ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാംഘ​ട്ട വോട്ടെടുപ്പ്; മൂന്നു മണിക്കൂർ പിന്നിടുമ്പോൾ 15 ശതമാനം പോളിംഗ്; ബൂ​ത്തു​ക​ളി​ൽ നീ​ണ്ട നി​ര; വോ​ട്ട് ചെ​യ്ത് മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട് വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. മൂന്നു മണിക്കൂർ പിന്നിടുമ്പോൾ പോ​ളിം​ഗ് 15 ശ​ത​മാ​നം ക​ട​ന്നു. ബൂ​ത്തു​ക​ളി​ൽ നീ​ണ്ട നി​ര​യാ​ണു​ള്ള​ത്. തൃ​ശൂ​ർ മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 7.48 % പേ​രാ​ണ് ജി​ല്ല​യി​ൽ വോ​ട്ട് ചെ​യ്ത​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​ണ് കു​റ​വ് പോ​ളിം​ഗ് (7.07%). തൃ​ശൂ​ർ(7.24 %), മ​ല​പ്പു​റം (7.28 %), പാ​ല​ക്കാ​ട് (7.26 %), കോ​ഴി​ക്കോ​ട് (7.14 %), കാ​സ​ർ​ഗോ​ഡ് (7.22 %). പ​ല സ്ഥ​ല​ത്തും വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ത​ക​രാ​റി​ലാ​യി. ചി​ല​യി​ട​ങ്ങ​ളി​ൽ വോ​ട്ടിം​ഗ് ആ​രം​ഭി​ച്ചി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വോ​ട്ട് ചെ​യ്തു. കു​ടു​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പ​മെ​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി വോ​ട്ട് ചെ​യ്ത​ത്. പി​ണ​റാ​യി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ൽ‌​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​വാ​ദം തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ലെ​ന്നും…

Read More

മ​ക​ൾ​ക്കൊ​പ്പം ക​ളി​ക്കാ​നെ​ത്തി​യ 9 വ​യ​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ; പ്ര​തി​യാ​യ ഭ​ർ​ത്താ​വി നെ ​ത​ള്ളി​പ്പ​റ​ഞ്ഞ് ഭാ​ര്യ​യും മ​ക​ളും; അ​ഞ്ച് വ​ർ​ഷം ത​ട​വും പി​ഴ​യും വി​ധി​ച്ച് കോ​ട​തി

ഇ​ടു​ക്കി: ഒ​ൻ​പ​തു വ​യ​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേസിൽ പ്ര​തി​ക്ക് 5വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും വി​ധി​ച്ച് കോ​ട​തി. ഇ​ടു​ക്കി ഗാ​ന്ധി​ന​ഗ​ർ സ്വ​ദേ​ശി ഗി​രീ​ഷി​നെ​യാ​ണ് പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2024ൽ ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ഗി​രീ​ഷി​ന്‍റെ മ​ക​ൾ​ക്കൊ​പ്പം വീ​ട്ടി​ൽ ക​ളി​ക്കാ​നെ​ത്തി​യ കു​ട്ടി​ക്ക് നേ​രെ ആ​യി​രു​ന്നു അ​തി​ക്ര​മം. വി​ചാ​ര​ണ വേ​ള​യി​ൽ പ്ര​തി​യു​ടെ ഭാ​ര്യ​യും മ​ക​ളും ഇ​യാ​ൾ​ക്കെ​തി​രെ മൊ​ഴി ന​ൽ​കി​യി​രു​ന്നു. വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച കോ​ട​തി 30,000 രൂ​പ പി​ഴ​യൊ​ടു​ക്കാ​നും ഉ​ത്ത​ര​വി​ട്ടു.​പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം കൂ​ടി ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

Read More

വെ​റും ഭീ​ഷ​ണി​യ​ല്ല, നി​ങ്ങ​ളെ കൊ​ന്നു​ത​ള്ളും എ​ന്നാ​ണ് ഇ​ര​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​​ത്; ഇ​നി​യും കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പു​റ​ത്തു​വ​രും; സ​ണ്ണി ജോ​സ​ഫി​ന് മ​റു​പ​ടി കൊ​ടു​ത്ത് മുഖ്യമന്ത്രി

