ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ത​നി​ക്കെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണം, ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ ബ​ലി​യാ​ടാ​ക്കി; നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങി ന​ട​ന്‍ ദി​ലീ​പ്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ന് പി​ന്നാ​ലെ നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങി ന​ട​ന്‍ ദി​ലീ​പ്. ത​നി​ക്കെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.അ​ന്വേ​ഷ​ണ​സം​ഘം മു​ഖ്യ​മ​ന്ത്രി​യെ ഉ​ള്‍​പ്പെ​ടെ തെ​റ്റി​ധ​രി​പ്പി​ച്ചു​വെ​ന്നാ​ണ് ദി​ലീ​പി​ന്‍റെ വാ​ദം. ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​വ​രു​ടെ നേ​ട്ട​ത്തി​നാ​യി ത​ന്നെ ബ​ലി​യാ​ടാ​ക്കി​യെ​ന്നു​മാ​ണ് ദി​ലീ​പ് പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ധി പ​ക​ര്‍​പ്പ് ല​ഭി​ച്ച​ശേ​ഷം തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് ദി​ലീ​പി​ന്‍റെ നീ​ക്കം. കു​ടും​ബ പ്രേ​ക്ഷ​ക​രെ ത​ന്‍റെ സി​നി​മ​യി​ല്‍ നി​ന്ന് അ​ക​റ്റാ​ന്‍ ശ്ര​മി​ച്ചു. ഗൂ​ഢാ​ലോ​ച​ന​ക്കാ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി ആ​ലോ​ചി​ക്കു​ക​യാ​ണ്. കോ​ട​തി ഉ​ത്ത​ര​വ് ല​ഭി​ച്ച ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കും. മാ​ധ്യ​മ​ങ്ങ​ളി​ല്‍ തെ​റ്റാ​യ വാ​ര്‍​ത്ത വ​രു​ത്തി സ​മൂ​ഹ​ത്തി​ന്‍റെ ശ​ത്രു​ത ത​നി​ക്ക് നേ​രെ സൃ​ഷ്ടി​ച്ചു. എ​സ്‌​ഐ​ടി സ​ര്‍​ക്കാ​രി​നെ തെ​റ്റി​ധ​രി​പ്പി​ച്ചു. ആ​റു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം കേ​സി​ല്‍ ഗൂ​ഢാ​ലോ​ച​ന​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ത​ന്നെ പ​റ​ഞ്ഞ​താ​ണ്. ഇ​തി​ന് ശേ​ഷം മു​ഖ്യ​മ​ന്ത്രി​യെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. ഈ ​കാ​ര്യ​ങ്ങ​ളെ​ല്ലാം സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ദി​ലീ​പ് ആ​വ​ശ്യ​പ്പെ​ട്ടു. ന​ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍…

Read More

കുങ്കുമം പൂശി പേട്ടതുള്ളൽ കഴിഞ്ഞാൽ പിന്നെ വലിയ തോട്ടിൽ  കുളി; സ്നാനം കഴിഞ്ഞ് ഭക്തർ പോകുമ്പോൾ തോട്ടിൽ അടിയുന്നത് വലിയ തോതിൽ രാസമാലിന്യം

