തി​ര​ക്കു​കൂ​ട്ടെ​ണ്ട, ര​ണ്ടാം ഡോ​സ് വാ​ക്സീ​ന്‍ മൂ​ന്ന് മാ​സം ക​ഴി​ഞ്ഞു​മ​തി! ഏ​റ്റ​വും പു​തി​യ പ​ഠ​ന​റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തില്‍ മുഖ്യമന്ത്രി പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ എ​ടു​ക്കാ​ൻ തി​ര​ക്ക് കൂ​ട്ടേ​ണ്ട​തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ര​ണ്ടാം ഡോ​സ് വാ​ക്സീ​ന്‍ മൂ​ന്ന് മാ​സം ക​ഴി​ഞ്ഞ് എ​ടു​ക്കു​ന്ന​താ​ണ് ഫ​ല​പ്ര​ദ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​റ്റ​വും പു​തി​യ പ​ഠ​ന​റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ ആ​ളു​ക​ൾ തി​ര​ക്ക് കൂ​ട്ടു​ന്ന​താ​യി ശ്ര​ദ്ധ‍​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് പു​തി​യ പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. 80 വ​യ​സി​ന് മു​ക​ളി​ലു​ള്ള ചി​ല​ർ ഇ​നി​യും വാ​ക്സി​ൻ എ​ടു​ക്കാ​നു​ണ്ട്. അ​വ​ർ​ക്കാ​യി​രി​ക്കും വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ക- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read More

ഗൗ​രി​യ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രം; തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി; ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടാ​യി​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: മു​ൻ​മ​ന്ത്രി​യും മു​തി​ർ​ന്ന രാ​ഷ്ട്രീ​യ​നേ​താ​വു​മാ​യ കെ.​ആ​ർ. ഗൗ​രി​യ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രം. ഗൗ​രി​യ​മ്മ​യെ വീ​ണ്ടും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. പ​നി​യും മൂ​ത്രാ​ശ​യ സം​ബ​ന്ധ​മാ​യ രോ​ഗ​വും​മൂ​ലം ക​ഴി​ഞ്ഞ മാ​സം 22 ന് ​ആ​ണ് ഗൗ​രി​യ​മ്മ​യെ തി​രു​വ​ന​ന്ത​പു​രം പി​ആ​ർ​എ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ​നി​ന്നും മു​റി​യി​ലേ​ക്ക് മാ​റ്റുകയും ചെയ്തു. 102 വ​യ​സു​ള്ള ഗൗ​രി​യ​മ്മ ഏ​പ്രി​ൽ ആ​ദ്യം ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി​യി​രു​ന്നു.

Read More

വാ​ക്‌​സി​നി​ല്‍ ഒ​രു​തു​ള്ളി പോ​ലും പാ​ഴാ​ക്കിയില്ല; കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​തൃ​കയെന്ന് പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

  ന്യൂ​ഡ​ല്‍​ഹി: ഒ​റ്റ​ഡോ​സ് വാ​ക്‌​സി​നി​ല്‍ ഒ​രു​തു​ള്ളി പോ​ലും പാ​ഴാ​ക്കാ​തി​രു​ന്ന കേ​ര​ള​ത്തെ അ​ഭി​നന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ​ള​രെ സൂ​ക്ഷ്മ​ത​യോ​ടെ ഒ​രു​തു​ള്ളി വാ​ക്സി​ൻ പോ​ലും പാ​ഴാ​ക്കാ​തെ ഉ​പ​യോ​ഗി​ച്ച ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ​യും ന​ഴ്‌​സ്മാ​രെ​യും മോ​ദി അ​ഭി​ന​ന്ദി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ട്വീ​റ്റി​ന് മ​റു​പ​ടി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കു​റി​പ്പ്. വാ​ക്‌​സി​ന്‍ പാ​ഴാ​ക്കാ​തെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ച് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​തൃ​ക​യാ​ണെ​ന്നും പ്ര​ത്യേ​കി​ച്ച് ന​ഴ്‌​സു​മാ​ര്‍, വ​ള​രെ കാ​ര്യ​പ്രാ​പ്തി​യു​ള്ള​വ​രാ​ണെ​ന്നും അ​വ​ർ അ​ഭി​ന​ന്ദ​നം അ​ര്‍​ഹി​ക്കു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് വാ​ക്‌​സി​ന്‍ പാ​ഴാ​ക്ക​ല്‍ കു​റ​യ്ക്കു​ന്ന​ത് പ്ര​ധാ​ന​മാ​ണെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ര്‍​ത്തു.കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് സം​സ്ഥാ​ന​ത്തി​ന് ല​ഭി​ച്ച​ത് 73,38,860 ഡോ​സ് വാ​ക്‌​സി​നാ​ണ്. ആ ​വാ​ക്‌​സി​ന്‍ മു​ഴു​വ​ന്‍ ഉ​പ​യോ​ഗി​ച്ചു. ഓ​രോ വാ​ക്‌​സി​ന്‍ വ​യ​ലി​ന​ക​ത്തും പ​ത്തു ഡോ​സ് കൂ​ടാ​തെ വേ​സ്‌​റ്റേ​ജ് ഫാ​ക്ട​ര്‍ എ​ന്ന നി​ല​യ്ക്ക് ഒ​രു ഡോ​സ് അ​ധി​ക​മു​ണ്ടാ​യി​രി​ക്കും. വ​ള​രെ സൂ​ക്ഷ്മ​ത​യോ​ടെ ഒ​രു തു​ള്ളി പോ​ലും പാ​ഴാ​ക്കാ​തെ ഉ​പ​യോ​ഗി​ച്ച​തി​നാ​ല്‍ ഈ ​അ​ധി​ക ഡോ​സ് കൂ​ടി ആ​ളു​ക​ള്‍​ക്ക് ന​ല്‍​കാ​ന്‍ സാ​ധി​ച്ചു.…