ക​ണ്ണൂ​ര്‍: ലൈം​ഗി​ക വൈ​കൃ​ത കു​റ്റ​വാ​ളി​ക​ളെ വെ​ൽ ഡ്രാ​ഫ്റ്റ​ഡ് എ​ന്ന് പ​റ​ഞ്ഞ് ന്യാ​യീ​ക​രി​ക്കാ​ൻ വ​ന്നാ​ൽ പൊ​തു​സ​മൂ​ഹം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​ഹു​ൽ മാ​ങ്കൂ​ട്ട ത്തി​ലി​നെ​തി​രാ​യ ര​ണ്ടാം ബ​ലാ​ത്സം​ഗ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​ന്‍റെ പ്ര​സ്താ​വ​ന​യോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ഈ ​സ്ത്രീ ല​മ്പ​ട​ന്മാ​ര്‍ എ​ന്താ​ണ് കാ​ട്ടി​ക്കൂ​ട്ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്തു​കൊ​ണ്ടാ​ണ് സ്ത്രീ​ക​ൾ തെ​ളി​വു​മാ​യി മു​ന്നോ​ട്ടു​വ​രാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​ത്. വെ​റും ഭീ​ഷ​ണി​യ​ല്ല, നി​ങ്ങ​ളെ കൊ​ന്നു​ത​ള്ളും എ​ന്നാ​ണ് ഇ​ര​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. അ​തി​നാ​ൽ ത​ന്നെ യ​ഥാ​ര്‍​ത്ഥ വ​സ്തു​ത​ക​ള്‍ തു​റ​ന്നു പ​റ​ഞ്ഞാ​ൽ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കു​മെ​ന്ന് അ​വ​ര്‍ ഭ​യ​ക്കു​ന്നു. ഇ​പ്പോ​ള്‍ വ​ന്ന​തി​നേ​ക്കാ​ള്‍ അ​പ്പു​റ​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ഇ​നി​യും വ​ന്നേ​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read More

ഭാ​ര്യ​യ്ക്ക് പ​ര​പു​രു​ഷ ബ​ന്ധം; പ്രണയവിവാഹമായിട്ടും അവൾ തന്നെ വഞ്ചിച്ചു; പു​രു​ഷ​ൻ​മാ​രു​ടെ വാ​ക്കു​കേ​ൾ​ക്കാ​ൻ ആ​രു​മി​ല്ല; രാ​ഹു​ലി​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ൽ ന​ടു​ങ്ങി നാ​ട്ടു​കാ​ർ

