സണ്ണി വെയ്ൻ നായകനാകുന്ന ‘പിടികിട്ടാപ്പുള്ളി’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സ്വന്തം ചിത്രം ചേർത്തുവച്ച് നടി മെറീന മൈക്കിൾ. ‘അഭിനയിച്ച സിനിമയുടെ പോസ്റ്ററിൽ എന്റെ മുഖം വയ്ക്കാൻ ഒരു ഡിസൈനറുടെയും സഹായം വേണ്ടന്ന് പറയാൻ പറഞ്ഞ്…’ എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷൻ. സംഭവം നിർമ്മാതാക്കളുടെ കണ്ണിൽപ്പെടുകയും ‘ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, വേണ്ട നടപടി സ്വീകരിക്കാം’ എന്ന് അവർ കമന്റ് ചെയ്യുകയും ചെയ്തു. എന്നാൽ ‘ഓ, വേണ്ട ശ്രദ്ധിച്ചെടുത്തോളം മതി’ എന്നായിരുന്നു മെറീനയുടെ മറുപടി. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന സണ്ണി വെയ്ൻ നായകനാകുന്ന ചിത്രമാണ് ‘പിടികിട്ടാപ്പുള്ളി’. സണ്ണി വെയ്ൻ, അഹാന കൃഷ്ണ എന്നിവരാണ് നായികാനായകന്മാർ. ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബൈജു സന്തോഷ്, സൈജു കുറുപ്പ്, ലാലു അലക്സ്, മേജർ രവി, അനൂപ് രമേശ്, കൊച്ചു പ്രേമൻ, കണ്ണൻ പട്ടാമ്പി, ചെമ്പിൽ അശോകൻ, ശശി…
Read MoreCategory: Today’S Special
മകളെ വിവാഹം കഴിപ്പിച്ച സ്ഥലത്ത് താമസിക്കുന്ന ആളാ ഞാന്‍..! പ്രായമുള്ള സ്ത്രീകളെ പരിചയം നടിച്ച് മുഹമ്മദ് മുസ്തഫയുടെ തന്ത്രം ഒടുവില്‍ പാളി; പോലീസ് പൊക്കി…
കൊച്ചി: പ്രായമുള്ള സ്ത്രീകളെ പരിചയം നടിച്ച് തട്ടിപ്പിനിരയാക്കുന്നയാളെ പോലീസ് പിടികൂടി. നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയായ കാസര്‍ഗോഡ് കൊളിയൂര്‍ സ്വദേശി മുഹമ്മദ് മുസ്തഫ(43)യെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. 55 കാരിയായ എറണാകുളം സ്വദേശിനിയെ തട്ടിപ്പിനിരയാക്കിയ കേസിലാണ് അറസ്റ്റ്. പരിചയം നടിച്ച് പ്രായമുള്ള സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞ മാസം 15ന് എറണാകുളം പത്മ തീയേറ്ററിനു സമീപത്തുകൂടി നടന്നു പോയ പരാതിക്കാരിയോട് പ്രതി മുസ്തഫ പരിചയം നടിച്ച് സംസാരിച്ചു. പരാതിക്കാരിയുടെ മകളെ വിവാഹം കഴിപ്പിച്ച സ്ഥലത്ത് താമസിക്കുന്ന ആളെന്ന നിലയിലാണ് പരിചയപ്പെടുത്തിയത്. കോവിഡ് സാഹചര്യത്തിൽ വായ്പ ലഭിക്കുമെന്നും ഇന്ന് അവസാന ദിവസമാണെന്നും പറഞ്ഞ് പരാതിക്കാരിയെ ഹൈക്കോടതിക്ക് സമീപത്തെ ഒരു സ്ഥാപനത്തിലേക്ക് വിളിച്ചുക്കൊണ്ടുപോയി. സ്വര്‍ണമാലയിട്ട് ചെന്നാല്‍ വായ്പ ലഭിക്കില്ലെന്നും അതുകൊണ്ട് ഇത് ഊരി നല്‍കാനും അറിയിച്ചു. ഇപ്രകാരം സ്വര്‍ണമാല കൈക്കലാക്കിയ പ്രതി ബാങ്കാണെന്നു…
Read Moreമലയാള സിനിമ @ Out of station! മലയാള സിനിമയില്‍ വീണ്ടും ആക്ഷനും കട്ടും ശബ്ദം ഉയര്‍ന്നു തുടങ്ങി; പെട്ടിയിലിരിക്കുന്നത് ഷൂട്ടിംഗ് തീര്‍ത്ത 50-ല്‍ അധികം ചിത്രങ്ങള്‍
