തിരുവനന്തപുരം: രണ്ടു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മേയ് 31 ന് എത്തിച്ചേരുമെന്ന് പ്രവചിച്ചിരുന്ന കാലവര്‍ഷം ഇക്കുറി മൂന്നു ദിവസം വൈകിയാണെത്തിയത്. ആദ്യ ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം വ്യാപകമായി മഴ ലഭിച്ചെങ്കിലും പിന്നീട് കാലവര്‍ഷം ദുര്‍ബലമാവുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമാണ് കാര്യമായ തോതില്‍ മഴ പെയ്തത്. ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ചൊവ്വാഴ്ച സജീവമാകാനാണ് സാധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ 11 സെന്റിമീറ്റര്‍ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഈ ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍…
Read MoreCategory: Top News
ബിജെപിക്ക് പുതിയ തലവേദന! സുരേന്ദ്രനു പിന്നാലെ മകന്റെ പേരും വിവാദത്തില്‍; തൃശൂരിലെത്തിച്ചത് പത്തു കോടിയോളം രൂപയെന്ന്; സുരേന്ദ്രനെ ഉടന്‍ ചോദ്യംചെയ്യും..
തൃശൂര്‍: കോടികളില്‍നിന്ന് കോടികളിലേക്കു പെരുകി കൊടകര കുഴൽപ്പണക്കേസ് കൂടുതല്‍ സങ്കീര്‍ണമാകുന്നു. കോഴിക്കോടുനിന്ന് തൃശൂരിലേക്ക് കൊണ്ടുവന്നത് 9.80 കോടി രൂപയാണെന്നും ഇതില്‍ ആറരക്കോടി തൃശൂരില്‍ കൊടുത്തേല്‍പ്പിച്ച ശേഷം ബാക്കിയുള്ള മൂന്നരക്കോടിയലധികം രൂപയുമായി പോകുന്നതിനിടെയാണ് കൊടകരയില്‍ വച്ച് തട്ടിയെടുക്കപ്പെട്ടത് എന്നുമാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്ന വിവരം. തൃശൂരില്‍ ആരോപണ വിധേയനായ ജില്ലാ നേതാവിനാണ് ആറരക്കോടി കൈമാറിയതെന്നും സൂചനകളുണ്ട്. അന്വേഷണസംഘം ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രസ്റ്റീജ് മണ്ഡലങ്ങളിലൊന്നായ തൃശൂരില്‍ പ്രചാരണത്തിനും മറ്റും ചിലവഴിക്കാനാണ് ഈ തുക എത്തിച്ചതെന്നാണ് പോലീസ് നിഗമനം. കോഴിക്കോടുനിന്ന് ധര്മരാജന് പണവുമായി എത്തുന്ന വിവരം തൃശൂരിലെ നേതാക്കള്‍ക്കും അറിവുണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കോഴിക്കോടു മുതല്‍ തൃശൂര്‍ വരെയുള്ള യാത്രയ്ക്കിടെ എന്തു പ്രശ്നമുണ്ടായാലും നേരിടാന്‍ ആവശ്യമായ സന്നാഹങ്ങളും ഒരുക്കിയിരുന്നു. ഇത്രയേറെ പണവുമായി കോഴിക്കോടുനിന്നു തൃശൂര്‍വരെ പരിശോധനകളെല്ലാം മറികടന്ന് ധര്‍മ്മരാജനും കൂട്ടരും എങ്ങനെ എത്തി എന്നതും പോലീസ്…
Read Moreകേരളത്തിൽ ആദ്യമായി ‘കന്നി സെഞ്ചുറി’ തികച്ച് പെട്രോൾ വില! പാറശാലയിൽ 101.14 രൂപ; 2013ല്‍ പെട്രോൾ വില കൂടാനുള്ള കാരണമായി നരേന്ദ്ര മോദി പറഞ്ഞത് ഇങ്ങനെ…