ല​ക്നോ: ഭാ​ര്യ​യ്ക്ക് പ​ര​പു​രു​ഷ ബ​ന്ധ​മെ​ന്ന് ആ​രോ​പി​ച്ച് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ബ​ങ്കാ​റ്റ് ഗ്രാ​മ​വാ​സി​യാ​യ രാ​ഹു​ൽ മി​ശ്ര(30) ആ​ണ് മ​രി​ച്ച​ത്.മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. രാ​ഹു​ലി​ന്‍റെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ ഭാ​ര്യ​യ്ക്കും സു​ഹൃ​ത്ത് ശു​ഭം സിം​ഗി​നും ഭാ​ര്യാ​മാ​താ​വി​നു​മെ​തി​രെ പോ​ലീ​സ് ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​യ്ക്ക് കേ​സെ​ടു​ത്തു.അ​ന്വേ​ഷ​ണ​ത്തി​നി​ടെ, രാ​ഹു​ലി​ന്‍റെ ഫോ​ണി​ൽ നി​ന്ന് ഏ​ഴ് മി​നി​റ്റും 29 സെ​ക്ക​ൻ​ഡും ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ പോ​ലീ​സ് ക​ണ്ടെ​ത്തി. ജീ​വ​നൊ​ടു​ക്കു​ന്ന​തി​ന് ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ മു​ൻ​പ് രാ​ഹു​ൽ റി​ക്കാ​ർ​ഡ് ചെ​യ്ത​താ​ണ് ഇ​ത്. ഭാ​ര്യ ത​ന്നെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നും കു​ട്ടി​യെ കാ​ണാ​ൻ ത​ന്നെ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും രാ​ഹു​ൽ വീ​ഡി​യോ​യി​ൽ വി​ശ​ദീ​ക​രി​ച്ചു. “എ​നി​ക്ക് മ​രി​ക്കാ​ൻ ആ​ഗ്ര​ഹ​മി​ല്ല, പ​ക്ഷേ ജീ​വി​ക്കാ​ൻ ഒ​രു കാ​ര​ണ​വു​മി​ല്ല’. രാ​ഹു​ൽ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. “എ​ന്‍റെ ഭാ​ര്യ​ക്ക് ശു​ഭം സിം​ഗ് എ​ന്ന​യാ​ളു​മാ​യി ബ​ന്ധ​മു​ണ്ട്. ഞാ​ൻ അ​വ​ളെ പ​ല​ത​വ​ണ വി​ല​ക്കി​യി​രു​ന്നു, പ​ക്ഷേ അ​വ​ൾ അ​ത് ശ്ര​ദ്ധി​ച്ചി​ല്ല. എ​ന്‍റെ കു​ട്ടി​യെ കാ​ണാ​ൻ എ​നി​ക്ക് അ​നു​വാ​ദ​മി​ല്ലാ​യി​രു​ന്നു.…

Read More

നടിയെ ആക്രമിച്ച കേസിൽ അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെ പ്ര​തി​ക​ര​ണം എ​തി​രാ​ളി​ക​ള്‍​ക്ക് അടിക്കാനുള്ള വ​ടി​യാ​യി; യുഡിഎഫ് കൺവീനറുടെ പണിയെന്താണെന്ന് ഓർമിപ്പിച്ച് കെ. മുരളീധരൻ

.തി​രു​വ​ന​ന്ത​പു​രം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ കോ​ട​തി​വി​ധി​യി​ല്‍ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റു​ടെ ചു​മ​ത​ല യു​ഡി​എ​ഫ് യോ​ഗം വി​ളി​ച്ചുചേ​ര്‍​ക്ക​ല്‍ മാ​ത്ര​മാ​ണ്. അ​ദ്ദേ​ഹം അ​ത് ചെ​യ്താ​ല്‍ മ​തി​യെ​ന്നും പാ​ര്‍​ട്ടി പ്ര​സി​ഡ​ന്‍റാ​ണ് നി​ല​പാ​ട് പ​റ​യു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി. അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെ പ്ര​തി​ക​ര​ണം എ​തി​രാ​ളി​ക​ള്‍​ക്ക് വ​ടി​യാ​യി. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ച്ചി​ട്ടി​ല്ല. സ​വ​ര്‍​ക്ക​റു​ടെ പേ​രി​ലു​ള്ള അ​വാ​ര്‍​ഡ് ശ​ശി ത​രൂ​ര്‍ വാ​ങ്ങ​രു​ത്. അ​ദ്ദേ​ഹം വാ​ങ്ങി​ല്ലെ​ന്നാ​ണു ക​രു​തു​ന്ന​ത്. അ​ത്ത​ര​ത്തി​ലു​ള്ള അ​വാ​ര്‍​ഡ് ഒ​രു കോ​ണ്‍​ഗ്ര​സു​കാ​ര​നും വാ​ങ്ങ​രു​ത്. കോ​ണ്‍​ഗ്ര​സി​ന് അ​പ​മാ​ന​മാ​ണ്. സു​രേ​ഷ് ഗോ​പി ശാ​സ്ത​മം​ഗ​ല​ത്തെ വീ​ട്ടി​ല്‍ വോ​ട്ട് ചേ​ര്‍​ത്ത​ത് ജ​നാ​ധി​പ​ത്യ​മ​ര്യാ​ദ​യ​ല്ല. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെു​പ്പുവേ​ള​യി​ല്‍ തൃ​ശു​രി​ല്‍ അ​ദ്ദേ​ഹം വോ​ട്ട് ചേ​ര്‍​ത്തി​രു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശാ​സ്ത​മം​ഗ​ല​ത്തും വോ​ട്ട് ചേ​ര്‍​ത്തു. ഇ​ത് ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​യു​ടെ ലം​ഘ​ന​മാ​ണെ​ന്നും കെ. ​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