Read More

കേ​ര​ള​ത്തി​ലും കോ​വി​ഡ് പ്ര​തി​സ​ന്ധി ക​ടു​ക്കു​ന്നു; ആ​ശു​പ​ത്രി​കൾ കോ​വി​ഡ് രോ​ഗി​ക​ളെ​ക്കൊ​ണ്ടു നി​റ​യുന്നു;  വൈറസിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രാണവായുവിനായി കേരളവും നെട്ടോട്ടമോടേണ്ടി വരും

തി​രു​വ​ന​ന്ത​പു​രം: രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​ർ​ന്ന​തോ​ടെ കേ​ര​ള​ത്തി​ലും കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന​താ​യി സൂ​ച​ന. പ​ല ആ​ശു​പ​ത്രി​ക​ളും കോ​വി​ഡ് രോ​ഗി​ക​ളെ​ക്കൊ​ണ്ടു നി​റ​യു​ക​യാ​ണ്. രോ​ഗി​ക​ളു​ടെ എ​ണ്ണം പ​രി​ധി​വി​ട്ടു മു​ക​ളി​ലേ​ക്കു​പോ​യ​തോ​ടെ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ട്. ഇ​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ തി​ര​ക്കേ​റി​യ​ത്. നി​ല​വി​ൽ കു​ഴ​പ്പ​മി​ല്ലാ​തെ​യാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ങ്കി​ലും വ​രും ദി​വ​സ​ങ്ങ​ളി​ലും കോ​വി​ഡ് ബാ​ധ പി​ടി​ച്ചു​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ആ​ശു​പ​ത്രി സൗ​ക​ര്യ​ങ്ങ​ൾ പോ​രാ​തെ വ​രു​മെ​ന്ന ആ​ശ​ങ്ക പ​ല​രും പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. പ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും മു​ക്കാ​ൽ പ​ങ്ക് കി​ട​ക്ക​ക​ളി​ലും കോ​വി​ഡ് രോ​ഗി​ക​ൾ നി​റ​ഞ്ഞി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഗു​രു​ത​രാ​വ​സ്ഥ​യി​ല്ലാ​ത്ത​വ​രും ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ആ​കു​ന്നു​ണ്ടോ​യെ​ന്ന സം​ശ​യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​ൻ​ഷ്വ​റ​ൻ​സ് ആ​നു​കൂ​ല്യ​വും മ​റ്റും ഉ​ള്ള ചി​ല​ർ ഇ​ങ്ങ​നെ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ആ​കു​ന്നു​ണ്ടോ​യെ​ന്നാ​ണ് സം​ശ​യം. ഇ​തി​നെ​ക്കു​റി​ച്ച് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തും. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​രെ മാ​ത്രം ആ​ശു​പ​ത്രി​ക​ളി​ൽ അ​ഡ്മി​റ്റ് ചെ​യ്യാ​നാ​ണ് നി​ർ​ദേ​ശ​മു​ള്ള​ത്. ഒാ​ക്സി​ജ​ൻ ഉ​പ​യോ​ഗം ആ​ശു​പ​ത്രി​ക​ളി​ൽ വ​ർ​ധി​ച്ച​തും ഇ​ട​യ്ക്കി​ടെ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്ത് ഒാ​ക്സി​ജ​ൻ ആ​വ​ശ്യ​ത്തി​നു ല​ഭ്യ​മാ​ണെ​ങ്കി​ലും കൃ​ത്യ​മാ​യ സ​മ​യ​ത്ത് ഇ​ത്…

