ബ്രിട്ടനില്‍ രണ്ടു ഡോസ് വാക്സിന് സ്വീകരിച്ച ശേഷവും മരണമടഞ്ഞ 42 പേരില്‍ മൂന്നിലൊന്നു പേരെയും ബാധിച്ചിരുന്നത് ഇന്ത്യയില്‍ നിന്നെത്തിയ ഡെല്‍റ്റ വകഭേദം എന്ന് തെളിഞ്ഞിരിക്കുകയാണ്. ബ്രിട്ടനിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നത് നാലാഴ്ച്ചത്തെക്ക് കൂടി നീട്ടാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ ഈ റിപ്പോര്‍ട്ട് പ്രകാരം രണ്ടു ഡോസുകളും എടുത്തിട്ടും കോവിഡ് മൂലം മരണമടഞ്ഞവരില്‍ 29 ശതമാനം പേരിലും ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. അടച്ചിട്ടയിടങ്ങളില്‍ കെന്റ് വകഭേദത്തേക്കാള്‍ 64 ശതമാനം അധികമാണ് ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനശേഷി. നിലവില്‍ ബ്രിട്ടനില്‍ ഏറ്റവും വ്യാപകമായുള്ളത് ഈ വകഭേദമാണ്. മൊത്തം രോഗികളീല്‍ 90 ശതമാനം പേരില്‍ വരെ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. രോഗവ്യാപന തോതില്‍ വര്‍ദ്ധനയുണ്ടാകുന്നതിനൊപ്പം, ഈ റിപ്പോര്‍ട്ടുകൂടി വന്നതോടെ ബ്രിട്ടനില്‍ ഒരു മൂന്നാം തരംഗം ഉണ്ടാകുമെന്ന ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതേ…
Read MoreCategory: Top News
ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത! നാളെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; പൊതുജാഗ്രത നിർദേശങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 17 വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ 30 – 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജാഗ്രത നിർദേശങ്ങൾ *ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. *മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക. * ഉറപ്പില്ലാത്ത പരസ്യ…
Read Moreഡെല്‍റ്റ വകഭേദം മരണത്തിന്റെ വാഹകനോ ? ആറാഴ്ചയ്ക്കിടെ കോവിഡ് മരണ നിരക്ക് ഇരട്ടിയായി; ഡെല്‍റ്റയുടെ പുതിയ വേര്‍ഷന്‍ ‘ഡെല്‍റ്റ പ്ലസ്’ അതി മാരകം…
ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റാ വകഭേദത്തിന് വീണ്ടും ജനിതക വ്യതിയാനം സംഭവിച്ചു. ഡെല്‍റ്റ പ്ലസ് എന്ന പേരിലുള്ള പുതിയ വകഭേദമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് അതിതീവ്ര വ്യാപനശേഷിയുള്ള മാരകമായ കോവിഡ് വകഭേദമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായി മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഐ.സി.എം.ആര്. ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രാജ്യത്ത് ആറാഴ്ചയ്ക്കിടെ കോവിഡ് മരണ നിരക്ക് ഇരട്ടിയായി. നാല് സംസ്ഥാനങ്ങളൊഴികെ മറ്റെല്ലായിടത്തും മരണം ഇരട്ടിയായി. ഏപ്രില്‍ ഒന്നിന് ശേഷം രാജ്യത്ത് ഇതുവരെ 2.1 ലക്ഷം കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. കോവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറാഴ്ചയ്ക്കിടെ മരണനിരക്ക് ഇരട്ടിയായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ ഒന്നിന് ശേഷം രാജ്യത്ത് 2.1 ലക്ഷം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1.18 ലക്ഷം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം മരണനിരക്കില്‍ 19 ശതമാനത്തിന്റെ…
