വൈപ്പിന്‍: വൈപ്പിന്‍ മണ്ഡലത്തില്‍ എന്‍ഡിഎ വോട്ടുകള്‍ ബിഡിജെഎസ് വഴി സിപിഎം വിലയ്ക്കു വാങ്ങിയെന്ന ആരോപണവുമായി യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി രംഗത്ത്. ഇതിന്റെ തെളിവുകൾ എന്നോണം ഡോ. തോമസ് ഐസക്ക്, സ്ഥാനാര്‍ഥി കെ.എന്‍. ഉണ്ണിക്കൃഷ്ണൻ, സിപിഎം പാര്‍ട്ടി അംഗങ്ങൾ, എസ്എന്‍ഡിപി നേതാക്കൾ ഒരുമിച്ചിരുന്നു അത്താഴം കഴിക്കുന്ന ഫോട്ടോയും യുഡിഎഫ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. വൈപ്പിന്‍ നിയോജകമണ്ഡലം എന്‍ഡിഎ കണ്‍വീനറും ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റുമായ രണ്‍ജിത്ത് രാജ്വിയുടെ ഓച്ചന്തുരുത്തിലുള്ള വസതിയിലാണ് അത്താഴവിരുന്ന് സംഘടിപ്പിച്ചത്.എന്‍ഡിഎ കണ്‍വീനറുടെ ഭാര്യ എസ്എന്‍ഡിപി വനിതാസംഘം സംസ്ഥാന പ്രസിഡന്റുകൂടിയാണ്. മാര്‍ച്ച് 28നു തോമസ് ഐസക് ചെറായിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനു വന്ന ദിവസം രാത്രിയിലാണ് അത്താഴ വിരുന്നൊരുക്കിയതെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി.എസ്. സോളിരാജ് ആരോപിച്ചു. വൈപ്പിനില്‍ 25,000 ത്തോളം വോട്ടുകള്‍ നേടുമെന്നതായിരുന്നു എന്‍ഡിഎ ഇക്കുറി പോളിംഗ് കഴിഞ്ഞപ്പോള്‍ അവകാശപ്പെട്ടത്. എന്നാല്‍ ലഭിച്ചതാകട്ടെ 13,540 വോട്ടുകള്‍ മാത്രമാണ്.…
Read MoreCategory: Top News
ദാ.. തൃശൂര്‍ അവിടെത്തന്നെ വച്ചിട്ടുണ്ട്..! തൃശൂരിന് നന്ദി, വോട്ട് നൽകാത്തവർക്കും; ഏതൊരു മത്സരവും ഒരു പാഠമാണ്; പ്രതികരണവുമായി സുരേഷ് ഗോപി
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയും നടനും എംപിയുമായ സുരേഷ് ഗോപി. തനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്കും, വോട്ട് നൽകാത്തവർക്കും നന്ദിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഇനിയും തൃശൂരുകാർക്കൊപ്പം പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂരുകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും മുന്നിൽ തന്നെയുണ്ടാകും അദ്ദേഹം കുറിച്ചു.
