തീവ്രവാദത്തിന്റെ വിളനിലമായതിനാല്‍ പല രാജ്യങ്ങളും പാകിസ്ഥാനോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുകയാണ്. പാക്കിസ്ഥാനുമായുള്ള പല രാജ്യങ്ങളുടെയും നയതന്ത്രബന്ധം വളരെ മോശമായ അവസ്ഥയിലുമാണ്. ഈ അവസരത്തില്‍ നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പാക്കിസ്താന് അയച്ച മാമ്പഴം നിരസിച്ചിരിക്കുകയാണ് യുഎസും ചൈനയുമുള്‍പ്പെടുന്ന രാജ്യങ്ങള്‍. 32 രാജ്യങ്ങളിലെ ഭരണത്തലവന്മാര്ക്കാണ് പാകിസ്താന് മാമ്പഴം അയച്ചത്. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യങ്ങള്‍ മാമ്പഴം നിരസിച്ചുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ചയാണ് ചൗന്‍സാ ഇനത്തില്‍പെട്ട മാമ്പഴങ്ങള്‍ അടങ്ങിയ പെട്ടി പാകിസ്താന് വിദേശകാര്യ ഓഫീസ് വിവിധ രാജ്യങ്ങളിലേക്ക് അയച്ചത്. പ്രസിഡന്റ് ഡോ. ആരിഫ് ആല്‍വിയുടെ സമ്മാനം എന്ന നിലയ്ക്കാണ് മാമ്പഴ പെട്ടികള്‍ അയച്ചത്. മുന്‍പും ഇത്തരത്തില്‍ പാക്കിസ്ഥാന് മാമ്പഴങ്ങള്‍ വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്ക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ മാമ്പഴമടങ്ങിയ പെട്ടികള്‍ സ്വീകരിക്കാന്‍ പറ്റില്ലെന്ന് യുഎസും ചൈനയും അറിയിച്ചു. കാനഡ, നേപ്പാള്‍, ശ്രീലങ്ക, ഈജിപ്ത് എന്നീ രാജ്യങ്ങളും പാക്…
Read MoreCategory: Top News
കോവിഡ് മൂന്നാംതരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്നതിനു വ്യക്തമായ തെളിവില്ല! രോഗം സ്ഥിരീകരിച്ച ബഹുഭൂരിപക്ഷം കുട്ടികൾക്കും രോഗലക്ഷണങ്ങളില്ലായിരുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ന്യൂഡൽഹി: കോവിഡിന്റെ മൂന്നാംതരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമോ എന്നതിൽ വ്യക്തമായ പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നു പഠനം. ദ ലാൻസെറ്റ് കോവിഡ്-19 കമ്മീഷൻ ഇന്ത്യ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാരായ ഷെഫാലി ഗുലാത്തി, സുശീൽ കെ. കബ്ര, രാകേഷ് ലോധ എന്നിവരാണ് റിപ്പോർട്ട് തയാറാക്കിയത്. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഡൽഹി-എൻസിആർ എന്നിവിടങ്ങളിൽ കോവിഡ് ബാധിച്ച പത്തുവയസിൽ താഴെയുള്ള 2600 കുട്ടികളുടെ ചികിത്സാ റിപ്പോർട്ടാണ് പഠനവിധേയമാക്കിയത്. രോഗം സ്ഥിരീകരിച്ച ബഹുഭൂരിപക്ഷം കുട്ടികൾക്കും രോഗലക്ഷണങ്ങളില്ലായിരുന്നു. മറ്റുള്ളവരിൽ പനി, ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ, ഛർദി, വയറുവേദന, വയറിളക്കം എന്നീ ലക്ഷണങ്ങളാണു പൊതുവെ കാണപ്പെട്ടത്. അതേസമയം,ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പത്തു വയസിൽ താഴെയുള്ള കുട്ടികളിൽ മരണനിരക്ക് 2.4 ശതമാനം മാത്രമാണ്. മരണത്തിനു കീഴടങ്ങിയ 40 ശതമാനം കുട്ടികളും പലവിധ രോഗങ്ങളുള്ളവരാണ്. ഒരു ലക്ഷം കുട്ടികളിൽ രോഗബാധ കണ്ടെത്തിയാൽ 500…
