കോഴിക്കോട് : അത്തോളിയിൽ ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊന്നു. അത്തോളി കൊടക്കല്ല് സ്വദേശിനി ശോഭന(50)യാണ് മരിച്ചത്. കൊലയ്ക്ക് ശേഷം ഒളിവിൽ പോയ കൃഷ്ണനെ(59) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഉറങ്ങുകയായിരുന്ന ശോഭനയെ മരത്തടി കൊണ്ടാണ് തലയ്ക്കടിച്ചത്. കിടപ്പുമുറിക്കുള്ളിൽ രക്തം വാർന്ന് ശോഭന മരിച്ചു. കൊലയ്ക്ക് ശേഷം വീട് വിട്ടിറങ്ങിയ കൃഷ്ണനെ നാട്ടുകാരും പോലീസും ചേർന്ന് കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. രാവിലെ തറവാട് വീടിന് സമീപത്തെ മരത്തിൽ കൃഷ്ണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊല നടത്തുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. നിലവിളി ശബ്ദം കേട്ട് അയൽവാസികൾ വീട്ടിൽ എത്തുമ്പോഴേയ്ക്കും കൃഷ്ണൻ രക്ഷപ്പെട്ടിരുന്നു. കുടുംബ പ്രശ്നമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസും നാട്ടുകാരും പറയുന്നു. വടകര റൂറൽ എസ് പിയുടെ നിർദേശപ്രകാരം ഫോറൻസിക്ക് സംഘവും പരിശോധന നടത്തി. കൂരാച്ചുണ്ട് ഇന്‍സ്പെക്ടര്‍ അനിൽ…
Read MoreCategory: Top News
കടക്ക് പുറത്ത്! പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന്; സിന്ധുമോൾ ജേക്കബിനെ സിപിഎം പുറത്താക്കി
കോട്ടയം: പിറവത്തെ കേരള കോൺഗ്രസ് സ്ഥാനാർഥി സിന്ധുമോൾ ജേക്കബിനെ സിപിഎം പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. പിറവത്ത് മത്സരിക്കുന്നത് പാർട്ടിയോട് പറയാതെയെന്ന് ഉഴവൂർ ലോക്കൽ കമ്മിറ്റി അറിയിച്ചു. ഉഴവൂർ നോർത്ത് ബ്രാഞ്ച് അംഗമായിരുന്നു സിന്ധുമോൾ ജേക്കബ്. അതേസമയം, സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് താൻ സ്ഥാനാർഥിയായതെന്ന് സിന്ധുമോൾ ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനതലത്തിൽ കേരള കോൺഗ്രസ്, സിപിഎം നേതാക്കൾ സംസാരിച്ചിരുന്നു. പിറവത്ത് രണ്ടില ചിഹ്നത്തിൽ താൻ മത്സരിക്കും. പ്രതിഷേധങ്ങൾ സ്വാഭാവികമെന്നും സിന്ധുമോൾ പറഞ്ഞു. ഇതിനിടെ, പിറവത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തിനു പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മിൽ രാജിയുണ്ടായി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറമാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റാണ് ജില്‍സ്.
Read Moreമക്കളുടെ ഭാവിയെ വരെ ബാധിക്കുന്ന വിഷയമാ..! സിഡി കാണാന്‍ അനുവദിക്കണം; കൂടത്തായി സീരിയലിനെതിരെ നിയമനടപടിക്ക് കോടതിയുടെ സഹായം തേടി ജോളി
കോഴിക്കോട്: കൂടത്തായി സീരിയലിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കോടതിയുടെ സഹായം തേടി പ്രതിഭാഗം. സിഡി കാണാന്‍ അനുവാദം ചോദിച്ച് കൂടത്തായി കൊലപാതക കേസിലെ ഒന്നാം പ്രതി ജോളി തോമസ് കോടതിയില്‍ അപേക്ഷ നല്കി. കൂടത്തായി കേസിനെ ആസ്പദമാക്കി സംപ്രേഷണം ചെയ്ത സീരിയല്‍ തന്നേയും വീട്ടുകാരേയും മോശമായാണു ചിത്രീകരിക്കുന്നത്. മക്കളുടെ ഭാവിയെ വരെ ബാധിക്കുന്ന വിഷയമാണെന്നും പറഞ്ഞാണ് കേസിലെ ഒന്നാം പ്രതി ജോളി കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്. സിഡി നല്കാന് ചാനലിന് നിര്‍ദേശം നല്‍കണമെന്നു ജോളിയുടെ അഭിഭാഷകന് ബി.എ. ആളൂര്‍ വാദിച്ചു. കോടതി കേസ് പിന്നീട് പരിഗണിക്കും.
