കറുകച്ചാല്‍: വിവാഹ സത്കാരത്തിലെ വഴക്ക് വാക്കേറ്റമായി. കൊലപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ലെങ്കിലും തലയ്ക്കേറ്റ മാരക ക്ഷതവും ശ്വാസകോശത്തിലേക്കു വാരിയെല്ല് ഒടിഞ്ഞു കയറിയതും മരണകാരമായി. കറുകച്ചാലില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളുകള്‍ അഴിയുന്പോള്‍ അഴിക്കുള്ളിലേക്ക് സഹപ്രവര്‍ത്തകരായ സുഹൃത്തുക്കള്‍. ചന്പക്കര ബംഗ്ലാംകുന്നില്‍ രാഹുലി (35)നെ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹപ്രവര്‍ത്തകരായ തോട്ടയ്ക്കാട് തിയാനിയില്‍ സുനീഷ് (42), അന്പലക്കവല തകടിപ്പുറം വിഷ്ണു (26) എന്നിവരാണു പോലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മൂവരും നെടുംകുന്നത്തിനു പോയി കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ഓട്ടം കഴിഞ്ഞ് ബസ് ഗാരേജിലെത്തിയ മൂവരും രാത്രി 8.45ന് സഹപ്രവര്‍ത്തകനായ രഞ്ചുവിന്റെ വിവാഹ ചടങ്ങിനു നെടുംകുന്നത്തേക്കു പോയി. ഇവിടെ എത്തിയശേഷം മദ്യപിച്ച രാഹുല്‍ സുനീഷിനെയും വിഷ്ണുവിനെയും അസഭ്യം പറഞ്ഞു. തുടര്‍ന്നു വാക്കുതര്‍ക്കമുണ്ടായി. രാത്രി…
Read MoreCategory: Top News
പരിപാടി സ്ഥലത്ത് എന്നെ കാത്ത് ഗുണ്ടകളുമായി ആദിത്യന് നില്‍പ്പുണ്ടായിരുന്നു ! ഇത്രയും വിഷം മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരു മനുഷ്യനെ കണ്ടിട്ടില്ലെന്ന് നടന് ഷാനവാസ്…
അമ്പിളി ദേവിയും ഭര്‍ത്താവ് ആദിത്യന് ജയനും തമ്മിലുള്ള പ്രശ്നങ്ങള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാണ്. നിരവധി പേരാണ് ആദിത്യനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ചിലരാവട്ടെ അമ്പിളി ദേവിയെ കുറ്റപ്പെടുത്തുന്നതിലാണ് സന്തോഷം കണ്ടെത്തുന്നത്. ഇപ്പോഴിതാ നടന് ഷാനവാസും ആദിത്യനെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സീത എന്ന സീരിയലില്‍ രുദ്രന് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ഷാനവാസ്. തന്നെ അപായപ്പെടുത്തുവാന്‍ ആദിത്യന് ഗുണ്ടാസംഘവുമായെത്തിയെന്ന വെളിപ്പെടുത്തലാണ് ഷാനവാസ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. സീത സീരിയലില്‍ നിന്ന് തന്നെ പുറത്താക്കുന്നതിനു പിന്നില്‍ കൡച്ചതും ആദിത്യനായിരുന്നുവെന്നും സംവിധായകനെതിരേ വധഭീഷണി ഉയര്‍ത്തിയതും ഇയാള്‍ തന്നെയായിരുന്നുവെന്ന് തുറന്നു പറയുകയാണ് ഷാനവാസ്. ആദിത്യന്റെയും അമ്പിളി ദേവിയുടെയും കുടുംബജീവിതത്തെ ഓര്‍ത്താണ് ഇത്രയും നാള് മിണ്ടാതിരുന്നതെന്നും ഷാനവാസ് പറയുന്നു. തനിക്കെതിരേ ആദിത്യന് നടത്തിയ കുപ്രചരണങ്ങളുടെ തെളിവുകള്‍ കൈയ്യിലുണ്ടെന്നും അമ്പിളിദേവിയോടുള്ള ബഹുമാനം ഒന്നു കൊണ്ടു മാത്രമാണ് ഇത്രയും കാലം ക്ഷമിച്ചതെന്നും ഇനി…
Read Moreകോവിഡിന്റെ മൂന്നാം തരംഗ ഭീതിയില്‍ മഹാരാഷ്ട്ര ! ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ മൂന്നാം തരംഗം ഉണ്ടാകുമെന്ന് വിലയിരുത്തല്‍…