Read Moreഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയവ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട…! മോർഫിംഗ് നടത്തി പണം തട്ടുന്ന സംഘങ്ങൾ സജീവം; ഇടുക്കിയിലെ സംഭവം ഇങ്ങനെ…
കട്ടപ്പന: സമൂഹ മാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പ് ജില്ലയിലും വ്യാപകമാകുന്നു. ജില്ലയിൽ നിരവധി ആളുകൾക്ക് ഇത്തരത്തിൽ പണം നഷ്ടമാകുകയാണ്. ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് മുതലായ സമൂഹ മാധ്യമങ്ങൾ വഴിയാണ് തട്ടിപ്പ് നടക്കുന്നത്. വീഡിയോകോൾ ചെയ്ത് മോർഫിംഗ് നടത്തി ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. ഫേസ്ബുക്ക് മെസഞ്ചറിലൂടെയും വാട്സ് ആപ്പിലൂടെയുമൊക്കെയാണ് വീഡിയോകോൾ വരുന്നത്. വിളിക്കുന്നയാൾക്കുപകരം സ്ത്രീയുടെ നഗ്നദൃശ്യമാണ് പ്രത്യക്ഷപ്പെടുക. കോൾ എടുത്തുകഴിഞ്ഞാലുടൻ റിക്കോർഡ് ചെയ്യുകയും മുഖം മറ്റേതെങ്കിലും അശ്ലീല വീഡിയോയുമായി ചേർത്ത് മോർഫുചെയ്ത് സെക്സ് വീഡിയോചാറ്റ് എന്ന രീതിയിലാക്കുകയുമാണ് സംഘം ചെയ്യുന്നത്. ഇത് ഫേസ്ബുക്കിൽ ഫ്രണ്ട് ലിസ്റ്റിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം അയച്ചുകൊടുക്കുമെന്ന് പറഞ്ഞാണ് ഭീഷണി. ജില്ലയിൽ നിരവധി ആളുകൾക്കാണ് ഇത്തരത്തിൽ പണം നഷ്ടമായത്. എഴുകുംവയൽ സ്വദേശിയും ബിഎസ്എൻഎൽ ജീവനക്കാരനുമായ ഇമ്മാനുവേലിന് ഇത്തരത്തിൽ ഫേസ്ബുക്ക് മെസഞ്ചറിൽ വീഡിയോകോൾ വരികയും നിമിഷങ്ങൾക്കകം മുഖം മറ്റൊരു അശ്ലീല വീഡിയോയുമായി ചേർത്ത് മോർഫുചെയ്ത് സെക്സ് വീഡിയോചാറ്റ് എന്ന…
Read Moreരാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നു; ഇന്ന് 70,421 പേർക്ക് വൈറസ്ബാധ; കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ കുറവില്ല; മരിച്ചത് 3,921 പേര്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 70,421 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 72 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കാണിത്. അതേസമയം രാജ്യത്ത് കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ കുറവില്ല. 24 മണിക്കൂറിനിടെ 3,921 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,74,305 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിലവിൽ 2,95,10,410 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,81,62,947 പേർ രോഗമുക്തരായി. ഇന്ത്യയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 9,73,158 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. 1,19,501 ലക്ഷം പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായത്. നിലവിൽ 25,48,49,301 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു.
Read Moreഭര്‍ത്താവുമായി പിണങ്ങി കഴിയുന്നതിനിടയില്‍ വിവാഹിതനായ രതീഷുമായി പ്രണയത്തിലായി! കുട്ടിയെ മര്‍ദിച്ചത് ഒന്നിച്ചുള്ള ജീവിതത്തിനു തടസമാകുന്നതിനാൽ; കുഞ്ഞിന്റെ ചികിത്സ സർക്കാർ ഏറ്റെടുക്കും
