ഭാര്യയ്ക്ക് മേല്‍ അവിഹിതബന്ധം ആരോപിച്ച് അവരുടെ ജനനേന്ദ്രിയം അലൂമിനിയം നൂല് കൊണ്ട് തുന്നിക്കെട്ടി ഭര്‍ത്താവിന്റെ ക്രൂരത. ഉത്തര്‍പ്രദേശിലെ രാംപൂര്‍ ജില്ലയിലെ മിലക് മേഖലയിലാണ് സംഭവം. വീണാവതി എന്ന 22കാരിയോടായിരുന്നു ഭര്‍ത്താവിന്റെ കൊടും ക്രൂരത. സംഭവത്തില്‍ ഭര്‍ത്താവ് രാകേഷിനെ (25) ശനിയാഴ്ച രാത്രി പോലീസ് അറസ്റ്റു ചെയ്തു. സ്വകാര്യ ഭാഗത്ത് മാരകമായി മുറിവേറ്റ യുവതിയിപ്പോള്‍ രാംപുര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ അയല്‍വാസിയായ ഒരു സ്ത്രീ നല്കിയ രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിശദമായ പരിശോധനയിലാണ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റതായി ബോധ്യപ്പെട്ടത്. ഇതേതുടര്‍ന്ന് രാകേഷിനെ അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ തുടര്‍ നടപടിയുണ്ടാകുമെന്ന് രാംപുര്‍ എസ്പി ഷോഗണ് ഗൗതം പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പാണ് ഈ ദമ്പതികള്‍ വിവാഹിതരായത്. രാകേഷ് ദിവസ വേതനത്തിന് ജോലി ചെയ്യുകയാണ്. ഭാര്യയ്ക്ക് ജോലിയുമില്ല. ശനിയാഴ്ച രാവിലെയും ഭാര്യയുമായി ഇയാള്‍ വഴക്കിട്ടു. തുടര്‍ന്ന് അവരെ…
Read MoreCategory: Top News
ഷൂ നക്കിയവര്‍ക്ക് രക്തസാക്ഷിത്വത്തിന്റെ മൂല്യം മനസിലാകില്ല; കലാപം സൃഷ്ടിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടെയാണ് അധിക്ഷേപം നടത്തിയത്; ഉന്നതതലങ്ങളിലാണ് ഗൂഢാലോചന നടന്നതെന്ന് തോമസ് ഐസക്ക്
ആലപ്പുഴ: ബിജെപിക്കും ആർഎസ്എസിനുമെതിരേ രൂക്ഷ വിമർശനവുമായി മന്ത്രി തോമസ് ഐസക്ക്. ബ്രിട്ടീഷുകാരുടെ ഷൂ നക്കിയും അവർക്കു പാദസേവ ചെയ്തും സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്ത വഞ്ചകർക്ക് രക്തസാക്ഷിത്വത്തിന്റെ മൂല്യവും മഹത്ത്വവും ഒരുകാലത്തും മനസിലാവുകയില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കലാപം സൃഷ്ടിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടെയാണ് പുന്നപ്ര വയലാർ രക്തസാക്ഷികളെ ബിജെപി അധിക്ഷേപിക്കുന്നത്. സ്മാരകങ്ങളിൽ അതിക്രമിച്ചു കയറി രക്തസാക്ഷികളെ അവഹേളിച്ചാൽ സ്വാഭാവികമായും കനത്ത തിരിച്ചടി പ്രതീക്ഷിക്കും. എന്നാൽ വലിയ ആത്മസംയമനമാണ് സഖാക്കൾ പ്രകടിപ്പിച്ചത്. തെരഞ്ഞെടുപ്പുകാലത്ത് ക്രമസമാധാനം തകർക്കാനുള്ള ബോധപൂർവമായ ശ്രമം നാടു തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ എല്ലാ സാധ്യതയുമുണ്ട്. ഇത്തരമൊരു നീചകൃത്യം ചെയ്തവർ എന്തും ചെയ്യാൻ മടിക്കില്ലെന്ന കരുതൽ എല്ലാവർക്കും ഉണ്ടാകണം.ഇത്തരം ഹീന കൃത്യങ്ങളെ അപലപിക്കാനോ തള്ളിപ്പറയാനോ ബിജെപി നേതൃത്വവും ഇതുവരെ മുന്നോട്ടു വന്നിട്ടില്ല എന്നും നാം കാണണം. ഉന്നതതലങ്ങളിലാണ് ഗൂഢാലോചന നടന്നത് എന്ന് വ്യക്തമാണ്- തോമസ്…