Read Moreമുത്തുമണിയെ ചേട്ടന് പെട്ടുട്ടോ..! ടിക്ടോക് താരം അമ്പിളി പ്ലസ്ടുക്കാരിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ടത് ആറുമാസം മുമ്പ്; സംഭവം പുറത്താകാനുള്ള കാരണം ഇങ്ങനെ…
വെള്ളിക്കുളങ്ങര/വടക്കാഞ്ചേരി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 19 കാരനായ ടിക്ടോക് താരം റിമാൻഡിൽ. അന്പിളി എന്ന പേരിൽ ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലും അറിയപ്പെടുന്ന വടക്കാഞ്ചേരി കുന്പളങ്ങാട് പള്ളിയത്തുപറന്പിൽ വിഘ്നേഷ് കൃഷ്ണയെയാണു വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനേഴുകാരിയായ പെണ്‍കുട്ടിയെ ഇയാൾ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. പ്ലസ്ടുക്കാരിയായ പെണ്‍കുട്ടിയെ ആറുമാസം മുന്‍പാണ് ഇയാൾ പരിചയപ്പെട്ടത്. പിന്നീട് ഇവർ അടുപ്പത്തിലാവുകയായിരുന്നു. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണു പെണ്‍കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്. ആശുപത്രി അധികൃതർ പോലീസിലും ചൈൽഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണു വെള്ളിക്കുളങ്ങര പോലീസ് തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് പരിസരത്തു നിന്നു പ്രതിയെ പിടികൂടിയത്. പോക്സോ നിയമപ്രകാരം അറസ്റ്റു രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്പിളി എന്ന…
Read Moreകാലവർഷത്തിനു കരുത്തേകി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; മഴ കനക്കും! ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യത
തിരുവനന്തപുരം: കാലവർഷത്തിനു കരുത്തേകി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കും. എന്നാൽ, ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയില്ലെന്നും, ന്യൂനമർദത്തിന്റെ സ്വാധീനത്താൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ ഇന്നും വയനാട്, പാലക്കാട്, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ്. ബുധനാഴ്ച വരെ കേരളം, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് ഭാഗങ്ങളിലും മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ…
Read Moreമാർട്ടിൻ പണമുണ്ടാക്കിയത് സ്ഥലക്കച്ചവടത്തിലൂടെ..! ഒളിവില്‍ കഴിഞ്ഞത് ‘ടാര്‍സന്റെ’ സഹായത്തോടെ; വർഷങ്ങൾക്കു മുമ്പ് തൃശൂരിലെ വീടു മാർട്ടിൻ തല്ലിത്തകർത്തെന്നു പിതാവ് ജോസഫ്
