മ​ന്ത്ര​വാ​ദി​നി​യെ​ന്ന് മു​ദ്ര​കു​ത്തി വീ​ട്ട​മ്മ​യെ മ​ർ​ദി​ച്ചു കൊ​ന്നു; മരിച്ച സ്ത്രീ സന്ദർശിച്ച വീട്ടിലെ  വീട്ടമ്മയ്ക്ക് പനി ബാധിച്ചതിന്‍റെ പേരിലായിരുന്നു മർദനം

  ജം​ഷ​ഡ്പു​ർ: ജാ​ര്‍​ഖ​ണ്ഡി​ല്‍ മ​ന്ത്ര​വാ​ദി​നി​യെ​ന്ന് മു​ദ്ര​കു​ത്തി വീ​ട്ട​മ്മ​യെ അ​യ​ല്‍​വാ​സി​ക​ള്‍ മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ജം​ഷ​ഡ്പു​രി​ലെ മാ​ങ്ങാ​ഡ് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. 55കാ​രി​യാ​യ സ്ത്രീ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല്ല​പ്പെ​ട്ട സ്ത്രീ ​അ​യ​ല്‍​വാ​സി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച​തി​നു പി​ന്നാ​ലെ ഇ​യാ​ളു​ടെ ഭാ​ര്യ​ക്ക് പ​നി ബാ​ധി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഇ​വ​ര്‍ മ​ന്ത്ര​വാ​ദി​നി​യാ​ണെ​ന്ന് ഇ​വ​ർ ആ​രോ​പി​ച്ച​ത്. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വും മ​റ്റൊ​രു അ​യ​ല്‍​വാ​സി​യും ചേ​ര്‍​ന്നാ​ണ് വീ​ട്ട​മ്മ​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. ത​ട​യാ​ന്‍ ശ്ര​മി​ച്ച ഭ​ര്‍​ത്താ​വി​നെ ഇ​വ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഓ​ടി​ച്ചു​വി​ട്ടു. പി​ന്നീ​ട് ഗ്രാ​മ​ത്തി​ല്‍ നി​ന്നും കു​റ​ച്ചു മാ​റി വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഗ്രാ​മ​വാ​സി​ക​ള്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് കൊ​ല​യ്ക്ക് പി​ന്നി​ലെ കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

Read More

കാ​ര്‍ വാ​ട​ക​യു​ടെ പേ​രി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ “ധൂ​ര്‍​ത്ത്’; എ​ട്ട് വ​ര്‍​ഷ​ത്തേ​ക്കു​ള്ള വാ​ട​ക 27 ല​ക്ഷം; ഇ​ല​ക്‌ട്രിക് കാ​റി​ന്‍റെ ആ​കെ വി​ല 16 ല​ക്ഷം

  കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ കോ​ര്‍​പ​റേ​ഷ​ന്‍റെ ധൂ​ര്‍​ത്ത്. സാ​മ്പ​ത്തി​ക രം​ഗം ത​ക​രാ​തെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഏ​റെ പാ​ടു​പെ​ടു​ന്ന​തി​നി​ടെ​യാ​ണ് കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ കാ​ര്‍ വാ​ട​ക​യു​ടെ പേ​രി​ല്‍ ല​ക്ഷ​ങ്ങ​ള്‍ പാ​ഴാ​ക്കു​ന്ന​ത്. യ​ഥാ​ര്‍​ഥ വി​ല​യേ​ക്കാ​ള്‍ 11 ല​ക്ഷം രൂ​പ അ​ധി​കം ചെ​ല​വി​ല്‍ കാ​ര്‍ വാ​ട​ക​ക്കെ​ടു​ക്കാ​നാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​ത്. ഇ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ക്കും. കോ​ര്‍​പ​റേ​ഷ​ന്‍റെ കു​ടും​ബ​ശ്രീ​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി അ​ന​ര്‍​ട്ട് വ​ഴി ടാ​റ്റ നെ​ക്‌​സോ​ണ്‍ ഇ​ല​ക്‌​ട്രോ​ണി​ക് കാ​ര്‍ വാ​ട​കയ്​ക്കെ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം. കാ​ര്‍ വാ​ട​ക​യ്ക്കെ​ടു​ക്കു​ന്ന​തി​ന് അ​ന​ര്‍​ട്ട് വ്യ​വ​സ്ഥ​ക​ളും നി​ബ​ന്ധ​ന​ക​ളും ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ത് അം​ഗീ​ക​രി​ക്കു​ന്ന​തി​നും ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി മു​മ്പാ​കെ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ശി​പാ​ര്‍​ശ ഇ​ന്ന​ത്തെ കൗ​ണ്‍​സി​ല്‍ മു​മ്പാ​കെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ന​ര്‍​ട്ടി​ന്‍റെ വ്യ​വ​സ്ഥ പ്ര​കാ​രം വാ​ഹ​ന​ത്തി​ന്‍റെ മാ​സ​വാ​ട​ക 27,540 ആ​ണ്. അ​ഞ്ച് ശ​ത​മാ​നം ജി​എ​സ്ടി​ക്ക് പു​റ​മേ​യാ​ണി​ത്. ഒ​രു മാ​സ​ത്തെ വാ​ട​ക മു​ന്‍​കൂ​ര്‍ അ​ട​യ്ക്ക​ണ​മെ​ന്നും…