വോട്ട് ചെയ്യണമെന്ന് അമ്മയ്ക്ക് ഒരേ നിർബന്ധം; ആഗ്രഹം നിറവേറ്റാൻ ചു​​മ​​ലി​​ലേ​​റ്റി ബൂ​​ത്തി​​ലെ​​ത്തി​​ച്ച് മ​​ക​​ന്‍; സ​​മ്മ​​തി​​ദാ​​നാ​​വ​​കാ​​ശം വിനിയോഗിച്ച സന്തോഷത്തിൽ സരോജിനിയമ്മ

അ​​യ​​ര്‍​ക്കു​​ന്നം: പ്രാ​​യാ​​ധി​​ക്യ​​ത്താ​​ല്‍ കി​​ട​​പ്പി​​ലാ​​ണെ​​ങ്കി​​ലും എ​​ണ്‍​പ​​ത്തെ​​ട്ടു​​കാ​​രി തി​​രു​​വ​​ഞ്ചൂ​​ര്‍ ഉ​​ഷ​​സി​​ല്‍ സ​​രോ​​ജി​​നി​​യ​​മ്മ​​യ്ക്ക് വോ​​ട്ടു​​ചെ​​യ്യ​​ണ​​മെ​​ന്ന് നി​​ര്‍​ബ​​ന്ധം. അ​​മ്മ​​യു​​ടെ ആ​​ഗ്ര​​ഹം നി​​റ​​വേ​​റ്റാ​​ന്‍ മ​​ക​​ന്‍ ഗ​​ണേ​​ശ​​ന് ഒ​​റ്റ മാ​​ര്‍​ഗ​​മേ​​യു​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. ക​​ട്ടി​​ലി​​ല്‍​നി​​ന്ന് അ​​മ്മ​​യെ കോ​​രി​​യെ​​ടു​​ത്ത് തോ​​ളി​​ലി​​ട്ടും താ​​ങ്ങി​​പ്പി​​ടി​​ച്ചും ബൂ​​ത്തി​​ലെ​​ത്തി​​ച്ചു. അ​​മ്മ​​യെ എ​​ടു​​ത്ത് മ​​ക​​ന്‍ ബൂ​​ത്തി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത് ക​​ണ്ട് പ്ര​​ത്യേ​​ക പ​​രി​​ഗ​​ണ​​ന​​യി​​ല്‍ വോ​​ട്ട് ചെ​​യ്യാ​​നു​​ള്ള ക്ര​​മീ​​ക​​ര​​ണം പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഒ​​രു​​ക്കി. സ​​മ്മ​​തി​​ദാ​​നാ​​വ​​കാ​​ശം വി​​നി​​യോ​​ഗി​​ക്കാ​​നാ​​യ​​തി​​ന്‍റെ സ​​ന്തോ​​ഷ​​ത്തി​​ലാ​​യി​​രു​​ന്നു സ​​രോ​​ജ​​നി​​യ​​മ്മ​​യു​​ടെ മ​​ട​​ക്കം.

Read More

ഒ​ളി​ച്ചോ​ട്ട​ത്തി​ൽ യുഡിഎഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ചു; ഇ​ഷ്ട​പ്പെ​ട്ട​യാ​ളു​ടെ കൂ​ടെ പോ​കാ​ൻ അ​നു​മ​തി ന​ൽ​കി കോ​ട​തി; കാ​മു​ക​ൻ ബി​ജെ​പി​ക്കാ​ര​ന​ല്ല ക​മ്യൂ​ണി​റ്റു​കാ​ര​നാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ്