കോവിഡ് രാജ്യത്ത് തന്നെ ഏറ്റവും ദുരന്തം വിതച്ച സ്ഥലമായ മഹാരാഷ്ട്രയില്‍ ജനങ്ങളുടെ ഭീതി കൂട്ടി മൂന്നാം തരംഗ ഭീഷണി. ജൂലൈ-ഓഗസ്റ്റ് മാസത്തില്‍ മഹാരാഷ്ട്രയില്‍ കോവിഡിന്റെ മൂന്നാം തരംഗമുണ്ടാവുമെന്നാ ണ് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ നല്കുന്ന സൂചന. രാജ്യത്ത് അലയടിച്ച കോവിഡിന്റെ ആദ്യതരംഗത്തിലും ഇപ്പോള്‍ അഭിമുഖീകരിക്കുന്ന രണ്ടാം തരംഗത്തിലും ഏറ്റവുമധികം ബാധിക്കപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. വിദഗ്ധരുടെ മുന്നറിയിപ്പിനെ അധികരിച്ചാണ് ടൊപെ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച പ്രതിദിനദിനരോഗികളുടെ എണ്ണം 66,159 ആയി ഉയരുകയും 771 പേര് കോവിഡ് മൂലം മരിക്കുകയും ചെയ്തു. മേയ് മാസം അവസാനമാകുമ്പോഴേക്കും സംസ്ഥാനത്ത് കോവിഡ് മൂര്‍ധന്യാവസ്ഥയിലെത്തുമെന്നാണ് കരുതുന്നത്. കോവിഡിന്റെ മൂന്നാം തരംഗമുണ്ടായാല്‍ സംസ്ഥാനസര്‍ക്കാരിന് അത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും. മൂന്നാം തരംഗത്തെ നേരിടാന്‍ ഓക്സിജന്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാനുള്ള ശ്രമത്തിലാണ് സംസ്ഥാനമെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ് രോഗികളുടെ ചികിത്സക്കായി അടിയന്തരമായി…
Read Moreഇനി എല്ലാവര്ക്കും സൗജന്യ വാക്സിന് ! പുതിയ ഉത്തരവിറങ്ങി…
സംസ്ഥാനത്തെ എല്ലാവര്ക്കും ഇനി സൗജന്യ വാക്സിന്. ഇതു പ്രകാരം സംസ്ഥാനത്ത് 18നും 45നും ഇടയില്‍ പ്രായമായവര്‍ക്ക് കോവിഡ് വാക്്സിന് തികച്ചും സൗജന്യമായിരിക്കും. ഇതു സംബന്ധിച്ച ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.സര്‍ക്കാര്‍ മേഖലയിലാണ് വാക്സിന് സൗജന്യമായി നല്‍കുക. പുതിയ ഉത്തരവോടെ സംസ്ഥാനത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും കോവിഡ് വാക്സിന് സൗജന്യമായി ലഭിക്കും. കഴിഞ്ഞ ദിവസം മുതല്‍ കോവിന്‍ ആപ്പ് വഴി 18 കഴിഞ്ഞവര്‍ക്കുള്ള വാക്സിന് രജിസ്ട്രേഷന് ആരംഭിച്ചിരുന്നു. 18 നും 45 നും ഇടയിലുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്സിന് സൗജന്യമായി തന്നെ നല്കാന് ഇന്നലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. കേരളം ഒരു കോടി ഡോസ് വാക്സിന് വില കൊടുത്ത് വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.
Read Moreകോവിഡിൽ വിറച്ച് ഇന്ത്യ; 24 മണിക്കൂറിനിടെ 3,498 മരണം; 3,86,452 പേർക്ക് രോഗം; രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 31,70,228 പേർ ചികിത്സയില്‍
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ നാല് ലക്ഷത്തോട് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,86,452 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,87,62.976 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,498 പേർ മരിച്ചു. ഇതോടെ മരണസംഖ്യ 2,08,330 ആയി. 2,97,540 പേർ രോഗമുക്തരായി. രാജ്യത്ത് മൊത്തം 1,53,84,418 പേർ രോഗമുക്തരായി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 31,70,228 പേർ ചികിത്സയില്‍ കഴിയുന്നുണ്ട്.
