കൊച്ചി: വൈഗ കൊലക്കേസിൽ പിതാവ് സനുമോഹനെ ചോദ്യംചെയ്ത പോലീസിനു ലഭിക്കുന്നതു ഹൃദയംനുറുക്കുന്ന മറുപടികൾ. ഒരുമിച്ചു മരിക്കാമെന്നു സനു മകൾ വൈഗയോടു പറഞ്ഞപ്പോൾ അമ്മ ഒറ്റയ്ക്കാവുമല്ലോയെന്ന സങ്കടമായിരുന്നു ആ കുഞ്ഞു മനസിൽ ഉണ്ടായിരുന്നത്. ഇന്നലെ ചോദ്യം ചെയ്തപ്പോഴാണ് സനു മനസുതുറന്നത്. ഭാര്യവീട്ടിൽനിന്നു തിരിച്ചു കങ്ങരപ്പടിയിലിലേക്കുള്ള യാത്രയ്ക്കിടയിലാണ് ആത്മഹത്യ ചെയ്യാമെന്ന കാര്യം സനു എടുത്തിട്ടത്. മാമന്റെ വീട്ടിൽ പോകാമെന്നു പറഞ്ഞാണ് മകളെ കൂടെ കൂട്ടിയത്. മകളെയും കൂട്ടി കങ്ങരപ്പടിയിലെ ഫ്ലാറ്റിലേക്കുള്ള യാത്രയ്ക്കിടെ വഴിയിൽ മദ്യപിച്ചിരുന്നു. ഇടയ്ക്ക് കോള വാങ്ങി അതിൽ മദ്യം ചേർത്ത് മകൾക്കും നല്കി. മാമനു കൊടുക്കാൻ എന്തെങ്കിലും വാങ്ങണ്ടേയെന്നു യാത്രക്കിടയിൽ മകൾ ചോദിച്ചു. വൈറ്റില പാലത്തിലെത്തിയപ്പോഴാണു കങ്ങരപ്പടിയിലേക്കാണ് വരുന്നതെന്നു വൈഗയ്ക്കു മനസിലായത്. വീട്ടിലെത്തിയപ്പോൾ നമുക്ക് മരിക്കാമെന്നു പറഞ്ഞപ്പോൾ വൈഗ എതിർത്തില്ല. അമ്മ എന്തു ചെയ്യുമെന്നായിരുന്നു ചോദ്യം. സോഫയിൽ ഇരുത്തിയാണു വൈഗയെ കൈലി കൊണ്ടു മൂടിപ്പുതച്ചു ചുറ്റി വരിഞ്ഞത്.…
Read MoreCategory: Top News
ഇന്ത്യയിൽ പ്രതിദിന കോവിഡ് മരണം ഔദ്യോഗിക കണക്കിനേക്കാൾ അഞ്ചിരട്ടി! മുന്നോട്ടു പോകുന്നത് അതിഭീകരമായ അവസ്ഥയിലൂടെ; ഡോ. ആശിഷ് ജായുടെ വെളിപ്പെടുത്തല്‍
റോഡ് ഐലൻഡ്: ലോകരാഷ്ട്രങ്ങളിൽ കോവിഡ് മഹാമാരി വിതച്ച നാശത്തേക്കാൾ ഭയനാകമാണ് ഇന്ത്യയിലേതെന്ന് ബ്രൗണ്‍ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ഡീനും ഇന്ത്യൻ അമേരിക്കൻ വംശജനുമായ ഡോ. ആശിഷ് ജാ വെളിപ്പെടുത്തി. ഒൗദ്യോഗികമായി ഇന്ത്യ പുറത്തുവിടുന്ന കണക്കനുസരിച്ച് 2000 പേരാണ് ദിനംപ്രതി മരിക്കുന്നത്. എന്നാൽ യഥാർഥത്തിൽ ഇതിനേക്കാൾ അഞ്ചിരട്ടിയാണ് (10,000) പ്രതിദിനം ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിക്കുന്നതെന്ന് ആശിഷ് ജാ ചൂണ്ടികാട്ടി. ആശുപത്രിയിൽ കിടക്കകളും, വെന്റിലേറ്ററും, ഓക്സിജനും ഇല്ലാത്ത അവസ്ഥയാണ്. ഇന്ത്യ അതിഭീകരമായ അവസ്ഥയിലൂടെയാണ് അനുനിമിഷം മുന്നോട്ടു പോകുന്നത്. അതുപോലെ തന്നെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും ഒൗദ്യോഗിക കണക്ക് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മില്യനിലധികം പേർക്ക് രോഗം ബാധിക്കുന്നു. ഇന്ത്യയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30നും 40നും ഇടയിലാണ്. ഇന്ത്യയിലെ മൂന്നുപേരിൽ ഒരാൾക്ക് വീതം രോഗബാധ ഉണ്ടാകുന്നു. അതോടൊപ്പം ജനിതക മാറ്റം സംഭവിച്ച വൈറസുകളും വ്യാപകമാകുന്നു.…