Read Moreസംസ്ഥാനം പൂർണമായി അടക്കുന്നു; ഒരാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതീവ രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഈ മാസം എട്ടു മുതൽ 16 വരെ ഒരാഴ്ചത്തെ ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ഫലം കാണുന്നില്ലെന്ന പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അവശ്യ സർവീസുകൾ, ഭക്ഷണം, ആരോഗ്യ വിഭാഗം എന്നിവയെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കേരളത്തില്‍ ഉണ്ടായത്. നിലവിലെ മിനി ലോക്ക്ഡൗണ്‍ അപര്യാപ്തമാണെന്ന് വിദഗ്ധ സമിതിയും അഭിപ്രായപ്പെട്ടിരുന്നു. നിയന്ത്രണങ്ങള്‍ സംബന്ധിച്ച സർക്കാരിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
Read Moreകണ്ണ് നനയുന്ന, വേദനിപ്പിക്കുന്ന കാഴ്ചകൾ കേരളത്തിലും; ശ്മശാനങ്ങൾ നിറയുന്നു, ശാന്തി കവാടത്തിൽ ബുക്കിംഗ് ചെയ്യേണ്ട അവസ്ഥ
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് മരണസംഖ്യ കൂടുന്ന സാഹചര്യത്തിൽ ശ്മശാനങ്ങളിൽ സംസ്കാരത്തിനും പ്രതിസന്ധി. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാരം നടത്താൻ ബുക്കിംഗ് ചെയ്യേണ്ട അവസ്ഥയാണ്. ശാന്തികവാടത്തിൽ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയാകുന്നതായാണ് ബന്ധപ്പെട്ടവർ നൽകുന്ന വിവരം. ഇലക്ട്രിക്, ഗ്യാസ് ശ്മശാനങ്ങളിലായി പരമാവധി 27 പേരെ വരെ ഒരു ദിവസം ശാന്തി കവാടത്തില്‍ ദഹിപ്പിക്കാറുള്ളത്. നിലവിൽ ഇവിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മാത്രമാണ് ദഹിപ്പിക്കുന്നത്. എന്നിട്ടും സൗകര്യങ്ങൾ തികയാത്ത അവസ്ഥയാണുള്ളത്. പാലക്കാട് ചന്ദ്രനഗർ ശ്മശാനത്തിൽ സംസ്കാരങ്ങളുടെ എണ്ണത്തിൽ വർധനയുണ്ട്. മൃതദേഹം സംസ്കരിക്കുന്നത് മാറ്റിവയ്ക്കാൻ നോക്കിയാൽ സംസ്ഥാനത്ത് മോർച്ചറി ലഭിക്കാത്ത അവസ്ഥയുമാണ് ഇപ്പോഴുള്ളത്. പലയിടത്തും മോർച്ചറികൾ നിറഞ്ഞു. മരണ നിരക്ക് ഉയര്‍ന്നാൽ സംസ്കാരം എങ്ങനെയെന്ന ആശങ്കയിലാണ് തദ്ദേശ സ്ഥാപനങ്ങൾ.
Read Moreആശുപത്രി കിടക്ക കരിഞ്ചന്തയിൽ; ബംഗളൂരുവിൽ സാമൂഹ്യ പ്രവർത്തകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ; കിടക്കകൾക്ക് രോഗികളിൽ നിന്ന് വാങ്ങിയ വിലകൾ ഞെട്ടിക്കുന്നത്
ബംഗളൂരു: കോവിഡ് രോഗികൾക്ക് ആശുപത്രികളിൽ കിടക്ക ബുക്ക് ചെയ്തു പണം തട്ടുന്ന സംഘത്തെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹ്യ പ്രവർത്തകനായ നേത്രാവതി (40), രോഹിത് കുമാർ (22) എന്നിവരടങ്ങുന്ന നാലംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരു സൗത്ത് എംപിയും ബിജെപി നേതാവുമായ തേജസ്വി സൂര്യയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. രണ്ട് വ്യത്യസ്ത കേസുകളിൽ ഇതുവരെ നാലു പേരെ അറസ്റ്റ് ചെയ്ത പോലീസ് സംഘം എട്ട് സ്ഥലങ്ങളിൽ തെരച്ചിൽ നടത്തുകയും ചെയ്തു. ആശുപത്രിയിലെ കിടക്കകൾ കോവിഡ് രോഗികൾക്കു വലിയവിലയിൽ മറിച്ചുകൊടുക്കുന്നതു സംബന്ധിച്ചു നേരത്തെ ചില ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി നേതാവ് തേജസ്വി സൂര്യ നേരിട്ട് അന്വേഷണം നടത്തി പോലീസിൽ അറിയിച്ചത്. “ഒരു കോവിഡ് രോഗിയുടെ ബന്ധുക്കളായി ഞങ്ങൾ ഈ മാഫിയാ സംഘത്തെ സമീപിച്ചു. ആശുപത്രിയിൽ കിടക്ക വേണമെന്നു പറഞ്ഞു. ഞങ്ങളുടെ…
Read Moreപിടിച്ചുകെട്ടാൻ പരിഹാരം സമ്പൂർണ്ണ ലോക്ക്ഡൗണോ? രാജ്യത്തെ വിറപ്പിച്ച് വീണ്ടും കോവിഡ്; പ്രതിദിന കണക്ക് വീണ്ടും നാലു ലക്ഷം കടന്നു; മരണകണക്കുകളും ഞെട്ടിക്കുന്നത്
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ വീണ്ടും നാലു ലക്ഷം കടന്നു. 4,12,262 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 3,980 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 2,30,168 ആയി ഉയർന്നു. ഇന്ത്യയിൽ സജീവമായ കോവിഡ് കേസുകൾ 35.66 ശതമാനമാണ്. മഹാരാഷ്ട്രയിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. 57,640 കേസുകളാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. അതേസമയം, ഉയർന്ന തോതിൽ പ്രചരിക്കുന്ന വൈറസ് കണക്കിലെടുക്കുമ്പോൾ കോവിഡിന്റെ മൂന്നാം തരംഗവും പ്രതീക്ഷിക്കാമെന്നും അതിനുള്ള സമയപരിധി പ്രവചിക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് പറഞ്ഞു.