Read More

അറബിക്കടലില്‍ വീണ്ടും ചക്രവാതച്ചുഴി ! സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത;ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്…

തെക്ക് കിഴക്കന്‍ അറബികടലില്‍ വീണ്ടും ചക്രവാതചുഴി രൂപപ്പെട്ടതായും ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിങ്ങനെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കണക്ക്കൂട്ടല്‍ ഇതു കൂടാതെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ന്യുന മര്‍ദ്ദം പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു നിലവില്‍ ശ്രീലങ്ക തീരത്തിനു സമീപത്ത് സ്ഥിതിചെയ്യുകയായാണ്. ന്യൂന മര്‍ദ്ദം അടുത്ത 48 മണിക്കൂര്‍ കൂടി പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴാഴ്ച 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

Read More

അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ കുടിച്ചത് 94.22 കോ​ടി ലി​റ്റ​ര്‍ മ​ദ്യം; മ​ദ്യ ഉ​പ​യോ​ഗം കു​റ​ഞ്ഞെ​ന്നു മ​ന്ത്രി; അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ മ​ദ്യ​വി​ല്പ​ന കൂ​ടി​യെ​ന്നു ബെ​വ്‌​കോ

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: സം​സ്ഥാ​ന​ത്തു മ​ദ്യ ഉ​പ​യോ​ഗം കു​റ​ഞ്ഞെ​ന്ന് എ​ക്‌​സൈ​സ് വ​കു​പ്പു മ​ന്ത്രി പ​റ​യു​മ്പോ​ള്‍, ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ ഇ​വി​ടെ വി​റ്റ​ഴി​ച്ച​തു 94.22 കോ​ടി ലി​റ്റ​ര്‍ മ​ദ്യ​മെ​ന്നു ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍. 2016 മേ​യ് മു​ത​ല്‍ 2021 ഏ​പ്രി​ല്‍ വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ലെ ബി​യ​ര്‍, വൈ​ന്‍ വി​ല്പ​ന​യ്ക്കു പു​റ​മേ​യു​ള്ള മ​ല​യാ​ളി​യു​ടെ മ​ദ്യ ഉ​പ​യോ​ഗ​ത്തി​ന്‍റെ ക​ണ​ക്കാ​ണി​ത്. 94,22,54,386.08 ലി​റ്റ​റാ​ണ് അ​ഞ്ചു വ​ര്‍​ഷ​ത്തെ മ​ദ്യ വി​ല്പ​ന. 64,619 കോ​ടി വി​ല​മ​തി​ക്കു​ന്ന മ​ദ്യ​മാ​ണി​ത്. സം​സ്ഥാ​ന​ത്തെ 740 ബാ​റു​ക​ള്‍, 265 ബി​വ​റേ​ജ​സ്, ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡ് ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ എ​ന്നി​വ വ​ഴി​യാ​ണ് ഇ​ത്ര​യും മ​ദ്യം വി​റ്റ​ഴി​ച്ച​തെ​ന്നു വി​വ​രാ​വ​കാ​ശ രേ​ഖ​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തു 47,624 കോ​ടി​യു​ടെ മ​ദ്യം വി​റ്റ​ഴി​ച്ച​തി​ല്‍ നി​ന്നാ​ണ്, ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ മ​ദ്യ​വി​ല്പ​ന 64,619 കോ​ടി​യി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷം കേ​ര​ള​ത്തി​ല്‍ വി​റ്റ ബി​യ​റി​ന്‍റെ ക​ണ​ക്കും ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.42,23,86,768 ലി​റ്റ​ര്‍ ബി​യ​റാ​ണ് ഇ​ക്കാ​ല​യ​ള​വി​ല്‍…

