തി​രി​കെ സ്‌​കൂ​ളി​ലേ​ക്ക്..! ര​ണ്ട് ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച ര​ക്ഷി​താ​ക്ക​ള്‍ മാ​ത്രം കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ വി​ട്ടാ​ല്‍ മ​തി​; മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി​

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ർ ഒ​ന്നി​ന് സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി മാ​ര്‍​ഗ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ‘തി​രി​കെ സ്‌​കൂ​ളി​ലേ​ക്ക്’ എ​ന്ന പേ​രി​ലാ​ണ് മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി​യ​ത്. സ്കൂ​ൾ തു​റ​ന്ന് ആ​ദ്യ ര​ണ്ടാ​ഴ്ച​ത്തെ വി​ല​യി​രു​ത്ത​ലി​ന് ശേ​ഷം പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഏ​തൊ​ക്കെ പ​ഠി​പ്പി​ക്ക​ണം എ​ന്ന​തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്കും. ടൈം ​ടേ​ബി​ൾ അ​താ​ത് സ്കൂ​ളു​ക​ൾ​ക്ക് തീ​രു​മാ​നി​ക്കാം. പ​ര​മാ​വ​ധി കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്കെ​ത്തി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ശ്ര​മി​ക്ക​ണം. സ്‌​കൂ​ളി​ലെ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും ആ​ശ​ങ്ക വേ​ണ്ട. പൊ​തു അ​വ​ധി ഒ​ഴി​കെ​യു​ള്ള ശ​നി​യാ​ഴ്ച​ക​ളി​ല്‍ ക്ലാ​സു​ണ്ടാ​വും. ര​ണ്ട് ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച ര​ക്ഷി​താ​ക്ക​ള്‍ മാ​ത്രം കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ വി​ട്ടാ​ല്‍ മ​തി​യാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

ഡെല്‍റ്റയുടെ പുതിയ വകഭേദം എ വൈ 4.2 ഇന്ത്യയില്‍ വ്യാപിക്കുന്നു ! വാക്‌സിനെ അതിജീവിക്കുമെന്ന് സംശയം; ആശങ്കയേറ്റുന്ന പുതിയ വിവരങ്ങള്‍ ഇങ്ങനെ…

കോവിഡ് ഡെല്‍റ്റ വൈറസിന്റെ പുതിയ വകഭേദം’എവൈ.4.2′ കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയില്‍. മേയ് അവസാനം മുതല്‍ സെപ്തംബര്‍ പകുതി വരെ കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച 19000 സാമ്പിളുകളില്‍ നിന്നാണ് പുതിയ വകഭേദം കണ്ടെത്തിയത്. യുകെയിലും ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് എവൈ.4.2 എന്ന പുതിയ ഡെല്‍റ്റ വകഭേദം കണ്ടെത്തിയതോടെ ഇംഗ്ലണ്ടില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി കണ്ടെത്തി. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് എവൈ.4.2 വകഭേദത്തിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ രണ്ട് മ്യൂട്ടേഷനുകള്‍ അടങ്ങിയിട്ടുണ്ട്. ഒറിജിനല്‍ ഡെല്‍റ്റ വകഭേദത്തെക്കാള്‍ 10-15 ശതമാനം വരെ കൂടുതല്‍ വ്യാപനശേഷിയുളളതാണ് പുതിയ വകഭേദം. എന്നാല്‍ ഇതിനെക്കാള്‍ 50 മുതല്‍ 60 ശതമാനം വരെ കൂടുതല്‍ പകരുന്ന ആല്‍ഫ, ഡെല്‍റ്റ എന്നിവയുമായി…

Read More

കുഞ്ഞുങ്ങള്‍ക്ക് വില 500 ഡോളര്‍, നിസ്സാര വിലയ്ക്ക് കൊച്ചു പെണ്‍കുട്ടികളെയും ലഭിക്കും ! പട്ടിണിമാറ്റാന്‍ സ്വന്തം കുട്ടികളെ വിറ്റ് അഫ്ഗാന്‍ ജനത…