Read Moreസുപ്രധാന പ്രഖ്യാപനവുമായി യുഎഇ സര്‍ക്കാര്‍ ! ഒന്നിലധികം തവണ പോകാവുന്ന ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നല്കി;ഗുണങ്ങള്‍ ഇങ്ങനെ…
സുപ്രധാന തീരുമാനവുമായി യുഎഇ സര്‍ക്കാര്‍. എല്ലാ രാജ്യക്കാര്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ നല്കാന് യുഎഇ. മന്ത്രിസഭ അംഗീകാരം നല്കി. ഇതു പ്രകാരം ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എല്ലാ രാജ്യക്കാര്‍ക്കും ദീര്‍ഘകാല ടൂറിസ്റ്റ് വിസ ലഭിക്കും. ഒന്നിലേറെ തവണ രാജ്യം വിട്ടുപോയി തിരിച്ചുവരാനാകും എന്നതാണ് പ്രധാനഗുണം. നിലവില്‍ 90 ദിവസംവരെ നീളുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകളാണ് യുഎഇ നല്‍കുന്നത്. ഇതുപ്രകാരം യുഎ.ഇയിലെത്തി കാലാവധി പൂര്‍ത്തിയാക്കാതെ തിരിച്ചുപോകുന്നവര്‍ക്ക് പിന്നീട് ആ വിസയില്‍ പ്രവേശനം അനുവദിക്കുന്നില്ല. എന്നാല്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയില്‍ രാജ്യംവിട്ടാലും മടങ്ങിവരാം. യുഎഇയെ ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ലോകത്ത് എവിടെയുമുള്ള ജോലി വീട്ടിലിരുന്ന് ഓണ്‍ലൈനായി ചെയ്യുന്നവര്‍ക്ക് യുഎഇ പ്രത്യേക വെര്‍ച്വല്‍ വിസയും അനുവദിക്കുന്നു. ഞായറാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്…
Read Moreബിജെപി പ്രവർത്തകർക്ക് കോവിഡ് ബാധിക്കില്ല, അവർ കഠിനാധ്വാനം ചെയ്യുന്നവരാണെന്ന് ബിജെപി എംഎൽഎ; കോവിഡ് വന്ന നേതാക്കൾ ഇവരൊക്കെ..
അഹമ്മദാബാദ്: പാർട്ടിയ്ക്കായി രാപകൽ അധ്വാനിക്കുന്നവർക്ക് കോവിഡ് വരില്ലെന്ന് ഗുജറാത്തിലെ ബിജെപി എംഎൽഎ ഗോവിന്ദ് പട്ടേൽ. സംസ്ഥാനത്ത് വൈറസ് പടരാൻ കാരണം രാഷ്ട്രീയപാർട്ടികൾ കോവിഡ് മാദണ്ഡം പാലിക്കാത്തത് കൊണ്ടല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് എംഎൽഎയുടെ മറുപടി. കഠിനാധ്വാനം ചെയ്യുന്നവർക്ക് കൊറോണ വൈറസ് പിടിപെടില്ല. ബിജെപി പ്രവർത്തകരെല്ലാം കഠിനാധ്വാനികളാണ്. ഇതുവരെ പാർട്ടിയുടെ ഒരു പ്രവർത്തകനു പോലും കോവിഡ് ബാധിതനായിട്ടില്ലെന്നും ഗോവിന്ദ് പറഞ്ഞു. അതേസമയം മുതിർന്ന ബിജെപി നേതാക്കളായ ജെ.പി. നഡ്ഡ, അമിത് ഷാ, നിതിൻ ഗഡ്കരി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി എന്നിവർക്ക് കോവിഡ് ബാധിച്ചിരുന്നു.