Read Moreചൊവ്വ മുതൽ ഞായർ വരെ കടുത്ത നിയന്ത്രണങ്ങൾ! ജനജീവിതം സ്തംഭിപ്പിക്കില്ല, സഞ്ചാരം പൂര്‍ണമായും ഒഴിവാക്കും; സീരിയൽ, സിനിമ ഷൂട്ടിംഗിനു നിരോധനം
തിരുവനന്തപുരം: അടുത്ത ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ സംസ്ഥാനത്ത് വാരാന്ത്യ നിയന്ത്രണങ്ങൾക്കു സമാനമായ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ അടുത്തയാഴ്ച ഏർപ്പെടുത്താൻ തീരുമാനിച്ചത്. നാളെയും മറ്റന്നാളും കഴിഞ്ഞയാഴ്ചത്തേതു പോലെ വാരാന്ത്യ നിയന്ത്രണങ്ങൾ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ഫലത്തിൽ തിങ്കളാഴ്ചയ്ക്കു ശേഷം അടുത്ത ഞായർ വരെ ഇതേ നിയന്ത്രണങ്ങൾ തുടരും. നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ പിന്നീടു പുറത്തിറക്കും. ജനജീവിതം സ്തംഭിപ്പിക്കാതെയും എന്നാൽ, സഞ്ചാരം പൂർണമായും ഒഴിവാക്കിക്കൊണ്ടുമുള്ള നിയന്ത്രണങ്ങളാകും നടപ്പിലാക്കുകയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിത്യോപയോഗ സാധനങ്ങൾ കടകളിൽ നിന്നു വീടുകളിലെത്തിച്ചു കൊടുക്കുന്ന രീതിയിലേക്കു മാറണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ നിരീക്ഷിച്ചതിനുശേഷം കൂടുതൽ കടുത്ത നടപടികളിലേക്കു പോകേണ്ടിവന്നാൽ അതിലേക്കു കടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സന്പൂർണ ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്നു തന്നെയാണ് സർക്കാരിന്റെ ഇപ്പോഴത്തെയും നിലപാട്. ലോക്ക്ഡൗണ്‍…
Read Moreബെഡ്ഡുകള്‍ നിറഞ്ഞു ! കോവിഡ് രോഗികളുടെ സ്വകാര്യ ആശുപത്രിയിലെ മുഴുവന്‍ ചികിത്സാ ചെലവും വഹിക്കുമെന്ന് യുപി സര്‍ക്കാര്‍…
സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമല്ലെങ്കില്‍ രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് അയയ്ക്കുമെന്നും അതിന്റെ മുഴുവന്‍ ചികിത്സാ ചെലവും വഹിക്കുമെന്നും വ്യക്തമാക്കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. രോഗികളെ പറഞ്ഞയക്കരുതെന്ന് ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഗാള്‍ പറഞ്ഞു. കോവിഡ് മൂലം മരിച്ച ഓരോരുത്തരുടെയും മരണാനന്തര കര്‍മ്മങ്ങള്‍ അവരവരുടെ മതാചാരപ്രകാരം നടക്കുമെന്നും അതിന്റെ ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഇത് സംബന്ധിച്ച് യുപി സര്‍ക്കാര്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read Moreനവജാത ശിശുക്കള്‍ക്കും ഇനി ആധാര്‍കാര്‍ഡ് ! ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ട വിധമിങ്ങനെ…
നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കാനുള്ള തീരുമാനവുമായി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ). ആധാര്‍, ഐഡന്റിറ്റിയും വിലാസവും തെളിയിക്കാനുള്ള പ്രധാന രേഖയായി മാറിയതും 12 അക്ക ആധാര്‍ നമ്പറിന് പ്രധാന്യംവര്‍ധിച്ചതോടെയുമാണ് ഈ സൗകര്യം ജനിച്ചയുടനെയുള്ള കുട്ടികള്‍ക്കും നല്കാന് തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിക്കുന്നു. ബയോമെട്രിക് ഉള്‍പ്പെടുത്താതെയാകും നവജാത ശിശുക്കള്‍ക്ക് ആധാര്‍ കാര്‍ഡ് അനവദിക്കുക. രക്ഷാകര്‍ത്താക്കളുടെ ചിത്രമായിരിക്കും ബയോമെട്രിക് വിവരങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. കുട്ടിക്ക് അഞ്ചുവയസ്സാകുമ്പോള്‍ പത്ത് വിരലുകളുടെ ബയോമെട്രിക് രേഖപ്പെടുത്താവുന്നതാണ്. കുട്ടികളുടെ ആധാര്കാര്ഡിനായി ഓണ്‍ലൈനായും ഓഫ്ലൈനായും അപേക്ഷ നല്‍കാവുന്നതാണ്. ഓഫ്ലൈനിലാണെങ്കില്‍ ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററിലെത്തി അപേക്ഷനല്‍കണം. ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കണം. ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ട വിധം ഇങ്ങനെ…യുഐഡിഎഐയുടെ വെബ്സൈറ്റിലെത്തി രജിസ്ട്രേഷന് ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കാം. അതിനായി പോര്‍ട്ടലില്‍-uidai.gov.in -ല്‍ ലോഗിന്‍ ചെയ്യുക. ഹോം പേജിലുള്ള ആധാര്‍കാര്‍ഡ് രജിസ്ട്രേഷന് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. കുട്ടിയുടെ പേര്, രക്ഷാകര്‍ത്താവിന്റെ…
Read Moreചതിച്ചത് ആ സ്വഭാവം! വൈഗയും സനുവും തമ്മിൽ ആരെയും അസൂയപ്പെടുത്തുന്ന സ്നേഹമായിരുന്നു; സനുവിനെ കണ്ട് പൊട്ടിത്തെറിച്ച് രമ്യ
കൊച്ചി: ഇന്നലെ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഒാഫീസിൽ സനുമോഹനെയും ഭാര്യ രമ്യയെയും ചോദ്യം ചെയ്യാനെത്തിച്ചപ്പോൾ നാടകീയരംഗങ്ങൾ. വൈഗയെ നഷ്ടമായശേഷം ആദ്യമായിട്ടായിരുന്നു രമ്യ ഭർത്താവിനെ നേരിട്ട് കാണുന്നത്. കണ്ടയുടനെ എന്തിനിങ്ങനെയൊക്കെ ചെയ്തുവെന്നു ചോദിച്ചു പൊട്ടിത്തെറിച്ചു. പോലീസുകാർ ഇടപ്പെട്ടാണ് രമ്യയെ ശാന്തയാക്കിയത്. ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിൽ സനുവിനെ കുറ്റപ്പെടുത്തിയാണ് രമ്യ സംസാരിച്ചത് മുഴുവനും. പിതാവും മകളും തമ്മിലുള്ള ആത്മബന്ധത്തെപ്പറ്റി പറഞ്ഞ സമയത്ത് മാത്രമാണ് അവർ ഭർത്താവിനെ പിന്തുണച്ചുള്ളൂ. വൈഗയും സനുവും തമ്മിൽ ആരെയും അസൂയപ്പെടുത്തുന്ന സ്നേഹമായിരുന്നുവെന്ന് രമ്യ പറയുന്നു. ആറുമണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിൽ പലകാര്യങ്ങളും അവർ വെളിപ്പെടുത്തി. പെട്ടെന്ന് ദേഷ്യം വരുന്ന, എടുത്തുചാട്ടമുള്ള സ്വഭാവക്കാരനായിരുന്നു സനു. മാധ്യമങ്ങളിൽ വാർത്ത വന്നപോലെ സനുവിന് പരസ്ത്രീ ബന്ധമുള്ളതായി താൻ കരുതുന്നില്ലെന്നും രമ്യ പറഞ്ഞു. അങ്ങനെയൊരു സൂചന പോലും ഇതുവരെ ഉണ്ടായിട്ടില്ല. തങ്ങളോടു നല്ല സ്നേഹമായിരുന്നുവെന്നും അവർ പറഞ്ഞു. വലിയ ആർഭാടജീവിതക്കാരനായിരുന്നു ഭർത്താവ്. പണം…
Read Moreവീണ്ടും ഞെട്ടിച്ച് കണക്കുകൾ! പ്രതിദിന രോഗികൾ നാലു ലക്ഷത്തിലേക്ക്; മരണസംഖ്യയും ഉയർന്നു; പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശിച്ച് അമേരിക്ക
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുതിച്ചുയർന്നു. മരണസംഖ്യയും ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 3,79,459 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,647 പേർ മരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ് വീണ്ടും രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ 985 പേർ മരിച്ചു. 63,309 പുതിയ കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. കേരളം, ഉത്തർ പ്രദേശ്, ഡൽഹി, കർണാടക എന്നിവിടങ്ങളിൽ രോഗബാധ നിയന്ത്രണമില്ലാതെ തുടരുന്നു. ബംഗളുരുവിൽ മാത്രം ഇന്നലെ 22,596 പുതുതായി രോഗം ബാധിച്ചു. രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 30 ലക്ഷം കവിഞ്ഞു. രോഗബാധയുടെ നിരക്ക് ആശങ്കാജനകമായി തുടരുകയാണ്. ഫെബ്രുവരി 16ന് 1.38 ലക്ഷം കേസുകളാണ് ഉണ്ടായിരുന്നത്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ സംഖ്യയായിരുന്നു അത്. 40 ദിവസംകൊണ്ട് അത് അഞ്ചു ലക്ഷമായി ഉയർന്നു. അടുത്ത പന്ത്രണ്ടു ദിവസംകൊണ്ട് 10 ലക്ഷമായി. അതിനുശേഷം…
Read More