സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ ബിജെപി കോടിക്കണക്കിന് രൂപ കുഴല്‍പ്പണം കൊണ്ടുവന്ന സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ്സലീം മടവൂരാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുന്നത്. ഇന്നോ നാളെയോ പരാതി നല്‍കുമെന്ന് സലീം മടവൂര്‍ പറഞ്ഞു. 3.5 കോടിയുടെ കുഴല്‍പ്പണം തട്ടിയെടുത്ത കേസില്‍ എന്‍ഫോഴ്സ്മെന്റിനും സലീം മടവൂര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രാഥമിക നടപടികള്‍ക്കിടെയാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കും വിധത്തില്‍ വന്‍ തോതില്‍ പണം കേരളത്തിലെത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ പരാതി നല്‍കുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപി വ്യാപകമായി പണം ഒഴുക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥികളെ സ്വാധീനിച്ചും സ്ഥാനാര്‍ഥികളാക്കാന്‍ വന്‍ തുക ഓഫര്‍ നല്‍കിയും ബിജെപി നേതാക്കള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ പരാതി നല്‍കുന്നത്. മഞ്ചേശ്വരത്ത് ബിജെപി…
Read MoreCategory: Top News
കുഴല്‍പ്പണ കേസ് ; കുരുക്കഴിക്കാന്‍ നിയമോപദേശം; ചോദ്യം ചെയ്യലിന് ഹാജരാവുന്നവര്‍ക്ക് “ക്ലാസ്’; സ്വര്‍ണ-ഡോളര്‍ക്കടത്ത് ‘ആക്രമണ’ത്തിന്റെ പ്രതികാര നടപടിയെന്ന് ബിജെപി നേതൃത്വം
കെ. ഷിന്റുലാല്‍ കോഴിക്കോട്: കൊടകര കുഴല്‍പ്പണകേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം നിയമോപദേശം തേടുന്നു. കുഴല്‍പ്പണകേസില്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് അന്വേഷണം എത്തിയ സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്. നിയമപരമായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ദേശീയ നേതാക്കളും സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നാല്‍ സ്വീകരിക്കേണ്ടതുള്പ്പെടെയുള്ള നിര്‍ദേശങ്ങളാണ് സംസ്ഥാന നേതൃത്വത്തിന് ലഭിച്ചത്. ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ നിഷേധിക്കാതെ ഹാജരാകാനാണ് നേതാക്കള്‍ക്ക് ദേശീയ-സംസ്ഥാന നേതൃത്വം നല്കിയ നിര്‍ദേശം. ഹാജരാകാത്തത് കുറ്റസമ്മതമായാണ്പൊതുസമൂഹം വിലയിരുത്തുക. അത്തരത്തിലുള്ള സന്ദേശം ഒരു നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാവാന്‍ പാടില്ലെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകനും കോഴിക്കോട്ടെ പാര്‍ട്ടി പരിപാടികളില്‍ സജീവ പങ്കാളിയുമായ ധര്‍മരാജന്റെ ഫോണ്‍ കോള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണിപ്പോള്‍ നടക്കുന്നത്. ധര്‍മരാജനുമായി ബന്ധമുള്ള മുഴുവന്‍ പേരേയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇത് നേരത്തെ മനസിലാക്കിയ ബിജെപി നേതൃത്വം ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തും മുമ്പേ നേതാക്കള്‍ക്കും…
Read Moreവല്ല കാര്യവുമുണ്ടായിരുന്നോ…! 5ജിയ്ക്കെതിരേ കോടതിയെ സമീപിച്ച ജൂഹി ചൗളയ്ക്ക് കോടതി പിഴയിട്ടത് 20 ലക്ഷം രൂപ; നടിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ…