ത​ല​ശേ​രി: വി​വാ​ദ​ങ്ങ​ൾ​ക്കു വി​രാ​മ​മി​ട്ടു​കൊ​ണ്ട് കാ​ണാ​താ​യ യു​ഡി​എ​ഫ് വ​നി​താ സ്ഥാ​നാ​ർ​ഥി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ സ്വ​ന്തം ഇ​ഷ്‌​ട​പ്ര​കാ​രം ആ​ൺ​സു​ഹൃ​ത്തി​നോ​ടൊ​പ്പം കോ​ട​തി വി​ട്ട​യ​ച്ചു. ചൊ​ക്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി​യും മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​യു​മാ​യ മേ​ക്കു​ന്ന് മ​ത്തി​പ്പ​റ​മ്പ് തൈ​പ്പ​റ​മ്പ​ത്ത് അ​റു​വ​യാ​ണ് ( 32) ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചൊ​ക്ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ​ത്. അ​റു​വ​യെ കാ​ണാ​നി​ല്ലെ​ന്നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ കൂ​ടെ പോ​യ​താ​യും കാ​ണി​ച്ച് മാ​താ​വ് ന​ജ്മ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ചൊ​ക്ലി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്. ആ​ൺ​സു​ഹൃ​ത്ത് വ​ലി​യാ​ണ്ടി പീ​ടി​ക തൊ​ണ്ടി​യി​ന്‍റ​വി​ട താ​ഴെ കു​നി​യി​ൽ റോ​ഷി​ത്തി​നോ​ടൊ​പ്പം സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ അ​റു​വ​യെ രാ​ത്രി​യി​ൽ ത​ല​ശേ​രി ജു​ഡി​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​ന്‍റെ മു​മ്പി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ആ​ൺ സു​ഹൃ​ത്തി​നൊ​പ്പം പോ​കാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​യാ​യ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നു ബി​ജെ​പി മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്…

Read More

രാ​ത്രി ഒ​രു മ​ണി​ക്ക് കാ​മു​ക​നൊ​പ്പം ക​റ​ക്കം; ഒ​ന്നി​ച്ചി​രു​ന്നു മ​ദ്യ​പാ​നം; ആ​ൺ​സു​ഹൃ​ത്തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം; മ​ല​യാ​റ്റൂ​രിലെ സംഭവമിങ്ങനെ

കൊ​ച്ചി: മ​ല​യാ​റ്റൂ​രി​ൽ കൗ​മാ​ര​ക്കാ​രി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ൺ​സു​ഹൃ​ത്ത് അ​ല​ൻ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സം​ശ​യ​ത്തെ തു​ട​ർ​ന്ന് ക​ല്ലു കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക്ക് അ​വി​ടെ ആ​ൺ​സു​ഹൃ​ത്ത് ഉ​ള്ള​താ​യി അ​ല​ൻ സം​ശ​യി​ച്ചു. പെ​ൺ​കു​ട്ടി​യു​ടെ ഫോ​ണി​ൽ മ​റ്റൊ​രു ആ​ൺ​സു​ഹൃ​ത്തു​മാ​യു​ള്ള ചി​ത്ര​ങ്ങ​ളും അ​ല​ൻ ക​ണ്ടു. തു​ട​ർ​ന്നാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​തോ​ടെ​യാ​ണ് ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ച അ​ല​നെ പോ​ലീ​സ് വീ​ണ്ടും വി​ളി​പ്പി​ച്ച​ത്. കൊ​ല​പാ​ത​കം മ​ദ്യ ല​ഹ​രി​യി​ൽ ആ​യി​രു​ന്നു എ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​തി​നേ ശേ​ഷ​മെ അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് ക​ട​ക്കൂ എ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ചി​ത്ര​പ്രി​യ മ​റ്റൊ​രാ​ൾ​ക്കൊ​പ്പം ബൈ​ക്കി​ൽ പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 1. 53 സ​മ​യ​ത്തു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ത്. മ​റ്റൊ​രാ​ൾ ബൈ​ക്കി​ൽ മു​ന്നി​ൽ പോ​കു​ന്ന​തും…