കേളകം(കണ്ണൂർ): കണിച്ചാറിനടുത്ത് ചെങ്ങോത്ത് ഒരു വയസുള്ള കുഞ്ഞിന് ക്രൂരമർദനം. കുഞ്ഞിന്റെ അമ്മയുടെ കാമുകനാണ് മർദിച്ചത്. മർദനത്തിൽ തോളിനോടു ചേർന്ന കോളർ അസ്ഥി പൊട്ടിയ പെൺകുഞ്ഞിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുട്ടിയുടെ അമ്മ ചെങ്ങോം വെട്ടത്ത് രമ്യ (23), കൊട്ടിയൂര്‍ പാലുകാച്ചിയിലെ പി.എസ്. രതീഷ്(38) എന്നിവരെ കേളകം സിഐ എ. വിപിൻദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരേ ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്. മർദനമേറ്റതിനെത്തുടർന്ന് കുട്ടിയുടെ മുഖത്ത് നീർക്കെട്ടുമുണ്ട്. ശനിയാഴ്ച രാത്രിയാണ് കുഞ്ഞിനു മർദനമേറ്റത്. പരിക്കേറ്റ കുഞ്ഞിനെ അമ്മ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ മർദനമേറ്റതായി കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് വിശദ പരിശോധനയ്ക്കായി കുട്ടിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. രതീഷിനെതിരേ കുഞ്ഞിനെ മർദിച്ചതിനും രമ്യക്കെതിരേ കുഞ്ഞിന് സംരക്ഷണം നൽകാത്തതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ…
Read Moreകാലവർഷം ശക്തമായി; വ്യാഴാഴ്ച വരെ മഴ; കേരളത്തിൽ വീണ്ടും മഴ ശക്തിപ്പെടാനിടയാക്കിയത് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനം
തിരുവനന്തപുരം: വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അടുത്ത 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കും തുടർന്നുള്ള ദിവസങ്ങളിൽ 24 മണിക്കൂറിൽ 20 സെന്റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കുമാണ് സാധ്യത.ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനമാണു കേരളത്തിൽ വീണ്ടും മഴ ശക്തിപ്പെടാനിടയാക്കിയത്. കാലവർഷം ഇക്കുറി നേരത്തെ എത്തിയെങ്കിലും ആദ്യ ആഴ്ചകളിൽ പൊതുവെ ദുർബലമായി തുടരുകയായിരുന്നു.കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വ്യാഴാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയു ളള ജില്ലകളിൽ ഇന്നും നാളെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് ഭാഗത്തും വ്യാഴാഴ്ച വരെ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നും…
Read Moreപിഞ്ച് കുഞ്ഞിനോട് ഇങ്ങനെയൊക്കെ ചെയ്യാമോ? അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ; സംഭവം കണ്ണൂര്‍ കേളകത്ത്
കണ്ണൂർ: കണ്ണൂര്‍ കേളകത്ത് പിഞ്ച് കുഞ്ഞിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. കൊട്ടിയൂർ പാലുകാച്ചി സ്വദേശി രതീഷ് (43), കുട്ടിയുടെ അമ്മ രമ്യ (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ചോദ്യം പോലീസ് ചെയ്തുവരികയാണ്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന് ഇടപെട്ടു. വിശദമായ അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദേശം നല്കി. കേളകം കണിച്ചാർ അംശം ചെങ്ങോത്ത് ഒരു വയസുള്ള പെണ്‍കുട്ടിക്കു നേരെയായിരുന്നു രണ്ടാനച്ഛന്റെ അതിക്രമം. മരക്കഷണം കൊണ്ടുള്ള അടിയിൽ കുട്ടിയുടെ തോളെല്ല് പൊട്ടി. തലയ്ക്കും മുഖത്തും പരിക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ മുൻപും മർദിച്ചിരുന്നതായി പോലീസ് പറയുന്നു. രാത്രിയിൽ വെറുംനിലത്താണ് കുട്ടിയെ കിടത്തിയിരുന്നതെന്നും പറയുന്നു. പരിക്കേറ്റ കുഞ്ഞിനെ രാത്രി എട്ടിന് പേരാവൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുക യായിരുന്നു. കുട്ടി അപകടനില…