Read Moreഫോണില്‍ ഇന്റര്‍നെറ്റില്ലെങ്കിലും ഇനി വാട്സ് ആപ്പ് ഉപയോഗിക്കാം ! ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുമായി വാട്സ്ആപ്പ്…
ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ ഇനി മുതല്‍ കമ്പ്യൂട്ടറില്‍ വാട്സ് ആപ്പ് വെബ് വേര്‍ഷന്‍ ഉപയോഗിക്കാം.ഉപയോക്താക്കളുടെ ദീര്‍ഘ നാളത്തെ ആവശ്യം നിറവേറ്റുന്ന പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ളപ്പോള് മാത്രമേ ഇതുവരെ വാട്സ് ആപ്പ് വെബ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിരുന്നുള്ളൂ. മള്‍ട്ടി- ഡിവൈസ് സപ്പോര്‍ട്ടിലൂടെയാണ് ഈ പ്രതിസന്ധി പരിഹരിക്കപ്പെടുന്നത്. പരീക്ഷണ ഘട്ടമെന്ന നിലയില്‍ ബീറ്റ ടെസ്റ്റിങ് പ്രോഗ്രാം വഴിയാകും പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് നല്കിത്തുടങ്ങുക. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ വാട്സ്ആപ്പ് ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് വൈകാതെ അപ്ഡേറ്റിലൂടെ ഈ സൗകര്യം ലഭ്യമാകും. വാട്സ്ആപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും അപ്ഡേറ്റുകളും നല്കുന്ന WABetaInfoയുടെ ബ്ലോഗ്പോസ്റ്റിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ബീറ്റ പ്രോഗ്രാമില്‍ ചേരുന്നവര്‍ക്ക് നാല് ഡെസ്ക്ടോപ്പ് ഡിവൈസുകളില്‍ ഒരേസമയം അവരുടെ വാട്സ് ആപ്പ് പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍, മറ്റൊരാളുമായി ചാറ്റ് ചെയ്യാനോ കോള്‍ ചെയ്യാനോ സാധിക്കണമെങ്കില്‍ അവരും വാട്സ്…
Read Moreഅപരാധം എന്തു ചെയ്തു ഞാന്‍ ! വളര്‍ത്തുനായയെ ഇരുമ്പ് വടി കൊണ്ട് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം സ്കൂട്ടറിനു പിന്നില്‍ക്കെട്ടി റോഡിലൂടെ വലിച്ചിഴച്ച് യുവാവിന്റെ ക്രൂരത…
വളര്‍ത്തു മൃഗങ്ങളോടുള്ള മനുഷ്യന്റെ ക്രൂരതകള്‍ക്ക് അവസാനമില്ല. ഉപേക്ഷിക്കുന്നതിനു മുമ്പ് വളര്‍ത്തുനായയെ നിഷ്ഠൂരമായി മര്‍ദ്ദിക്കുകയും ഇരുചക്രവാഹനത്തിന് പിന്നില്‍ കെട്ടി അരക്കിലോമീറ്ററോളം റോഡില്‍ വലിച്ചിഴക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ ഗുജറാത്തില്‍ അറസ്റ്റ് ചെയ്തു. മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇജാസ് ഷെയ്ഖ് എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. വഡോദരയിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് നായയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. പല്ലുകള്‍ കൊഴിയുകയും തലക്കും കാലിനും കൈയിനും മാരകമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഷെയ്ക്ക് നായയെ ഇരുമ്പ് വടികൊണ്ട് മര്‍ദ്ദിച്ചെന്നും റോഡില്‍ കൂടി വാഹനത്തിന് പിന്നില്‍ക്കെട്ടി വലിച്ചഴച്ചെന്നും ദൃക്സാക്ഷി മൊഴി നല്കി. സമീപകാലത്തായി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് മൃഗസ്നേഹികള്‍ക്കാകെ ആശങ്ക പകരുകയാണ്.