തിരുവനന്തപുരം: കേരത്തിൽ പെട്രോൾ വില നൂറു രൂപ തൊട്ടു. തിരുവനന്തപുരത്തും വയനാട്ടിലുമാണ് എണ്ണവില സംസ്ഥാന ചരിത്രത്തിൽ ആദ്യമായി മൂന്നക്കം കടന്നത്. പ്രീമിയം പെട്രോളിന് പാറശാലയിൽ ലിറ്ററിന് 101.14 രൂപയും ബത്തേരിയിൽ 100.24 രൂപയുമാണ് ഇന്നത്തെ വില. പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതമാണ് ഇന്ന് വർധിപ്പിച്ചത്. ഈ മാസം ഇത് നാലാം തവണയും കഴിഞ്ഞ 37 ദിവസത്തിനുള്ളിൽ ഇരുപത്തിയൊന്നാം തവണയുമാണ് ഇന്ധനവില വർധിപ്പിക്കുന്നത്. ഈ വർഷം മാത്രം 44 തവണ ഇന്ധനവില കൂട്ടി. പുതുക്കിയ വിലയോടെ സാധാ പെട്രോളിന് തിരുവന്തപുരത്ത് 97.29 രൂപയും ഡീസലിന് 92.62 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 95.41 രൂപയും ഡീസലിന് 90.85 രൂപയുമാണ് ഇന്നത്തെ വില. രാജ്യത്തെ 135 ജില്ലകളിലെ പെട്രോള്‍ വില സെഞ്ചുറിയും കടന്നു കുതിക്കുകയാണ്. ഇവയിലേറെയും മധ്യപ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന, ജമ്മു കാഷ്മീര്‍ സംസ്ഥാനങ്ങളിലാണ്.…
Read Moreഅങ്ങനെ കെ. സുന്ദരയ്ക്ക് പോലീസ് സുരക്ഷ! തീരുമാനം പോലീസിന്റേത് ; വി.വി. രമേശന്റെ പരാതിയില്‍ സുന്ദരയുടെ മൊഴിയെടുക്കുന്നത് പോലീസ് തുടരുന്നു…
കാസര്‍ഗോഡ്: കെ. സുന്ദരയ്ക്ക് സുരക്ഷ നൽകാൻ പോലീസ് തീരുമാനം. തനിക്ക് ഭീഷണി ഉണ്ടെന്ന സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുരക്ഷ നൽകാൻ പോലീസ് തീരുമാനിച്ചത്. അതേസമയം നാമനിർദേശ പത്രിക പിന്‍വലിക്കാന്‍ പണം കിട്ടിയെന്ന വെളിപ്പെടുത്തലില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയുടെ മൊഴിയെടുക്കുന്നത് ബദിയടുക്ക പോലീസ് തുടരുകയാണ്. മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി വി.വി. രമേശന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. മണ്ഡലത്തില്‍ സ്ഥാനാർഥിത്വം പിൻവലിക്കുന്നതിന് 15 ലക്ഷം രൂപ ചോദിച്ചിരുന്നതായും ബിജെപി നേതൃത്വം രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും തന്നെന്ന കെ. സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 171-ഇ, 171-ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന് ജയിച്ചാല്‍ കര്‍ണാടകയില്‍ സ്വന്തമായി ഒരു വൈന്‍ ഷോപ്പും വീടും നിര്‍മിച്ചുതരാമെന്ന വാഗ്ദാനവും ബിജെപി നേതാക്കള്‍ മുന്നോട്ടുവച്ചിരുന്നതായി സുന്ദര…
Read Moreഐഎസില്‍ ചേര്‍ന്ന മലയാളി എഞ്ചിനീയര്‍ കൊല്ലപ്പെട്ടു ! യഥാര്‍ഥ പേരുവിവരങ്ങള്‍ പുറത്തു വിടാതെ ഭീകരസംഘടന; മലയാളി ഭീകരന്റെ അന്ത്യം ലിബിയയില്‍ വച്ച്…