മലയാള സിനിമയില്‍ വീണ്ടും ആക്ഷനും കട്ടും ശബ്ദം ഉയര്‍ന്നു തുടങ്ങി. കോവിഡിന്റെ ആഗമനത്തോടെ തകര്‍ന്നു തരിപ്പിണമായതാണ് സിനിമാ ലോകം. തിയറ്ററുകള്‍ അടച്ചിടുകയും ഷൂട്ടിംഗ് നിന്നു പോവുകയും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പോലും സാധ്യമാകാതിരുന്നിടത്തു നിന്നും തിരിച്ചു വരവിനൊരുങ്ങുകയാണ് ഇപ്പോള്‍. എന്നാല്‍ കേരളത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പോലും പാലിച്ചുകൊണ്ട് ഷൂട്ടിംഗ് നടത്താന്‍ അനുമതിയില്ലാത്തതാണ് മലയാള സിനിമയെ അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പ്രതിസന്ധി. ഇതിനെ പ്രതിരോധിക്കാന്‍ അന്യ സംസ്ഥാനങ്ങളില്‍ ചിത്രീകരണം നടത്തി പ്രതിരോധം തീര്‍ക്കുകയാണ് സിനിമാ പ്രവര്‍ത്തകരും. അതേ, മലയാള സിനിമ ഔട്ട് ഓഫ് സ്റ്റേഷനിലാണ്… ഷെഡ്യൂള്‍ പാക്കപ്പ് കോവിഡിനു മുമ്പും ആദ്യ ഘട്ട കോവിഡ് വ്യാപനത്തിനും ശേഷം സിനിമാ ലോകം ചലിച്ചു തുടങ്ങിയപ്പോഴുമായി ഷൂട്ടിംഗ് തീര്‍ത്ത 50-ല്‍ അധികം ചിത്രങ്ങളാണ് ഇവിടെ പെട്ടിയിലിരിക്കുന്നത്. ഇടക്കാലത്ത് നിയന്ത്രണങ്ങളോടെ ഷൂട്ടിംഗ് നടത്തി പ്രേക്ഷകര്‍ക്കു മുമ്പില്‍ സിനിമകള്‍ എത്തുകയും ചെയ്തിരുന്നു. തിയറ്ററുകള്‍ തുറന്നതും അതിനൊപ്പം…
Read Moreമലയാള സിനിമ @ ഔട്ട് ഓഫ് സ്റ്റേഷൻ; പെട്ടിയിലിരിക്കുന്നത് 50-ല്‍ അധികം ചിത്രങ്ങൾ
മലയാള സിനിമയില്‍ വീണ്ടും ആക്ഷനും കട്ടും ശബ്ദം ഉയര്‍ന്നു തുടങ്ങി. കോവിഡിന്റെ ആഗമനത്തോടെ തകര്‍ന്നു തരിപ്പിണമായതാണ് സിനിമാ ലോകം. തിയറ്ററുകള്‍ അടച്ചിടുകയും ഷൂട്ടിംഗ് നിന്നു പോവുകയും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പോലും സാധ്യമാകാതിരുന്നിടത്തു നിന്നും തിരിച്ചു വരവിനൊരുങ്ങുകയാണ് ഇപ്പോള്‍. എന്നാല്‍ കേരളത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പോലും പാലിച്ചുകൊണ്ട് ഷൂട്ടിംഗ് നടത്താന്‍ അനുമതിയില്ലാത്തതാണ് മലയാള സിനിമയെ അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പ്രതിസന്ധി. ഇതിനെ പ്രതിരോധിക്കാന്‍ അന്യ സംസ്ഥാനങ്ങളില്‍ ചിത്രീകരണം നടത്തി പ്രതിരോധം തീര്‍ക്കുകയാണ് സിനിമാ പ്രവര്‍ത്തകരും. അതേ, മലയാള സിനിമ ഔട്ട് ഓഫ് സ്റ്റേഷനിലാണ്… ഷെഡ്യൂള്‍ പാക്കപ്പ്കോവിഡിനു മുമ്പും ആദ്യ ഘട്ട കോവിഡ് വ്യാപനത്തിനും ശേഷം സിനിമാ ലോകം ചലിച്ചു തുടങ്ങിയപ്പോഴുമായി ഷൂട്ടിംഗ് തീര്‍ത്ത 50-ല്‍ അധികം ചിത്രങ്ങളാണ് ഇവിടെ പെട്ടിയിലിരിക്കുന്നത്. ഇടക്കാലത്ത് നിയന്ത്രണങ്ങളോടെ ഷൂട്ടിംഗ് നടത്തി പ്രേക്ഷകര്‍ക്കു മുമ്പില്‍ സിമനിമകള് എത്തുകയും ചെയ്തിരുന്നു. തിയറ്ററുകള്‍ തുറന്നതും അതിനൊപ്പം ഒടിടി…
