വൈപ്പിന്‍: കടല്‍കൊള്ളക്കാരുടെ ആക്രമണത്തിനിരയായി ആഫ്രിക്കയിലെ ഗാബോണ്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന എംവി ടാമ്പന്‍ എന്ന ചരക്കുകപ്പലിൽ വൈപ്പിൻ സ്വദേശി ഷായൽ സേവ്യർ (23) കുടുങ്ങിയത് വിവാഹത്തിനായി നാട്ടിലേക്കു മടങ്ങാനിരിക്കെ. ഓച്ചന്തുരുത്ത് കാട്ടുകണ്ടത്തില്‍ സേവ്യറിന്റെ മകനായ ഷായല്‍ എട്ടുമാസം മുമ്പാണ് കപ്പലില്‍ ജോലിയില്‍ പ്രവേശിച്ചത്. അടുത്തമാസം എട്ടിനാണ് വിവാഹം നിശ്ചയം തീരുമാനിച്ചിരുന്നത്. ഇതിനായി നാട്ടിലേക്കു വരാന്‍ ഒരുങ്ങുമ്പോഴാണ് കപ്പല്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തിനിരയായി ഗാബോണില്‍ കുടുങ്ങിയത്. കപ്പല്‍ ആക്രമിച്ച കൊള്ളസംഘം ഒരു എന്‍ജിനീയറെ കടത്തിക്കൊണ്ട് പോകുകയും തടയാന്‍ ചെന്നവര്ക്കുനേരേ നിറയൊഴിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് എല്ലാവരും ഭയചകിതരാണെന്നും കടല്കൊളളക്കാരുടെ ആക്രമണം ഏതു നിമിഷവും ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് കപ്പലിലുളളവരെന്നും ഷായല്‍ കുടുംബാഗങ്ങളെ ഫോണില്‍ വിളിച്ചപ്പോൾ അറിയിച്ചിരുന്നു. രണ്ടു തവണ മാത്രം… ഷായല്‍ അടക്കം 17 ഇന്ത്യക്കാരാണ് കപ്പലില്‍ ഉള്ളത്. ഷായലിനെക്കൂടാതെ മറ്റൊരു മലയാളിയും ഇതിൽ ഉൾപ്പെടും. എന്‍ജിനീയറെ തട്ടിക്കൊണ്ട് പോയ സാഹചര്യത്തില്‍ കേസ്…
Read MoreCategory: Top News
ചൊക്ലി ദേശത്തെ കരുത്തൻ, പാർട്ടിയെ ഓർത്ത് കനവ് കാണുന്നവൻ…! തന്നെ പുകഴ്ത്തുന്ന പാട്ടുമായി ടി.പി. കേസിലെ പ്രതി മുഹമ്മദ് ഷാഫി; വിമർശനങ്ങളുമായി സമൂഹമാധ്യമങ്ങൾ
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ പുകഴ്ത്തിയുള്ള പാട്ട് വൈറലാകുന്നതിനോടൊപ്പം വ്യാപക വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ഏറ്റുവാങ്ങുന്നു. തന്നെ പുകഴ്ത്തുന്ന പാട്ട് ഷാഫി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ” ചൊക്ലി ദേശത്ത് എന്നെന്നും കരുത്തായി നമ്മുടെ ഷാഫിക്കായായി…. എന്നെന്നും പാർട്ടിയെ ഓർത്ത്…എന്നെന്നും കനവ് കാണുന്ന… സുഹൃത്തുക്കൾക്കായി ജന്മം നൽകീടുന്ന ഷാഫിക്ക… ‘ ഇങ്ങനെ പോകുന്നു ഷാഫിയെ പുകഴ്ത്തിയുള്ള പാട്ടിന്റെ വരികൾ. മൈക്കിൽ ഈ പാട്ടു പാടുന്പോൾ സമീപത്ത് മുഹമ്മദ് ഷാഫി ഇരുന്ന് ആസ്വദിക്കുന്നതും കാണാം. ഒരു സ്വകാര്യ ചടങ്ങിലാണ് സംഭവം. ടി.പി. വധക്കേസിലെ പ്രതികൾക്ക് വഴിവിട്ട് പരോൾ നല്‍കുന്നതായി കെ.കെ. രമ ആരോപിച്ചിരുന്നു. സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടപ്പെട്ടവർ ആയതിനാലാണ് പരോൾ അനുവദിക്കുന്നതെന്നും രമ ആരോപിച്ചിരുന്നു.
