ആദ്യ പ്രതിഫലത്തെക്കുറിച്ച് സൂപ്പർ താരങ്ങൾ പറ‍യുമ്പോൾ തനിക്കൊന്നും കിട്ടിയില്ലെന്ന് കീർത്തി സുരേഷ്; കുബേരനിലെ അതേ അവസ്ഥയ്ക്ക് കാരണം അമ്മ മേനക..!

  മ​ല​യാ​ള​ത്തി​നു പു​റ​മെ തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷാ സി​നി​മ​ക​ളി​ലെ​ല്ലാം ഒ​രു​പോ​ലെ തി​ള​ങ്ങി നി​ല്‍​ക്കു​ന്ന ന​ടി​യാ​ണ് നി​ര്‍​മ്മാ​താ​വ് സു​രേ​ഷ് കു​മാ​റി​ന്‍റെ​യും ന​ടി മേ​ന​ക​യു​ടേ​യും മ​ക​ളാ​യ കീ​ര്‍​ത്തി സു​രേ​ഷ്. ബാ​ല​താ​ര​മാ​യി​ട്ടാ​ണ് കീ​ര്‍​ത്തി ആ​ദ്യം സി​ന​മ​യി​ല്‍ എ​ത്തു​ന്ന​ത്. പി​ന്നീ​ട് 2013 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്രി​യ​ദ​ര്‍​ശ​ന്‍ ചി​ത്ര​മാ​യ ഗീ​താ​ഞ്ജ​ലി​യി​ലൂ​ടെ​യാ​ണ് നാ​യി​ക​യാ​യി ന​ടി​യു​ടെ മ​ട​ങ്ങി വ​ര​വ്. ചെ​റി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം വ​രെ കീ​ര്‍​ത്തി സ്വ​ന്ത​മാ​ക്കി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും വ​ള​രെ സ​ജീ​വ​മാ​യ താ​രം പ​ങ്കു​വ​യ്ക്കാ​റു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മെ​ല്ലാം ശ്ര​ദ്ധേ​യ​മാ​കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ത​ന്‍റെ ആ​ദ്യ ചി​ത്ര​ങ്ങ​ളി​ല്‍ ത​നി​ക്ക് പ്ര​തി​ഫ​ലം ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്ന് പ​റ​യു​ക​യാ​ണ് കീ​ര്‍​ത്തി. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പൈ​ല​റ്റ്, അ​ച്ഛ​നെ ആ​ണെ​നി​ക്കി​ഷ്ടം, കു​ബേ​ര​ന്‍ എ​ന്നീ ചി​ത്ര​ങ്ങ​ളി​ല്‍ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ചു​കൊ​ണ്ടാ​ണ് കീ​ര്‍​ത്തി സു​രേ​ഷ് സി​നി​മ​യി​ലേ​ക്കെ​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​ചി​ത്ര​ങ്ങ​ളെ​ല്ലാം ത​ന്നെ അ​മ്മ മേ​ന​ക നി​ര്‍​മി​ച്ച​ത് കൊ​ണ്ട് കീ​ര്‍​ത്തി​ക്ക് പ്ര​തി​ഫ​ലം…

Read More

ഒരു എക്സ്ട്രാ ഓര്‍ഡിനറി ഭാര്യയല്ല ഞാന്‍ ! അങ്ങനെ എന്തെങ്കിലും ഒക്കെ ആയാല്‍ മാത്രം എന്നെ സ്നേഹിക്കുന്ന ആള്‍ക്കാരെ എനിക്കാവശ്യം ഇല്ല ! കുറിപ്പ് വൈറലാകുന്നു…