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി എഞ്ചിനീയര്‍ ലിബിയയില്‍ കൊല്ലപ്പെട്ടതായി വിവരം. തീവ്രവാദ സംഘടന തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ഇവരുടെ വാദം സ്ഥിരീകരിക്കാനുളള ശ്രമത്തിലാണ് സുരക്ഷാ ഏജന്‍സികള്‍. ‘നിങ്ങളുടെ രക്തസാക്ഷികളെ അറിയുക’ (Know your martyrs) എന്ന ഐസിസ് രേഖയിലാണ് കേരളീയനെപ്പറ്റി പരാമര്‍ശം ഉളളത്. ഗള്‍ഫില്‍ ജോലി ചെയ്യുമ്പോള്‍ ഇസ്ലാം മതം സ്വീകരിച്ച ഒരു ക്രിസ്ത്യാനിയായിരുന്നു അബുബക്കര്‍ അല്‍-ഹിന്ദിയെന്നും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൊല്ലപ്പെട്ട ഇന്ത്യയില്‍ നിന്നുളള ആദ്യ വ്യക്തിയാണ് ഇയാളെന്നും രേഖയില്‍ പറയുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സിറിയയിലും അഫ്ഗാനിസ്ഥാനിലും കൊല്ലപ്പെട്ട മറ്റ് മലയാളി ഭീകരില്‍ നിന്നും വ്യത്യസ്തമായി ഐഎസ് രേഖയില്‍ അബുബക്കറിന്റെ യഥാര്‍ത്ഥ പേര് പരാമര്‍ശിച്ചിട്ടില്ല. ഇയാള്‍ സമ്പന്നമായ കുടുംബത്തിലാണ് ജനിച്ചതെന്നും കുടുംബത്തില്‍ വേറെയും എഞ്ചിനീയര്‍മാര്‍ ഉണ്ടെന്നും ഒഴികെയുള്ള വിവരങ്ങളൊന്നും സംഘടന വെളിപ്പെടുത്തിയിട്ടില്ല. ഗള്‍ഫിലേക്ക് പോകുന്നതിനു മുന്‍പ് അബുബക്കര്‍ ബംഗളുരുവില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും ഐഎസ്…
Read Moreഎച്ച്ഐവി പോസിറ്റീവായ 36കാരിയില്‍ കൊറോണ വസിച്ചത് 216 ദിവസം ! ഇതിനിടയില്‍ ജനിതക വ്യതിയാനം സംഭവിച്ചത് 30 തവണ; ഞെട്ടലോടെ ലോകം…
ദക്ഷിണാഫ്രിക്കയില്‍ എച്ച്ഐവി ബാധിതയായ 36കാരിയുടെ ശരീരത്ത് കൊവിഡ് വൈറസ് നിലനിന്നത് 216 ദിവസമെന്ന് റിപ്പോര്‍ട്ട്. എച്ച്ഐവി രോഗബാധയുടെ അഡ്വാന്‍സ് സ്റ്റേജില്‍ കഴിയുന്ന യുവതിയുടെ ശരീരത്തില്‍ വച്ച് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചതായും കണ്ടെത്തി. 30 തവണയിലേറെയാണ് വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചത് എന്ന ഞെട്ടിക്കുന്ന കണ്ടെത്തല്‍ ദക്ഷിണാഫ്രിക്കയിലെ ഗവേഷകരാണ് നടത്തിയത്. മെഡിക്കല്‍ ജേണലായ മെഡ് ആര്എക്സ്ഐവിയിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2006ലാണ് യുവതിക്ക് എച്ച്ഐവി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ക്രമേണ രോഗപ്രതിരോധശേഷി കുറയാന്‍ തുടങ്ങി. 2020 സെപ്റ്റംബറിലാണ് ഇവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ശരീരത്തില്‍ 216 ദിവസമാണ് കോവിഡ് വൈറസ് കഴിഞ്ഞത്. അതിനിടെ 30ലേറെ തവണ വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ജനിതമാറ്റം ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡ് വകഭേദമായ ബി.1.351ന്റെ ഭാഗമായ എന്‍ 510വൈയും ബ്രിട്ടനില്‍ കണ്ടെത്തിയ ആല്‍ഫ വകഭേദത്തിന്റെ ഭാഗമായ…
Read Moreബിജെപിക്കാരെ ട്രോളുമ്പോള്‍ എന്തിന് ഗോപി കുറിയോ ചന്ദന കുറിയോ തൊടുവിക്കുന്നു ! വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്…