Read Moreജലീൽ പുറത്തേക്ക്? സിപിഎം-ജലീൽ ബന്ധം ഉലയുന്നു; ജലീലിന്റെ ഇഡി പ്രേമം സിപിഎമ്മിനു വിനയാകും; ജലീൽ പുതിയ മേച്ചിൻപ്പുറംതേടുന്നുവെന്ന വാർത്തയും പുറത്തേക്ക്…
ജോണ്സണ് വേങ്ങത്തടം കോട്ടയം: എൽഡിഎഫിനും സിപിഎമ്മിനും രാഷ്ട്രീയപരമായി ഗുണം ചെയ്യുന്ന പികെ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെയുള്ള ആരോപണങ്ങളിൽ നിന്നും സിപിഎം പിൻമാറുന്നതോടെ കെ.ടി. ജലീൽ പാർട്ടിയിൽ ഒറ്റപ്പെടുന്നു. സിപിഎമ്മിന്റെ പ്രധാനപരിപാടികളിൽ നിന്നും കെ.ടി. ജലീലിനെ മാറ്റി നിർത്തുമെന്നസൂചനയും പുറത്തു വരുന്നു. ഈ വിഷയത്തിൽ ജലീലിന് സിപിഎമ്മിന്റെ പിന്തുണയില്ല എന്നതാണ് പലരേയും ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും അതിനു പിറകെ സിപിഎം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും ഒടുവിൽ സഹകരണ മന്ത്രി വി.എൻ വാസവനും ഇക്കാര്യത്തിൽ അടിവരയിട്ട് നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. എആർ സഹകരണ ബാങ്കിലേത് ഒരു സഹകരണ ബാങ്ക് തിരിമറി മാത്രമാണോ അതോ, ജലീൽ ആരോപിക്കപ്പെടുന്നതുപോലെ വൻ കള്ളപ്പണ ഇടപാണോ എന്നതു വഴിയേ തെളിഞ്ഞുവരേണ്ടിവരും. സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട് മറ്റു പല ആരോപണങ്ങൾക്കും വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടു ജലീലിൽ അടുക്കുന്നതോടെ സിപിഎമ്മിനു കനത്ത…
Read Moreജീവരക്തം ദേവിക്കു സമർപ്പിക്കുന്ന പാരമ്പര്യമുള്ള ഭക്തർ ക്ഷേത്രഭൂമി അന്യാധീനപ്പെടുത്താൻ അനുവദിക്കില്ലെന്ന് കെ.പി. ശശികല
കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രഭൂമി അന്യാധീനപ്പെടുത്താനുള്ള നീക്കത്തിനെതിരെ ലോകമെന്പാടുമുള്ള ദേവി ഭക്തരെ അണിനിരത്തി പ്രക്ഷോഭം നടത്തുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. ജീവരക്തം ദേവിക്കു സമർപ്പിക്കുന്ന പാരന്പര്യമുള്ള ഭക്തർ ക്ഷേത്രഭൂമി അന്യാധീനപ്പെടുത്താൻ അനുവദിക്കില്ല. മുസിരിസ് കന്പനിയുമായി ദേവസ്വം ബോർഡ് കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഉടൻ റദ്ദാക്കണം. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഉൗട്ടുപുരയും സ്ട്രോംഗ് റൂമും മുസിരിസ് കന്പനിക്കു പണയപ്പെടുത്താനുള്ള നീക്കത്തിനെതിരെ ക്ഷേത്ര രക്ഷാവേദി നടത്തിയ നവദിന നാമജപയജ്ഞത്തിന്റെ സമാപന ദിവസം ഭക്തരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ദേവസ്വം ബോർഡ് തീരുമാനത്തിൽ നിന്നും പിന്മാറുന്നില്ലെങ്കിൽ ക്ഷേത്ര ഭരണം രാഷ്ട്രീയവിമുക്തമാക്കുവാനുള്ള പ്രക്ഷോഭത്തിന്റെ നിമിത്തമായി കൊടുങ്ങല്ലൂരിലെ പ്രക്ഷോഭമെന്നും കെ.പി. ശശികല പറഞ്ഞു. ഭക്തജന പ്രക്ഷോഭത്തിനു നേതൃത്വം നൽകുന്ന ഹൈന്ദവ സാമുദായിക സംഘടനകളുടെ വനിത ഭാരവാഹികളെ കെ.പി. ശശികല ഷാൾ അണിയിച്ചു. ക്ഷേത്രരക്ഷാ വേദി ചെയർമാൻ മേജർ ജനറൽ ഡോ.പി.…
Read Moreസ്കൂള്‍ തുറന്ന് ഒരാഴ്ച്ചയ്ക്കകം 27 കുട്ടികള്‍ക്കും 12 അധ്യാപകര്‍ക്കും കോവിഡ് ! തമിഴ്നാട്ടില്‍ വീണ്ടും സ്കൂളുകള്‍ അടയ്ക്കുവാന്‍ സാധ്യത…
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ഇതിനോടകം സ്കൂളുകള്‍ തുറന്നു കഴിഞ്ഞു. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടില്‍ സ്കൂളുകള്‍ തുറന്നിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ കോവിഡ് പടരുന്ന കാഴ്ചയാണ് കാണാനാവുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ 40 പേര്‍ക്ക് സ്കൂളുകളില്‍ നിന്ന് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചീഫ് സെക്രട്ടറി ജില്ലാ അധികാരികളുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. ഒന്നാം തീയതിയാണ് തമിഴ്നാട്ടില്‍ 9 മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ തുടങ്ങിയത്. ഒപ്പം കോളജുകളും ആരംഭിച്ചു.എല്ലാ മുന്‍കരുതലുകളും എടുത്താണ് ക്ലാസുകള്‍ തുടങ്ങിയത്. 20 കുട്ടികള്‍ വീതമാണ് ഓരോ ക്ലാസിലുമുള്ളത്.കൂടാതെ ഒരു ബെഞ്ചില്‍ രണ്ടുപേരെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ.പക്ഷേ പത്തുദിവസത്തിനിടെ 27 കുട്ടികള്‍ക്കും 12 അധ്യാപകര്‍ക്കുമാണു രോഗം സ്ഥിരീകരിച്ചത്. ചെന്നൈ,തഞ്ചാവൂര്‍ , അരിയലൂര്‍ ,തിരുപ്പൂര്‍ തുടങ്ങിയ ജില്ലകളിലാണു രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച സ്ഥാപനങ്ങള്‍ ഉടനടി അടയ്ക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. അണുനശീകരണ…
Read Moreകള്ളനെ വിശ്വസിച്ച പോലീസ്; പൂജപ്പര ജയിൽ നിന്നും ചാടിയ കൊലക്കേസ് പ്രതി പോലീസുകാരുടെ വിശ്വസ്തൻ; ജയിലിൽ പ്രത്യേക നിരീക്ഷണമില്ലായിരുന്നു; വിശ്വാസം തകർന്നപ്പോൾ ഉദ്യോഗസ്ഥന് എട്ടിന്റെ പണിയും….