Read Moreരണ്ടാഴ്ച അടച്ചിടണം; രോഗികളുടെ എണ്ണം കൂടുന്നത് അപായ സൂചന; വ്യാപനത്തിന്റെ കണ്ണി മുറിക്കാന്‍ ലോക്ക്ഡൗൺ അല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കെജിഎംഒഎ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടന കെജിഎംഒഎ. രോഗികളുടെ എണ്ണം കൂടിയത് അപായ സൂചനയാണ്. സംസ്ഥാനത്ത് അടിയന്തരമായി രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നും സംഘടന നിർദേശിച്ചു. കോവിഡ് വ്യാപനത്തിന്റെ കണ്ണി മുറിക്കാന്‍ ലോക്ക്ഡൗൺ അല്ലാതെ മറ്റ് മാര്‍ഗമില്ല. കോവിഡ് പ്രതിരോധത്തിനായി കൂടുതൽ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും നിയമിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ജനിതക വ്യതിയാനം വന്ന വൈറസ് വായുവിലൂടെയും പകരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതു ഇടങ്ങളില്‍ ആളുകള്‍ എത്തുന്നത് ഒഴിവാക്കണം. ഒരു രോഗിയില്‍ നിന്ന് നൂറ് കണക്കിന് ആളുകളിലേക്ക് കോവിഡ് പകരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.
Read Moreഫലം പോസിറ്റീവെന്ന് അറിഞ്ഞാല്‍ ഉടന്‍ ഫോണ്‍ ഓഫാക്കും ! ബംഗളുരുവില്‍ ചികിത്സ തേടാതെ കറങ്ങിനടക്കുന്നത് മൂവായിരത്തിലധികം പേര്…
ബംഗളുരുവില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകാന്‍ കാരണം ആളുകളുടെ അനാസ്ഥയും. ആര്‍ടിപിസിആര്‍ പരിശോധനക്ക് ശേഷം ഫലമറിയുന്നവര്‍ ഫോണ്‍ ഓഫ് ആക്കുകയാണ്. ഇത്തരത്തില്‍ കോവിഡ് പോസിറ്റീവ് ആയ മൂവായിരത്തോളം ആളുകളാണ് ബെംഗളൂരു നഗരത്തില്‍ ചികിത്സ തേടാതെ ഒളിച്ചു കഴിയുന്നത്. ഇത്തരം ആളുകളാണ് കോവിഡ് വ്യാപനത്തിനു കാരണമാകുകയാണെന്ന് റവന്യു മന്ത്രി ആര്.അശോക പറഞ്ഞു. ഹോം ക്വാറന്റീനില്‍ കഴിയേണ്ട ഇത്തരം ആളുകള്‍ രോഗം ഗുരുതരമാകുന്നതുവരെ ചികിത്സ തേടാതെ കഴിയും. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമാകും ആശുപത്രിയില്‍ എത്തുക. ഇതാണ് നിലവിലെ സ്ഥിതിയെന്നും ഇത്തരക്കാരാണ് കോവിഡ് സാഹചര്യങ്ങളെ അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന മരുന്നുകള്‍ ലഭിക്കണമെങ്കില്‍ ഹോം ക്വാറന്റീനില്‍ കഴിഞ്ഞേ മതിയാകൂ. എന്നാല്‍ ഇത്തരക്കാര്‍ ഇതിനു തയ്യാറാകാത്തത് വലിയ സാമൂഹിക വിപത്തിനാണ് വഴിവെക്കുന്നത്.