എ​രു​മേ​ലി: സി​ന്ദൂ​രം​പൂ​ശി പേ​ട്ട​തു​ള്ള​ൽ ന​ട​ത്തി​യ​ശേ​ഷം അ​യ്യ​പ്പ​ഭ​ക്ത​ർ കു​ളി​ക്കു​ന്ന വ​ലി​യ തോ​ട്ടി​ൽ വെ​ള്ള​ത്തി​ൽ കു​ങ്കു​മ​ങ്ങ​ളി​ലെ രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ന്നി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബെ​ഞ്ച് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത്‌. രാ​സ​നി​ർ​മി​ത സി​ന്ദൂ​ര – കു​ങ്കു​മ​ങ്ങ​ളി​ൽ ഗാ​ഡ ലോ​ഹ​ങ്ങ​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് മു​മ്പ് ന​ട​ന്നി​ട്ടു​ള്ള പ​രി​ശോ​ധ​ന​ക​ളി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ലെ​ഡ്, സി​ങ്ക്, മ​ഗ്‌​നീ​ഷ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ന്ന കു​ങ്കു​മ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ ല​യി​ക്കു​മ്പോ​ൾ ലോ​ഹ​മൂ​ല​ക​ങ്ങ​ൾ അ​വ​ശേ​ഷി​ക്ക​പ്പെ​ടും. ഇ​വ മാ​ര​ക​മാ​യ നി​ല​യി​ൽ വെ​ള്ള​ത്തി​ലൂ​ടെ പ​രി​സ്ഥി​തി​ക്ക് അ​പ​ക​ട​ക​ര​മാ​യി മാ​റു​മെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ർ കു​ങ്കു​മ ഉ​പ​യോ​ഗ​ത്തി​നു​ശേ​ഷം തോ​ട്ടി​ൽ കു​ളി​ക്കു​ന്നു​ണ്ട്. ഇ​തി​ലൂ​ടെ വ​ൻ തോ​തി​ലാണ് കു​ങ്കു​മ അ​വ​ശി​ഷ്ട​ങ്ങ​ൾ വെ​ള്ള​ത്തി​ൽ എ​ത്തു​ന്ന​ത്. ഇ​ത് മു​ൻ​നി​ർ​ത്തി​യാ​ണ് രാ​സ​നി​ർ​മി​ത കു​ങ്കു​മ വി​ല്പ​ന​യ്ക്ക് ഇ​ത്ത​വ​ണ നി​രോ​ധ​നം കോ​ട​തി ക​ർ​ശ​ന​മാ​ക്കി ഉ​ത്ത​ര​വി​ട്ട​ത്. വെ​ള്ള​ത്തി​ലെ രാ​സ സാ​ന്നി​ധ്യം പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്തി​നും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​നു​മാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Read More

ദി​ലീ​പി​ന് ക​ലാ​കാ​ര​നെ​ന്ന നി​ല​യി​ലും വ്യ​ക്തി​യെ​ന്ന നി​ല​യി​ലും നീ​തി കി​ട്ടി; ന​ട​നു​മാ​യി അ​ടു​ത്ത ബ​ന്ധ​മെ​ന്ന് യുഡിഎഫ് കൺവീനർ അ​ടൂ​ർ പ്ര​കാ​ശ്

പ​ത്ത​നം​തി​ട്ട: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ന​ട​ൻ ദി​ലീ​പി​ന് നീ​തി കി​ട്ടി​യെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ്. ക​ലാ​കാ​ര​ൻ എ​ന്ന നി​ല​യി​ൽ മാ​ത്ര​മ​ല്ല വ്യ​ക്തി​യെ​ന്ന നി​ല​യി​ലും ദി​ലീ​പി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം നീ​തി ല​ഭ്യ​മാ​യി. നടനു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നും വ്യ​ക്തി​പ​ര​മാ​യി സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ടൂ​ർ പ്ര​കാ​ശ്. കേ​സി​ൽ സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​കു​ന്ന​ത് ദി​ലീ​പി​നെ ദ്രോ​ഹി​ക്കാ​ൻ​വേ​ണ്ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട​യി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ടൂ​ർ പ്ര​കാ​ശ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് 101 ശ​ത​മാ​നം വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണെ​ന്നും അ​ടൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ യു​ഡി​എ​ഫ് ഭ​ര​ണം ന​ട​ത്തും അ​ടൂ​ർ പ്ര​കാ​ശ്. മു​ഴു​വ​ന്‍ പ്ര​വ​ര്‍​ത്ത​ക​രും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​കും. സം​സ്ഥാ​ന​ത്തു​ട​നീ​ളം ഏ​കോ​പ​നം ഉ​ണ്ടാ​ക്കി​യാ​ണ് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റെ​ന്ന നി​ല​യി​ല്‍ നീ​ങ്ങു​ന്ന​ത്.