സമീപകാലത്ത് മലയാളികള്‍ ഏറ്റവുമധികം നെഞ്ചേറ്റിയ ചിത്രങ്ങളിലൊന്നാണ് റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം. ഇപ്പോള്‍ മലയാൡകള്‍ക്കിടയില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് സിനിമയുടെ പൊളിറ്റിക്കല്‍ കറക്‌നെസിനെക്കുറിച്ചും സ്ത്രീവിരുദ്ധതയെക്കുറിച്ചും ചികഞ്ഞു നോക്കല്‍. ഹോമിന്റെ കാര്യത്തിലും ഇതുണ്ടായി. പതിവുപോലെ സിനിമ പുരുഷാധിപത്യത്തിന്റെ മഹത്വവല്‍ക്കരണമാണെന്ന് ചിലര്‍ പറയുന്നു. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ കുറവില്ല. ഇപ്പോള്‍ ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് വേറിട്ട് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അശ്വതി ഐഡന്‍. എക്സ്ട്രാ ഓര്‍ഡിനറി ആയ കാര്യം ചെയ്താലേ അച്ഛനെ മകന്‍ അംഗീകരിക്കു എന്നു കാണിച്ചതിലെ സാംഗത്യമെന്തെന്ന് അശ്വതി പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നു. തനിക്കൊരിക്കലും എക്സ്ട്രാ ഓര്‍ഡിനറി അമ്മയോ മകളോ മരുമകളോ ഭാര്യയോ ആവാന്‍ സാധിക്കില്ല. അങ്ങനെ എന്തെങ്കിലുമൊക്കെ അയാല്‍ മാത്രം എന്നെ സ്നേഹിക്കുന്ന ആള്‍ക്കാരെ തനിക്കാവശ്യവും ഇല്ലെന്നും അശ്വതി കുറിപ്പില്‍ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:ഇങ്ങനെ… ഹോം എന്ന മൂവി എന്തു കൊണ്ടാണ്…

Read More

സുഹൃത്തിനൊപ്പം ഒരു വീട്ടില്‍ താമസിച്ചാല്‍ പിന്നെ മുദ്രകുത്തപ്പെടുക അവരുടെ ജീവിതപങ്കാളിയായി ! ഇത്തരത്തിലുള്ള വിലയിരുത്തലുകളോട് സഹതാപം തോന്നുന്നുവെന്ന് രഹ്ന ഫാത്തിമ…

ഒരു സുഹൃത്തിന്റെ വീട്ടില്‍ അവരുടെ കുടുംബത്തോടൊപ്പം താമസിക്കുന്നതിനിടെ തനിക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ് വിവാദ നായിക രഹ്ന ഫാത്തിമ. തനിക്ക് താമസിക്കുവാന്‍ വാടക വീടുകള്‍ കിട്ടാത്ത സാഹചര്യമാണെന്നും, കിട്ടിയാല്‍ വാടക നല്‍കുവാന്‍ ബുദ്ധിമുട്ടാണെന്നും അവര്‍ വ്യക്തമാക്കുന്നു. ഒരു സുഹൃത്തിനൊപ്പം ഒരു വീട്ടില്‍ താമസിച്ചാല്‍ ഈ സമൂഹം പിന്നെ അവരെ ജീവിതപങ്കാളിയായാണ് മുദ്രകുത്തുകയെന്ന് രഹ്ന ഫാത്തിമ പറയുന്നു. രഹ്നയുടെ ഫേസ്ബുക്ക് കുറിപ്പ് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം രഹനാഫാത്തിമ ഇപ്പോള്‍ ഒറ്റക്കാണ്, ഒറ്റയ്ക്ക് തന്നെ fight ചെയ്തു മുന്നോട്ടു പോകാന്‍ ആണ് എനിക്ക് താല്പര്യം.സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ജീവിക്കാനും പറ്റും, എന്നും, എല്ലായിപ്പോഴും സ്ത്രിയെ സംരക്ഷിക്കാന്‍ ഒരു പങ്കാളി വേണമെന്ന പൊതുബോധമാണ് മാറേണ്ടത്. രഹന ഫാത്തിമ ഇപ്പോഴും ഒറ്റയ്ക്കാണ് സമൂഹത്തിനോടും ജീവിതത്തിനോടും fight ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യവും മാനസികാവസ്ഥയും (എനിക്ക് വാടകയ്ക്ക് വീട് കിട്ടുന്നില്ല , വാടക…

Read More

നാട്ടകത്തെ സുരേഷ് ഇനി കോട്ടയത്തെ അമരക്കാരൻ; ‘കോ​ണ്‍​ഗ്ര​സി​നെ ജി​ല്ല​യി​ലെ വ​ലി​യ പാ​ർ​ട്ടി​യാ​ക്കും’, നാ​ട്ട​കം സു​രേ​ഷ് രാ​ഷ്ട്ര ​ദീ​പി​ക​യോ​ട്