Read Moreവസ്ത്രം അലക്കാനായി എത്തിയ അമൃത കണ്ടത് പുഴയില്‍ വീണ കുട്ടിയെ! രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ ബിഎഡ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു; ഞെട്ടല്‍ മാറാതെ മട്ടന്നൂര്‍
മട്ടന്നൂർ: മണ്ണൂർ നായിക്കാലി പുഴയിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ബിഎഡ് വിദ്യാർഥിനി മുങ്ങി മരിച്ചു. പാളാട് എൽപി സ്കൂളിനു സമീപത്തെ അമൃതാലയത്തിൽ ബാലകൃഷ്ണൻ-രമണി ദമ്പതികളുടെ മകൾ അമൃതാ ബാലകൃഷ്ണ (25) നാണ് മരിച്ചത്. ഇന്നു രാവിലെ ഏഴിന് നായിക്കാലി ക്ഷേത്രത്തിന് മുന്നിലുള്ള പുഴയിലായിരുന്നു സംഭവം. പുഴയിൽ വസ്ത്രം അലക്കാനായി അയൽവാസികൾക്കൊപ്പം എത്തിയതായിരുന്നു അമൃത. കൂടെയുണ്ടായിരുന്ന അയൽവാസിയായ ഒന്‍പതുവയസുള്ള കുട്ടി വെള്ളത്തിൽ വീണതിനെ തുടർന്നു രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് അമൃത മുങ്ങിമരിച്ചത്. കൂടെയുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ പുഴയിൽ ചാടി വിദ്യാർഥിനിയെ രക്ഷപ്പെടുത്തി ചാലോടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രഥമ ശുശ്രൂഷ നൽകി കണ്ണൂരിലേക്ക് കൊണ്ടു പോകും വഴി മരണപ്പെടുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടിയെ രക്ഷപെടുത്തി സഹോദരി: അനഘ. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മട്ടന്നൂരിൽ നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
Read Moreകോവിഷീൽഡ് വാക്സിൻ വില സംസ്ഥാനങ്ങൾക്ക് 300 രൂപയാക്കി! കമ്പനികൾക്കു ലാഭം 1.35 ലക്ഷം കോടിയിലേറെ; വില കുറച്ചതു “കരുണ’യുടെ പേരിലെന്ന് പൂനാവാല
ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: സുപ്രീംകോടതി നിർദേശിച്ചിട്ടും കൊള്ളലാഭം ഉപേക്ഷിക്കാതെ കോവിഡ് വാക്സിൻ ഉത്പാദകരായ സ്വകാര്യ കന്പനികൾ. കേന്ദ്രസർക്കാരിന് ഒരു ഡോസിന് 150 രൂപയ്ക്കു നൽകുന്ന കോവിഷീൽഡ് വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് 300 രൂപ വിലയ്ക്കു നൽകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച 400 രൂപയിൽനിന്ന് 25 ശതമാനം കുറച്ച് 300 രൂപയ്ക്കു സംസ്ഥാനങ്ങൾക്കു നൽകാൻ “കരുണ’യുടെ പേരിൽ ഒരു തീരുമാനം എടുത്തുവെന്നാണ് അദ്ദേഹം പറഞ്ഞത്. സ്വകാര്യ ആശുപത്രികൾക്ക് ഓരോ ഡോസ് വാക്സിനും 600 രൂപയും ഈടാക്കും. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി- അസ്ട്രസെനേക്ക വാക്സിനാണ് കോവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ചു വിപണനം ചെയ്യുന്നത്. വിദേശരാജ്യത്തേക്കു നൽകിയതിനേക്കാൾ വളരെ കൂടിയ വിലയ്ക്കാണു വാക്സിൻ ഇന്ത്യയിൽ വിൽക്കുന്നത്. അതാകട്ടെ 150 രൂപ, 300 രൂപ, 600 രൂപ എന്നിങ്ങനെ മൂന്നു വിലയ്ക്കും. ഡ്രഗ്സ് കണ്ട്രോൾ നിയമം…