തൃശൂർ: കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് വർഷങ്ങൾക്കു മുന്‍പ് തൃശൂരിലെ വീടു തല്ലിത്തകർത്തെന്നു പിതാവ് ജോസഫ്. പോലീസിനു നൽകിയ മൊഴിയിലാണ് ഈ വിവരം. കൊച്ചിയിലെ ഫ്ളാറ്റിൽ ഒന്നര വർഷത്തിലേറെയായി കൂടെ താമസിച്ചിരുന്ന യുവതിക്കു മറ്റു ചിലരുമായി ബന്ധമുണ്ടെന്ന സംശയത്തിലാണു മർദിച്ചതെന്നു മാർട്ടിൻ പറഞ്ഞെന്നു പോലീസ് വെളിപ്പെടുത്തി. നേരത്തേ വിവാഹം കഴിച്ചിരുന്നെന്ന വിവരം യുവതി മറച്ചുവച്ചെന്നും ഇയാൾ മൊഴി നൽകി. മാർട്ടിന്റെ പിതാവ് ജോസഫ് പുലിക്കോട്ടിൽ ചിറ്റാട്ടുകര സ്വദേശിയാണ്. ജോസഫിന്റെ പിതാവ് മരിച്ചതോടെ പാവറട്ടിയിലെ അനാഥാലയത്തിലാണു വളർന്നത്. പിന്നീട് മുണ്ടൂരിനടുത്ത പുറ്റേക്കരയിലാണ് അന്‍പത്തഞ്ചുകാരനായ ജോസഫിന്റെ കുടുംബം താമസിച്ചത്. കർണാടക സംഗീതം പഠിച്ചിട്ടുള്ള ജോസഫ് ബംഗളൂരുവിൽ സംഗീത അധ്യാപകനായും കുറച്ചുകാലം ബഹറിനിലും തൃശൂരിൽ ഓട്ടോ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്. മകൻ മാർട്ടിനും കുറച്ചുകാലം ഗൾഫിൽ ജോലി ചെയ്തിരുന്നു. നാട്ടിലെത്തി റിയൽ എസ്റ്റേറ്റ് ബിസിനസിലായിരുന്നു. ഇതിനായി…
Read Moreശാഖകള്‍ പൂട്ടി ഉടമ സജി സാമും കുടുംബവും മുങ്ങിയോ? പോപ്പുലറിനു പിന്നാലെ തറയില്‍ ഫൈനാന്‍സിയേഴ്സും; നിക്ഷേപകര്‍ ആശങ്കയില്‍; 100 കോടി രൂപയോളം തട്ടിയെടുത്തതായി പ്രാഥമിക നിഗമനം
പത്തനംതിട്ട: കോടി കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തി മുങ്ങിയ കോന്നി വകയാര്‍ കേന്ദ്രമാക്കിയ പോപ്പുലര്‍ ഫൈനാന്സിയേഴ്സിനു പിന്നാലെ മറ്റൊരു ധനകാര്യ സ്ഥാപനത്തിന്റെയും തകര്‍ച്ച നിക്ഷേപകരെ ആശങ്കയിലാഴ്ത്തി. ഓമല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തറയില്‍ ഫൈനാന്സിയേഴ്സിനെതിരെയാണ് ആക്ഷേപം. ശാഖകള്‍ പൂട്ടി ഉടമ സജി സാമും കുടുംബവും മുങ്ങിയതായാണ് പരാതി. 100 കോടി രൂപയോളം തട്ടിയെടുത്തതായാണ് പ്രാഥമിക നിഗമനം. ഉടമയുമായി സംസാരിച്ച് പ്രശ്നം രമ്യമായി തീര്‍ക്കാന്‍ നിക്ഷേപകര്‍ നടത്തിയ ശ്രമം പാളിയതോടെ പോലീസില്‍ നല്കിയ പരാതികളുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട, അടൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ഇന്നലെ ഓരോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തറയില്‍ ഫൈനാന്‍സിയേഴ്സിന്റെ ഓമല്ലൂര്‍, പത്തനംതിട്ട, അടൂര്‍, പത്തനാപുരം ഓഫീസുകളാണ് പൂട്ടിയിട്ടിരിക്കുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സജി സാമിന്റെ ബിഎംഡബ്ല്യു കാര്‍ അടൂരിലെ ഒരു വീട്ടില്‍ നിന്ന് കണ്ടെടുത്തു. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമായാണ് സജി മുങ്ങിയത്. ഓമല്ലൂരിലെ മൂന്നുനില വീട് പൂട്ടിയിട്ടിരിക്കുകയാണ്.…
