സർക്കാർ റ​​സ്റ്റ് ഹൗ​​സു​​ക​​ളിൽ പൊതുജനങ്ങൾക്കും താമസിക്കാം, വെറും 400 രൂപയ്ക്ക് ! പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കു​​ള്ള ബു​​ക്കിം​​ഗ് ഇ​​ന്നു​​മു​​ത​​ൽ 

കോ​​ട്ട​​യം: പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പി​​ന്‍റെ റ​​സ്റ്റ് ഹൗ​​സു​​ക​​ൾ ഇ​​നി പീ​​പ്പി​​ൾ​​സ് റ​​സ്റ്റ് ഹൗ​​സു​​ക​​ളാ​​യി മാ​​റു​​ന്നു. ഇ​​തോ​​ടെ ജി​​ല്ല​​യി​​ലെ 10 റ​​സ്റ്റ് ഹൗ​​സു​​ക​​ൾ​​ക്ക് ജ​​ന​​കീ​​യ മു​​ഖം കൈ​​വ​​രും. രാ​​ഷ്ട്രീ​​യ​​ക്കാ​​രും നേ​​താ​​ക്ക​​ളും ത​​ന്പ​​ടി​​ച്ചി​​രു​​ന്ന റ​​സ്റ്റ് ഹൗ​​സു​​ക​​ളി​​ൽ ഇ​​നി പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കു കു​​റ​​ഞ്ഞ ചെ​​ല​​വി​​ൽ താ​​മ​​സി​​ക്കാ​​നും വി​​ശ്ര​​മി​​ക്കാ​​നു​​മു​​ള്ള സൗ​​ക​​ര്യ​​മു​​ണ്ടാ​​കും. റ​​സ്റ്റ് ഹൗ​​സു​​ക​​ൾ പീ​​പ്പി​​ൾ​​സ് റ​​സ്റ്റ് ഹൗ​​സു​​ക​​ളാ​​യി മാ​​റു​​ന്ന​​തി​​നൊ​​പ്പം ഇ​​ന്നു​​മു​​ത​​ൽ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് ബു​​ക്ക് ചെ​​യ്യാ​​ൻ പാ​​ക​​ത്തി​​ന് ഓ​​ണ്‍​ലൈ​​ൻ സം​​വി​​ധാ​​ന​​വും നി​​ല​​വി​​ൽ വ​​രും. പൊ​​തു​​മ​​രാ​​മ​​ത്ത് മ​​ന്ത്രി പി.​​എ. മു​​ഹ​​മ്മ​​ദ് റി​​യാ​​സ് ക​​ഴി​​ഞ്ഞ​​ദി​​വ​​സം നി​​യ​​മ​​സ​​ഭ​​യി​​ലാ​​ണ് റ​​സ്റ്റ് ഹൗ​​സു​​ക​​ൾ പീ​​പ്പി​​ൾ​​സ് റ​​സ്റ്റ് ഹൗ​​സു​​ക​​ളാ​​യി മാ​​റ്റു​​മെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ച​​ത്. നി​​ല​​വി​​ൽ ജി​​ല്ല​​യി​​ൽ 10 റ​​സ്റ്റ് ഹൗ​​സു​​ക​​ളാ​​ണു​​ള്ള​​ത്. കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി, പാ​​ലാ, അ​​രു​​ണാ​​പു​​രം, ക​​ടു​​ത്തു​​രു​​ത്തി, വൈ​​ക്കം, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, എ​​രു​​മേ​​ലി, മു​​ണ്ട​​ക്ക​​യം, ഈ​​രാ​​റ്റു​​പേ​​ട്ട എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് റ​​സ്റ്റ് ഹൗ​​സു​​ക​​ളു​​ള്ള​​ത്. ഇ​​തി​​ൽ കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി, വൈ​​ക്കം, അ​​രു​​ണാ​​പു​​രം, ക​​ടു​​ത്തു​​രു​​ത്തി എ​​ന്നി​​വ​​യാ​​ണ് ഫ​​സ്റ്റ് ക്ലാ​​സ് റ​​സ്റ്റ് ഹൗ​​സു​​ക​​ൾ.പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് ബു​​ക്കിം​​ഗ് സൗ​​ക​​ര്യം…

Read More

ഇഷ്ടം പിടിച്ചു വാങ്ങേണ്ടതോ? പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ ക​ര​ണം അടിച്ചു തകർത്തു; 19 കാരൻ പോലീസ് പിടിയിൽ

കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ കൈ​യ്ക്ക് ക​ട​ന്ന് പി​ടി​ച്ച് മ​ർ​ദി​ച്ച 19 വ​യ​സു​കാ​ര​ൻ പോ​ലീ​സ് പി​ടി​യി​ൽ. തൃ​ക്കോ​വി​ൽ​വ​ട്ടം ചേ​രി​ക്കോ​ണം ചി​റ​യി​ൽ വീ​ട്ടി​ൽ അ​ജി​ത്തി​നെ​യാ​ണ് ക​ണ്ണ​ന​ല്ലൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 29ന് ​വൈ​കു​ന്നേ​രം അ​ജി​ത്ത് പെ​ണ്‍​കു​ട്ടി​യെ റോ​ഡി​ൽ ത​ട​ഞ്ഞ് നി​ർ​ത്തി കൈ​യ്ക്ക് ക​ട​ന്ന് പി​ടി​ച്ച് ക​ര​ണ​ത്ത് അ​ടി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ഇ​യാ​ളു​ടെ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ക്കു​ക​യും ശ​ല്യം ചെ​യ്യ​രു​തെ​ന്ന് താ​ക്കീ​ത് ചെ​യ്യു​ക​യും ചെ​യ്ത വി​രോ​ധ​ത്തി​ലാ​ണ് ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യെ പ​ര​സ്യ​മാ​യി ക​ട​ന്ന് പി​ടി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ജി​ത്തി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള​ള അ​തി​ക്ര​മ​ത്തി​നും പോ​ക്സോ പ്ര​കാ​ര​വും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

വൈ​റ്റി​ല​യിലെ കാറപകടത്തിൽ  മു​ൻ മി​സ് കേ​ര​ള​യും റ​ണ്ണ​റ​പ്പും മ​രി​ച്ചു;  ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിടെയാണ് അപകടം; രണ്ട് പേർക്ക് സാരമായ പരിക്ക്

  കൊ​ച്ചി: കൊ​ച്ചി വൈ​റ്റി​ല​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മു​ൻ മി​സ് കേ​ര​ള​യും റ​ണ്ണ​റ​പ്പും മ​രി​ച്ചു. 2019 ലെ ​മി​സ് കേ​ര​ള അ​ൻ​സി ക​ബീ​റും (25) റ​ണ്ണ​റ​പ്പ് അ​ഞ്ജ​ന ഷാ​ജ​നും(26) ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ ആ​ല​ങ്കോ​ട് സ്വ​ദേ​ശി​നി​യാ​ണ് അ​ൻ​സി ക​ബീ​ർ. തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​ണ് അ​ഞ്ജ​ന ഷാ​ജ​ൻ. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിക്, അബ്ദുൾ റഹ്മാൻ എന്നിവരെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ എ​റ​ണാ​കു​ളം ബൈ​പ്പാ​സ് റോ​ഡി​ൽ ഹോ​ളി​ഡേ ഇ​ൻ ഹോ​ട്ട​ലി​നു മു​ന്നി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ ബൈ​ക്കി​ൽ ഇ​ടി​ച്ച ശേ​ഷം നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കാ​തി​രി​ക്കാ​ൻ പെ​ട്ടെ​ന്നു വെ​ട്ടി​ച്ച​താ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കാർ പൂർണമായും തകർന്ന അവസ്ഥയിലാണ്. ഇ​രു​വ​രും സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു. നാ​ലു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രി​ൽ ഒ​രാ​ളു​ടെ അ​വ​സ്ഥ ഗു​രു​ത​ര​മാ​ണ്. ബൈക്ക് യാത്രികനും പരിക്കേറ്റു. ഇദ്ദേഹത്തെയും…

Read More

ബിനീഷ് ജയിലില്‍ കിടന്നപ്പോള്‍ സിപിഎം പോലും സഹായിച്ചില്ല ! ബിനീഷിനെതിരായ അന്വേഷണം രാഷ്ട്രീയമാണെന്നും വാസ്തവമില്ലെന്നും ഭാര്യ റെനീറ്റ