വടി കൊടുത്ത് അടി മേടിക്കുകയെന്നു കേട്ടിട്ടില്ലേ, ഏതാണ്ട് സമാനമായ ഒരു അവസ്ഥയിലാണ് നടി ജൂഹി ചൗള ഇപ്പോള്‍. രാജ്യത്ത് 5ജി നെറ്റ് വര്‍ക്ക് വരുന്നതിനെതിരേ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചാണ് നടി പണി വാങ്ങിച്ചത്. കോടതി നടിയുടെ ഹര്‍ജി തള്ളിയെന്നു മാത്രമല്ല 20 ലക്ഷം രൂപ പിഴയൊടുക്കണമെന്ന് വിധിക്കുകയും ചെയ്തു. ജൂഹി ചൗളയുടെ നടപടി നിയമ സംവിധാനത്തെ അപമാനിക്കുന്നതാണെന്നും കോടതി പരാമര്‍ശിച്ചു. നടപടി പ്രശസ്തി ലക്ഷ്യമിട്ടാണെന്നും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി കുറ്റപ്പെടുത്തി. 5 ജി സാങ്കേതിക വിദ്യ റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന് വര്‍ദ്ധിപ്പിക്കുമെന്നും അത് മനുഷ്യരെയും മൃഗങ്ങളെയും അപകടകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജൂഹി ചൗള ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ നിരവധി സെലിബ്രിറ്റികള്‍ ഇത്തരം പ്രചരണങ്ങളുമായി മുമ്പോട്ടു പോകുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. കോടതിയില്‍ ഹര്‍ജി നല്കി പണി വാങ്ങിക്കാനുള്ള യോഗം ഉണ്ടായത് ജൂഹി ചൗളയ്ക്കായിരുന്നുവെന്നു മാത്രം.…
Read Moreകുഴൽപ്പണക്കേസ്: പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; അന്വേഷണം ഇപ്പോൾ നടക്കുന്നത് ശരിയായ ദിശയിലെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: കുഴൽപ്പണക്കേസിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. ഓരോ ദിവസും പുതിയ പുതിയ റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥിക്ക് ചെലവഴിക്കാനുള്ള പണത്തിന്റെ പരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നിർണയിച്ചിട്ടുണ്ട്. അതിനപ്പുറം സ്ഥാനാർഥി ചെലവഴിച്ചോ എന്ന് പരിശോധിക്കണം. അന്വേഷണം ഇപ്പോൾ നടക്കുന്നത് ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര ഏജൻസിയെ അന്വേഷണം ഏൽപ്പിക്കണമെന്ന് ചിലർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിട്ടാൽ എന്ത് സംഭവിക്കുമന്ന് കണ്ടുതന്നെ അറിയണം. ഇഡി കേസ് അന്വേഷിക്കാൻ മുൻകൈയെടുത്തില്ല എന്നതുതന്നെ അവരുടെ നിലപാട് വ്യക്തമാക്കുന്നതാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Read Moreസഹപ്രവര്‍ത്തകരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ലൈംഗികമായി ചൂഷണം ചെയ്യുന്നു ! അഫ്ഗാനിസ്ഥാനിലെ വനിതാ പോലീസുകാരുടെ സ്ഥിതി പരമകഷ്ടം…
രാഷ്ട്രീയ അസ്ഥിരതകള്‍ കൊണ്ടും ഭീകരവാദം കൊണ്ടും എന്നും അശാന്തമായ നാടാണ് അഫ്ഗാനിസ്ഥാന്. യാഥാസ്ഥിതിക മുസ്ലിം രാഷ്ട്രമായ അഫ്ഗാനില്‍ പോലീസ് സേനയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പോലീസ് സേനയില്‍ സ്ഥാനം പിടിച്ച പല സ്ത്രീകള്‍ക്കുമെതിരേ കടുത്ത ലൈംഗികാതിക്രമങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത് എന്ന് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്രയും വലിയൊരു മാറ്റം കൊണ്ടു വന്നുവെങ്കിലും അതിന് പിന്നാലെ ഇങ്ങനെയും ചില യാതനകളുണ്ടാകുന്നുണ്ട്. അത് സര്‍ക്കാര്‍ കാണുന്നില്ല എന്നാണ് ഇവിടുത്തെ വനിതാ പൊലീസുകാര്‍ പറയുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും നിരന്തരം ലൈംഗികചൂഷണം നേരിടേണ്ടി വരുന്ന അവസ്ഥയാണെന്നും എന്നാല്‍ ഇതിനെതിരേ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് അഫ്ഗാന് നാഷണല്‍ പൊലീസില്‍ 3,900 വനിതാ ഉദ്യോഗസ്ഥരുണ്ട്. കാബൂളിലേക്ക് സ്ഫോടകവസ്തുക്കള്‍ എന്തെങ്കിലും കടത്തുന്നുണ്ടോ എന്ന് യാത്രക്കാരുടെ ബാഗുകളും മറ്റും പരിശോധിക്കുന്നതടക്കമുള്ള പ്രധാനപ്പെട്ടതും…