Read Moreതെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി! നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വി.വി. പ്രകാശ് അന്തരിച്ചു! മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല…
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വി.വി. പ്രകാശ്(56) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സ്മിത, മക്കള്‍: നന്ദന (പ്ലസ്ടു), നിള (നാലാം ക്ലാസ്). കര്‍ഷകനായിരുന്ന കുന്നുമ്മല്‍ കൃഷ്ണൻ നായർ-സരോജിനിയമ്മ ദമ്പതികളുടെ മകനായി എടക്കരയിൽ ജനനം. എടക്കര ഗവൺമെന്റ് ഹൈസ്കൂളിലും ചുങ്കത്തറ എംപിഎം ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. മമ്പാട് എംഇഎസ് കോളേജിലും മഞ്ചേരി എൻഎസ്എസ് കോളേജിലുമായി കോളേജ് വിദ്യഭ്യാസം. കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടി. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഹൈസ്കൂള്‍ പഠന കാലത്ത് തന്നെ കെഎസ്യു പ്രവര്‍ത്തകനായ വി.വി. പ്രകാശ് ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചു.…
Read Moreപുനലൂര്‍ പാസഞ്ചറില്‍ യുവതിയ്ക്കു നേരെ ആക്രമണം ! ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് പ്രാണരക്ഷാര്‍ഥം ചാടിയ യുവതിയുടെ തലയ്ക്ക് പരിക്ക്;പ്രതിയ്ക്ക് ഒരു കണ്ണിനു മാത്രം കാഴ്ച…
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ആക്രമണത്തിനിരയായി യുവതി. ഇന്ന് രാവിലെ പുനലൂര്‍ പാസഞ്ചറിലാണ് മുളംതുരുത്തി സ്വദേശിനിയെ അജ്ഞാതന്‍ ആക്രമിച്ചത്. കവര്‍ച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം.ട്രെയിനില്‍ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയെ വിശദമായ പരിശോധനയ്ക്കു വിധേയയാക്കിയിരിക്കുകയാണ്. വളയും മാലയും ഊരി നല്കാന് പ്രതി അവശ്യപ്പെട്ടെന്ന് പരുക്ക് പറ്റിയ യുവതി മൊഴി നല്‍കിയിട്ടുണ്ട്. മാല പൊട്ടിച്ചെടുത്തെന്നും മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞെന്നും പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവ് വിശദമാക്കി. ചെങ്ങന്നൂരില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവര്‍ പുനലൂര്‍ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരിയാണ്. മുളംതുരുത്തി എത്തിയതോടെ അജ്ഞാതന്‍ ട്രെയിന്‍ കമ്പാര്‍ട്ട്മെന്റിലേക്ക് കയറിയ അജ്ഞാതന്‍ രണ്ട് ഡോറുകളും അടച്ചു. സ്ക്രൂ ഡ്രൈവര്‍ കൈവശമുണ്ടായിരുന്ന ഇയാള്‍ ഭീഷണിപ്പെടുത്തി. മാലയും വളയും കൈക്കലാക്കിയ ശേഷം യുവതിക്ക് നേരെ കയ്യേറ്റ ശ്രമം തുടങ്ങിയതോടെയാണ് യുവതി ട്രെയിനില്‍ നിന്ന് ചാടിയത്. കാഞ്ഞിരമറ്റം സ്റ്റേഷനിലാണ് യുവതി…