വിശപ്പിനു മുമ്പില്‍ എന്ത് ജാതി, എന്തു മതം എന്നൊക്കെ പറയാറുണ്ടെങ്കിലും ആവശ്യത്തിനു ഭക്ഷണം കിട്ടുന്ന സമയത്ത് നമ്മള്‍ ഇതെല്ലാം മറക്കാറുണ്ട്. ഭക്ഷണമില്ലാതെ വിശന്നു വലയുമ്പോള്‍ വിശപ്പാണ് ഏറ്റവും വലിയ യാഥാര്‍ഥ്യമെന്ന് നാം തിരിച്ചറിയുമെന്നതിന് ദൃഷ് ടാന്തമാണ് അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥ. താലിബാനു കീഴില്‍ നരകജീവിതമാണ് ഈ ജനത നയിക്കുന്നത്. പകുതിയിലേറെ ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ് ഇന്ന് അഫ്ഗാനിസ്ഥാനിലുള്ളത്. നിരവധി കുട്ടികള്‍ പട്ടിണികിടന്നു മരിച്ചപ്പോള്‍ മറുഭാഗത്ത്, നിത്യ ചെലവിനുള്ള വക കണ്ടെത്താന്‍ സ്വന്തം മക്കളെ വില്‍ക്കുകയാണ് ഒരുപറ്റം മാതാപിതാക്കള്‍. വരുന്ന മാസങ്ങളില്‍ ഏകദേശം 23 ദശലക്ഷം അഫ്ഗാന്‍ പൗരന്മാര്‍ ആവശ്യത്തിനു പോക്ഷകാഹാരം ലഭിക്കാതെ കഷ്ടപ്പെടുമെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം പറയുന്നത്. ചിലപ്പോള്‍ കൂട്ടമരണം വരെ സംഭവിച്ചേക്കാം. അതോടൊപ്പം ഏകദേശം പത്തുലക്ഷത്തോളം കുട്ടികള്‍ അടിയന്തര ചികിത്സ ലഭിക്കാതെ മരണമടയാനുമുള്ള സാധ്യതയും ഏറെയാണ്. ലക്ഷക്കണക്കിന് ഡോളര്‍ ഉണ്ടെങ്കില്‍ മാത്രമേ…

Read More

ക​ള്ള​ന്‍ ക​പ്പ​ലി​ലോ? പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ലാ​പ്‌​ടോ​പ്പ് പൊ​ക്കി; കാ​ണാ​താ​യി​ട്ട് ഒ​രാ​ഴ്ച; നാ​ണ​ക്കേ​ടി​ൽ പോ​ലീ​സ് സേ​ന

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: കു​റ്റ​കൃ​ത്യം ത​ട​യാ​നാ​യി എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളേ​യും ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ക്രൈം ​ആ​ന്‍​ഡ് ക്രി​മി​ന​ല്‍ ട്രാ​ക്കിം​ഗ് നെ​റ്റ്‌​വ​ര്‍​ക്ക് ആ​ന്‍​ഡ് സി​സ്റ്റം​സ് (സി​സി​ടി​എ​ന്‍​സ്) സൗ​ക​ര്യ​മു​ള്ള ലാ​പ്‌​ടോ​പ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍​നി​ന്നു ‘പൊ​ക്കി’ ! കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ പ​ന്തീ​ര​ങ്കാ​വ് സ്‌​റ്റേ​ഷ​നി​ലു​ള്ള ലാ​പ്‌​ടോ​പ്പാ​ണ് കാ​ണ​താ​യ​ത്. ഒ​രാ​ഴ്ച​യാ​യി ലാ​പ്‌​ടോ​പ്പ് ന​ഷ്ട​മാ​യെ​ങ്കി​ലും ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​നു സാ​ധി​ച്ചി​ട്ടി​ല്ല. പു​റ​ത്തു​നി​ന്നു​ള്ള​വ​ര്‍ ലാ​പ്‌​ടോ​പ്പ് മോ​ഷ്ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ല്‍ ക​ള്ള​ന്‍ ക​പ്പ​ലി​ല്‍ ത​ന്നെ​യാ​യി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ കാ​ണു​ന്ന​ത്. എ​ന്നാ​ല്‍, എ​ന്തി​നു വേ​ണ്ടി​യാ​ണ് ലാ​പ്‌​ടോ​പ്പ് ‘പൊ​ക്കി’​യ​തെ​ന്ന​ത് അ​വ്യ​ക്ത​മാ​ണ്. ലാ​പ്‌​ടോ​പ്പ് കാ​ണാ​താ​യ​ത് സേ​ന​യി​ല്‍ ഗൗ​ര​വ​വി​ഷ​യ​മാ​യി നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ക്കാ​ര്യം പു​റ​ത്ത​റി​യാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത​യും പോ​ലീ​സ് പു​ല​ര്‍​ത്തു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ഇ​തു​വ​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ല. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ​യേ​കേ​ണ്ട പോ​ലീ​സി​ന് സ്വ​ന്തം സ്റ്റേ​ഷ​നി​ലെ സ്വ​ത്തു പോ​ലും സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. 1,71,475 ജ​ന​ങ്ങ​ളാ​ണ് പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന​ത്. ലാ​പ്‌​ടോ​പ്പ് പോ​ലും സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍…