Read Moreമമ്മൂട്ടിയും മോഹന്‍ലാലും ഉള്ളപ്പോള്‍ എന്തിനാണ് ജയറാം? സൂപ്പർ സ്റ്റാറുകൾക്ക് ചെയ്യാൻ പറ്റാത്ത ചില കാര്യങ്ങൾ താൻ ചെയ്യുന്നു; പറഞ്ഞത് ചില്ലറക്കാര്യങ്ങളല്ല…
പതിറ്റാണ്ടുകളായി മലയാള സിനിമയുടെ മുന്നിൽ നിൽക്കുന്ന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇതിനിടെ പലരും വരികയും പോവുകയും ചെയ്തുവെങ്കിലും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിംഹാസനങ്ങള്‍ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ല. മമ്മൂട്ടിയും മോഹന്‍ലാലും അരങ്ങ് വാഴുന്ന അതേസമയത്ത് മലയാളത്തിലെത്തി കുടുംബപ്രേക്ഷകരുടെ മനസ് കീഴടക്കാന്‍ സാധിച്ച താരമാണ് ജയറാം.ഇപ്പോഴിതാ ജയറാമിന്റെ പഴയൊരു അഭിമുഖം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. മോഹന്‍ലാലും മമ്മൂട്ടിയും ഉള്ളപ്പോള്‍ എന്തിനാണ് ജയറാം? എന്നാണ് അവതാരകന് ചോദിക്കുന്നത്. ഇതിന് ജയറാം നല്കുന്ന മറുപടി ഇങ്ങനെയാണ്. ”എനിക്ക് ആറടി പൊക്കമുണ്ട്. മമ്മൂട്ടി അഞ്ചേ പതിനൊന്ന്, ലാല്‍ അഞ്ചേ പത്ത്. എനിക്ക് രണ്ട് മണിക്കൂര്‍ ഇപ്പോഴും സ്റ്റേജില്‍ നിന്നും മിമിക്രി പെര്‍ഫോം ചെയ്യും. ഇവര്‍ രണ്ടു പേരും തലകുത്തി നിന്നാലും അത് ചെയ്യാന്‍ പറ്റില്ല. രണ്ടര മണിക്കൂര്‍ ഞാന്‍ നിന്ന് പഞ്ചാരിമേളം കൊട്ടും. ഇവര്‍ക്ക് രണ്ടു പേര്‍ക്കും ചിന്തിക്കാനേ പറ്റില്ല. അങ്ങനെയുള്ള കുറേ കാര്യങ്ങള്‍ ഞാന്‍…
Read Moreറീല്‍ ഹീറോ പരാമര്‍ശം പിന്‍വലിക്കണം; വിജയ് വീണ്ടും ഹൈക്കോടതിയിലേക്ക്
ഇറക്കുമതി ചെയ്ത കാറിന്റെ നികുതി ഇളവ് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടന് വിജയ്. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും പ്രവേശന നികുതിയുടെ പേരില്‍ രജിസ്ട്രേഷന് വൈകിയതില്‍ നടപടി വേണമെന്ന കാര്യം ഉന്നയിക്കുമെന്നും താരത്തിന്റെ അഭിഭാഷകന് കുമാരേശന് അറിയിച്ചു. റീല്‍ ഹീറോ പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിന്‍വലിക്കണമെന്നും ചൂണ്ടികാട്ടി മദ്രാസ് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. രണ്ട് ദിവസം മുന്‍പ് വിജയ്ക്ക് വന്‍ തുക പിഴ ശിക്ഷയായി മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഒരു ലക്ഷം രൂപയാണ് പിഴയായി വിധിച്ചത്. ഇറക്കുമതി ചെയ്ത കാറിന് നികുതി ഇളവ് തേടി കോടതിയെ സമീപിച്ച കേസിലായിരുന്നു പിഴ ശിക്ഷ. സിനിമയിലെ സൂപ്പര്‍ ഹീറോ ജീവിതത്തിൽ റീല്‍ഹീറോ ആകരുതെന്നും കോടതി താരത്തിനോട് പറഞ്ഞിരുന്നു.