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും ജയിൽ ചാടിയ കൊലക്കേസ് പ്രതി ജാഹിർ ഹുസൈൻ (48) നെ പിടികൂടാൻ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. ഇതിനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാധ്യായയുടെ നിർദേശാനുസരണം പൂജപ്പുര സിഐ റോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. തൂത്തുക്കുടി സ്വദേശിയായ ജാഹിർ ഹുസൈൻ പൂജപ്പുര ജയിലിന് പുറത്തെത്തിയ ശേഷം ഓട്ടോറിക്ഷയിൽ തന്പാനൂരിലെത്തി അവിടെ നിന്നും തമിഴ്നാട്ടിലേക്ക് കടന്നതായാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ പിടികൂടാൻ സിറ്റി പോലീസ് തമിഴ്നാട് പോലീസിന്റെ സഹായം തേടി. തടവുകാരന്റെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ തമിഴ്നാട് പോലീസിന് കൈമാറി. പൂജപ്പുര പോലീസ് തമിഴ്നാട് തൂത്തുക്കുടിയിലേക്ക് തിരിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് ജാഹിർ ഹുസൈൻ ജയിലിൽ നിന്നും രക്ഷപ്പെട്ടത്.ചാലയിലെ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ 2017 ജൂണിൽ ഇയാളെ തിരുവനന്തപുരം സെഷൻസ് കോടതി ജീവപര്യന്തം തടവിന്…
Read More‘വിസ്മയമെന്ന്’ പറയുന്നവർ കാണണം ഈ ചിത്രങ്ങൾ..! മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ച് താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ മാധ്യമ പ്രവർത്തകർക്ക് നേരെ താലിബാന്റെ ക്രൂര അതിക്രമം. കാബൂളിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരെയാണ് ക്രൂരമായി മർദിച്ചത്. അടികൊണ്ട മാധ്യമ പ്രവർത്തകരുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. താലിബാൻ നടപടിക്കെതിരേ വ്യാപക വിമർശനവും ഉയർന്നിട്ടുണ്ട്. താലിബാൻ വസന്തം കൊണ്ട് വരുമെന്ന് കരുതുന്നവർ കാണണം ആ ദൃശ്യങ്ങൾ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നിരവധിപ്പേർ കുറിച്ചത്. കഴിഞ്ഞ ദിവസം കാബൂളിൽ പാക് ചാരസംഘടനയായ ഐഎസ്ഐ മേധാവിക്കെതിരേ വൻ പ്രതിഷേധം നടന്നിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേരാണ് ഇതിൽ പങ്കെടുത്തത്. അഫ്ഗാനിൽ പാക്കിസ്ഥാന്റെ ഇടപെടൽ വേണ്ടെന്ന് പറഞ്ഞാണ് പ്രതിഷേധമുണ്ടായത്.
Read Moreകാർമുകിൽ വർണ്ണന് ചാർത്താൻ 90 പവന്റെ സ്വർണക്കിരീടം; വഴിപാടായി സമർപ്പിച്ചത് പ്രവാസി വ്യവസായി രവി പിള്ള; ക്ഷേത്രസന്നിധിയിൽ മകൻ ഗണേഷിന്റെ വിവാഹം ഇന്ന്
ഗുരുവായൂർ: ഗുരുവായൂരപ്പനു വഴിപാടായി പ്രവാസി വ്യവസായി രവി പിള്ള 725 ഗ്രാം തൂക്കമുള്ള സ്വർണക്കിരീടം സമർപ്പിച്ചു. മരതകപ്പച്ചയും കല്ലുകളും പതിപ്പിച്ചിട്ടുണ്ട്. മുകൾഭാഗത്തു സ്വർണത്തിൽ മയിൽപ്പീലിയും കൊത്തിയതാണ് മനോഹരമായ കിരീടം. ഏഴ് ഇഞ്ച് ഉയരവും അഞ്ചേമുക്കാൽ ഇഞ്ച് ചുറ്റളവുമുണ്ട്. നക്ഷി ഡിസൈനിൽ കൈകൊണ്ട് നിർമിച്ചതാണിത്. വിവിധ ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾക്കു കിരീടവും ആഭരണങ്ങളും നിർമിക്കുന്ന പാകുന്നം രാമൻകുട്ടി ദണ്ഡപാണിയുടെ നേതൃത്വത്തിൽ മലബാർ ഗോൾഡിന്റെ ഹൈദരാബാദ് ഫാക്ടറിയിലാണ് നിർമിച്ചത്. ഇന്നലെ രാവിലെ പന്തീരടിപൂജയ്ക്കു ശേഷമായിരുന്നു സമർപ്പണം. രവി പിള്ള, ഭാര്യ ഗീത പിള്ള, ഇന്നു വിവാഹിതനാകുന്ന മകൻ ഗണേഷ് എന്നിവർ ചേർന്നു കിരീടം സോപാനപ്പടിയിൽ സമർപ്പിച്ചു. മേൽശാന്തി ശങ്കരനാരായണ പ്രമോദ് കിരീടം ഗുരുവായൂരപ്പനു ചാർത്തി. രാവിലെ ക്ഷേത്രത്തിലെത്തിയ രവി പിള്ളയെയും കുടുംബത്തെയും ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, ഭരണസമിതി അംഗങ്ങളായ കെ. അജിത്, കെ.വി. ഷാജി, മല്ലിശേരി പരമേശ്വരൻ നന്പൂതിരിപ്പാട്…