കോ​ട്ട​യം: 1983 കാ​ല​ത്ത് ജി​ല്ല​യി​ലെ കെഎസ്‌‌യുവി​ന്‍റെ ചു​റു​ചു​റു​ക്കു​ള്ള പ​യ്യ​ൻ​മാ​രി​ൽ നി​ര​വ​ധി സു​രേ​ഷു​മാ​രു​ണ്ടാ​യി​രു​ന്നു. ഒ​രു​പാ​ട് സു​രേ​ഷു​മാ​ർ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ അ​തി​ലെ ഒരു സുരേഷിനെ എ​ല്ലാ​വ​രും വി​ളി​ച്ചി​രു​ന്ന​ത് നാ​ട്ട​ക​ത്തെ സു​രേ​ഷ് എ​ന്നാ​യി​രു​ന്നു. നാ​ട്ട​ക​ത്തെ സു​രേ​ഷ് എ​ന്ന വി​ളി​പ്പേ​രാ​ണ് പി​ന്നീ​ട് നാ​ട്ട​കം സു​രേ​ഷാ​യി മാ​റു​ന്ന​ത്.കെഎസ്‌‌യുവി​ന്‍റെ പ​ഴ​യ മു​ന്ന​ണി പോ​രാ​ളി ഇ​ന്ന് കോ​ട്ട​യ​ത്തെ കോ​ണ്‍​ഗ്ര​സി​ന്‍റെ തേ​ര് തെ​ളി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ചു​വ​പ്പു കോ​ട്ട​യാ​യ നാ​ട്ട​ക​ത്തെ ത്രി​വ​ർ​ണ​ശോ​ഭ​യി​ലെ​ത്തി​ച്ചാ​ണ് നാ​ട്ട​കം സു​രേ​ഷ് കോ​ണ്‍​ഗ്ര​സി​ലെ പോ​രാ​ളി​യാ​യി മാ​റു​ന്ന​ത്.നാ​ട്ട​കം മ​റി​യ​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ൽ കെഎസ്‌‌യു​വി​ന്‍റെ നീ​ല​ പ​താ​ക​യു​മാ​യി രാ​ഷ്്ട്രീ​യ​ത്തി​ലേ​ക്ക് ക​ട​ന്നു വ​ന്ന സു​രേ​ഷ് നി​ല​വി​ൽ കെ​പി​സി​സി​യു​ടെ സെ​ക്ര​ട്ട​റി​യാ​ണ്. കെഎസ്‌‌യു യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി, ജി​ല്ലാ സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച നാ​ട്ട​കം സുരേ​ഷ് ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സി​ലെ പോ​രാ​ളി​ക​ളി​ൽ ഒ​രാ​ളു​മാ​ണ്. 15 വ​ർ​ഷം ജ​ന​പ്ര​തി​നി​ധി​യായി പ്ര​വ​ർ​ത്തി​ച്ച ഇ​ദ്ദേ​ഹം ക​മ്മ്യൂ​ണി​സ്റ്റ് കോ​ട്ട​യാ​യ…

Read More

വിവാഹവേദിയില്‍ മത്സരിച്ച് പുഷ് അപ് എടുത്ത് വധുവും വരനും ! വീഡിയോ വൈറലാകുന്നു…

വിവാഹം ആഘോഷകരമാക്കാന്‍ പല പുതിയ വഴികള്‍ തേടുന്നവരാണ് പുതുതലമുറ. വസ്ത്രധാരണം മുതല്‍ തീമില്‍ വരെ അതു പ്രകടമാക്കുന്നവരുണ്ട്. പാട്ടും ഡാന്‍സും വിവാഹ വേദിയില്‍ പതിവാണെങ്കിലും ഇപ്പോഴത്തെ താരം പുഷ് അപ് ആണ്. ഇത്തരത്തില്‍ വിവാഹ വേഷത്തില്‍ പുഷ്അപ് ചെയ്യുന്ന വധൂവരന്മാരുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ലെഹംഗ ധരിച്ചെത്തിയ വധുവും ഷെര്‍വാണി ധരിച്ചെത്തിയ വരനും പുഷ്അപ് എടുക്കുന്നതാണ് വീഡിയോയിലുള്ളത്. ഫിറ്റ്‌നസ് കോച്ച് അക്ഷിക അറോറ മഹാജനും ഭര്‍ത്താവ് ആദിത്യ മഹാജനുമാണ് വീഡിയോയിലുള്ളത്. ഫിറ്റ്‌നസിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം പകരുകയായിരുന്നു ഇരുവരുടേയും ലക്ഷ്യം.