Read More

കുമ്പിടിയോ ഗോപിക്കുട്ടൻ… സു​രേ​ഷ് ഗോ​പി​ക്ക് ലോ​ക്സ​ഭ​യി​ൽ തൃ​ശൂ​രി​ലും ത​ദ്ദേ​ശ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തും വോട്ട്; കടുത്ത വിമർശനവുമായി വി.​എ​സ്. സു​നി​ൽ​കു​മാ​ർ

തൃ​ശൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി തി​രു​വ​ന​ന്ത​പു​ര​ത്ത് വോ​ട്ട് ചെ​യ്ത സം​ഭ​വ​ത്തി​ൽ വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ നേ​താ​വ് വി.​എ​സ്. സു​നി​ൽ​കു​മാ​ർ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​രി​ൽ വോ​ട്ടു​ചെ​യ്ത സു​രേ​ഷ് ഗോ​പി​യും കു​ടും​ബ​വും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്ത​ത് തി​രു​വ​ന​ന്ത​പു​ര​ത്താ​ണെ​ന്നും ഇ​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും സു​നി​ൽ കു​മാ​ർ ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു. “നെ​ട്ടി​ശേ​രി​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രെ​ന്ന് പ​റ​ഞ്ഞാ​ണ് തൃ​ശൂ​രി​ൽ വോ​ട്ട് ചെ​യ്ത​ത്. ഇ​പ്പോ​ൾ വോ​ട്ടു​ചെ​യ്ത​ത് തി​രു​വ​ന​ന്ത​പു​ര​ത്തെ ശാ​സ്ത​മം​ഗ​ല​ത്തു​മാ​ണ്. ഇ​തെ​ങ്ങ​നെ​യാ​ണ് സം​ഭ​വി​ച്ച​ത്. ഇ​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും കേ​ന്ദ്ര മ​ന്ത്രി​യും മ​റു​പ​ടി പ​റ​യ​ണം.’-​സു​നി​ൽ കു​മാ​ർ കു​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തെ, തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ വി​മ​ർ​ശ​നം ഉ​യ​രു​ന്ന​ത്.

Read More

നോട്ടയുമില്ല, ബിജെപിക്ക് സ്ഥാനാർഥിയുമില്ല; എങ്കിലും ഇഷ്ടപ്പെട്ടയാൾക്ക് വോട്ട് ചെയ്തു: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പൊട്ടിത്തെറിച്ച് ബിജെപി നേതാവ് പി.സി. ജോർജ്

പൂഞ്ഞാര്‍: വോട്ടിംഗ് മെഷീനില്‍ നോട്ടയില്ലാത്തത് വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം. നോട്ടയില്ലാത്തതിനെതിരേ പൊട്ടിത്തെറിച്ച് ബിജെ പി നേതാവ് പി.സി. ജോർജ് പി.സി. ജോര്‍ജിന്‍റെ സ്വന്തം വാര്‍ഡില്‍ ബിജെപിക്ക് സ്ഥാനാർഥിയില്ല. അതിനാല്‍ നോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് അദ്ദേഹത്തിന്‍റെ പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റേത് വിവരക്കേടാണെന്നും ജോര്‍ജ് പറഞ്ഞു. അതേസമയം, ഇഷ്ടപ്പെട്ട ഒരാൾക്ക് വോട്ട് ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് നിയമമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിവരക്കേട് കാണിക്കുകയാണോ? എനിക്ക് നോട്ടയ്ക്ക് വോട്ട് ചെയ്യണം എന്ന് കരുതിയാൽ എവിടെപ്പോയി വോട്ട് ചെയ്യും. അത് എന്‍റെ അവകാശമല്ലേ. വൃത്തികെട്ട തെരഞ്ഞെടുപ്പ് സംവിധാനമാണ്. ഇതില്‍ എനിക്ക് പരാതിയുണ്ട്. ബിജെപി സ്ഥാനാർഥി ഇല്ലെങ്കിൽ ആ പാർട്ടിക്കാരനായ ഞാൻ എവിടെപ്പോയി വോട്ട് ചെയ്യണം.’- പി.സി. ജോർജ് പറഞ്ഞു..

Read More