Read More

പു​തി​യ അ​ഞ്ചു ല​ക്ഷം മെം​ബ​ർ​മാ​ർ എ​വി​ടെ ? ’34 എ ​ക്ലാ​സു’​ക​ൾ ലോ ​ക്ലാ​സു​ക​ളാ​യി; സ്വ​പ്ന​ത്തി​ൽ പോ​ലും ചി​ന്തി​ക്കാ​ത്ത വോ​ട്ടു ചോ​ർ​ച്ച​യി​ൽ പ​ക​ച്ചു ബി​ജെ​പി

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: വോ​ട്ടു ചോ​ർ​ച്ച​യി​ൽ പ​ക​ച്ചു ബി​ജെ​പി നേ​തൃ​ത്വം. സ്വ​പ്ന​ത്തി​ൽ പോ​ലും ചി​ന്തി​ക്കാ​ത്ത വോ​ട്ടു ചോ​ർ​ച്ച​യാ​ണ് ഇ​ത്ത​വ​ണ ബി​ജെ​പി നേ​രി​ട്ട​ത്. മു​പ്പ​തി​നാ​യി​ര​ത്തി​ല്‍​പ​രം വോ​ട്ടു​ക​ളു​ള്ള 34 മ​ണ്ഡ​ല​ങ്ങ​ളെ എ ​ക്ലാ​സ് മ​ണ്ഡ​ല​ങ്ങ​ളാ​യി പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ചി​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ ഇ​വ​യു​ടെ എ​ണ്ണം 23ലേ​ക്ക് ചു​രു​ങ്ങി. മ​ഞ്ചേ​ശ്വ​ര​ത്തു മാ​ത്ര​മാ​ണ് പാ​ർ​ട്ടി​ക്ക് അ​റു​പ​തി​നാ​യി​ര​ത്തി​ല്‍​പ​രം വോ​ട്ടു​ക​ള്‍ നേ​ടാ​നാ​യ​ത്. ഇ​ത്ത​രം ആ​റു മ​ണ്ഡ​ല​ങ്ങ​ൾ ഉ​ണ്ടെ​ന്നാ​യി​രു​ന്നു ബി​ജെ​പി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. അ​തേ​സ​മ​യം, പ​തി​നാ​യി​ര​ത്തി​ല്‍ താ​ഴെ വോ​ട്ടു​ക​ളു​ള്ള മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടു​ക​യും ചെ​യ്തു. അ​ഞ്ചു ല​ക്ഷം മെം​ബ​ർ​മാ​ർ ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ട​ന്ന പാ​ർ​ട്ടി​യു​ടെ മെ​ഗാ മെ​മ്പ​ര്‍​ഷി​പ്പ് കാ​ന്പ​യി​ന്‍ വ​ഴി​മാ​ത്രം അ​ഞ്ചു ല​ക്ഷ​ത്തോ​ളം പേ​ര്‍ പു​തു​താ​യി അം​ഗ​ത്വ​മെ​ടു​ത്തെ​ന്നാ​യി​രു​ന്നു നേ​തൃ​ത്വം അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍, പു​തി​യ വോ​ട്ടു​ക​ള്‍ കാ​ണാ​നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല പ​ല​യി​ട​ത്തും വോ​ട്ടു​ക​ള്‍ കു​റ​യു​ക​യും ചെ​യ്തു. ഇ​തി​നെ​ല്ലാം കാ​ര​ണം​തേ​ടി ഉ​ഴ​ലു​ക​യാ​ണ് ബി​ജെ​പി നേ​തൃ​ത്വം. യു​ഡി​എ​ഫി​നാ​യി ബി​ജെ​പി വോ​ട്ട് മ​റി​ച്ചു​വെ​ന്ന…

Read More

ജോ​സ് കെ. ​മാ​ണി​യു​ടെ തോ​ല്‍​വി! കേ​ര​ള കോ​ണ്‍​ഗ്ര​സ്-എ​മ്മി​ലും അ​സ്വ​സ്ഥ​ത; ഉ​ത്ത​ര​വാ​ദി​ക​ൾ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യം; ചി​ല നേ​താ​ക്ക​ള്‍​ക്കെ​തി​രേ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ പ്ര​തി​ഷേ​ധം