ബിനീഷ് കോടിയേരി ജയിലില്‍ കിടന്നപ്പോള്‍ സിപിഎം പോലും സഹായിച്ചില്ലെന്ന് ഭാര്യ റെനീറ്റ. കോടിയേരി തികച്ചും നിസ്സഹായനായിരുന്നുവെന്നും റെനീറ്റ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിനോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ജയില്‍ മോചിതനായ ശേഷം ബിനീഷ് കോടിയേരി ഉന്നയിച്ച ആരോപണങ്ങള്‍ നേരത്തെ ആകാമായിരുന്നുവെന്നും ഭാര്യ റെനീറ്റ പറഞ്ഞു. അവര്‍ ആവശ്യപ്പെട്ടതിനോടൊന്നും വഴങ്ങാത്തതുകൊണ്ട് ഒരു വര്‍ഷം കൂടി ജയിലില്‍ കിടക്കേണ്ടി വന്നു. ബിനീഷിനെതിരായ അന്വേഷണം രാഷ്ട്രീയമാണ്. ഇതില്‍ വാസ്തവമില്ലെന്നും റെനീറ്റ വ്യക്തമാക്കി. റെനീറ്റയുടെ വാക്കുകള്‍ ഇങ്ങനെ…ജയിലില്‍ കിടന്നപ്പോള്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് പോലും ഞങ്ങള്‍ക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ല. ഇടപെട്ടിരുന്നുവെങ്കില്‍ ഒരു വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു. ഇഡി ആരുടെയൊക്കെയോ പേരുപറയാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന് യാതൊരു തരത്തിലും ഇടപെടാന്‍ സാധിച്ചിട്ടില്ല. അതുഎന്തുകൊണ്ടാണെന്ന് മനസിലാക്കാനുള്ള ബുദ്ധി എനിക്കുണ്ട്. അച്ഛന്‍ നില്‍ക്കുന്ന സ്ഥാനത്ത് നിന്നുകൊണ്ട് ഇടപെടാന്‍ കഴിയില്ല.’ റെനീറ്റ പറഞ്ഞു. ഇത്തരം ആരോപണം ഉയര്‍ന്നപ്പോഴും…

Read More

അവള്‍ക്കെന്റെ മകളുടെ പ്രായമല്ലേ ഉള്ളൂ..അവള്‍ക്കു സംഭവിച്ച ദുരന്തത്തില്‍ സങ്കടപ്പെടുന്നയാളാണ് ! ആ പിതാവിനു വേണ്ടി പറയാന്‍ ആരുമില്ലെന്ന് സജി ചെറിയാന്‍…

കുട്ടിയെ ദത്ത് കൊടുത്ത വിഷയത്തില്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശത്തിനെതിരേ കുട്ടിയുടെ അമ്മ അനുപമ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി സജി ചെറിയാന്‍ രംഗത്തെത്തിയിരിക്കുകയാണ്. അനുപമയെയും അജിത്തിനെയും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും പെണ്‍കുട്ടികള്‍ പ്രായോഗികമായി ചിന്തിക്കണമെന്നു മാത്രമാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. മൂന്നു പെണ്‍കുട്ടികളുടെ പിതാവ് എന്ന നിലയിലായിരുന്നു തന്റെ പരാമര്‍ശമെന്നും മന്ത്രി പറഞ്ഞു. ആ കുട്ടിക്ക് എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍, ആ കുട്ടിയെ ഉദ്ദേശിച്ചല്ല ഞാന്‍ പറഞ്ഞത്. അവള്‍ക്കെന്റെ മോളുടെ പ്രായമല്ലേ ഉള്ളൂ. അവള്‍ക്കു സംഭവിച്ച ദുരന്തത്തില്‍ സങ്കടപ്പെടുന്നയാളാണ്. ആ പിതാവിനെപ്പറ്റി തിരക്കിയപ്പോള്‍ ഹൃദയശസ്ത്രക്രിയ കഴിഞ്ഞതാണെന്ന് അറിഞ്ഞു. ക്രിമിനല്‍ കുറ്റം ചെയ്‌തെന്നു പറഞ്ഞ് കേസ് കൊടുത്തെന്നു കേട്ടപ്പോള്‍ വിഷമം തോന്നി. ആ പിതാവിനു വേണ്ടി പറയാന്‍ ആരുമില്ല. അവര്‍ ചെയ്തതു തെറ്റായിരിക്കാം. അതു നിയമത്തിന്റെ വഴിക്കു പോകട്ടെ മന്ത്രി വിശദീകരിച്ചു. മന്ത്രിയുടെ മുന്‍…

Read More

വാക്‌സിന്‍ എടുത്തവരിലും ഡെല്‍റ്റ പടര്‍ന്നു പിടിക്കുന്നു ! വീട്ടിലെ മറ്റ് അംഗങ്ങളിലേക്കും പടരും; ഇതുവരെയുള്ള ധാരണകളെ പൊളിച്ചെഴുതി പുതിയ പഠനം…