Read More

പതിനഞ്ചുകാരന്‍റെ സാഹസം ഇന്‍റർനെറ്റ് കാഴ്ചകളിൽ ഹരംകയറി! ഉ​ദ്ദേ​ശം ലൈം​ഗി​ക പീ​ഡ​നം; കു​റ്റ​കൃ​ത്യം ചെ​യ്തത്‌ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​…

കൊ​ണ്ടോ​ട്ടി: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ പതിനഞ്ചുകാരനെ വഴിതെറ്റിച്ചത് ഇന്‍റർനെറ്റിന്‍റെ ദുരുപയോഗമെന്നു സംശയം. ഇന്‍റർനെറ്റിലെ ചില സൈറ്റുകൾ സന്ദർശിച്ച് അതിൽ ഹരംകയറിയാണ് ഇത്തരമൊരു സാഹസത്തിനു പത്താം ക്ലാസുകാരൻ തുനിഞ്ഞതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പിടിയിലായ പ​ത്താം​ക്ലാ​സു​കാ​ര​നെ കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ട്കു​ന്ന് ഒ​ബ്‌​സ​ര്‍​വേ​ഷ​ന്‍ ഹോ​മി​ലേ​ക്കു മാ​റ്റി. തി​ങ്ക​ളാ​ഴ്ച ഉ​ച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കൊ​ണ്ടോ​ട്ടി കൊ​ട്ടു​ക്ക​ര​യി​ൽ 21 വ​യ​സു​കാ​രി​യാ​യ യു​വ​തി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.​ സിസിടി​വി ദൃ​ശ്യ​ങ്ങ​ളും പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​യാ​യ പ​ത്താം ക്ലാ​സു​കാ​ര​നെ പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. ആസൂത്രണത്തോടെ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണ് പ്ര​തി കു​റ്റ​കൃ​ത്യം ചെ​യ്ത​തെ​ന്നു മ​ല​പ്പു​റം ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി എ​സ്.​സു​ജി​ത് ദാ​സ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.​ ലൈം​ഗി​ക പീ​ഡ​ന​മാ​യി​രു​ന്നു പ്ര​തി​യു​ടെ ഉ​ദ്ദേ​ശം.15 വ​യ​സു​കാ​ര​നാ​ണെ​ങ്കി​ലും പ്ര​തി ന​ല്ല ആ​രോ​ഗ്യ​മു​ള്ള​യാ​ളാ​ണ്.​ ജി​ല്ലാ​ത​ല ജൂ​ഡോ ചാന്പ്യനു​മാ​ണ്. പെ​ണ്‍​കു​ട്ടി കോ​ള​ജി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ല്‍ ഏ​റെ ദൂ​രം പി​ന്തു​ട​ര്‍​ന്ന പ്ര​തി ആ​ളൊ​ഴി​ഞ്ഞ വാ​ഴ​ത്തോ​പ്പി​ലെ​ത്തി​യ​പ്പോ​ള്‍…

Read More

പോലീസ് സ്ഥലത്തെത്തിയത് ഭാര്യയെ തല്ലുന്ന ഭര്‍ത്താവിനെ പൊക്കാന്‍ ! ഒടുവില്‍ പോലീസ് രക്ഷിച്ചത് ഭര്‍ത്താവിന്റെ ജീവന്‍…