കോ​ട്ട​യം: ഇ​ട​തു ത​രം​ഗ​ത്തി​നി​ട​യി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ന്‍റെ ര​ണ്ടു സീ​റ്റു​ക​ളി​ലെ തോ​ല്‍​വി പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ അ​സ്വ​സ്ഥ​ത പ​ട​ർ​ത്തു​ന്നു. പാ​ലാ​യി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ.​മാ​ണി​യു​ടെ​യും പി​റ​വ​ത്ത് സി​ന്ധു​മോ​ള്‍ ജേ​ക്ക​ബി​ന്‍റെ​യും തോ​ല്‍​വി ആ​ണ് പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്. പാ​ലാ​യി​ലെ തോ​ല്‍​വി​യി​ലാ​ണ് അ​ണി​ക​ള്‍​ക്ക് ഏ​റെ പ​രി​ഭ​വ​വും പ​രാ​തി​യു​മു​ള്ള​ത്. എ​ന്നാ​ല്‍, തോ​ല്‍​വി​യി​ല്‍ വ​ലി​യ പ​രാ​തി ഉ​യ​ര്‍​ത്തി കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സി​പി​എ​മ്മി​നെ സ​മീ​പി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വു​മാ​ണ്. മി​ന്നു​ന്ന വി​ജ​യം നേ​ടി മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ക്കു​ന്ന വേ​ള​യി​ലാ​ണ് താ​ഴെ​ത്ത​ട്ടി​ല്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. താ​ഴെ​ത്ത​ട്ടി​ൽ പാ​ലാ​യി​ല്‍ സി​പി​എം വോ​ട്ടു​ക​ള്‍ ചോ​ര്‍​ന്നു​വെ​ന്നാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ക്കു​ന്ന​ത്. പാ​ലാ​യി​ല്‍ ചി​ല സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ഇ​ട​തു​പ​ക്ഷ​ത്ത് എ​ത്തി​യ​തു അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു. താ​ഴെ​ത്ത​ട്ടി​ല്‍ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നു സി​പി​എ​മ്മും അം​ഗീ​ക​രി​ക്കു​ന്നു​ണ്ട്. വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നു മു​മ്പ് പാ​ലാ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ല്‍ സി​പി​എം കൗ​ണ്‍​സി​ല​റും കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം…

Read More

സൂ​ക്ഷി​ക്കു​ക..! രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​സം​ഖ്യ ഇ​ര​ട്ടി​യാ​യേ​ക്കാ​മെ​ന്ന് പ്ര​വ​ച​നം; ശ​ക്ത​മാ​യ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്തില്ലെങ്കില്‍..

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യി​ൽ കോ​വി​ഡി​ന്‍റെ ര​ണ്ടാം വ്യാ​പ​നം മൂ​ല​മു​ള്ള പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യേ​ക്കാ​മെ​ന്നു പ​ഠ​നം. വ​രു​ന്ന ആ​ഴ്ച​ക​ളി​ൽ മ​ര​ണ​സം​ഖ്യ ഇ​ര​ട്ടി​യി​ല​ധി​കം കൂ​ടാ​മെ​ന്നാ​ണ് പ്ര​വ​ച​നം. ബം​ഗ​ളൂ​രു​വി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ലെ ഒ​രു സം​ഘം മാ​ത്ത​മാ​റ്റി​ക്ക​ൽ മോ​ഡ​ൽ അ​നു​സ​രി​ച്ചു ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യം തു​ട​രു​ക​യാ​ണെ​ങ്കി​ൽ ജൂ​ണ്‍ പ​കു​തി​യോ​ടെ മ​ര​ണം 4,04,000 വ​രെ ആ​കാ​മെ​ന്ന് പ​റ​യു​ന്ന​ത്. ഇ​ന്ത്യ​യെ​പ്പോ​ലെ വ​ലി​യ ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ നി​ര​ക്ക് മു​ൻ​കൂ​ട്ടി പ്ര​വ​ചി​ക്കു​ക ദു​ഷ്ക​ര​മെ​ങ്കി​ലും ശ​ക്ത​മാ​യ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന​തി​ലേ​ക്കാ​ണ് ഈ ​പ​ഠ​നം വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​മേ​രി​ക്ക​യാ​ണ് മ​ര​ണ​സം​ഖ്യ​യി​ൽ മു​ന്നി​ൽ. ഏ​താ​ണ്ട് 5,78,000 പേ​രാ​ണ് അ​വി​ടെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ഇ​ന്ത്യ ഈ ​സം​ഖ്യ മ​റി​ക​ട​ക്കു​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. അ​ടു​ത്ത നാ​ലു​മു​ത​ൽ ആ​റു​വ​രെ ആ​ഴ്ച​ക്കാ​ലം രാ​ജ്യ​ത്തി​ന് ഏ​റ്റ​വും ദു​ഷ്ക​ര​മാ​കാ​നാ​ണ് സാ​ധ്യ​ത.