Read More

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; മൂ​ന്നു മ​ണി​ക്കൂ​റു​ക​ൾ ക​ഴി​യു​മ്പോ​ൾ 20 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച് ആ​ദ്യ 3 മ​ണി​ക്കൂ​ർ ക​ഴി​യു​മ്പോ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 14.33 ശ​ത​മാ​നം പോ​ളിം​ഗ്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ൽ 13.1ശ​ത​മാ​ന​വും കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ൽ 13.4ശ​ത​മാ​ന​വും കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നി​ൽ 14.1ശ​ത​മാ​ന​വു​മാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ മെ​ച്ച​പ്പെ​ട്ട പോ​ളിം​ഗ് ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി, കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ രാ​വി​ലെ ത​ന്നെ വോ​ട്ട് ചെ​യ്തു. വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ 595 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ്.

Read More

ഇരയും പ്രതിയും മക്കൾ; കേ​ര​ളം ഞെ​ട്ട​ലോ​ടെ കേ​ട്ട പീ​ഡ​ന​ക്കേ​സിലെ വി​ധി​ക്ക് പി​ന്നാ​ലെ നാ​ലു​വാ​ക്കി​ൽ ഒ​തു​ക്കി ‘അ​മ്മ’ പ​റ​ഞ്ഞ​തി​ങ്ങ​നെ…

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ എ​ട്ടാം പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പി​നെ വെ​റു​തെ വി​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് താ​ര​സം​ഘ​ട​നാ​യ അ​മ്മ. നി​യ​മം നീ​തി​യു​ടെ വ​ഴി​ക്ക് നീ​ങ്ങ​ട്ടെ, അ​മ്മ കോ​ട​തി​യെ ബ​ഹു​മാ​നി​ക്കു​ന്നു എ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ദി​ലീ​പി​നെ അ​മ്മ​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. ഇ​തി​ന് ശേ​ഷം താ​ര​ത്തെ തി​രി​ച്ചെ​ടു​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു.

Read More

വരവ് അ​ഗ്നി​ശു​ദ്ധി വ​രു​ത്തി; കു​റേ സി​നി​മാ​ക്കാ​രും പോ​ലീ​സു​കാ​രും ഉ​ൾ​പ്പെ​ടെ ഒ​രാ​ൾ​ക്കെ​തി​രെ ന​ട​ത്തി​യ ഗൂ​ഡാ​ലോ​ച​ന; എ​ട്ട​ര വ​ര്‍​ഷം നേരിട്ടത് വലിയ ഹ​രാ​സ്മെ​ന്‍റെന്ന് സുരേഷ് കുമാർ

തി​രു​വ​ന​ന്ത​പു​രം: വിധിയിൽ വലിയ സന്തോഷം. നടന്‍റെ വരവ് അഗന്ധി ശുദ്ധിവരുത്തിയെന്ന് നിർമാതാവ് സുരേഷ് കുമാർ. നടനെ 90 ദി​വ​സം ജ​യി​ലി​ലി​ട്ടു​വെ​ന്നും ഇ​തി​നൊ​ക്കെ ആ​ര് ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കു​മെ​ന്നും, സ​ര്‍​ക്കാ​റും പോ​ലീ​സും ഇ​തി​ൽ ഉ​ത്ത​രം പ​റ​യേ​ണ്ട​തു​ണ്ടെ​ന്നും സു​രേ​ഷ് കു​മാ​ർ. ന​ല്ല പോ​ലീ​സു​കാ​രു​ണ്ട്, പ​ക്ഷെ പേ​ര് കി​ട്ടാ​ൻ വേ​ണ്ടി വൃ​ത്തി​കേ​ട് കാ​ണി​ക്കു​ന്ന​വ​രും ഉ​ണ്ട്. സ​ത്യ​മേ​വ ജ​യ​തേ, സ​ത്യം ജ​യി​ക്കും എ​ല്ലാ​യ്പ്പോ​ഴും. ഇ​ത് കു​റേ സി​നി​മാ​ക്കാ​രും പോ​ലീ​സു​കാ​രും ഉ​ൾ​പ്പെ​ടെ ഒ​രാ​ൾ​ക്കെ​തി​രെ ന​ട​ത്തി​യ ഗൂ​ഡാ​ലോ​ച​ന​യാ​ണ്. ദി​ലീ​പി​നെ ജ​യി​ലി​ൽ പോ​യി ക​ണ്ട​പ്പോ​ഴും ഞാ​നി​ത് പ​റ​ഞ്ഞ​താ​ണ്. ഇ​തി​നൊ​ക്കെ ആ​ര് ഉ​ത്ത​രം പ​റ​യും. ആ ​കു​ടും​ബം അ​നു​ഭ​വി​ച്ച ട്രോ​മ ഞ​ങ്ങ​ൾ​ക്ക​റി​യാം. ആ ​കു​ഞ്ഞി​നെ വ​രെ വേ​ട്ട​യാ​ടി. ആ ​കു​ട്ടി​ക്ക് സ്കൂ​ളി​ൽ പോ​കാ​ൻ പ​റ്റാ​തെ അ​വ​ളെ മ​ദ്രാ​സി​ൽ കൊ​ണ്ടു​പോ​യി താ​മ​സി​പ്പി​ക്കേ​ണ്ടി വ​ന്നു. എ​ന്തെ​ങ്കി​ലും ഒ​രു തെ​ളി​വ് ഇ​വ​ര്‍​ക്ക് നി​ര​ത്താ​ൻ ക​ഴി​ഞ്ഞോ. ഏ​ത് കോ​ട​തി​യി​ൽ പോ​യാ​ലും കു​ഴ​പ്പ​മി​ല്ല. പ​ക്ഷെ ക​ഴി​ഞ്ഞ എ​ട്ട​ര…