കോവിഡിന്റെ ഡെല്‍റ്റ വകഭേദം വാക്‌സിന്‍ എടുത്തവരില്‍ നിന്ന് വീട്ടിലെ മറ്റ് അംഗങ്ങളിലേക്ക് എളുപ്പം പടരുമെന്ന് പുതിയ പഠനം. വാക്‌സിന്‍ എടുത്തവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരില്ലെന്ന ധാരണയാണ് ഇതുവരെ നിലനിന്നിരുന്നത്. എന്നാല്‍ പുതിയ പഠനം എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കുന്നതാണ്. വാക്സിന്‍ എടുത്തവരിലും എങ്ങനെയാണ് ഡെല്‍റ്റ വേരിയന്റ് പടരുന്നതെന്ന് വിശദീകരിക്കുന്നതാണ് പഠനം. വാക്സിന്‍ എടുത്തവരില്‍ അണുബാധ വളരെപ്പെട്ടെന്ന് ഇല്ലാതാകുമെങ്കിലും വൈറല്‍ ലോഡ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് സമാനമായി തുടരുമെന്നാണ് ഗവേഷകര്‍ പറയുന്നത്. രോഗം ബാധിച്ച ആളുകളില്‍ നിരന്തരം നടത്തിയ പഠനത്തിന്റെ ഫലമായാണ് വാക്സിന്‍ എടുത്തവരില്‍ നിന്ന് വീടുകളില്‍ ഉള്ളവരിലേക്ക് രോഗബാധ പകരുമെന്ന് കണ്ടെത്തിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. അനിക സിങ്കനായഗം പറഞ്ഞു. വാക്സിന്‍ എടുത്തവരിലേക്കും ഇത്തരത്തില്‍ വൈറസ് പകരുമെന്നാണ് കണ്ടെത്തല്‍.അതേസമയം വാക്സിനെടുത്തവര്‍ക്ക് വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യത കുറവാണെന്നും പഠനത്തില്‍ പറയുന്നു. കോവിഡ് തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം…

Read More

നല്ല ഗുരുത്വം ഉള്ള പിള്ളേരുടെ ഗുരു ദക്ഷിണ ! ക്ലാസില്‍ മൊബൈല്‍ ഫോണ്‍ വിലക്കിയതിന് അധ്യാപകനെ കൂട്ടംകൂടി ‘പഞ്ഞിക്കിട്ട്’ ശിഷ്യന്മാര്‍…

ക്ലാസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കിയ അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കൂട്ടംകൂടി മര്‍ദ്ദിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും മറ്റു രണ്ട് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് അധ്യാപകന്റെ പരാതി. കമ്പ്യൂട്ടര്‍ അധ്യാപകനായ സയ്യദ് വാസിഖ് അലിക്കാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സ്‌കൂളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ക്ലാസില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചതോടെ കറുത്ത തുണികൊണ്ട് അധ്യാപകന്റെ മുഖം മൂടിയ ശേഷമായിരുന്നു മര്‍ദനം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായും മറ്റു രണ്ടു വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞ ശേഷം അവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. തിരിച്ചറിയാത്ത മറ്റു രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തത്. കുറ്റക്കാരായ മറ്റു വിദ്യാര്‍ത്ഥികളെ…

Read More

ജൈവായുധമല്ല! കോവിഡ് വൈറസിന്‍റെ ഉദ്ഭവം കണ്ടെത്താനായേക്കില്ല; യുഎസ് ഇന്‍റലിജൻസ് പറയുന്നതിങ്ങനെ…