പതിവായി മദ്യപിച്ച് വീട്ടിലെത്തിയ ശേഷം ഭാര്യയെ തല്ലുന്ന ഭര്‍ത്താവിനെത്തിരക്കിയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് പരാതിക്കാരിയുടെ വീട്ടില്‍ എത്തിയത്. എന്നാല്‍ പോലീസ് രക്ഷിച്ചതാകട്ടെ ഭര്‍ത്താവിനെയും. ഒക്ടോബര്‍ 25ന് രാത്രി 11 മണിക്കാണ് പോലീസിന് പരാതി ലഭിച്ചത്. പട്രോളിംഗിലുണ്ടായിരുന്ന സബ് ഇന്‍സ്പെക്ടര്‍ പി.പി. ബാബുവും സിവില്‍ പോലീസ് ഓഫീസര്‍ കെ.കെ. ഗിരീഷും ഉടന്‍ സ്ഥലത്തേക്കു പോയി. പോലീസുകാര്‍ അവിടെയെത്തുമ്പോള്‍ വീടിനുപുറത്ത് പോലീസിനെ കാത്തുനില്‍ക്കുകയായിരുന്നു യുവതി. ഭര്‍ത്താവ് സ്ഥിരം മദ്യപിച്ച് തന്നെ ഉപദ്രവിക്കാറുണ്ടെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. ഭര്‍ത്താവിനെ അന്വേഷിച്ച് ചെന്നപ്പോള്‍ ഉള്ളില്‍നിന്ന് പൂട്ടിയ മുറിയില്‍ ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഉടന്‍ പോലീസുദ്യോഗസ്ഥര്‍ വാതില്‍ തകര്‍ത്ത് ഭര്‍ത്താവിനെ രക്ഷിച്ച് പോലീസ് ജീപ്പില്‍ത്തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. യുവാവ് അപകടനില തരണംചെയ്തിട്ടുണ്ട്. ഒരു മിനിറ്റെങ്കിലും വൈകിയിരുന്നെങ്കില്‍ ഇയാളുടെ ജീവന്‍ നഷ്ടമാകുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Read More

പിള്ളേരുടെ ആന വണ്ടി റെഡി! വ​നി​താ ക​ണ്ട​ക്ട​റും കുറഞ്ഞ നിരക്കും; സ്കൂ​ൾ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ക്ഷം ആ​യ​യോ സ​ഹാ​യി​യോ ബ​സി​ൽ ഒ​പ്പം കൂ​ട്ടാം

ചാ​ത്ത​ന്നൂ​ർ: സ്കൂ​ളു​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും വേ​ണ്ടി കെഎ​സ്ആ​ർടിസി വി​ട്ടു കൊ​ടു​ക്കു​ന്ന ബോ​ണ്ട് (ബ​സ് ഓ​ൺ ഡി​മാ​ന്‍റ്) സ​ർ​വീ​സു​ക​ളു​ടെ നി​ര​ക്ക് നി​ശ്ച​യി​ച്ചു. 100 മു​ത​ൽ 200 കി​ലോ​മീ​റ്റ​ർ വ​രെ പ്ര​തി​ദി​ന ദൂ​ര​ത്തി​ന് (നാ​ലു ട്രി​പ്പു​ക​ൾ ) ആ​ണ് തു​ക നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ധി​ക ദൂ​ര​മോ​ട്രി​പ്പോ ഓ​ടി​യാ​ൽ അ​ധി​ക ചാ​ർ​ജ് ന​ല്ക​ണം. ഒ​രു മാ​സ​ത്തെ തു​ക മു​ൻ​കൂ​റാ​യി അ​ട​യ്ക്കു​ക​യും എ​ല്ലാ മാ​സ​വും അ​ഞ്ചി​ന് മു​മ്പ് തു​ക അ​ട​യ്ക്കു​ക​യും വേ​ണ​മെ​ന്നും സിഎം​ഡി​യു​ടെ ഉ​ത്ത​ര​വ്. സ്കൂ​ൾ ബ​സു​ക​ളി​ൽ വ​നി​താ ക​ണ്ട​ക്ട​ർ​മാ​രെ നി​യ​മി​ക്ക​ണം. സ്കൂ​ൾ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ക്ഷം ആ​യ​യോ സ​ഹാ​യി​യോ ബ​സി​ൽ ഒ​പ്പം കൂ​ട്ടാം. ഒ​രു ബ​സി​ൽ 40 കു​ട്ടി​ക​ളെ​യാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. മാ​സ​ത്തി​ൽ 20 ദി​വ​സ​ത്തെ സ​ർ​വീ​സാ​ണ് ന​ട​ത്തു​ക. അധിക ദിവസം അധിക തുക അ​ധി​ക ദി​വ​സം ബ​സ് ഓ​ടി​ക്കേ​ണ്ടി വ​ന്നാ​ൽ അ​ധി​ക തു​ക സ്കൂ​ൾ അ​ധി​കൃ​ത​ർ അ​ട​യ്ക്ക​ണം. സ്കൂ​ൾ സ​ർ​വീ​സ് ന​ട​ത്തു​മ്പോ​ൾ സ്കൂ​ളി​ന്‍റെ പേ​രെ​ഴു​തി​യ…