Read More

ക​രി​യ​റും ജീ​വി​ത​വും ന​ശി​പ്പി​ക്കാ​ൻ വ​ലി​യ ശ്ര​മം ന​ട​ന്നു: ഒ​ന്പ​തു വ​ർ​ഷ​ക്കാ​ലം കൂ​ടെ നി​ന്ന കു​ടും​ബാം​ഗ​ങ്ങ​ളോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും പ്രാ​ർ​ഥി​ച്ച​വ​ർ​ക്കും ന​ന്ദിയെന്ന് ദി​ലീ​പ്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ എ​ട്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം വി​ധി വ​ന്നി​രി​ക്കു​ന്നു. എ​ട്ടാം പ്ര​തി​യാ​യ ദി​ലീ​പ് കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ്. കേ​സി​ൽ ഒ​ന്നാം പ്ര​തി പ​ൾ​സ​ർ സു​നി​യും ദി​ലീ​പും ത​മ്മി​ലു​ള​ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഫ​ല​മാ​യാ​ണ് ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത് എ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം കോ​ട​തി ത​ള്ളി​യ​തോ​ടെ ഇ​തു​വ​രെ ഉ​ണ്ടാ​യി​രു​ന്ന ക​ഥ​യ്ക്ക് വ​ലി​യ ട്വി​സ്റ്റ് ഉ​ണ്ടാ​യി. ദി​ലീ​പ് കു​റ്റ​ക്കാ​ര​ൻ അ​ല്ല​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. വിധി വന്നശേഷം ആദ്യ പ്രതികരണം അറിയിച്ച് ദിലീപ്. ന​ടി ആ​ക്ര​മ​ണ കേ​സി​ൽ യ​ഥാ​ർ​ഥ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​ത് ത​നി​ക്കെ​തി​രെ​യാ​ണെ​ന്ന് പ്ര​തി​ക​രി​ച്ച് ന​ട​ൻ ദി​ലീ​പ്. ത​ന്‍റെ ക​രി​യ​റും ജീ​വി​ത​വും ന​ശി​പ്പി​ക്കാ​ൻ വ​ലി​യ ശ്ര​മം ന​ട​ന്നു​വെ​ന്നും എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ വി​ധി കേ​ട്ട​ശേ​ഷം പു​റ​ത്തെ​ത്തി​യ ദി​ലീ​പ് പ്ര​തി​ക​രി​ച്ചു. മു​ഖ്യ​പ്ര​തി​യെ​യും കൂ​ട്ടു​പ്ര​തി​ക​ളെ​യും കൂ​ട്ടു​പി​ടി​ച്ച് ഉ​ന്ന​ത പോ​ലീ​സ് സം​ഘം ത​നി​ക്കെ​തി​രെ ക​ള്ള​ക്കേ​സ് മെ​ന​യു​ക​യാ​യി​രു​ന്നു. ചി​ല മാ​ധ്യ​മ​ങ്ങ​ളും ഇ​തി​നു കൂ​ട്ടു​നി​ന്നെ​ന്നും താ​രം ആ​രോ​പി​ച്ചു. ഒ​ന്പ​തു…