Read Moreകൈയില്‍ സൂക്ഷിച്ച് വച്ചിരുന്ന പണമൊക്കെ ഒന്നര വര്‍ഷം കൊണ്ട് തീര്‍ന്നു; എന്ത് ചെയ്യണം എന്നറിയില്ല, എന്റെ അവസ്ഥ ഇതാണെങ്കില്‍… മാലാ പാർവതി പറയുന്നു…
കര്‍ശനമായി കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് കൊണ്ട് ഷൂട്ടിംഗുകള്‍ക്ക് അനുമതി നല്‍കിയില്ലെങ്കില്‍ എന്താവും സ്ഥിതി എന്ന് പറയാനാകില്ല. എന്റെ വ്യക്തിപരമായ കാര്യം പറയുകയാണ് എങ്കില്‍ വരുമാനത്തിനുളള എല്ലാ വഴിയും അടഞ്ഞിരിക്കുകയാണ്. കൈയില്‍ സൂക്ഷിച്ച് വച്ചിരുന്ന പണമൊക്കെ ഒന്നര വര്‍ഷം കൊണ്ട് തീര്‍ന്നു. എന്ത് ചെയ്യണം എന്നറിയില്ല. എന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. എത്രയും പെട്ടെന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുളള ഇടപെടല്‍ ഉണ്ടാകണം. -മാലാ പാർവതി
Read Moreസമാധാനം ഉണ്ടാവണം, ഞാന്‍ അങ്ങോട്ട് ഒരു പ്രശ്നത്തിനും പോകില്ല..! പങ്കാളിയെക്കുറിച്ചുള്ള അനു ജോസഫിന്റെ കണ്ടീഷന്‍ ഇങ്ങനെ…
നമ്മളെ മനസിലാക്കണം, പറയുന്നതൊക്കെ കേള്‍ക്കണം, സമാധാനം ഉണ്ടാവണം. ഞാന്‍ അങ്ങോട്ട് ഒരു പ്രശ്നത്തിനും പോകില്ല. വ്യക്തികള്‍ക്ക് അവരുടെ ഇഷ്ടങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുന്ന ആളാണ് ഞാന്‍. എന്റെ ഏറ്റവും നല്ല സുഹൃത്തായിരിക്കണം ജീവിത പങ്കാളി. അതുകൊണ്ട് അത്തരമൊരാള്‍ എന്റെ ലൈഫിലേക്ക് വരുന്നതാണ് ഇഷ്ടം. ലോകത്തിലെ എന്തിനെ കുറിച്ചും എനിക്ക് അദ്ദേഹത്തോട് സംസാരിക്കാന്‍ സാധിക്കുന്ന ഒരു വ്യക്തിയായിരിക്കണം എന്റെ പങ്കാളി എന്ന് മാത്രമേ കണ്ടീഷന്‍ ഉള്ളു. -അനു ജോസഫ്
Read Moreനയൻതാര NO പറഞ്ഞ ഗൾഫ് ട്രിപ്പ് ! വിസ്മയത്തുമ്പത്തില്‍ അഭിനയിക്കുമ്പോള്‍ ചില പ്രയാസങ്ങള്‍ കാരണം നയന്‍താരക്ക് വിഷമം വന്നിരുന്നു; മുകേഷിന്റെ വെളിപ്പെടുത്തൽ
മലയാളത്തിലൂടെ സിനിമയിലെത്തുകയും പിന്നീട് തമിഴിലേക്ക് ചേക്കേറി ഇപ്പോൾ തെന്നിന്ത്യയുടെ തന്നെ ലേഡി സൂപ്പർസ്റ്റാർ ആയി തിളങ്ങുന്ന നടിയാണ് നയൻതാര. നയൻതാരയുമൊത്തുള്ള അഭിനയ അനുഭവ ഓർമകൾ പങ്കുവച്ച നടനും എം എൽ എയുമായ മുകേഷിന്റെ വാക്കുകൾ സോഷ്യൽ മീഡിയകളിൽ വീണ്ടും വൈറലാകുന്നു. ഒരു