Read Moreപ്രചരണത്തിനിടെ ദാ കിടക്കുന്നു ഓടയില്‍ ! സ്ലാബ് തകര്‍ന്ന് ഓടയില്‍ വീണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും പാര്‍ട്ടി പ്രവര്‍ത്തകരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു…
ആറ്റിങ്ങള്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ.സ് അംബികയ്ക്ക് പ്രചരണത്തിനിടെ അപകടം. സ്ലാബ് തകര്‍ന്ന് ഓടയില്‍ വീണ സ്ഥാനാര്‍ഥി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ഥിക്കുന്ന വേളയില്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് കാരേറ്റ് ആയിരുന്നു അപകടം. പുളിമാത്ത് പഞ്ചായത്തിലായിരുന്നു സ്ഥാനാര്‍ഥിയുടെ പര്യടനം. കാരേറ്റ് കവലയിലെ കടകളില്‍ കയറി വോട്ട് തേടുന്നതിന് ഇടയില്‍ ആയിരുന്നു അപ്രതീക്ഷിത സംഭവം. സ്ഥാനാര്‍ഥിക്ക് ഒപ്പം വീണ പാര്‍ട്ടി പ്രവര്‍ത്തകരായ ആറു പേര്‍ക്കും പരുക്കില്ല. പുളിമാത്ത് പഞ്ചായത്ത് ഓഫിസിന് സമീപത്തെ ഓടയില്‍ സ്വകാര്യ വ്യക്തി നിര്‍മിച്ച സ്ലാബാണ് തകര്‍ന്നത്. അപകടം നടന്ന ഉടന്‍ സ്ഥാനാര്‍ഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി. മൂന്നു മണിക്കൂര്‍ സമയത്തെ വിശ്രമത്തിനു ശേഷം നാലു മണിയോടെ സംഘം പഞ്ചായത്ത് പര്യടനം പുനരാരംഭിച്ചു.
Read Moreഎത്ര തലമുറ വരെ സംവരണം തുടരുമെന്ന് സുപ്രീം കോടതി ! പരമാവധി 50 ശതമാനം സംവരണം എന്ന പരിധി നീക്കുന്നത് ശുഭകരമോ ?
വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലുമുള്ള സംവരണം എത്ര തലമുറ വരെ തുടരുമെന്ന നിര്‍ണായക ചോദ്യവുമായി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. പരമാവധി 50% സംവരണം എന്ന നിയന്ത്രണപരിധി നീക്കുന്നത് ഭരണഘടനയുടെ പതിനാലാം വകുപ്പ് പ്രകാരമുള്ള തുല്യതയ്ക്കുള്ള അവകാശത്തിനു വിരുദ്ധമാകില്ലേയെന്നും ഇത് അസമത്വത്തിലേക്കു നയിക്കില്ലേയെന്നും മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗിയോടു സുപ്രീം കോടതി ചോദിച്ചു. മറാത്ത സംവരണക്കേസില്‍ അഞ്ചാം ദിവസത്തെ വാദം കേള്‍ക്കവേ ആയിരുന്നു സുപ്രീം കോടതിയുടെ നിര്‍ണായകമായ ചോദ്യം. മറാത്തകള്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നല്കുന്ന നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികളാണ് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നത്. മണ്ഡല് വിധി(ഇന്ദിരാ സാഹ്നി കേസ്) നിഷ്കര്‍ഷിച്ച സംവരണത്തിലെ 50 ശതമാനം പരിധി എന്ന നിയന്ത്രണം നീക്കണമെന്നാണ് മറാത്ത സംവരണക്കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരിനുവേണ്ടി ഹാജരായ റോത്തഗിയുടെ വാദം. മണ്ഡല് വിധി 1931ലെ…