മലയാള സിനിമാലോകത്തിന് ഏറെ പരിചിതനായ താരമാണ് സന്തോഷ് പണ്ഡിറ്റ്. സംവിധായകന്,നടന്,സന്നദ്ധ പ്രവര്ത്തകന് എന്നീ നിലകളിലെല്ലാം പണ്ഡിറ്റ് സജീവമാണ്. സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ ധൈര്യ സമേതം തുറന്നു പറയാറുള്ള വ്യക്തിയാണ് പണ്ഡിറ്റ്. എന്നാല്‍ ഇപ്പോള്‍ ബിജെപിയെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ ചിലര്‍ ബോധപൂര്‍വമായി ഹിന്ദു സംസ്കാരത്തെ അധിക്ഷേപിക്കുന്നുവെന്ന് തുറന്ന് പറയുകയാണ് സന്തോഷ് പണ്ഡിറ്റ്. സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് ഇങ്ങനെ… പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം. ബിജെപി എന്ന പാര്‍ട്ടിയെ വിമര്‍ശിക്കുന്നു എന്നതിന്റെ ‘മറവില്‍’ ചിലര്‍ ട്രോളുകള്‍ ഉണ്ടാക്കുമ്പോള്‍ ബോധപൂര്‍വം ഹിന്ദു സംസ്കാരത്തെ അധിക്ഷേധിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെടുന്നു. ഉദാഹരണത്തിന് ബിജെപിക്കാരെ സൂചിപ്പിക്കുവാന്‍ ട്രോളില്‍ വരുന്ന കഥാപാത്രത്തെ സ്ഥിരമായി ഗോപി കുറിയോ ചന്ദന കുറിയോ തൊടുവിക്കുന്നു . എന്തിനു ? നിങ്ങള്‍ക്ക് ഏതു പാര്‍ട്ടിക്കാരെയും വിമര്‍ശിക്കാം . പക്ഷെ അതിന്റെ മറവില്‍ ഒരു മത വിഭാഗത്തെ ബോധപൂര്‍വം കരി വാരിത്തേക്കരുത് എന്ന് മറ്റു…
Read Moreദ്വീപുകാർ അല്ലാത്തവർ മടങ്ങണം! ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ്; കേരളത്തിൽ നിന്നുള്ള തൊഴിലാളികള്‍ ഉള്‍പ്പെടെ ദ്വീപിൽ നിന്ന് മടങ്ങുന്നു…
കവരത്തി: സന്ദർശക പാസിന്റെ കാലാവധി അവസാനിച്ചതോടെ നടപടി തുടങ്ങി ലക്ഷദ്വീപ് ഭരണകൂടം. ലക്ഷദ്വീപിൽ നിന്ന് ദ്വീപുകാർ അല്ലാത്തവരോട് മടങ്ങാൻ ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിട്ടു. ഇതോടെ കേരളത്തിൽ നിന്നുള്ള തൊഴിലാളികള്‍ ഉള്‍പ്പെടെ ദ്വീപിൽ നിന്ന് മടങ്ങുകയാണ്. ഡെപ്യൂട്ടി കളക്ടറോ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറോ ഒരാഴ്ചത്തേക്ക് പെർമിറ്റ് പുതുക്കി നൽകും. അതിന് ശേഷം ദ്വീപുകാരല്ലാത്തവർ മടങ്ങണമെന്നാണ് ഉത്തരവ്. ഇനി എഡിഎമ്മിന്റെ പാസുള്ളവർക്ക് മാത്രമെ ദ്വീപിൽ സന്ദർശന പാസ് അനുവദിക്കുള്ളൂ. പാസ് പുതുക്കാന്‍ എഡിഎമ്മിന്റെ പ്രത്യേക അനുമതി വേണം. ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരേ പ്രതിഷേധം ഉയരുന്നതിനിടയിലാണ് സന്ദർശകർക്കുളള പ്രവേശനാനുമതിയും കടുപ്പിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടിയെന്നാണ് ലക്ഷദ്വീപ് ഭരണകൂടം വിശദീകരിക്കുന്നത്. കേരളത്തില്‍ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി ദ്വീപില്‍ ജോലി ചെയ്യുന്നവരെയാണ് ഉത്തരവ് കാര്യമായി ബാധിക്കുക.