Read Moreഎന്തുകൊണ്ട് ഇരട്ട മാസ്ക് ! വൈറസിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കാന്‍ ഇരട്ടമാസ്കിനാവുമോ; ആരോഗ്യവിദഗ്ധര്‍ പറയുന്നതിങ്ങനെ…
സംസ്ഥാനത്ത് കോവിഡ് അതിവേഗം വ്യാപിക്കുകയാണ്. വകഭേദം വന്ന വൈറസ് പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലെല്ലാം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. അതിവേഗത്തിലാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത്. ഈ സാഹചര്യത്തിലാണ് ഡബിള്‍ മാസ്കിന്റെ ആവശ്യകതയെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ സെന്റര്‍ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി.) ആണ് ഇരട്ട മാസ്ക് എന്ന പുതിയ മാര്‍ഗനിര്‍ദേശം കൊണ്ടുവന്നത്. മാസ്ക് ഫിറ്റായി ധരിക്കുന്നതുവഴി വായുചോര്‍ന്നുപോകുന്നത് തടയാനും, മാസ്കിന്റെ എണ്ണം കൂട്ടി ഫില്‍ട്രേഷന്‍ മെച്ചപ്പെടുത്താനുമാണ് ഈ രീതി ശുപാര്‍ശ ചെയ്തത്. നിങ്ങള്‍ക്ക് കൊവിഡ് ഉണ്ടെങ്കില്‍, ഇരട്ട മാസ്ക് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മൂക്കില്‍ നിന്നും വായില്‍ നിന്നും വൈറസ് നിറഞ്ഞ വായുവോ സ്രവമോ പുറത്തേക്ക് പടരുന്നത് തടയാനാകും. ഇതുവഴി നിങ്ങളിലൂടെ മറ്റൊരാള്‍ക്ക് രോഗം വരാനുള്ള സാദ്ധ്യതയും കുറയും. ഒപ്പം മറ്റൊരാളില്‍…
Read Moreഭാര്യയ്ക്കും മകള്‍ക്കും അതിനു കഴിയുമായിരുന്നില്ല..! മകളെ കൊല്ലാനുള്ള കാരണം വെളിപ്പെടുത്തി സനു; മൊഴിയുടെ വിശ്വാസ്യത പോലീസ് പരിശോധിക്കും
കൊച്ചി: മകൾ വൈഗയെ കൊലപ്പെടുത്താനുള്ള കാരണം വെളിപ്പെടുത്തി പിതാവ് സനു മോഹൻ. എന്നാൽ ഇൗ മൊഴി മുഴുവനായും വിശ്വസിക്കാൻ പോലീസ് തയാറായിട്ടില്ല. ഇന്ന് ഭാര്യ രമ്യയ്ക്കൊപ്പമിരുത്തി ഇയാളെ ചോദ്യം ചെയ്യും. കഴിഞ്ഞ നാലു വര്‍ഷമായി ജീവിച്ച ഉയര്‍ന്ന സാഹചര്യം നഷ്ടപ്പെട്ടതുമായി പൊരുത്തപ്പെടാന്‍ താന്‍ ഏറെ ശ്രമിച്ചിട്ടുംനടന്നില്ല. ഭാര്യയ്ക്കും മകള്‍ക്കും അതിനു കഴിയുമായിരുന്നില്ല. ജീവിതത്തിൽ വരുമാനത്തിന് അപ്പുറമായിരുന്നു ചെലവ്. കൊച്ചി തേവയ്ക്കലിലെ പ്രമുഖ സ്കൂളിലായിരുന്നു മകള്‍ പഠിച്ചിരുന്നത്. അവൾക്കേറെ ഇഷ്ടമായിരുന്നു അവിടെ പഠിക്കാൻ. എന്നാൽ ഉയര്‍ന്ന ഫീസ് അവസാന ഘട്ടമെത്തിയപ്പോൾ താങ്ങാനാവുമായിരുന്നില്ല. മകള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനാണു ഈ സ്കൂളില്‍ ചേര്‍ത്തതും അതിനടുത്ത് ഫ്ളാറ്റ് വാങ്ങി താമസിച്ചതും. കടം കയറിയതോടെ ഫീസ് അടയ്ക്കാന്‍ ബുദ്ധിമുട്ടി. സ്കൂള്‍ മാറ്റുന്നതു മകള്‍ക്കു താങ്ങാനാവുമായിരുന്നില്ല. താൻ കോയമ്പത്തൂരില്‍ ജോലിക്ക് ശ്രമിച്ചിരുന്നു. ഏകദേശം ശരിയായി വന്നതാണ്. എന്നാല്‍, കോവിഡ് വീണ്ടുമെത്തിയതോടെ ജീവിക്കാനുള്ള അവസാന പ്രതീക്ഷയും…
Read More