Read More

വൈദ്യപരിശോധനയ്ക്കിടെ ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി ! പറയുന്നത് കള്ളമെന്ന് ഡോക്ടര്‍മാര്‍;മോന്‍സന്റെ മകന്‍ ഇവിടെ ഡോക്ടര്‍…

വൈദ്യപരിശോധനയ്ക്കിടെ തന്നെ ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തിയതായി പുരാവസ്തു തട്ടിപ്പ കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരേ പീഡന പരാതി നല്‍കിയ പെണ്‍കുട്ടി. കഴിഞ്ഞ ദിവസം കളമശേരി മെഡിക്കല്‍ കോളജില്‍ വൈദ്യപരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് എത്തിച്ചപ്പോഴായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പെണ്‍കുട്ടി പറയുന്നത് കളവാണെന്നാണ് മെഡിക്കല്‍ കോളജിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം വൈദ്യ പരിശോധനയ്ക്ക് ആലുവ സര്‍ക്കാര്‍ ആശുപത്രിയിലാണ് ആദ്യമെത്തിയത്. എന്നാല്‍ അവിടെ തിരക്കായതിനാല്‍ കളമശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവരികയായിരുന്നു. ബന്ധുവും ഒപ്പമുണ്ടായിരുന്നു. കളമശ്ശേരിയില്‍ കോവിഡ് പരിശോധന കഴിഞ്ഞ ഏറെ സമയം കാത്തിരിക്കേണ്ടിവന്നു. തുടര്‍ന്ന് ലേബര്‍ റൂമില്‍ കയറ്റി വൈദ്യ പരിശോധന നടത്തി. കേസിലെ കുറിച്ച് ഡോക്ടര്‍മാര്‍ വിശദമായി ചോദിച്ചറിഞ്ഞു. ഈ സമയം വേറെ കുറച്ച് ഡോക്ടര്‍മാര്‍ കൂടി ലേബര്‍ റൂമിലേക്ക് വന്നു. ഇവര്‍ മോന്‍സന് അനുകൂലമായി സംസാരിച്ചു. താന്‍ പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ മുറി…

Read More

കാത്തിരിപ്പു കേന്ദ്രങ്ങളിൽ അരങ്ങേറുന്നത് പ്രേമകേളികൾ; യാത്രക്കാർ നിന്ന് ബുദ്ധിമുട്ടുന്നു; പോലീസെത്തിയിട്ടും കൂസാക്കാതെ കുട്ടികൾ; ഗാന്ധിനഗറിലെ ബസ് സ്റ്റോപ്പിൽ അരങ്ങേറിയ സംഭവം ഇങ്ങനെ…

  ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ന്‍റി​ലെ കാ​ത്തി​രി​പ്പ് കേ​ന്ദ്രം പൂ​ർ​ണ​മാ​യി കൈ​വ​ശ​പ്പെ​ടു​ത്തി ക​മി​താ​ക്ക​ൾ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഒ​പി​യി​ൽ വ​ന്നു പോ​കു​ന്ന രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഇ​രി​ക്കു​വാ​ൻ പോ​ലും സൗ​ക​ര്യം ന​ൽ​കാ​തെ ക​മി​താ​ക്ക​ൾ ബ​സ് കാ​ത്തി​രി​പ്പ് കൈ​യ്യ​ടി​ക്ക​യ​തോ​ടെ​യാ​ണ് സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ ഇ​ട​പെ​ട്ട് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. ക​ണ്‍​ട്രോ​ൾ റൂം ​എ​സ്ഐ റോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൈ​വേ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​ട്ടും എ​ഴു​ന്നേ​റ്റു പോ​കാ​ൻ ചി​ല​ർ മ​ടി​ക്കാ​ട്ടി. പി​ന്നീ​ട് ഇ​വ​രെ വി​ളി​ച്ചു വ​രു​ത്തി താ​ക്കീ​ത് ന​ൽ​കി വി​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ന്‍റി​നു​ള്ളി​ലെ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ നാ​ലു പ്ര​ണ​യ​ജോ​ഡിക​ൾ സ്റ്റാ​ന്‍റി​നു​ള്ളി​ലെ ബ​ഞ്ച് കൈ​വ​ശ​പ്പെ​ടു​ത്തി മൊ​ബൈ​ലി​ൽ ക​ളി​ച്ചു കൊ​ണ്ടി​രു​ന്നു. ഇ​വ​രു​ടെ ശ​ല്യം സ​ഹി​ക്കാ​തെ​യാ​ണ് വ്യാ​പാ​രി​ക​ൾ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്.പോ​ലീ​സ് എ​ത്തി​യി​ട്ടും ഇ​വ​രി​ൽ ര​ണ്ടു ജോ​ഡിക​ൾ ഇ​രി​ക്കു​ന്നി​ട​ത്തു നി​ന്ന് അ​ന​ങ്ങി​യി​ല്ല. തു​ട​ർ​ന്ന് ഇ​വ​രെ വി​ളി​ച്ചു വ​രു​ത്തി…

Read More

മു​ഖ്യ​മ​ന്ത്രി​ക്കു 28 ക​മാ​ൻ​ഡോ​ക​ളുടെ വൻ സുരക്ഷ; വിഡി സതീശന് തൽക്കാലം രണ്ടു ഗൺമാൻമാർ മാത്രം; കോടിയേരിക്കും ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ​​​യ്ക്കുള്ള സുരക്ഷകൾ ഇങ്ങനെയൊക്കെ…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്രതിപക്ഷനേതാവിന്‍റെ സുരക്ഷാക്രമീകരണത്തിൽ മാറ്റം വരുത്തിയപ്പോൾ വി.ഡി.സതീശന് ഇനി രണ്ടു ഗൺമാൻമാരുടെ മാത്രം സുരക്ഷ. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനു 28 കമാൻഡോമാർ അടക്കമുള്ളവരുടെ വൻ സുരക്ഷ തുടരും. ​​പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വിന്‍റെ സുരക്ഷാക്രമീകരണം വൈ ​​​കാ​​​റ്റ​​​ഗ​​​റി​​​യി​​​ലേ​​​ക്കു മാറ്റിയതോടെയാണ് രണ്ടു സായുധ ഗൺമാൻമാർ മാത്രമായത്. അതേസമയം, വൈ ​​​കാ​​​റ്റ​​​ഗ​​​റി സു​​​ര​​​ക്ഷ പ്ര​​​കാ​​​രം 12 മു​​​ത​​​ൽ 17 വ​​​രെ പോ​​​ലീ​​​സു​​​കാ​​​ർ മ​​​ഫ്തി​​​യി​​​ലും യൂ​​​ണി​​​ഫോ​​​മി​​​ലു​​​മാ​​​യു​​​ണ്ടാകും. സാ​​​യു​​​ധ​​​രാ​​​യ ര​​​ണ്ട് പേ​​​ഴ്സ​​​ണ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ മാ​​​ത്ര​​​മേ വൈ കാറ്റഗറിയിൽ ഉള്ളൂ. എന്നാൽ, നേരത്തെ തന്നെ എസ്കോർട്ടും പൈലറ്റും വേണ്ടെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സർക്കാരിനെ അറിയിച്ചിരുന്നു. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് 28 ക​​​മാ​​​ൻ​​​ഡോ​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തോ​​​ടെ സെ​​​ഡ് പ്ല​​​സ് കാ​​​റ്റ​​​ഗ​​​റി സു​​​ര​​​ക്ഷ​​​യാ​​​ണു​​ള്ള​​ത്. മാവോയിസ്റ്റ് അടക്കമുള്ളവരുടെ ഭീഷണി കണക്കിലെടുത്താണ് മുഖ്യമന്ത്രിക്കു കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. കമാൻഡോകളെ കൂടാതെ പൊതുപരിപാടികളിൽ പോലീസുകാരുടെ മറ്റു സുരക്ഷാക്രമീകരണങ്ങളും മുഖ്യമന്ത്രിക്കായി ഒരുക്കാറുണ്ട്.അ​​​ധോ​​​ലോ​​​ക നാ​​​യ​​​ക​​​ൻ ര​​​വി​​​…