Read Moreഇതൊന്നും കൃഷ്ണദാസ് അറിയരുത്..! ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുൻപ് സുരേന്ദ്രൻ വിളിച്ച ഫോൺ കോളിലെ സംഭാഷണം പുറത്തുവിട്ട് പ്രസീത
കോഴിക്കോട്: സി.കെ. ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പണം നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് പ്രസീത അഴീക്കോടിന്റെ പുതിയ ഫോണ്‍ സംഭാഷണം പുറത്ത്. ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുൻപ് സുരേന്ദ്രൻ വിളിച്ച ഫോൺ കോളിലെ സംഭാഷണമാണ് പ്രസീത പുറത്തുവിട്ടത്. ബിജെപിയിലെ ഗ്രൂപ്പിസം വ്യക്തമാക്കുന്നതാണ് ഫോൺ സംഭാഷണത്തിലെ സുരേന്ദ്രന്റെ പ്രതികരണം. പണം റെഡിയാക്കി തന്റെ ബാഗിൽ വച്ചിട്ട് ഇന്നലെ മുതൽ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു നടക്കുകയാണ്. ഇക്കാര്യം സി.കെ. ജാനു കൃഷ്ണദാസിനോട് പറയില്ലല്ലോ എന്നുമൊക്കെ സുരേന്ദ്രൻ ശബ്ദരേഖയിൽ പറയുന്നുണ്ട്. ഫോണ്‍ സംഭാഷണം തന്റെ തന്നെയാണെന്ന് പ്രസീത വ്യക്തമാക്കിയിട്ടുണ്ട്. ജാനുവിന് എൻഡിഎയുടെ ഭാഗമാകാൻ പത്ത് ലക്ഷം രൂപ സുരേന്ദ്രൻ നൽകിയെന്ന വെളിപ്പെടുത്തലുമായി പ്രസീത നേരത്തേ രംഗത്തെത്തിയിരുന്നു.
Read Moreസ്വകാര്യ ആശുപത്രികള്‍ വാങ്ങിയത് 1.29 കോടി ഡോസ് വാക്സിന് ! എന്നാല്‍ ഉപയോഗിച്ചത് വെറും 22 ലക്ഷവും; ഇതിന്റെ കാരണം ഇങ്ങനെ…
രാജ്യത്ത് കോവിഡ് വാക്സിന് ക്ഷാമം നേരിടുമ്പോഴും സ്വകാര്യ ആശുപത്രികളില്‍ വാക്സിനേഷന്റെ തോത് നന്നേ കുറവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം വെറും 17 ശതമാനം ഡോസ് മാത്രമാണ് സ്വകാര്യ ആശുപത്രികളില്‍ വിതരണം ചെയ്യപ്പെട്ടതെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ വലിയ അളവില്‍ വാക്സിനുകള്‍ ഉപയോഗിക്കാതെയുണ്ടെന്നും രേഖ വ്യക്തമാക്കുന്നു. ജൂണ്‍ നാലിന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച് മേയ് മാസത്തില്‍ 7.4 കോടി ഡോസ് കോവിഡ് വാക്സിനാണ് രാജ്യത്ത് ലഭ്യമാക്കിയിരുന്നത്. ഇതില്‍ 1.85 കോടി ഡോസ് സ്വകാര്യ ആശുപത്രികള്‍ക്കായാണ് മാറ്റിവെച്ചിരുന്നത്. രാജ്യത്തെമ്പാടുമുള്ള സ്വകാര്യ ആശുപത്രികള്‍ ഇതില്‍നിന്ന് 1.29 കോടി ഡോസ് വാക്സിന് വാങ്ങി. എന്നാല്‍ വെറും 22 ലക്ഷം ഡോസ് മാത്രമാണ് ഉപയോഗിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. അതായത് 17 ശതമാനം ഡോസുകള്‍. വാക്സിന് എടുക്കാനുള്ള വിമുഖത, ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് തുടങ്ങിയവയാകാം സ്വകാര്യ ആശുപത്രികളില്‍നിന്ന് ജനങ്ങള്‍…
Read Moreകുട്ടികളെന്തു പാപം ചെയ്തു ! കേന്ദ്ര നിലപാട് ഞെട്ടിപ്പിക്കുന്നതെന്ന് നിമിഷയുടെ അമ്മ ബിന്ദു…