ചാനലിലായിരുന്നു മുകേഷിന്റെ വെളിപ്പെടുത്തൽ. വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമുള്ള സംഭവമായിരുന്നു മുകേഷ് വെളിപ്പെടുത്തിയത്. മലയാളത്തിലെ നടീനടന്മാര് ചേര്‍ന്ന് ഗള്‍ഫ് ട്രിപ്പിന് പോവാന്‍ തയാറായപ്പോൾ നയന്‍താരയും വേണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. നയന്‍താരയെ വിളിക്കാന്‍ സംഘാടകര്‍ ഏര്‍പ്പാടാക്കിയത് എന്നെ ആയിരുന്നു. സംഘാടകരുടെ ആവശ്യപ്രകാരം ഞാൻ നയൻതാരയെ വിളിച്ചു. എന്നാല്‍ ലിസ്റ്റിലുള്ള നായികമാരെല്ലാം വലിയ ഡാന്‍സേഴ്സ് ആണെന്നും തനിക്ക് അത്തരത്തില്‍ ഡാന്‍സ് കളിക്കാന്‍ അറിയാത്തതുകൊണ്ട് വരില്ലെന്നുമാണ് നയന്‍താര അന്ന് പറഞ്ഞത്- മുകേഷ് വെളിപ്പെടുത്തി. വിസ്മയത്തുമ്പത്തില്‍ അഭിനയിക്കുമ്പോള്‍ ചില പ്രയാസങ്ങള്‍ കാരണം നയന്‍താരക്ക് വിഷമം വന്നിരുന്നു. സീനുകള്‍…
Read Moreഞാന്‍ ഇതുവരെ എടുത്തതില്‍ എറ്റവും മികച്ച തീരമുമാനമാണ് ഇത്! അതിലൊക്കെ ഒരുപാട് കാര്യങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നുണ്ട്; മഞ്ജിമ മോഹൻ പറയുന്നു
ബാലതാരമായി തുടങ്ങി ഒരു വടക്കന്‍ സെല്‍ഫി എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ നായികാനിരയിലെത്തിയ നടിയാണ് മഞ്ജിമ മോഹൻ. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും മഞ്ജിമ തിളങ്ങി. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസം താന്‍ ഇതുവരെ എടുത്തതില്‍ എറ്റവും മികച്ച തീരുമാനത്തെ കുറിച്ച് പറഞ്ഞ് താരം എത്തിയിരുന്നു. യോഗ ചെയ്യുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്താണ് മഞ്ജിമ മോഹന്‍ എത്തിയത്. കഴിഞ്ഞ ഒരു മാസമായി താര മാഡത്തിന്റെ കീഴില്‍ യോഗ പരീശീലിക്കുകയാണ്. ഞാന്‍ ഇതുവരെ എടുത്തതില്‍ എറ്റവും മികച്ച തീരമുമാനമാണ് ഇത്. യോഗ ശരീര ഭാരം കുറയ്ക്കുന്നത് മാത്രമല്ല, ജീവിതത്തിലേക്കുളള വഴി കൂടെയാണ്. ആസനങ്ങളും മെഡിറ്റേഷനും മാത്രമല്ല, അതിലൊക്കെ ഒരുപാട് കാര്യങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നുണ്ട്. ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ യോഗ ചെയ്യാന്‍…
Read More