Read More

ആന ചത്തത് കടുവയുമായുള്ള പോരാട്ടത്തിലല്ല ! കടുവ ചത്തത് ആനയിറച്ചി തിന്നാനുള്ള പോരാട്ടത്തിലും; പൂയംകുട്ടിയില്‍ സംഭവിച്ചത് മറ്റൊന്ന് ?

പൂയംകുട്ടി വനത്തില്‍ ഇടമലയാര്‍ റേഞ്ചിലെ വാരിയംകുടി ആദിവാസി കോളനിക്കു സമീപം കടുവയെയും ആനയെയും ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. പ്രദേശത്ത് രണ്ടാമതൊരു കടുവയുടെ കൂടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെയാണിത്. കടുവ ചത്തതു രണ്ടാമത്തെ കടുവയുടെ ആക്രമണം മൂലമാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് വനം വകുപ്പ്. ജഡങ്ങള്‍ കണ്ടെത്തിയ പുല്‍മേട്ടില്‍ നിന്ന് ഒന്നരകിലോ മീറ്റര്‍ അകെല രണ്ടാമതൊരു കടുവയെ കണ്ടകാര്യം ആദിവാസികോളനിയിലെ മൂപ്പന്‍ വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. രണ്ട് ജഡങ്ങളും അഴുകിയ നിലയിലായിരുന്നെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച സംഘത്തിലെ ഒരാള്‍ പറയുന്നു. പെണ്‍ കടുവയുടെ ജഡത്തിന് ഒരാഴ്ചയും ആനയുടെ ജഡത്തിന് രണ്ടാഴ്ചത്തെയും പഴക്കമുണ്ട്. ആനയുടെ ജഡം കടുവ തിന്ന നിലയിലായിരുന്നു. ആനയുടെ ജഡം തിന്നുന്നതിനിടെ കടുവകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കടുവ ചത്താതെന്നാണ് സൂചന. എന്നാല്‍, ഇതു പ്രാഥമിക നിഗമനം മാത്രമാണെന്നും മൃഗങ്ങളുടെ മരണകാരണം വ്യക്തമാകാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു വരുന്നതു…

Read More

നക്കിയും ഉമ്മ കൊടുത്തുമൊക്കെ യുവതിയുടെ ശ്രദ്ധ തിരിച്ചു ! ഒടുവില്‍ നൈസായി കേക്ക് അടിച്ചു മാറ്റുകയും ചെയ്തു; വീഡിയോ വൈറലാകുന്നു…

നായ്ക്കള്‍ നല്ല സ്‌നേഹമുള്ളവരാണ് അതുപോലെ തന്നെ കൗശലക്കാരുമാണ്. അത്തരത്തില്‍ കൗശലക്കാരനായ ഒരു നായയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഫേയില്‍ ഇരിക്കുന്ന പെണ്‍കുട്ടിക്കൊപ്പമുള്ള നായയാണ് വീഡിയോയിലെ താരം. പെണ്‍കുട്ടിയുടെ ശ്രദ്ധതിരിച്ച് മേശയിലിരിക്കുന്ന കേക്ക് അടിച്ചുമാറ്റാനാണ് ഈ വിദ്വാന്റെ പരിശ്രമം. ഇതിനായി മികച്ച അഭിനയം തന്നെയാണ് നായ പുറത്തെടുത്തത്. പഠിച്ച പണി പന്ത്രണ്ടും പുറത്തെടുത്ത് യുവതിയുടെ ശ്രദ്ധ മേശയില്‍ നിന്നകറ്റാനാണ് നായ ശ്രമിച്ചത്. ഇതിനിടയില്‍ ഒരിക്കല്‍പോലും മേശയിലേക്കോ മേശപ്പുറത്തിരിക്കുന്ന ഭക്ഷണത്തിലേക്കോ ആശാന്‍ നോക്കുന്നുപോലുമില്ലെന്നതാണ് കൗതുകം. യുവതി തലതിരിച്ചതും ഞൊടിയിടയില്‍ കക്ഷി കേക്ക് അകത്താക്കുകയും ചെയ്തു.

