സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാരിന്റെ നിർദേശം. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തണം. കോവിഡ് വർധനയ്ക്കു കാരണം ജനങ്ങളുടെ അലംഭാവമാണെന്നും തിരക്കേറിയ സ്ഥലങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും അയച്ച കത്തിൽ ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ല പറയുന്നു. നവംബറിനു ശേഷം ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോൾ കോവിഡ് വ്യാപനത്തിന്റെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40,953 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളിൽ പറയുന്നു. 188 പേർ കൂടി രോഗം ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം 1,59,558 ആയി. മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ്, മധ്യപ്രദേശ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം വീണ്ടും…
Read MoreCategory: Top News
വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ! 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും; ആസാമിൽ കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി
ഗോഹട്ടി: ആസാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കി. ഗോഹട്ടിയിലെ കോൺഗ്രസ് ഓഫീസിൽ വച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പൗരത്വ ഭേദഗതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രകടനപത്രികയിൽ പറയുന്നു. ഇതിനായി പ്രത്യേക നിയമനിർമാണം നടത്തും. എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 2,000 രൂപ വീതം നൽകുമെന്നും അഞ്ചിന വാഗ്ദാനങ്ങൾ മുന്നോട്ടുവെക്കുന്ന പ്രകടനപത്രികയിൽ പറയുന്നു. 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും, തെയിലത്തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം 365 രൂപയാക്കി ഉയർത്തും, സർക്കാർ മേഖലയിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്നിവയും പ്രകടനപത്രികയിൽ പറയുന്നു. ഇന്ത്യയുടെയും അസമിന്റെയും വൈവിധ്യമാർന്ന സംസ്കാരങ്ങളെ ആക്രമിക്കുകയാണ് ബിജെപിയും ആര്‍എസ്എസും ചെയ്യുന്നത്. അവരെ നാം പ്രതിരോധിക്കും. അസമിന്റെ സംസ്കാരത്തെയും അസ്തിത്വത്തെയും കോണ്‍ഗ്രസ് സംരക്ഷിക്കും. വിദ്വേഷം തുടച്ചനീക്കുകയും സമാധാനം കൊണ്ടുവരിക ചെയ്യുമെന്നും പത്രിക പുറത്തിറക്കിക്കൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.
Read Moreആ പരിപാടി ഇവിടെ നടക്കില്ല! കേരളത്തിൽ നിന്നും കർണാടകത്തിലേക്ക് കടക്കാൻ വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ; കുടുങ്ങിയത് നിരവധി പേര്
ഇരിട്ടി: കേരളത്തിൽ നിന്നും കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കർണാടക ആരോഗ്യ വകുപ്പ് നിർബന്ധമാക്കിയതോടെ വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടി. ഇതോടെ മാക്കൂട്ടം അതിർത്തി ചെക്ക് പോസ്റ്റിൽ കുടക് ജില്ലാ ഭരണകൂടം നിയന്ത്രണം കടുപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വ്യാജ സർട്ടിഫിക്കറ്റുമായി എത്തിയ നിരവധി പേരെ പിടികൂടിയതോടെയാണ് ചെക്ക് പോസ്റ്റിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിലവിൽ ആർടിപിസി ആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റുമായി എത്തുന്നവരെയാണ് അതിർത്തി കടത്തി വിടുന്നത്. സ്ഥിരം യാത്രക്കാർക്കും ചരക്ക് വാഹനതൊഴിലാളികൾക്കും 14 ദിവസത്തേക്കും മറ്റുള്ളവർക്ക് 72 മണിക്കൂറുമാണ് സർട്ടിഫിക്കറ്റിന്റെ കലാവധി. ഇത് പരിശോധിക്കുന്നതിനായി മാക്കൂട്ടം ചെക്ക് പോസ്റ്റിൽ ആരോഗ്യ വകുപ്പ് പ്രത്യേക കൗണ്ടറും തുറന്നിരുന്നു. വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ പരിശോധനയ്ക്കും സുരക്ഷയ്ക്കുമായി ചെക്ക് പോസ്റ്റിൽ മറ്റൊരു കൗണ്ടർ കൂടി തുറന്നു. പോലീസിന്റെ…
Read Moreജപ്പാനിൽ അതിശക്തമായ ഭൂചലനം; സുനാമിക്ക് സാധ്യത! ആദ്യത്തെ സുനാമി തരംഗം കരയോട് അടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട്
ടോക്കിയോ: ജപ്പാനിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സംഭവിച്ചത്. വടക്ക്- കിഴക്കൻ ജപ്പാനിലെ മിയാഗി പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ചില വീടുകൾക്കും കെട്ടിടങ്ങൾക്കും വിള്ളൽ വീണിട്ടുണ്ട്. ഭൂചലനത്തെ തുടർന്ന് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലും പ്രകമ്പനം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മിയാഗിയിൽ ഒരു മീറ്റർ ഉയരത്തിൽ സുനാമിയ്ക്ക് സാധ്യതയുണ്ടെന്നാണ് ജപ്പാൻ മെറ്ററോളജിക്കൽ ഏജൻസി നൽകിയ മുന്നറിയിപ്പ്. ആദ്യത്തെ സുനാമി തരംഗം ഇതിനകം തന്നെ ഇഷിനോമാക്കി നഗരത്തിന്റെ കരയോട് അടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതേതുർന്ന് അധികൃതർ മേഖലയിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്.