Read More

കേ​ര​ള​ത്തി​ന്‍റെ ആ​ശ​ങ്ക ക​ണ്ടു..! ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഇടുക്കി ഡാമില്‍ കൂ​ടു​ത​ൽ ജ​ലം ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യി​ല്ല; മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് കു​റ​യ്ക്കാ​മെ​ന്ന് മേ​ൽ​നോ​ട്ട​സ​മി​തി

ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് 137 അ​ടി​യാ​യി നി​ല​നി​ർ​ത്ത​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച് സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച മേ​ൽ​നോ​ട്ട​സ​മി​തി. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 142 അ​ടി​യാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്ന ത​മി​ഴ്നാ​ടി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന നി​ർ​ണാ​യ​ക തീ​രു​മാ​നം മൂ​ന്നം​ഗ സ​മി​തി ഇ​ന്ന് സു​പ്രീം കോ​ട​തി​യെ അ​റി​യി​ക്കും. സ​മീ​പ​കാ​ല കാ​ലാ​വ​സ്ഥ മാ​റ്റ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചും ഇ​ടു​ക്കി ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലു​മാ​ണ് മേ​ൽ​നോ​ട്ട സ​മി​തി മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് കു​റ​യ്ക്ക​ണ​മെ​ന്ന തീ​രു​മാ​ന​മെ​ടു​ത്ത​ത്. കേ​ര​ള​ത്തി​ൽ തു​ലാ​വ​ർ​ഷം തു​ട​ങ്ങു​ന്ന​തേ​യു​ള്ളൂ. മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് വ​ർ​ധി​ച്ച് ഒ​ഴു​ക്കി​ക്ക​ള​യേ​ണ്ട അ​വ​സ്ഥ വ​ന്നാ​ൽ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലേ​ക്കാ​കും ജ​ലം ഒ​ഴു​കി​യെ​ത്തു​ക. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ടെ കൂ​ടു​ത​ൽ ജ​ലം ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ പ​ര​മാ​വ​ധി ജ​ലം ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​ക​ണ​മെ​ന്നും കഴിഞ്ഞ ദിവസം ഉ​ന്ന​ത​ത​ല സ​മി​തി യോ​ഗ​ത്തി​ൽ കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വൈ​ഗ​യി​ലും മ​ധു​ര​യി​ലു​മാ​യി മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ലം സം​ഭ​രി​ക്ക​ണ​മെ​ന്നും ത​മി​ഴ്നാ​ട് പ്ര​തി​നി​ധി​യോ​ട് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടു. ത​മി​ഴ്നാ​ട് അം​ഗീ​ക​രി​ച്ച റൂ​ൾ ക​ർ​വ്…