Read Moreതലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർഥികളില്ല! മൂന്ന് എൻഡിഎ സ്ഥാനാർഥികളുടെ പത്രിക തള്ളി; ബിജെപി സുപ്രീംകോടതിയിലേക്ക്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയിൽ മൂന്ന് എൻഡിഎ സ്ഥാനാർഥികളുടെ പത്രിക തള്ളി. തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പത്രികയാണു തള്ളിയത്. ഇതിനു പിന്നിൽ ഒത്തുകളിയുണ്ടെന്ന ആരോപണവുമായി യുഡിഎഫും എൽഡിഎഫും രംഗത്തെത്തി. ഇതിനിടെ വരണാധികാരിയുടെ തീരുമാനത്തിനെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ ബിജെപി തീരുമാനിച്ചു. പത്രിക തള്ളിയതു രാഷ്ട്രീയ പ്രേരിതമാണെന്നും സിപിഎമ്മിന്റെ സമ്മർദം മൂലമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു. എന്നാൽ, ക്ലെറിക്കൽ തെറ്റ് എന്നു ബിജെപി നേതൃത്വം ന്യായീകരിക്കുന്പോഴും പത്രിക തള്ളിയത് അവർക്കു രാഷ്ട്രീയമായി വൻ തിരിച്ചടിയായി. നാമനിർദേശ പത്രിക തള്ളിയത് സിപിഎം- ബിജെപി ധാരണയ്ക്കു തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. സിപിഎമ്മിന്റെ പ്രമുഖർ മത്സരിക്കുന്ന പല മണ്ഡലങ്ങളിലും ബിജെപി തീർത്തും ദുർബലരായ സ്ഥാനാർഥികളെയാണു നിർത്തിയിരിക്കുന്നതെന്നും സിപിഎം തിരിച്ചും സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. കോണ്‍ഗ്രസും ബിജെപിയും തമ്മിൽ…
Read Moreട്രെയിനിൽ പുകവലിച്ചാൽ കടുത്ത ശിക്ഷ! നടപടികൾ ഉടൻ പ്രഖ്യാപിക്കും; പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത് ഇങ്ങനെയൊക്കെ…
ന്യൂഡൽഹി: ട്രെയിനിൽ പുകവലിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. കനത്ത പിഴയോ ജയിൽശിക്ഷയോ നൽകാനാണ് നീക്കം. മാർച്ച് 13ന് ന്യൂഡൽഹി- ഡെറാഡൂണ്‍ ശതാബ്ദി എക്സ്പ്രസിൽ തീപിടിത്തമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് റെയിൽവേയുടെ നടപടിയെന്നു മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ഉത്തരാഖണ്ഡിലെ റായ്വാലയ്ക്കു സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ സി അഞ്ച് കോച്ച് മിക്കവാറും പൂർണമായി കത്തിനശിച്ചിരുന്നു. ടോയ്ലറ്റിലെ ചവറ്റുകുട്ടയിൽ ഏതോ യാത്രക്കാരൻ ഉപേക്ഷിച്ച സിഗരറ്റിന്റെയോ ബീഡിയുടെയോ കുറ്റിയിൽനിന്നു ടിഷ്യുപേപ്പറിലേക്കു തീ പടർന്നതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ട്രെയിനിൽ പുകവലി കണ്ടെത്തിയാൽ റെയിൽവെ നിയമത്തിന്റെ 167-ാം വകുപ്പ് പ്രകാരം 100 രൂപ വരെയാണ് പിഴ ഈടാക്കിയിരുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ റെയിൽവെ ബോർഡംഗങ്ങളും സോണൽ ജനറൽ മാനേജരുമായി നടത്തിയ യോഗത്തിൽ തീരുമാനമായെന്നും നടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Read More