Read Moreഓണ്‍ലൈന്‍ ചതിക്കുഴികളുമായി വ്യാജ ഫാസ്ടാഗ് മാഫിയകള്‍ ! പോലീസ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…
സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുന്ന നിരവധി ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. ഓണ്‍ലൈന്‍ ടോള്‍ പിരിവ് പ്രോത്സാഹിപ്പിക്കുന്നതിനായി വാഹനങ്ങളില്‍ ഫാസ്റ്റാഗ് നിര്‍ബന്ധമാക്കിയതോടെ വ്യാജന്മാരും രംഗത്തെത്തിയിരിക്കുകയാണ്. ഓണ്‍ലൈനിലൂടെ ഫാസ് ടാഗ് എടുക്കുന്നവരെയാണ് വ്യാജ ഫാസ് ടാഗ് മാഫിയകള്‍ ചതിയില്‍പ്പെടുത്തുന്നത്. ഇപ്പോള്‍ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് കേരളാ പോലീസ്. നാഷണല്‍ ഹൈവേ അതോറിറ്റിയുടേത് എന്ന വ്യാജേനയാണ് ഓണ്‍ലൈന്‍ വഴി വ്യാജ ഫാസ് ടാഗ് വില്‍പ്പനക്കാര്‍ തട്ടിപ്പുമായി എത്തിയിട്ടുള്ളത്. ഇത്തരത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് കേന്ദ്രീകരിച്ച് നടക്കുന്ന ഫാസ് ടാഗ് തട്ടിപ്പുകളെ കുറിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി മുമ്പ് പലപ്പോഴായി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഒറിജിനലിനെ പോലും വെല്ലുന്ന വിധത്തിലാണ് ഇപ്പോള്‍ ഓണ്‍ലൈനിലുള്ള വ്യാജ ഫാസ്റ്റാഗുകള്‍ വിലസുന്നത്. ബാങ്കിലെ കസ്റ്റമര്‍ സര്‍വീസ് എക്സിക്യൂട്ടീവ് എന്ന തരത്തില്‍ ഫോണില്‍ ബന്ധപ്പെട്ട ശേഷം ഇവര്‍ അയച്ച് കൊടുക്കുന്ന ലിങ്കില്‍ ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ച് നല്കാന് ആവശ്യപ്പെട്ടാണ് കെണിയില്‍…
Read Moreപിണറായി നാടുവാണിടും കാലം കേരളജനത ഒന്നുപോലെ..! കേരളത്തിൽ ഒരു നിശ്ചയദാർഡ്യമുള്ള ഒരു സർക്കാർ തുടർന്നും ഉണ്ടാകണം; ശോഭന ജോർജ് പറയുന്നു…
ചെങ്ങന്നൂർ: മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവ മൂന്നും നൽകാൻ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന് കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം. പിണറായി നാടു വാണിടും കാലം കേരള ജനത ഒന്നു പോലെ എന്ന നിലയിലായെന്ന് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജ് പറഞ്ഞു. ചെങ്ങന്നൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കിറ്റുകൾ ഓൺലൈൻ വിദ്യാഭ്യാസം നടപ്പാക്കൻ കഴിയല്ലെന്ന് കരുതിയപ്പോൾ അത് വിജയകരമായി നടപ്പാക്കി. കേരളത്തിൽ ഒരു നിശ്ചയദാർഡ്യമുള്ള ഒരു സർക്കാർ തുടർന്നും ഉണ്ടാകണം. പ്രതികൂലങ്ങൾ നിരവധിയാണ്. കേന്ദ്രത്തിൽ നിന്നും ഒട്ടും അനുകൂലമല്ലാത്ത സമീപനമാണ് സാമ്പത്തിക കാര്യങ്ങളിൽ ഉണ്ടാകുന്നത്. കൊടുത്തു കൊണ്ടിരുന്ന അരി പോലും നിർത്തലാക്കി. എന്നിട്ടും കിറ്റുകൾ നൽകുന്നത് നിർത്തിയില്ല. വിശപ്പാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം. ജനങ്ങൾ തൃപ്തരാണ് ചെങ്ങന്നൂരിൽ 10 വർഷക്കാലം വിഷ്ണുനാഥ് എംഎൽഎ ആയിരുന്നു. അതിനു മുൻപ്…