Read More

മൃ​ത​സം​സ്കാ​ര ച​ട​ങ്ങി​ലും വേ​ണം ചി​ല മ​ര്യാ​ദ​ക​ൾ..! ഡോ. ​സു​രേ​ഷ് സി ​പി​ള്ള​യു​ടെ കു​റി​പ്പ് ഏ​റ്റെ​ടു​ത്ത സോ​ഷ്യ​ൽ മീ​ഡി​യ

മൃ​ത​സം​സ്കാ​ര​ച​ട​ങ്ങി​ലും ചി​ല മ​ര്യാ​ദ​ക​ൾ പാ​ലി​ക്ക​ണ​മെ​ന്ന ഡോ. ​സു​രേ​ഷ് സി ​പി​ള്ള​യു​ടെ കു​റി​പ്പ് ഏ​റ്റെ​ടു​ത്ത സോ​ഷ്യ​ൽ മീ​ഡി​യ. സെ​ലി​ബ്ര​റ്റി ഷെ​ഫ് നൗ​ഷാ​ദി​ന്‍റെ മൃ​ത​സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ​ക്കി​ട​യി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു കു​റി​പ്പ്. നൗ​ഷാ​ദി​ന്‍റെ മ​ക​ൾ​ക്ക് അ​ദേ​ഹ​ത്തി​ന്‍റെ ഭൗ​തി​ക ശ​രീ​ര​ത്തി​നൊ​പ്പം സ്വ​കാ​ര്യ​മാ​യി ചി​ല​വ​ഴി​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ച്ചു കൊ​ടു​ക്കു​ന്ന​തി​നു പ​ക​രം ആ ​രം​ഗ​ങ്ങ​ളും വീ​ഡി​യോ​യി പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ഷെ​യ​ർ ചെ​യ്ത​തി​നെ ഡോ. ​സു​രേ​ഷ് സി ​പി​ള്ള ശ​ക്ത​മാ​യി വി​മ​ർ​ശി​ക്കു​ന്നു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ‘ഫ്യൂ​ണ​റ​ൽ എ​റ്റി​ക്ക്‌​വേ​റ്റ്’ അ​ല്ലെ​ങ്കി​ൽ ശ​വ​സം​സ്കാ​ര ച​ട​ങ്ങി​ൽ വേ​ണ്ട മ​ര്യാ​ദ​ക​ൾ. വ​ള​രെ വി​ഷ​മ​ത്തോ​ടെ​യാ​ണ് സെ​ലി​ബ​ര്ട്ടി ഷെ​ഫ് നൗ​ഷാ​ദി​ന്റെ മ​ര​ണ വി​വ​രം വാ​യി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ ഭൗ​തി​ക ശ​രീ​രം പൊ​തു ദ​ർ​ശ​ന​ത്തി​നു വ​ച്ച​പ്പോ​ൾ മോ​ളു​ടെ വി​ഷ​മം കൂ​ടി ക​ണ്ട​പ്പോ​ൾ സ​ങ്ക​ടം ഇ​ര​ട്ടി ആ​യി. കു​ട്ടി​ക്കു മാ​ത്ര​മാ​യി കു​റ​ച്ചു സ​മ​യ​ത്തേ​ക്കെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ ഭൗ​തി​ക ശ​രീ​ര​ത്തോ​ടൊ​പ്പം സ്വ​കാ​ര്യ​മാ​യി ചി​ല​വ​ഴി​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ച്ചു കൊ​ടു​ക്ക​മാ​യി​രു​ന്നി​ല്ലേ? ന​മ്മ​ൾ ചെ​യ്ത​ത്,…

Read More

കുട്ടിയമ്മ സ്ത്രീ സമൂഹത്തിന് നാണകേടാണ് പോലും ! ഫെമിനിസ്റ്റ് തീവ്രവാദികള്‍ പൊട്ടിക്കരയുകയാണ് സുഹൃത്തുക്കളേ…രുക്ഷ വിമര്‍ശനവുമായി നടി