Read More

​എ​ട്ടാം കൊ​ല്ലം എ​ട്ടാം തീയ​തി എ​ട്ടാം പ്ര​തി​യെ കാ​ത്ത് വി​ധി: ദി​ലീ​പ് ഏ​ട്ട​ന്‍റെ ഭാ​ഗ്യ ന​ന്പ​ർ എ​ട്ടോ?

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ എ​ട്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം വി​ധി. എ​ട്ടാം പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പി​നെ വെ​റു​തെ വി​ട്ടു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ പ​ള്‍​സ​ര്‍ സു​നി​യ​ട​ക്ക​മു​ള്ള ആ​റു​പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ദി​ലീ​പി​നെ വെ​റു​തെ​വി​ട്ടു​കൊ​ണ്ടു​ള്ള വി​ധി പ്ര​സ്താ​വി​ച്ച​ത്. രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണി​പ്പോ​ള്‍ അ​ന്തി​മ വി​ധി വ​ന്നി​രി​ക്കു​ന്ന​ത്. കേ​സി​ലെ വി​ചാ​ര​ണ​ക്കി​ടെ 28 സാ​ക്ഷി​ക​ളാ​ണ് കൂ​റു​മാ​റി​യ​ത്. 2017 ഫെ​ബ്രു​വ​രി​യി​ലാ​ണ് കൊ​ച്ചി​യി​ൽ​വ​ച്ച് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വാ​ഹ​ന​ത്തി​ൽ ന​ടി ക്രൂ​ര​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത്. 2017 ജൂ​ലൈ പ​ത്തി​നാ​ണ് കേ​സി​ൽ ന​ട​ൻ ദി​ലീ​പ് പി​ടി​യി​ലാ​കു​ന്ന​ത്. കേ​സി​ന്‍റെ നാ​ൾ​വ​ഴി​ക​ളി​ലൂ​ടെ…. 2017 ഫെ​ബ്രു​വ​രി 17 രാ​ത്രി 9: കൊ​ച്ചി ന​ഗ​ര​ത്തി​ലൂ​ടെ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ല്‍ യു​വ​ന​ടി ക്രൂ​ര​മാ​യ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി. ന​ടി​യു​ടെ പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ള്‍ പ്ര​തി പ​ള്‍​സ​ര്‍ സു​നി പ​ക​ര്‍​ത്തി. അ​ന്നു​ത​ന്നെ ഡ്രൈ​വ​ര്‍ മാ​ര്‍​ട്ടി​ന്‍ അ​റ​സ്റ്റി​ലാ​യി. 2017 ഫെ​ബ്രു​വ​രി 18: പ​ള്‍​സ​ര്‍ സു​നി​യെ​ന്ന സു​നി​ല്‍​കു​മാ​റാ​ണ് കൃ​ത്യ​ത്തി​നു…

Read More

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു: ആദ്യ ആറ് പ്രതികൾ കുറ്റക്കാർ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ എ​ട്ടാം പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പി​നെ വെ​റു​തെ വി​ട്ടു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ പ​ള്‍​സ​ര്‍ സു​നി​യ​ട​ക്ക​മു​ള്ള ആ​റു​പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ദി​ലീ​പി​നെ വെ​റു​തെ​വി​ട്ടു​കൊ​ണ്ടു​ള്ള വി​ധി പ്ര​സ്താ​വി​ച്ച​ത്. കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത പ​ൾ​സ​ർ സു​നി​യ​ട​ക്കം ആ​റു പ്ര​തി​ക​ൾ​ക്കെ​തി​രെ കൂ​ട്ട ബ​ലാ​ത്സം​ഗം ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ഗൂ​ഡാ​ലോ​ച​ന എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ദി​ലീ​പ് എ​ട്ടാം പ്ര​തി​യാ​യ കേ​സി​ല്‍ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സ് ചൊ​വ്വാ​ഴ്ച​യാ​ണ് വി​ചാ​ര​ണ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. സം​ഭ​വം ന​ട​ന്ന് എ​ട്ടു​വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി​വ​രു​ന്ന​ത് .