Read Moreപെണ്‍കുട്ടിയുടെ പിതാവ് പരാതി നല്കി! സീരിയൽ താരം കുടുങ്ങി; പെണ്‍കുട്ടി ഷൂട്ടിംഗ് സെറ്റ് സന്ദര്‍ശിക്കാറുണ്ടെന്ന് പോലീസ്; നടന് പിന്തുണയുമായി നിരവധിപ്പേര്‍
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സീരിയൽ താരം അറസ്റ്റിൽ. നടന് പേള്‍ വി.പുരിയാണ് അറസ്റ്റിലായത്. നാഗിന് സീരിയലിലൂടെ ശ്രദ്ധേയനായ ഇയാളെ മുംബൈ പോലീസാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയിലാണ് പോലീസ് നടപടി. ഇള്‍ക്കെതിരേ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പോള്‍ പുരിക്ക് ഒപ്പം പ്രവര്‍ത്തിച്ചിരുന്ന മാതാവിനൊപ്പം പീഡനത്തിനിരയായ പെണ്‍കുട്ടി ഷൂട്ടിംഗ് സെറ്റ് സന്ദര്‍ശിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. അതേസമയം, ടെലിവിഷന്‍ മേഖലയിലെ സഹപ്രവര്‍ത്തകരടക്കമുള്ളവര്‍ താരം നിരപരാധിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തി. പ്രമുഖ നിര്‍മാതാവ് ഏക്താ കപൂര്‍ അടക്കമുള്ളവര്‍ പേള്‍ പുരിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
Read Moreആദ്യം വീസ ലഭിച്ചെന്ന സന്തോഷവാർത്ത, മണിക്കൂറുകൾക്കുള്ളിൽ വിയോഗ വേദനയും! വെള്ളിയാഴ്ച രാവിലെ റിയാദിൽനിന്ന് ഷിൻസി വിളിച്ച് ഏറെ സമയം എല്ലാവരുമായി സംസാരിച്ചു…
കുറവിലങ്ങാട്: ”വെള്ളിയാഴ്ച രാവിലെ റിയാദിൽനിന്ന് ഷിൻസി വിളിച്ച് ഏറെ സമയം എല്ലാവരുമായി സംസാരിച്ചു. ബഹ്റൈനിലേക്കുള്ള വീസ അനുവദിച്ചുവെന്ന സന്തോഷ വാർത്തയും പങ്കുവച്ചു. ശനിയാഴ്ച പുലർച്ചെ അവളുടെ ഭർത്താവ് ബിജോയാണ് വിളിച്ച് അപകടത്തിന്റെ വിവരങ്ങൾ അറിയിച്ചത്’ രാവിലത്തെ സന്തോഷ വാർത്തയെ തളർത്തിയെത്തിയ വേർപാടിന്റെ വേദനയെ ഉള്ളിലൊതുക്കിയ വയല എടച്ചേരിതടത്തിൽ ഫിലിപ്പിന്റെ വാക്കുകൾ. ഫിലിപ്പ് -ലീലാമ്മ ദന്പതികളുടെ മൂന്നുമക്കളിൽ മൂത്തവളാണ് സൗദിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന ഷിൻസി. മുംബൈയിൽ നഴ്സിംഗ് പഠനം പൂർത്തീകരിച്ച ഷിൻസി രണ്ടു വർഷം മുന്‍പാണ് റിയാദിൽ ജോലിയ്ക്കായി പോയത്. നാലുമാസം മുന്‍പ് നാട്ടിലെത്തി വിവാഹം കഴിഞ്ഞ് വീണ്ടും റിയാദിലേക്ക് മടങ്ങുകയായിരന്നു. ഭർത്താവ് കോട്ടയം കുഴിമറ്റം സ്വദേശി ബിജോ കുര്യൻ ബഹ്റൈനിൽ സ്റ്റാഫ് നഴ്സായതിനാൽ റിയാദിലെ ജോലി രാജിവച്ച് ബഹ്റൈനിലേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു ഷിൻസിയും. ബഹ്റൈനിലേക്കുള്ള വീസ കൈയിൽ കിട്ടിയില്ലെങ്കിലും വീസ അനുവദിച്ചുവെന്നറിഞ്ഞ വിവരം വെള്ളിയാഴ്ച…
Read More