മഞ്ജു പിള്ളയും ഇന്ദ്രന്‍സും മുഖ്യ വേഷത്തിലെത്തിയ ഹോം മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെ ചിത്രം പൊളിറ്റിക്കലി കറക്ട് അല്ല എന്ന ആരോപണവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. മഞ്ജുപിള്ള അവതരിപ്പിച്ച കുട്ടിയമ്മ എന്ന കഥാപാത്രത്തിനെതിരേയായിരുന്നു ഇവര്‍ ഉറഞ്ഞു തുള്ളിയത്. ഇത്തരക്കാര്‍ക്കെതിരേ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് നടി ഫറ ഷിബ് ല ഫെമിനിസ്റ്റ് തീവ്രവാദികളെ കുറിച്ചാണ് ഈ കുറിപ്പ് എന്ന തലക്കെട്ടോടെയാണ് താരത്തിന്റെ വിമര്‍ശനം. ആരെന്തു ചെയ്യണമെന്ന് ഈ കൂട്ടാരാണല്ലോ ഇപ്പോള്‍ തീരുമാനിക്കുന്നതെന്നും ഷിബ് ല പറയുന്നു. ഷിബ് ലയുടെ കുറിപ്പ് ഇങ്ങനെ… ഫെമിനിസ്റ്റ് തീവ്രവാദികളെ കുറിച്ചാണ് ഈ കുറിപ്പ് : സിനിമ, അതാണല്ലോ ഇവരുടെ ഇപ്പോഴത്തെ പടനിലം. ഒരു സിനിമ Politically Correct ആവുന്നതിനും മുമ്പ് ആ സിനിമ Engaging ഉം Entertaining ഉം ആവണം എന്ന പക്ഷക്കാരിയാണ് ഞാൻ. സിനിമ Politically Correct ആയില്ലെങ്കിലും Politically Wrong ആവരുതെന്നും. ഇതിപ്പോ,…

Read More

അത് മമ്മൂട്ടിക്ക് കിട്ടാത്തിരിക്കുമ്പോള്‍ മാത്രമല്ല… പ്രിയദര്‍ശന് കൊടുക്കാതിരിക്കുമ്പോളും അങ്ങിനെയാണ്…ജോണ്‍ ബ്രിട്ടാസിനെതിരേ വിമര്‍ശനവുമായി ഹരീഷ് പേരടി…

മമ്മൂട്ടിക്ക് പത്മഭൂഷണ്‍ നല്‍കാത്തതിന് കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയുടെ പരാമര്‍ശത്തിനെതിരെ നടന്‍ ഹരീഷ് പേരടി രംഗത്ത്. അവാര്‍ഡുകളില്‍ രാഷ്ട്രീയമുണ്ടെന്ന് ബ്രിട്ടാസ് പറഞ്ഞത് ശരിയാണ്. എന്നാല്‍ അത് മമ്മൂട്ടിക്ക് കിട്ടാതിരിക്കുമ്പോള്‍ മാത്രമല്ല, പ്രിയദര്‍ശന് കൊടുക്കാതിരിക്കുമ്പോഴും അങ്ങനെ തന്നെയാണെന്ന് ഹരീഷ് പേരടിയുടെ കുറിപ്പില്‍ പറയുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടും, കേരളത്തില്‍ തഴയപ്പെട്ടതിനെ ഇതിനോടു കൂട്ടിവായിക്കണമെന്ന് നടന്‍ കുറിപ്പില്‍ പറയുന്നുണ്ട്. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… അവാര്‍ഡുകളില്‍ രാഷ്ട്രീയമുണ്ട് എന്ന് ബ്രിട്ടാസ് പറഞ്ഞത് ശരിയാണ്… അത് മമ്മൂട്ടിക്ക് കിട്ടാത്തിരിക്കുമ്പോള്‍ മാത്രമല്ല… പ്രിയദര്‍ശന് കൊടുക്കാതിരിക്കുമ്പോളും അങ്ങിനെയാണ്… (കുഞ്ഞാലിമരക്കാര്‍ കേരളത്തില്‍ നല്ല പടമല്ല…ഇന്ത്യയില്‍ നല്ല പടമാണ് എന്നതും ഇതിന്റെ കൂടെ കൂട്ടി വായിക്കേണ്ടതാണ്.) ഇവര്‍ രണ്ടും പേരും രാഷ്ട്രീയം ഉറക്കെ പറയാത്തവരാണ്… എന്നിട്ടും കേന്ദ്ര സംസ്ഥാന വ്യത്യാസമില്ലാതെ ഇവരുടെ രാഷ്ട്രീയം കണ്ടുപിടിക്കാന്‍ വിദഗ്ദ സമതിയുണ്ടെന്ന്…

Read More