Read More

ന​ടി​യെ ആ​ക്ര​മി​ക്കാ​ൻ വ​ർ​ഷ​ങ്ങ​ളു​ടെ പ്ലാ​നിം​ഗോ?​ദി​ലീ​പി​ന് ആ​ദ്യ കു​രു​ക്ക് വീ​ണ​ത് മ​ഞ്ജു വാ​ര്യ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ലോ‍? ദി​ലീ​പി​നെ മു​ന്നി​ലി​രു​ത്തി തു​റ​ന്ന​ടി​ച്ചു ഇ​ത് ‘ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന’​യെ​ന്ന്

തെ​ന്നി​ന്ത്യ​യി​ലെ സൂ​പ്പ​ർ നാ​യി​ക​യെ ത​ട്ടി​ക്കൊ​ണ്ട്പോ​യി ഓ​ടു​ന്ന വാ​ഹ​ന​ത്തി​ൽ​വ​ച്ച് ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു. 2017 ഫെ​ബ്രു​വ​രി 18-ന് ​നാ​ടു​ണ​ർ​ന്ന​ത് ഈ ​ഞെ​ട്ടി​പ്പി​ക്കു​ന്ന വാ​ർ​ത്ത കേ​ട്ടാ​ണ്. നാ​ലാം നാ​ൾ അ​ക്ര​മി പി​ടി​യി​ൽ. കൊ​ടും ക്രൂ​ര​ത​യ്ക്ക് പി​ന്നി​ൽ വ്യ​ക്ത​മാ​യ പ്ലാ​നിം​ഗും ഗൂ​ഡാ​ലോ​ച​ന​യും ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ആ​ദ്യ ഭാ​ര്യ മ​ഞ്ജു വാ​ര്യ​ർ രം​ഗ​ത്തെ​ത്തി​യ​തോ​ടെ ദി​ലീ​പി​നു​ള്ള ആ​ദ്യ കു​രു​ക്ക് വീ​ണു. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം കൊ​ച്ചി​യി​ലെ ദ​ർ​ബാ​ർ ഹാ​ളി​ൽ ചേ​ർ​ന്ന സി​നി​മാ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യി​ലാ​യി​രു​ന്നു മ​ഞ്ജു​വി​ന്‍റെ പ്ര​തി​ക​ര​ണം. ഒ​രു​പാ​ട് സ​ങ്ക​ട​ത്തോ​ടെ​യും അ​തി​ലേ​റെ രോ​ഷ​ത്തോ​ടെ​യു​മാ​ണ് ന​മ്മ​ളെ​ല്ലാ​വ​രും ഇ​ന്നി​വി​ടെ വ​ന്നി​രി​ക്കു​ന്ന​ത്. വാ​ക്കു​ക​ളി​ല്‍ കൂ​ടി പ​റ​യാ​ന്‍ പ​റ്റു​ന്ന വി​കാ​ര​മാ​ണെ​ന്ന് തോ​ന്നു​ന്നി​ല്ല. എ​ന്റെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തി​നാ​ണ് ഈ ​അ​നു​ഭ​വം വ​ന്നി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ഞ​ങ്ങ​ള്‍ ആ ​കു​ട്ടി​യെ പോ​യി ക​ണ്ടു. ഈ ​സാ​ഹ​ച​ര്യ​ത്തെ ആ ​കു​ട്ടി നേ​രി​ട്ട മ​നോ​ധൈ​ര്യ​ത്തേ​യും സ​മ​ചി​ത്ത​ത​യേ​യും ക​ണ്ട് ഞാ​ന്‍ പോ​ലും അ​ത്ഭു​ത​പ്പെ​ട്ടു. അ​തി​ല്‍ അ​വ​ളെ​ക്കു​റി​ച്ച്…

Read More