Read Moreനാമനിര്‍ദേശ പത്രിക സ്വീകരണവും തള്ളലും; വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് ഹര്‍ജി; തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സ്വീകരിക്കുന്നതിലും തള്ളുന്നതിലും റിട്ടേണിംഗ് ഓഫീസര്‍മാര്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് എം.ആര്. അനില്‍കുമാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം തേടി. ജസ്റ്റീസ് എന്‍. നഗരേഷാണ് ഹര്‍ജി പരിഗണിക്കുന്നത്. പത്രികയിലെ പിഴവുകളും തെറ്റുകളും തിരുത്താന്‍ ഏകീകൃത നിലപാടു വേണമെന്നും ഇലക്ഷന് നിയമങ്ങള്‍ ശരിയായ അര്‍ഥത്തില്‍ പാലിക്കപ്പെടണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെടുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി പത്രിക നല്കിയ നിവേദിത സുബ്രഹ്മണ്യന് ഒപ്പം നല്കിയ ഫോം ബിയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. സൂക്ഷ്മ പരിശോധനാ ദിവസം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഒപ്പിട്ട ഫോം ബി ഹാജരാക്കിയെങ്കിലും സ്വീകരിച്ചില്ല. തലശേരിയിലെ ബിജെപി സ്ഥാനാര്‍ഥി എന്‍. ഹരിദാസന് നല്കിയ പത്രിക ഫോം എയില്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റിന്റെ ഒപ്പില്ലെന്നു ചൂണ്ടിക്കാട്ടിയാണു നിരസിച്ചത്.…
Read Moreമൂന്നാം തരംഗം ഉറപ്പ് ! എപ്പോൾ വരുമെന്നോ, എത്ര വ്യാപകവും മാരകവും ആകുമെന്നോ വ്യക്തമല്ല; കേന്ദ്രസർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് പറയുന്നത് ഇങ്ങനെ…
ന്യൂഡൽഹി: കൊറോണ വൈറസിന്റെ മൂന്നാം തരംഗം ഉറപ്പെന്നു കേന്ദ്രസർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ്. മൂന്നാം ഘട്ടം എപ്പോൾ വരുമെന്നോ, എത്ര വ്യാപകവും മാരകവും ആകുമെന്നോ വ്യക്തമല്ലെന്ന് കേന്ദ്രത്തിന്റെ പ്രിൻസിപ്പൽ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. കെ. വിജയരാഘവൻ പറഞ്ഞു. ജനിതകമാറ്റം വന്ന വൈറസിന്റെ പുതിയ വകഭേദങ്ങളെ നേരിടാൻ വാക്സിനുകൾ മെച്ചപ്പെടുത്തുകയോ പരിഷ്കരിക്കുകയോ വേണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് മൃഗങ്ങളിലൂടെയല്ല പകരുന്നതെന്നും മനുഷ്യരിലൂടെയാണെന്നും നീതി ആയോഗ് അംഗം (ഹെൽത്ത്) ഡോ. വി.കെ. പോൾ പറഞ്ഞു. കോഴിക്കോട്, എറണാകുളം, ഹരിയാനയിലെ ഗുരുഗ്രാം എന്നീ ജില്ലകൾ രാജ്യത്ത് ആശങ്കാജനകമായ രീതിയിൽ വീണ്ടും കോവിഡ് രൂക്ഷമാകുന്ന മേഖലകളാണെന്നു കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ മുന്നറിയിപ്പു നൽകി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1.49 ലക്ഷം കേസുകൾ റിപ്പോർട്ടു ചെയ്ത ബംഗളൂരു, 38,000 കേസുകളുള്ള ചെന്നൈ തുടങ്ങിയ നഗരങ്ങളും ആശങ്കപ്പെടേണ്ട മേഖലകളാണ്. കർണാടക, കേരളം, ആന്ധ്രപ്രദേശ്,…