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: കോ​​​വി​​​ഡ് വൈ​​​റ​​​സി​​​ന്‍റെ ഉ​​​ദ്ഭ​​​വം ഒ​​​രി​​​ക്ക​​​ലും ക​​​ണ്ടെ​​​ത്താ​​​നാ​​​യേ​​​ക്കി​​​ല്ലെ​​​ന്നു യു​​​എ​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ. അ​​​തോ​​​ടൊ​​​പ്പം, ജൈ​​​വാ​​​യു​​​ധ​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​ത​​​ല്ല ഈ ​​​വൈ​​​റ​​​സെ​​​ന്നും ഇ​​​വ​​​ർ അ​​​നു​​​മാ​​​നി​​​ക്കു​​​ന്നു. വൈ​​​റ​​​സ് ഉ​​​ദ്ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ യു​​​എ​​​സ് നാ​​​ഷ​​​ണ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ ഓ​​​ഫീ​​​സ് പു​​​റ​​​ത്തു​​​വി​​​ട്ട റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഇ​​​തു പ​​​റ​​​യു​​​ന്ന​​​ത്. ജ​​​ന്തു​​​ക്ക​​​ളി​​​ൽ​​​നി​​​ന്നും പ​​​രീ​​​ക്ഷ​​​ണ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്നു മ​​​നു​​​ഷ്യ​​​രി​​​ലേ​​​ക്കു പ​​​ക​​​രാ​​​നു​​​ള്ള സാ​​​ധ്യ​​​ത ത​​​ള്ളി​​​ക്ക​​​ള​​​യു​​​ന്നി​​​ല്ല. വൈ​​​റ​​​സി​​​ന്‍റെ ഉ​​​ദ്ഭവം സം​​​ബ​​​ന്ധി​​​ച്ച് യു​​​എ​​​സി​​​ലെ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ പ​​​ല​​​ത​​​ട്ടി​​​ലാ​​​ണ്. ചൈ​​​ന​​​യി​​​ലെ വു​​​ഹാ​​​ൻ വൈ​​​റോ​​​ള​​​ജി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ​​​നി​​​ന്നാ​​​കാം മ​​​നു​​​ഷ്യ​​​നി​​​ലേ​​​ക്ക് ആ​​​ദ്യ​​​മാ​​​യി രോ​​​ഗ​​​മെ​​​ത്തി​​​യ​​​തെ​​​ന്ന് ഒ​​​രു ഏ​​ജ​​​ൻ​​​സി ഭാ​​​ഗി​​​ക ഉ​​​റ​​​പ്പോ​​​ടെ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ടു​​​ന്നു. ജ​​​ന്തു​​​ക്ക​​​ളി​​​ൽ​​​നി​​​നി​​​ന്ന് മ​​​നു​​​ഷ്യ​​​രി​​​ലേ​​​ക്കു പ​​​ക​​​രാ​​​ൻ വി​​​ര​​​ള​​​മാ​​​യ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് നാ​​​ല് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വു​​​ഹാ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ൽ രോ​​​ഗം പ​​​ട​​​രു​​​ന്ന​​​തി​​​നു​​​മു​​​ന്പ് ചൈ​​​നീ​​​സ് അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് വൈ​​​റ​​​സി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​വി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. വൈ​​​റ​​​സി​​​ന്‍റെ ഉ​​​ദ്ഭ​​​വം ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ആ​​​ഗോ​​​ള അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളെ​​​ ചൈ​​​ന ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്നു.

Read More

ശു​ദ്ധ​മാ​യ വെ​ള്ളി​യി​ൽ പ്ര​ത്യേ​ക​മാ​യി നി​ർ​മി​ച്ച ആ​റു മെ​ഴു​കു തി​രി​ക​ൾ തെ​ളി​ക്കാ​വു​ന്ന മെഴുകുതിരിക്കാലുകൾ! മോദിയുടെ സ്നേഹോപഹാരം…

പ്ര​ത്യേ​ക ലേ​ഖ​ക​ൻ വ​ത്തി​ക്കാ​ൻ സി​റ്റി: ശു​ദ്ധ​മാ​യ വെ​ള്ളി​യി​ൽ പ്ര​ത്യേ​ക​മാ​യി നി​ർ​മി​ച്ച ആ​റു മെ​ഴു​കു തി​രി​ക​ൾ തെ​ളി​ക്കാ​വു​ന്ന മ​നോ​ഹ​ര വി​ള​ക്കാ​ണ് ഇ​ന്ത്യ​യു​ടെ സ്നേ​ഹോ​പ​കാ​ര​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്കു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന​ലെ സ​മ്മാ​നി​ച്ച​ത്. ഇ​ന്ത്യ​യി​ലെ ശി​ല്​പി​ക​ളു​ടെ ചാ​തു​ര്യം വെ​ളി​വാ​ക്കു​ന്ന സ​മ്മാ​നം മാ​ർ​പാ​പ്പ​യ്ക്കു വേ​ണ്ടി ഇ​ന്ത്യ​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് ഇ​തു സ​മ്മാ​നി​ക്കു​ന്പോ​ൾ മോ​ദി പാ​പ്പ​യോ​ടു പ​റ​ഞ്ഞു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ പ​തി​വാ​യ ആ​ഹ്വാ​നം ചെ​യ്യു​ന്ന ഫ്രാ​ൻ​സി​സ് പാ​പ്പ​യ്ക്കാ​യി “കൈ​മ​റ്റ് ക്ലൈം​ബ്’ എ​ന്ന പു​സ്ത​ക​വും മോ​ദി സ​മ്മാ​നി​ച്ചു. മ​രു​ഭൂ​മി​യും ഒ​രി​ക്ക​ൽ പൂ​ന്തോ​ട്ട​മാ​കും എ​ന്ന​ർ​ഥ​മു​ള്ള ബൈ​ബി​ളി​ലെ ഏ​ശ​യ്യാ പ്ര​വാ​ച​ക​ന്‍റെ 32:15 വാ​ക്യം ആ​ലേ​ഖ​നം ചെ​യ്ത വെ​ങ്ക​ല ഫ​ല​ക​മാ​ണ് മോ​ദി​ക്ക് മാ​ർ​പാ​പ്പ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ, വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഹ​ർ​ഷ് വ​ർ​ധ​ൻ ശൃം​ഗ്‌ല, ഇ​റ്റ​ലി​യി​ലെ അം​ബാ​സ​ഡ​ർ നീ​ന മ​ൽ​ഹോ​ത്ര തു​ട​ങ്ങി​യ​വ​ർ…