Read More

പ്ര​തി​പ​ക്ഷ​ത്ത് പ​ത്തു കൊ​ല്ല​മി​രു​ന്നാ​ൽ ന​ശി​ക്കി​ല്ല; ലോ​ട്ട​റി അ​ടി​ച്ചെ​ന്ന് ക​രു​തി പി​ണ​റാ​യി വി​ജ​യ​നോ ഇ​ട​ത് മു​ന്ന​ണി​യോ അ​ഹ​ങ്ക​രി​ക്ക​രുത്; കോ​ൺ​ഗ്ര​സ് തി​രി​ച്ചു​വ​രുമെന്ന്​ കെ. ​മു​ര​ളീ​ധ​ര​ൻ

  തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ​ത്ത് പ​ത്തു കൊ​ല്ല​മി​രു​ന്നാ​ൽ ന​ശി​ക്കു​ന്ന​ത​ല്ല കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യെ​ന്നും ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. നേ​മ​ത്തെ ബി​ജെ​പി അ​ക്കൗ​ണ്ട് ക്ലോ​സ് ചെ​യ്യാ​ൻ സാ​ധി​ച്ച​തി​ൽ ഞ​ങ്ങ​ൾ​ക്കും സ​ന്തോ​ഷ​മെ​ന്ന് മു​ര​ളീ​ധ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ​യും മു​ര​ളീ​ധ​ര​ൻ വി​മ​ർ​ശ​നം ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​നം വി​ജ​യി​പ്പി​ക്കു​മ്പോ​ൾ വി​ന​യം കാ​ണി​ക്കേ​ണ്ട മു​ഖ്യ​മ​ന്ത്രി എ​ല്ലാ​വ​രേ​യും ചീ​ത്ത​വി​ളി​ക്കു​ക​യാ​ണ്. സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ​ക്ക് വി​മ​ർ​ശി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ൽ വി​മ​ർ​ശി​ക്കു​ന്ന​വ​രെ ക​ല്ലെ​റി​യു​ന്ന സ​മീ​പ​ന​മാ​ണ് സി​പി​എം വ​ച്ചു പു​ല​ർ​ത്തു​ന്ന​ത്. ബം​ഗാ​ളി​ലെ ഫ​ല​മെ​ന്താ​യെ​ന്നും മു​ര​ളീ​ധ​ര​ൻ ചോ​ദി​ച്ചു.കോ​ൺ​ഗ്ര​സി​നെ ത​ക​ർ​ക്കാ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ എ​സ്ഡി​പി​ഐ​യെ​ക്കൊ​ണ്ട് സി​പി​എം പ്ര​ചാ​ര​ണം ന​ട​ത്തി. എ​ന്നാ​ൽ ബി​ജെ​പി വാ​ർ​ഡു​ക​ളി​ൽ പോ​ലും കോ​ൺ​ഗ്ര​സ് മു​ന്നേ​റ്റ​മു​ണ്ടാ​ക്കി. വ​ട്ടി​യൂ​ര്‍​കാ​വി​ൽ യു​ഡി​എ​ഫ് ജ​യി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ക​ണ​ക്ക് മു​ഖ്യ​മ​ന്ത്രി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ട്ട​റി അ​ടി​ച്ചെ​ന്ന് ക​രു​തി പി​ണ​റാ​യി വി​ജ​യ​നോ ഇ​ട​ത് മു​ന്ന​ണി​യോ അ​ഹ​ങ്ക​രി​ക്ക​രു​ത്. പ​ത്ത് വ​ര്‍​ഷം പ്ര​തി​പ​ക്ഷ​ത്ത് ഇ​രു​ന്നാ​ലും കോ​ൺ​ഗ്ര​സി​ന് ഒ​ന്നും സം​ഭ​വി​ക്കി​ല്ല. അ​ങ്ങ​നെ ത​ക​ര്‍​ന്ന് പോ​കു​ന്ന…