Read Moreബാലതാരത്തെപ്പോലും വെറുതെ വിടാതെ… നായികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുന്ന സംഭവങ്ങൾക്ക് ഒടുവിലത്തെ ഇര മലയാളികളുടെ ഇഷ്ടബാലതാരം
കോട്ടയം: സിനിമയിലെ നായികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുന്ന സംഭവങ്ങൾക്ക് ഒടുവിലത്തെ ഇര ഒരു ബാലതാരം. മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ള സൂപ്പർതാര ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തും ഇപ്പോൾ മിനി സ്ക്രീൻ പരിപാടികളിൽ അവതാരകയായും മലയാളികളുടെ ഇഷ്ടം നേടിയ പെൺകുട്ടിയാണ് സൈബർ ആക്രമണം നേരിടുന്നത്. കോട്ടയം സ്വദേശിയും സംവിധായകനുമായ റിയാസ് മുഹമ്മദ് ആദ്യമായി ഒരുക്കിയ ചിത്രത്തിലും ഈ ബാലതാരം അഭിനയിച്ചിട്ടുണ്ട്. പൗരത്വ ബില്ലിനെ ചൊല്ലി വാദങ്ങൾ നടക്കുന്ന സമൂഹത്തിൽ അതിനിരയായി മാറുന്ന അനാഥരായ രണ്ടു സഹോദരങ്ങളുടെ കഥയാണ് തന്റെ ആദ്യ ചിത്രത്തിൽ റിയാസ് പറയുന്നത്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ടെലഗ്രാമിലൂടെ അനുശ്രീ എന്ന ഫേക്ക് പ്രൊഫൈലിൽനിന്നു ബാലതാരത്തിന്റെ അശ്ലീലമായി മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്. പിന്നിൽ ഒരു സംഘംസിനിമയുടെ പ്രവർത്തകനെ ടെലഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് ബാലതാരത്തെ…
Read Moreപാലക്കാട് എത്തിയതിനു ശേഷം വിളിച്ചപ്പോള്‍ ഒരു ഹോട്ടലിലേക്ക് എത്താനാണ് പറഞ്ഞത് ! മോഡലിംഗ് സ്വപ്നവുമായി നടന്നപ്പോഴുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ബിഗ്ബോസ് താരം ഏഞ്ചല്‍
ബിഗ് ബോസില്‍ ഒരുപാട് ആരാധകരുള്ള താരമാണ് ഏഞ്ചല്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയാണ് താരം ബിഗ് ബോസില്‍ എത്തുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ താരത്തിനായി. ആലപ്പുഴയാണ് താരത്തിന്റെ സ്വദേശം. മോഡലിംഗ് രംഗത്ത് സജീവമായി മുന്നേറുന്ന താരമാണ് ഏഞ്ചല്‍. മോഡല്‍ മോഡലിംഗിന്റെ തുടക്ക സമയത്ത് തനിക്കുണ്ടായ ദുരനുഭവം ആണ് താരമിപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. സാമ്പത്തികമായി പ്രതിസന്ധി അനുഭവിക്കുന്ന കാലത്താണ് മോഡല്‍ തുടങ്ങുന്നത്. ആ സമയത്ത് ഉണ്ടായ മോശം അനുഭവം താരം തുറന്നു പറയുകയാണ്. ഒരു സുഹൃത്ത് വഴിയാണ് മോഡല്‍ ഫോട്ടോ ഷൂട്ടിലേക്ക് താരം ക്ഷണിക്കപ്പെടുന്നത്. ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുമോ എന്നായിരുന്നു ചോദ്യം സമ്മതമാണെങ്കില്‍ നാളെത്തന്നെ കൊച്ചിയിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ടു. സാമ്പത്തിക പരാധീനത കാരണം സമ്മതിച്ചു. അങ്ങനെ അപ്പോള്‍ തന്നെ പുറപ്പെട്ടു. കൊച്ചിയില്‍ എത്തിയതിനു ശേഷം പിന്നീട് ആ സുഹൃത്തിനെ വിളിച്ചപ്പോള്‍ കൊച്ചിയില്‍ അല്ല…
Read Moreസ്ഥാനാർഥി പട്ടികയിൽ ഗ്രൂപ്പിസം… സ്ക്രീനിംഗ് കമ്മിറ്റി തുടരുന്നു, മുതിർന്നവർ തുലാസിൽ; കോൺഗ്രസിൽ ചർച്ച തുടരുന്നു; ഉമ്മൻചാണ്ടിയുടെ താത്പര്യം…