Read Moreനിപ്പ ഭീതിയകലുന്നു! മരിച്ചകുട്ടിയുടെ സമ്പര്‍ക്ക പട്ടികയിൽ നെഗറ്റീവ് ആയവരുടെ എണ്ണം 61 ആയി
കോഴിക്കോട്: നിപ്പ ഭീതിയില്‍ ആശ്വാസം പകര്‍ന്ന് കൂടുതല്‍ പരിശോധനാഫലങ്ങള്‍. 15 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിലാണ് പരിശോധന നടത്തിയത്. ഇതോടെ മരിച്ചകുട്ടിയുടെ സമ്പര്‍ക്ക പട്ടികയിൽ നെഗറ്റീവ് ആയവരുടെ എണ്ണം 61 ആയി. മന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച പത്തു പേരുടെയും ബുധനാഴ്ച 36 പേരുടെയും പരിശോധനാഫലം നെഗറ്റീവായിരുന്നു. ആശങ്ക ഒഴിഞ്ഞതോടെ ജില്ലയിലെ നിപ്പാ കണ്ടെയ്ൻമെന്റ് സോണുകളില്‍ ഒഴികെ വാക്സിനേഷന് ഇന്നുമുതല്‍ പുനരാരംഭിക്കും. 265 പേരാണു സമ്പര്‍ക്ക പട്ടി കയിലുള്ളത്. എട്ടുപേരെ കൂടി ഇന്നലെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി. 68 പേരാണു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ കഴിയുന്നത്. ഇതില്‍ 12 പേര്‍ക്കു പനിലക്ഷണങ്ങളുണ്ട്. എന്നാല്‍ മറ്റ് ആരോഗ്യ പ്രശ്ന ങ്ങളില്ല. സ്രോതസ് കണ്ടെത്താന്‍ മൃഗസംരക്ഷണവകുപ്പ് ശേഖരിച്ച അഞ്ച് സാമ്പിളുകള്‍ പരിശോധനയ്ക്കയക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreസിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ കൊലപാതകം ! സ്വകാര്യ ഭാഗങ്ങളില്‍ മാരകമായ പരിക്കേല്‍പ്പിച്ചു; കീഴടങ്ങിയ നിസാമുദ്ദീന്‍ യഥാര്‍ഥ പ്രതിയല്ലെന്ന് യുവതിയുടെ വീട്ടുകാര്‍…
രാജ്യതലസ്ഥാനത്ത് വീണ്ടും നിര്‍ഭയ മോഡല്‍ കൊലപാതകം അരങ്ങേറിയതിന്റെ നടുക്കത്തിലാണ് രാജ്യം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 26ന് ഡല്‍ഹി ലജ്പത് നഗര്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടത് അതിക്രൂര പീഡനത്തിന് ഇരയായ ശേഷമെന്നാണ് വിവരം. എന്നാല്‍ രാജ്യത്തെ നടുക്കുന്ന സംഭവമായിട്ടും ഈ വിഷയത്തിന് അധികമാരും ശ്രദ്ധ കൊടുത്തിട്ടില്ല. കൊലക്കേസില്‍ ഒരാളെ പൊലീസ് പ്രതിയാക്കിയെങ്കിലും ഇരയുടെ കുടുംബം പറയുന്നത് ഇയാളല്ല യഥാര്‍ഥ പ്രതിയെന്നാണ്. സോഷ്യല്‍ മീഡിയയില്‍ ഒറ്റതിരിഞ്ഞ ക്യാമ്പെയ്നുകള്‍ നടക്കുന്നുണ്ടെങ്കിലും രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കൊന്നും ഇതൊരു വിഷയമായി മാറുന്നില്ലെന്നതും ശ്രദ്ധേയമാണ്. അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായിരുന്നു സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. യുവതി കൂട്ടബലാത്സംഗത്തിനിരയായി എന്നും അറസ്റ്റിലായ ഒരു പ്രതി മാത്രമല്ല പിന്നിലുള്ളതെന്നും ബന്ധുക്കള്‍ ആരോപിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായ സിവില്‍ ഡിഫന്‍സ് വാളണ്ടിയറുടെ കൊലപാതകം പൊലീസ് രേഖകള്‍…
Read More