ഐഎസില്‍ ചേരാന്‍ പോയി അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന നാല് മലയാളി യുവതികളെ രാജ്യത്തേക്ക് മടക്കിക്കൊണ്ടു വരേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.. ഈ വിഷയത്തില്‍ പ്രതികരണവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് യുവതികളിലൊരാളായ നിമിഷയുടെ അമ്മ ബിന്ദു. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഞെട്ടിക്കുന്നതാണെന്നായിരുന്നു ഇവരുടെ പ്രതികരണം. അഫ്ഗാനിസ്ഥാന് സര്‍ക്കാര്‍ പെണ്‍കുട്ടികളെ മടക്കികൊണ്ടുപോകാന്‍ അനുവാദം നല്‍കിയിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അമേരിക്കന്‍ സേന ഉടനെ അഫ്ഗാനിസ്ഥാന് വിടുമെന്നതിനാല്‍ മകളുടെ ജീവന് അപകടത്തിലാണ്. യുവതികളോടൊപ്പം ജയിലില്‍ കഴിയുന്ന അവരുടെ ചെറിയ കുട്ടികള്‍ എന്തു പാപം ചെയ്തെന്നും അവര്‍ക്കുപോലും രാജ്യത്തേക്കുവരാന്‍ അനുവാദം കൊടുക്കാത്തത് എന്തു കൊണ്ടാണെന്നും ബിന്ദു ചോദിച്ചു. കനത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും മകള്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ തിരിച്ചു കൊണ്ടുവന്ന് നിയമപ്രകാരം നടപടിയെടുക്കണമെന്നും ബിന്ദു പറയുന്നു. അവര്‍ അഫ്ഗാനില്‍ തെറ്റു ചെയ്തിട്ടില്ലാത്തതിനാല്‍ അഫ്ഗാന് സര്‍ക്കാര്‍ അവരെ തിരികെ അയയ്ക്ക്ാന്‍ തയ്യാറാണെങ്കില്‍ ഇന്ത്യന്‍…
Read Moreഎന്നാലും എന്റെ കുട്ടികളേ..! ഹോസ്റ്റലിൽനിന്ന് മുങ്ങിയ പെണ്‍കുട്ടികളെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് കണ്ടെത്തി; മുങ്ങാനുള്ള കാരണത്തെക്കുറിച്ച് പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞത് ഇങ്ങനെ…
കണ്ണൂർ: സ്വന്തമായി ജോലി ചെയ്തു മൊബൈൽ ഫോണ്‍ വാങ്ങിക്കാനായി നാടു വിടാൻ ശ്രമിച്ച രണ്ട് പെണ്‍കുട്ടികളെ അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തി ടൗണ്‍ പോലീസ്. 16, 17 ഉം വയസുള്ള പെണ്‍കുട്ടികളെയാണ് ഇന്നലെ വൈകുന്നേരം നാലോടെ നഗരത്തിലെ ഒരു സ്റ്റുഡൻസ് ഷെൽട്ടർ ഹോമിൽ നിന്നും കാണാതായത്. പ്രത്യക്ഷത്തിൽ ഹോസ്റ്റൽ അധികൃതരുമായി പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന കുട്ടികളുടെ തിരോധാനം ഹോസ്റ്റൽ അധികൃതരേയും പോലീസിനെയും ആശങ്കയിലാക്കി. കുട്ടികളുടെ കൈയിൽ മൊബെൽ ഫോണ്‍ ഇല്ലായിരുന്നു. പോലീസിന് വിവരം ലഭിച്ചയുടൻ നഗരത്തിൽ കർശന പരിശോധന നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞില്ല. ആ സമയം രണ്ട് ട്രെയിനുകൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കടന്നുപോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ നഗരത്തിലെ ഒരു വീട്ടിൽ നിന്നും പണം കടം വാങ്ങിയതായും കടകളിലെയും വഴിയരികിലെയും ആൾക്കാരിൽ നിന്നും ഫോണ്‍ വാങ്ങി പലരേയും വിളിച്ചതായും പോലീസിന് വിവരം ലഭിച്ചത്.…
Read More