Read More

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 138 അ​ടി ക​ട​ന്നു; എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ

  കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 138 അ​ടി പി​ന്നി​ട്ടു. 138.05 അ​ടി​യാ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്. സെ​ക്ക​ൻ​ഡി​ൽ 5800 ഘ​ന​യ​ടി വെ​ള്ളം അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്പോ​ൾ 2300 ഘ​ന​യ​ടി വെ​ള്ള​മാ​ണ് ത​മി​ഴ്നാ​ട്ടി​ലേ​ക്കൊ​ഴു​ക്കു​ന്ന​ത്. ജ​ല​നി​ര​പ്പ് താ​ഴ്ന്നി​ല്ലെ​ങ്കി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ഡാം ​തു​റ​ക്കും. ത​മി​ഴ്നാ​ട് ഇ​ക്കാ​ര്യം കേ​ര​ള​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഡാം ​തു​റ​ക്കു​ന്ന​തി​ന് മു​ന്‍​പാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ കേ​ര​ളം ഇ​തി​നോ​ട​കം സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ വ്യക്തമാക്കിയിരുന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​നം സ​ജ്ജ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് 136 അ​ടി പി​ന്നി​ട്ട​തോ​ടെ കേ​ര​ള​ത്തി​നു​ള്ള ആ​ദ്യ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

Read More

കാ​റി​ലെ​ത്തു​ന്ന ബ​ര്‍​മുഡധാ​രി​ക​ളാ​യ ആ​ധു​നി​ക ക​ള്ള​ന്മാ​ര്‍…! ചേ​ര്‍​ത്ത​ല​യി​ല്‍ മോ​ഷ​ണ പ​ര​മ്പ​ര; ഇ​ന്ന​ലെ ന​ഷ്ട​പ്പെ​ട്ട​ത് വീ​ട്ട​മ്മ​യു​ടെ മൂ​ന്ന​ര​പ​വ​ന്‍ സ്വ​ര്‍​ണ​മാ​ല

രാജേഷ് ചേർത്തല ചേ​ര്‍​ത്ത​ല: അ​ക്ര​മ​കാ​രി​ക​ളും സം​ഘ​ടി​ത​രു​മാ​യ മോ​ഷ്ടാ​ക്ക​ളു​ടെ ഭീ​ഷ​ണി​യി​ല്‍ ചേ​ര്‍​ത്ത​ല​ നി​വാ​സി​ക​ള്‍. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി മോ​ഷ​ണം ന​ട​ത്തി ക​ട​ന്നു​ക​ള​യു​ന്ന മോ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ഭീ​തി​യി​ലാ​ണ് ചേ​ര്‍​ത്ത​ല​യി​ലെ ജ​ന​ങ്ങ​ള്‍. മൂ​ന്നു​മാ​സ​ത്തി​നി​ട​യി​ല്‍ ഇ​തു​പോ​ലെ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ളാ​ണ് ചേ​ര്‍​ത്ത​ല​യി​ല്‍ അ​ര​ങ്ങേ​റി​യ​ത്. ര​ണ്ടു​മാ​സം മു​മ്പ് ചേ​ര്‍​ത്ത​ല ന​ഗ​ര​ത്തി​ല്‍ ത​ന്നെ വ​ല്ല​യി​ല്‍-​വ​ട്ട​ക്കാ​ട്ട് പ്ര​ദേ​ശ​ത്ത് മോ​ഷ്ടാ​ക്ക​ളു​ടെ സം​ഘ​ടി​ത മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ഒ​രു വീ​ട്ടി​ല്‍ നി​ന്നും ബൈ​ക്ക് ഉ​ള്‍​പ്പെ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. അ​തി​നു​തൊ​ട്ടു​പി​ന്നാ​ലെ ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്തി​ല്‍ വെ​ള്ളി​യാ​കു​ള​ത്തും സ​മാ​ന​മാ​യ രീ​തി​യി​ല്‍ മോ​ഷ്ടാ​ക്ക​ളു​ടെ സം​ഘ​ടി​ത മോ​ഷ​ണം ന​ട​ന്നു. ഇ​വി​ടെ​യും ഒ​രേ സ​മ​യം നി​ര​വ​ധി വീ​ടു​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി മ​തി​ല​കം ഭാ​ഗ​ത്ത് ന​ട​ന്ന​ത്… തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലും ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യു​മാ​യി ചേ​ര്‍​ത്ത​ല മ​തി​ല​കം ഭാ​ഗ​ത്ത് നി​ര​വ​ധി വീ​ടു​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന വീ​ട്ട​മ്മ​യു​ടെ മൂ​ന്ന​ര​പ​വ​നോ​ളം വ​രു​ന്ന സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തു. ചി​ല​യി​ട​ങ്ങ​ളി​ല്‍ മോ​ഷ്ടാ​ക്ക​ള്‍ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ വീ​ട്ടു​കാ​ര്‍ എ​ഴു​ന്നേ​റ്റ​തി​നെ​തു​ട​ര്‍​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​ണ്ണീ​ര്‍​മു​ക്കം…