Read Moreസംസ്ഥാനത്ത് മഴ കൂടുതൽ പെയ്തിറങ്ങിയ പ്രദേശങ്ങളിൽ മുണ്ടക്കയവും കാഞ്ഞിരപ്പള്ളിയും; വേനൽക്കാല ചൂടിലും മുൻപന്തിയിൽ തന്നെ…
കോട്ടയം: ഒരു പതിറ്റാണ്ടായി കേരളത്തിൽ ഏറ്റവും മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കാഞ്ഞിരപ്പള്ളിയും മുണ്ടക്കയവും. കാലവർഷവും തുലാവർഷവും ഏറ്റവും നന്നായി ലഭിക്കുന്ന സ്ഥലങ്ങളിൽ പീരുമേട്, കാഞ്ഞിരപ്പള്ളി താലൂക്കുകൾ ഇടംപിടിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തിന്റെയും പെരുവന്താനം മലയോരങ്ങളുടെയും സാന്നിധ്യം ഇതിൽ പ്രധാന ഘടകമായി കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. മാത്രമല്ല പെരുവനന്താനം, പൊന്തൻപുഴ വനങ്ങൾ ഒരുക്കുന്ന അനുകൂല സാഹചര്യവും വനംപോലെ തിങ്ങിയ റബർതോട്ടങ്ങളുടെ സാന്നിധ്യവും അനുകൂല ഘടകങ്ങളാണ്. പശ്ചിമഘട്ടം കടന്നു വരുന്ന കാറ്റും ജൈവവൈവിധ്യത്തിന്റെ ലഭ്യതയും മഴപ്പെയ്ത്തിന് സാധ്യതയൊരുക്കുന്നു. മൂവായിരം മില്ലീമീറ്ററിനു മുകളിൽ കാഞ്ഞിരപ്പള്ളിയിൽ ശരാശരി മഴ ലഭിക്കുന്നതായാണ് കണക്കുകൾ. കേരളത്തിൽ പെരുമഴ പെയ്യുന്ന ആഴ്ചകളിലും മഴയിൽ മുന്നിലാണ് കാഞ്ഞിരപ്പള്ളി. ഈ സാഹചര്യത്തിലും വേനൽച്ചൂടിലും കാഞ്ഞിരപ്പള്ളിയും മുണ്ടക്കയവും മുന്നിൽതന്നെ. 39 ഡിഗ്രി വരെ ഇവിടെ താപനില ഉയർന്നിട്ടുണ്ട്.
Read Moreനമ്മുടെ ജൈവ സമ്പത്ത് സംരക്ഷിക്കപ്പെടണം; നമുക്കൊരുമിച്ച് ഭൂമിയെ പുനഃസംഘടിപ്പിക്കാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നമുക്കൊരുമിച്ച് ഭൂമിയെ പുനഃസംഘടിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവനം വലിയ ചോദ്യമായി മനുഷ്യരാശിക്ക് മുൻപിൽ ഉയർന്നിരിക്കുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ പരിസ്ഥിതി ദിനം കടന്നുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരി തീർത്ത ഗുരുതര പ്രതിസന്ധികൾക്കൊപ്പം കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി പ്രശ്നങ്ങളും വെല്ലുവിളികൾ സൃഷ്ടിക്കുന്നു. ആവാസവ്യവസ്ഥയുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന താളം പുനഃസ്ഥാപിക്കാൻ ആവശ്യമായ നയങ്ങളും പദ്ധതികളും കണ്ടെത്താനും നടപ്പിലാക്കാനുമാണ് ഈ പരിസ്ഥിതി ദിനം ആഹ്വാനം ചെയ്യുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തു തന്നെ ഈ കാഴ്ചപ്പാട് നയങ്ങളിൽ ഉൾപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഹരിത കേരളത്തിന്റെ ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, പ്രകൃതിയ്ക്കനുഗുണമായ കാർഷിക രീതികൾ പ്രോൽസാഹിപ്പിക്കുക, മാലിന്യനിർമാർജനം ശാസ്ത്രീയവും കാര്യക്ഷമവുമായി നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കാൻ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ സർക്കാരിനു സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിയുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി നടപ്പാക്കിയ പച്ചത്തുരുത്ത്…
Read Moreപെട്രോളിനോടും ഡീസലിനോടും പോകാന്‍ പറ ! ആനവണ്ടി ഇനി ഹ്രൈഡജനില്‍ പറപറക്കും…