Read Moreജനങ്ങളുടെ സത്യസന്ധമായ സര്‍വ്വേഫലം യുഡിഎഫിന് അനുകൂലം! കേരള ജനതയെ വഞ്ചിച്ച സര്‍ക്കാരാണ് എല്‍ഡിഎഫ്; ചെന്നിത്തല സ്പീക്കിംഗ്
ചെങ്ങന്നൂര്‍: കേരളത്തിലെ ജനങ്ങളുടെ സത്യസന്ധമായ സര്‍വ്വേഫലം യുഡിഎഫിന് അനുകൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.മുരളിയുടെ ചെങ്ങന്നൂര്‍ നിയോജക മണ്ഡലം തല കണ്വന്ഷന് വൈഎംസിഎ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടികളുടെ പരസ്യതുക കൈപ്പറ്റിയവര്‍ പ്രത്യുപകാരമായിട്ടാണ് തെറ്റായ സര്‍വ്വേഫലം പുറത്തു വിടുന്നത്. എംഎല്‍എ സ്ഥാനത്തിന്റെ റോള്‍മോഡലാണ് എം.മുരളി. എല്ലാ വിഭാഗം ആളുകളും അംഗീകരിച്ച ജനപ്രതിനിധിയാണ് എം.മുരളി. തെരഞ്ഞെടുക്കപ്പെട്ടാല്‍ നാളെകളില്‍ ആര്‍ക്കും ദുഃഖിക്കേണ്ടിവരില്ല. ഓരോ ദിവസവും ഇടതു സര്‍ക്കാരിന്റെ ഓരോ അഴിമതിക്കഥകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കേരള ജനതയെ വഞ്ചിച്ച സര്‍ക്കാരാണിത്. കൂട്ടുകെട്ട് ബാലശങ്കറിന്റെ പ്രസ്താവന കേരളത്തെ ഞെട്ടിച്ചു. സിപിഎം- ബിജെപി രഹസ്യ കൂട്ടുകെട്ട് ഇതോടെ വ്യക്തമായി. ഇടതു മുന്നണിക്ക് തുടര്‍ ഭരണവും ബിജെപിയ്ക്ക് 10 സീറ്റ് എന്നതാണ് കൂട്ടുകെട്ടിന്റെ ലക്ഷ്യം. നേമത്ത് കെ.മുരളീധരനെപ്പോലെ ശക്തനായ സ്ഥാനാര്‍ഥിയെ സിപിഎം മത്സരിപ്പിക്കാത്തത് കൂട്ടുകെട്ടിലെ ധാരണയാണ്. ധാരണ പ്രകാരം പല…
Read Moreഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ നോക്കി 45കാരന് ! അരിവാള്‍ കൊണ്ട് അയാളുടെ ജനനേന്ദ്രിയം വെട്ടിയരിഞ്ഞ് യുവതിയുടെ ചെറുത്തുനില്‍പ്പ്…
ഭര്‍ത്താവില്ലാത്ത സമയം നോക്കി വീട്ടില്‍ അതിക്രമിച്ചു കടന്ന് പീഡിപ്പിക്കാന്‍ നോക്കിയ 45കാരന്റെ ജനനേന്ദ്രിയം വെട്ടിമാറ്റി യുവതി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ഉമരിഹായിലാണ് സംഭവം. സംഭവത്തിന് ശേഷം അര്‍ധരാത്രിയോടെ സ്ത്രീ തന്നെയാണ് പോലീസ് ഔട്ട്പോസ്റ്റിലെത്തി വിവരം പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പോലീസ് സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരേയും ആക്രമിച്ചതിന് സ്ത്രീക്കെതിരെയും കേസെടുത്തതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു നാടകീയമായ സംഭവം അരങ്ങേറിയത്. ഭര്‍ത്താവ് സ്ഥലത്തില്ലാത്തതിനാല്‍ സ്ത്രീയും 13 വയസ്സുള്ള മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇത് മനസിലാക്കിയ പ്രതി രാത്രിയില്‍ ഇവരുടെ വീട്ടില്‍ അതിക്രമിച്ച് കടക്കുകയായിരുന്നു. 45കാരനെ കണ്ട് കള്ളനാണെന്ന് ഭയന്ന മകന് ഇതോടെ വീടിന് പുറത്തേക്കോടി. ഇതിനുപിന്നാലെയാണ് പ്രതി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സ്ത്രീയെ ആദ്യം മര്‍ദിച്ച ശേഷം ലൈംഗികാതിക്രമത്തിന് ശ്രമിച്ചെങ്കിലും സ്ത്രീ ചെറുത്തുനിന്നു.…
Read Moreമനോബലമുള്ള വ്യക്തിയാണ് ജെസ്ന…അവളെ ആരോ തട്ടിക്കൊണ്ടു പോയതാണ് ! ജെസ്നയുടെ തിരോധാനത്തെക്കുറിച്ച് മൂത്ത സഹോദരി ജെഫി ജെയിംസ് പറയുന്നതിങ്ങനെ…
