം വീഡിയോയ്ക്കായി നടുറോഡില്‍ നൃത്തം ചെയ്ത യുവതി പുലിവാലു പിടിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്സുള്ള ശ്രേയ കല്‍റ എന്ന യുവതിയാണ് നടുറോഡിലെ ആ നര്‍ത്തകി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ റസോമ സ്ക്വയറിലാണ് സംഭവം. ട്രാഫിക് സിഗ്നലില്‍ ചുവപ്പ് കത്തിയപ്പോള്‍ റോഡിലേക്ക് ഓടിയിറങ്ങി സീബ്ര ലൈനില്‍ നൃത്തം ചെയ്യുന്ന ശ്രേയയെയാണ് വീഡിയോയില്‍ കാണാനാവുക. ‘ഡെയര്‍ ചലഞ്ച്’ എന്ന പേരില്‍ ശ്രേയ തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സംഭവം വൈറലായതിനു പിന്നാലെ ശ്രേയയെ തേടി പോലീസിന്റെ നോട്ടീസും എത്തി. ട്രാഫിക് നിയമം ലംഘിച്ചതിനാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.
Read Moreമഞ്ജു വാര്യര്‍ ജര്‍മനിയില്‍ പോയി സ്കിന്‍ ട്രീറ്റ്മെന്റ നടത്തിയോ ? ജര്‍മന്‍ ട്രിപ്പിനെക്കുറിച്ച് താരം പറയുന്നതിങ്ങനെ…
നടി മഞ്ജുവാര്യര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.വീണ്ടും ചെറുപ്പമായി എന്നാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കണ്ടുള്ള ആരാധകരുടെ അഭിപ്രായം. അടിമുടി മാറ്റത്തോടെയായിരുന്നു മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള രണ്ടാം വരവ്. നടി ജര്‍മനിയില്‍ പോയി പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന തരത്തിലുള്ള പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഇതിനെ കുറിച്ച് മഞ്ജു പ്രതികരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചര്‍ച്ചയെ കുറിച്ചുള്ള ചോദ്യത്തിന് താരം മറുപടി നല്‍കിയത്. ”മഞ്ജു വാര്യര്‍ ലോക്ഡൗണ്‍ കാലത്ത് ജര്‍മനിയില്‍ പോയി എന്തൊക്കെയോ സ്കിന്നിന് വേണ്ടി ചെയ്തു എന്ന് കേള്‍ക്കുന്നുണ്ടല്ലോ?” എന്നായിരുന്നു ചോദ്യം. ജര്‍മനിയോ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ”പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എങ്ങാണ്ട് പോയതാണ്. അല്ലാതെ ഞാന്‍ ജര്‍മനി കണ്ടിട്ട് കൂടിയില്ല. ലോക്ഡൗണ്‍ സമയത്ത്…
Read Moreജോലിത്തിരക്കിലായതിനാല്‍ ഭര്‍ത്താവിന്റെ ‘ജോലികള്‍’ ശ്രദ്ധിക്കാന്‍ പറ്റിയില്ല ! നീലച്ചിത്ര നിര്‍മാണക്കേസില്‍ രാജ് കുന്ദ്രയെ കൈയ്യൊഴിഞ്ഞ് ശില്പ ഷെട്ടി…
നീലച്ചിത്ര നിര്‍മാണത്തിന് അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്രയെ കൈയ്യൊഴിഞ്ഞ് ഭാര്യ ശില്പ ഷെട്ടി. ഭര്‍ത്താവിന്റെ ബിസിനസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു ശില്പ പോലീസിനു നല്കിയ മൊഴി. രാജിന്റെ ബിസിനസ് എന്തായിരുന്നുവെന്നു പോലും തനിക്കറിയില്ലായിരുന്നുവെന്നാണ് ശില്പ പറയുന്നത്. രാജ് കുന്ദ്രയ്ക്കെതിരേ പോലീസ് സമര്‍പ്പിച്ച 1400 പേജ് കുറ്റപത്രത്തില്‍ ബോളിവുഡ് അഭിനേത്രി കൂടിയായ ശില്പാ ഷെട്ടിയേയും സാക്ഷിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ അഭിനയ ജീവിതവുമായി വളരെ തിരക്കിലായിരുന്നുവെന്നും അതിനാല്‍ ഭര്‍ത്താവിന്റെ ജോലി എന്തായിരുന്നുവെന്ന് ശ്രദ്ധിക്കാന്‍ സാധിച്ചില്ലെന്നും ശില്പാ ഷെട്ടി പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നു. നീലചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഹോട്ട്ഷോട്ട്സ്, ബോളിഫേം എന്നീ ആപ്പുകളെ കുറിച്ചും തനിക്ക് അറിവില്ലായിരുന്നുവെന്ന് ശില്പാ ഷെട്ടി പറഞ്ഞു. കഴിഞ്ഞ ജൂലായ് 19നാണ് രാജ് കുന്ദ്രയേയും കൂട്ടാളികളേയും നീലച്ചിത്ര നിര്‍മാണത്തിന് മുംബൈ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതില്‍ നാലു പേര് അന്വേഷണ സമയത്തു തന്നെ രാജ് കുന്ദ്രയ്ക്കെതിരായി…
Read More