Read More

ആ​ശ്വ​സ​ക​ര​മാ​യ തീ​രു​മാ​നം… റി​സ​ർ​വേ​ഷ​ൻ ഇ​ല്ലാ​ത്ത ജ​ന​റ​ൽ കോച്ചു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്നു; 23 ട്രെ​യി​നു​ക​ളി​ൽ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും; യാ​ത്രാ​നി​ര​ക്ക് പ​ഴ​യ​തു ത​ന്നെ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് സ്പെ​ഷ്യ​ൽ ട്രെ​യി​നു​ക​ളാ​ക്കി നി​ർ​ത്തി​വെ​ച്ചി​രു​ന്ന റി​സ​ർ​വേ​ഷ​ൻ ഇ​ല്ലാ​ത്ത ജ​ന​റ​ൽ കോ​ച്ചു​ക​ൾ റെ​യി​ൽ​വെ പു​നഃ​സ്ഥാ​പി​ക്കു​ന്നു. ദ​ക്ഷി​ണ റെ​യി​ൽ​വെ​ക്കു കീ​ഴി​ലു​ള്ള 23 ട്രെ​യി​നു​ക​ളി​ല്‍ ന​വം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ ആ​രം​ഭി​ക്കാ​നാ​ണ് റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​നം. ന​വം​ബ​ര്‍ 10 മു​ത​ല്‍ ആ​റ് ട്രെ​യി​നു​ക​ളി​ല്‍ കൂ​ടി ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കാ​നും റെ​യി​ല്‍​വെ ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ർ നി​ര​ന്ത​ര​മാ​യി ആ​വ​ശ്യം ഉ​ന്ന​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യി​ൽ​വെ​യു​ടെ ഈ ​ന​ട​പ​ടി. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റ് സ്ഥി​രം യാ​ത്രി​ക​ര്‍​ക്കും ഏ​റെ ആ​ശ്വ​സ​ക​ര​മാ​യ തീ​രു​മാ​ന​മാ​ണി​ത്. യാ​ത്രാ​നി​ര​ക്ക് പ​ഴ​യ​തു ത​ന്നെകോ​വി​ഡി​നു മു​മ്പ് എ​ക്സ്പ്ര​സ്, മെ​യി​ല്‍ ട്രെ​യി​നു​ക​ളി​ല്‍ ഈ​ടാ​ക്കി​യ യാ​ത്രാ​നി​ര​ക്ക് ത​ന്നെ​യാ​ണ് തു​ട​ര്‍​ന്നും ഈ​ടാ​ക്കു​ക. ഘ​ട്ടം​ഘ​ട്ട​മാ​യി മ​റ്റ് എ​ക്സ്പ്ര​സ്, മെ​യി​ല്‍ തീ​വ​ണ്ടി​ക​ളി​ലും ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ തി​രി​ച്ചു കൊ​ണ്ടു​വ​രും. മെ​മു അ​ട​ക്ക​മു​ള്ള ചി​ല ചു​രു​ക്കം ട്രെ​യി​നു​ക​ളി​ല്‍ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ അ​ണ്‍ റി​സ​ര്‍​വ്ഡ് കോ​ച്ചു​ക​ളു​ള്ള​ത്. ന​വം​ബ​ര്‍…

Read More

കൊ​ണ്ടോ​ട്ടി​യി​ൽ കോളജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; പ​തി​ന​ഞ്ചു​കാ​ര​ൻ ക​സ്റ്റ​ഡി​യി​ലെടുത്ത് പോലീസ്

  മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ പീ​ഡ​ന​ശ്ര​മം ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. 15കാ​ര​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് സൂചന. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് കോ​ള​ജി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന 21കാ​രി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കാ​ത്തു​നി​ന്ന​യാ​ൾ കീ​ഴ്പ്പെ​ടു​ത്തി വ​യ​ലി​ലെ വാ​ഴ​ത്തോ​ട്ട​ത്തി​ലേ​ക്കു വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. കു​ത​റി​മാ​റി ര​ക്ഷ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ വീ​ണ്ടും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. മു​ഖ​ത്തു ക​ല്ലു​കൊ​ണ്ടി​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. ഇ​തോ​ടെ പെ​ൺ​കു​ട്ടി തൊ​ട്ട​ടു​ത്ത വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ആ​ളു​ടെ ചെ​രി​പ്പ് സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ല​ഭി​ച്ചി​രു​ന്നു. പ​രി​സ​ര​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ശേ​ഖ​രി​ച്ചാ​ണ് പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Read More