തിരുവനന്തപുരം: ഇന്നലെ ഡൽഹിയിൽ ചേർന്ന കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിയിലും സ്ഥാനാർഥി പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. ചർച്ചകൾ ഡൽഹിയിൽ തുടരുകയാണ്. ഇന്ന് ആദ്യഘട്ട പട്ടിക തയ്യാറായേക്കുമെന്നാണ് സൂചനകൾ. എംപിമാരും ചർച്ചകളിൽ സജീവമാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ എംപിമാരുമായി ചർച്ച നടത്തുന്നുണ്ട്. ഇഷ്ടക്കാരെ തിരുകാൻ…സ്ഥാനാർഥി പട്ടികയിൽ ഗ്രൂപ്പിസം പിടിമുറുക്കിയെന്നും മുതിർന്ന നേതാക്കൾ ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണെന്നും എംപിമാർ ഹൈക്കമാൻഡിനു പരാതി നൽകിയിരുന്നു. കൂടാതെ കെ.മുരളീധരൻ എംപി കഴിഞ്ഞ ദിവസത്തെ സ്ക്രീനിംഗ് കമ്മിറ്റി ബഹിഷ്കരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് എംപിമാരുമായി നേതാക്കൾ ചർച്ച നടത്തുന്നത്. യുവാക്കൾക്ക് പ്രാതിനിധ്യം വേണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടും പരിഗണിക്കുന്നുണ്ട്. അതേ സമയം നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങൾ സംബന്ധിച്ച് ഇപ്പോഴും അന്തിമ തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ഉമ്മൻചാണ്ടിയുടെ താത്പര്യംകെസി ജോസഫും കെ ബാബുവും എംഎം ഹസനും മത്സരിക്കുന്ന കാര്യത്തിൽ വ്യക്തത…
Read Moreരണ്ടാംതരം പൗരനായി ജീവിക്കാന്‍ എനിക്ക് പറ്റില്ല ! ഇടതു സര്‍ക്കാരിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നുവെന്ന് നടന് ഹരീഷ് പേരടി…
സംസ്ഥാന സര്‍ക്കാരിനെതിരേ കടുത്ത ഭാഷയിലുള്ള വിമര്‍ശനവുമായി നടന് ഹരീഷ് പേരടി. സിപിഎമ്മിനെ എന്നും പിന്തുണച്ചു പോന്നിരുന്ന ഒരാളായിരുന്ന ഹരീഷിന്റെ പ്രതികരണം പാര്‍ട്ടി ബുദ്ധിജീവികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. നാടകങ്ങള്‍ക്ക് വേദി അനുവദിക്കാത്തതിലും നാടകമേളയായ ഐടിഎഫ്ഒകെ നടത്താത്തതിലും പ്രതിഷേധിച്ചാണ് സര്‍ക്കാരിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നതായി ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. സിനിമയ്ക്ക് സെക്കന്‍ഡ് ഷോ അനുവദിച്ചിട്ടും സര്‍ക്കാര്‍ നാടകത്തിനോട് അവഗണന കാട്ടുന്നതില്‍ മനംമടുത്താണ് ഹരീഷ് ഇത്തരമൊരു പോസ്റ്റ് ഇട്ടത്. ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…സിനിമക്ക് സെക്കന്‍ഡ്ഷോ അനുവദിച്ചു…നാടകക്കാരന് മാത്രം വേദിയില്ല..Iffk നടന്നു…Itfok നടന്നില്ല…രണ്ടാംതരം പൗരനായി ജീവിക്കാന്‍ എനിക്ക് പറ്റില്ല ….ഇടതുപക്ഷസര്‍ക്കാറിനുള്ള ഏല്ലാ പിന്തുണയും പിന്‍വലിക്കുന്നു…നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാന്‍ എന്തിന് നിങ്ങളെ പിന്‍ന്തുണക്കണം..ലാല്‍സലാം…
Read Moreകൂത്തുപറമ്പ് വലിയ വെളിച്ചത്ത് യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; തീ അണച്ച് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു; പുലർച്ചെ കാണുമ്പോൾ ശരീരം കത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ
കൂത്തുപറമ്പ്: വലിയ വെളിച്ചത്ത് കത്തിയ കാറിനു സമീപം തീ കത്തിക്കൊണ്ടിരിക്കുന്ന നിലയിൽ യുവാവിനെ കണ്ടെത്തി. തീ അണച്ച് ആശുപത്രിയിലെത്തിക്കുന്പോഴേക്കും മരിച്ചു. മാലൂർ മള്ളന്നൂർ സുഷമാലയത്തിൽ സുധീഷാണ് (37) മരിച്ചത്. വലിയ വെളിച്ചത്ത് ചെങ്കൽ പണയായി പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കത്തിയ നിലയിലുള്ള കാറും കത്തുന്ന നിലയിൽ യുവാവിനെയും കണ്ടെത്തിയത്.