Read More

മാർപാപ്പയുടെ സന്ദർശനം അടുത്ത വർഷം! കേ​ര​ള​ത്തി​ലും എ​ത്തി​യേ​ക്കും; ഒ​രാ​ഴ്ച​ത്തെ പ​ര്യ​ട​ന​ത്തി​ന് ആ​ലോ​ച​ന; ഊ​ഷ്മ​ള സ്വീ​ക​ര​ണ​മൊ​രു​ക്കും

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം അ​ടു​ത്ത വ​ർ​ഷം യാ​ഥാ​ർ​ഥ്യ​മാ​യേ​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഔ​ദ്യോ​ഗി​ക ക്ഷ​ണ​മ​നു​സ​രി​ച്ച് എ​ത്തു​ന്ന മാ​ർ​പാ​പ്പ കേ​ര​ള​ത്തി​ലും പ​ര്യ​ട​നം ന​ട​ത്തും. ലോ​ക​രാ​ഷ്‌ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്ത്യ​യു​ടെ യ​ശ​സു​യ​ർ​ത്തു​ന്ന ച​രി​ത്ര സ​ന്ദ​ർ​ശ​നം വ​ൻ​വി​ജ​യ​മാ​ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ ആ​ലോ​ച​ന തു​ട​ങ്ങി. എ​ന്നാ​ൽ, ഫ്രാ​ൻ​സി​സ് പാ​പ്പ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്നും പി​ന്നീ​ടു മാ​ത്ര​മേ അ​ക്കാ​ര്യം തീ​രു​മാ​നി​ക്കൂ​വെ​ന്നും വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ത്തി​ലെ​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​ലെ​യും ഉ​ന്ന​ത​ർ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ര​ണ്ടു പ​തി​റ്റാ​ണ്ടി​നു ശേ​ഷ​മു​ള്ള മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം വി​വി​ധ മ​ത​സ​മൂ​ഹ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഇ​ഴ​യ​ടു​പ്പ​ത്തി​നും ലോ​ക​സ​മാ​ധാ​ന​ത്തി​നും കാ​ര​ണ​മാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. ഡ​ൽ​ഹി​ക്കു പു​റ​മെ കേ​ര​ളം, മും​ബൈ, കോ​ൽ​ക്ക​ത്ത, മേ​ഘാ​ല​യി​ലോ മ​റ്റേ​തെ​ങ്കി​ലും വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലോ ഉൾപ്പെടെ ഒ​രാ​ഴ്ച​യോ​ളം നീ​ളുന്ന സ​ന്ദ​ർ​ശ​ന​ത്തി​നാണ് സാ​ധ്യ​ത​. ഫ്രാ​ൻ​സി​സ് പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ അ​നു​വ​ദി​ച്ചാ​ൽ ഇ​ന്ത്യ​യി​ൽ വി​ശ​ദ പ​ര്യ​ട​ന​ത്തി​നു പാ​പ്പാ ത​യാ​റാ​യേ​ക്കു​മെ​ന്നു വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി കാ​ര്യാ​ല​യ​വും സൂ​ചി​പ്പി​ച്ചു.…

Read More