Read Moreഷമീമ ബീഗത്തോടു ബ്രിട്ടന് സ്വീകരിച്ച നയം തന്നെ മലയാളി യുവതികളുടെ കാര്യത്തിലും പിന്തുടരാന് കേന്ദ്രം;യുവതികള്‍ ചാവേര്‍ സ്ഫോടനം നടത്താന്‍ പരിശീലനം ലഭിച്ചവരെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍…
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി യുവതികളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരുന്നത് സുരക്ഷ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. ഐഎസിലെ സ്ത്രീകള്‍ക്ക് ചാവേര്‍ ആക്രമണത്തിന് പരിശീലനം ലഭിച്ചതിന് തെളിവുണ്ട്. വിഷയം കോടതിയിലെത്തിയാല്‍ നിയമപരമായി നേരിടാനാണ് സര്‍ക്കാരിന്റെ നീക്കം. ഐഎസില്‍ ചേര്‍ന്ന നാല് മലയാളി വനിതകളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതില്‍ കേന്ദ്രത്തിന് താത്പര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിയാണെന്ന് സ്ഥിരീകരിക്കുന്നതാണ് ഈ നീക്കവും. ഐഎസില്‍ ചേര്‍ന്നവരെ തിരികെ കൊണ്ടുവരണമെന്ന് മുന്‍ അംബാസഡര്‍ കെ പി ഫാബിയന്‍ ആവശ്യപ്പെട്ടിരുന്നു. മടക്കികൊണ്ടുവരാതിരിക്കാന്‍ നിയമപരമായി കാരണമില്ലെന്നും രാജ്യത്ത് കസ്റ്റഡിയിലിരിക്കും എന്നതിനാല്‍ മറ്റ് ആശങ്കകള്‍ക്ക് അടസ്ഥാനമില്ലെന്നുമായിരുന്നു ഫാബിയന്‍ പറഞ്ഞത്. എന്നാല്‍ ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് ഏജന്‍സി പറയുന്നു. സോണിയ, മെറിന്, നിമിഷ ഫാത്തിമ, റഫീല എന്നീ മലയാളികളാണ് അഫ്ഗാന് ജയിലിലുള്ളത്. അതേസമയം നിമിഷ മോചിതയാകും എന്ന വിവരമാണ് ഇതുവരെ…
Read Moreഎന്റെ സിവനേ…! കൊറോണ വൈറസിനെ വവ്വാലുകളില്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ചൈനീസ് ഗവേഷകര്‍; പുതിയ വവ്വാല് സിദ്ധാന്തം ഇങ്ങനെ…
കോവിഡ് വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന് ലോകവ്യാപകമായി ആരോപണമുയരുമ്പോഴും ‘വവ്വാല് സിദ്ധാന്ത’ത്തില്‍ മുറുകെപ്പിടിച്ച് ചൈന. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ വവ്വാലുകളില്‍ കണ്ടെത്തിയെന്നാണ് ചൈനീസ് ഗവേഷകര്‍ അവകാശപ്പെടുന്നത്. വുഹാനിലുള്ള വൈറോളജി ലാബില്‍നിന്നാണു കൊറോണ വൈറസ് ചോര്‍ന്നതെന്ന ആരോപണത്തില്‍ അന്വേഷണവുമായി അമേരിക്ക മുന്നോട്ടുേപാകുന്നതിനിടെയാണു ചൈനീസ് ശാസ്ത്രജ്ഞര്‍ വീണ്ടും ‘വവ്വാല് സിദ്ധാന്ത’വുമായി രംഗത്തെത്തിയത്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ വവ്വാലുകളില്‍ കൊറോണ വൈറസിന്റെ എത്ര വകഭേദങ്ങളുണ്ടെന്നും അവയില്‍ എത്രയെണ്ണം മനുഷ്യരിലേക്കു പടരാന്‍ ശേഷിയുള്ളതാണെന്നും ഗവേഷണത്തില്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ പറയുന്നു. 24 വൈറസ് വകഭേദങ്ങള്‍ വവ്വാലുകളില്‍ കണ്ടെത്തിയതില്‍ നാലെണ്ണം സാര്‍സ് കോവ്-2 കൊറോണ വൈറസിനോടു സാമ്യമുള്ളതാണ്. ഷാന്‍ഡോങ് സര്‍വകലാശാലയിലെ ഗവേഷകരുടെ പഠന റിപ്പോര്‍ട്ട് സെല്‍ ജേണലിലാണു പ്രസിദ്ധീകരിച്ചത്. കാട്ടുവവ്വാലുകളുടെ മൂത്രം, കാഷ്ഠം വായില്‍നിന്ന് എടുത്ത സ്രവം എന്നിവയാണു പരിശോധനാവിധേയമാക്കിയത്. വവ്വാലില്‍ കണ്ടെത്തിയ വൈറസ് വകഭേദങ്ങളിലൊന്ന് ഇപ്പോള്‍ മനുഷ്യരിലേക്ക് പടരുന്നതുമായി അതീവ സാമ്യമുള്ളതാണ്. സമാനമായ വൈറസ് വകഭേദം…
Read More