ഇന്നു രാവിലെ 6.45 ഓടെയാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. അപ്പോൾ യുവാവിന്റെ ശരീരം കത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനയെത്തി തീ അണച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഴയ നിരത്തിൽ ജിപ്സം ബോർഡുകളും മറ്റും വിൽക്കുന്ന പി.ആർ. അസോസിയേറ്റ്സ് എന്ന കട നടത്തി വരികയായിരുന്നു ഇയാൾ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. അവിവാഹിതനാണ്. ബാലനാണ് പിതാവ്. വിവരമറിഞ്ഞ് തലശേരി ഡിവൈഎസ്പി സുരേഷ്, കണ്ണവം ഇൻസ്പെക്ടർ കെ.സുധീർ, എസ്ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ്…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു;പ്രതിഷേധക്കാർ പ്രതീക്ഷിച്ചത്, സിപിഎം ചെയ്തത്…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.85 മണ്ഡലങ്ങളിലാണ് സിപിഎമ്മും പാർട്ടി പിന്തുണക്കുന്ന സ്വതന്ത്രരും മത്സരിക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ആണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. എൽഡിഎഫിന്റെ തുടർഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. സീറ്റ് വിഭജനത്തിൽ ഘടകകക്ഷികൾ സഹകരിച്ചുവെന്നും മുന്നണി ഐക്യത്തോടെ പ്രവർത്തിക്കുമെന്നും വിജയരാഘവൻ പറഞ്ഞു. സ്ഥാനാർഥി പട്ടിക ഇങ്ങനെ:പാറശാല -സി.കെ.ഹരീന്ദ്രൻ നെയ്യാറ്റിൻകര – കെ ആൻസലൻ വട്ടിയൂർക്കാവ് – വി.കെ.പ്രശാന്ത് കാട്ടാക്കട – ഐ.ബി സതീഷ്, നേമം – വി.ശിവൻകുട്ടി കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ വർക്കല – വി. ജോയ് വാമനപുരം – ഡി.കെ.മുരളി, ആറ്റിങ്ങൽ – ഒ.എസ്.അംബിക അരുവിക്കര – ജി സ്റ്റീഫൻ, കൊല്ലം- എം മുകേഷ് ഇരവിപുരം – എം നൗഷാദ് ചവറ – ഡോ.സുജിത്ത് വിജയൻ കുണ്ടറ – ജെ.മേഴ്സിക്കുട്ടിയമ്മ കൊട്ടാരക്കര – കെ.എൻ.ബാലഗോപാൽ, ആറന്മുള- വീണാ…
Read Moreസിനിമ താരങ്ങളാല്‍ സമ്പന്നമായി കമല്‍ഹാസന്റെ മൂന്നാം മുന്നണി ! ഭരണ-പ്രതിപക്ഷ മുന്നണികള്‍ക്ക് വെല്ലുവിളിയാകുമോ ഉലകനായകന്…
തമിഴ്നാട്ടില്‍ പതിവ് പോലെ മത്സരം എഐഎഡിഎംകെയും ഡിഎംകെയും തമ്മിലാണെങ്കിലും നടന് കമല്‍ഹാസന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മൂന്നാം മുന്നണി തരംഗമുണ്ടാക്കുമോയെന്നാണ് പലരും ഉറ്റു നോക്കുന്നത്. ഇതിനോടകം മുന്നണി സിനിമക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കമലിനും നടന് ശരത് കുമാറിനു പുറമെ വിജയ്കാന്തും കൂടി മുന്നണിയുടെ ഭാഗമായി മാറുമെന്നു സൂചനകളാണ് പുറത്തു വരുന്നത്. ഇത്രയധികം താരങ്ങള്‍ മല്‍സരിക്കുന്ന മുന്നണി തമിഴ്നാട്ടില്‍ വേറെയില്ല. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം,നടന് ശരത് കുമാറിന്റെ സമത്വ മക്കള്‍ കക്ഷി,എസ്.ആര് എം. വ്യവസായ ഗ്രൂപ്പിന്റെ മുതലാളി പാരിവേന്ദറിന്റെ ഇന്ത്യന്‍ ജനനായക കക്ഷി എന്നിവയാണു നിലവില്‍ മൂന്നാം മുന്നണിയിലുള്ളത്. സീറ്റുകളെ ചൊല്ലി അണ്ണാ ഡി.എം.കെ. വിട്ട നടന് വിജയ്കാന്തിന്റെ ഡി.എം.ഡി.കെയുടെ നോട്ടവും മൂന്നാം മുന്നണിയാണ്. ഇതോടെ മുന്നണിയിലെ ആകെയുള്ള നാലു പാര്‍ട്ടികളില്‍ മൂന്നും താരപാര്ട്ടിയായി മാറും. കമല്‍ ചെന്നൈയിലെ ആലന്ദൂരിലും കോയമ്പത്തൂര്‍ സൗത്തിലും മല്‍സരിക്കുമെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. 40 സീറ്റുകളില്‍ മല്‍സരിക്കുന്ന…
Read More