കേരളത്തെ നടുക്കിയ ജെസ്ന തിരോധാനക്കേസ് ഇന്നും ഒരെത്തും പിടിയുമില്ലാതെ മുന്നോട്ടു പോകുകയാണ്. കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ജെസ്നയുടെ കുടുംബം. ജെസ്നയെ തട്ടിക്കൊണ്ടു പോയതാണെന്നും അവള് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന പ്രതീക്ഷയിലാണ് കുടുംബമെന്നും സഹോദരി ജിഫി ജയിംസ് പറയുന്നു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ജെഫി ഇക്കാര്യം പറഞ്ഞത്. പിതൃ സഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് കൊല്ലമുളയില്‍ നിന്ന് പുറപ്പെട്ട് എരുമേലി ബസില്‍ കയറിയ ജെസ്ന പിന്നീട് മുണ്ടക്കയത്തേക്കുള്ള ഒരു ബസില്‍ കയറിയതായാണ് വിവരം. മൊബൈല്‍ ഫോണ്‍ പോലും എടുക്കാതെയാണ് പെണ്‍കുട്ടി വീട് വിട്ടത്. പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയപ്പോള് മോശം അനുഭവമാണുണ്ടായതെന്നും ജെസ്നയുടെ കുടുംബം പറഞ്ഞിരുന്നു. പെണ്‍കുട്ടി ആരുടെയെങ്കിലും കൂടെ പോയിരിക്കുമെന്നും കുറച്ചു ദിവസം കഴിയുമ്പോള്‍ തിരിച്ചു വരുമെന്നുമായിരുന്നു പോലീസിന്റെ മറുപടിയെന്ന് ജെഫിപറയുന്നു. ഇതിനിടെ ജെസ്ന തിരോധാനക്കേസുമായി ബനധപ്പെട്ട് സിബിഐ സമര്‍പ്പിച്ച എഫ്ഐആര്‍ കോടതി കഴിഞ്ഞയാഴ്ച…
Read Moreമുന്നണി വിജയത്തിനായി കേന്ദ്രനേതാക്കൾ കേരളത്തിലേക്ക്; രാഹുൽ ഗാന്ധിയും പ്രധാന മന്ത്രിയും കോട്ടയത്തെത്തുന്നു; തുടർ ഭരണം പിടിക്കാൻ മുഖ്യമന്ത്രിയും ജില്ലയിൽ
കോട്ടയം: ജില്ലയിലെ യുഡിഎഫിന്റെ പ്രചാരണത്തിനു താരപരിവേഷം നൽകാൻ രാഹുൽഗാന്ധി എത്തുന്നു.23ന് രാഹുൽ ഗാന്ധി നയിക്കുന്ന റോഡ് ഷോ ഉൾപ്പെടെ നടത്തി പ്രചാരണം കൊഴുപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. കോട്ടയത്തും പാലായിലും പൂഞ്ഞാറിലും രാഹുൽഗാന്ധി എത്തുമെന്നാണ് സൂചന. പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിൽ പ്രിയങ്ക ഗാന്ധിയും എത്തുന്നുണ്ട്.കോണ്‍ഗ്രസ് പ്രവർത്തകസമതിയംഗം എ.കെ. ആന്റണി കോട്ടയത്തും പുതുപ്പള്ളിയിലും ചങ്ങനാശേരിയിലും വൈക്കത്തും പ്രചാരണത്തിനെത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ജില്ലിയിലെ എല്ലാ മണ്ഡലത്തിലും പര്യടനത്തിനെത്തുന്നുണ്ട്. എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ, ജി. ദേവരാജൻ, സി.പി. ജോണ്‍ പി.ജെ. ജോസഫ് എന്നിവരും പ്രചാരണത്തിനായി എത്തുന്നുണ്ട്. കണ്ണന്താനത്തിനുവേണ്ടി പ്രധാനമന്ത്രി എത്തുമോ ?ബിജെപിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്നാണ് സൂചന. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. കാഞ്ഞിരപ്പള്ളിയിൽ എത്താമെന്ന് സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനത്തിനെ പ്രധാനമന്ത്രി അറിയിച്ചതായി കണ്ണന്താനം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ…
Read More