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബഡ്ജറ്റില്‍ കെഎസ്ആര്‍ടിസിയെ കരകയറ്റുന്നതിനുള്ള പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. ഡീസല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്നതിനോടൊപ്പം ഹൈഡ്രജന്‍ ഇന്ധനമാക്കാനുള്ള പൈലറ്റ് പദ്ധതിക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. പുത്തന്‍ തലമുറ ഇന്ധനമായ ഹൈഡ്രജനില്‍ ഓടുന്ന പത്ത് ബസുകളാണ് കെഎസ്ആര്‍ടിസിക്കുള്ള ബജറ്റിലെ സമ്മാനം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും സിയാലിന്റെയും സഹകരണത്തോടെയാണ് ബസുകള്‍ നിരത്തില്‍ ഇറങ്ങുക. ഹൈഡ്രജന്‍ ഇന്ധനമാക്കിയുള്ള ബസുകള്‍ പരീക്ഷണയോട്ടം നടത്തും. ആദ്യം പത്ത് ബസുകളാവും പരീക്ഷണാടിസ്ഥാനത്തില്‍ ഇങ്ങനെ ഓടിക്കുക. ഈ പദ്ധതിയിലേക്കാണ് സര്‍ക്കാര്‍ വിഹിതമായി പത്ത് കോടി വകയിരുത്തിയത്. കൂടാതെ കെഎസ്ആര്‍ടിസിയുടെ ഡീസല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്നതിനായി 100 കോടി അനുവദിച്ചു. 3000 ഡീസല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റും. 300 കോടിരൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതുവഴി ചിലവ് ഗണ്യമായ തോതില്‍ കുറയ്ക്കാമെന്നാണ് കണക്കുകൂട്ടുന്നത്.
Read Moreകുഴല്‍പ്പണക്കേസ്; തൃശൂരിലേക്ക് തെരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ? സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും
തൃശൂര്‍: കൊടകര കുഴൽപ്പണ കേസിൽ ബിജെപി തൃശൂര്‍ സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും. തെരഞ്ഞെടുപ്പ് ഫണ്ടിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കും. തൃശൂരിലേക്ക് തെരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ, അവ എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നെല്ലാം അന്വേഷണ സംഘം ആരായും. തൃശൂരിൽ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ധർമ്മരാജനും സംഘവും എത്തിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം കോടികൾ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിൽനിന്ന് ഇഡി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. കേസിൽ അറസ്റ്റിലായവർ, ചോദ്യം ചെയ്തവർ, അവരുടെ മൊഴികൾ, പോലീസിന്റെ നിഗമനങ്ങൾ എന്നിവയടക്കമുള്ള അന്വേഷണ വിവരങ്ങൾ ഇഡി പരിശോധിച്ചു.മൂന്നരക്കോടിയിലധികം പണം കൊടകര കേസിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ റിപ്പോർട്ട്. എന്നാൽ ഈ പണത്തിന്റെ സ്രോതസ് സംബന്ധിച്ച് ഇതുവരെയും വ്യക്തമായ വിവരം പോലീസിനു ലഭിച്ചിട്ടില്ല. വിദേശബന്ധമുള്ളവരാണോ ഇതിനു…
Read Moreസൗദി അറേബ്യയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു! മൂന്ന് പേർക്ക് പരിക്ക്; വാഹനത്തിൽ ഉണ്ടായിരുന്നവര്‍ എല്ലാവരും മലയാളികള്‍
നജ്റാൻ: സൗദി അറേബ്യയിലെ നജ്റനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ തിരുവനന്തപുരം സ്വദേശിനി അശ്വതി വിജയൻ(31), കോട്ടയം സ്വദേശിനി ഷിൻസി ഫിലിപ്പ്(28) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന സ്നേഹ, റിൻസി എന്നിവരെ പരിക്കുകളോടെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്ന അജിത്തിനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. . ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മലയാളികളാണ്.
Read More