Read More

സം​വ​ര​ണം 50 ശ​ത​മാ​നം ക​ട​ക്ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി; സാ​ഹ്നി കേ​സി​ന്‍റെ വി​ധി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ഹ​ർ​ജി ത​ള്ളി

  ന്യൂ​ഡ​ൽ​ഹി: സം​വ​ര​ണം 50 ശ​ത​മാ​നം ക​ട​ക്ക​രു​തെ​ന്ന സു​പ്ര​ധാ​ന വി​ധി​യു​മാ​യി സു​പ്രീം​കോ​ട​തി.ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. സം​വ​ര​ണം പ​കു​തി​ക്ക് മേ​ൽ കൂ​ട​രു​തെ​ന്ന 1992-ലെ ​ഇ​ന്ദി​രാ സാ​ഹ്നി കേ​സി​ന്‍റെ വി​ധി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് കോ​ട​തി വി​ധി. വി​ധി പു​ന​പ​രി​ശോ​ധി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ഏ​ക​ക​ണ്ഠ​മാ​യി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.മ​റാ​ത്ത സം​വ​ര​ണം സം​ബ​ന്ധി​ച്ച മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​ന്‍റെ നി​യ​മം ന​ട​പ്പി​ലാ​ക്കി​യാ​ൽ 65 ശ​ത​മാ​നം സം​വ​ര​ണം വ​രു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. 2017 ന​വം​ബ​റി​ലാ​ണ് തൊ​ഴി​ലി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റാ​ത്തി​ക​ൾ​ക്ക് കൂ​ടു​ത​ൽ സം​വ​ര​ണം ന​ൽ​കു​ന്ന നി​യ​മം മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ​ത്. പി​ന്നീ​ട് ഈ ​നി​യ​മ​ത്തി​ന്‍റെ സാ​ധു​ത ചോ​ദ്യം ചെ​യ്ത് നി​ര​വ​ധി ഹ​ർ​ജി​ക​ൾ കോ​ട​തി​ക്ക് മു​ന്നി​ലെ​ത്തു​ക​യാ​യി​രു​ന്നു.

Read More

എ​ത്തി​യ​ത് ഇ​രു​പ​തോ​ളം വി​മാ​നങ്ങള്‍! വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നൊ​ഴു​കി​യെ​ത്തി​യ അവശ്യവസ്തുക്കൾ കെട്ടിക്കിടക്കുന്നു; കാരണമായി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത് ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ അ​തി​രൂ​ക്ഷ​മാ​യ കോ​വി​ഡ് പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നൊ​ഴു​കി​യെ​ത്തി​യ ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും അ​വ​ശ്യ മ​രു​ന്നു​ക​ളും ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും വി​ത​ര​ണ​ത്തി​നു ത​യാ​റാ​യി​ട്ടി​ല്ല. ഓ​ക്സി​ജ​ൻ മെ​ഷീ​നു​ക​ളും ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ളും ഉ​ൾ​പ്പെടെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ സ​ഹാ​യ​ങ്ങ​ളാ​ണ് ക​സ്റ്റം​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ പേ​രി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​കാ​തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഉ​ൾ​പ്പെടെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഓ​ക്സി​ജ​ൻ കോ​ണ്‍സെ​ൻ​ട്രേ​റ്ററുകളും റെം​ഡി​സീ​വ​റും ഉ​ൾ​പ്പെടെ​യു​ള്ള അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​മാ​യി ഇ​രു​പ​തോ​ളം വി​മാ​ന​ങ്ങ​ളാ​ണ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഇ​തി​നോ​ട​കം എ​ത്തി​യ​ത്. എ​ന്നാ​ൽ, ക​സ്റ്റം​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളും മ​റ്റു പ്ര​ശ്ന​ങ്ങ​ളും കാ​ര​ണ​മാ​ണ് ഇ​വ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​കാ​ത്ത​തെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. അ​തി​നി​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ രൂ​ക്ഷ​മാ​യ​തോ​ടെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ സ​ഹാ​യ​ങ്ങ​ൾ കേ​ര​ളം ഉ​ൾ​പ്പെടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കൈ​മാ​റു​ക​യോ അ​യ​യ്ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ന്ന​ലെ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. 31 സം​സ്ഥാ​ന​ങ്ങ​ളി​ലെ 38 ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഈ ​സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചു എ​ന്നാ​ണ് കേ​ന്ദ്ര…

Read More