Read Moreഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ ഗൗരവമുള്ളതാ..! കോവിഡിന്റെ രണ്ടാം തരംഗം നടി അമ്പിളി ദേവിയുടെ ഭര്‍ത്താവ് ആദിത്യന് ജയന് തുണയായി
കൊച്ചി: ചലച്ചിത്ര-സീരിയല്‍ നടി അമ്പിളി ദേവി നല്കിയ കേസില്‍ ഭര്‍ത്താവും നടനുമായ ആദിത്യന് ജയന് ഹൈക്കോടതി ജൂണ്‍ ഒമ്പതു വരെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ആദിത്യന് പീഡിപ്പിക്കുകയാണെന്നും, 2021 മാര്‍ച്ച് 23 ന് വീട്ടില്‍ വന്ന് തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്നു കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയെന്നുമാരോപിച്ച് അമ്പിളി ദേവി നല്കിയ പരാതിയില്‍ ചവറ പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ആദിത്യന് നല്കിയ ഹര്‍ജിയിലാണു ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഇടക്കാല ഉത്തരവ്. കോവിഡിന്റെ രണ്ടാം തരംഗം കേരളത്തിലുണ്ടാക്കിയ പ്രതികൂല സാഹചര്യം കണക്കിലെടുത്താണ് ഇടക്കാല ജാമ്യം നല്‍കുന്നതെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. ആദിത്യനെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ഹര്‍ജി വിശദമായി വാദംകേട്ട് തീരുമാനിക്കേണ്ടതുണ്ട്. ഹര്‍ജിക്കാരനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള് ജാമ്യവും വ്യവസ്ഥ…
Read Moreമരുന്നുവാങ്ങാൻ പോലീസ്, ഡോക്ടറെ കാണാൻ പോലീസ് ആപ്പ്! കോവിഡിന് മാത്രമല്ല മറ്റ് അസുഖങ്ങള്‍ക്കും; ഇക്കാര്യങ്ങള്‍ ഓര്‍ക്കുക…
തിരുവനന്തപുരം: അത്യാവശ്യ സന്ദർഭങ്ങളിൽ മെഡിക്കൽ ഷോപ്പിൽനിന്ന് മരുന്ന് വാങ്ങുന്നതിന് പോലീസിന്റെ സഹായം തേടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍റൂമില്‍ 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ ടെലി മെഡിസിന് ആപ്പായ ബ്ലൂടെലിമെഡിസിന്റെ സേവനം പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കാന്‍ നിര്‍ദേശം നല്കി. ആശുപത്രികളില്‍ പോകാതെ തന്നെ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനം ഈ ആപ്പ് മുഖേന ലഭിക്കും. കോവിഡിന് മാത്രമല്ല മറ്റ് അസുഖങ്ങള്‍ക്കും ഇത് ഉപയോഗിക്കാം. ആപ്പിലെ ഡോക്ടര്‍മാരുടെ പട്ടികയില്‍ നിന്ന് ആവശ്യമുള്ളവരെ തിരഞ്ഞെടുപ്പ് ബന്ധപ്പെടാം. വീഡിയോ മുഖേന ഡോക്ടര്‍ രോഗിയെ പരിശോധച്ച് ഇ-മരുന്ന് കുറിപ്പടി നല്‍കും. തുടര്‍ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന പക്ഷം ആപ്പില്‍ നിന്ന് ലഭിക്കുന്ന ഇ-പാസ് പോലീസ് പരിശോധന സമയം കാണിച്ച് യാത്ര തുടരാം. അടച്ചുപൂട്ടല്‍ സമയത്ത് ആശുപത്രിയില്‍ പോകാതെ തന്നെ ചികിത്സ തേടാനുള്ള…
Read More