Read More

തി​രു​ത്തി​പ്പ​റ​ഞ്ഞാ​ല്‍ ആ​രെ​ങ്കി​ലും ഉ​പ​ദ്ര​വി​ക്കു​മോ​ ? പീ​ഡ​ന​ക്കേ​സി​ൽ പോ​ലീ​സ് അ​ഞ്ച് ല​ക്ഷം ആ​വ​ശ്യ​പ്പെ​ട്ട സം​ഭ​വം; കോടതിക്കു മുന്നില്‍ സത്യാവസ്ഥ വെളിപ്പെടുത്തുമെന്ന് പെണ്‍കുട്ടി

കൊ​ച്ചി: പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്ന് അ​ഞ്ച് ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യും സ​ഹോ​ദ​ര​ൻ​മാ​രെ പോ​ലീ​സ് കേ​സി​ൽ കു​ടു​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ എ​ല്ലാ കാ​ര്യ​ങ്ങ​ളും കോ​ട​തി​ക്കു മു​ന്നി​ൽ തു​റ​ന്നു പ​റ​യു​മെ​ന്ന് പെ​ൺ​കു​ട്ടി. കോ​ട​തി​ക്കു മു​ന്നി​ല്‍ സ​ത്യാ​വ​സ്ഥ​യെ​ല്ലാം തു​റ​ന്നു പ​റ​യു​മെ​ന്ന് മ​ക​ൾ ത​ന്നോ​ട് പ​റ​ഞ്ഞ​താ​യി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് അ​റി​ച്ചു. നി​ല​വി​ല്‍ കെ​യ​ര്‍ ഹോ​മി​ലാ​ണ് പെ​ൺ​കു​ട്ടി ക​ഴി​യു​ന്ന​ത്. ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ​യും കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​ങ്ങ​ള്‍ പ​ല ത​വ​ണ ക​ത്തു ന​ല്‍​കി​യി​ട്ടും കാ​ണാ​ന്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​വ​സ​രം കി​ട്ടി​യ​തെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ പ​റ​ഞ്ഞു. കെ​യ​ര്‍ ഹോ​മി​ല്‍ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് എ​ന്നു​പ​റ​ഞ്ഞ് നി​ര​വ​ധി​പ്പേ​ര്‍ വ​രു​ന്നു​ണ്ടെ​ന്നും ഇ​വ​രെ​ല്ലാം യൂ​ണി​ഫോ​മി​ല​ല്ല എ​ത്തു​ന്ന​തെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു​വെ​ന്നു അ​മ്മ പ​റ​യു​ന്നു. വ​രു​ന്ന​വ​ര്‍ ആ​രാ​ണെ​ന്ന് വ്യ​ക്ത​ത ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് വി​വ​ര​ങ്ങ​ള്‍ തു​റ​ന്നു പ​റ​യാ​ത്ത​തെ​ന്നും കോ​ട​തി​ക്ക് മു​ന്നി​ല്‍ സ​ത്യാ​വ​സ്ഥ തു​റ​ന്നു പ​റ​യു​മെ​ന്നും പെ​ണ്‍​കു​ട്ടി അ​റി​യി​ച്ച​താ​യി അ​മ്മ പ​റ​ഞ്ഞു. പോ​ലീ​സ് പ​റ​ഞ്ഞ​ത് അ​നു​സ​രി​ച്ചാ​ണ്…

Read More